Saturday, July 21, 2007

“എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍” - ക്ഷണപത്രം



പ്രിയപ്പെട്ട സുഹൃത്തുക്കളെ,

"എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍" എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങ് ആഗസ്റ്റ് 5ന്, വൈകീട്ട് 4 മണി മുതല്‍ 6 മണി വരെ എറണാകുളം യുവറാണി റെസിഡെന്‍സിയില്‍ വെച്ച് നടക്കുന്ന വിവരം ഏവരേയും അറിയിക്കുന്നു. പ്രശസ്ത നടനും എഴുത്തുകാരനുമായ ശ്രീ വി കെ ശ്രീരാമന്‍ ആദ്ധ്യക്ഷം വഹിക്കുന്ന ചടങ്ങില്‍ ആലപ്പുഴ എസ് പി ശ്രീ. ഇ ജെ ജയരാജ് (ഐ പി എസ് ) മുഖ്യാതിഥിയായിരിക്കുന്നതാണ്. പ്രസാധകരായ റെയിന്‍ബോ ബുക്സിന്റെ മുഖ്യസാരഥി രാജേഷ് പങ്കെടുക്കുന്ന ചടങ്ങില്‍ പ്രശസ്ത കഥാകാരന്‍ ശ്രീ വൈശാഖന്‍ പുസ്‌തകം ശ്രീമതി സാറാ ജോസഫിന് കൈമാറി പ്രകാശനകര്‍മ്മം നിര്‍വ്വഹിക്കുന്നതായിരിക്കും.


ചടങ്ങിലെ കാര്യപരിപാടികള്‍ താഴെ പറയും വിധം
-----------------------------------------
1) പ്രാര്‍ഥനാഗീതം - വിപുല്‍ മുരളി (വില്ലൂസ്)

2) സ്വാഗത പ്രസംഗവും, പുസ്തക അവതരണവും - ശ്രീ. കുമാര്‍

3) അദ്ധ്യക്ഷപ്രസംഗം - ശ്രീ. വി കെ ശ്രീരാമന്‍

4) പ്രകാശനം - ശ്രീ. വൈശാഖന്‍ & ശ്രീമതി. സാറാ ജോസഫ്

5) ആശംസകള്‍
- (a) ശ്രീ. രാജേഷ് (റെയിന്‍ബോ)
- (b) ശ്രീ. ഇ ജെ ജയരാജ് IPS (ആലപ്പുഴ എസ് പി)
- (c) ശ്രീ. നൌഫല്‍ മുബാറക് (ഇക്കാസ്)

6) മറുപടി പ്രസംഗം - കുറുമാന്‍

പ്രസ്തുത ചടങ്ങില്‍ പങ്കെടുക്കാന്‍ എല്ലാ ബ്ലോഗേഴ്സിനേയും സാദരം ക്ഷണിച്ചുക്കൊള്ളുന്നു.

96 comments:

കുറുമാന്‍ said...

“എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍” - ക്ഷണപത്രം

പ്രസ്തുത ചടങ്ങില്‍ പങ്കെടുക്കാന്‍ എല്ലാ ബ്ലോഗേഴ്സിനേയും ക്ഷണിച്ചുകൊള്ളുന്നു.

:: niKk | നിക്ക് :: said...

എല്ലാ ഭാവുകങ്ങളും നേരുന്നു കുറുമാന്‍ സായ്‌വേ. എന്റെ എല്ലാവിധ സഹായസഹകരണങ്ങള്‍ ഉണ്ടാവും.

G.MANU said...

aaaaaaaaaaaaayiram mangalaaSamsakaL

kodu kai

കുട്ടിച്ചാത്തന്‍ said...

ആശംസകള്‍ ആദ്യം ആദ്യം അര്‍പ്പിക്കുന്ന 100 പേര്‍ക്ക് മാത്രേ കഥാകാരന്‍ പുസ്തകത്തില്‍ ഒപ്പിട്ട് കൊടുക്കൂ ;)

ആ‍ശംസകള്‍ അഭിനന്ദനങ്ങള്‍.....

മനോജ് കുമാർ വട്ടക്കാട്ട് said...

ആശംസകള്‍.

asdfasdf asfdasdf said...

എല്ലവിധ ആശംസകളും.
പരിപാടി സൂപ്പറാവുമല്ലോ.

കരീം മാഷ്‌ said...

കുറുമാനു വീണ്ടും ആശംസകള്‍
ഈ ക്ഷണപത്രം കവര്‍പേജുപോലെത്തന്നെ ലളിതവും മനോഹരവുമാക്കിയ കുമാരിനു വീണ്ടും വീണ്ടും അഭിനന്ദനം.
വൈശാഖനും സാറാ ജോസഫും പങ്കെടുക്കുന്ന ബ്ലോഗു ചടങ്ങ്ങ്ങില്‍ സംബന്ധിക്കാന്‍ സാധിക്കതിരിക്കുക വലിയ നഷ്ടം തന്നെ. ലൈവ്‌ അപ്‌ഡേഷന്‍ ഉണ്ടാവുമല്ലോ എന്ന ആശ്വാസത്തോടെ!
കായ്യൊപ്പിട്ട ഒരു ബുക്ക്‌ എനിക്കു മാറ്റി വെക്കണേ കുറുജീ.

വേണു venu said...

രാകേഷേ,
എത്താനൊക്കില്ല എന്നു് നേരത്തേ അറിയിച്ചിരുന്നല്ലോ.
വരാനൊക്കില്ലെങ്കിലും മനസ്സുകൊണ്ടു് ആ ചടങ്ങില് ഞാനും സന്നിഹിതനായിരിക്കും. എല്ലാവിധ ആശംസകളും നേരുന്നു.
സര്‍വ്വ മംഗളങ്ങളും ആശംസിക്കുന്നു.!!!

മഴത്തുള്ളി said...

കുറുമാന്‍,

എല്ലാ മംഗളാശംസകളും നേരുന്നു.

എല്ലാം ഭംഗിയായി നടക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

Satheesh said...

സര്‍വൈശ്വര്യങ്ങളും നേരുന്നു.
കരീമ്മാഷ് പറഞ്ഞത് പോലെ ലൈവ് അപ്‌ഡേറ്റ് കൊടുക്കാന്‍ മറക്കല്ലേ.

മുസ്തഫ|musthapha said...

കുറു... ഹൃദയം നിറഞ്ഞ ആശംസകള്‍...

നെറ്റില്‍ വായിച്ചവരുടെ മനസ്സുകളില്‍ ചിരിയും ചിന്തയും ജീവിതത്തിന്‍റെ പരുക്കന്‍ മുഖങ്ങളും അറിവുകളും ഒടുവില്‍ നൊമ്പരവും പകര്‍ന്നു വെച്ച ഈ കൃതി ഇനി പുസ്തകതാളുകളിലൂടെ ഒരുപാട് പേര്‍ വായിക്കാന്‍ ഇടവരട്ടെ എന്ന് ആത്മാര്‍ത്ഥമായും ആശംസിക്കുന്നു...

മനുഷ്യന്‍ കാണുന്ന സ്വപ്നങ്ങളുടേയും അവന്‍ നേരിടുന്ന യാഥാര്‍ത്ഥ്യങ്ങളുടേയും കലര്‍പ്പില്ലാത്ത ആവിഷ്കാരമാണ് ഈ കൃതി... വായനക്കാരനെ കൂടെ നടത്തിക്കുന്നതില്‍ കുറുമാന്‍റെ ആഖ്യാനശൈലി വിജയിച്ചിരിക്കുന്നു... മുന്‍പൊരിക്കല്‍ എഴുതിയത് തന്നെ പറയട്ടെ... കുറുമാന്‍ തണുത്ത വെള്ളത്തിലേക്ക് ചാടുമ്പോള്‍ തണുത്ത് വെറുങ്ങലിക്കുന്നത് വായനക്കാരനാണ്...

ചടങ്ങില്‍ പങ്കെടുക്കാനാവില്ല എന്ന വിഷമം തീര്‍ച്ചയായും മറച്ച് വെക്കുന്നില്ല... ചടങ്ങ് ഉഷാറായി അടിപൊളിയായി നടക്കട്ടെ... വാക്കുകള്‍ക്ക് പ്രകടിപ്പിക്കാനാവത്ത എല്ലാ വികാരങ്ങളോടേയും ഒരിക്കല്‍ കൂടെ ആശംസകള്‍ നേരുന്നു...

സ്നേഹത്തോടെ

അഗ്രജന്‍

പുള്ളി said...

ബളോഗുകളിലൂടെ സാഹിത്യത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ.(അന്ത്യ)കുറുമാന്‌ അച്ചടിയിലൂടെ കൂടുതല്‍ വായനക്കാരിലേക്കെത്തിച്ചേരാന്‍ കഴിയട്ടെ. പുസ്ത്കപ്രകാശനത്തിന്‌ സകല ഭാവുകങ്ങളും. കോക്ടെയില്‍&ഡിന്നെറിന്‌ മിസ് ചെയ്യുന്നതില്‍ നല്ല വിഷമമുണ്ട്.

Kaippally said...

വിജയ് ഭവഃ

ഗുപ്തന്‍ said...

മാഷേ... എല്ലാ വിധഭാവുകങ്ങളും. പുസ്തകം മികച്ച വായന നേടട്ടെ.

aneel kumar said...

ഒരുപാടൊരുപാട് ആശംസകള്‍ നേരുന്നു...

യൂറോപ്പ് സ്വപ്നം മഷിപുരണ്ടു കാണട്ടെ എന്ന് ആഗ്രഹിച്ചവരില്‍ ഒരാളാവാന്‍ കഴിഞ്ഞതില്‍ സംതൃപ്തിയുമുണ്ട്.
അഞ്ചാം തീയതി അതേ സമയത്ത് ഞങ്ങള്‍ ഹസ്രത്ത് നിസാമുദീനിലിരുന്ന് എല്ലാം മനസില്‍ കണ്ടോളാം. തിരുവനന്തപുരത്തും പ്രകാശനം പിന്നീടുണ്ടെങ്കില്‍ അവിടെ വച്ചും കണ്ടോളാം.

വേഴാമ്പല്‍ said...

കുറുമാന്‍ ജി, എല്ലാ വിധ ആശംസകളും.
കുട്ടിച്ചാത്താ.. ബുക്ക് ലിസ്റ്റില്‍ ഞാനും പെടുമല്ലൊ അല്ലെ.

Haree said...

:)
വളരെ വളരെ സന്തോഷം തോന്നുന്നു, ഒടുവില്‍ എല്ലാം മംഗളമായതില്‍.
എല്ലാ അഭിനന്ദനങ്ങളും...
--

സാല്‍ജോҐsaljo said...

ഗള്‍ഫ് മലയാളികള്‍ക്കും, മലയാള ബ്ലോഗിനും, മറ്റൊരു അംഗീകാരം കൂടി. ഒരു സ്വകാര്യ അഹംങ്കാരം കൂടി.

സാന്നിദ്ധ്യം കൊണ്ടല്ലെങ്കിലും സഹകരണവും, ആശംസകളും, പ്രാര്‍ത്ഥനകളും...

myexperimentsandme said...

എല്ലാവിധ ആശംസകളും. പണ്ട് വിശാലന് ഒരു പുസ്തകം എങ്ങിനെ പ്രകാശിപ്പിക്കാം എന്നൊരു കോച്ചിംഗ് കൊടുത്തിരുന്നു. വേണമെങ്കില്‍ ആ കോച്ചിംഗ് ഒന്നുകൂടി തരാമായിരുന്നു. പക്ഷേ കുറുമയ്യന് അതിന്റെ ആവശ്യമില്ലല്ലോ-വേദിയിലെ ലൈറ്റിന്റെ കീഴില്‍ തന്നെ ഇരുന്നാല്‍ മതി.

ജോക്കസ് എപ്പാര്‍ട്ട്, എല്ലാം മംഗളമാവട്ടെ. പ്രകാശനം മാത്രമല്ല അത് കഴിഞ്ഞുള്ള പുസ്തകവിതരണവും ഒരു വന്‍‌വിജയമാവട്ടെ.

മുസാഫിര്‍ said...

കുറുമാന്‍ ജി,
എല്ലാ ആശംസകളും , ഇതൊരു തുടക്കം മാത്രം ആവട്ടെ.ഇനിയും ഇനിയും കീ‍ഴടക്കാനിരിക്കുന്ന വലിയ ഉയരങ്ങളുടെ ചെറീയ തുടക്കം.

നന്ദന്‍ said...

കുറുമാന്‍ സാബ്, എല്ലാ ആശംസകളും.. ബ്ലോഗില്‍ ഞാന്‍ ഇതു വരെ മുഴുവന്‍ വായിച്ചിട്ടില്ല.. സാരമില്ല, ഇനി ബുക്ക് വാങ്ങാമല്ലോ.. അങ്ങനെ വായിക്കുന്നതാണ്‌ എനിക്ക് കൂടുതലിഷ്ടം.. :) ഒരിക്കല്‍ കൂടി ആശംസകള്‍ നേരുന്നു..

ശാലിനി said...

ആശംസകള്‍. എല്ലാ കാര്യങ്ങളും നന്നായി നടക്കട്ടെ.

ശരിക്കും ആസ്വദിച്ച് വായിച്ച ഒരു യാത്രാവിവരണമായിരുന്നു അത്. സന്ദര്‍ശിച്ച സ്ഥലങ്ങളിലൊക്കേയും വായനക്കരേയും കൂട്ടികൊണ്ടുപോകാന്‍ കഴിവുള്ള എഴുത്തുകാരന്‍. ദൈവം അനുഗ്രഹിക്കട്ടെ.

tk sujith said...

കുറുമാനേ
എല്ലാ ആശംസകളും നേരുന്നു
ബാക്കി പുസ്തകം വാങ്ങിവായിച്ചിട്ടു പറയാം..

സ്നേഹത്തോടെ
സുജിത്

Santhosh said...

കുറുമാന് ആശംസകള്‍!

മൂര്‍ത്തി said...

ആശംസകള്‍...

ഷാനവാസ്‌ ഇലിപ്പക്കുളം said...

.comകുറുമാന്‍ജീ, സ്നേഹാദരങ്ങളോടെ എല്ലാ ഭാവുകങ്ങളും നേരുന്നു. പുസ്തകത്തിന്‌ ധാരാളം വായനക്കാരും, അനവധി പതിപ്പുകളുമുണ്ടാകട്ടെയെന്നാശംസിക്കുന്നു. പ്രസാധനത്തിന്‌ മുന്‍പ്‌ ബാംഗളൂരില്‍ വെച്ച്‌ ഒത്താല്‍ നേരില്‍ കാണാമെന്ന് ആഗ്രഹിക്കുന്നു.

ഷാനവാസ്‌ ഇലിപ്പക്കുളം said...

'.com' അബദ്ധത്തില്‍ പറ്റിയതാണ്‌. ക്ഷമിക്കുക, അതിന്റെ പേരില്‍ കമന്റ്‌ മായിക്കുന്നില്ല.

santhosh balakrishnan said...

എല്ലാ ആശംസകളും..!

Unknown said...

പ്രിയ കുറുമാന്‍,
അഭിനന്ദനങ്ങള്‍! ആശം‌സകള്‍!!

അരവിന്ദ് :: aravind said...

Kurumayya Excellent!
High profile heavyduty stage presence aanallo!

thakarthu!

All the best and looking for the pictures!

ara

കൊച്ചുത്രേസ്യ said...

All the best..

ഉറുമ്പ്‌ /ANT said...

well wishes

അഞ്ചല്‍ക്കാരന്‍ said...

ഈ മാസം അവസാനം നാട്ടിലേക്ക് പോകാനിരിക്കയാണ്. മൂന്ന് വര്‍ഷത്തിന് ശേഷം ഒരു മടങ്ങിപോക്ക്. മറ്റ് തടസ്സങ്ങള്‍ ഒന്നുമില്ലെങ്കില്‍ ചടങ്ങിനെത്തും.

ഭാവുകങ്ങളൊടെ,
അഞ്ചല്‍കാരന്‍

sunilraj said...

ആയിരം ആശംസകള്‍
-സുനില്‍ രാജ്‌

Visala Manaskan said...

എന്താ സെറ്റപ്പ്?? യമ്മ!
എല്ലാം ആര്‍ഭാടമാവട്ടേ ഡാ കുറുവേ.. എല്ലാവിധ ആശംസകളും.

(ഞങ്ങളിവിടേം അലക്കും!)

കുമാര്‍ ജി. എന്തിറ്റാ കാര്‍ഡ്!! ഹോ! അപ്പോള്‍ ന്യൂയര്‍ കാര്‍ഡ് ഉണ്ടാക്കണ പണിയും ചുള്ളന് ഉണ്ടല്ലേ??? വണ്ടര്‍ഫുള്‍! സൂപ്പറിന്റെ അപ്പന്‍.

സു | Su said...

കുറുമാന് ആശംസകളും അഭിനന്ദനങ്ങളും. :)

chithrakaran ചിത്രകാരന്‍ said...

കുറുമാന്‌ ചിത്രകാരന്റെ സ്നേഹം നിറഞ്ഞ ആശംസകള്‍...!!!

Siju | സിജു said...

accepted

ദിവാസ്വപ്നം said...

എല്ലാ ആശംസകളും നേരുന്നു. നാട്ടിലില്ലാതെ പോകുമല്ലോന്നൊരു ചെറുവിഷമം.

ആവനാഴി said...

വിജയാശംസകള്‍!

ബിന്ദു said...

ആശംസകളും അഭിനന്ദങ്ങളും.. ബാക്കിയെല്ലാം പറഞ്ഞതുപോലെ. :)

Cibu C J (സിബു) said...

കുറുമാനേ... മനസ്സുമുഴുവന്‍ ഈയൊരു കാര്യത്തിലര്‍പ്പിച്ച്‌, പ്രതിബന്ധങ്ങളെല്ലാം തട്ടിത്തെറിപ്പിച്ചുള്ള ഈ മുന്നേറ്റം എനിക്ക്‌ ക്ഷ പിടിച്ചു. ബ്ലോഗില്‍ നിന്നുള്ള പ്രസാധനത്തിന്റെ ഗോള്‍ഡന്‍ സ്റ്റാന്റേഡാണ് കുറുമാന്റെ ഈ സംരംഭം. ഇത് ‌ഇനി വരാനിരിക്കുന്ന അനേകം ബ്ലോഗ് പുസ്തകങ്ങളുടെ മുന്നോടിയും ആയിരിക്കട്ടെ. അത്തരം സംരംഭങ്ങള്‍ക്ക്‌ ഒരു മാര്‍ഗ്ഗനിര്‍ദ്ദേശിയായി കുറുമാന്‍ ഉണ്ടാവും എന്ന്‌ പ്രതീക്ഷിക്കുന്നു...

അപ്പോ അരവിന്ദാ എന്തിനാ താമസിക്കുന്നത്`.. ?

വാളൂരാന്‍ said...

കുറുകുക്കുറൂ..... കലക്കട്ടങ്ങനെ കലക്കട്ടെ.... സര്‍വ്വമംഗളം ഭവതു...

Unknown said...

കുറുമാനു വീണ്ടും ആശംസകള്‍!
ചടങ്ങുകള്‍ ഗംഭീരമാകട്ടെ...

നാട്ടില്‍ പോകുമ്പോള്‍ ബ്ലോഗ് പുസ്തകങ്ങള്‍ തിരഞ്ഞുപിടിച്ച് വാങ്ങുന്നുണ്ട്.
ഇപ്പോള്‍ ലിസ്റ്റില്‍ രണ്ടെണ്ണമായി.
ഞാന്‍ നാട്ടില്‍ പോകുമ്പോഴേയ്ക്കും വേറെയും പുസ്തകങ്ങളുണ്ടാവും എന്ന് കരുതുന്നു.

പോക്കിരി said...

ആശംസകള്‍. എല്ലാ കാര്യങ്ങളും നന്നായി നടക്കട്ടെ.

P Das said...

ആശംസകള്‍

Unknown said...

കുറുമാനേ,
ആശംസകള്‍, അനുമോദനങ്ങള്‍!

എല്ലാം നന്നായി വരട്ടെ! :)

Anoop Technologist (അനൂപ് തിരുവല്ല) said...

കുറുമാനേ..ചടങ്ങിനു തീര്‍ച്ചയായും എത്തുന്നതാണ്‌.

Anonymous said...

കുറുമാനേ, വന്നിരിക്കും...

ഇത് ഒരു ബ്ലോഗേഴ്സ് മീറ്റ് കൂടിയാവട്ടെ എന്ന് പ്രത്യാശിക്കാം..

എന്റെ എല്ലാ ആശംകളും പ്രാര്‍ത്ഥനകളും !!

തകര്‍ക്കിന്‍ !! തകര്‍ക്കിന്‍ !!

സുന്ദരന്‍ said...

എല്ലാ മംഗളാശംസകളും നേരുന്നു.

എതിരന്‍ കതിരവന്‍ said...

കുറുമാന്‍:

ബ്ലോഗെഴുത്ത് പരക്കെ അംഗീകരിക്കപ്പെടുന്നു എന്ന തെളിവ്. അതിന്റെ പുണ്യമുഹുര്‍ത്തം.

അഭിനന്ദനങ്ങള്‍.

ക്ഷണിച്ചതിനു നന്ദി.

SUNISH THOMAS said...

ബെര്‍ളിച്ചായനേം കൂട്ടി വരുന്നുണ്ട്. കൊച്ചിയില്‍ കാണാം.

Dinkan-ഡിങ്കന്‍ said...

കുറുമാന്‍സേ ആശംസകളുടെ ഒരു പൂക്കട(ചെണ്ടൊന്നും തെരക്കില്‍ തപ്പീട്ട് കിട്ടാനില്ല) തന്നെ തന്നിരിക്കുന്നു

ഏ.ആര്‍. നജീം said...

ആശംസകള്‍ നേരുന്നു...

രാജീവ് സാക്ഷി | Rajeev Sakshi said...

ആശംസകള്‍ ഒരാഗ്രഹം കൂടി അങ്ങനെ സഫലമാവുകയാണ്.

evuraan said...

പ്രിയ കുറുമാന്,

ആശംസകള്‍...!

ഇനിയും ഒരുപാടു പുസ്തകങ്ങള്‍ താങ്കളുടെ തൂലിക/കീബോര്‍ഡില്‍ നിന്നും പിറക്കട്ടെ..!

Ajith Polakulath said...

മാഷെ..

എന്റെ ഹൃദയംനിറഞ്ഞ
ആശംസകള്‍!!!

മുസിരിസ് (അജിത്ത് പോളക്കുളത്ത്)

ഇടിവാള്‍ said...

കുറൂ..
കാണാന്‍ വൈകി.. സംഭവമുഗ്രന്‍!

കവര്‍ ഡിസൈന്‍ ചെയ്ത കുമാര്‍ജീക്ക് പ്രത്യേക അഭിനന്ദനങ്ങള്‍!

കിടിലന്‍ കവര്‍ ! കണ്ടാല്‍ തന്നെ ഒന്നെടുത്ത് തുറന്നു നോക്കാന്‍ തോന്നും!

എല്ലാ മംഗളാശംസകളും!

Kalesh Kumar said...

ഞാനവിടുണ്ടാകും.

Rasheed Chalil said...

കുറുജീ ആശംസകള്‍...

സാജന്‍| SAJAN said...

കുറൂസിനെല്ലാവിധമാ‍ായ ആശംസകള്‍:)
ആഗ്രഹിക്കുന്നതിലും അപ്പുറം ഈ ഉദ്യമം സഫലമാകട്ടെ:)

Anonymous said...

മാനേ മാനേ കുറുമാനേ...(കട: സലില്‍‍ ചൌധുരി)
നല്ല തുടക്കം.ഇനിയങ്ങോട്ടുമെല്ലാം ഇങ്ങനെത്തന്നെ വരട്ടേ ന്ന് ആശംസിക്കുണു.അവടെ കാണാം.
സ്നേഹം

Jayarajan said...

congrats once again. Please upload photos after the function.

അമല്‍ | Amal (വാവക്കാടന്‍) said...

ella aashamsakalum !

varan pattilla enna vishamam maathram baakki.. :(

Anonymous said...

congrats.

രാജേഷ് ആർ. വർമ്മ said...

"സ്വപ്നങ്ങള്‍" കഴിഞ്ഞയാഴ്ച വായിച്ചുതീര്‍ത്തു. സഹമുറിയന്റെ പാട്ടും "കഥ"യുടെ അവസാനവും അടുത്തകാലത്തൊന്നും മറക്കുമെന്നു തോന്നുന്നില്ല.

പുസ്തകത്തിന്‌ വന്‍പിച്ച വില്‍പന ആശംസിക്കുന്നു.

ബഹുവ്രീഹി said...

Gurumaan,

Congratulations..

maashde oru appointment venam. august 8-10 allenkil 24th-25th.

pusthakatthiloru sree varachu tharanam.

oppam ninnoru pOtavum.

(bisaalmanskane kantappoL anthhaalippil potam pitikkaan marannu. itthavana aa abadham pataruth)

ജിസോ ജോസ്‌ said...

ആശംസകള്‍ !

പുസ്തകം വന്‍ വിജയമാകട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു

അത്തിക്കുര്‍ശി said...

ആശംസകള്‍!!

പ്രകാശനച്ചടങ്ങില്‍ രണ്ടിലും ( കൊച്ചി + യു ഏ ഇ) പങ്കെടുക്കുന്നതായിരിക്കും.

സ്വപ്നങ്ങള്‍ അനേകം വില്‍ക്കപ്പെടട്ടെ!

മുക്കുവന്‍ said...

കുറുമാനെ ആ‍ശംസകള്‍ അഭിനന്ദനങ്ങള്‍.....

എല്ലാം ഭംഗിയായി നടക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

Anonymous said...

kuru... AasamsakaL..

pullUrAn

സ്നേഹിതന്‍ said...

കുറുമാന് അഭിനന്ദനങ്ങള്‍!

കുമാറിന്റെ കവര്‍ ഡിസൈന്‍ മനോഹരം.

“എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍” വന്‍ വിജയമാകട്ടെയെന്ന് ആശംസിയ്ക്കുന്നു.

arun said...

കുറുമാന്‍സേ.. എന്റെ എല്ലാ വിധ ആശംസകളും! അടുത്ത നാട്ടിലേക്കുള്ള വരവില്‍ എന്തായാലുമൊരു കോപ്പി സംഘടിപ്പിച്ചിരിക്കും.

കാത്തു കാത്തിരുന്നു വന്ന നാട്ടില്‍ പോക്ക് പുസ്തക പ്രകാശനത്തില്‍ മുങ്ങി പോകുമോ?! എന്നാലെന്താ അല്ലേ.. കുറെ ബൂലോക ഗഡീസിനെ നേരിട്ട് കാണാമല്ലോ

Mubarak Merchant said...

കുറുമാനെ,
അബ്ദുള്ളയുടെ ‘ഹദി മാമ ലങ്കുയിടാ ബാബ..’ യുടെ ട്യൂണ്‍ ഓര്‍മ്മയുണ്ടേല്‍ വോയ്സ് ചാറ്റിലോ ഫോണിലോ വന്ന് ഒന്ന് മൂളിത്തരൂ. കാര്യമുണ്ട്, അതാ.

ഇടിവാള്‍ said...

പ്രകാശനം നടക്കുമ്പോള്‍, ഇക്കാസ് പാടി റ്എക്കോഡ് ചെയ്ത ‘ഹദി മാമ ലങ്കുയിടാ ബാബ..’ ആയിരിക്കുമോ ബാക്ക്ഗ്രൌണ്‍ദ് മ്യൂസിക്ക്? ;)

ശ്രീ said...

കുറുമാന്‍‌ജീ...

ആശംസകള്‍‌!!!

Mubarak Merchant said...

കാണാന്‍ പോണ പൂരം പറഞ്ഞറിയിക്കണാ ഇടി വാളെ.. എന്തായാലും ഇതൊന്ന് കോഷിക്കാന്‍ തന്നെ തീരുമാനിച്ചു.

Kumar Neelakandan © (Kumar NM) said...

ഞാന്‍ ഇപ്പോള്‍ കുറുമാനു പഠിച്ചുകൊണ്ടിരിക്കുകയാണ്. പുസ്തകവും കുറുമാനേയും അവതരിപ്പിക്കുന്ന വേളയില്‍ മലയാളം ബ്ലോഗിങിനെ കുറിച്ചു രണ്ടു വാക്ക് കാച്ചിവിടണ്ടേ? മീഡിയയും എഴുത്തുകാരും നിരന്നിരിക്കുന്ന സ്ഥിതിക്ക്.?

വേണോ?

Unknown said...

കുമാറേട്ടാ,
ചടങ്ങില്‍ എന്നെ പറ്റി പുകഴ്ത്തിപ്പറയാന്‍ മറക്കണ്ട. :-)

Kumar Neelakandan © (Kumar NM) said...

ദില്‍ബുവിനെ പറ്റി മാത്രമേ പറയുന്നുള്ളു.അതിന്റെ ഇടയില്‍ ഗ്യാപ്പ് കിട്ടിയാല്‍ മാത്രം കുറുമാനും മലയാളം ബ്ലോഗുംകടന്നുവരും.

ash said...

all the best Rags. will try to come. shiby.

Robin said...

കുറുമാന് എല്ലവിധ ആശംസകളും

കുട്ടനാടന്‍ said...

അഭിനന്ദനങ്ങള്‍ കുറുമാനേ,
ചമ്പക്കുളം വള്ളംകളിക്കുപോകാന്‍ രാജേഷും വിനയചന്ദ്രന്‍ സാറും കൂടി വീട്ടില്‍ വന്നപ്പോളാണ്‍് നമ്മള്‍ സംസാരിച്ചത്,പരിസമാപ്തി നന്നായി, പങ്കെടുക്കാനാവാത്തതിനുള്ള പ്രയാസത്തോടെ എല്ലാ ആശംസകളും
സസ്നേഹം
മധു

സുല്‍താന്‍ Sultan said...

കുറുമാന്‍,

കലക്കി മോനേ എല്ലാ മംഗളാശംസകളും നേരുന്നു.

A. A

മയൂര said...

എല്ലവിധ ആശംസകളും..
സസ്നേഹം
ഡോണ.

ഏറനാടന്‍ said...

ഈ ക്ഷണപത്രം സന്തോഷപൂര്‍വം കൈപറ്റിയിരിക്കുന്നു..

Kumar Neelakandan © (Kumar NM) said...

‘ഉദരനിമിത്തം‘ ഒരു പരസ്യത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് അഞ്ചാം തീയതി മുതല്‍ കുറച്ചു ദിവസം ഞാന്‍ മുംബൈയില്‍ ആയിരിക്കും. അതുകാരണം കുറുമാന്റ്റെ ചടങ്ങില്‍ പങ്കെടുക്കുക എന്നത് എന്ന് സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള കാര്യമാണ്. കുറുമാന്‍ എന്നെ ഏല്‍പ്പിച്ചിരുന്ന ‘സ്വാഗതം പറയല്‍‘ , ‘പുസ്തകാവതരണ മാമാങ്കം’ എന്ന കലാപരിപാടികളില്‍നിന്നും ഞാന്‍ പിന്മാറുന്നു. സ്വാഗതം കലേഷ് പറയാം എന്ന് സമ്മതിച്ചിട്ടുണ്ട്. പുസ്തകാവതരണം നടത്തുന്നത് ശ്രീ വീ കെ ശ്രീരാമന്‍ തന്നെയാവും എന്ന പ്രതീക്ഷയിലാണ്.

അവസാന നിമിഷത്തില്‍ ഉണ്ടായ ഈ മാറ്റത്തിനു കാരണക്കാരനായ ഞാനും എന്റെ തൊഴിലും എല്ലാവരോടും മാപ്പ് ചോദിക്കുന്നു.
ഞാന്‍ ഈ വിഷയം അവതരിപ്പിച്ചപ്പോള്‍ എന്റെ അവസ്ഥ മനസിലാക്കി എന്നോട് ദയയോടേ സംസാരിച്ച കുറുമാനു നന്ദി.

കുഞ്ഞന്‍ said...

ശ്രീ കുറുമാന്‍ജി,

ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നു.

സസ്നേഹം..

കുറുമാന്‍ said...

എന്റെ പുസ്തകപ്രകാശനം സ്വീകരിച്ച, കമന്റിട്ട, കമന്റിടാതെയിരുന്നന്‍, പങ്കെടുക്കുന്ന, പങ്കെടുക്കാന്‍ കഴിയാത്ത, എന്നെ എഴുതാന്‍ പ്രേരിപ്പിച്ച, എന്നെ വിമര്‍ശിച്ച എല്ലാ ബ്ലോഗേഴ്സിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപെടുത്തുന്നു. നിങ്ങളുടെ പ്രോത്സാഹനം ഒന്നു മാത്രം മതി, ഇനിയും എഴുതാന്‍ തോന്നുവാന്‍.

ഈ പ്രോത്സാഹനം ഇനിയും പ്രതീക്ഷിക്കുന്നു.

എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി ഹൃദയംഗമമായ നന്ദി.

Ziya said...

എല്ലാ പ്രോത്സാഹനവും ആശംസകളുമുണ്ട് കുറുമാനേ...
ആരൊക്കെ ആശംസിച്ചാലും ഞാന്‍ ഇവിടെ എത്തീല്യാച്ചാല്‍ അത് സദ്യക്ക് ഉപ്പില്യാത്തത് പോലെ ആയിപ്പോവില്യേ! :)

കുറുമാന്റെ എല്ലാ സംരംഭങ്ങളിലും ദൈവത്തിന്റെ ഒരു പ്രത്യേകസഹായം ഉണ്ടാകും.

Anonymous said...

njaan varum.. theerchayaayum varum.. VarallE ennu parayaruthe.. please... please ..

njaan nEritte Ashamsakal PaRayoo.. :D Cho..!

Dinkan-ഡിങ്കന്‍ said...

ഇയാള് നാട്ടില്‍ പോകുന്നില്ലേ?

Anonymous said...

കുറുമാന്‍,
അഭിനന്ദനങ്ങള്‍! ആശം‌സകള്‍!

Mubarak Merchant said...

യൂറോപ്പിന്റെ കഥാകാരന്‍ നമ്മുടെയെല്ലാം പ്രിയ കുറു കുഞ്ഞുകുട്ടി പരാധീനങ്ങളുമായി സസുഖം നാട്ടിലെത്തിയ വിവരം സസന്തോഷം അറിയിക്കുന്നു.

ടി.പി.വിനോദ് said...

കുറുമാനും പുസ്തകത്തിനും എല്ലാ ഐശ്വര്യങ്ങളും നേരുന്നു..

ഡാലി said...

കൂറുമാന്‍‌ജി, ഇന്നല്ലെ പ്രകാശനം. എല്ലാം മംഗളമാവട്ടെ. പുസ്തകം വന്‍‌വിജയമാകട്ടെ. എല്ലാ ആശംസകളും.
പ്രകാശനത്തിന്റെ പടങ്ങള്‍ ഒക്കെ പോസ്റ്റ് ചെയ്യൂട്ടാ.