Friday, May 18, 2007

മൃതോത്ഥാനം - ഭാഗം - ആറു

ഞായറാഴ്ച, ഉച്ചയൂണിനു വരുന്ന ആളുകളുടെ തിരക്കെല്ലാം ഒന്നൊതുങ്ങി, ഉച്ച വരെയുള്ള കളക്ഷണ്‍ എണ്ണികൊണ്ടിരിക്കുന്നതിന്നിടയില്‍, പതിവില്ലാതെ അളിയന്‍ കടയിലേക്ക് വന്നത് കണ്ടപ്പോള്‍ നാരായണന്‍ നായര്‍ അത്ഭുതം കൂറി.  സംഭവം അളിയനും കുടുംബവും താമസിക്കുന്നത് പത്തു പതിമ്മൂന്ന് കിലോമീറ്റര്‍ ദൂരം മാറി അങ്ങ് മൂര്‍ക്കനാടാണെങ്കിലും, കടയിലേക്ക് ജാനകിയമ്മയുടെ ഏട്ടന്‍ വരുന്നത് വളരെ അപൂര്‍വ്വം.

എന്താ അളിയാ, പതിവില്ലാതെ കടയിലേക്ക്, എന്തെങ്കിലും വിശേഷം പ്രത്യേകിച്ച്?

ഒരു കാര്യമുണ്ടെന്ന് കൂട്ടിക്കോ നാരായണാ. നമുക്ക് സംസാരിക്കാം. നീ നിന്റെ പണിയൊക്കെ ആദ്യം തീര്‍ക്ക് എന്നിട്ടാകാം സംസാരം.

ഡ്യേ ജാനക്യേ, ആരാ വന്നിരിക്കുന്നതെന്ന് നോക്ക്യേ നീയ്യ്, നാരായണന്‍ നായര്‍ അടുക്കളയിലേക്ക് നോക്കി ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു.

തോര്‍ത്തുമുണ്ടുകൊണ്ടു കയ്യും, മുഖവും തുടച്ച് പുറത്തു വന്ന ജാനകിയമ്മ സ്വന്തം ജേഷ്ഠനെ കണ്ട് വാ പൊളിച്ചൂ. പിന്നെ ചോദിച്ചൂ, എന്താ ഏട്ടാ പതിവില്ലാതെ? ഏട്ടത്തിക്കു സുഖം തന്നെയല്ലെ? മനുവിന്റെ കത്തൊക്കെ ഇല്ലെ?

മനുവിന്റെ കത്തല്ല ഇത്തവണ വന്നിരിക്കുന്നത്. അവന്‍ നേരിട്ട് തന്നെ വന്നു ബോംബേന്ന്.

അത്യോ, എന്ന്? എന്നിട്ടെന്താ അവന്‍ ഇവിടെ വരാഞ്ഞത്? എപ്പോ വന്നാലും വീട്ടിലേക്ക് പോകുന്ന വഴി ഇവിടെ കയറിയിട്ടേ ചെക്കന്‍ അങ്ങോട്ട് വരാറുള്ളൂ.  ഇത്തവണ ചെക്കനെന്തു പറ്റി. ജാനകിയമ്മ പരിഭവം പറഞ്ഞു.

അവന്‍ വന്നിട്ട് രണ്ടു മൂന്നു ദിവസമായി. അവനു ജോലികയറ്റം കിട്ടിയത്രെ. ഇപ്പോ ഇലക്ട്രീഷ്യന്‍ പണിയല്ല, സൂപ്പര്‍ വൈസറായീന്ന്. ഒന്നര മാസത്തെ ലീവേയുള്ളൂ. ചിലതെല്ലാം കണക്കു കൂട്ടിയിട്ടാ അവന്‍ വന്നിരിക്കുന്നത്. അതൊക്കെ നമുക്ക് പതിയെ സംസാരിക്കാം.

ചേട്ടനു കുടിക്കാന്‍ ചായയെടുക്കണോ, അതോ ചോറുണ്ണുന്നോ?

ചായയും ചോറൊന്നും ഇപ്പോ വേണ്ട, കുടിക്കാനുള്ളത് ഞാന്‍ കൊണ്ട് വന്നിട്ടുണ്ട്. നീ ചെന്ന് രണ്ട് ഗ്ലാസെടുത്ത് വക്ക് അടുക്കളയില്‍, ഞങ്ങള്‍ അങ്ങോട്ട് വരാം.

സരളേ, രണ്ട് ഗ്ലാസ്സെടുത്ത് ആ ഡെസ്കിലേക്ക് വക്ക്. ആ മീന്‍ വറുത്തതെടുത്ത് ഒന്നു ചൂടാക്കിയേക്ക്, പിന്നെ അല്പം മീഞ്ചാറും ഒരു പ്ലെയിറ്റിലൊഴിച്ച് വച്ചോ. ഭാസ്കരമ്മാവന്‍ വന്നിട്ടുണ്ട്.  മനു വന്നിട്ടുണ്ടത്രെ ബോമ്പേന്ന്. അവനു പണികയറ്റം കിട്ടിയെന്ന്.

അതു കേട്ടപ്പോള്‍ സരള മുഖം കോട്ടി.

മനുവും അവളും തമ്മില്‍ പണ്ടേ കീരിയും പാമ്പുമാ. സരളയെ കണ്ട ഭാവം പോലും മനു നടിക്കില്ല എന്നത് തന്നെ കാരണം.

ഭാസ്കരമ്മാവനെ സരളക്ക് വലിയ കാര്യമാ, അതു പോലെ തന്നെ, വനജമ്മായിയേം. അവര്‍ക്ക് രണ്ട് മക്കള്‍, മൂത്തവള്‍ ലത, കല്യാണം കഴിഞ്ഞ് കുട്ടികള്‍ മൂന്നായി, കെട്ടിയവന്റെ കൂടെ അങ്ങ് മദിരാശിയില്‍. രണ്ടാമത്തവന്‍ മനോജ്, പത്താം ക്ലാസ്സ് തോറ്റപ്പോ, ഇലക്ട്രീഷ്യന്‍ പണി പഠിച്ച്, ബോംബേക്ക് പോയി. ഇപ്പോ വയസ്സ് പത്തിരുപത്തെട്ടായി.

ഉത്സാഹത്തോടെ ചീന ചട്ടി അടുപ്പില്‍ വച്ച്മ്  തണുത്ത് പോയിരുന്ന മീന്‍ വറുത്ത കഷണങ്ങളെ വീണ്ടും അല്പം എണ്ണയൊഴിച്ച് ചൂടാക്കി, ചീന്തിയ വാഴയിലയിലേക്ക് മാറ്റി.   കറി പ്ലെയിറ്റില്‍,  പുളിയിട്ട ബ്രാല് കറി വിളമ്പി, എല്ലാം അടുക്കളയിലെ കറിക്കരിയുന്ന ഡെസ്കില്‍ കൊണ്ട് വച്ചു. ഒപ്പം കഴുകിയെടുത്ത  രണ്ട് ചില്ല് ഗ്ലാസ്സുകളും.

ഉച്ചയൂണ് കഴിഞ്ഞു എന്ന ബോര്‍ഡ്  പുറത്ത് തൂക്കിയിട്ട്, കടയുടെ മുന്‍പിലത്തെ രണ്ട് പലകകളുമിട്ട്  നാരായണന്‍ നായര്‍ അളിയനേയും വിളിച്ച് അടുക്കളയിലേക്ക് നടന്നു.

എന്തൊക്കേയാ മോളേ വിശേഷങ്ങള്‍? മരുമോളോട് ഭാസ്കരന്‍ നായര്‍ കുശലം ചോദിച്ചു.

കയ്യിലെ സഞ്ചിയില്‍ നിന്ന് വാറ്റു ചാരായത്തിന്റെ അരകുപ്പി പുറത്തെടുത്ത് ഭാസകരന്‍ നായര്‍ ഗ്ലാസുകളില്‍ ഒഴിച്ചു. അല്പം വെള്ളവും ചേര്‍ത്ത് ഒറ്റയടിക്ക് രണ്ടു പേരും അവരവരുടെ ഗ്ലാസ്സുകള്‍ കാലിയാക്കി. കനപ്പ് മാറ്റാന്‍ അല്പം മീഞ്ചാറും, മീന്‍ വറുത്ത കഷണവും വായിലേക്കിട്ടതിനു ശേഷം ഭാസ്കരന്‍ നായര്‍ പറഞ്ഞു, മോളെ, നീ അപ്പുറത്തോട്ട് ചെല്ല്. അമ്മാമന്, നിന്റെ അച്ഛനോട് ചില കാര്യങ്ങള്‍ പറയാനുണ്ട്.

മടിച്ചു മടിച്ചാണെങ്കിലും സരള മുന്‍വശത്തെ മുറിയിലേക്ക് പോയി, പണപെട്ടിക്ക് പിന്നില്‍ ഇരുന്നു.

അളിയന്‍ ഇരിക്ക്, ഭാസ്കരന്‍ നായര്‍, നാരായണന്‍ നായരോട് പറഞ്ഞ് ബഞ്ചില്‍ വിശാലമായി തന്നെ ഇരുന്നു. നാരായണന്‍ നായരും.
കാതുകള്‍ കൂര്‍പ്പിച്ച് ജാനകിയമ്മയും നാരായണന്‍ നായരുടെ പിന്നിലായി നിന്നു.

അതേ മനുവിനു വയസ്സ് ഇരുപതെട്ട് കഴിഞ്ഞു. അവനെ കല്യാണം കഴിപ്പിക്കണം ഇത്തവണ. ഞാന്‍ അവനോട് അതിനെ കുറിച്ച് സംസാരിച്ചു. അപ്പോ അവനൊരാശ. സരളയെ കെട്ടണമെന്ന്. അവള്‍ക്കും കഴിഞ്ഞില്ലേ വയസ്സ് ഇരുപത്.  നിങ്ങള്‍ക്കെതിര്‍പ്പൊന്നും ഉണ്ടാകില്ല എന്നറിയാം, എന്നാലും നിങ്ങളോടൊന്നു ചോദിക്കാതെ എങ്ങിനെയാ?  അതാ ഞാന്‍ തന്നെ നേരിട്ടിങ്ങോട്ട് പോന്നത്. ഒന്നരമാസം ലീവല്ലെയുള്ളൂ മനുവിനു. നിങ്ങള്‍ക്ക് സമ്മതമാണെങ്കില്‍ ഉടന്‍ തന്നെ നമുക്കിതങ്ങ് നടത്താം.

ഒഴിഞ്ഞ ഗ്ലാസ്സുകളിലേക്ക് വീണ്ടും ഭാസ്കരന്‍ നായര്‍ ചാരായമൊഴിച്ച് വെള്ളം നിറച്ചു.

നാരായണന്‍ നായരുടേയും, ജാനകിയമ്മയുടേയും മുഖം സന്തോഷത്താല്‍ വിടര്‍ന്നു. ഞങ്ങള്‍ക്കെന്ത് സമ്മതക്കുറവ്, രണ്ട് പേരും ഒരേ സമയത്ത് തന്നെ പറഞ്ഞു.

അല്ല, എന്നാലും, അവളുടെ സമ്മതം ഒന്നു ചോദിക്കണ്ടെ, പട്ടാളക്കാരനായിരുന്ന, ലോകവിവരമുള്ള, ഭാസ്കരന്‍ നായര്‍ പറഞ്ഞു.

അവള്‍ എന്താ സമ്മതിക്കാണ്ട് ചേട്ടാ, അവള്‍ക്ക് നൂറു വട്ടം സമ്മതാമാകും.

എന്നാലും നീയൊന്ന് പോയി അവളോട് ചോദിക്കടീ, നാരായണന്‍ നായര്‍ ജാനകിയമ്മയെ നിര്‍ബന്ധിച്ചു.

വളരെ സന്തോഷത്തോടെ തന്നെ ജാനകിയമ്മ സരളയുടെ അടുത്തേക്ക് ചെന്ന് പറഞ്ഞു, മോളെ, എന്റെ മോള് ഭാഗ്യം ചെയ്തവളാ. ചേട്ടന്‍ എന്തിനാ വന്നതെന്നറിയൊ എന്റെ മോള്‍ക്ക്? മനുവും നീയുമായുള്ള കല്യാണം ആലോചിക്കാന്‍. നിന്റെ സമ്മതം ചോദിക്കാന്‍ പറഞ്ഞ് ചേട്ടന്‍ എന്നെ ഇങ്ങോട്ട് വിട്ടതാ. നിനക്ക് ഇഷ്ടമാന്നു ഞാന്‍ പറഞ്ഞിട്ടൊന്നും അവര്‍ കേള്‍ക്കുന്നില്ല. നീ തന്നെ പോയി പറ, നിനക്കിഷ്ടമാണെന്ന്. ചേട്ടനും, നിന്റെ അച്ഛനും സന്തോഷമാകട്ടെ.

എനിക്കിഷ്ടമല്ല മനുചേട്ടനെ, വെട്ടി തുറന്ന് സരള അതു പറഞ്ഞപ്പോള്‍ ജാനകിയമ്മയുടെ കണ്ണില്‍ തീപ്പൊരി പാറി. കയ്യോങ്ങി അവളുടെ കരണകുറ്റിക്കൊന്ന് പൊട്ടിച്ചു ജാനകിയമ്മ.  എന്നിട്ട് ശബ്ദം താഴ്ത്തി പല്ലിറുമ്മി കൊണ്ട് പറഞ്ഞു.    ഒരക്ഷരം നീയിനി മിണ്ടി പോകരുത്, മൂധേവി! മര്യാദക്ക് വീട്ടിലേക്ക് പോ. ഞങ്ങള്‍ ചേട്ടനെ പറഞ്ഞയച്ചിട്ട് വരാം.

സരളയുടെ  കൈയ്യിൽ പിടിച്ച് വലിച്ച് വാതില്‍ പലകകള്‍ക്കിടയിലൂടെ പുറത്തേക്ക് തള്ളിയിറക്കി ജാനകിയമ്മ.  ചുമലില്‍ നിന്നും തോര്‍ത്ത് മുണ്ടെടുത്ത് വിയര്‍പ്പില്‍ കുതിര്‍ന്ന മുഖം തുടച്ചു. നാലഞ്ചു തവണ ശ്വാസം ആഞാഞ്ഞു വലിച്ച് വിട്ട്, മുഖ ഭാവം സാധാരണനിലയിലേക്കാക്കി ജാനകിയമ്മ അടുക്കളയിലേക്ക് നടന്നു.

പെണ്ണിനു നൂറു തവണ സമ്മതം.  കാര്യം കേട്ടപ്പോഴേക്കും, നാണമായിട്ട് വീട്ടിലേക്കോടി പോയി അവള്‍, ജാനകിയമ്മ കള്ളം പറഞ്ഞു.

ഭാസ്കരന്‍ നായര്‍ക്കും, നാരായണന്‍ നായര്‍ക്കും സന്തോഷമായി. ബാക്കി അവശേഷിച്ചിരുന്ന ചാരായം ഗ്ലാസിലേക്ക് പകര്‍ന്ന്, രണ്ട് പേരും കഴിച്ചു.

ചാരായം കുടിച്ചത് അവര്‍ രണ്ട് പേരായിരുന്നെങ്കിലും, നെഞ്ചെരിഞ്ഞിരുന്നത് ജാനകിയമ്മയുടേതായിരുന്നു.

തുടരും...

35 comments:

കുറുമാന്‍ said...

മൃതോത്ഥാനം - 6. മുഴുവന്‍ ആകാന്‍ ഇനിയും സമയം എടുക്കുമ്പോഴേക്കും രു കോപ്പി.

myexperimentsandme said...

സംഗതി മൂക്കുവാണല്ലോ കുറുമയ്യാ...

ഇനിയെന്തെങ്കിലും നടക്കും :)

SUNISH THOMAS said...

നീളം കൂടുന്നു. ഒപ്പം ആകാംക്ഷയും ആവേശവും...

കൊള്ളാം.

സാജന്‍| SAJAN said...

കുറുമാനേ,താങ്കളുടെ എഴുത്തിന്റെ ശൈലി അഭിനന്ദനം തന്നെ.. ബോറടിക്കാതെ വായിക്കാന്‍ കഴിയുന്നു.. അതൊഴിച്ചു നിര്‍ത്തിയാല്‍,ഈ അധ്യായം പ്രത്യേകതകളൊന്നും തോന്നുന്നില്ല ഏറെ ആവിഷ്ക്കരിക്കപെട്ട ഒരു കഥാ മുഹൂര്‍ത്തത്തിന്റെ കുഴപ്പമാണ് അത്..ഒരു ട്വിസ്റ്റിനു വേണ്ടി കാത്തിരിക്കുന്നു..
qw_er_ty

കരീം മാഷ്‌ said...

ചാരായം കുടിച്ചത് അവര്‍ രണ്ട് പേരായിരുന്നെങ്കിലും, നെഞ്ചെരിഞ്ഞിരുന്നത് ജാനകിയമ്മയുടേതായിരുന്നു.

ഈ വരി തന്നെ ഈ ലക്കത്തിന്റെ തിളക്കം

കുട്ടന്‍സ്‌ | S.i.j.i.t.h said...

നന്നാവുന്നുണ്ട് കുറുമാന്‍‌ജി..
തുടരട്ടെ..

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:

കരീം മാഷ് പറഞ്ഞ വരിയിലു മാത്രം കുറുമാന്‍ ടച്ച്..
ബാക്കിയൊക്കെ വെറും വിവരണം മാത്രം...

Mubarak Merchant said...

നോവലിസ്റ്റ് തന്റെ മാനസപുത്രന്‍ മുത്തുവിനെ പരാമര്‍ശിക്കാത്ത ആദ്യ അദ്ധ്യായം! കഥ അതിന്റെ ശരിയായ റെയിലിലൂടെ കൂകിവിളിച്ച് പായുന്നു. ജാനകിയമ്മയുടെ മനസ്സിലെരിഞ്ഞ കനല്‍ക്കട്ട അടുത്തലക്കത്തില്‍ വായനക്കാരുടെ മനസ്സിലേക്ക് പകരും എന്ന് പ്രതീക്ഷിക്കുന്നു.

ജിസോ ജോസ്‌ said...

കാര്യങ്ങള്‍ ആകെ മൊത്തം ഒന്നു ചുടായല്ലോ !!

കുറുമാജി, അടുത്ത ലക്കം വേഗം ഇങ്ങു പോരട്ടെ....

വേണു venu said...

ആകാംക്ഷയോടെ അടുത്ത ഭാഗം കാത്തിരിക്കുന്നു.:)

ഉണ്ണിക്കുട്ടന്‍ said...

കുറുമാന്‍ചേട്ടാ..നല്ല രസാവുന്നുണ്ട്...

Kumar Neelakandan © (Kumar NM) said...

കുറുമാനെ എഴുത്ത് ഇങ്ങനെ കൊണ്ടോയി നിര്‍ത്തല്ലേ..

നിര്‍ത്തിയാല്‍ ഉടനെ അടുത്ത ലക്കം വന്നിരിക്കണം.

അല്ലെങ്കില്‍.....

(അല്ലെങ്കിലും ഒന്നും ചെയ്യില്ല, ചുമ്മാ വെരട്ടിയതല്ലെ! പ്യാടിച്ചാ?)

വാണി said...

ചാരായം കുടിച്ചത് അവര്‍ രണ്ട് പേരായിരുന്നെങ്കിലും, നെഞ്ചെരിഞ്ഞിരുന്നത് ജാനകിയമ്മയുടേതായിരുന്നു

ഒന്നാംതരം ശൈലി...
അടുത്തത് പോരട്ടെ മാഷേ..

cartoonist sudheer said...

കുറുമാന്‍ ജീ ..ഉഗ്രനായിട്ടുഡ്....നല്ല നര്‍മ്മം....ഹാസ്യ മാസികയില്‍ ഇതൊക്കെ വരണം...വായനക്കാര്‍ കൂടണം...

റീനി said...

കഥയങ്ങ്‌ ഒഴുകുകയായിരുന്നു ഇതുവരെ. ഇപ്പോഴാണ്‌ കുറുമാന്‍ ഒരു അണക്കെട്ട്‌ കെട്ടിയത്‌. ബാക്കി വേഗം പോരട്ടെ.

ഇടിവാള്‍ said...

മിസ്റ്റര്‍ കുറുമാന്‍,
കഴിഞ്ഞ ലക്കം വായനക്കാരെ വികാരഭരിതരാക്കി (തുടരും) എന്ന് എഴുതി വിട്ടിട്ട്, കഴിഞ്ഞ ലക്കത്തില്‍ അവസാനം സംഭവിച്ച കാര്യങ്ങളെപ്പറ്റി ഇത്തവണ യാതൊരു പരാമര്‍ശവും കണ്ടില്ല.. ഇതില്‍ അത്യധികം പ്രതിഷേധിക്കുന്നു!

സുധീര്‍നാഥ് പറഞ്ഞ കേട്ടാ? ബെസ്റ്റ് നര്‍മ്മം എന്നു! ഹഹ, എനിക്കു ചിരിക്കാന്‍ മേലാ.. ഈ വര്‍ഷത്തെ ഏറ്റവും വലിയ “ആക്കല്‍” ഇതാണു!

* ഭര്‍ത്താവ് ചാരായം കുടിച്ചാല്‍ ഭാര്യയുടെ നെഞ്ചെരിയും എന്ന പുതിയ ഇന്‍ഫോര്‍മേഷന്‍ തന്നതിനു സ്പെഷല്‍ നന്ദി!

Kaithamullu said...

മൃതോത്ഥാനത്തില്‍ ഹാസ്യം കണ്ട കാര്‍ട്ടൂണിസ്റ്റ് സുധീറിനഭിനന്ദനങ്ങള്‍! (എന്തിലുമേതിലും ഹാസ്യം കാണുന്നവരാണല്ലോ യഥാര്‍ത്‌ഥ കാര്‍ട്ടൂണിസ്റ്റുകള്‍!)
കുറൂ,
തുടരൂ....

തമനു said...

ഭംഗിയാവുന്നു ...

വരട്ടെ അടുത്ത ലക്കം...

മഴത്തുള്ളി said...

ഇത്തവണ കുട്ടിച്ചാത്തനെ ഒന്നും കാണാനില്ലല്ലോ :)

വക്കാരി പറഞ്ഞതു പോലെ അടുത്തത് വല്യൊരു സ്റ്റണ്ട് ആണെന്നു തോന്നുന്നല്ലോ.

വേഴാമ്പല്‍ said...

കുറുമാന്‍ ജി ഈ ലക്കവും മുന്‍പത്തേതുപോലെ
സൂപ്പര്‍.ഇതൊരു സിനിമ കാണുന്നത് പോലെയുള്ള
അനുഭവം. കഥയില്‍ വില്ലനും എത്തിയല്ലേ.ഇനി ബാക്കി അറിയാന്‍ തിടുക്കമായീട്ടോ

ഈയുള്ളവന്‍ said...

കുറുജീ,
കരീം മാഷും ‘എന്റെ കിറുക്കുകളും’ പറഞ്ഞതുതന്നെ ഞാനും ക്വോട്ടട്ടെ.
“ചാരായം കുടിച്ചത് അവര്‍ രണ്ട് പേരായിരുന്നെങ്കിലും, നെഞ്ചെരിഞ്ഞിരുന്നത് ജാനകിയമ്മയുടേതായിരുന്നു.“

ഇതൊത്തിരി ഇഷ്‌ടായി... ബാക്കി ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു.. പ്രത്യേകിച്ചും ആ ട്വിസ്റ്റ് വരുന്ന ഭാഗം... ഉടനെ വരൂല്ലോ ല്ലേ?

Prasad S. Nair said...

ഉത്സാഹത്തോടെ ചീന ചട്ടി അടുപ്പില്‍ വച്ച് തണുത്ത് പോയിരുന്ന മീന്‍ വറുത്ത കഷണങ്ങളെ ചൂടാക്കി, വാഴയിലയില്‍ ഇട്ടു, പ്ലെയിറ്റില്‍ പുളിയിട്ട ബ്രാല് കറി വിളമ്പി, എല്ലാം അടുക്കളയിലെ കറിക്കരിയുന്ന ഡെസ്കില്‍ കൊണ്ട് വച്ചു. ഒപ്പം രണ്ട് ഗ്ലാസ്സുകളും.

ആകെ കൊതിപ്പിച്ചല്ലോ കുറുമാനേ...അടുത്തലക്കം പോരട്ടേ...

ഇടിവാള്‍ said...

# 50000 Visitor ഞാനാ!

സുല്‍ |Sul said...

അപ്പോള്‍ കഥ ത്രികോണ പ്രേമത്തിലെത്തി.
എന്നിട്ട്?????

-സുല്‍

Sona said...

എനിക്കിഷ്ടമല്ല മനുചേട്ടനെ, വെട്ടി തുറന്ന് സരള അതു പറഞ്ഞപ്പോള്‍ ജാനകിയമ്മയുടെ കണ്ണില്‍ തീപ്പൊരി പാറി. കയ്യോങ്ങി അവളുടെ കരണകുറ്റിക്കൊന്ന് പൊട്ടിച്ചു ജാനകിയമ്മ....ഈ നൂറ്റാണ്ടില്‍ സ്വന്തമായി ഒരു അഭിപ്രായ സ്വാതന്ത്ര്യം പോലും ഇല്ലാത്ത പാവം സരള!ജാനകിയമ്മയുടെ മൃഗീയമായ മര്‍ദ്ദനമുറ അവസാനിപ്പിക്കുക..

അഭയാര്‍ത്ഥി said...

അങ്ങിനെ സരളമായ ചാരയമടിയില്‍ സരളയുടെ കല്യാണാലോചന സരളമായി
പറയുന്നു കുറുമാന്‍.
സരളയാകട്ടെ .............
മുത്തുവിട്ട മുത്തങ്ങള്‍ ഏത്തങ്ങള്‍ എന്നേതൊട്ടാലൊ ഞാനെന്നെ മറന്താലൊ(ഇത്‌ ഞാന്‍
നിങ്ങളെപ്പോലെ ഊഹിച്ചത).
എന്തായാലും ബോംബ്ക്ക്‌ മുറച്ചെറുക്കന്‍ കോണ്ടുപോകുന്ന സരളയുടെ സാരള്യം മുത്തുവിന്റെ
പായയില്‍ ജ്വരത്തില്‍ നഷ്ടപ്പെട്ട കഥ ഞങ്ങള്‍ വായനക്കാര്‍ (നാട്ടുകാര്‍) മറക്കില്ല.

കോളേജ്‌ കാലത്താണെങ്കില്‍ സരളയുടെ കടയില്‍ നിന്ന്‌ ഗോതമ്പടയും
പാളേങ്ങോടന്‍ പഴവും കഴിക്കായിരുന്നു എന്ന നൊസ്താള്‍ജിയ
ബാക്കിയോള്‍ജിയ...

കറുമ്പന്‍ said...

ഈ ത്രികോണമില്ലതെ നോവല്‍ എഴുതാന്‍ പറ്റില്ലേ കുറുമാന്‍ ജീ...?

Sha : said...

ഇടക്കോരോ ചെറുകഥ കൂടി പോരട്ടേ.

Dinkan-ഡിങ്കന്‍ said...

ഉം.. വേഗം അടുത്തതും പോരട്ടെ.

ആ സരളേടെ കല്യാണം മുടക്കണമെങ്കില്‍ അവള്‍ക്ക് ആ കുട്ടിച്ചാത്തന്‍ ആയി “ഡിങ്കോല്‍ഫി” ഉണ്ടെന്ന് പറഞ്ഞാല്‍ പോരെ. അവന്‍ അല്ലെ അന്ന് അവിടെ വന്ന് കൂവീത്.
അവളുടേ കല്യാണം മുടങ്ങും, ബാച്ചിസീന്ന് അവന്റെ ചീട്ടും കീറാം. ഒരു വെടിക്ക് 2 പക്ഷി

കുട്ടിച്ചാത്തന്‍ said...

ഡിങ്കാ‍ാ‍ാ‍ാ‍ാ‍ാ‍ാ ക്ലബ്ബിന്റെ മുറ്റത്ത് നിനക്കു ചോരപ്പുഴ ഒഴുക്കണോ?

ചാത്തനേറ്:

“ഡിങ്കോള്‍ഫി” എന്നു പറഞ്ഞാല്‍ തന്നെ അതു ഡിങ്കനുമായുള്ള ഉള്‍ഫി എന്നാ... കു. ചാ പാവം മിണ്ടാപ്രാണി.

സൂര്യോദയത്തിന്റെ ബൈബിളു മുഴുവനാകട്ടേടാ ചാത്തനീ ഇണറായി ഡിങ്കന്റെ ക്ലബ്ബീന്നു പേരുവെട്ടി മറ്റേ ക്ലബ്ബിലു പോവും.. നോക്കിക്കോ...

Dinkan-ഡിങ്കന്‍ said...

ബാച്ചി ക്ലബിനെ അപമാനിച്ച ഇവനെ എന്ത് ചെയ്യണം
മനൂ , ഉണ്ണിക്കുട്ടാ, സാന്‍ഡോസ് ഓടിവാടാ
ഇഅവ്നെയും ദില്‍ബനേയും ക്ലബീന്ന് തല്ലിയൊടിക്കേണ്ട കാലം കഴിഞ്ഞു.

ചോരപ്പുഴയെങ്കില്‍ ചോരപ്പുഴ! ഇന്ന് അറിഞ്ഞിട്ടന്നെ കാര്യം.

സുല്‍താന്‍ Sultan said...

ഇനിയെന്തെങ്കിലും നടക്കും!!

ദീപു : sandeep said...

ചാരായം കുടിച്ചത് അവര്‍ രണ്ട് പേരായിരുന്നെങ്കിലും, നെഞ്ചെരിഞ്ഞിരുന്നത് ജാനകിയമ്മയുടേതായിരുന്നു.....

ഇനി ദിവസോം വന്നു നോക്കണം പുതിയ പോസ്റ്റു വന്നോന്ന്‌... അടുത്തതെപ്പൊ വരും?

qw_er_ty

ഏറനാടന്‍ said...

കുറുമേട്ടാ വൈകിയാണിത്‌ കുടിക്കാന്‍ (അല്ല) വായിക്കാനെത്തിയത്‌. വായിച്ചു. തത്രപ്പെട്ട്‌ അദ്ധ്യായം തീര്‍ത്തതുപോലെ എന്തോ തോന്നുന്നു. ഉടനെ പോരട്ടെ ബാക്കി.

chithrakaran ചിത്രകാരന്‍ said...

ജാനകിയമ്മയുടെ നെഞ്ഞ്‌ ഇനി നന്നായി എരിയ്ം !! സിനിമ തിരക്കഥ എഴുതാന്‍ പ്ലാനുണ്ടോ ... കുറുമാന്‍ജി ?!!!