ഈ കഥയും, ഇതിലെ കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പികമല്ലെന്നു മാത്രമല്ല. അവരെല്ലാവരും നല്ല ആരോഗ്യത്തോടുകൂടി ജീവിച്ചിരിക്കുന്നവരുമാണ്. ഇനിയിപ്പോ, അഥവാ ഇതിലെ കഥാപാത്രങ്ങളുമായി നിങ്ങളിലാര്‍ക്കെങ്കിലും, 'സാമ്യത' തോന്നുവെങ്കില്‍ ആദ്യമേ തന്നെ പറഞ്ഞുകൊള്ളട്ടെ, ഇതു യാദൃശ്ചികമല്ല, മനപൂര്‍വ്വം തന്നെ എഴുതിയതാണ്, അനുഭവിച്ചോ.
***
ഞങ്ങള്‍ മൂന്നുപേര്‍ അതായത്, ആദി കുറുമാന്, ഡൊമിനി പിന്നെ ഞാന്‍, ദില്ലിയിലെ കല്‍ക്കാജിയിലെ ഒരു ഫ്ലാറ്റിന്റെ ഒന്നാം നിലയിലെ ഒരു വിശാലമായ മുറിയില്‍ വാടകക്ക് താമസിക്കുന്ന കാലം.
ഫ്ലാറ്റിന്റെ പിന്നിലൂടെയുള്ള ഗലിയിലൂടെ വന്നാല്‍ കാണുന്ന ചെറിയ വാതില്‍ തുറന്നാല്‍, മുകളിലേക്ക് കയറുവാന്‍ ഒരു ഇരുമ്പിന്റെ കോണി കുത്തിച്ചാരി വച്ചിട്ടുണ്ട്. പിന്നിലുള്ള ഇടുങ്ങിയ സ്ഥലത്ത് നിന്നും ഞങ്ങളുടെ മുറിയിലേക്ക് കയറുവാന്‍ മാത്രമായി കാശ് ചിലവാക്കി വാങ്ങിയ ആ കോണി ചാരിവച്ചിരിക്കുകയാണെന്ന് പറയാന്‍ സാധിക്കില്ല, കാരണം അത് എതാണ്ട് 95 ഡിഗ്ഗ്രി കുത്തനേയാണ് നിന്നിരുന്നത്. കള്ളു ചെത്തുകാര്, ചെത്തുന്ന തെങ്ങിന്മേല്, ചകിരി കെട്ടി വക്കുന്നതില്‍ ചവുട്ടി മുകളില്‍ കയറുന്നതുപോലെ, കോണിയുടെ ഇരുവശത്തെ കമ്പിയിലും പിടിച്ച് മുകളിലേക്ക് കയറുന്നതില്‍ ഞങ്ങള്‍ മൂന്നാളും, ഒരാഴ്ചക്കകം അതി വിദഗ്ദന്മാരായി.
ഒറ്റ മുറിയുടെ ഒരു മുക്ക് ഞങ്ങള്‍ അടുക്കളയാക്കി മാറ്റി. ഗ്യാസ് സ്റ്റൌവ് നഹി നഹി, മഗര്‍ മണ്ണെണ്ണ സ്റ്റൌ ജീ ഹാം.
പാചകത്തില്‍ എനിക്കുണ്ടായിരുന്ന താത്പര്യത്തെ മുതലെടുക്കുന്നതില്‍, ആദി കുറുമനും, ഡൊമിനിയും പരമാവധി ആനന്ദം കണ്ടെത്തിയിരുന്നു. അങ്ങനെ ഒട്ടുമുക്കാല്‍ ദിനങ്ങളിലും നളന് ഞാന്‍ തന്നെ. അങ്ങനെ മണ്ണെണ്ണ ഗ്യാസ് സ്റ്റൌവിന്റെ, എയര്‍ അടിച്ചടിച്ച്, ജിമ്മില്‍ പോകാതെ തന്നെ വളര്‍ന്നു വന്ന എന്റെ കയ്യിലെ മസിലുകള്‍ വിറപ്പിക്കുക എന്നതുമെന്റെ അക്കാലത്തെ ഒരു വിനോദമായിരുന്നു.
എന്റേയും ഡൊമിനിയുടേയും കയ്യില്‍ യെസ്ഡി റോഡ് കിങ്ങും, ആദിയുടെ കയ്യില്‍ എന്‍ഫീല്‍ഡും.
ചെറുപ്പം മുതലേ വാഹനങ്ങളില്‍ കമ്പമുള്ളതിനാല്‍, എന്റെ വണ്ടി ഞാന്‍ കരോള്‍ബാഗിലുള്ള ബൈക്ക് ആള്‍ട്ടറേഷനില്‍ സ്പെഷ്യലിസ്റ്റ് ആയ ഒരു വര്‍ക്ക് ഷോപ്പില്‍ കൊണ്ടുപോയി രൂപവം ഭാവവും മാറ്റിയതിനൊപ്പം തന്നെ സൈലന്‍സറിന്റെ ഉള്ളില്‍ നിന്നും കോറും, മഫ്ലറ്റും എല്ലാം മാറ്റി കഴിഞ്ഞപ്പോള്‍, എന്റെ ബൈക്കിന്റെ ശബ്ദം, കാലിയായ ടാറും വീപ്പയിലിട്ട് പടക്കം പൊട്ടിക്കുന്നതിനേക്കാള്‍ ഉച്ചത്തിലായിരുന്നു.
ഓഫീസ് കഴിഞ്ഞെത്തിയതിനുശേഷം ഞങ്ങള്‍ തൃമൂര്‍ത്തികള്‍ അന്നാന്നത്തെ മെനു അനുസരിച്ചുള്ള റോ മെറ്റീരയല്‍സ് വാങ്ങുവാന്‍ ഗോവിന്ദ് പുരിമാര്‍ക്കറ്റിലേക്കോ, കല്‍ക്കാജി മെയിന്‍ മാര്‍ക്കറ്റിലേക്കോ ഒരുമിച്ചൊരു പോക്കുണ്ട്. മിക്കവാറും ഒരേ വണ്ടിയില്‍ ട്രിപ്പിള്‍ വച്ച്, കൂടിയാല്‍ രണ്ട് വണ്ടി.
വണ്ടി സ്റ്റാര്‍ട്ട് ചെയ്ത്, ആവശ്യമില്ലാതെ ഫുള്‍ ആക്സിലേറ്ററില്‍ റെയ്സ് ചെയ്ത് അങ്ങനെ നാടു മുഴുവന്‍ ഞങ്ങള്‍ അറിയിക്കും, ഞങ്ങളുടേ വരവും പോക്കും. ചില്ലറ ചില ഫീമെയില്‍സിനെ ഞങ്ങളുടെ സാന്നിധ്യം അറിയിക്കാനുള്ള വിഫലശ്രമം കൂടി ആയിരുന്നു ഈ കോലാഹലം എന്നുകൂടി വേണമെങ്കില്‍ പറയാം. കൌമാരമല്ലെ, കുറ്റം പറയാന്‍ പറ്റുമോ?
പിന്നെ ഇപ്പോഴുള്ള, ഇടിവെട്ടുകൊണ്ട തെങ്ങിന് മണ്ട പോലുള്ള രൂപമൊന്നുമല്ല അന്ന്. നല്ല തുടുത്ത് ചൊകന്ന്, കട്ടമീശയും, നീട്ടി വളര്‍ത്തിയ മുടിയും, ഹാ ഹ ഹ, കാണാന്‍ എന്തൊരു ചന്തായിരുന്നു. അഹങ്കാരം പറയ്യ്യാന്ന് നിങ്ങള്‍ വിചാരിച്ചാലും എനിക്കൊരു ചേതോം ഇല്ലാന്ന് മാത്രമല്ല, സത്യം സത്യമായിട്ട് പറയണത്, എന്റെ ഒരു വീക്ക്നസ്സും കൂടിയാണെന്നും കൂട്ടിക്കോ.
ഞങ്ങളുടെ വണ്ടിയുടെ ശബ്ദം കേള്‍ക്കുമ്പോള്‍ മാത്രം, ചില ഫിമെയില്‍സ് ബാല്ക്കണിയിലെത്തിയിരുന്നത് തന്നെ മാത്രം കാണാനാണെന്ന് ഞങ്ങള്‍ മൂന്നുപേരും സ്വമനസ്സില്‍ കരുതിപോന്നു.
വണ്ടി, കിടത്തി വളക്കുക, വീല്‍ ചെയ്യിക്കുക, വെറുതെ റയിസ്സ് ചെയ്ത് പായുന്ന വണ്ടിയെ പെട്ടെന്ന് ബ്രേക്കിട്ട് നിറുത്തുക, തുടങ്ങിയ നമ്പറുകളല്ലാതെ,അതില്‍ കൂടുതലായ്, ദൈവത്താണെ, ഞങ്ങള്‍ മറ്റൊന്നും തന്നെ ചെയ്തിരുന്നില്ല.
എന്തായാലും, ഞങ്ങളുടെ അയല്‍പ്പക്കത്ത് വീട്ടില്‍ താമസിച്ചിരുന്ന, മലയാളികളും സമപ്രായക്കാരുമായ ചിലര്‍ക്കും, ഗോസാമികളായ ചിലര്‍ക്കും, ഞങ്ങളുടെ ഈ ഷൈനിങ്ങ് തീരെ പിടിച്ചിരുന്നില്ല എന്നു മാത്രമല്ല, ഞങ്ങളെ അവര്‍, ഉമ്മന്‍ ചാണ്ടി അച്ചുമ്മാമനെ കാണുന്നതുപോലെ ഒരു പ്രതിപക്ഷ മനോഭാവത്തോടെ കാണാനും തുടങ്ങി.
ഞങ്ങളുടെ ശകടങ്ങളുടെ കര്‍ണ്ണ കഠോരശബ്ദം പല പല മിടുക്കന്മാരുടേയും, മിടുക്കികളുടേയും പഠിക്കാന്‍ മാറ്റി വച്ചിരുന്ന സമയത്തിന്റെ തരക്കേടില്ലാത്ത ഒരു പങ്ക് നിത്യവും പാഴാക്കികളയുന്നുണ്ടെന്നറിയുന്നത് ഞങ്ങളില്‍ ഉള്‍പുളകമുളവാക്കി.
ഓരോ തവണയും ഞങ്ങളുടെ വണ്ടിയിരപ്പിച്ച്, പാഞ്ഞുള്ള പോക്കു കാണുമ്പോള്‍, ഈ പോക്ക് വെറും പോക്കല്ല, ഒടുക്കത്തെ പോക്കാണെന്നും, അതുമല്ലെങ്കില്‍ ഒടുക്കത്തെ പോക്കായിരിക്കട്ടെയെന്നും, പ്രതിപക്ഷവും, പ്രതിപക്ഷത്തോടു ചായ്വുള്ള മറ്റയല്ക്കാരും, നിത്യേന, രാമനാമം ചൊല്ലും പോലെ ഉരുവിട്ടിരുന്നു എന്ന്, ഞങ്ങളോട് ചായ്വുള്ള ചില നല്ല സമരിയക്കാര്‍, ഞങ്ങളുടെ ചെവിയില്‍ ഓതിയപ്പോള്‍, ഇതൊക്കെ എത്ര കണ്ടിരിക്കുന്നു, കേട്ടിരിക്കുന്നു എന്ന ഭാവത്തില്‍ ഞങ്ങള്‍ പുഛിച്ച്, ചവച്ച്, ഓക്കാനിച്ച്, ചിരിച്ച് തുപ്പിക്കളഞ്ഞു.
ഞങ്ങളുടെ നേരെ ഓപ്പോസിറ്റിലെ പഞ്ചാബി വീട്ടുകാര്‍ക്ക് (അവരുടെ താഴെയുള്ള മകള്‍ എന്റെ ബൈക്കിന്റെ പിന്നില്‍ ഇരുന്ന് പോകുന്നത് ആരോ കണ്ടത്, നാട്ടില്‍ പാട്ടായപ്പോള്‍ മുതല്‍) ഞങ്ങള്‍ തൃമൂര്‍ത്തികളെ കാണുന്നതു തന്നെ ചതുര്‍ത്ഥിയാണ്.
ഞങ്ങളെ കാണുമ്പോള്‍, ആ പരട്ട തള്ള, ഒരു ജാതി പോലീസുകാര്‍ കള്ളനെ കാണുമ്പോള്‍ നോക്കുന്നപോലുള്ള ഒരു നോട്ടം നോക്കും. അതുകാണുമ്പോള്‍ ഞങ്ങള്‍ക്ക് അവരോടുള്ള ബഹുമാനം ഇരട്ടിയാകും.
അങ്ങനെ പരസ്പര സ്നേഹത്തോടെ, നാട്ടുകാരുടെ ഓമനമക്കളായി കഴിയുന്നതിനിടയില്‍ ഒരു ദിവസം ഇടം കയ്യില്‍ അവരുടെ മൂത്ത മകളുടെ കുട്ടിയേയും, വലം കയ്യില്‍ പട്ടിയേയും കൊണ്ടു, നെയ്യുരുക്കിയുരുട്ടി തിന്നുണ്ടാക്കിയ ഒരലു പോലത്തെ ശരീരത്തിലെ, നെയ്യുരുക്കുവാനായി, ആ പഞ്ചാബി സ്ത്രീ നടക്കുവാനായിറങ്ങിയപ്പോള്‍, ഞങ്ങള്‍ ആ മഹത്തായ കണ്ടുപിടുത്തം നടത്തി. അതായത് അവരുടെ പട്ടിക്കും, ആ തള്ളക്കും ഒരേ മുഖഛായയാണെന്ന്!!
അന്നേക്കന്നു വൈകുന്നേരം തന്നെ ഞങ്ങള്‍ മൂവരും, സ്വന്തം മുറിയില്‍ വച്ച്, ഒരുകുപ്പി ഓള്‍ഡ് മങ്ക് റമ്മിനെ സാക്ഷിയാക്കി, ആ ബഹുമാന്യയായ പഞ്ചാബി സ്ത്രീയെ വെറും തള്ള എന്ന പൊസിഷനില്‍ നിന്നും "പട്ടിതള്ള" എന്ന തസ്തികയിലേക്ക് പ്രമോഷന് നല്കി ആദരിച്ചാഘോഷിച്ചു.
അങ്ങനെ ഒരു ഞായറാഴ്ച ഉച്ചക്കൂണുകഴിഞ്ഞ്, മൊത്തം കല്‍ക്കാജി കെ ബ്ലോക്ക് ഉറങ്ങിതുടങ്ങിയനേരം, ഞങ്ങള്‍ തൃമൂര്‍ത്തികള്‍ നോയിഡയിലുള്ള കസിന് സിസ്റ്ററുടെ വീട്ടിലാകട്ടെ രാത്രിയിലെ അമൃതേത്ത് എന്ന് തീരുമാനിച്ചുറപ്പിച്ച്, എന്റെ വണ്ടിയില്‍ ഞാനും ആദിയും, ഡൊമിനിയുടെ വണ്ടിയില്‍ അവന് തനിച്ചും പുറപെട്ടു.
പുറപ്പെട്ടു എന്നു പറഞ്ഞാല്‍ വണ്ടിയില്‍ കയറി പുറപെട്ടു എന്നല്ല. വണ്ടിയില്‍ കയറി സ്റ്റാര്‍ട്ട് ചെയ്തു എന്നു മാത്രം.
ശത്രുമിത്രാദികള്‍ പള്ളമുഴുവന്‍ നിന്നു നിറച്ച്, ഏമ്പക്കവും വിട്ട്, പള്ളിയുറക്കമായിരിക്കും ഇപ്പോള്‍, അതിനാല്‍, നമുക്ക് വണ്ടി ഒന്നു റൈസ് ചെയ്ത് കളിക്കാമെന്ന്, ഉച്ചക്ക് പാനം ചെയ്ത സുരയുടെ വീര്യത്താല്‍ ഡൊമിനി പറഞ്ഞപ്പോള്‍, അതിനെന്താ തൊടങ്ങ്വല്ലേന്ന് ചോദിച്ച് ഞാന്‍ റൈസിങ്ങ് തുടങ്ങി.
രണ്ടു ബൈക്കുകളും റൈസ് ചെയ്ത് ചെയ്ത് ഒരഞ്ചുമിനിട്ടു കഴിയുന്നതിനുമുന്പേ, കരയുന്ന കുട്ടിയേ ഒക്കത്തിരുത്തി പട്ടിതള്ള ബാല്‍ക്കണിയില്‍, വലിയ വായും തുറന്ന് പ്രത്യക്ഷപെട്ടു.
അരേ കമീനേലോഗ്, തും ലോഗോംകോ ശരം നഹീ ആതാ. ദുനിയാ സോ രഹീഹെ, ഔര്‍ തും ലോഗ് ഗാഡി റൈസ് കര്‍ക്കര്‍ ഘേല്‍രഹേ ഹെ. തും ലോഗ് കഭീ നഹി സുദരേഗാ. ഏക് ദിന് തും ലോഗ് കിസീ ഘാഡി കേ നീച്ചേ സരൂര് ജായേഗാ. (മലയാളം അറിയാത്തവര്‍ അറിയുന്നവരോട് ചോദിച്ച് മനസ്സിലാക്കൂ).
ഇതൊക്കെ എത്ര കേട്ടേക്കുണൂ, നിങ്ങള്‍ പോയി നിങ്ങടെ പണി നോക്ക് തള്ളേ എന്നു മനസ്സില്‍ പറഞ്ഞ്, അവരുടെ ആശിര്‍വാദവും വാങ്ങി ഞങ്ങളുടെ വണ്ടികള്‍ നോയിഡായിലേക്ക് പുറപ്പെട്ടു.
നെഹ്രുപ്ലേസ് സിഗ്നലില്‍ വച്ച്, നേരെ പോയി ഈസ്റ്റ് ഓഫ് കൈലാഷ് വഴി പോകണോ, അതോ വലത്തോട്ടെടുത്ത്, കല്ക്കാ മന്ദിര്‍ വഴി പോകണോ എന്നാലോചിക്കാന്‍ ഒരു ഫ്രാക്ഷന് ഓഫ് എ സെക്കന്റ് മാത്രം ഞാന്‍ കൂടുതല്‍ എടുത്തു പോയ്.
ഡും..ഡും, ഡിം....അയ്യോ ഓ ഓ ഓ!!!
ചൂടില്‍ ഉരുകിതുടങ്ങിയ ടാറില്‍ കിടന്നുകൊണ്ട് ഞാന്‍ തല ചെരിച്ച് നോക്കി.
എന്റെ കാലില്‍ എന്റെ വണ്ടി അപ്പോഴും കിടപ്പുണ്ട്. ചുറ്റിലും, പകച്ചു നില്ക്കുന്ന ആദിയുടേയും, ഡൊമിനിയുടേയും അടക്കം കണ്ടുപരിചയമുള്ളതും, കാണാത്തതുമായ പല പല മുഖങ്ങള്‍.
സാമൂഹ്യദ്രോഹികളെ, നോക്കി നിക്കാണ്ട് കാലുമ്മേന്ന് വണ്ടിയെടുത്ത് മാറ്റടാ. ഞാന്‍ അലറി.
വീണ്ടും ഒരു ശ്രമമെന്നോണം രണ്ടുമൂന്നുപേര് ചേര്‍ന്ന്, സ്റ്റാന്റിനും, വീലിന്നുമിടയില്‍ കുടുങ്ങി കിടന്നിരുന്ന എന്റെ വലതു കാല്പത്തി, വലിച്ച് പുറത്താക്കിയതിനുശേഷം, വണ്ടി എന്റെ മുകളില്‍ നിന്നും പൊക്കിയെടുത്തു.
വേദന സഹിക്കാന്‍ പറ്റാതെ നിറഞ്ഞ കണ്ണുകളാല്‍ ഞാന്‍ എന്റെ വലത്തെ കാലില്‍ നോക്കി.
കാലില്‍ ഷൂവില്ല. ഏതാണ്ട് മന്ത് വന്നതുപോലെ, കാല്‍വണ്ണക്കു കീഴെ മൊത്തം നീര്.
അല്ലാ, ശരിക്കും എന്താ പറ്റിയേ?
ഞാന്‍ ആദിയോടും, ഡൊമിനിയോടുമായി വിക്കി, വിക്കി ചോദിച്ചു.
ദാ, അവിടെ നിര്‍ത്തിയിട്ടിരിക്കണ പച്ച ടെമ്പോ കണ്ടാ നീയ്? അത് നിന്റെ മൂട്ടില് വന്നിടിച്ചതാ. അങ്ങോട്ട് വീണകാരണം ആദിക്കൊന്നും പറ്റിയില്ല, പക്ഷെ വണ്ടി നിന്റെ മേല്‍ വീണകാരണം നീ ഈ വഴിക്കായി.
ആരാന്റെമ്മക്ക് പ്രാന്ത് വന്നാല്‍ കാണാന്‍ എന്തു ചന്തമെന്ന് പണ്ടാരാണ്ടോ പറഞ്ഞമാതിരിയുള്ള ഡൊമിനിയുടെ ചൊറിയുന്ന വര്‍ത്തമാനം കേട്ടപ്പോള്‍, എന്റെ കാലിന്റെ വേദന ഒന്നുകൂടെ കൂടി.
എന്തായാലും, വണ്ടിയെല്ലാം ഒതുക്കി, ഒരുവഴിക്കാക്കി, എന്നെ തൂക്കിയെടുത്ത് ജാംബവാന്റെ കാലത്തുള്ള ഒരു ഓട്ടോറിക്ഷയിലിട്ട് ആദിയും, ഡൊമിനിയും കൂടി കൈയിലാഷ് കോളനിയിലുള്ള ശര്‍മ്മാ നഴ്സിംഗ് ഹോമില്‍ എത്തിച്ചു.
അവിടെ ജോലിചെയ്യുന്ന ചില നഴ്സമ്മമാര്‍ ഞങ്ങളുടെ സുഹൃത്തുക്കളായിരുന്നത് കാരണം എക്സ് റേ, വൈ റേ, തുടങ്ങിയവ പെട്ടെന്നെടുത്തു തീര്‍ത്തു.
എന്തിനേറെ പറയുന്നു?
ഒരു ഒന്നൊന്നര മണിക്കൂറിനുള്ളില്‍ അറുപതുകിലോ ഉണ്ടായിരുന്ന എന്നെ അവര്‍ എഴുപത്തഞ്ച് കിലോ ആക്കിയെടുത്തു (അറുപതുകിലോ ശരീരഭാരം + 3കിലോ നീരു വന്നപ്പോള്‍ കോമ്പ്ലിമെന്റായികിട്ടിയത് + 12 കിലോ, വലത്തേക്കാലിമേല്‍ നഖം മാത്രം പുറത്താക്കി, ഷെഡ്ഡിക്ക് കീഴെ വരെ ഇട്ട നല്ല പ്ലാസ്റ്റര്‍ ഓഫ് പാരീസ്, c/o, ഫ്രാന്‍സിന്റെ വകയായും).
നാട്ടിലെ പോലെ, കാലൊന്നൊടിഞ്ഞാല്‍, സ്ഥിരമായിട്ടൊന്നുമല്ലല്ലോ, അപ്പോള്‍ തല്ക്കാലത്തിന്നൊരു മുളവടി മതി, എന്ന് ചിന്തിക്കാന്‍ മാത്രം പറ്റാത്തതിനാല്‍, കയ്യിലുള്ള പൈസ റൊക്കമായും, ബാക്കി കടമായും നല്കി, എനിക്ക് വേണ്ടി ഡൊമിനിയും, ആദിയും കൂടെ ഒരു ജോഡി ക്രെച്ചസ്സും വാങ്ങി.
അങ്ങനെ വേദനിക്കുന്ന കാലും, വിങ്ങുന്ന മനസ്സുമായ്, തനിക്ക് താനും, എനിക്ക് ക്രെച്ചസ്സും എന്ന പോലെ ശര്‍മ്മ നഴ്സിംഗ് ഹോമിന്റെ പടി ഞാന്‍, ക്രെച്ചസ്സ് നല്കിയ താളത്തിന്റെ അകമ്പടിയോടെ ഞൊണ്ടി ഞൊണ്ടി ഇറങ്ങി.
കല്ക്കാജിയിലേക്ക് പോകാന്‍ ഞങ്ങള്‍ വീണ്ടും ഒരു ഓട്ടോ റിക്ഷ വിളിച്ചു. പക്ഷെ വന്നപോലെ ഓട്ടോയില്‍ എനിക്ക് കയറാന്‍ പറ്റുകയില്ലല്ലോ? ആയതിനാല്‍ ഞാന്‍ എന്റെ ചന്തി സീറ്റിന്റെ അങ്ങേ തലക്കല്‍ വച്ച്, കാലുകള്‍ രണ്ടും, അമ്മൂമ്മ നാമം ജപിക്കുമ്പോള്‍ നീട്ടി വക്കുന്നതുപോലെ നീട്ടി ഇങ്ങേ അറ്റത്തേക്ക് വച്ചു.
കാല് ഭാഗം കാല്, അപ്പോഴും പുറത്തേക്കപ്പോഴും തള്ളി നിന്നിരുന്നു.
ആദി കൂറുമാന്‍ ഒരുവിധം പിന്‍സീറ്റില്‍ എന്നോടൊട്ടിചേര്‍ന്നഡ്ജസ്റ്റ് ചെയ്തു. ഡൊമിനി, ഡ്രൈവറുടെ കൂടെ മുന്‍സീറ്റിലും ഇരുന്ന് ഞങ്ങള്‍ യാത്ര തിരിച്ചു.
വീടെത്തുവോളം എന്റെ പുറത്തേക്ക് തള്ളിയിരിക്കുന്ന കാല് കാല്ലിന്മേല്‍ വേറെ വണ്ടിയൊന്നും വന്നിടിക്കരുത് ദൈവമേ എന്ന ഒറ്റ പ്രാര്‍ഥന മാത്രമേ എന്റെ മനസ്സില്‍ ഉണ്ടായിരുന്നുള്ളൂ.
എന്തായാലും, പിന്നേം അപകടം ഒന്നും കൂടാതെ ഞങ്ങള്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ വീടിന്റെ പിന്നിലുള്ള ഗലിയിലേക്ക് അമറിയമറി കയറി.
പതിവില്ലാതെ, ഓട്ടോറിക്ഷയുടെ ശബ്ദം ഗലിയില്‍ കേട്ടപ്പോള്‍, അതിഥി ആരുടെ വീട്ടിലേക്കാണെന്നറിയാന്‍ മൊത്തം വീട്ടിലെ തലകള്‍ ബാല്‍ക്കണിയിലും, താഴെയുള്ളവര്‍ ഗലിയിലുമായി അണിനിരന്നു.
ഇറങ്ങി നില്ക്കുന്ന ഡൊമിനിയുടേയും, ആദിയുടേയും മധ്യത്തിലേക്ക്, ക്രെച്ചസ്സിന്റെ സഹായത്താല്‍ ഞാന്‍ ഇറങ്ങി നിന്നു.
ആ കാഴ്ച കണ്ട പട്ടിതള്ള പൊട്ടി പൊട്ടി ചിരിച്ചു!
ആദ്യമായ് ആ നിമിഷം സൂര്യനൊന്നസ്തമിച്ചെങ്കിലെന്ന് ഞാന്‍ മനസ്സുരുകി പ്രാര്‍ത്ഥിച്ചു.
ശത്രുക്കള്‍, ചിരിച്ചുംകൊണ്ട് ഞങ്ങളുടെ അടുത്തുകൂടി.
എന്താ, എങ്ങിനെയാ, എന്നൊക്കെ അറിഞ്ഞിട്ടുവേണം അവര്‍ക്കാഘോഷിക്കാന്‍! പോകാന്‍ പറ പുല്ല്.
അതൊക്കെ പിന്നെ പറയാം എന്നു പറഞ്ഞ്, വാതില്‍ തുറന്ന് ഞങ്ങള്‍ ഉള്ളില്‍ കയറി.
ഈ കാലും വച്ച് എങ്ങിനെ ഞാന്‍ കോണി കയറും?
മൂട്ടില് തള്ളി, കയ്യാല്‍ താങ്ങി, പലവിധത്തിലും പയറ്റിയിട്ടും നോ രക്ഷ. ഈശ്വരോ രക്ഷതു.
അവസാനം ഖലാസികള്‍ പെരുമണ്‍ ദുരന്തത്തില്‍ പെട്ട ട്രെയിനിന്റെ ബോഗി കെട്ടി വലിച്ച് കയറ്റിയതു പോലെ, കയറുകെട്ടി താങ്ങി, ഒരു കാല് കോണിയില്‍ വച്ച്, പെരിയ കാല് എയറില്‍ ഞാത്തിയിട്ട് , അരമണിക്കൂറിലധികമെടുത്തു ഞാന്‍, അല്ലെങ്കില്‍, എന്നെ മുകളിലെത്തിക്കാന്‍!
പിന്നെ ഒരു മൂന്നാഴ്ച മുറിയില്‍ നിന്നും ഞാന്‍ പുറത്തിറങ്ങിയത് ടോയ്ലറ്റില് പോകാന്‍ മാത്രം. അതും ഇന്ത്യന്‍ സ്റ്റെയില്‍ ടോയ്ലറ്റ്.
നാടുതടുക്കാം, പക്ഷെ മൂട് തടുക്കാന്‍ പറ്റില്ല എന്നല്ലെ?
പ്ലാസ്റ്ററിട്ട കാലുമായി, ടോയ്ലറ്റില്, പോയി, പോയി, മൂന്നാഴ്ചക്കകം ഇന്നും, ഹരിദ്വോറിലോ, റിഷികേശിലോ ഉള്ള, യോഗീവര്യന്മാര്‍ക്കൊന്നുമറിയാത്ത, പലതരം യോഗ ആസന പൊസിഷനുകളും, ദൈവ നിയോഗത്താല്‍ ഞാന്‍ പഠിച്ചെടുത്തു (നെസസിറ്റി ഈസ് ദ ഫാദര്‍ ഓഫ് ഇന്വെന്ഷന് എന്നല്ല്ലെ പ്രമാണം?)
Tuesday, May 16, 2006
Subscribe to:
Post Comments (Atom)
64 comments:
വികലാംഗന്
സൂപ്പര്‍ കുറുമാനേ..
ഇടിവെട്ടിയ തെങ്ങിന് മണ്ട..:-))
മൊത്തം സൂപ്പര്‍ ഡ്യൂപ്പറായിണ്ടിഷ്ടാ...:-))
എന്റെ കുറുമാനേ, എന്നെയങ്ങുകൊല്ല്! എന്തൊരുതമാശ... വളിപ്പിന്റെ വാത്മീകിയാകുന്നു ഭവാന്.
(കല്‍ക്കാജി ഏരിയയില്‍ ഒരു കൊല്ല്ലതോളം ഇങ്ങനത്തെ ഒരു ‘ബര്‍സാത്തി’യില്‍ താമസിച്ചിട്ടുള്ള ഈ വിനീതവിധേയന്‍ നെഹ്രുപ്ലേസ്, ശര്‍മ്മാ നഴ്സിങ്ങ് ഹോം മുതലായ പേരുകള്‍ കേട്ട് ഗതകാലസ്മരണകളില്‍ ആറാടി ഒരു വഴിക്കായി.)
ലഞ്ചു കഴിക്കുന്നതിനിടയിലാ (റ്റൊമാറ്റോ റൈസ്) വികലാംഗന് വായിച്ചത്. ചിരിച്ചു ചിരിച്ചു തലയിലു ചോറു വറ്റു കേറി ഞാന്‍ ചാകാത്തതു കുറുമാന്റെ ഭാഗ്യം. (ചത്താലീ കമന്റ് വയ്ക്കാന്‍ ഞാന്‍ വരുമാരുന്നോ ). മനുസ്യമ്മാരെ ചിരിപ്പിച്ചു കൊല്ലാനെറങ്ങീരിക്ക്യാല്ലേ ? നന്നായി പറഞ്ഞിരിക്കുന്നു കുറുമാനേ.
കുറുമാനെ, ഒരാള്‍ക്കൊരു വിഷമം വന്ന കാര്യം പറയുമ്പൊ ചിരിക്കുവേം സന്തോഷിക്കുവേം ചെയ്യുന്നതു ശരിയല്ലെന്ന് അറിയാമെങ്കിലും, വിശാലന്റെ കൂട്ടുകാരന് സ്വന്തം വെല്യമ്മ മരിച്ചതറിയിച്ചു പോയപ്പൊ ചിരിച്ചതു പോലെ എനിക്കു ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല
കുറുമാനെ.. സാറി. (കമീനേ എന്നെന്നെ വിളിക്കല്ലെ)
ഇടിവെട്ടുകൊണ്ട തെങ്ങിന്മണ്ട പോലുള്ള രൂപം എങ്ങിനെയാണിരിക്കുന്നത്?
ഡാങ്ക്യു.
വീട്ട്യേ പോയിട്ട്, വായിച്ചപ്പോള്‍ ചില തിരുത്തലുകള്‍ വേണം എന്നു തോന്നിയതിനാന്‍, ഞാന്‍ ഒരു ചെറിയ തിരുത്തല്‍ നടത്തി. അപ്പോള്‍ ഇത് ലേറ്റസ്റ്റ് വെര്ഷന്.
കല്‍ക്കാജിയിലെ ഒരു സുഹൃത്തിന്റെ കൊച്ചുമുറികളും അതില്‍ അവന് പേടിച്ച് വളര്‍ത്തിയ അവന്റെ അനിയത്തിയേയും ഒക്കെ ഓര്‍മ്മ വന്നു. നെഹ്രുപ്ലേസ് ഓര്‍മ്മവന്നു. അവിടെ തിരക്കിനിടയിലെ ദാബയില്‍ ‘നിന്ന്’ സുക്കാറൊട്ടിയും സബ്ജിയും തിന്നതോര്‍മ്മവന്നു. അവിടുന്നു പിന്നെ ഗ്രേറ്റര്‍ കൈലാഷിലേക്ക് മാറിയ ശേഷം ചാര്‍ട്ടേര്‍ഡ് ബസ് മിസ് ആകുന്ന മിക്കവാറും ദിവസങ്ങളില്‍ നെഹ്രു പ്ലേസില്‍, വിരലുകള്‍ക്കിടയില്‍ ബീഡി തിരുകിവച്ചു വലിക്കുന്ന കണ്ടക്ടര്മാറുള്ള ഡീറ്റീസി ബസിനു കാത്തു നിന്നതൊക്കെ ഓര്‍മ്മവന്നു.
എന്ത് ഓര്‍മ്മ വന്നെങ്കിലെന്താ ഇപ്പൊ രസിച്ചു വായിച്ച് ഉള്ളില്‍ ചിരിച്ചു.ഒരുപാട് .
പാപ്പാനും, ഈ സ്റ്റോപ്പില്‍ എനിക്കു മുന്നെയോ പിന്നെയോ ബസ് കാത്തു നിന്നോ?
കുറുമാനേ വായിച്ചൊത്തിരി ചിരിച്ചു. പക്ഷെ ഞാനോര്‍ത്തതു് എന്റെ കാലിനെ കുറിച്ചായിരുന്നു. നടക്കാന്‍ പറ്റില്ല, സൈക്കിളോടിക്കാന്‍ പറ്റും എന്ന വിധത്തില്‍ പെര്‍ഫക്റ്റായി സെന്റ്.തോമസ് കോളേജിന്റെ മുമ്പില്‍ വച്ചു എന്റെ കാലൊടിച്ച ഓട്ടോറിക്ഷക്കാരനെയും അന്നേരം വരെ മുച്ചക്രം ഓടിച്ചുണ്ടാക്കിയ കാശുമുഴുവനും മരുന്നിനായ് മെഡിക്കല്‍ കോളേജില്‍ കൊടുത്തുപോകേണ്ടിവന്ന അയാളുടെ സങ്കടത്തെയും മറക്കുവാന്‍ കഴിയില്ല. നാല്പതു കിലോമീറ്ററോളം ദൂരത്തുള്ള എന്നെ വീട്ടില്‍ കൊണ്ടുചെന്നാക്കണം എന്ന സെന്റ്.തോമസ് രാഷ്ട്രീയക്കാരുടെ ഡിമാന്റ് തക്കസമയത്തു് ഞാന്‍ ബോധം വീണ്ടെടുത്തതുകൊണ്ടു് ഒഴിവായിക്കിട്ടി.
കുറുമാന്, നന്നായി. പായുന്ന വണ്ടിയെ പെട്ടെന്ന് ബ്രേക്കിട്ട് നിറുത്തുന്നപോലെയാണല്ലോ പോസ്റ്റുകള്‍ അവസാനിപ്പിക്കുന്നത്...
സസ്നേഹം,
സന്തോഷ്
:)
ബര്‍സാത് ഫ്ലാറ്റ്വാസിസുരാപാനികള്!
നാട്ടുകാര്‍ക്കാകെ ശല്യരായിരുന്നല്ലേ?
ശ്രദ്ധിച്ചു വായിക്കാതെ ഒരു ശ്രീജിത്തരം കാണിച്ചേനെ ഇവിടെ; കല്ക്കാജീന്ന് നോയിഡയ്ക്കു പോവുമ്പോള്‍ എവടെ കൊണാട്പ്ലേസെന്ന് കഥയിലില്ലാത്തെ ചോദ്യം ചോദിക്കാന്‍ ആഞ്ഞതാണ്. ‘ബുദ്ധി‘യുള്ളതുകൊണ്ട് ഒന്നുകൂടി വായിക്കാന്‍ തോന്നി. ;)
ഇങ്ങനെ ചിരിപ്പിക്കാന്‍ കച്ച കെട്ടി ഇറങ്ങിയിരിക്കുന്ന ചിലര്‍ ഉള്ളത് നമ്മുടെ ഒക്കെ ഭാഗ്യം .
"മലയാളം അറിയാത്തവര്‍....." ഒരു തമാശയാണന്നല്ലേ ഞാന്‍ വിചാരിച്ചേ!!!!!!! ;-)
ജേക്കബിനെപ്പോലെ ഞാനും വെര്ഷന് 0.1 വായിച്ചിട്ട് "മലയാളം അറിയാത്തവര്‍....." എന്ന പ്രയോഗം തമാശാണെന്നുകരുതി. അതു ആക്ച്വല്ലി സ്റ്റൈലനായിരുന്നു.
[കുമാറേ, നെഹൃപ്ലേസിന് തൊട്ടടുത്തായിരുന്നു എന്റെ ഫ്ലാറ്റ്, ആ ക്രിക്കെറ്റ് ഗ്രൌണ്ടിനെതിര്വ്വശത്ത് -- A118, Kalkaji. ഫേവറിറ്റ് ഢാബകള്‍ ‘ശിവ് ഢാബ’, ‘ഷേര്‍-എ-പഞ്ചാബ്’ എന്നിവ. എന്റെ ജോലിസ്ഥലം GK-2 M-block ലായിരുന്നു. അതിനാല്‍ നടന്നുപോകാമായിരുന്നു ചിത്തരഞ്ജന് പാര്‍ക്കു വഴി]
കണക്കിലൊരു തെറ്റുണ്ടു കേട്ടോ. അറുപതുകിലോ ശരീരത്തില്‍ പെട്ടെന്ന് മൂന്ന് കിലോ നീരുവന്നാല്‍ പിന്നെ ശരീരം 57 കിലോ, നീരു 3 കിലോ.
"അരേ ഭായ്, യേ തൊ ബഹുത് ബഹുത് അച്ചാ ഹോഗയാ!" (ഹിന്ദിയും, മലയാളവും അറിയാത്തവര്‍ അറിയുന്നവരോട് ചോദിച്ച് മനസ്സിലാക്കൂ). :)
അയ്യോ അപ്പോള്‍ അതു തമാശ അല്ലായിരുന്നോ? ഞാന്‍ ഏറ്റവും കൂടുതല്‍ ചിരിച്ചത് അതിനായിരുന്നു. :)
ബിന്ദു
കുറുമാനെ അവതരണം ഉഗ്രന്‍. ബൈക്ക് സീനുകള്‍ എല്ലാം കണ്മുന്നില് കാണുന്നത് പോലെ. യെസ്ഡി ആ കാലത്ത് ഒരു വികാരം ആയിരുന്നു, പക്ഷെ യമഹാ RX100 ആ വികാരം പിന്നെ അടിച്ചു കെടുത്തി കളഞ്ഞു. എന്നാല്‍ ബുള്ളറ്റിന്റെ രാജകീയതയെ ചോദ്യം ചെയ്യാന്‍ ഇന്നും ബൈക്കായി പിറന്നവര്‍ ആരുമില്ല, ആരുമില്ല.
അയ്യോ, ഹിന്ദി! ഞാനും ചപ്പാത്തി കഴിക്കാറില്ല, ച്വാറാണ് കഴിക്കാറ്, അതുകൊണ്ട് എനിക്കും ഹിന്ദി അറിയാന്‍ പാടില്ല (ക്രെ: പഞ്ചാബി ഹൌസ്).
പാപ്പാനെ, ഞാനും ചിത്തരഞ്ജന് പാര്‍ക്ക് വഴി മിക്കവാറും നാടിനെ ഓര്‍ത്ത് നടന്നിട്ടുണ്ട്. എന്റെ ഒഫീസ് ജി. കെ. 2 എം ബ്ലോക്ക് (മാര്‍ക്കറ്റില്‍) ആയിരുന്നു. പാര്ക്കിനുവശം ആര്‍ച്ചീസ് ഗാലറിക്ക് അടുത്ത്. ഞാന്‍ 93-95 G K 2 ല്‍ ഉണ്ടായിരുന്നു. പാപ്പാന് ഏതുവര്‍ഷം? തണുപ്പ് കൂടിയ ദിവസങ്ങളില്‍ പാര്‍ക്കില്‍ വെയിലു കൊള്ളാനും താഴെ ‘കോര്‍ണറില്‍’ ഉണ്ടായിരുന്ന അഗര്‍വാള്‍ സ്വീറ്റ്സില് ചന്ന ബട്ടൂര കഴിക്കാനും നമ്മള് അടുത്തുണ്ടായിരുന്നൊ? (ഇന്നു ആ അഗര്‍വാള്‍ സ്വീറ്റ്സ് മക് ഡോണള്‍ഡ്സ് ആണെന്നറിയുന്നു.)
പരിചയപ്പെടലിന്റെ നേര്‍ക്ക് കുറുമാനെ ക്ഷമിക്കുക
ദില്ലിയില്‍ ജീവിക്കണമെന്നും, അതു കുറുമാന് എഴുതിയതു പോലെ കുറച്ചു അടിപൊളി ആകണമെന്നും വളരെ ആഗ്രഹമുണ്ടയിരുന്നു.
നമുക്കാഗ്രഹമുള്ളതു തരാന്‍ വിധിഹിതമില്ലെങ്കില്, വിധിഹിതമുള്ളതെടുത്തു മിണ്ടാതിരിക്കുക എല്ലാവറ്ക്കും കിരണീയം.
പക്ഷേ ഒരു പരകായ പ്റവേശത്തിലൂടെ അല്‍പ്പനേരത്തേക്കു ആ കൊച്ചു കൊച്ചു സന്തോഷം എനിക്കു ലഭിച്ചു. ഒരു മാത്റ കുറുമാനായി നിനച്ചു പോയി. കുറുമാന് ജീവിച്ചിരുന്ന ജീവിതവും , പഞ്ചാബി തള്ളയും, ബൈക്കിലെ കറക്കവും, നറ്സമ്മമാരൊത്തുള്ള പഞ്ചാരയും, ഗോവണിപ്പടി കയറ്റവും, കൂസലില്ലാത്ത റ്റെന്ഷനില്ലാത്ത ആ ജീവിതവും കണ്ടു എനിക്കു സാഫല്യമായി. ഇനി അത്തൊരമൊരു വിഷമം മനസ്സിലുണ്ടാകില്ല.
വായനയിലൂടെ നമുക്കു ലഭിക്കുന്നതും ഈ അനുഭൂതി. വി കെ എനിന്റെ പയ്യന് കഥകള്‍ വായിച്ചിരുന്ന അവസരത്തില്‍ മനസ്സുകോണ്ടു പയ്യനായിരുന്നു. ഉന്നതകുലസ്റേണിയിലെ കൊച്ചമ്മ മാരും (നീലിമയെ എനിക്കേറ്റവും ഇഷ്ടം) , നിരാഹാര സത്യാഗ്രഹവും ശരിക്കും ഞാനല്ല ചെയ്തതു എന്നു എനിക്കു വിശ്വസിക്കാന്‍ പാടു.
കഥാപാത്റവുമായി താഥാത്മ്യം പ്റാപിപ്പിക്കുവാന് ഒരെഴുത്തുകാരനു കഴിയുന്നെങ്കില്‍ അതു തന്നേയാണു അതിന്റെ മഹിമക്കു മകുടം ചാറ്ത്തുന്നതു. പാണ്ഠിത്യമോ, അക്ഷരശുദ്ധിയോ, വ്യാകരണമോ ഒരു സ്റുഷ്ടിയുടേയും രക്ഷക്കെത്തിയ ചരിത്റമില്ല. ധീഷണ ജന്മ സിദ്ധമാണു.
കുറുമാന്റെ കഥപാത്റവുമായി ഞാന്‍ താഥാത്മ്യം പ്റപിക്കുന്നു. ചുളുവില്‍ ഒരു ദില്ലി ജീവിതം തരപ്പെടുത്തുന്നു.
അമ്മമാരെ, പെങ്ങന്മാരെ, ചേച്ചിമാരെ, ചേട്ടന്മാരെ, അനുജന്മാരെ, ബ്ലോഗര്‍മാരെ. ചെറുപ്പക്കാലത്ത് ബൈക്കിന്നു വീണ് കാലൊരുവഴിക്കായ ഈ വികലാംഗനെ, കമന്റുവച്ച് പ്രോത്സാഹിപ്പിച്ചവര്‍ക്ക് നന്ദി നമസ്ക്കാരം.
അരവിന്ദോ - താങ്ക്സ്, ഇടിവെട്ടിയ തെങ്ങിന്റെ മണ്ട പിന്നേം ബേദമാ.
പാപ്പാനേ - എന്നെ വളിപ്പിന്റെ വാത്മീകിയാക്കണോ?
കുട്ടിയേടത്ത്യേ - ലഞ്ച്, ഡിന്നര്‍ കൂടാതിടക്കിടക്കൊരു ബര്‍ഗര്‍ മുതലയായവ കഴിക്കുമ്പോള്‍ ഇനിമുതല്‍ തീറ്റയില്‍ മാത്രം ശ്രദ്ധിക്കുക. തൊണ്ടേല് ദാണ്ടെ അതു കുരുങ്ങി, ഇതു കുരുങ്ങി എന്നൊന്നും പറഞ്ഞ് പാവം ഞങ്ങളെ പഴിചാരരുതേ. എനിവേ - ഡാങ്ക്സ്
വെമ്പള്ളി - നന്തി - അങ്ങിപ്പോള്‍ എവിടെയാണോവ്വോ? ഇടിവെട്ടിയ തെങ്ങിന്റെ രുപത്തിനു പ്രത്യക്ഷനാകാന്‍ പറ്റുമോന്നറിയാനാ.
കുമാറേ - ഡെല്‍ഹിയിലെ ഓര്‍മ്മകള്‍ ഇന്നുമെന്നുള്ളില്‍ മായാതെ കിടക്കുന്നു..
പെരിങ്ങോടരെ - നന്ദി, കാലൊടിഞ്ഞ പരിചയം ഉണ്ടല്ലെ? എന്റെ കയ്യും, കാലും ഒരു പ്രാവശ്യമൊന്നുമല്ല ഒടിഞ്ഞിരിക്കുന്നത്. ഒടി, ചതവ് തുടങ്ങിയവയുടെ മെഗാ സീരിയലുകള്‍ ആയിരുന്നു എന്റെ ബാച്ചിലര്‍ ലൈഫില്‍.
സന്തോഷേ : സന്തോഷം:)
അനിലേ : കല്ക്കാജീന്നു നോയിഡയിലേക്ക് പോകുമ്പോള്‍ കൊണാട്ട് പ്ലേസ് വരുത്താം പക്ഷെ ഇടക്ക് പട്പട് ഗഞ്ചും, ലക്ഷ്മീ നഗറും, മദര്‍ ഡയറിയും കയറ്റണമെന്നു മാത്രം.
ജേക്കബ് :) പടമൊന്നും കാണാറില്ലല്ലോ മാഷെ?
ബിന്ധുവിന്റേയും , പാപ്പാന്റേയും അഭിപ്രായത്തിലേക്ക് ഞാന്‍ ഇന്നു രാവിലെ എത്തി - വീണ്ടും മലയാളിച്ചു. താങ്ക്സ്
സീയെസ്സേ - കണക്കുകൂട്ടുന്നതില്‍ ചന്തുവിന്നെന്നും പിഴച്ചിട്ടേയുള്ളൂ. അന്നും, ഇന്നും, ഇനിയെന്നും.
സ്നേഹിതോ - ബഹുത് ശുക്രിയാ - ഇതു ബോജ്പുരിയാണല്ലെ (ആമ് ചോദിച്ച് മനസ്സിലാക്ക്)
പ്രാപ്രാ - അതെ, മുന്‍പ് ജാവാ.യെസ്ഡി ഒരുകാലത്തൊരു തലമുറയുടെ ഹരമായിരുന്നു. യെസ്ഡി വണ്ടു തലയന് ക്ലാസിക്കിനേക്കാളും ഒരു പടി മുന്പന് റോഡ് കിങായിരുന്നു. എന്‍ഫീല്‍ഡിന്റെ രാജകീയതയെ വെല്ലാന്‍ ഇന്നും ഇന്ത്യയില്‍ മറ്റൊരു ബൈക്കില്ല അല്ലെ? ആ..
ഗന്ധര്‍വ്വരേ - അഹം സിര്‍ കുമ്പിടുന്നു ഹേ, ഹോ, ഔ, അം, ആ! താങ്കളുടെ വാക്കുകള്‍ എന്നെ കോള്മയിര് (പോസ്റ്റ് ചെയ്യുമ്പോ, തെറ്റായി വര്വാവോ?)കൊള്ളിക്കുന്നു. പൊതുവെ അഹങ്കാരിയായ എന്റെ അഹങ്കാരം അങ്ങൂതി പെരുപ്പിക്കുന്നുവോ? കൊറച്ചൊക്കെ കൊറക്കൂ, എനിക്ക് നാണമാകുന്നു:).
കുറുമോ,
രാവിലെ, വിശാലന് പറഞ്ഞ പോലെ പത്തമ്പത് തെങ്ങില്‍ കേറാന്‍ ഉള്ളതു കൊണ്ടാ വായിച്ചിട്ടും അഭിപ്രായം പോസ്റ്റാന്‍ വൈകിയത്. എന്തായാലും ഇനി വെയ്റ്റ് ചെയ്യാന്‍ വയ്യ. ഇടിവെട്ടു പീസ് മാഷേ.
ഡെല്‍ഹിയിലെ എല്ലാ ബാച്ചലേഴ്സിന്റേയും ജീവിതം ഒരു പോലെയാണോ എന്നു തോന്നിപ്പോവുന്നു ഈ പോസ്റ്റും പാപ്പാന്റേയും കുമാര്ഭായിയുടേയും കുറിപ്പും വായിച്ചപ്പോള്‍.
ഞാനും കുറച്ചു കാലം സി.ആര്.പാര്‍ക്കില്‍ ജോലി ചെയ്തിട്ടുണ്ട്. എം. 13 ബസ് സ്റ്റോപ്പിന്റെ പാരലല്‍ റോഡില്‍ കുറേ മുഖര്ജിമാരുടേയും ബാനര്ജിമാരുടേയും ഘോഷുകളുടേയും വില്ലകള്‍ക്കിടയില്‍. നെഹൃ പ്ലേസില്‍ ഇറങ്ങി നടന്നു പോവാറായിരുന്നു പതിവ്. കരോള്‍ബാഗില്‍ നിന്ന് കൊണാട്ട് പ്ലേസ് വഴി ഇവിടെ എത്തുമ്പോഴേക്കും ആള് ഒരു വഴിക്കായിട്ടുണ്ടാവും.
ആപ് അഭി ഭി യോഗാ കര് രഹെ ഹെ ക്യാ?
കുറുമാനെ,, ദെല്‍-ഹി, ജനക് പുരി സി ബ്ലോക്ക് 2, തിലക് നഗര്‍ ബി, പുസാ റോഡ് ഒക്കെ എനിക്കും ഓര്‍മ്മ വരുന്നു. ഐ.എന്‍.സ് ഇന്ത്യയും. പോസ്റ്റ് മുഴുവനും വായിച്ചില്ലാ, എന്ങ്കിലും എല്ലാരും പറഞ്ഞില്ലേ... അതു തന്നെ നാനും ചൊല്കിറേന്, ചൊല്ലി ചൊല്ലി ചൊന്ന പടിയാച്ച്..
തിരക്കാ (രക്ഷപെട്ടു കുറുമാന്...(
പിന്നെ എഴുതാം ട്ടോ. നന്ദി പറയുമ്പോ എന്നേം ചേര്‍ക്കണേ. ഇപ്പോ പുറപ്പട്ടാലെ സൂന്റെ അവിടെ എത്താന്‍ പറ്റു. അലെങ്കില്‍ ദേവന് കേറി എല്ലാം അകത്താക്കും. ഗന്ധര്വന് എത്തി, പിന്നെ വക്കാരിയ്ക്ക് അറിയില്ലാന്ന് തോന്നുന്നു.
എല്ലാം വിശദമായി പിന്നെ പറയാം ട്ടോ.
അതിന്റെ ഗുട്ടന്‍സ് ഞാന്‍ പറഞ്ഞില്ലേ...
പണ്ട് ഒരു സുഹൃത്തിന്റെ കല്യാണത്തിന് ജെയ്പൂര്‍ക്ക് പോകുന്നവഴി ഡെല്ഹിയിലിറങ്ങിയപ്പൊ എടുത്ത രണ്ടെണ്ണം ഇതാ
പാര്‍ലിമന്റ്
ഇന്ത്യാ ഗേറ്റ്
കുറുമാനെ ഇങ്ങു പോര്, വിയന്നാ പട്ടണത്തിലോട്ട്.. ഞാനിവിടെയുണ്ടാവും.. പുല്ലൂരാന് വരാന്‍ പ്ലാനിട്ടെന്നാ തോന്നണെ.. ഞാനിത്തവണ ദുബായ് വഴിയാ നാട്ടിപ്പോണെ, ജൂലായില്‍.. ഒരു ദിവസം ദുബായില്‍ സ്റ്റേ(പോസ്റ്റിന്റെ സ്റ്റേ അല്ല).
സ്വാഗതം റ്റു ദുബായ് Vempally. എയര്പ്പൊട്ടിലെ കലുങ്കിലു വക്കാരിയും ഇരിയ്കുന്നുണ്ട്. കൂട്ടീട്ട് പോന്നോളു. സദ്യ തരാക്കാം.
സദ്യ, വരു, ഇരിയ്ക്കു, നമുക്ക് കൂടാം ബ്ലോഗറല്ലെ, കാണണ്ടെ എന്നൊക്കെ പറയാനിപ്പോ ഒന്ന് രണ്ട് , മൂന്ന് .... നാല്പത്തിയഞ്ചേ... (ക്രെേഡിറ്റ് ശ്രീജിത്തിനു) ഒക്കെ ജാമ്യം മേടിച്ചിട്ട് വേണം. ഏതായാലും വിസ ഞാനിനി ആര്‍ക്കും എടുക്കില്ല.
വെമ്പള്ളി മാഷേ - വെല്‍ക്കം ടു ദുബായ് (അതുല്യേച്ചി എനിക്ക് മുന്‍പേ കയറി ഗോളടിച്ചു). അതു ശരി ഗഡി വിയന്നായിലാണല്ലെ? നമ്മുടെ ഒരു ഗഡി,ആലുവാക്കാരന് ജോര്‍ജ് (വലിയവീട്ടില്‍ ജോര്‍ജ്ജ്) കുറച്ച് വര്‍ഷം അവിടെ ചായക്കടേം, മീങ്കച്ചോടോം നടത്തി മതിയായിട്ടിപ്പോ, പെട്ടീം,കുട്ട്യേം എടുത്ത് ജെനീവയിലോട്ട് പോയി. അറിയോ ആളെ?
വിശാലന് പോയതിന്റെ വിഷമം പകുതിയെങ്കിലും മാറിയത് ഇതു വായിച്ചപ്പോഴാ.
തകര്‍ത്തു കുറുമാനേ.
താങ്ക്യു അതുല്യെ, (റ്റീച്ചറാല്ലെ സോറി) റ്റീച്ചറെ, വിശദായിട്ട് പരിശോദിച്ചപ്പൊ നല്ല പാചകക്കാരിയാണെന്നു ബ്ലോഗില്‍നിന്നും മനസ്സിലായി. റ്റീച്ചറും കുറുമാനും മറ്റു കുറെ നല്ല സ്നേഹമുള്ള ബ്ലോഗര്‍മാരും ദുബായിലുള്ളപ്പോ എനിക്കു പറയാല്ലോ, എനിക്കവിടെ നല്ല പിടിപാടാന്ന്.
പിന്നെ ഞാന്‍ പോകുമ്പോ കൂടെ ഒരു പരിവാരവുമുണ്ടാവും ഒരു ഭാര്യ, മൂന്നു മക്കള്‍ (9(മെ), 6(മെ), 3(ഫീമെ)) അങ്ങനെ. അപ്പൊ സദ്യയൊക്കെ പാടാവില്ലെ. ആവില്ലെന്നെനിക്കറിയാം.. എന്നാലും…
കുറുമാനെ തെരിയും തെരിയും.. അങ്ങേര് സ്വിറ്റ്സര്‍ലാന്റിനു പൊയി.. ഇവിടിപ്പൊ ഉള്ള ഒരേ ഒരു ആലുവക്കാരന്‍ ബാബു തെക്കിനേന്‍ മാത്രമാണ് .
വൈകിവന്നു കമന്റുബുക്കില് ഹസ്താക്ഷരം ചെയ്ത് താഴെ പറയുന്നവര്ക്കെല്ലാവര്ക്കും എന്റെ വക ഒരു കൂട്ടവെടി. അല്ല കൂട്ട നന്ദി.
കണ്ണൂസ്, നിലീനം,സാക്ഷി, അതുല്യ (ഇനിപ്പോ, എന്താണ്ടാ നീയെന്റെ പേര് അവസാനം വച്ചേന്നു ചോദിച്ചാല്‍ എനിക്കുത്തരം മുട്ടം, അപ്പോള്‍ കൊഞ്ഞണം കാട്ടും ഞാന്‍)
വെമ്പള്ളി മാഷേ - ഇപ്പോള്‍ മനസ്സിലായില്ലേ, ഈ ലോകം എത്ര ചെറുതാനെന്ന്. അങ്ങു വിയന്നായിലപ്പത്തിനായി കൈലുകുത്തുന്ന വെമ്പള്ളിയും, ഇവിടെ ദുബായില്‍ അറബീന്റെ ഒട്ടകം മേക്കുന്ന ഞാനും അറിയുന്ന ജോര്‍ജ്ജ് ജനീവയില്‍. നാട്ടിലെങ്കെ?
verification : വഞ്ചിപാട്ട് (vgipatu)
നാട്ടിലെങ്കെ.. വിശാലനും ഇതു പോലെ ചോദിച്ചു അപ്പൊ ഞാനോര്‍ത്തു “ഞാന്‍ വെമ്പള്ളിക്കാരനാണല്ലൊ പിന്നെ ഇവരിങ്ങനെ” എന്നാ പിന്നെ വെമ്പള്ളീടെ ചരിത്രം, പശ്ചാത്തലം, ഭൂമി, ജീവ ശാസ്ത്രങ്ങള്‍ അവിടുത്തെ നരവംശ ശാസ്ത്രം എന്നിവ ഉള്‍പ്പെടുത്തി ഒരു ബ്ലോഗ് എഴുതാമെന്ന് വച്ചു, എഴുതിക്കൊണ്ടിരിക്കുന്നു. കേരളാ സ്റ്റേറ്റ് ഭാഗ്യക്കുറി പോലെ ഉടന്‍ റിലീസാവും.
വെമ്പള്ളി മാഷെ...ഞാന്‍ വീട്ടും പേരാണെന്നാ കരുതിയത്. എന്തായാലും, ആ വെമ്പള്ളി പുരാണം വേഗം പോന്നോട്ടെ.......മടിച്ചു നില്‍ക്കാതെ, അറച്ചു നില്‍ക്കാതെ, കടന്നു വരൂ, കടന്നു വരൂ.
നന്നായി എഴുതിയിരിക്കുന്നു...
സൂപ്പര്‍ ....
അടുത്തു നില്പോരനുജരെ കാണാന്‍ അക്ഷികളില്ലാത്തോള്ക്ക്ക്കു
അരുപന് ഗന്ധറ്‍വന്‍ അദ്റുശ്യനായാല് അതിലെന്താശ്ചര്യം
ചരാചരാത്മന് ഭക്ത്യഭിഗമ്യന്‍ ഭവാനെ ആറ് കാണ്മു
ചരാചരാജ്ഞനമെഴുതാന് അതുല്യക്കു ചക്ഷുസ്സില്ലാജ്ഞാല്
നമിക്കില്‍ അടചുടാം, നടുവൊടിച്ചീടാം തല്ലുകില് വാങ്ങീടാം
നമുക്കു നാമെ പണിവതു ബ്ളോഗും കമെന്റുകളുമതുപോലെ
Blog is on fire we will start a business of spare limps.
All will soon become "വികലാംഗന്" .
അസ്സലായിട്ടുണ്ട്. കുറുമാന്റെ കഥകള്‍ക്കൊക്കെ ഒരു ഒന്നൊന്നര നീളം. എന്നാല്‍ അടിമുടി ഫലിതവും. എനിക്കങ്ങ് ജോറായി പിടിച്ചു.
ആഹ കുറുമാനേ,
വണ്ടി തട്ടി ചണ്ടിയായ പണ്ടാരക്കാലന്റെ കഥ ഇപ്പോഴേ വായിക്കാന്‍ പറ്റിയുള്ളൂ. പോരട്ടങ്ങനെ പോരട്ടെ കുറുമാന് പുരാണം തകര്‍ക്കട്ടെ.. (രഹസ്യം- ഈ പ്ലാസ്റ്ററിന്റെ ഉള്ളില്‍ ചൊറിഞ്ഞു വരുമ്പോ എന്തു പരിഹാരമാ കണ്ടിരുന്നേ? )
പെരിയമാനേ, കലക്കി! അനുഭവങ്ങള്‍ പാളിച്ചകള്‍, അറിയാത്ത പിള്ള (പ്ലാസ്റ്ററിട്ട്) ചൊറിയുമ്പൊ അറിയും എന്നൊക്കെ ഇതിനെയൊക്കെയാ പറയണത് ല്ലെ? :-)
ദേവ ഗുരോ, അതറിയില്ലേ? 12 ഇഞ്ചിന്റെ മരം കൊണ്ടുള്ള സ്കെയില്‍.. രണ്ടു കയ്യും, ഇടത്തേ കാലും ഓരോ തവണ പ്ലാസ്റ്ററിട്ട അനുഭവം ഗുരു. ;)
മുല്ലപ്പൂ,ദേവേട്ടന്, തുളസി, ശ്രീജിത്ത്, ശനിയന്‍ തുടങ്ങിയവര്‍ക്കെല്ലാം പെരുത്ത്, പെരുത്ത നന്ദി.
ദേവേട്ടാ, കയ്യില്‍ പ്ലാസ്റ്ററിട്ടാലും, കാലില്‍ പ്ലാസ്റ്ററിട്ടാലും, ദില്ലിയിലായിരുന്നപ്പോള്‍, കുടക്കമ്പിയും, നാട്ടിലായിരുന്നപ്പോഴെല്ലാം, പച്ചീര്‍ക്കിലിയും ആയിരുന്നു ചൊറിയായുധം. പിന്നെ ഈ പ്ലാസ്റ്ററു വെട്ടാറാവുമ്പോഴേക്കും, ചൊറിച്ചില്‍ കൂടും പക്ഷെ, കാലിന്റേയോ, കയ്യിന്റേയോ വണ്ണം നല്ലതുപോലെ കുറഞ്ഞ് പ്ലാസ്റ്ററിനും, മാംസത്തിനും ഇടായില്‍ നല്ല സ്പേസ് ഈ സമയത്തു കിട്ടൂം, അപ്പോള്‍ തരം പോലെ, സ്കെയിലോ, കയിലോ എന്തുവേണേലും ഇട്ടു മാന്താറുണ്ട്.
ചൊറിയുമ്പോള്‍ മാന്താന്‍ കഴിയുന്നതാണെന്റെ ഭാഗ്യം
ചൊറിയുന്നിടത്ത് മാന്തുമ്പോള്‍ കിട്ടുന്ന ആ സുഖമാണ് എന്നെ സംഭവിച്ചിടത്തോളം, ഏറ്റവും നല്ല സുഖം.
സഹായം കുറച്ചേറെ ആവശ്യമുണ്ട്. ഉദാരമനസ്ക്കര്‍ (വിശാലന്റെ ചേട്ടനല്ല), ഉടന്‍ തന്നെ ഉത്തരങ്ങള്‍ തന്നു സഹായിക്കുക.
1) വരമൊഴിയില്‍ റ്റൈപ്പ് ചെയ്ത്, യുണികോഡില്‍ എക്സ്പ്പോര്‍ട്ട് ചെയ്തത് കട്ടു ചെയ്ത് ബ്ലോഗില്‍ ഒട്ടിക്കുമ്പോള്‍, പേരഗ്രാഫുകള്‍, പാരഗ്രാഫുകളായി മാറുകയും, 20-25 പാരഗ്രാഫില്‍ എഴുതിയത് മൊത്തം ഒറ്റ പാരഗ്രാഫാകുകയും ചെയ്യുന്നതിനാല്‍, വീണ്ടും എഡിറ്റ് ചെയ്യുവാന്‍ സമയം എടുക്കുന്നു. സൊലൂഷന് പ്ലിസ്.
2) ഇന്നലെ വൈകുന്നേരം മുതല്‍ എന്റെ ജിമെയിലിലും, യാഹൂ മെയിലിലും, പിന്മൊഴിയില് നിന്നുള്ള എല്ലാ കമന്റുകളും, രണ്ട് പ്രാവശ്യം ലഭിക്കുന്നു. ഇത് ഒഴിവാക്കാന്‍ ഞാന്‍ എന്തു ചെയ്യണം.
3) പിന്മൊഴികളില് നിന്നുള്ള കമന്റുകള്‍ എന്റെ ജിമെയിലിലും, യാഹൂവിലും വരുന്നു. ഇതില്‍ യാഹൂവില്‍ വരുന്നത് റിമൂവ് ചെയ്യാന്‍ ഞാന്‍ എന്തു ചെയ്യണം? ആരെ കോണ്ടാക്ട് ചെയ്യണം.
ഡാങ്ക്സ്
കുറുമാന്
[കുമാറേ, ഞാന്‍ 8 കൊല്ലം ദില്ലിയിലുണ്ടായിരുന്നു. ആദ്യത്തെ ഒരു കൊല്ലം (1991) കാല്‍ക്കാജി, ഓഖ്ല, ജി കെ, സി ആര് പാര്‍ക്ക് ഏരിയയില്‍. പിന്നീട് 6 കൊല്ലം വസന്ത് കുഞ്ജ്. അവസാനത്തെ ഒരു കൊല്ലത്തില്‍ കുറച്ചുഭാഗം സഫ്ദര്‍ജംഗ് എന്‍ക്ലേവ്, ബാക്കി വികാസ് പുരി.
ജി കെ 2 വിലെ അഗര്‍വാള്‍ സ്വീറ്റ്സ് ഓര്‍മ്മ വരുന്നില്ലല്ലോ. മാര്‍ക്കറ്റിനു മുമ്പിലുള്ള ഓടയുടെ തൊട്ടരികിലുള്ള തട്ടുകട, കുറച്ചപ്പുറത്തു മാറിയുണ്ടായിരുന്ന The Patisserie എന്ന pastry shop, മാര്ക്ക്റ്റില് എന്നും രാവിലെ 11 മണിയോടെ ചൂടന്‍ ബ്രെഡ് പക്കോഡ വില്ക്കാനെത്തുന്ന ഉന്തുവണ്ടിക്കാരന്‍ ഇവരൊക്കെയായിരുന്നു എന്റെ അന്നദാതാക്കള്‍. 92-93ല്‍ നിശ്ചയമായും ഞാന്‍ വന്നിട്ടില്ല ആ ഭാഗത്ത്. അതുകൊണ്ടല്ലേ നമുക്കു ബ്ലോഗുലകത്തില്‍ കൂട്ടുകാരാകാന്‍ പറ്റിയത്? :)]
പാപ്പാനേ, ഞാനും ഒരെട്ടുകൊല്ലത്തോളം ദില്ലിയിലുണ്ടായിരുന്നു. 89 മുതല്‍ 90 വരെ നോയിഡ, സെക്റ്റര്‍ 20, 91 മുതല്‍ 92 വരെ കല്‍ക്കാജി കെ ബ്ലോക്കില്‍, 92 മുതല്‍ 94 വരെ കിര്‍ക്കി വില്ലേജ്, മാളവിയ നഗര്‍, 94-96, സഫ്ദര്‍ജംങ് എന്‍ ക്ലേവ്, 96 November, December, January-97 - ജെര്‍മ്മനി, ഫ്രാന്‍സ്, ഫിന്‍ലാന്റ്, 97-ല്‍ വീണ്ടും നാട്ടില്‍, പിന്നെയും, ദില്ലിയില്‍ വികാസ് പുരിയില്‍, പിന്നെ 98 വരെ നാട്ടില്‍, 98-ല്‍ ഷാര്‍ജയില്‍, അജ്മാനില്‍, 99 മുതല്‍ ദുബായില്‍...ഞാന്‍ തീര്‍ച്ചയായും നിങ്ങളെ (പാപ്പാനേയും, കണ്ണൂസ്സിനേയും, കുമാറിനേയും,അതുല്യേച്ചിയേയും മറ്റും എവിടേയെങ്കിലും വച്ച് (മയൂര്‍ വിഹാര്‍ ടെമ്പിള്‍, ആര് കെ പുരം അയ്യപ്പ ടെമ്പിള്‍, ഉപഹാര്‍, പാറസ്, സൂരജ് കുണ്ട് മേള, ഷെയ്ക്ക് സറായ്, സാകേത്, സൂരജ് കുണ്ട്, ഈസ്റ്റ് ഓഫ് കൈലാഷ് തുടങ്ങിയ കുപ്പി കടകള്‍, അല്ലെങ്കില്‍ പിന്നെ സരോജിനി നഗര്‍ മാര്‍ക്കറ്റ്, പലികാ ബസാര്‍, അല്ലെങ്കില്‍ ഒടുക്കത്തെ ഐ എന്‍ എ മാര്‍ക്കറ്റില്‍ ചൌമീന്‍ മെടയുമ്പോഴെങ്കിലും കണ്ടിരിക്കും. ഇനി അഥവാ കണ്ടിട്ടില്ലെങ്കില്‍ നമ്മള് എല്ലാ ബ്ലോഗരും ഒരിക്കല്‍ കാണും. കണ്ടിരിക്കും. കണ്ടിരിക്കണം. അപ്പോള്‍ ശരി, ഗുഡ് നൈറ്റ്.
വക്കാരിക്കെന്തു പറ്റിയോ ആവോ, ഇന്നു കണ്ടില്ല. ചങ്ക് കലങ്ങുണു എന്റെ വക്കാരീനെ കാണാണ്ട്.
വിശാലന് പാവം വെയര്‍ഹൌസില്‍, ചേമ്പിനും, വാഴക്കുമെല്ലാം വെള്ളമൊഴിച്ച്, നടുവൊന്നു നിവര്ത്തുകയായിരിക്കും പാവം.
ഞാന്‍ ഇന്ദ്രപ്രസ്ഥത്തില്‍ ലാന്‍ഡ് ചെയ്തത് 94-ഇല് ആണ്. ആദ്യം മുതല്‍ 99-ഇല് വിട്ടു പോരുന്ന വരെ കരോള്‍ബാഗില്‍ ആയിരുന്നു. സരസ്വതി മാര്‍ഗിന്റെ രണ്ടു സൈഡുകളിലും!!
പണി ആദ്യം സി.ആര്.പാര്‍ക്കില്‍, പിന്നെ ഓഖ്ല ഫേസ്-1 ഇല്. അതു കഴിഞ്ഞ് കൊണാട്ട് പ്ലേസില്‍ കെ.ജി. മാര്‍ഗിലേക്ക് മാറി.
നിങ്ങള്‍ ആരെങ്കിലും ഡി.എം.എ. യില്‍ ഉണ്ടായിരുന്നോ? ഓണക്കാലത്തുള്ള 56 ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്തിട്ടുണ്ടോ? :-) എന്നാല്‍ എന്തായാലും നമ്മള് കണ്ടിരിക്കും
വിശാലന് സ്റ്റൈലില്‍ തലേലൊരു പുതപ്പൊക്കെ പുതച്ച് മേലാകെ മൂടി, പതുക്കെ എത്തിനോക്കി...
...കൊഴപ്പോന്നൂല്ലല്ലോ ..ല്ലേ. ...ല്ലാം ഓക്കേ..ല്ലേ
ഹ ഹ ഹ കുറുമാനേ.. രണ്ട് ദിവസമായി ഇബരാക്കീലായിരുന്നു. അവിടുത്തെ കമ്പ്യൂട്ടറില്‍ കുറുമബ്ലോഗുമാത്രമല്ല, എന്റെ ബ്ലോഗും ബ്ലോഗ്ഗ്ഡ്. അതുകൊണ്ട് കുറുംസ് എന്തൊക്കെയോ ഇട്ടിട്ടുണ്ട് എന്ന് ഗണിച്ചതല്ലാതെ സംഗതി എന്താണെന്ന് ആക്ക്ച്ച് വല്ലീ (കഃട് വിശാലന്)പിടികിട്ടിയില്ല. അപ്പോ കുട കിട്ടീല്ലെങ്കിലെന്താ, ഇപ്പം എല്ലാം പിടികിട്ടി.
ചിരിച്ചു ചിരിച്ചു വായിച്ചു കുറുമാനേ. ശനിയന്‍ പറഞ്ഞതുപോലെ ആളൊരു പെരിയമാന് തന്നെ. ശ്വാനാസനത്തിലിരുന്ന് ശ്വാസമടക്കിപ്പിടിച്ച് കാര്യം സാധിക്കുന്ന കുറുമാനേ എനിക്ക് സങ്കല്പ്പിക്കാന് കൂടി പറ്റുന്നുല്ല. ...ന്നാലും എങ്ങിനെ “സാധിച്ചൂ?”. സാധിക്കാന്‍ ആര്‍ക്കും പറ്റും. സാധിച്ചുകഴിഞ്ഞിട്ടോ?
അടിപൊളി.
കുറുമാനേ, ശ്രമിക്കാര്ന്നൂ, ഒന്നോ രണ്ടോ മാത്രമേ ബാക്കിയുള്ളായിരുന്നൂവെങ്കില്. ഇതിപ്പോ മൂന്നെണ്ണം കൂടി വേണേ.. ആരെങ്കിലും സഹായിക്കും ട്ടോ ഹാഫടിക്കാന്.
നല്ല വിവരണം...
കുറുമാനെ..ആദ്യമായിട്ടായിവിടെ, അയ്യോ എന്തെല്ലാമാ മിസ്സായെ. ഈ ചിരി ഒരാവശ്യം കൂടിയായിരുന്നു..കുറേ ചിരിച്ചു..
വന്ന് വന്ന് എല്ലാരും ദില്ലിക്കാരാണോ.
യെസ്ദി എന്റേയും വീക്നെസ്സായിരുന്നൊരുകാലത്ത്. ക്ലച്ച് കേബിളു കൂടെക്കൂടെ പൊട്ടും. ഒരാഴ്ച അങ്ങനെതെന്നെയോടിക്കും..കുറേ യെസ്ദി ഓര്‍മ്മകള്‍ പുതുക്കി.. :)
:-) എന്തോരം തമാശക്കാരാണു ഈ ബ്ലോഗുകളില്‍.
പ്രൊഫെയിലില്‍ എഴിതിയത് കിടിലന്‍.
അതങ്ങനെ തന്നെ ഇരിക്കട്ടെ. അടയ്ക്കണ്ടാ..!
പോസ്റ്റ് തകര്‍പ്പന്‍ മാഷേ..
ക്ഷ പിടിച്ചു.
കമന്റില്‍ എങ്ങനെയാണ് ലിങ്കിടേണ്ടതെന്ന് ആരെങ്കിലും പറഞ്ഞു തന്നാല്‍ ഉപകാരമായിരുന്നു.
അങ്ങനെ പറഞ്ഞു പറഞ്ഞു, കുട്ട്യേടത്ത്യേ, ഞാനും എന്റെ കണ്ണിലെ രണ്ടു കൃഷ്ണ മണികളുടെ ഫോട്ടം പോസ്റ്റ് ചെയ്യുന്നു. മൂത്തവള്‍, റിഷിക,
താഴെയുള്ളവള്‍ - അവന്തിക
http://pg.photos.yahoo.com/ph/rageshkurman/my_photos
20/5/06 3:31 PM
റിഷികയുടെ “നവരസം”കാണാന്‍ നല്ല ഭംഗിയുണ്ടേ.കുഞിവികൃതിയുടെ ചിരികാണാനും..-സു-
കുറുമാനെ, കണ്ടു.. കുറുമാന്റെം കുറുമീടെം തങ്കക്കുടങ്ങള്‍ക്ക് ഞങ്ങളുടെ ഫാമിലി (2+3) വക പ്രത്യേക സ്നേഹാന്വേണങ്ങള്..
കുറുമാനേ, കണ്ടുട്ടോ, സുന്ദരികുട്ടികളെ രണ്ടിനേം. റിഷികയെ കണ്ടാല്‍ നല്ല ഒന്നാന്തരം ചട്ടമ്പിയല്ലെന്നാരും പറയൂല്ല. അവാന്തിക കുട്ടി അങ്ങു ഹൃദയം തുറന്നാണാല്ലോ ചിരിക്കുന്നെ. പത്തു മാസക്കാരിയേം കാതൊക്കെ കുത്തിയല്ലേ ? ഹന്നമോളും കണ്ടു, അവാന്തിക ചേച്ചിയേം, റിഷിക അനിയത്തിയേം.
വെമ്പള്ളിയേ, അപ്പോ ഇനി വെമ്പള്ളിയുടെ മൂവര്‍ സംഘത്തെ എപ്പോളാ ഒന്നു ദര്‍ശനം അനുവദിക്കുക ?
ഏ? എനിക്കു ഫോട്ടോം ഒന്നും കാണാന്‍ പറ്റണില്യാ? വികലാംഗന് എന്ന പോസ്റ്റ് മാത്രെം കാണാം. വയസ്സായോ ദൈയ്വമേ!
എല്ജികുട്ടി, നല്ല ഒന്നാന്തരം പൊട്ടി തന്നെ. സമ്മതിച്ചു സര്‍ട്ടിഫികേറ്റ് തന്നിരിക്കുന്നു. (നളന്റെ കുഞ്ഞിനെ നോക്കി തുളസീന്റെ ക്യൂട് കുട്ടി പറഞ്ഞപ്പോളേ തന്നതാ... ) ഇനീമിങ്ങനെ വിളിച്ചു കൂവി എല്ലാരേമറിയിക്കല്ലേ. നമ്മളമേരിക്കകാരെല്ലാം മണ്ടികളാണെന്നെങ്ങാനും വിചാരിച്ചാല്‍..... ശോ...എനിക്കും കൂടി അല്ലേ നാണക്കേട് ?
ഈ ലിങ്ക് നോക്കൂ..
http://pg.photos.yahoo.com/ph/rageshkurman/my_photos
അതവിടുന്നും പോയി. ലിങ്ക് ശരിക്കു വന്നില്ല.
http://pg.photos.yahoo.com/ph/
rageshkurman/my_photos
ഇതെങ്കിലും വരുമോ എന്തോ ?
ഹായ് ഞാനും കണ്ടു സുന്ദരി കുട്ടികളെ. കുട്ട്യേടത്തി താങ്ക്യൂ. ഇന്നാ കുറ്ച്ചു ഉണ്ണിയപ്പം ഞാന്‍ എന്റെ ഇഞ്ചിമാങേല് ഇട്ടിട്ടുണ്ടേ..
ഞാനിങ്ങ്നെ ബാലരമിയിലെ വഴി കണ്ടുപിടിക്കുക പോലെ ആണു ബ്ലോഗില്‍ കൂടി കറങ്ങുന്നെ! അങ്ങിനെ ആളു മാറിപ്പൊവ്വാണു. സോറി.ഇനി ഞാന്‍ സൂക്ഷിച്ചോളാം.
കുട്ടേടത്തികു ഒരു സിസ്റ് ഡാനിയേലമ്മയെ ആറ്യോ? ഒന്നിലോ രണ്ടിലോ വല്ലൊം പടിപ്പിച്ചിട്ടുണ്ടോ?
ഒഹ് സോറി! കമന്റു മുഴുവന്‍ ആക്ക്യില്ല.
ആരുടെ കുട്ടികള്‍ ആണെങ്കിലും നല്ല സുന്ദരി ചിരിയുള്ള കുട്ടികള്‍ (ഇനി അങ്ങിനെ പേരു മാറ്റി എന്നെ കളിപ്പിക്കാന്‍ നോക്കെണ്ടാ!!)
കുട്ട്യെടത്തിയെ, ആവശ്യപ്പെട്ടതുപോലെ ഞങ്ങളുടെ മൂവര്സംഗത്തിനെ ഇവിടെപോസ്റ്റ് ചെയ്യുന്നു.
പാപ്പാനേ, The Patisserieയുടെ അടിയില്‍ (ബേസ്മെന്റില്‍) ആയിരുന്നു എന്റെ ഓഫീസ്. അന്നതിന്റെ പേര് SPEER Communications.
അതിനിപ്പുറത്തായി TRIKAYA GREY.
ആ സ്ഥലമൊക്കെ ഓര്‍ക്കുമ്പോള്‍ ഒരു സന്തോഷം തോന്നുന്നു ഇപ്പോള്‍.
അതന്ത കാലം, കുമാരാ. How I miss those days...
http://www.flickr.com/photos/82369899@N00/
Post a Comment