ടൌണ്‍ പോലീസ് സ്റ്റേഷന്. സമയം രാവിലെ എട്ടു കഴിഞ്ഞതേയുള്ളൂ.
വരാന്തയില്‍ ആരോ ഒരുവന് ഉച്ചത്തില്‍ സംസാരിക്കുന്നത് കേട്ടാണ് ഏഡ് കുട്ടന് നായര്‍ പുറത്തേക്കിറങ്ങിയത്. കുട്ടന് നായരെ കണ്ടതും, പുറത്ത് കാവല്‍ നിന്നിരുന്ന പോലീസുകാരന് ശിവന് സല്യൂട്ട് ചെയ്തു.
ഉം, എന്താ കാര്യം? പരിഭ്രമത്തില്‍ പൊതിഞ്ഞ മുഖവുമായി നില്ക്കുന്ന ശിവനോട് കുട്ടന് നായര്‍ ചോദിച്ചു.
ശിവനാണു മറുപടി പറഞ്ഞത്. സാറെ, നെടുപുഴ പാടത്തെ, തീവണ്ടി പാളത്തില്‍ ഒരു സ്ത്രീ തല വച്ചു.
ഉം. അതിപ്പോ അത്ര പുതിയ കാര്യമൊന്നുമല്ലല്ലോ? എല്ലാ മാസവും നമുക്ക് പണിയുണ്ടാക്കാന്‍ ഏതെങ്കിലും ഒരുവൻ, അല്ലെങ്കിൽ ഒരുവൾ നെടുപുഴ പാടത്തെ, പാളത്തില്‍, ട്രെയിനിന്നട വക്കുക പതിവാണല്ലോ! പണ്ടാരങ്ങള്ക്ക്, വല്ല ബസ്സും പിടിച്ച് , ഇരിങ്ങാലക്കുടയിലോ, ഷൊര്‍ണ്ണൂരോ പോയി തല വച്ചുകൂടെ? രാവിലെ തന്നെ മനുഷ്യനെ മെനക്കെടുത്താനായിട്ട്, നമ്മുടെ സ്റ്റേഷന്റെ പരിതിയില്‍ തന്നെ വന്നു ചത്തോളും. വല്ല അവിഹിത ഗര്‍ഭമോ, കുടുംബ വഴക്കോ, മറ്റോ ആകും. എന്തിന്, കൊലപാതകം തന്നെ ആകാനും മതി ചിലപ്പോൾ.
അതൊക്കെ പോട്ടെ, ആരാണെന്നു വല്ല പിടിയുമുണ്ടോ മുന്നൂറ്റി പതിനൊന്നേ, കുട്ടന് നായര്‍ ശിവനോട് ചോദിച്ചു.
ഉവ്വ് സര്. തല വച്ച സ്ത്രീയുടേ അയല്പക്കക്കാരനാണ് ഈ നില്ക്കുന്ന വാസു.
ഉം, ആരാണ്ടാ, തല വച്ചത്? എന്തിനാ തല വച്ചത്? നീയെങ്ങാനും കൊന്ന് കൊണ്ടിട്ടതാണോ?
ഞാനോ മറ്റുള്ളവരോ കൊന്നു കൊണ്ടിട്ടതല്ല സാറെ. എന്തിനാ തല വച്ചതെന്ന് ചിലപ്പോള്‍ സാറിനറിയാമായിരിക്കും, കാരണം തല വച്ച് മരിച്ചത് മറ്റാരുമല്ല, സെല്‍വിയക്കയാണ്. ഉറച്ച ശബ്ദത്തില്‍ വാസു പറഞ്ഞു.
സെല്‍വി എന്നു കേട്ടതും കുട്ടന് നായരൊന്നു ഞെട്ടി. ആ ഞെട്ടല്‍ കണ്ട്, ശിവന്, പുച്ഛഭാവത്തില്‍ മുഖം വക്രിച്ചു.
നീ ഉള്ളിലേക്ക് കയറി വാ എന്ന് വാസുവിനോട് പറഞ്ഞ്, കുട്ടന് നായര്‍ സ്റ്റേഷനകത്തേക്ക് കയറി പോയി. സ്റ്റേഷന്റെ മൂലയില്‍ വച്ചിരിക്കുന്ന മണ്‍കൂജ എടുത്ത്, കുട്ടന് നായര്‍ വായിലേക്ക് ചരിച്ചു. അകത്തോട്ട് പോകുന്നതിലും കൂടുതല്‍ വെള്ളം അയാളുടെ ചിറിയിലൂടെ പുറത്തോട്ടൊഴുകി. കാക്കി ഷര്‍ട്ട് നനഞ്ഞു കുതിര്‍ന്നു. കൂജയിലെ വെള്ളം അകത്തോട്ടും, പുറത്തോട്ടും ഒഴുകി തീര്‍ന്നപ്പോള്‍ കുട്ടന് നായര്‍ കൂജ നിലത്തു വച്ച് കസേരയിലോട്ടിരുന്നു.
എന്താ നിന്റെ പേര്? കിതച്ച് കൊണ്ട് കുട്ടന് നായര്‍ ചോദിച്ചു.
വാസു.
എപ്പോഴാ സംഭവം നടന്നത്? ആരാ ആദ്യം കണ്ടത്
എപ്പോഴാ നടന്നതെന്നറിയില്ല സാറെ. ആദ്യം കണ്ടത് കറവക്കാരന്, ശേഖരനാ. ശേഖരന്റെ ഉച്ചത്തിലുള്ള കൂക്ക് വിളി കേട്ട്, വീടുകളില്‍ നിന്നും ഞങ്ങളെല്ലാവരും ഓടി വന്ന് നോക്കിയപ്പോഴാണ്, സെല്‍വിയക്കയാണ് മരിച്ചതെന്നു മനസ്സിലായത്.
മുത്തു വിവരം അറിഞ്ഞുവോ? അല്പം പരിഭ്രമത്തോടെ കുട്ടന് നായര്‍ ചോദിച്ചു.
ഉവ്വ്. അവനാണ് ചിതറികിടന്നിരുന്ന സെല്‍വിയക്കയുടെ ശരീരഭാഗങ്ങള്‍ പെറുക്കി ഒരു ഭാഗത്ത് വച്ചത്. ഒന്നുറക്കെ കരയാന്‍ പോലും കഴിയാതെ, അവന് സെല്‍വിയക്കയുടെ അടുത്ത് ഇരിക്കുന്നുണ്ട്.
ഉം നീ പോക്കോ, എസ് ഐ സാറും, ജീപ്പും വന്നാല്‍ ഞങ്ങള്‍ എത്തികൊള്ളാം.
വാസു സ്റ്റേഷനു പുറത്തേക്കിറങ്ങിപോയതും, കുട്ടന് നായര്‍ ഇടത്തേ നെഞ്ചുഴിഞ്ഞു കൊണ്ട് കസേരയിലേക്കിരുന്നു. അയാളുടെ ചിന്തകള്‍ മൂന്നാലു വര്‍ഷം പുറകിലേക്ക് പാഞ്ഞു. കണ്ണൂരില്‍ നിന്നും, തൃശൂര്‍ സ്റ്റേഷനിലേക്ക് സ്ഥലം മാറ്റം കിട്ടിയിട്ട് വന്നിട്ട് മാസം ഒന്നു കഴിഞ്ഞതേയുള്ളായിരുന്നു. അവിടുന്നു മാറി പോയ പോലീസുകാരന് താമസിച്ച വീട് തന്നെ കുട്ടന്‍നായര്‍ക്കും കിട്ടി.
ഒരു ദിവസം രാത്രി ഡ്യൂട്ടിയെല്ലാം കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴി, പ്രാഞ്ചിയെ വിളിച്ചെഴുന്നേല്‍പ്പിച്ച്, അടച്ച ഷാപ്പു തുറപ്പിച്ച്, ഇരുന്നൂറ് മില്ലി അടിച്ച്, ഒരു പുഴുങ്ങിയ മുട്ടയും തിന്ന്, ഇരുന്നൂറ്റമ്പത് മില്ലി പാഴ്സലും വാങ്ങി, പാട്ടും പാടി വീട്ടിലേക്ക് നടക്കുന്ന വഴിക്ക്, റെയില്‍വേ സ്റ്റേഷനടുത്തെത്തിയപ്പോഴാണ്, ഒരു പെണ്ണിനെ തൂണിന്റെ മറവില്‍ കണ്ടത്. അസമയത്തവിടെ ഒരു പെണ്ണ് നില്ക്കണമെങ്കില് അവളെന്തിനു വേണ്ടി നില്ക്കുന്നതാണെന്നറിയാഞ്ഞിട്ടില്ല, എന്നാലും,
ആരാടീ എന്ന ചോദ്യത്തോടൊപ്പം തന്നെ ടോര്‍ച്ച് മുഖത്തേക്കടിച്ചു.
പെണ്ണൊന്നു പരുങ്ങി, പിന്നെ മറവില്‍ നിന്നു വെളിയില്‍ വന്നു.
കൊള്ളാം അഴകുള്ള പെണ്ണു തന്നെ. ഒരു നിമിഷം കുട്ടന് നായരിലെ പോലീസുണര്ന്നു. പോലീസുകാരന്റെ അടുത്താണോടീ നിന്റെ വേഷം കെട്ട്?
സെല്‍വി പരുങ്ങി, പിന്നെ പറഞ്ഞു, സാറെ വയറ്റിപിഴപ്പാ സാറെ. മോനു ഭക്ഷണം വാങ്ങുവാനായാ സാറെ ഈ പണി ചെയ്യുന്നത്.
ഉം, വാ എന്റെ കൂടെ. കുട്ടന് നായര്‍ മുന്നില്‍ നടന്നു. അല്പം ദൂരം വിട്ട് കുട്ടന് നായരെ പിന്തുടര്ന്ന് സെല്‍വിയും.
അന്ന് രാത്രി കുട്ടന് നായരുടെ മുന്നില്‍ പുടവക്കൊപ്പം, സെല്‍വിയുടെ ചരിത്രവും തുറക്കപെട്ടു. അന്നു തുടങ്ങിയതാണു സെല്‍വിയും, കുട്ടന് നായരുമായുള്ള ബന്ധം. ആ രാത്രിക്ക് ശേഷം, സെല്‍വി ഒരിക്കല്‍ പോലും മറ്റൊരു പുരുഷന്റെ അരുകില്‍ വ്യഭിചരിക്കാനായി പോയിട്ടുമില്ല. സന്ധ്യകഴിഞ്ഞാല്‍ സെല്‍വി സ്ഥിരമായി കുട്ടന് നായരുടെ വീട്ടിലെത്തും, അത്താഴമുണ്ടാക്കും, അലക്കാനുള്ള വസ്ത്രങ്ങള്‍ അലക്കും. ചിരട്ടകത്തിച്ച് കനലാക്കി, തേപ്പു പെട്ടിയിലിട്ട് കുട്ടന് നായരുടെ യൂണിഫോം തേച്ച് വക്കും. പുലര്‍ച്ചക്ക് എഴുന്നേറ്റ് മുറ്റവും, വീടും അടിച്ച് വൃത്തിയാക്കും. വെള്ളം കോരി കുളിമുറിയിലുള്ള തൊട്ടിയിലും, അടുക്കളയിലുള്ള ചട്ടി, കലങ്ങളിലും നിറക്കും. കല്യാണം കഴിയാതെ തന്നെ പിന്നീടങ്ങോട്ട് അവര്‍ ഒരു ഭാര്യ ഭര്‍ത്താവിനെപോലെ അവിടെ ജീവിച്ചു. മാസാദ്യങ്ങളില്‍ കുട്ടന് നായര്‍, കിട്ടുന്ന ശമ്പളത്തില്‍ നിന്നും ഒരു പങ്ക്, സെല്‍വിക്കു നല്‍കുകയും പതിവായിരുന്നു.
കുട്ടന് നായരും സെല്‍വിയും തമ്മിലുള്ള സംബന്ധം നടക്കാതിരുന്നത്, മുത്തു ഉള്ളത് കാരണം മാത്രമായിരുന്നു. കുട്ടന് നായര്‍ പലപ്പോഴും സെല്‍വിയെ നിര്ബന്ദിച്ചപ്പോഴൊക്കെ, മുത്തുവിനോട് ഇക്കാര്യത്തെ കുറിച്ച് സംസാരിക്കാന്‍ ധൈര്യം പോരാത്ത കാരണം സെല്‍വി ആ ആലോചന നീട്ടികൊണ്ട് പോയി. കുട്ടന് നായരെ അച്ഛനായി കാണുവാന്‍ മുത്തു തയ്യാറാവില്ല എന്ന് സെല്‍വിക്ക് ഉറപ്പായിരുന്നു.
കാര്യമായ പ്രശ്നങ്ങളൊന്നുമില്ലാതെ കാലചക്രം തിരിഞ്ഞുകൊണ്ടേയിരുന്നു.
ഇന്നലെ രാത്രിയില്‍ അത്താഴം കഴിഞ്ഞ് കിടക്കാന്‍ നേരത്താണ്, സെല്‍വി വാതില്‍ തുറന്ന് മുറ്റത്തേക്കിറങ്ങി ശര്ദ്ധിക്കുന്നത് കുട്ടന് നായര്‍ കാണുന്നത്. കഴിച്ചത് വല്ലതും വയറ്റിനു പിടിക്കാഞ്ഞിട്ടാണെന്ന് കരുതി കുട്ടന് നായര്‍ വിരിച്ചിട്ടിരുന്ന പായില്‍ കിടന്നു. മുഖം കഴുകി തുടച്ച് സെല്‍വി വന്ന് അയാളുടെ അരികിലിരുന്നു.
ചേട്ടാ, കുളി തെറ്റിയിട്ട് രണ്ട് മാസമായി. ദാ ഇപ്പോള്‍ ശര്‍ദ്ദിലും തുടങ്ങിയിരിക്കുന്നു. എനിക്ക് ഗര്ഭമാണെന്നെങ്ങാന് മുത്തു അറിഞ്ഞാല്‍, എന്നേം കൊന്ന് അവനും ചാകും. ഞാനിനി എന്തു ചെയ്യും? ദയനീയമായ ഭാവത്തോടെ സെല്‍വി കുട്ടന് നായരോട് പറഞ്ഞു.
മദ്യ ലഹരിയിലായിരുന്ന കുട്ടന് നായര്‍ മറുത്തൊന്നും ചിന്തിക്കാതെയും, വരുംവരായ്കളെക്കുറിച്ചും ഓർക്കാതെയും പറഞ്ഞു. പെറ്റു വളര്‍ത്തിക്കോടീ. വേശ്യ പെറ്റെന്നു കേട്ടാല്‍ ആരും അച്ഛനാരാണെന്ന് ചോദിക്കില്ല. അതല്ല ഇനി ഇതറിഞ്ഞാല്‍, നിന്റെ മകന് നിന്നെ കൊല്ലുമെന്നാണെങ്കില്‍, നീ പോയി വല്ല തീവണ്ടി പാളത്തിലും തല വച്ച് സ്വയം ചാക്. പുതപെടുത്ത് പുതച്ച് കുട്ടന് നായര്‍ തിരിഞ്ഞുകിടന്നു. മണ്ണെണ്ണ വിളക്ക് ഊതി കെടുത്തി സെല്‍വിയും അയാളുടെ അരികില്‍ കിടന്നു.
കുട്ടന് നായര്‍ രാവിലെ എഴുന്നേറ്റപ്പോള്‍, സെല്‍വിയെ അവിടെയെങ്ങും കണ്ടില്ല. പതിവുപോലെ, മുറ്റവും, വീടുമെല്ലാം അടിച്ച് വാരി, വൃത്തിയാക്കിയിട്ടിരുന്നു. കുട്ടന് നായര്‍ക്കുള്ള കട്ടന്‍ കാപ്പി അവള് ഗ്ലാസ്സിലും ഒഴിച്ച് വച്ചിരുന്നു.
ആറി തണുത്ത ആ കാപ്പി കുടിക്കുമ്പോള്‍ കുട്ടന് നായര്‍ കരുതി, ഇന്നലെ അവളെ ചീത്ത പറഞ്ഞതില്‍ വിഷമിച്ച്, രാവിലെ തന്നെ സ്ഥലം വിട്ടതായിരിക്കും. പാവം. അവളുടെ മനപ്രയാസം മനസ്സിലാകുന്നുണ്ട്.
ഉം. കുളി തെറ്റിയിട്ട് രണ്ട് മാസമല്ലെ ആയിട്ടുള്ളൂ. നാരായണന് വൈദ്യരുടെ കയ്യില്‍ നിന്നും വല്ല മരുന്നും വാങ്ങി കലക്കാവുന്ന കാര്യമേയുള്ളൂ! എന്തിനും വൈകുന്നേരം അവള് വരുമ്പോള്‍ പറഞ്ഞ് സമാധാനപെടുത്താം.
കുളിച്ച്, യൂണിഫോമുമിട്ട് സ്റ്റേഷനില്‍ വന്ന് ഒപ്പ് വച്ച് അല്പം കഴിഞ്ഞപ്പോഴാണ് അശനിപാതം പോലെ സെല്‍വി മരിച്ച വാര്‍ത്തയറിയുന്നത്. എന്തു ചെയ്യണമെന്ന് ആലോചിച്ചിട്ട് കുട്ടന് നായര്‍ക്ക് ഒരെത്തും പിടിയും കിട്ടുന്നുണ്ടായിരുന്നില്ല. ഉള്ളിലാകെ ഒരു വിങ്ങല്‍. ശരീരംകൊണ്ട് മാത്രമല്ല, മനസ്സുകൊണ്ടും അവളുമായി വല്ലാതെ അടുത്തു പോയിരുന്നു. കുട്ടന് നായരെ വല്ലാതെ വിയര്‍ക്കുന്നുണ്ടായിരുന്നു.
എന്താടോ, കുട്ടന് നായരെ, കുരങ്ങു ചത്ത കുറവനെ പോലെ താന്‍ തലക്ക് കയ്യും കൊടുത്താലോചിച്ചിരിക്കുന്നത് രാവിലെ തന്നെ?
എസ് ഐ നമ്പീശന് മുറിയിലേക്ക് വന്നത് അപ്പോഴാണ് കുട്ടന് നായര്‍ അറിയുന്നത് തന്നെ. ഞെട്ടിപിടഞ്ഞെഴുന്നേറ്റ് കുട്ടന് നായര്‍ സല്യൂട്ട് ചെയ്തു. പിന്നെ നമ്പീശന്റെ പിന്നാലെ എസ് ഐയുടെ മുറിയിലേക്ക് കയറി.
സാര്‍, ഇന്നു പുലര്‍ച്ചെ, സെല്‍വി, തീവണ്ടിപാളത്തില് തലവച്ച് ആത്മഹത്യ ചെയ്തു. വാസു എന്നു പേരുള്ള ഒരു ചെറുക്കന് വന്നു പറഞ്ഞേച്ച് പോയിട്ട് അധികം സമയമായില്ല.
ഉം, സെല്‍വി? തന്റെ കീപ്പല്ലേടോ അവള്? നമ്പീശന് അല്പം ഗൌരവത്തില്‍ തന്നെ കുട്ടന് നായരോട് ചോദിച്ചു.
അതേ സര്.
എന്താ കാരണം? തനിക്കറിയാതിരിക്കാന് വഴിയില്ലല്ലോ?
അവള്‍ക്ക് കുളി തെറ്റിയിരുന്നു സാറെ, പരവേശത്തോടെ കുട്ടന് നായര്‍ പറഞ്ഞു
ഉം, താനാളു മോശമല്ലല്ലോ? കണ്ണൂരൊരു ഭാര്യേം, രണ്ട് പിള്ളേരും, ഇവിടെ ഒരു സംബന്ധം, അവള് ചത്തില്ലായിരുന്നില്ലെങ്കില് അതിലും പിള്ളാരിനിയും ഉണ്ടായേനേല്ലേഡോ?
മറുപടിയൊന്നും പറയാനാകാതെ കുട്ടന് നായര്‍ തല കുനിച്ചു നിന്നു.
ഉം, സാരമില്ല, ഒരു വേശ്യക്ക് വയറ്റിലുണ്ടായെന്നു കരുതി നാട്ടുകാര്‍ തന്റെ മെക്കിട്ട് കയറാനൊന്നും പോകുന്നില്ല. താന്‍ ഭയക്കേണ്ട. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടൊന്നും ആരും ചോദിക്കാന്‍ വരില്ല. അതൊക്കെ നമുക്ക് വേണ്ടത് പോലെ ചെയ്യാം.
നന്ദിയോടെ കുട്ടന് നായര്‍ തലയാട്ടി.
ഉം, എങ്കില്‍ വാ, നമുക്ക് പോയി, ബോഡി എടുപ്പിച്ച് പോസ്റ്റ്മോര്‍ട്ടം ചെയ്യിപ്പിക്കാം. നമ്പീശനും, കുട്ടന് നായരും, മറ്റ് മൂന്നു പോലീസുകാരും, ജീപ്പില്‍ കയറി പുറപെട്ടു. മെഡിക്കല്‍ കോളേജില്‍ ജീപ്പ് നിറുത്തി നമ്പീശന്, കൂട്ടുകാരനായ ഡോക്ടര്‍ പണിക്കരെ കണ്ട് തീവണ്ടിപാളത്തിലെ ആത്മഹത്യയെകുറിച്ച് പറഞ്ഞു. കുട്ടന് നായരും, മരിച്ച സെല്‍വിയും തമ്മിലുള്ള ബന്ധത്തെകുറിച്ചും, സെല്‍വി ഗര്‍ഭം ധരിച്ചിരിക്കാനുള്ള സാധ്യതയെകുറിച്ചും പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം ചെയ്ത് ശരീരം എത്രയും പെട്ടെന്ന് വിട്ടുകൊടുക്കണമെന്നും പണിക്കരോട്, നമ്പീശന് അഭ്യര്‍ത്ഥിച്ചു.
പാളത്തില്‍ തല വച്ച് ചിന്നിചിതറിയ ശവശരീരം ഒന്നും അങ്ങനെ കാര്യമായി പോസ്റ്റ്മോര്‍ട്ടം ചെയ്യേണ്ടതില്ലടോ. വെറും ഫോര്മാലിറ്റിക്ക് വേണ്ടി കൊണ്ട് വന്ന്, ഒന്നു തുന്നികെട്ടണം അത്ര തന്നെ. രണ്ട് മണിക്കൂറിനുള്ളില്‍ ശവം ഞാന്‍ വിട്ടു തരാം. താന്‍ ആദ്യം പോയി തന്റെ പരിപാടികള്‍ കഴിച്ച് ശവശരീരം കൊണ്ട് വാ. ബന്ധുക്കളാരാണെന്ന് വച്ചാല്‍ ശവം ഏറ്റുവാങ്ങാന്‍ വരാനും പറയൂ.
പോലീസ് ജീപ്പിനെ പിന്തുടര്ന്ന്, ആമ്പുലന്‍സും, നെടുപുഴ പാടം ലക്ഷ്യമാക്കി നീങ്ങി. വണ്ടി റോഡരുകില്‍ ഒതുക്കിയിട്ട്, നമ്പീശനും, കുട്ടന് നായരും, മറ്റു പോലീസുകാരും, പാടത്തേക്കിറങ്ങി, തീവണ്ടിപാളത്തെ ലക്ഷ്യമാക്കി നടന്നു.
പോലീസുകാരെ കണ്ടപ്പോള്‍, കൂടി നിന്നിരുന്ന ജനങ്ങള്‍ ഒരു വശത്തേക്ക് മാറി. മുത്തു അപ്പോഴും നിസംഗഭാവത്തില്‍ ശവത്തിനരുകില്‍ ഇരുന്നിരുന്നു.
മരിച്ച സ്ത്രീയുടെ മകനാണിരിക്കുന്നതെന്ന് കുട്ടന് നായര്‍, നമ്പീശനോട് പറഞ്ഞു.
ഉം, അവിടെ കൂടി നിന്നവരില്‍ പലരോടും, നമ്പീശന് പല ചോദ്യങ്ങളും ചോദിച്ചു. പിന്നെ മുത്തുവിനോടായ് ചോദ്യം.
എന്താ നിന്റെ പേര്?
മുത്തു.
നിന്റെ അമ്മയാണല്ലെ ഇത്?
അതെ സാര്‍, മുത്തു എഴുന്നേറ്റ് നിന്നുകൊണ്ട് പറഞ്ഞു.
എപ്പോഴാ നീ അമ്മയെ അവസാനമായി കണ്ടത്?
ഇന്നലെ രാത്രി.
ആരാ അമ്മ മരിച്ച വിവരം നിന്നെ അറിയിച്ചത്?
കുട്ടുകാരായ വാസുവും, ശശിയുമാണ് സാര്‍.
അമ്മ ആത്മഹത്യ ചെയ്യുവാന്‍ പ്രത്യേക കാരണം എന്തെങ്കിലുമുണ്ടോ?
എന്റെ അറിവില്‍ ഇല്ല സര്.
ശവശരീരം പോസ്റ്റ് മോര്‍ട്ടം ചെയ്യണം. അതിനായി മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് കൊണ്ടു പോകണം. അവിടെ നിന്നും പോസ്റ്റ്മോര്‍ട്ടം ചെയ്ത് ശവശരീരം നിനക്കേറ്റു വാങ്ങാം.
ശരി സര്.
ആവശ്യമായ എഴുത്തുകുത്തുകള്‍ എല്ലാം നടത്തി, കൂടി നിന്നിരുന്നവരില്‍ രണ്ട് പേരുടെ കൈയ്യൊപ്പും വാങ്ങി, നമ്പീശന് തന്റെ ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കി.
ആമ്പുലന്‍സിന്റെ ഡ്രൈവര്‍ പായയുമായി വന്നു. വിരിച്ച പായിലേക്ക്, മുത്തുവും, വാസുവും കൂടി സെൽവിയുടെ ശരീരം എടുത്ത് വച്ചു. ചിതറിയ ഭാഗങ്ങളും പായിലേക്ക് പെറുക്കി വച്ചു. പായ കൂട്ടിപൊതിഞ്ഞ് കെട്ടി മുത്തുവും, വാസുവും ചുമലിലേറ്റി റോഡിലേക്ക് നടന്നു. ജീവിതത്തിലാദ്യമായാണ് മുത്തു ഒരു ശവശരീരം വാരുന്നതും, ചുമക്കുന്നതും. അതും പെറ്റമ്മയുടെ. മുത്തുവിന്റെ മനസ്സ് മരവിച്ചു പോയിരുന്നിരിക്കണം, കാരണം, നിസ്സംഗഭാവം തന്നേയാണ് അവന്റെ മുഖത്ത് പ്രതിഫലിച്ചിരുന്നത്.
പോക്കറ്റില്‍ നിന്നും തൂവാല എടുത്ത് , കുട്ടന് നായര്‍ തന്റെ നിറഞ്ഞ കണ്ണുകള്‍ തുടച്ചു. ഒന്നു പൊട്ടിക്കരയണമെന്നയാള്‍ക്കുണ്ടെങ്കിലും, ജനമധ്യത്തില്‍ പരസ്യമായി സെല്‍വിയുടെ മരണത്തില്‍ നിലവിളിക്കുവാനുള്ള ബന്ധം അയാള്‍ക്ക് സെല്‍വിയുമായി ഉണ്ടായിരുന്നില്ലല്ലോ!
പോസ്റ്റ്മോര്‍ട്ടം ചെയ്ത്, ശവശരീരം മുത്തുവും, വാസുവും, ശശിയും ചേര്ന്നേറ്റു വാങ്ങി. ആംബുലന്‍സില്‍ തന്നെ പൊതുശ്മശാനത്തിലേക്ക് ശവശരീരം കൊണ്ട് പോയി. ശവശരീരം ദഹിപ്പിക്കുന്നതിനുവേണ്ട വിറകും മറ്റും വാങ്ങുന്നതിനാവശ്യമായ പൈസ കുട്ടന് നായര്‍ വാസുവിന്റെ കയ്യില്‍ ഏല്‍പ്പിച്ചിരുന്നു.
സെല്‍വിയുടെ അയല്പക്കക്കാരായ ചില വീട്ടുകാരും, മുത്തുവിന്റെ ചങ്ങാതികളും ശ്മശാനത്തില്‍ എത്തിചേര്‍ന്നിരുന്നു.
ചിതയിലേക്ക് ശവം വച്ച്, അതിനു മീതെ, വിറകുകള്‍ അടുക്കി, ശ്മശാനത്തിലെ പണിക്കാരന്, കത്തുന്ന വിറകുകൊള്ളി മുത്തുവിന് കൈ മാറി.
ചിതയെ മൂന്നു തവണ പ്രദിക്ഷണം വച്ച്, മുത്തു ചിതക്ക് തീകൊളുത്തി. ചിത, മെല്ലെ, വളരെ സാവധാനത്തിൽ കത്തി പടരുവാന്‍ തുടങ്ങി.
ഈ ലോകത്ത് തനിക്ക് ഉണ്ടായിരുന്ന ഒരേ ഒരു ബന്ധു, സ്വന്തം അമ്മ, ഇതാ എരിഞ്ഞടങ്ങാന്‍ തുടങ്ങിയിരിക്കുന്നു. ഇന്ന് മുതല്‍ താന്‍ തികച്ചും അനാഥന്. മുത്തുവിന്റെ കണ്ണുകളില്‍ നിന്നും കണ്ണുനീര് ഒഴുകി. പൊട്ടികരഞ്ഞുകൊണ്ട് മുത്തു, വാസുവിന്റെ ചുമലിലേക്ക് തന്റെ മുഖം ചേര്‍ത്തു.
തുടരും...

54 comments:
"മൃതോത്ഥാനം - 3"
അങ്ങനെ മൂന്നാം ഭാഗവും എഴുതി തീര്‍ത്തു. കൈവിട്ടുള്ള കളിയായി പോയി ഈ കഥ. തുടങ്ങിയ സ്ഥിതിക്ക് അവസാനിപ്പിക്കാതിരിക്കാനും നിര്‍വാഹമില്ല. അതിനാല്‍ വായനക്കാര്‍ സഹിക്കുക.
ചാത്തനേറ് : ടങ് ട ടാങ് തേങ്ങ ചാത്തന് വഹ...ബാക്കി വായിച്ചിട്ട്...
കൈവിട്ട കളിക്ക് ഒരു സുഖമുണ്ട്..തോല്‍ക്കുമോ ജയിക്കുമോ എന്ന ടെന്‍ഷന്‍ ഉണ്ടാവില്ല..
സുഖമായി എഴുത്തു തുടരുക..വരണോടത്ത് വെച്ച് കാണാം...
ചാത്തനേറ്: ഒറ്റയിരിപ്പിനു വായിച്ചു തീര്‍ത്തു, ആദ്യത്തെ തേങ്ങ എറിഞ്ഞത് അല്പം ഉന്നം തെറ്റിപ്പോയി. ഇതാ ഉന്നം നോക്കിയൊരെണ്ണം ആ മിന്നിത്തിളങ്ങുന്ന തിരു കഷണ്ടിയില്‍.
കുട്ടന് നായര്‍ കണ്ണൂരുകാരനെന്ന കാര്യം പച്ചക്കള്ളം.
കുറു അണ്ണന് ഉടന്‍ തെറ്റു തിരുത്തി അയ്യാളെ ഒരു തമിഴനെങ്ങാനും ആക്കിക്കോ.
കണ്ണൂരുകാരെ കരിതേച്ചു കാണിക്കാനുള്ള ഈ ശ്രമത്തിനെ ചാത്തന് ശക്തിയായി അപലപിക്കുന്നു. ഇല്ലേല് കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം വേറൊരു “കണക്കില്‍“ മറ്റു ജില്ലകളേക്കാള്‍ മുന്പന്തിയിലാന്നുള്ള സത്യം ചാത്തനിപ്പം മൈക്കു വച്ച് കൂവും.--- :D
പോക്കറ്റില്‍ നിന്നും തൂവാല എടുത്ത് , ""നാരായണന് നായര്‍""" തന്റെ നിറഞ്ഞ കണ്ണുകള്‍ തുടച്ചു. ഒന്നു പൊട്ടിക്കരയണമെന്നയാള്‍ക്കുണ്ടെങ്കിലും, ജനമധ്യത്തില്‍ പരസ്യമായി സെല്‍വിയുടെ മരണത്തില്‍
ആരാ നാരായണന് നായറ്
"കൈവിട്ടകളി"...അങ്ങനെയൊന്നും പറല്ലേ കുറുമാന്...
ഇതുമൊരു ഷുവര്‍ ബെറ്റ് തന്നെ...സംശയമില്ല...
അത് കുട്ടന് നായരുടെ വീട്ടില്‍ വിളിക്കുന്ന പേരാ..!!
കൊള്ളാം... പോരട്ടേ...
മൂന്നും വായിച്ചു-ഒറ്റയിരുപ്പിന്. കുറുവിന് ഇതും വഴങ്ങുമെന്നറിഞ്ഞ് അത്ഭുതം. തുടരട്ടെ.
സത്യം പറഞ്ഞാല്‍ ഇതു വളരെ നന്നായിരിക്കുന്നല്ലോ?
പിന്നെന്താ കൈവിട്ട കളി എന്നൊക്കെ പറേണത്?
ഓ എളിമയാണല്ലെ..എന്തായാലും.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..
:)
ഇനി അനാഥനായ മുത്തുവിലൂടെ ബാക്കി ഭാഗങ്ങള്‍ പോരട്ടെ. കുറുജീ ഒരു കൈവിട്ട കളിയും ഇല്ലാ. അടുത്തതിനായി.:)
മുന്‍ ലക്കങ്ങളെ പോലെ ഹൃദയസ്പര്‍ശിയായി ഈ അദ്ധ്യായവും.ആശംസകള്‍.
നല്ലവിവരണം , ഇഷ്ടായി
കുറുമാനേ,
ദുഖമാകുന്ന സ്കോച്ചില്‍, പൈങ്കിളിയാവും സോഡയൊഴിച്ച് താനെനിക്കു നീട്ടിയ ഈ പെഗ്ഗില് തന്നെ, തന്നെ മാമോദീസമുക്കി ഞാന്‍ തനിക്കു പുതിയൊരു പേരു തരുന്നു..
“കുറു മറ്റം” !
ഞാന്‍ ആ ഗ്ലാസ്സിലുള്ളത് എടുത്തടിച്ച് നൂറേ നൂറ്റിപ്പത്തില് ചാടിയോടുന്നു ;) ഡോണ്ട് ചേയ്സ് മി പ്ലീസ്.. കിതപ്പിന്റെ അസുഖമുള്ളതിനാല്‍ അധികം ഓടാന്‍ വയ്യ !
കുറുമാനിലെ ദയാദാക്ഷിണ്യങ്ങളില്ലാത്ത നോവലിസ്റ്റിനെ ഞാന്‍ കാണുന്നു.
നെഞ്ചിലെരിയുന്ന നെരിപ്പോടുമായി മുത്തുവിന്റെ മുന്പോട്ടുള്ള ജീവിതം വായിക്കാന്‍ കാത്തിരിക്കുന്നു.
കുറുജീ...
ഇദല്പ്പം കോമ്പ്ലിക്കേറ്റഡ് പിടിച്ച സബ്ജെക്റ്റ് തന്നെ.
വേശ്യ വണ്ടിക്കട വെക്കുന്നു,
ജനമദ്ധ്യത്തില്‍ വിതുമ്പാന്‍ പോലുമാകാതെ സിരം കുറ്റി ഏഡ് കുട്ടന്(അദോ നാരായണനോ!) നായര്‍!
സംഗതി വേശ്യയുടേതായാലും മുത്തു മകനല്ലേ ? പത്ത് മാസം ആ വയറ്റിക്കെടന്ന മകന്.
ഇനിയിപ്പ എന്തരെങ്കിലും നടക്കും, അമ്മച്യാണെ നടക്കും.
വായിക്കാന്‍ പോണ പൂരം ഞാന്‍ ഊഹിക്കണതെന്തിന്?
ഒന്നു വേഗമാകട്ടെ അടുത്തത്... :)
മദ്യ ലഹരിയിലായിരുന്ന കുട്ടന് നായര്‍ മറുത്തൊന്നും ചിന്തിക്കാതെ പറഞ്ഞു. പെറ്റു വളര്‍ത്തിക്കോടീ. വേശ്യ പെറ്റെന്നു കേട്ടാല്‍ ആരും അച്ഛനാരാണെന്ന് ചോദിക്കില്ല. അതല്ല ഇനി ഇതറിഞ്ഞാല്‍ നിന്റെ മകന് നിന്നെ കൊല്ലുമെന്നാണെങ്കില്‍, നീ പോയി വല്ല തീവണ്ടി പാളത്തിലും തല വച്ച് സ്വയം ചാക്....
ഹും ! ഏറെ സ്പര്‍ശിച്ചു...
കുറുമാന്... ഈ ലക്കം മുന്‍ലക്കങ്ങളില്‍ നിന്നും വളരെ ഉന്നത നിലവാരം പുലര്‍ത്തിയിരിക്കുന്നു... ഒരു നോവലിന്റെ ചട്ടക്കൂടിലേക്ക് ശരിക്കും ഒതുങ്ങി വന്നിരിക്കുന്നു... അഭിനന്ദനങ്ങള്‍.
ഇതൊരു കൈവിട്ട കളിയുമല്ല... നിയന്ത്രണം പൂര്‍ണ്ണമായും കുറുവിന്റെ കയ്യിലെന്നു തന്നെ ഉറപ്പിച്ചു പറയുന്നു ഈ ലക്കം.
ഉം...
പോരട്ടെ ബാക്കി.
മൂന്നു ഭാഗങ്ങളും ഒറ്റയിരുപ്പിനു വായിച്ചു കമന്റിടാന്‍ നോക്കിയപ്പോഴാണ് നെറ്റ് പണിമുടക്കിയത്.
1ഉം 3ഉം ഭാഗങ്ങള്‍ വളരെ നല്ല നിലവാരം പുലര്‍ത്തി. 2 ഭാഗം മിന്നല്‍ പിണര്‍ (അപ്പുവിന്റെ മിന്നലിന്റെ പടം കണ്ടതിന്റെ ഹാങ്ങോവറാണേ) പോലെ കടന്നു പോയി. സിനിമയില്‍ പാട്ടു കൊണ്ടു നീണ്ടകഥ ചുരുക്കി പറയാറുള്ളതു പോലെ.
കഥാപാത്രങ്ങള്‍ എല്ലാം മനസ്സില്‍ തങ്ങി നില്ക്കുന്നു.
അടുത്തഭാഗം പോരട്ടെ (മിന്നല്പിണര് വേണ്ടാ സാവകാശം സമയമെടുത്തു ഈ ഭാഗം എഴുതിയത് പോലെ എഴുതുക)
അധികം സ്ഖലിതങ്ങളൊന്നും ഒറ്റ വായനയില്‍ തോന്നിയില്ല എന്നതിനാല്‍ തന്നെ മുത്തുവിനെ ധൈര്യമായി മുന്നോട്ട് നയിച്ചോളൂ, കുറുജീ!
-ആയിരങ്ങള്‍ പിന്നാലേ!
ഞാനോ മറ്റുള്ളവരോ കൊന്നു കൊണ്ടിട്ടതല്ല സാറെ. എന്തിനാ തല വച്ചതെന്ന് ചിലപ്പോള്‍ സാറിനറിയാമായിരിക്കും, കാരണം തല വച്ച് മരിച്ചത് മറ്റാരുമല്ല, സെല്‍വിയക്കയാണ്. ഉറച്ച ശബ്ദത്തില്‍ വാസു പറഞ്ഞു.
കുറുമാന്‍ജീ, എന്തായിരിക്കും ഹെഡ്ഡേമാന്റെ മുഖത്തേ ഭാവം അപ്പോള്‍....? ഇത്രയും സ്പീഡിലേ ഈ കഥ പറയാവൂ... രണ്ടാം ഭാഗം പോലെയാവല്ലേ
:)
ആദ്യഭാഗം നേരത്തേ വായിച്ചിരുന്നു.ഒറ്റയിരുപ്പില്‍ തന്നെ ബാക്കി രണ്ട് ഭാഗവും വായിക്കാന്‍ കഴിഞ്ഞു എന്നുള്ളത് തന്നെ ഇതിന്റെ വിജയത്തെ കാണിക്കുന്നു.
എങ്കിലും രണ്ടാം ഭാഗത്തിന് മറ്റ് രണ്ടെണ്ണത്തേയും അപേക്ഷിച്ച് നോക്കുമ്പോള്‍ എന്തോ ഒരു കുറവുണ്ട്.
തുടരൂ...
കുറുമാന്‍ജി 2ഉം,3ഉം ഭാഗം ഒന്നിച്ച് വായിച്ചു.വളരെ നന്നായിട്ടുണ്ട്.ധൈര്യമായി മുന്നോട്ട് പൊയ്ക്കോളൂ..
ഉഗ്രന്‍ പൈങ്കിളി, മംഗളവും മനോരമയും വായിക്കാന്‍ കിട്ടാത്തവര്‍ക്കു വേണ്ടി..... നല്ല ശ്രമം... ബാക്കി കൂടി പോരട്ടെ. പേരു പൈങ്കിളി നോവലിനു ചേരുന്നതല്ല കേട്ടൊ. അതൊന്നു മാറ്റിയാല്‍ സൂപ്പര്‍...
നന്നായിരിക്കുന്നു... ബാക്കി കൂടി പോരട്ടേ.
പഴയ ഭാഗങ്ങളില്‍ നിന്നും വ്യത്യസ്തമായി കഥയ്ക്ക് ഒരു ട്വിസ്റ്റ് സംഭവിച്ചിരിയ്ക്കുന്നു. വാക്കുകളും പ്രയോഗങ്ങളും ആറ്റി കുറുക്കി പ്രയോഗിച്ചിരിക്കുന്നു കുറുമാന്. പഴയ വാചാലനായ ഹാസ്യ സാഹിത്യകാരനില്‍ നിന്നും ഗൌരവപൂര്‍വമായ കഥാ കഥനത്തിലേയ്ക്ക് കുറുമാന് എത്തിച്ചേര്‍ന്നതായാണ് എനിയ്ക്ക് തോന്നുന്നത്.
ഓ.ടൊ : ഇതൊരു പൈങ്കിളി രചനയായി എനിയ്ക്ക് തോന്നുന്നില്ല.(ചിലപ്പോള്‍ പൈങ്കിളി വായിച്ച് ശീലമില്ലത്തതു കൊണ്ടാകാം)
കുറുമാഷേ,
മൃതോത്ഥാനം മൂന്നധ്യായങ്ങളും വായിച്ചു . ‘കൈവിട്ടുപോയ കളി’ ആയി എന്നു തോന്നിയില്ല. മറിച്ച് ഇനിയും നന്നാവും എന്ന് തന്നെ പ്രതീക്ഷിക്കുന്നു. ജീവിതത്തിന്റെ ഉയര്‍ന്ന ഊഷ്മാവുകൊണ്ട് പൊള്ളുന്ന കഥാതന്തു തന്നെ കാരണം.
ഒരു ശ്രദ്ധക്കുറവ് ചൂണ്ടിക്കാണിക്കാന്‍ തോന്നുന്നത് സംഭാഷണങ്ങളില്‍ അനുഭവപ്പെടുന്ന നേരിയ
കൃത്രിമത്വമാണ്. കഥാപാത്രങ്ങള്‍ തമ്മിലുള്ള പറച്ചിലുകളെ കഥയുടെ വിശദാംശങ്ങള്‍
വായനക്കാരനിലേക്കെത്തിക്കാനുള്ള ഒരു എളുപ്പവഴിയായി ഉപയോഗിക്കുന്നതാവാം കാരണം.
എഴുത്തുകാരന് അഖ്യാതാവായി വരുന്ന രീതിയില്‍ എഴുതപ്പെട്ടിട്ടുള്ള സന്ദര്‍ഭങ്ങളിലാണ് കുറുമാന്റെ ഗദ്യത്തിന് ഉന്മേഷപൂര്ണ്ണവും ലാളിത്യമുള്ളതുമായ കടന്നുകാഴ്ചകളെ അവതരിപ്പിക്കാനാവുന്നത് എന്നു തോന്നിയിട്ടുണ്ട്. നോക്കൂ, കരഞ്ഞുപോലും ലഘൂകരിക്കാനാവാത്ത ആ പോലീസുകാരന്റെ സങ്കീര്ണ്ണവ്യഥകളെ താങ്കള്‍ സുന്ദരമായി
ദ്യോതിപ്പിച്ചിരിക്കുന്നത്...മൃതോത്ഥാനത്തിന്റെ വരുംഭാഗങ്ങളില്‍ ഇത്തരം ദര്‍ശന സുഭഗതയെത്തന്നെയാണ്
ഞങ്ങള്‍ കാത്തിരിക്കുന്നതും...
ഭാവുകങ്ങള്‍ ..............
கதை ரொம்ப நல்லாயிருக்கு.இந்த கதையில் தமிழ் கதாபாத்திரங்கள் உள்ளதினால் என்னுடைய கமெந்ட்டையும் நான் தமிழிலதான் எழுதியிட்டுள்ளது.படிக்கிறதுக்கு கழ்டமாயிருந்தால் மன்னிச்சுக்கொங்கொ.
(In tamil)
കഥയുടേ പേയ്സ് നല്ല രസമായിട്ടുണ്ട്. ഉദ്വേഗജനകമായ തലത്തിലേക്കാണ് പോവുന്നതല്ലേ. അടുത്തതും പോരട്ടെ.
അടുത്തത്...
ഇന്നാണ് മൂന്നു ഭാഗവും വായിച്ചതു് . നന്നായിരിക്കുന്നു, കുറുമാനേ.
എഴുത്തുകാരി.
2 എണ്ണം അടിച്ച് കുറുമാന് നേരിട്ടു പറഞ്ഞതിന്റെ സുഖം ഒന്നു വേറെയായിരുന്നു.
അവസാനഭാഗത്തിനായി കാത്തിരിക്കുന്നു.
എന്നാലും ഞാന്‍ ഇപ്പൊഴും യൂറോപ്പില്‍ തന്നെയാണ്.
വായിക്കാന്‍ വൈകിയല്ലോ കുറു.
ഈ പോസ്റ്റ് തീരെ തുളുമ്പാത്ത നിറകുടം. ഇതു പോലെ ഇനിയും പ്രതീക്ഷിക്കാമല്ലൊ.
-സുല്‍
വായിക്കാന്‍ സ്വല്പം താമസിച്ചു കുറൂ..
ഇപ്പോള്‍ കഥ കൂടുതല്‍ കൈയിലൊതുങ്ങുന്നു. ധൈര്യമായി അടുത്തത് പോസ്റ്റ്.
ഒറ്റയിരുപ്പിന് മൂന്നും വായിച്ചു. ആള് കുറുman അല്ല, ബഹുman ആണല്ലൊ!
മാഷേ..
അഭിപ്രായം പറയാന്‍ ഞാന്‍ ആളല്ല..ന്നാലും ഒന്നു പറയാതെ വയ്യ.ഇത് കൈവിട്ട കളി അല്ല,
കയ്യില്‍ ഒതുങ്ങിയ കളി തന്നെ.സംശയമില്ല.
അടുത്ത ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു.
പ്രിയ കുറുമാന്,
വായിച്ചു. ആദ്യ അദ്ധ്യായത്തേക്കാള് നല്ല ഇരുത്തം വന്ന അവതരണം.
ഇതു നല്ലൊരു നോവലായി വികസിക്കും. തീര്‍ച്ച.
അഭിനന്ദനങ്ങള്‍.
സസ്നേഹം
ആവനാഴി
കലക്കിയിട്ടുണ്ട്
ബ്ലോലോകത്തില്‍ പിച്ചവച്ചപ്പോള്‍ എപ്പോളോ, മുന്‍പിലൂടെ വന്ന കുറുമാനില്‍ തട്ടി ഞാന്‍ വീണു. പിന്നെ ഇവിഡെനിന്നു എഴുന്നേല്ക്കാന് തോന്നുന്നില്ല. വളരെ നന്നായിയിരിക്കുന്നു. ഇനിയ്യും എഴുതുക. നന്മ്മകള് നേരുന്നു.
നന്നായി.. ഒരു നോവലിന്റെ കയ്യടക്കം കിട്ടിയിരിക്കുന്നു.... ആശംസകള്‍
നന്നാവുന്നുണ്ട് കുറുമാനേ.
കുറുമാന് മാഷേ, ഇന്നാണ് വായിക്കാന്‍ ഒത്തത്. വളരെ നന്നാവുന്നുണ്ട്.
കുറുംസെ, ആദ്യ ഭാഗത്തെ അവിടവിടെ പൊന്തി നില്ക്കുന്ന തമിഴില്‍ തട്ടി വീണും എഴുന്നേറ്റും കുറെ ദൂരം പോയെങ്കിലും “പിന്നൊരിക്കലാവാം” എന്ന് കരുതി പോക്കു നിര്‍ത്തിയിരുന്നു. ഇപ്പോഴാണ് മുഴുവന്‍ വായിക്കുന്നത്. ഇതു കൊള്ളാല്ലോ, ഇങ്ങോട്ടു പോരട്ടെ ബാക്കിയും കൂടി
കുറുമാനേ,
മൂന്നാമദ്ധ്യായം ജോലിത്തിരക്കുകള്‍ മൂലം ഇന്നാണു വായിക്കാനൊത്തത്.
കുറുമാന്റെ എഴുത്ത് നല്ല ഒതുക്കവും ചാരുതയും കൈവരിച്ചിരിക്കുന്നു.
നന്നായിട്ടുണ്ട്.
തുടരൂ.
സസ്നേഹം
ആവനാഴി.
കഥ ശരിക്കും സ്പര്‍ശിച്ചു
മൂന്നും വായിച്ചു-ഒറ്റയിരുപ്പിന്.
ഇഷ്ടായി
കുറുമാനെ, ഒറ്റയിരുപ്പിന് മൂന്നും വായിച്ചു. ഇനി എങ്ങോട്ട്?
അടുത്തതിനായി കാത്തിരിക്കുന്നു.
കുറുമാന് ജി, നാലാം ഭാഗം എഴുതാന്‍ എന്തേ ഒരു മടി? വേഗം എഴുതിക്കോളൂട്ടോ അല്ലേ വായനക്കാരൊക്കെ കൂടി ഇവിടെ സത്യാഗ്രഹം തുടങ്ങും:)
കുറുഗഡീ. അടുത്തത് പോരട്ടേ ട്രാ.
ഗള്‍ഫ് ഗേയ്റ്റിന്റെ മോഡലാവാനുള്ള ക്ഷണം കുറുമാന് പറഞ്ഞത് കേട്ട് ചിരിച്ച് ഞാന്‍ മരിച്ചു റോ.
അതൊന്ന് കഥയാക്കി എടേല് പൂശിക്കൂടേ? ഞെരിക്കും!
കുറുമാന് മാഷേ..3 മൃതോത്ഥാനവും വായിച്ചു.അലിയിക്കുന്ന കഥ.4-ആം ഭാഗത്തിനു കാത്തിരിക്കുന്നു.ശുഭമായി അവസാനിപ്പിക്കണേ...
;)
യൂറോപ്പ് വലിയ ഒരു ഭൂഖണ്ഡം ആയതിനാല്‍ തീറ്ന്നിട്ടില്ല ഇനിയും..
ശെല്‍വിയോട് ബഹുമാനം തോന്നുന്നു കുറുമാന്. കുറച്ച് സ്പീഡു കുറച്ച് കുട്ടന് നായരും ശെല്വിയുമായുള്ള ഇടപഴകലിന് ദൈര്‍ഘ്യം കൂട്ടിയിരുന്നെങ്കില്‍ ശെല്‍വിയുടെ വിയോഗം ഒരു കുടുംബാഗത്തിന്റെ നഷ്ടമായിത്തീരും.
Post a Comment