Saturday, April 26, 2008

വനപുഷ്പങ്ങള്‍ വിരിഞ്ഞ രാത്രി

വനപുഷ്പങ്ങള്‍ വിരിഞ്ഞ രാത്രി

സര്‍വ്വശക്തിയും സംഭരിച്ച് വല്ലാത്ത ഒരു മൂളലോടെ ബസ്സ്, ഹൈറേഞ്ചിലെ ചെങ്കുത്തായ മലകള്‍ കയറികൊണ്ടേയിരുന്നു. ബസ്സിലുള്ളവരില്‍ ഭൂരിഭാഗവും ഉറങ്ങാന്‍ തുടങ്ങിയിരിക്കുന്നു. ഇനിയും രണ്ട് മണിക്കൂറിലധികം കഴിയണം, ബസ്സ് തേക്കടിയിലെത്താന്‍.

സീറ്റിലേക്ക് ഒന്നുകൂടി ചാരിയിരുന്ന്, തല, സീറ്റിന്റെ ഹെഡ് റെസ്റ്റിലേക്ക് ഒന്നുകൂടി അമര്‍ത്തി, ഞാന്‍ പുറത്തേക്ക് നോക്കിയിരുന്നു. കാട്ടുപൂക്കളുടെ സമ്മിശ്രമായ സുഗന്ധം വഹിച്ചുകൊണ്ട് ഇടക്കിടെ നനുത്ത കാറ്റ് മുഖത്തടിക്കുമ്പോള്‍ പറഞ്ഞറിയിക്കാനാകാത്ത ഒരനുഭൂതി.

ഒരിറക്കത്തില്‍ ബസ്സിന്റെ വേഗത അല്പം കൂടിയപ്പോള്‍, കാറ്റില്‍ പെട്ട് മുന്നിലിരുന്ന പെണ്‍കുട്ടിയുടെ ഷാളിന്റെ തുമ്പ് പറന്ന് ചെറുതായി എന്റെ മുഖത്ത് തഴുകി.

സോറി, പെണ്‍കുട്ടി പിന്‍തിരിഞ്ഞെന്നെനോക്കി പറഞ്ഞു. ഞങ്ങളുടെ കണ്ണുകള്‍ ഒരു നിമിഷ നേരത്തേക്കെങ്കിലും പരസ്പരം മിഴികോര്‍ത്തു.

എവിടെയോ കണ്ടു മറന്ന മുഖം. എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. എന്റെ തല പെരുത്തു തുടങ്ങി.

അതേ സമയം അവളും ചിന്തിക്കുന്നതു അതു തന്നെയായിരുന്നു. എവിടേയോ കണ്ടു മറന്ന മുഖം. എവിടെയായിരുന്നു?

ബസ്സ് ദൂരങ്ങള്‍ പിന്നിട്ട് മുന്നോട്ട് ഓടികൊണ്ടേയിരുന്നു. ഇനി അരമണിക്കൂറിനകം, ബസ്സ് കുമളിയിലെത്തും. കോടമഞ്ഞ് ഉയരങ്ങളില്‍ നിന്നും താഴോട്ടിറങ്ങാന്‍ തുടങ്ങി. യാത്രക്കാരെല്ലാവരും ഉറക്കം മതിയാക്കിയിരിക്കുന്നു.

ബസ്സ് കുമളിയിലെത്തിയപ്പോള്‍ സമയം വൈകുന്നേരം നാലു കഴിഞ്ഞിരുന്നു. എന്റെ ബാക്ക്പാക്ക് എടുത്ത് ചുമലില്‍ ഇട്ട് ഞാനിറങ്ങി. ഒരു ടാക്സി പിടിച്ചോ, ഓട്ടോ പിടിച്ചോ, തേക്കടിയിലേക്ക് പോകാം. ഹോട്ടല്‍ ആരണ്യനിവാസില്‍ മുറി മുന്‍ കൂറായി തന്നെ ബുക്ക് ചെയ്തിരുന്നതിനാല്‍ ടെന്‍ഷന്‍ ഇല്ല.

എന്റെ തൊട്ടുപിന്നാലെയായി, ആ പെണ്‍കുട്ടിയും അവളുടെ ബാഗെടുത്ത് ചുമലിലിട്ടിറങ്ങി.
കയ്യിലെ സിഗററ്റ് തീരാറായിരിക്കുന്നു. വലിക്കുന്ന ശീലം കാര്യമായില്ലെങ്കിലും, കോട മഞ്ഞിറങ്ങുന്ന തണുപ്പില്‍, വലിക്കുന്നതിനും ഒരു രസമുണ്ടായിരിക്കുമെന്ന ഓര്‍മ്മയില്‍, ബസ് സ്റ്റാന്‍ഡിലെ കടയിലേക്ക് കയറി രണ്ട് പായ്കറ്റ് സിഗററ്റ് വാങ്ങി ബാഗില്‍ വച്ചു.

ഓട്ടോ സ്റ്റാന്‍ഡിലേക്ക് പതുക്കെ നടന്നു. എന്റെ മുന്നില്‍ ആ പെണ്‍കുട്ടിയും നടക്കുന്നുണ്ടായിരുന്നു.

രണ്ടു പേരും ഓട്ടോ സ്റ്റാന്‍ഡിലെത്തിയത് ഒരുമിച്ചാണ്. അവള്‍ ഓട്ടോയില്‍ കയറി “ആരണ്യനിവാസ്” തേക്കടി എന്ന് പറയുന്നത് വ്യക്തമായി ഞാന്‍ കേട്ടതാണ്. എനിക്കും അവിടെ തന്നേയാണു പോകേണ്ടത് പെണ്ണേ, നമുക്കൊരുമിച്ചു പൊയ്ക്കൂടേന്നു ചോദിക്കാന്‍ നാവ് വളച്ചപ്പോഴേക്കും, ഒരു മുരളലോടെ ഓട്ടോ അവളേയും വഹിച്ച് നീങ്ങി കഴിഞ്ഞിരുന്നു.

അടുത്ത ഓട്ടോയില്‍ കയറി ഞാനും പറഞ്ഞു “ ആരണ്യനിവാസ്” തേക്കടി. എന്താ ചേട്ടാ, ഭാര്യയും, ഭര്‍ത്താവും, ബസ്സിലിരുന്ന് പിണങ്ങിയ കാരണമാണോ, രണ്ട് ഓട്ടോറിക്ഷയില്‍ പോകുന്നതെന്ന് തമാശ രൂപേണ ഓട്ടോ ഡ്രൈവര്‍ പയ്യന്‍ ചോദിച്ചപ്പോള്‍, ഒന്നു പുഞ്ചിരിക്കയല്ലാതെ ഞാന്‍ ഒന്നും പറഞ്ഞില്ല.

കുമളിയില്‍ നിന്നും തേക്കടിയിലേക്കു പോകുന്ന വഴിയിലുള്ള ഫോറസ്റ്റ് ഓഫീസിന്റെ ചെക്ക് പോസ്റ്റില്‍ രണ്ട് ഓട്ടോറിക്ഷകളും സമാന്തരമായി കിടന്നപ്പോള്‍ ഞങ്ങളുടെ കണ്ണുകള്‍ വീണ്ടും പരസ്പരം കൂട്ടി മുട്ടി. പിശുക്കോടെയാണെങ്കില്‍ പോലും നീ ഒന്നു ചെറുതായി പുഞ്ചിരിക്കാന്‍ മറന്നില്ല. നിന്റെ ഈ ചിരിയാണ് എന്റെ മനസ്സില്‍ ഇപ്പോഴും ഓര്‍മ്മയിലുള്ളത്. എവിടേയാണു നമ്മള്‍ കണ്ട് മുട്ടിയതെന്നെനിക്കിപ്പോഴും ഓര്‍ക്കുവാന്‍ കഴിയുന്നില്ലല്ലോ? മുജ്ജന്മ ബന്ധം വല്ലതുമാണോ ദൈവമേ? കഴിഞ്ഞ ജന്മത്തിലൊരുപക്ഷെ നാം ഭാര്യാ ഭര്‍ത്താക്കന്മാരായിരുന്നിരിക്കാം, അലെങ്കില്‍ കാമുകീ, കാമുകന്മാരെങ്കിലും.

വനത്തിന്റെ ഇടയിലായാണ് ഹോട്ടല്‍ ആരണ്യനിവാസ് സ്തിഥിചെയ്യുന്നത്. വളരെ നല്ല ഒരു ഹോട്ടല്‍. ചുറ്റിനും വലിയ വൃക്ഷങ്ങള്‍. പൂന്തോട്ടം. ചീവീടുകളുടേയും, പേരറിയാ പക്ഷികളുടേയും, കരച്ചിലുകള്‍. മലയണ്ണാന്റെ കരച്ചില്‍ വളരെ ഉച്ചത്തില്‍ കേള്‍ക്കാം. മനസ്സിനാകെ ഒരുന്മേഷം. നീയും ഞാനും ഒരുമിച്ചാണ് ഹോട്ടല്‍ റിസപ്ഷനിലേക്ക് കയറിയത്. റിസപ്ഷനില്‍, ലേഡീസ് ഫസ്റ്റ് എന്ന മര്യാദ പ്രകാരം ഞാന്‍ നിനക്ക് വേണ്ടി വഴിയൊതുങ്ങി നിന്നു. റിസപ്ഷനിസ്റ്റിനോടുള്ള സംസാരത്തില്‍ നിന്നും നിന്റെ പേര് ശ്രുതി എന്നാണെന്നും, അമേരിക്കയില്‍ നിന്നും അവധിക്കാലം ചിലവഴിക്കാന്‍ വന്നതാണെന്നും ഞാന്‍ മനസ്സിലാക്കി. ലോഗ് ബുക്കില്‍ പേരെഴുതി, ഒപ്പിട്ട്, മുറിയുടെ താക്കോലും വാങ്ങിയ നീ എനിക്ക് വേണ്ടി സ്ഥലം ഒഴിഞ്ഞു തന്നു.

റിസപ്ഷനിസ്റ്റിനോട് ബുക്കിങ്ങ് ഡിറ്റേയിത്സ് എല്ലാം ഞാന്‍ വിവരിക്കുമ്പോള്‍, എന്റെ പേരോ, മറ്റെന്തെങ്കിലും വിവരമോ കിട്ടുമോ എന്ന് നീ ശ്രദ്ധിക്കുന്നത് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞതിനാല്‍ തന്നെ ശബ്ദം വളരെ കുറച്ചാണ് ഞാന്‍ സംസാരിച്ചത്. നിന്റെ മുഖം അല്പം ഇരുളുന്നത്, ഒരു തമാശ കാണുന്ന ലാഘവത്തോടെ ഞാന്‍ ശ്രദ്ധിച്ചു. ലോഗ് ബുക്കില്‍ ഒപ്പിട്ട് മുറിയുടെ താക്കോല്‍ വാങ്ങിയപ്പോഴേക്കും, റൂം ബോയ് വന്നു. നമ്മള്‍ രണ്ട് പേരുടേയും മുറി ഒരേ വശത്തായിരുന്നതിനാല്‍, അവന്റെ പിന്നാലെ നീ മുന്നിലും, ഞാന്‍ പിന്നിലുമായി നമ്മള്‍ നടന്നു. ഇടക്കിടെ കഴുത്തല്‍പ്പം വെട്ടിച്ച്, നീ എന്നെ ഇടംക്കണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു.

റൂം ബോയ്, ആദ്യം, നിന്റെ മുറി തുറന്ന് തന്നു. നീ ഉള്ളിലേക്ക് കയറി വാതില്‍ അല്പം ശബ്ദത്തോടെ അടച്ച് തഴുതിട്ടതിനു ശേഷമാണ്, ഞാന്‍ നിന്റെ മുറിക്കു തൊട്ടു തന്നെയുള്ള എന്റെ മുറി തുറന്നുള്ളില്‍ കയറിയത്. ആവശ്യം വല്ലതും ഉണ്ടെങ്കില്‍ ബെല്ലടിക്കുകയോ, ഇന്റര്‍കോമില്‍ വിളിക്കുകയോ ചെയ്താല്‍ മതി എന്ന് പറഞ്ഞ് റൂം ബോയി പോയി. എന്റെ ബാഗ് കട്ടിലില്‍ വച്ച് ഞാന്‍ മുറിയാകെ ഒന്നോടിച്ച് നോക്കി. വെളുത്ത ബെഡ്സ്പ്രെഡ് വിരിച്ചിരിക്കുന്നു ബെഡില്‍, അതിന്റെ മുകളിലായി ഒരു ചുമന്ന ക്വില്‍റ്റും മടക്കിയിട്ടിരിക്കുന്നു. സൈഡിലായി ഒരു ചെറിയ ഡൈനിങ്ങ് ടേബിള്‍, അതിനു അപ്പുറവും, ഇപ്പുറവുമായി രണ്ട് ചെയറുകള്‍. ഡ്രെസ്സിങ്ങ് ടേബിള്‍. ഷാന്‍ലിയറില്‍ നിന്നും വീഴുന്ന വെളിച്ചം മുറിയിയുടെ ഭംഗിക്ക് മാറ്റ് കൂട്ടുന്നു. ഒരരികിലായി ബാത്രൂം. അതും നല്ല സൌകര്യമുള്ളത് തന്നെ. മുറിയുടെ എതിരെ മറ്റൊരു വാതില്‍. എന്തായിരിക്കുമത്. വാതില്‍ ഞാന്‍ തുറന്നു. പുറത്ത് ചെറിയ ഒരു ഗാര്‍ഡനിലേക്കാണ് ആ വാതില്‍ തുറക്കപെടുന്നത്. ഗാര്‍ഡനില്‍ രണ്ട് വശത്തായി, രണ്ട് ഗാര്‍ഡന്‍ ടേബിളുകളും ചെയറുകളും. സമയം സന്ധ്യയായതേയുള്ളൂ. അവിടെ നിന്നു കൊണ്ട് ഞാന്‍ ചുറ്റുവട്ടവും ഒന്നു നിരീക്ഷിക്കുന്ന സമയത്താണ്, നിന്റെ മുറിയുടെ വാതില്‍ തുറന്ന് നീ ഗാര്‍ഡനിലേക്കിറങ്ങിയത്. നമ്മുടെ രണ്ട് പേരുടേയും മുറികള്‍ ഉപയോഗിക്കുന്നവര്‍ക്ക് മാത്രമായുള്ള ചെറിയ ഗാര്‍ഡനാണത്. രാത്രിയിലോ പകലോ സ്വസ്ഥമായി പ്രകൃതിയുടെ ശബ്ദവും, ഗന്ധവും, ആസ്വദിച്ചിരിക്കുവാന്‍ വേണ്ടി. രണ്ടോ, മൂന്നോ മുറികള്‍ ഉപയോഗിക്കുന്നവര്‍ക്ക് മാത്രമായി, ഹോട്ടലുകാര്‍ തീര്‍ത്തിരിക്കുന്ന ചെറിയ ഉദ്യാനങ്ങള്‍ എന്തിനും കൊള്ളാം.

നേരില്‍ മുഖാ മുഖം കാണുന്നതാദ്യമായാണ്, ആയതിനാല്‍ തന്നെ ഞാന്‍ നിറഞ്ഞ ഒരു പുഞ്ചിരിയോടെ നിന്നെ വിഷ് ചെയ്തു. ഹായ് ശ്രുതി, അയാം മനു. ഞാന്‍ ഷേയ്ക്ക് ഹാന്റിനായി കൈനീട്ടി. യാതൊരു മടിയും കൂടാതെ, മനോഹര്‍മായി പുഞ്ചിരിച്ചുകൊണ്ട് നീയ് എനിക്ക് ഷേയ്ക്ക് ഹാന്റ് തന്നു.

വിരോധമില്ലെങ്കില്‍ അല്പം നേരം ഈ ചെറിയ പൂന്തോട്ടത്തില്‍ നമുക്കിരിക്കാം, എന്നു ഞാന്‍ പറഞ്ഞപ്പോള്‍, തീര്‍ച്ചയായും, ഇവിടെ ഈ വനാന്തരത്തില്‍ ഇരുന്ന് സൂര്യാസ്തമനത്തിന്റെ ഭംഗി ആസ്വദിക്കാന്‍ എനിക്കിഷ്ടം തന്നെ. പ്രത്യേകിച്ചും ഒരാള്‍ കൂട്ടിനുള്ളപ്പോള്‍, ഏകാന്തയുടെ മടുപ്പും ഉണ്ടാകില്ലല്ലോ, എന്നു പറഞ്ഞ്, ഒരു ചെയറ് വലിച്ചിട്ട് നീ ഇരുന്നു. ഇരിക്കൂ എന്നെന്നോട് പറയുകയും ചെയ്തു.

ഒരു മേശക്കിരുവശവും മിഴികള്‍ കോര്‍ത്തുകൊണ്ട് നമ്മള്‍ ഇരുന്നതല്ലാതെ നീയോ ഞാനോ ഒരക്ഷരം പോലും പരസ്പരം സംസാരിച്ചില്ല. പക്ഷെ നമ്മുടെ കണ്ണുകള്‍ എത്രയോ കാര്യങ്ങള്‍ പരസ്പരം പങ്കുവച്ചു!!

മൌനത്തിനൊരു വിരാമം ഇട്ടുകൊണ്ട് നീ തന്നെ സംസാരം തുടങ്ങി വച്ചു. അമേരിക്കയിലാണ്,വിവാഹിതയാണ്, രണ്ടു മക്കളുണ്ട്, ഒരു മകനും, മകളും. ഇപ്പോള്‍ അവധിക്കു നാട്ടില്‍ വന്നിരിക്കയാണ് , ഹസ്ബന്റ്, ഒഫീഷ്യല്‍ കാര്യത്തിനായി ഒരാഴ്ചത്തേക്ക് ബാംഗ്ലൂരില്‍ പോയിരിക്കുന്നതിനാല്‍, മകളെ അവളുടെ അച്ചമ്മയുടെ കൂടെ നിറുത്തിയിട്ട്, ഒരു മാറ്റത്തിനായി ഒരു ദിവസത്തേക്ക് തേക്കടി കാണാന്‍ വന്നതാണെന്നും മറ്റും നീ പറഞ്ഞു.

ഇംഗ്ലണ്ടിലാണെന്നും, ഒരു ആണ്‍കുട്ടിയുടെ അച്ഛനാണെന്നും, വൈഫിനേയും, മകനേയും വൈഫിന്റെ വീട്ടില്‍ ആക്കിയിട്ട് വെറുതെ കാടുകാണാന്‍ ഇറങ്ങിയതാണ് ഞാനെന്നും നീ ചോദിച്ച് മനസ്സിലാക്കി. എത്ര സംസാരിച്ചാലും മതിവരാത്ത സ്വഭാവമാണ് നിന്റേതെന്ന് അത്രയും സമയം നിന്നോട് സംസാരിച്ചതില്‍ നിന്നും എനിക്ക് മനസ്സിലായി. എന്റെ സ്വഭാവവും വിഭിന്നമല്ല.

സമയം എട്ടു കഴിഞ്ഞിരിക്കുന്നു. സംസാരിച്ചിരുന്ന് സമയം പോയതറിഞ്ഞില്ല. പുറത്ത് നല്ല തണുപ്പ്, കോട മഞ്ഞ് പെയ്യാന്‍ തുടങ്ങിയിരിക്കുന്നു. ഇനി അവനവന്റെ മുറിയിലേക്ക് പോകാം ശ്രുതി. അല്ലെങ്കില്‍ ഈ തണുപ്പടിച്ച് പനിപിടിച്ചാല്‍ കാടു കാണുന്നതിനു പകരം, ഹോസ്പിറ്റലും, വനപുഷ്പങ്ങളുടെ ഗന്ധം ശ്വസിക്കുന്നതിനു പകരം, ഫിനോയിലിന്റേയും, ഡെറ്റോളിന്റേയും ഗന്ധവും നമുക്ക് ശ്വസിക്കേണ്ടി വരും എന്ന് ഞാന്‍ പറഞ്ഞപ്പോള്‍, മുത്തുമണികള്‍ പൊഴിയുന്ന സ്വരത്തില്‍ ആദ്യമായി നീ പൊട്ടിചിരിച്ചു.

പരസ്പരം യാത്ര പറഞ്ഞ്, അവരവരുടെ മുറിയിലേക്ക് നമ്മള്‍ നടന്നു. നിന്റെ മുറിയിലേക്കുള്ള പടികളിലേക്ക് കയറിയതും, പെട്ടെന്നെന്തോ ഓര്‍ത്തപോലെ നീ നിന്നു, പിന്നെ എന്നോട് അല്പം ഉറക്കെ വിളിച്ചു ചോദിച്ചു, ഹേയ് മനു, വൈ കാണ്ട് വി ഹാവ് ഡിന്നര്‍ ടുഗദര്‍?

ഇറ്റ്സ് മൈ പ്ലെഷര്‍ ഡിയര്‍. വി വില്‍ ഹാവ് ഡിന്നര്‍ ടുഗദര്‍. കാള്‍ മി വെന്‍ യു ആര്‍ റെഡി. ലെറ്റ് മി ടേക്ക് ബാത് ആന്റ് ഗെറ്റ് ഫ്രെഷ് നൌ, എന്നു പറഞ്ഞ് ഞാന്‍ എന്റെ മുറിയിലേക്ക് കയറി.

ഷവറില്‍ നിന്നും ഇളം ചൂടുവെള്ളം ശരീരത്തിലേക് വീഴുകുമ്പോള്‍ നല്ല സുഖം. അല്പം യാത്രാ ക്ഷീണം തോന്നിയിരുന്നതും മാറി. കുളി കഴിഞ്ഞ്, തലയും ശരീരവും തുവര്‍ത്തി, കറുത്ത കരയുള്ള ഡബിള്‍ മുണ്ടും, ചുവന്ന ഷോര്‍ട്ട് സ്ലീവ് ക്രൂ നെക്ക് ടീ ഷര്‍ട്ടും ധരിച്ച്, ഇനിയെന്തു ചെയ്യും, എന്നാലോചിക്കാന്‍ തുടങ്ങുന്നതിനു മുന്‍പെ തന്നെ വാതിലില്‍ മുട്ട് കേട്ടു.

റൂം ബോയിയെങ്ങാനും ആയിരിക്കും എന്ന് കരുതി വാതില്‍ തുറന്ന ഞാന്‍ അപ്രതീക്ഷിതമായി, അതും മുണ്ടും നേര്യതും, മെറൂണ്‍ ബ്ലൌസ്സും, ധരിച്ച നിന്നെ കണ്ടപ്പോള്‍ ഒന്നു പകച്ചു എന്ന് പറയാതിരിക്ക വയ്യ. ഇംഗ്ലണ്ടില്‍ ഉള്ള നിന്നെ ഞാന്‍ വല്ല ഷോര്‍ട്ട്സിലോ, കാപ്രിയിലോ ആണ്‍ ആ സമയത്ത് പ്രതീക്ഷിച്ചത്.

യെസ്? എന്തു പറ്റി? ഡിന്നറിനു പോകാറായോ?

നോ മനു. നോട് യെറ്റ്. ഐ ഹാവ് ഏ ഡിഫറന്റ് ഐഡിയ. നിന്നോട് ചോദിച്ചിട്ട് തീരുമാനിക്കാമെന്നു കരുതി. ബൈ ദി വേ, ആം സോറി, നീയെന്നു വിളിച്ചതില്‍.

ഇറ്റ്സ് ഫൈന്‍. നീയെന്നു വിളിച്ചോളൂ. എനിക്കതില്‍ സന്തോഷമേയുള്ളൂ. നീയെന്നുള്ള വിളി കേള്‍ക്കാന്‍ തന്നെ ഒരു സുഖമുണ്ട്. ഒട്ടും ഫോര്‍മലല്ലാത്ത വിളി. ഞാനും ഇയാളെ, നീയെന്ന് വിളികട്ടെ?

ചോദിക്കാനെന്തിരിക്കുന്നു മനു, യു കാന്‍ കാള്‍ മി വാട്ട് എവര്‍ യു ഫീല്‍ ലൈക് ടു.

ഈസ് ഇറ്റ്? വാട് അബൌട്ട് കാളിങ്ങ് യു, സ്റ്റുപിഡ്, ഇഡിയറ്റ്, മങ്കി, ഡോങ്കി എക്ശിട്രാ?

ഹ ഹ, യു നോട്ടി ബോയ്.....എന്നു പറഞ്ഞ് മുത്തുമണികള്‍ പൊഴിയുന്നതു പോലെ നീ വീണ്ടും ചിരിച്ചു.

അതൊക്കെ പോട്ടെ, എന്താണു നിന്റെ ഡിഫ്ഫറന്റ് ഐഡിയ?

നിനക്ക് വിരോധമില്ലെങ്കില്‍, നമുക്ക് ഭക്ഷണം നിന്റെ മുറിയിലോ, എന്റെ മുറിയിലോ വരുത്തി കഴിക്കാം. വെറുതെ റെസ്റ്റോറന്റിലെ തിരക്കില്‍ പോയിരുന്ന് പെട്ടെന്ന് കഴിച്ചു വരുന്നതിലും നല്ലതല്ലെ? നമുക്കെന്തെങ്കിലും മിണ്ടിയും പറഞ്ഞിരിക്കുകയും ചെയ്യാം.

വളരെ നല്ല ആശയം ശ്രുതി. കൊടുകൈ.

അങ്ങനെ കയ്യും കാലുമൊന്നും തരുന്നില്ല. ഇയാള്‍ക്കെന്താ കഴിക്കാന്‍ വേണ്ടത്?

ആദ്യം റൂം സര്‍വ്വീസില്‍ നിന്നു താന്‍ മെനു വരുത്തിക്ക്, എന്നിട്ട് തീരുമാനിക്കാം. മെനുവെല്ലാം ദാ ആ ഇന്റര്‍കോമിന്റെ അടുത്തുണ്ടല്ലോ.

പെണ്ണുങ്ങളുടെ നിരീക്ഷണ പാഠവം ഇവിടെ വീണ്ടും തെളിയിക്കപെട്ടിരിക്കുന്നു!

ശരി, എന്റെ മുറിയിലേക്ക് വരുത്തിക്കണോ, അതോ തന്റെ മുറിയിലേക്ക് വരുത്തിക്കണോ? ഞാന്‍ ചോദിച്ചു.

തന്റെ മുറിയില്‍ തന്നെ മതി. നമുക്കിവിടെ ഇരിക്കാം, മെനുവെടുത്ത് താന്‍ അതിലെ പേജുകളിലൂടെ ഒരോട്ട പ്രതീക്ഷണം നടത്തി.

എന്താ ഇയാള്‍ക്ക് കഴിക്കാന്‍ വേണ്ടത്.

താന്‍ എന്തു ഓര്‍ഡര്‍ ചെയ്താലും എനിക്കോക്കെ.

വാട്ട് അബൌട്ട് ചൈനീസ്, ഇന്ത്യന്‍ കോമ്പോ?

യെസ്, ഗുഡ് സജ്ജഷന്‍.

ഓകെ, ലെറ്റ് മി ഓര്‍ഡര്‍ ദെന്‍.

ഡു യു മൈന്‍ഡ് മി ഹാവിങ്ങ് കപ്പിള്‍ ഓഫ് ബീയര്‍?

നോ പ്രൊബ്ലം. ബട് നോട് മോര്‍ ദാന്‍ ടു ഓകെ?

യെസ് അഗ്രീഡ്. വാട് എബൌട്ട് യു?

ഐ വില്‍ ഹാവ് എ ഗ്ലാസ്സ് ഒഫ് റെഡ് വൈന്‍.

ഗുഡ്. ഓര്‍ഡര്‍ ദെന്‍.

ഇന്റര്‍കോമെടുത്ത് താന്‍ റൂം സര്‍വ്വീസിലേക്ക് വിളിച്ച് ഓര്‍ഡര്‍ ചെയ്യുന്നത് നോക്കി ഞാന്‍ കട്ടിലില്‍ ഇരുന്നു.

റൂം നമ്പര്‍ പത്തില്‍ നിന്നാണ്. രണ്ട് ബീയര്‍? ജസ്റ്റ് ഏ സെക്കന്റ് പ്ലീസ്.

മനു, വിച്ച് ബിയര്‍ യു വുഡ് ലൈക്ട് ടു ഹാവ്?

ഓര്‍ഡര്‍ ഹൈവാര്‍ട്സ് 5000.

ഓകെ, രണ്ട് ഹൈവാര്‍ട്സ് 5000, ഒരു ഗ്ലാസ്സ് റെഡ് വൈന്‍. പിന്നെ കുറച്ച് കാഷ്യൂ നട്സ്. ഇത്രയും ആദ്യം കൊടുത്തയക്കൂ. പിന്നെ ഡിന്നറിനുള്ള ഓര്‍ഡര്‍ കൂടി നോട്ട് ചെയ്തോളൂ. 1 ചിക്കന്‍ സ്വീറ്റ് കോണ്‍ സൂപ്പ്, 1 മിക്സഡ് സീ ഫുഡ് സൂപ്പ്, ഒരു ഫ്രൈഡ് റൈസ്, ഒരു ചില്ലി ചിക്കന്‍. രണ്ട് നാന്‍, ഒരു ചിക്കന്‍ ബട്ടര്‍ ചിക്കന്‍. ഇത് ഒരു മണിക്കൂര്‍ കഴിഞ്ഞിട്ട് കൊടുത്തു വിട്ടാല്‍ മതി. രണ്ടായാലും കുഴപ്പമില്ല.

എനിക്കിഷ്ടമുള്ള വിഭവങ്ങള്‍ എന്നോട് ചോദിക്കാതെ തന്നെ നീ എങ്ങനെ ഓര്‍ഡര്‍ ചെയ്തു എന്നോര്‍ത്ത് ഞാന്‍ അത്ഭുതം കൂറി.

ഓകെ മനു, വാട്ട് അബൌട്ട് ഹിയറിങ്ങ് സം ഗസ്സല്‍സ്?

ഐ ഡു ലവ് ടു ഹിയര്‍ ഗസ്സല്‍സ് ഡിയര്‍.

ഓകെ ലെറ്റ് മി ബ്രിങ്ങ് മൈ എം പി 3 പ്ലെയര്‍ വിത്ത് ദ ഡിറ്റാച്ചബിള്‍ സ്മാള്‍ സ്പീക്കര്‍ ഫ്രം മൈ റൂം, എന്ന് പറഞ്ഞ് നീ നിന്റെ മുറിയില്‍ പോയി, എം പി 3 പ്ലെയറുമായ് പെട്ടെന്ന് തന്നെ വന്നു. നിനക്ക് പുറകിലായി ബിയറുകളും, നട്സും, വൈനുമായി റൂം ബോയിയും എത്തി.

മുറിയിലെ ടേബിളില്‍ അവന്‍ ബിയറുകളും, വൈനും, ഗ്ലാസ്സുകളും നിരത്തി. ബിയര്‍ പൊട്ടിച്ച് അവന്‍ ഗ്ലാസിലേക്ക് ഒഴിച്ച്, ഓപ്പണര്‍ ടേബിളില്‍ വച്ച് എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വിളിക്കാന്‍ മടിക്കരുതെന്നും പറഞ്ഞ് റൂം ബോയി പോയി. റൂം ബോയിയെ ഞാന്‍ പുറകില്‍ നിന്നും വിളിച്ച് ഒരു കാന്‍ഡില്‍ കൊണ്ട് വരുവാന്‍ കഴിയുമോ എന്ന് ചോദിച്ചപ്പോള്‍, ദാ വരുന്നു എന്ന് പറഞ്ഞ് നിമിഷങ്ങള്‍ക്കകം കാന്‍ഡില്‍ സ്റ്റാന്‍ഡും കാന്‍ഡിലുകളും കൊണ്ട് വന്ന് തന്ന് റൂം ബോയി പുറത്ത് പോയി.

ഡൈനിങ്ങ് ടേബിളില്‍ ഞാന്‍ മെഴുകുതിരി കൊളുത്തി വച്ചു. മുറിയിലെ ഷാന്‍ലിയര്‍ ഞാന്‍ ഓഫ് ചെയ്തു. തുറന്നിട്ട ജനലിലൂടെ പുറത്തു നിന്നും വനപുഷ്പങ്ങളുടെ ഗന്ധം വഹിച്ചെത്തുന്ന കുളിര്‍ക്കാറ്റില്‍ ചെറുതായുലയുന്ന മെഴുകുതിരി വെളിച്ചം. ടേബിളിനപ്പുറത്തും ഇപ്പുറത്തുമായി നീയും ഞാനും ഇരുന്നു.

നിന്റെയും എന്റെയും ഗ്ലാസ്സുകള്‍ കൂട്ടി മുട്ടി. ചീയേഴ്സ്. മദ്യ ചഷകങ്ങള്‍ പലപ്രാവശ്യം അധരങ്ങളെ ചുംബിച്ചു. നിന്റെ എം പി 3 പ്ലെയറില്‍ നിന്നും ഒഴുകുന്ന ജഗജിത്ത് സിങ്ങിന്റെ ഗസല്‍

പ്യാര്‍ കാ പഹലാ ഖത്ത് ലിഖനേ മേം, വക്ത് തോ ലക്താ ഹൈ
നയേ പരിന്തോ കോ ഉഡ് നേ മേം, വക്ത് തോ ലക്താ ഹൈ!

മെഴുകു തിരി വെളിച്ചത്തില്‍ പരസ്പരം മിഴികളിലേക്ക് നോക്കി സ്വയം മറന്ന് നാം ഇരുവരും ഇരുന്നു. മുറിയിലാകെ പേരറിയാത്ത വനപുഷ്പങ്ങളുടെ ഗന്ധം നിറഞ്ഞു.

**************************************

ജഗജിത്ത് സിങ്ങിന്റേയും, ഗുലാം അലിയുടേയും, പങ്കജ് ഉദാസിന്റേയും, മനോഹരങ്ങളായ ഗസലുകള്‍ കേട്ട് പരസ്പരം കണ്ണുകളിലേക്ക് നോക്കി നിശബ്ദമായി ഇരിക്കുവാന്‍ തുടങ്ങിയിട്ട് മണിക്കൂറൊന്ന് കഴിഞ്ഞിരിക്കുന്നു. വാതിലില്‍ മുട്ടുന്നത് കേട്ട്, നിന്റെ കണ്ണില്‍ നിന്നും എന്റെ കണ്ണുകളെ അടര്‍ത്തിയെടുത്ത് ഞാന്‍ എഴുന്നേറ്റു ചെന്ന് ഷാന്‍ലിയര്‍ ഓണ്‍ ചെയ്തതിനുശേഷം, വാതില്‍ തുറന്നു.

ഓര്‍ഡര്‍ ചെയ്ത ഭക്ഷണവുമായി റൂം ബോയിയാണ്. ചൂടുള്ള ഭക്ഷണം അവന്‍ ടേബിളില്‍ നിരത്തി. കാലിയായ ബീയറും കുപ്പികളും, ഗ്ലാസ്സും എടുത്ത് അവന്‍ പോയി.

ഷാന്‍ലിയര്‍ ഓഫാക്കിയപ്പോള്‍ മുറിയില്‍ വീണ്ടും മെഴുകു തിരിയുടെ വെളിച്ചം മാത്രം.

ഒരേ ബൌളില്‍ നിന്നു തന്നെ നമ്മള്‍ രണ്ട് പേരും, സൂപ്പ് കുടിക്കാന്‍ തുടങ്ങി. ഒരു തവണ ചിക്കന്‍ സൂപ്പാണെങ്കില്‍, അടുത്തത് മിക്സഡ് സീ ഫുഡ് സൂപ്പ്. ഇടക്കെപ്പോഴോ നീ ഒരു സ്പൂണ്‍ സൂപ്പെടുത്ത് എനിക്ക് നീട്ടി. നിന്റെ കണ്ണുകളിലേക്ക് ഉറ്റു നോക്കികൊണ്ട് ഞാന്‍ എന്റെ അധരങ്ങള്‍ വിടര്‍ത്തി. പിന്നെ നാം സ്വയം സൂപ്പുകഴിക്കുകയല്ല ചെയ്തത്, മറിച്ച പരസ്പരം ഊട്ടുകയായിരുന്നു.

ഓരോരോ കാര്യങ്ങള്‍ പറഞ്ഞ് നമ്മള്‍ ഭക്ഷണം മുഴുവനും കഴിച്ച് തീര്‍ത്തു. ഷാന്‍ലിയര്‍ ഓണ്‍ ചെയ്തു. റൂം ബോയി വന്ന് കാലിയായ പാത്രങ്ങളും, പ്ലെയിറ്റുകളും മറ്റും എടുത്ത് ടേബിള്‍ വൃത്തിയാക്കി ശുഭരാത്രി നേര്‍ന്ന് തിരികെ പോയി.

നീ ഇവിടെ ഇരിക്കൂ, ഞാന്‍ പുറത്ത് പൂന്തോട്ടത്തിലിറങ്ങി ഒരു സിഗററ്റ് വലിക്കട്ടെ.

സിഗററ്റിന്റെ ഗന്ധം ഇഷ്ടമല്ലാതിരുന്നിട്ടും നീ എനിക്ക് കൂട്ടു തരുവാനായി എന്റെ കൂടെ പുറത്തേക്കിറങ്ങി.

സിഗററ്റിനു തീകൊളുത്തി ഞാന്‍ ചെയറില്‍ ഇരുന്നു. പുക ഞാന്‍ വളയങ്ങളാക്കി ഊതി വിടുന്നത്, നീ കൌതുകത്തോടെ നോക്കിയിരുന്നു. നല്ല നിലാവ്. വെളുത്ത വാവടുത്തു എന്നു തോന്നുന്നു. അതോ കഴിഞ്ഞുവോ?

കാട്ടു ചീവീടുകളുടെ കരച്ചിലിനു ഒരു പ്രത്യേക താളം. കുളിരുള്ള ഇളം കാറ്റില്‍ മരങ്ങള്‍ തലകുലുക്കുന്നത് നിലാവുള്ളതിനാല്‍ വ്യക്തമായി കാണാം. ഇലകളുടെ മര്‍മ്മരത്തിനു പോലും സംഗീതത്തിന്റെ താളം.

സിഗററ്റ് വലിച്ച് തീര്‍ന്നപ്പോള്‍, നമ്മള്‍ ഒരുമിച്ച് മുറിയിലേക്ക് കയറി.

ഇനി നീ പോയി കിടന്നുറങ്ങിക്കൊള്ളൂ ശ്രുതി.

അപ്പോള്‍ നീയെന്തു ചെയ്യാന്‍ പോകുന്നു എന്ന മറുചോദ്യം നീ തൊടുത്തു.

ഞാന്‍ വെറുതെ ഒന്നു നടക്കാന്‍ പോകുന്നു. ബോട്ട്ജെട്ടി വരെ പോയി, പെരിയാറിന്റെ കരയില്‍ ഇരുന്നാല്‍ പുഴ പറയുന്ന കഥകേള്‍ക്കാം. ഈ നിലാവത്ത് നല്ല രസമായിരിക്കും.

മനു. എനിക്കുറക്കം വരുന്നില്ല. ഞാന്‍ നിന്റെ കൂടെ വരട്ടെ പ്ലീസ്.

പെണ്ണേ, ആനയും, പുലിയും മറ്റുമുള്ള കൊടും കാടാണിത്. നിനക്ക് വല്ലതും സംഭവിച്ചാല്‍?

അപ്പോള്‍ നിനക്ക് സംഭവിച്ചാലോ?

എനിക്കൊന്നും സംഭവിക്കില്ല എന്നൊരാത്മവിശ്വാസം മാത്രം.

ആ ആത്മവിശ്വാസം എനിക്കുമുണ്ട്. മാത്രമല്ല ഞാന്‍ നിന്റെ കൂടെയല്ലെ വരുന്നത്. നിന്റെ വിരല്‍തുമ്പില്‍ പിടിച്ച് ലോകത്തിന്റെ ഏത് കോണിലേക്ക് വരുവാനും എനിക്ക് ധൈര്യമുണ്ട് മനു.

ഹേയ്, നമ്മള്‍ തമ്മില്‍ വെറും മണിക്കൂറുകള്‍ തമ്മിലുള്ള പരിചയം മാത്രം. എന്നിട്ടും നീ എന്നെ വിശ്വസിക്കുന്നു. ലോകത്തിന്റെ ഏതു കോണിലും എന്റെ കൂടെ വരാന്‍ ധൈര്യമാണെന്ന് പറയുന്നു. അതിന്റെ പിന്നിലുള്ള ലോജിക്ക് എന്ത്?

ലോജിക്ക് എന്തുമോ ആകട്ടെ. നിന്റെ ഒപ്പം ചിലവഴിച്ചത് മണിക്കൂറുകളാണെങ്കിലും, എനിക്കാ മണിക്കൂറുകള്‍ യുഗങ്ങള്‍ പോലെ തോന്നുന്നു. ഒരു പക്ഷെ മുജ്ജന്മത്തില്‍ നമ്മള്‍ കാമുകീ കാമുകന്മാരോ, ഭാര്യ ഭര്‍ത്താക്കളോ ആയിരുന്നിരിക്കാം എന്ന് നീ പറഞ്ഞപ്പോള്‍ വാസ്തവത്തില്‍ ഞെട്ടിയത് ഞാനായിരുന്നു. കാരണം ഇതേ തോന്നല്‍ എന്റെ മനസ്സില്‍ തോന്നിയത് വെറും മണിക്കൂറുകള്‍ക്ക് മുന്‍പ് മാത്രം.

സിക്സ്ത് സെന്‍സിലും, റി ഇന്‍ കാര്‍ണേഷനിലും, ഒന്നും വിശ്വസിക്കുന്നവനല്ലെങ്കിലും, ഇക്കാര്യത്തില്‍ എന്തോ മുജ്ജന്മ ബന്ധം എന്ന തത്വത്തില്‍ പിടിച്ചു നില്‍ക്കാനാണെനിക്ക് തോന്നിയത്.

ശരി, എങ്കില്‍ നീയും, വാ. ഞാന്‍ എന്റെ മുണ്ടൊന്ന് മാറട്ടെ. നീയും വസ്ത്രം മാറി വാ.

മുണ്ട് മാറ്റി ഞാന്‍ ഒരു ജീന്‍സെടുത്ത് ധരിച്ചു. തണുപ്പുള്ളതല്ലെ, ബാഗില്‍ നിന്നും ജാക്കറ്റുമെടുത്തിട്ടപ്പോഴേക്കും വസ്ത്രം മാറി നീയുമെത്തി. ജീന്‍സും ടീ ഷര്‍ട്ടുമായിരുന്നു നിന്റെ വേഷം. ഒരു ഷാളും പുതച്ചിട്ടുണ്ട്.

മുറി പൂട്ടി നമ്മള്‍ ഹോട്ടല്‍ റിസപ്ഷനില്‍ മുറിയുടെ താക്കോല്‍ കൊടുത്ത് പുറത്തിറങ്ങാന്‍ നേരം, റിസപ്ഷനിലുണ്ടായിരുന്ന ചെറുപ്പക്കാരന്‍ പറഞ്ഞു, രാത്രി നടക്കാന്‍ പോകുന്നതൊക്കെ കൊള്ളാം സാറെ, ബോട്ടു ജെട്ടി വരെ നടക്കാം, അല്ലാതെ കാടിന്റെ ഉള്ളിലേക്കൊന്നും ഇറങ്ങരുതേ, പുലിയൊക്കെ ഇറങ്ങാറുള്ളതാ.

അതുകേട്ടപ്പോള്‍ നീ ചെറുതായി ഞെട്ടുന്നത് കണ്ട് എനിക്ക് ചിരിവന്നുപോയി.

പുറത്തിറങ്ങി, ആരണ്യനിവാസിന്റെ ഗെയിറ്റുകടന്ന് പുറത്ത് റോട്ടിലേക്കിറങ്ങി. നിലാവെളിച്ചത്തില്‍ വഴി നല്ല വ്യക്തമായി തന്നെ കാണാം. ചീവിടുകളുടെ കരച്ചില്‍ കാതില്‍ വന്നു മുഴങ്ങികൊണ്ടേയിരുന്നു, ഇടക്കിടെ തലക്ക് മുകളിലൂടെ പറക്കുന്ന വവ്വാലുകളുടെ ചിറകടിയൊച്ചയും.

തണുപ്പ് അല്പം കൂടുതലായിരുന്നതിനാല്‍, ഇടക്കിടെ കാറ്റു വീശുമ്പോള്‍ നിന്നെ ചെറുതായി വിറക്കുന്നുണ്ടായിരുന്നു. എന്റെ ജാക്കറ്റ് ഊരി ഞാന്‍ നിനക്ക് നല്‍കിയപ്പോള്‍, നീ നിന്റെ ഷാള്‍ എനിക്ക് പകരം നല്‍കി. ഞാന്‍ നിന്നെ എന്റെ ശരീരത്തിലേക്ക് ചേര്‍ത്ത് പിടിച്ച് മുന്നോട്ട് നടന്നു. അപ്പോള്‍ തഴുകിയ കാറ്റിനു, വല്ലാത്ത ഒരു സുഗന്ധമുണ്ടായിരുന്നു.


നമ്മുടെ നടത്തം അവസാനിച്ചത്, ബോട്ടുജെട്ടിയുടെ അടുത്താണ്. പുഴയിലേക്കുള്ള പടികള്‍ നമ്മള്‍ മെല്ലെ ഇറങ്ങി. പുഴയിലെ വെള്ളത്തില്‍ കൈതൊട്ടപ്പോള്‍ നല്ല തണുപ്പ്. ആ പുഴയോരത്തുള്ള സിമന്റ് കല്പടവുകളിലൊന്നില്‍ നാം ഇരുന്നു.

ഒഴുക്കില്ലെങ്കിലും പുഴക്കെന്ത് ഭംഗി. പുഴയില്‍ അങ്ങിങ്ങായി ഉണങ്ങിയ മരങ്ങളുടെ അവശിഷ്ടങ്ങള്‍. അവയില്‍ കൂടു കൂട്ടിയിരിക്കുന്ന കിളികള്‍. കാറ്റില്‍ ചെറു ഓളങ്ങള്‍ സൃഷ്ടിക്കുന്ന പുഴ. ഓളങ്ങളുടെ താളത്തിനും ഒരു സംഗീതം. ആ സംഗീതത്തിനു കാതോര്‍ത്ത്, നിന്റെ മടിയിലേക്ക് മെല്ലെ ഞാന്‍ കിടന്നു, നിന്റെ കണ്ണുകളിലേക്ക് മാത്രം നോക്കികൊണ്ട്. നിന്റെ വിരലുകള്‍ എന്റെ മുടിയിഴകള്‍ക്കിടയിലൂടെ നീ ചലിപ്പിച്ചുകൊണ്ടിരുന്നു. നിലാവില്‍ നിന്റെ മുഖം കാണാനെന്തു ഭംഗി!

നിലാവുള്ള ആ രാത്രിയില്‍ നിന്റെ മടിയില്‍ തലവെച്ച്, പുഴയുടെ മര്‍മ്മരം ശ്രവിച്ചുകൊണ്ട് നിനക്ക് വേണ്ടി മാത്രം, മനുഷ്യനെ പ്രണയിച്ച സാലഭംജ്ഞികയുടെ കഥ ഞാന്‍ പറയാന്‍ തുടങ്ങി.

ക്ഷേത്രത്തില്‍ കുടിയിരിക്കുന്ന സമയത്ത്, ശ്രീകോവിലിനു വെളിയില്‍ ദേവിക്കു കാവലായും, ഗ്രാമം ഉറങ്ങുന്ന വേളയില്‍ ദേവി പുറത്തേക്കെഴുന്നള്ളുമ്പോള്‍ തോഴിയായും വര്‍ത്തിരിച്ചിരുന്ന രണ്ട് സാലഭംജ്ഞികയില്‍ സത്യഭാമ എന്ന സാലഭംജ്ഞിക ക്ഷേത്രത്തില്‍ സോപാനസംഗീതം വായിക്കുന്ന ദേവവ്രതന്‍ എന്ന യുവാവില്‍ അനുരുക്തനാവുകയും. നിശബ്ദമായി അവനെ പ്രണയിക്കുകയും ചെയ്തു. ശ്രീകോവിലിന്നരുകെ, തന്റെ ശിലയുടെ കീഴില്‍ നിന്നുകൊണ്ട് സോപാനസംഗീതം വായിക്കുന്ന ദേവവ്രതനെ ശിലാരൂപത്തില്‍ നിന്നു കൊണ്ട് അവള്‍ നിത്യേന കണ്‍കുളിര്‍ക്കെ കണ്ടു. രാത്രികളില്‍ ദേവിക്ക് കൂട്ടുപോകുമ്പോള്‍ മനുഷ്യരൂപം പൂണ്ടിരുന്ന സത്യഭാമ ദേവവ്രതനെ ഓര്‍ത്ത് കണ്ണീര്‍പൊഴിക്കുന്നത് ദേവി കാണാനിടയായി. കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ദേവി, സത്യഭാമക്ക് ദേവവ്രതനൊത്ത് ഒരു വര്‍ഷക്കാലം ചിലവഴിക്കാന്‍ അനുമതി നല്‍കി.

പിറ്റേന്ന് ക്ഷേത്രത്തില്‍ വന്ന പൂജാരിയും, ദേവവ്രതനും, മറ്റു ഭക്തജനങ്ങളും അതിശയിച്ചിനിന്നു. കല്ലില്‍ കൊത്തിയ സാലഭംജ്ഞികയുടെ ഒരു പ്രതിമ അവിടെ കാണുന്നില്ല. കല്ലില്‍ നിന്നും അടര്‍ന്ന ഒരു പാടുപോലുമില്ല. ജനങ്ങള്‍ ആശങ്കാകുലരായി. അന്നു തന്നെ ഗ്രാമത്തില്‍ സുന്ധരിയായ ഒരു യുവതി താമസക്കാരിയെത്തുന്നു. പേര് സത്യഭാമ. ദേവവ്രതന്‍ സത്യഭാമയുമായി പ്രണയത്തിലാകുകയും അവര്‍ വിവാഹം കഴിക്കുകയും ചെയ്തു. ഇതിന്നിടയില്‍ സത്യഭാമ ദേവവ്രതനില്‍ നിന്നും ഗര്‍ഭം ധരിക്കുകയും, ഒരോമന പുത്രനെ പ്രസവിക്കുകയും ചെയ്തു. സത്യഭാമ മനുഷ്യവേഷം ധരിച്ച് ദേവവ്രതന്റെ കൂടെ താമസിക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷം തികയുന്ന ദിവസം, രാത്രി, കുട്ടിയേയുമെടുത്ത്, ദേവവ്രതനേയും കൂട്ടി ക്ഷേത്രത്തിലേക്ക് സത്യഭാമ യാത്ര തിരിക്കുന്നു. ക്ഷേത്രനടയില്‍ വച്ച് സംഭവിച്ച കാര്യങ്ങള്‍ സത്യഭാമ ദേവവ്രതനോട് പറയുകയും ഉണ്ണിയെ ദേവവ്രതനു നല്‍കിയതിനു ശേഷം, കാലാന്തരങ്ങളോളം ഒരു ശിലയായി നിന്നു തന്നെ ദേവവ്രതനെ പ്രണയിച്ചുകൊള്ളാം എന്ന വാക്ക് നല്‍കി ക്ഷേത്രത്തിലേക്ക് കയറിപോകുന്നു.

സത്യഭാമയുടെ കൂടെ ജീവിച്ച് കൊതിതീരാത്ത ദേവവ്രതന്‍, കുട്ടിയെ മാറിലടുക്കി, ഉരുകുന്ന മനസ്സോടെ തിരിച്ച് വീട്ടിലെത്തുന്നു.

പിറ്റേന്ന് രാവിലെ ക്ഷേത്രത്തില്‍ വന്ന, പൂജാരിയും, മറ്റു ഭക്തജനങ്ങളും പഴയസ്ഥാനത്ത് അതുപോലെ നില്‍ക്കുന്ന സാലഭംജ്ഞികയുടെ ശിലകണ്ട് അത്ഭുതം കൂറിയപ്പോള്‍, ദേവവ്രതനാകട്ടെ ചങ്കുപൊട്ടി സോപാന സംഗീതം ആലപിക്കുകയായിരുന്നു.

കഥ പറഞ്ഞുതീരുവോളം നീ ശ്വാസം അടക്കി, വിടര്‍ന്ന കണ്ണുകളോടെ എന്റെ ചുണ്ടില്‍ നിന്നും വീഴുന്ന ഓരോ വാക്കിനും കാതോര്‍ത്തിരുന്നു. ഒന്നു മൂളുക പോലും നീ ചെയ്തില്ല. അത്രയേറെ ആ കഥയിലേക്ക് നീ ലയിച്ചുപോയിരുന്നു. കഥകഴിഞ്ഞപ്പോള്‍ നിന്റെ കണ്ണുകള്‍ സജലങ്ങളായി. നിന്റെ കണ്ണില്‍ നിന്നും ഉതിര്‍ന്ന കണ്ണുനീര്‍ തുള്ളികള്‍ വീണത് എന്റെ മുഖത്തായിരുന്നു. അപ്പോഴും നിന്റെ വിരലുകള്‍ എന്റെ മുടിയിഴകള്‍ക്കിടയിലൂടെ നീ ചലിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു.

86 comments:

കുറുമാന്‍ said...

വനപുഷ്പങ്ങള്‍ വിരിഞ്ഞ രാത്രി

ഇത് പണ്ടെഴുതിയ ഒരു കഥയാണ്. ഇതിന്റെ ചില ഭാഗങ്ങള്‍ എന്റെ ഒരു സുഹൃത്ത് കഥയായി പോസ്റ്റ് ചെയ്തിട്ടുമുണ്ട്. പക്ഷെ, എന്റെ കഥ, ഞാന്‍ വിഷമിച്ച് എഴുതിയ കഥ എന്റെ തന്നെയല്ലെ?

തോന്ന്യാസി said...

ആദ്യം തേങ്ങ പിന്നെ വായന...

ഇതാ ഒരു തോന്ന്യാസത്തേങ്ങ........

Ziya said...

ഓരോരുത്തരുടെ ഓരോ തോന്ന്യാസമേ, മര്യാദക്കൊരു തേങ്ങയടിക്കാന്‍ സമ്മതിക്കൂലാന്ന് വെച്ചാല്‍...

ന്നാപ്പിന്നെ ഞാനും വായിക്കട്ടെ

"വനപുഷ്പങ്ങള്‍ വിരിഞ്ഞ രാത്രി"

നല്ല പേര്....:)

തോന്ന്യാസി said...

വായിച്ചു മുഴുവനും വായിച്ചു....

ഹൃദയത്തില്‍ തട്ടി...

ഏതോ ജന്മത്തില്‍ കണ്ടുമറന്ന രണ്ടു മുഖങ്ങള്‍...

പക്ഷേ വിവാഹിതരായ രണ്ടു പേര്‍ക്കിടയില്‍ ഇങ്ങനെയൊരടുപ്പം എന്നൊക്കെ പറയുമ്പോ ഒരു സദാചാരനീര്‍ക്കോലി എന്റെയുള്ളിലും തലപൊക്കുന്നില്ലേന്നൊരു സംശയം.....

ഇനി വിവരമുള്ളവര്‍ പറയട്ടേ.....

:: VM :: said...

കൊള്ളാം കുറുമാന്‍ .. കഥ നല്ല ഒഴുക്കില്‍ പറഞ്ഞിരിക്കുന്നു..

ഇത് തുടരനാണോ? ;) ബാക്കി ഭാഗങ്ങള്‍ ഉണ്ടോ എന്നൊക്കെയുള്ള ആകംക്ഷകളില്‍ ഇനി ഇവിടത്തെ ബാച്ചി പയ്യന്‍മാര്‍ക്ക് ഉറക്കം നഷ്ടപ്പെടുമല്ലോ?

തമനു said...

സ്ഥിരം ശൈലി വിട്ട് ഇടയ്ക്കിടെ ഇതു പോലെയുള്ള ശ്രമങ്ങള്‍ വളരെ നല്ലതാണ്.

അത്ര മികച്ചത് എന്നൊന്നും പറയാനില്ലെങ്കിലും ഹൃദ്യമായ ഒരു വായനാസുഖം തരുന്നുണ്ട് ഈ പോസ്റ്റ്..

ഓടോ : പണ്ട് അടൂര്‍ഭാസി ആരണ്യ നിവാസിന്റെ ഇംഗ്ലീഷിലുള്ള ബോര്‍ഡ് നോക്കി “ആരാ അനിയാ നവാസ്” എന്ന് വായിച്ചെന്ന് എവിടെയോ വായിച്ചിട്ടുണ്ട്. :)

മഴത്തുള്ളി said...

മാഷേ, ഇത്തവണ നല്ലൊരു റൊമാന്റിക് കഥയാണല്ലോ :)

മനുവിന്റേയും ശ്രുതിയുടേയും തേക്കടി യാത്ര വളരെ നന്നായി വരച്ചുകാട്ടിയിരിക്കുന്നു. എന്തായാലും പൂര്‍വ്വജന്മത്തില്‍ കണ്ടുമുട്ടിയ രണ്ടുപേരുടെ അപ്രതീക്ഷിതമായ ഒരു കൂടിക്കാഴ്ച‍ പോലെ തോന്നി ഈ കഥ.

അജയ്‌ ശ്രീശാന്ത്‌.. said...

" ലോജിക്ക് എന്തുമോ ആകട്ടെ. നിന്റെ ഒപ്പം ചിലവഴിച്ചത് മണിക്കൂറുകളാണെങ്കിലും, എനിക്കാ മണിക്കൂറുകള്‍ യുഗങ്ങള്‍ പോലെ തോന്നുന്നു"

സൗഹൃദം ജന്‍മാന്തരങ്ങള്‍ക്കു
മുമ്പുള്ളതാണെന്ന്‌ സ്വയം
വിശ്വസിപ്പിച്ചാലും
സമൂഹം അനുശാസിക്കുന്ന
ധാര്‍മ്മികതയ്ക്ക്‌
എതിരല്ലേ...കുറുമാന്‍....
മനുവിന്റെയും ശ്രുതിയുടെയും
ബന്ധം....
രണ്ടുപേരും വിവാഹിതരുമാണല്ലോ....

പൂര്‍വ്വജന്‍മത്തിലുള്ള ബന്ധം
സദാചാരപ്രശ്നത്തെ
പരിഹരിക്കുമോ..എന്തോ...?
ആവോ എനിക്കറിയില്ല....

നല്ല രസമുള്ള കഥ
ഒറ്റ ഇരുപ്പിന്‌ വായിച്ചുതീര്‍ത്തുട്ടോ.....

Sherlock said...

കുറുമാന്‍ ജീ, വീട്ടുകാരു ഇതെങ്ങാന്‍ വായിച്ചാല്‍?

Unknown said...

സ്നേഹവും വെറുപ്പുമല്ല, അവയില്‍ അന്തര്‍ലീനമായ തീജ്വാലകളാണു് മനുഷ്യരെ അന്ധരാക്കുന്നതു് എന്നു് എന്റെ ഇഷ്ടതത്വചിന്തകന്‍ പറഞ്ഞു. അതെന്തായാലും പ്രണയത്തിനു് ചില പ്രത്യേക നിയമങ്ങള്‍ (അതോ നിയമമില്ലായ്മയോ?) ഉള്ളതുപോലെ‍ തോന്നുന്നു. കഥ കൊള്ളാം.

Mr. X said...

സദാചാരമോ...?
കഷ്ടം, ആളുകളുടെ ഓരോരോ hypocrisies...
പ്രണയത്തിന്റെ വഴികള്‍ പലപ്പോഴും വിചിത്രമെന്ന് കാഴ്ചക്കാര്‍ക്ക് തോന്നാം.
"അന്നാ കരെനീന" വായിച്ചിട്ടുണ്ടോ, ആരെങ്കിലും?
But one more thing:
There's no fine line between love and lust...

വിന്‍സ് said...

വല്ലതുമൊക്കെ നടക്കും എന്നു പ്രതീക്ഷിച്ചതു വെറുതെ ആയി :)

പൊറാടത്ത് said...

വനപുഷ്പങ്ങള്‍ വിരിഞ്ഞ രാത്രി..

നല്ല അവതരണം..

അടുത്ത് തന്നെ എന്റെ പ്രിയ...

രാത്രിയിലെ കുളിയും കഴിഞ്ഞ്, കാട്ടുമുല്ലമൊട്ടുകളില്‍, സ്വയം കോര്‍ത്തെടുത്ത മാലയും തലയിലണിഞ്ഞ്, പോകുന്ന വഴിയില്‍, ഈറന്‍ മുടി, മാറത്ത് നിന്നും പിന്നിലേയ്ക്ക് പതുക്കെ എറിഞ്ഞു.

രാക്ഷസീയഗന്ധമുള്ള ആ മണത്തിനോടൊപ്പം തണുത്ത ജലകണങ്ങള്‍ മുഖത്ത് വന്നലച്ചപ്പോള്‍ ഞാന്‍ അവളെകുറിച്ച് ഓര്‍ത്തു...

കടുത്ത സൌന്ദര്യവര്‍ദ്ധകവസ്തുക്കളുടെ അകമ്പടിയോടെ, മുന്തിയ വാസനദ്രവ്യങ്ങളില്‍ പൊതിഞ്ഞ്, കറുത്തവേഷം ഉടലാകെ അണിഞ്ഞ്, മുഖത്ത്, കിളിച്ചുണ്ടിനെ ഓര്‍മ്മിപ്പിയ്ക്കുന്ന തരത്തിലുള്ള ഒരു യന്ത്രവും ധരിച്ച്,എന്റെ അടുത്ത് വന്നിരുന്ന അവള്‍, ആവേശത്തോടെ എന്നെ കെട്ടിപ്പിടിയ്ക്കുമ്പോള്‍...

എന്റെ സപ്തനാഡികളും തളരുന്നത് ഞാനറിയാറുണ്ടായിരുന്നു..

എവിടെ.., ആ പനങ്കുല പോലുള്ള മുടിയില്‍ നിന്നുതിരുന്ന, വിയര്‍പ്പിന്റെയും, പൊടിയുടെയും, കാട്ടുപൂക്കളുടെയും ഗന്ധം......

ആ വന്യമായ സാമീപ്യത്തിന് വേണ്ടി കൊതിച്ച് കൊണ്ട്,അവളെ തേടുമ്പോള്‍, ഞാന്‍ എന്റെ ഇഷ്ടം സ്വയം അറിയുകയായിരുന്നു...

കുറുമാന്‍.. ഒത്തിരി നന്ദി.. മറന്നിരുന്ന ചിലത് ഓര്‍മ്മിപ്പിച്ചതിന്...

ഹാരിസ് said...

മേഘമല്‍ഹാറിനും മുന്‍പെഴുതിയതാണോ ഇത്..?

പാമരന്‍ said...

കുറുമാന്‍ജീ, സുന്ദരമായിട്ടുണ്ട്‌ കഥ. എഴുത്തും ഗംഭീരം. അറിയാതെ കഥാപാത്രമായിപ്പോകുന്നു വായനക്കാരന്‍റെ മനസ്സ്‌.. അഭിനന്ദനങ്ങള്‍..

Unknown said...

വല്ലാതെ വശ്യത ഉണ്ടാക്കുന്ന ഒരെഴുത്താണ്
ഇക്കുറി.മനസ് കഥയുടെ ഒഴുക്കിനൊത്തു നീന്തുന്നു
അതിന്റെ ലക്ഷ്യത്തിലേക്ക് സാകൂതം
വാക്കുകള്‍ വെറും വര്‍ണനക്കളല്ലെന്നു ഇവിടെ വീണ്ടും വീണ്ടും തെളിയിക്കപ്പെടുന്നു

ആവനാഴി said...

നല്ല പ്രതിപാദനശൈലി. മനുഷ്യമനസ്സുകള്‍ പലപ്പോഴും നാം തന്നെ സൃഷ്ടിച്ച സദാചാരമൂല്യങ്ങളുടെ വേലിക്കപ്പുറത്തു കടക്കാറുണ്ട് എന്ന സത്യം ഈ കഥയിലൂടെ വ്യക്തമാക്കപ്പെട്ടിരിക്കുന്നു. അതിലൂടെ മനുഷ്യമനസ്സുകളെ അപഗ്രഥിക്കുന്ന സമര്‍ത്ഥനായ ഒരു മന:ശ്ശാസ്ത്രവിദഗ്ദ്ധന്റെ മേലങ്കി അണിഞ്ഞിരിക്കുകയാണു കുറുമാന്‍ എന്ന അനുഗൃഹീത കഥാകൃത്ത്.

സൌകര്യപൂര്‍‌വം മുജ്ജന്മ ബന്ധങ്ങള്‍ എന്നൊക്കെ അതിനെ വിളീക്കാം. ഒരര്‍ത്ഥത്തില്‍ അത്തരം കാമനകള്‍ക്കു ഒരു ന്യായീകരണം കണ്ടെത്താനുള്ള ഉപാധി മാത്രമല്ലേ മുജ്ജന്മബന്ധങ്ങളുമായി അതിനെ കൂട്ടിച്ചേര്‍ക്കുന്നത്?

ശ്രുതിയുടേയും മനുവിന്റേയും വൈവാഹിക ജീവിതങ്ങള്‍ താളപ്പിഴകള്‍ നിറഞ്ഞവയായിരുന്നോ? രണ്ടു പേരും താന്താങ്ങളുടെ ശപ്ത ജീവിതത്തില്‍ നിന്നു തല്‍ക്കാലത്തേക്കെങ്കിലും പലായനം ചെയ്തതാണോ? അതോ ഒരു പ്ലാറ്റോണിക് റോമാന്റികതക്കടിപ്പെട്ടു പോയതോ? ഒന്നും കഥാകൃത്ത് തെളിച്ചു പറയുന്നില്ല. വായനക്കാരനെ ഇതിലേതായിരിക്കാം എന്ന അന്വേഷണത്തിനു സമര്‍ഥമായി കയറൂരിവിട്ടു ഇവിടെ എഴുത്തിന്റെ മര്‍മ്മം കണ്ട കഥാകാരന്‍. തന്റെ കൃതിയെ ഒരു പ്രത്യേക തലത്തിലെത്തിക്കാന്‍ അദ്ദേഹം വിജയിച്ചിരിക്കുന്നു എന്നു നിസ്സംശയം പറയാം.

കഥാകാരാ, ഹാറ്റ്സ് ഓഫ് ടു യു!

സസ്നേഹം
ആവനാഴി

മിന്നാമിനുങ്ങുകള്‍ //സജി.!! said...

റൊമാന്റിക്ക് ആയെന്ന് പറഞ്ഞപ്പോള്‍ ഇത്രയ്ക്കും കരുതീല്ല കെട്ടൊ..
ജന്മാന്തരങ്ങളില്‍ മഴയായ് പെയ്യുംവരെ ഒരു കാത്തിരിപ്പ്..
ബന്ധങ്ങള്‍ക്കിടയില്‍ ചരടുപൊട്ടിയ പട്ടത്തിന്റെ ചരടില്‍ അകപ്പെട്ട് പറന്ന് പറന്ന് അവസാനം ഒരു കഥാതന്തുവില്‍ സ്ഥിരതനേടി എന്ന് പറയാം.. നന്നായിട്ടുണ്ട് മാഷെ ..
പ്രണയത്തില്‍ മനസ്സ്. മനസ്സ് മനസ്സുമായി മന്ത്രിക്കുമ്പോള്‍ അവിടെ നാം മാറി നമ്മളായി മാറണം അനിര്‍വചനീയ ചില മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത് പോലെയുണ്ട്..

PPJ said...

സുഖിപ്പിക്കുന്ന ഒരു കഥ, സത്യമായിട്ടും എനിക്കത്രയുമേ തോന്നിയുള്ളു കേട്ടോ....

മറ്റു കഥകള്‍ തരം പോലെ വായിക്കാന്‍ ഉദ്ദേശിക്കുന്നു...

ഇപ്പോള്‍ വിട.

എതിരന്‍ കതിരവന്‍ said...

വിന്‍സിനു തോന്നിയതു തന്നെ എനിയ്ക്കും.പ്രണയജോടികള്‍. സ്വല്‍പ്പം പൂസായിട്ടുമുണ്ട്. ‘തലമുടിയില്‍ വിരലോടി‘ച്ചത്രെ! (അതുകൊണ്ടുതന്നെ കുറുമാനല്ല കഥാപാത്രം എന്നു മനസ്സിലായി)

പക്ഷെ ചില സത്യങ്ങളുണ്ട്. ചിലരുമായി പരിചയപ്പെടുമ്പോള്‍ തന്നെ ജന്മങ്ങളായി ഒന്നിച്ചായിരുന്നു എന്ന ഫീലിങ് വരാം.

Rasheed Chalil said...

തമനൂന്റെ അഭിപ്രായത്തിന് താഴെ ഒരു ഒപ്പ്.

ഇഷ്ടായി...

:: VM :: said...

കുറുമാന്റെ തലയില്‍

മുടി മുളച്ച വാര്‍ത്ത
എതിരന്‍ജി അറിഞ്ഞില്ലേ? കഷ്ടം! ;)

തളത്തില്‍ ദിനേശന്‍ said...

വനപുഷ്പങ്ങള്‍ വിരിഞ്ഞ് രാത്രി, അഞ്ചരയ്ക്കുള്ള വണ്ടി, ത്രാണിപുഷ്പങ്ങള്‍.

തറവാടി said...

ഒഴുക്കുള്ള എഴുത്ത്.

Kaithamullu said...

സംഭവിച്ച കഥ തന്ന്യാ.
ന്താ ത്ര സംശം?

-സ്ഥലം മാറി, കാലം മാറി, ആളും മാറി.
ന്നിട്ടും വള്ളിപുള്ളി വിടാതെ എല്ലാം അതേ പോലെ വിവരിച്ചിരിക്കുന്നു.

കുറൂ,
ഭംഗിയായി.
(അധികം പ്രശംസിക്കാന്‍ പാടില്ലല്ലോ?)

റീവ് said...

ഒരു സുഹൃത്ത് പറഞ്ഞതു പോലെ സൌഹൃദത്തേയും പ്രേമത്തെയും കാമ പൂരണതിനുള്ള മാര്‍ഗമായി കാണുന്ന ഒരു വലിയ സമൂഹം നമ്മുടെ മുന്നിലുണ്ട്. പക്ഷെ അതിനെയും അതി ജീവിക്കുന്ന ഒരു പാടു സുമനസുകള്‍ ബാക്കിയുണ്ടെന്നുള്ളത് സത്യമാണ്. ശ്രുതിയുടെയും മനുവിന്റെയും ജീവിതതി‌ലെ താളപ്പിഴകള്‍ തേടുന്നതിലും നല്ലത് . അവര്‍ ഒരുമിച്ചുണ്ടയിരുന്ന നിമിഷങ്ങളെ കുറിച്ചുള്ള വിവരണങ്ങളുടെ ഹൃദ്യത തന്നെ അല്ലെ. ജീവിച്ചു കൊണ്ടിരിക്കുന്ന ഈ നിമിഷത്തെക്കുറിച്ചുള്ള ഉറപ്പല്ലാതെ വേറൊരു ഉറപ്പുമില്ലാത്ത ഈ കാലഘട്ടത്തിലെങ്ങിലും...

നന്നായി ആസ്വദിക്കനായ മറ്റൊരു കഥ തന്നെ ആയിരുന്നു ഇതു കുറുമാന്‍.. അഭിനന്ദനങ്ങള്‍

Allath said...

നല്ല കഥ

അഭിലാഷങ്ങള്‍ said...

കഥയില്‍ പുതുമ തോന്നുന്നില്ലെങ്കിലും എഴുതിയിരിക്കുന്ന രീതി വളരെ ഇഷ്ടമായി.

നല്ല ഒഴുക്കുണ്ട്. ഞാനിവിടെ വഴുതി വീണു. :-)

എന്തായാലും മനുവിന്റെയും ശ്രുതിയുടെയും റൊമാന്‍സ് വായനക്കാരുടെ മനസ്സിന്റെ തിരശ്ശീലയില്‍ ഒരു മനോഹരമായ വിഷ്വല്‍ ക്രിയേറ്റ് ചെയ്യുന്നുണ്ട്. കഥക്കുള്ളിലെ കഥയായി സാലഭംജ്ഞികയുടെ കഥ അവതരിപ്പിച്ച രീതിയും ഇഷ്ടപ്പെട്ടു.

ഓഫ്: ഇത് പണ്ട് എഴുതിയ കഥ എന്നല്ലേ പറഞ്ഞത്? ഇപ്പോള്‍ ഈ മനുവിന് ഒരുപാട് മുടിയുണ്ടോ? ദുബായിലാണോ മനു ജോലിചെയ്യുന്നത്? മനുവിന്റെ വല്ല ബുക്കും ഈയിടെ പബ്ലിഷ് ചെയ്തിട്ടുണ്ടോ?

:-)

sreeshanthan said...

ithenthu patti kalam matti chavittan, kuzhappamilla, ini aduthathu action story ano? climax illathathano atho iniyum katha thudarunnundo? logic inte karyam love story il parayan padillalo?

sreeshanthan said...

pranayathinte bhasha nannayittundu.. pakshe ennalum entho evideyo missing...

അഭയാര്‍ത്ഥി said...

വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി
വൈശാഖ രാത്രിയൊരുങ്ങി
മന്ദസ്മിതമാം ചന്ദ്രിക ചൂടി
വന്മല്ലിക നീ അണയുമ്പോള്‍
എന്ന പാട്ട്‌ ആരണ്യനിവാസില്‍ നിന്നുറക്കെ പാടാന്‍ തോന്നുന്നു
ആയകാലത്തിലെക്ക്‌ തിരിച്ചുപോയി.

വേണു venu said...

രാഗേഷേ, ഇതല്ലേ സോള്‍ മേറ്റ്സു്. ചെല പരിചയങ്ങളും മുഖങ്ങളും മുജ്ജന്മ ബന്ധംപോലെ ഉപബോ്ധ മനസ്സിലൊളിച്ചിരിക്കുന്നു എന്നതു് വളരെ സത്യമാണു്.
വനപുഷ്പങ്ങള്‍ പോലെ ആരുമറിയാതെ വിടരുന്നു.:)

എതിരന്‍ കതിരവന്‍ said...

ഇടിവാള്‍:
കുറുമാന്റെ രണ്ടാം ജന്മത്തെക്കുറിച്ച് അറിഞ്ഞിരുന്നു. പക്ഷെ വനപുഷ്പങ്ങള്‍ പണ്ടെങ്ങോ ഒരു രാത്രിയിലാണ് വിരിഞ്ഞെതെന്നു തോന്നിപ്പോയി. ഇപ്പോഴാണെങ്കില്‍ കഥ ഇങ്ങനെ ആയിരുന്നേനെ:
“അവള്‍ കണ്ണടച്ചു നിര്‍വൃതിയാണ്ടു. അയാളുടെ തലമുടിയില്‍ വിരലുകളോടിച്ചു. തല മന്ദം മന്ദം ഉയരുന്നതാ‍ായി അവള്‍ക്കു തോന്നി.അയാള്‍ക്ക് ഭാരമില്ലായ്മ അനുഭവപ്പെട്ടത് തന്നിലേയ്ക്കു പകര്‍ന്നോ? തല മാത്രം തന്റെ കയ്യിലോ?പേടിച്ചെങ്കിലും അവള്‍ കണ്ണൂ തുറന്നു. അയാളുടെ കാതില്‍ മന്ത്രിച്ചു: ‘ഗള്‍ഫ് ഗെയ്റ്റ് എന്നു കേട്ടിട്ടുണ്ടെങ്കിലും ഇത്രടം വരുമെന്നു വിചാരിച്ചില്ല.‘
ജീവിതസത്യങ്ങള്‍ ഇനിയും പഠിച്ചെടുക്കാനുണ്ടെന്ന് അവള്‍ക്ക് അപ്പോള്‍ മനസ്സിലായി.“

:: VM :: said...

ഹോ, യെന്റെ എതിരന്‍ജീ
എന്നാ അലക്കാ..

ചിരിച്ച് ചത്തു! ക്ലൈമാക്സ് ഗംഭീരമായി.. കുറു എന്നെ തട്ടിയില്ലെങ്കില്‍ അടുത്ത പോസ്റ്റിനു കാണാം ;)

മുസാഫിര്‍ said...

ഒരു കഥ എന്ന നിലയില്‍ കുറുമാന്റെ മറ്റു കഥകളുമായി തട്ടിച്ച് നോക്കുമ്പോള്‍ ഇതൊരു ആവറേജ് സാധനമേ ആകുന്നുന്നുള്ളു,പക്ഷെ എവിടെയൊക്കെയൊ ജീവിതവുമായി കെട്ട്പിണഞ്ഞു പോകുന്നുണ്ട്,ഒരു പാട് കാര്യങ്ങള്‍ പറയാതെ വരികള്‍ക്കിടയില്‍ ഒളിപ്പിച്ച് വെച്ചിട്ടുമുണ്ട്.ആ നീഗൂഡ്ഡതയാണ് ഇതിനു വായനാസുഖം തരുന്നത് .

Radheyan said...

കുറുജി,

എനിക്ക് പേര് മാത്രമേ ഇഷ്ടപ്പെട്ടുള്ളൂ.ഒന്നാമത് മേഘമല്‍ഹാറിലടക്കം പലയിടത്തും കിട്ടിയ ഫീലിംഗ്.പിന്നെ പണ്ട് എഴുതിയത് എന്ന് പറഞ്ഞത് കൊണ്ടാവാം ആദ്യം എഴുതുന്ന ഒരാളുടെ അമെച്വറിഷ് ലൈന്‍.

ഒരു പക്ഷെ രാത്രി സൌഗന്ധികങ്ങളുടെ മണം എന്റെ നാസികകളില്‍ നിന്നും എന്നേക്കുമായി പൊയ്പോയത് കൊണ്ടും ആവാം.

പൊറാടത്ത് said...

എതിരന്‍.... ഇടീ.. കീറ്..കീറ്.

Kalesh Kumar said...

കൊള്ളാം!

[ nardnahc hsemus ] said...

സര്‍വ്വശക്തിയും സംഭരിച്ച് വല്ലാത്ത ഒരു മൂളലോടെ ബസ്സ്, ഹൈറേഞ്ചിലെ ചെങ്കുത്തായ മലകള്‍ കയറുന്ന ബസ്സ് “പുള്ളിപ്പുലികളെയും വെള്ളിനക്ഷത്രങ്ങളെയും“ ഓര്‍മ്മിപ്പിച്ചു..

“അതേ സമയം അവളും ചിന്തിക്കുന്നതു അതു തന്നെയായിരുന്നു. എവിടേയോ കണ്ടു മറന്ന മുഖം. എവിടെയായിരുന്നു?“

കഥ പറച്ചിലില്‍ ഈ പാര വേറിട്ടു നില്‍ക്കുന്നു.. മറ്റൊരാള്‍ അങ്ങനെ ചിന്തിയ്ക്കുകയായിരുന്നു എന്നു കേള്‍ക്കുമ്പോഴുള്ള ഒരു അലോസരം..

അതു പോലെ തന്നെ,
പിശുക്കോടെയാണെങ്കില്‍ പോലും നീ ഒന്നു ചെറുതായി പുഞ്ചിരിക്കാന്‍ മറന്നില്ല. നിന്റെ ഈ ചിരിയാണ് എന്റെ മനസ്സില്‍ ഇപ്പോഴും ഓര്‍മ്മയിലുള്ളത്. എവിടേയാണു നമ്മള്‍ കണ്ട് മുട്ടിയതെന്നെനിക്കിപ്പോഴും ഓര്‍ക്കുവാന്‍ കഴിയുന്നില്ലല്ലോ? മുജ്ജന്മ ബന്ധം വല്ലതുമാണോ ദൈവമേ? കഴിഞ്ഞ ജന്മത്തിലൊരുപക്ഷെ നാം ഭാര്യാ ഭര്‍ത്താക്കന്മാരായിരുന്നിരിക്കാം, അലെങ്കില്‍ കാമുകീ, കാമുകന്മാരെങ്കിലും...

ആ പെണ്‍കുട്ടി, അവള്‍ എന്നതില്‍നിന്നും പൊടുന്നനെയുള്ള ആ “നീ” വിളിയും കഥാവായനയില്‍ അലോസരമുണ്ടാക്കീ.. (ഇനി എന്റെ വായനയുടെ കുഴപ്പമാവുമോ?)

അവിശ്വസനീയമായ ഒരു ഒത്തുചേരലാണെങ്കിലും കഥയുടെ പശ്ചാത്തലം വരച്ചുകാണിച്ച രീതി വളരെ മനോഹരമായി തോന്നി, എഴുത്തിലെ ആ മാറ്റം ശ്രദ്ദേയം. :)

NITHYAN said...

നന്നായിട്ടുണ്ട്‌ മാഷേ. വികാരങ്ങള്‍ വാക്കുകള്‍ക്കതീതമാണെങ്കിലും അവയെ വരികളിലേക്കാവാഹിക്കാനുള്ള കരവിരുത്‌ ശ്രദ്ധേയം. എഴുത്ത്‌ ഒരു കലാപമായിരിക്കണം. അതിനായി തിരഞ്ഞെടുത്ത തീമിനെയും സ്വാഗതം ചെയ്യുന്നു. എന്നാലും വലുപ്പം കൂടിയോ എന്നൊരു സംശയം.

Jayasree Lakshmy Kumar said...

ദാ ഇങ്ങിനെയും ചിലര്‍ സോള്‍ മേറ്റിനെ കണ്ടെത്തുന്നു.

കഥ മേഘമല്‍ഹാറിനെ ഓര്‍മ്മിപ്പിച്ചു

ഏറനാടന്‍ said...

മഴയുള്ളയീ രാത്രിയില്‍ ഇത് വായിച്ചുതീര്‍ന്നപ്പോള്‍ മാത്രമാണ് ഞാന്‍ തേക്കടിയിലോ പെരിയാറിന്‍ തീരത്തോ അല്ലെന്നും എന്റെ മുറിയില്‍ തന്നെയാണെന്നും ബോധോദയം ഉണ്ടായത്!
വളരെ ഹൃദ്യമാം വിവരണം, പക്ഷെ മുഴുമിപ്പിച്ചില്ല. തുടരുമോ? ശ്രുതിയുടെ ഹബ്ബി തേടിവരുമോ? മനുവിന്റെ വൈഫ് രംഗത്തെത്തുമോ? പറയൂ കുറുമാന്‍ പറഞ്ഞേ മതിയാകൂ. അതാണ് പോയറ്റിക്/ലിറ്റററി ലൈസന്‍സ് എന്നൊക്കെ പറയുന്നത്... :)

ശ്രീ said...

കുറുമാന്‍‌ജീ...
കഥ ഇഷ്ടമായി. വ്യത്യസ്ഥത കാര്യമായി തോന്നിയില്ലെങ്കിലും ആ സ്ഥലത്തിന്റെ മനോഹാരിത വിവരിച്ചിരിയ്ക്കുന്നതും കഥ പറഞ്ഞിരിയ്ക്കുന്ന ശൈലിയും നന്നായി ഇഷ്ടപ്പെട്ടു.
:)

ഓ.ടോ.:
കഥയില്‍
“നിന്റെ പേര് ശ്രുതി എന്നാണെന്നും, അമേരിക്കയില്‍ നിന്നും അവധിക്കാലം ചിലവഴിക്കാന്‍ വന്നതാണെന്നും ഞാന്‍ മനസ്സിലാക്കി ...” എന്നു പറയുന്നുണ്ട്. പിന്നീട് ആ കഥാപാത്രത്തെ പറ്റി
“മൌനത്തിനൊരു വിരാമം ഇട്ടുകൊണ്ട് നീ തന്നെ സംസാരം തുടങ്ങി വച്ചു. ഇംഗ്ലണ്ടിലാണ് ,വിവാഹിതയാണ്, രണ്ടു മക്കളുണ്ട്, ഒരു മകനും, മകളും. ഇപ്പോള്‍ അവധിക്കു നാട്ടില്‍ വന്നിരിക്കയാണ് ” എന്നും പറയുന്നു.

കുറുമാന്‍ said...

ശ്രീയെ,

ഓ.ടോ.:
കഥയില്‍
“നിന്റെ പേര് ശ്രുതി എന്നാണെന്നും, അമേരിക്കയില്‍ നിന്നും അവധിക്കാലം ചിലവഴിക്കാന്‍ വന്നതാണെന്നും ഞാന്‍ മനസ്സിലാക്കി ...” എന്നു പറയുന്നുണ്ട്. പിന്നീട് ആ കഥാപാത്രത്തെ പറ്റി
“മൌനത്തിനൊരു വിരാമം ഇട്ടുകൊണ്ട് നീ തന്നെ സംസാരം തുടങ്ങി വച്ചു. ഇംഗ്ലണ്ടിലാണ് ,വിവാഹിതയാണ്, രണ്ടു മക്കളുണ്ട്, ഒരു മകനും, മകളും. ഇപ്പോള്‍ അവധിക്കു നാട്ടില്‍ വന്നിരിക്കയാണ് ” എന്നും പറയുന്നു.

ഹ ഹ - ശ്രീയെ നിന്റെ ഒരു കാര്യം.
അമേരീക്കയിലാണ് നാ‍യികയെന്ന് നായകന്‍ മനസ്സിലാക്കിയത് സത്യം. ഇംഗ്ലണ്ടിലാലാണെന്ന് നായിക പറഞ്ഞത്! അത് വെറും കല്ലു വച്ച നുണ :)

(ശ്രീ നന്ദി - തിരുത്താംട്ടോ പിന്നീട്)

തമനു said...

ഹഹഹഹ ....

ശ്രീയേ ... ഇംഗ്ലണ്ടിലുള്ള നായിക ചുമ്മാ ടൈം‌പാസിന് അമേരിക്കേവരെയൊന്ന് പോയി, അവിടുന്ന് (അമേരിക്കയില്‍ നിന്നും) അവധിക്കാലം ചിലവഴിക്കാന്‍ വന്നതായിരുന്നിരിക്കും ...:)

കുറുവിന്റെ ഉത്തരം ചിരിപ്പിച്ചു... :)

കുറുമാന്‍ said...

സുബിത്ത്. ഇപ്പോ ഓകെ.

പുകഴ്ത്തി ഇടുന്ന കമന്റുകള്‍ മാത്രമല്ല, ഇകഴ്ത്തി ഇടുന്ന കമന്റുകളും എന്റെ പോസ്റ്റില്‍ ഇഷ്ട്ം പോലെ വരാറുണ്ട്. അതൊന്നും ഡിലീറ്റാറുമില്ല.

ഒരു വിവാദമുണ്ടാക്കാന്‍ തീരെ താത്പര്യമില്ലാത്തതിനാലാണ് അനോണി കമന്റായി അത് വന്നതിനാല്‍ ഡിലീറ്റിയത്.

അല്ലാതെ, ശത്രുവാര്, മിത്രമാര് എന്ന് തിരക്കിയിട്ടൊന്നുമല്ല.

നന്ദി.

:: VM :: said...

ശ്രീ / തമനു..
ചുമ്മാ ഇല്ലാവചനം പറയരുതു കേട്ടോ.. ഈ ശ്രുതി, ഇങ്ളന്റില്‍ തന്നെയാനു.. അമേരിക്കയിലുമാണ്‌!


ദേ ക്ര്^ത്യം ലൊക്കേഷന്‍ വേണമെങ്കില്‍ ഇവിടെ



മച്ചാന്സ്.. കുറുവിനു തെറ്റിയിട്ടൊന്നുമില്ല..

ആ പാവം കൊച്ച് ഒന്നു അര്മാദിക്കാമെന്നു കരുതി വന്നപ്പോഴേക്കും തമനുവും ശ്രീയുമൊക്കെ ചേര്ന്നു അതിനെ വഴി തെറ്റിച്ച് ഇമ്ഗ്ലണ്ടിലേക്കു പറഞ്ഞു വിടാന്‍ നോക്കുന്നൂ.. ഹോ..ക്രൂരന്മാര്!!

Ziya said...

അപ്പോ അമ്പത് എന്റെ വഹ

Ziya said...

അപ്പോ അമ്പത് എന്റെ തന്നെ വഹ! യീഹാ

എം.എസ്. രാജ്‌ | M S Raj said...

Kurumanji,

Ithu valare Romaantic aayirikkunnallo?

gazzal, beer, mezhukuthiri, kaatucheeveedukal, ilamkaattil marangalude thalakulukkal..... Athum periyar tiger reservil...

Entammo!!!

asdfasdf asfdasdf said...

കൊള്ളാം.
അര്‍ദ്ധോക്തിയില്‍ നിര്‍ത്തിയപോലെ ഒരു ഫീലിങ്ങ്. തുടരനാണോ ?

അന്യന്‍ (അജയ്‌ ശ്രീശാന്ത്‌) said...

മനുവും ശ്രുതിയും തമ്മിലുള്ള ഇവിടെ ഒരു ജന്‍മത്തിനും മുമ്പുള്ളതാണ്‌...അതുകൊണ്ടാണ്‌ അവരുടെ സമാഗമത്തിന്‌ സദാചാരം വിലങ്ങുതടിയാവാതിരുന്നതും...എന്നാല്‍ അത്‌ ശരിയാണോ...എന്ന്‌ ചോദിച്ചാല്‍ ശരിയല്ല.. എന്തോന്ന്‌ സദാചാരം എന്ന്‌ ചോദിച്ചാല്‍ അതിന്‌ വ്യക്തമായ ഉത്തരം നല്‍കാന്‍...ആര്‍ക്കും കഴിഞ്ഞെന്നും വരില്ല..കാരണം...ഇന്റര്‍നെറ്റ്‌ കഫെകളിലെ ഇടുങ്ങിയ മുറികള്‍ക്കുള്ളില്‍- പാര്‍ക്കുകളുടെ ഒഴിഞ്ഞ കോണുകളില്‍- ആളൊഴിഞ്ഞുകിട്ടിയ ഇരുണ്ട മുറികളില്‍- കോളജ്‌ ക്യാംപസിന്റെ മറവുകളില്‍ പ്രണയം കാമത്തിന്‌ വഴിമാറുമ്പോള്‍...അതിലേര്‍പ്പെടുന്നവരിലേറെയും വിവാഹിതരാവാറില്ല...വിവാഹിതരായവരാവട്ടെ ഏറെപേരും ഒരാളില്‍തന്നെയൊതുങ്ങാന്‍ ആഗ്രഹിക്കുന്നുമില്ല...അതുകൊണ്ട്‌ തന്നെയാണ്‌ ചാറ്റിംഗും, മൊബെയില്‍ഫോണുമെല്ലാം വില്ലന്‍ റോള്‍ കൈകാര്യം ചെയ്യുന്നത്‌...ഇന്നത്തെ കാലത്ത്‌ ഇതത്ര വലിയ സംഭവമല്ലാതായിരിക്കുന്നു....നമ്മളതാഗ്രഹിക്കുന്നില്ലെങ്കിലും....

മാത്രമല്ല.....കുറുമാന്‍ എവിടെയോ....ഒന്ന്‌ പറഞ്ഞുനിര്‍ത്തിയിരിക്കുന്നു....അവിടെ നിന്നുള്ള ഒഴുക്ക്‌ നിര്‍ണയിക്കുന്നത്‌ വായനക്കാരാണ്‌..തുടര്‍ന്നെന്ന്‌ സംഭവിച്ചുവെന്നത്‌ അവരവരുടെ സദാചാരത്തെയം ചിന്തയെയും കൂടി ആശ്രയിച്ചായിരിക്കും എന്നതിനാല്‍ അക്കാര്യത്തില്‍ അഭിപ്രായം പറയാതിരിക്കുന്നതല്ലേ ഉചിതം..?

yousufpa said...

വ്യത്യസ്ഥമായ കരവിരുത്.ഒറ്റയടിക്ക് വായിച്ച് തീര്‍ത്തു.അവസാനത്തില്‍ ആ കഥ കൂടി ചേര്‍ത്തപ്പോള്‍ ഒന്നു കൂടി മിഴിവേറി.

Anonymous said...

ഒഹ്....അവസാ‍നം അതു സംഭവിച്ചു അല്ലേ......എന്നാലും അവസാനം.....
ഇഷ്ടപ്പെട്ടു ....

കുപ്പി said...

നല്ല കഥ. നല്ല ഒതുക്കത്തില്‍ പറഞ്ഞിരിക്കുന്നു.

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

നല്ല കഥ.

ഉഷശ്രീ (കിലുക്കാംപെട്ടി) said...

എത്ര തവണ ഈ കഥ വായിച്ചു എന്നു ഓര്‍മ്മയില്ല.”കഥ പറഞ്ഞുതീരുവോളം നീ ശ്വാസം അടക്കി, വിടര്‍ന്ന കണ്ണുകളോടെ എന്റെ ചുണ്ടില്‍ നിന്നും വീഴുന്ന ഓരോ വാക്കിനും കാതോര്‍ത്തിരുന്നു. ഒന്നു മൂളുക പോലും നീ ചെയ്തില്ല. അത്രയേറെ ആ കഥയിലേക്ക് നീ ലയിച്ചുപോയിരുന്നു. കഥകഴിഞ്ഞപ്പോള്‍ നിന്റെ കണ്ണുകള്‍ സജലങ്ങളായി. നിന്റെ കണ്ണില്‍ നിന്നും ഉതിര്‍ന്ന കണ്ണുനീര്‍ തുള്ളികള്‍ വീണത് എന്റെ മുഖത്തായിരുന്നു. അപ്പോഴും നിന്റെ വിരലുകള്‍ എന്റെ മുടിയിഴകള്‍ക്കിടയിലൂടെ നീ ചലിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു."
ഓരോ തവണ വായിച്ചപ്പോഴും കണ്ണുകള്‍ നിറഞ്ഞു ഒഴുകി.അര്‍ഥമില്ലാതെ ഒരു കമന്റ് പോലും ഇട്ട് ഈ കഥയുടെ ഭംഗി കളയാന്‍ വയ്യ കുക്കുറൂ...ഈ വരികളിലെ ആ സൌന്ദര്യം........
മനസ്സും മനസ്സും തമ്മില്‍ മാത്രം ഉള്ള പ്രണയത്തിനു എന്താ ഒരു ഭംഗി.

Kiran said...

ariyila enthu parayanam enu.
The story has a magical touch which takes us to that place,and be part of the story.

In that magic, we forget about the persons involved,and the relationships involved,This will be same with everyone, in that situation,even the people who tell about sadhacharam....

ഗീത said...

കഥയും കഥയ്ക്കുള്ളിലെ കഥയും ചേര്‍ന്ന് ഒരു പ്രത്യേകാനുഭൂതി പകര്‍ന്നു....

Anonymous said...

Kurumane ,

Ollathu parayamallo , Deshaym vannittu karyamilaa. Ethorum Verum chavaraayippoyi. But you have the potential. Athukondu nalla nalla rachanakal pratheekshikkunnu.

Anony.

കുറുമാന്‍ said...

അനോണിയെ,

താങ്കള്‍ക്ക് മാത്രമല്ല, മറ്റു പലര്‍ക്കും (എനിക്കടക്കം) തോന്നി ഇത് ചവറാണെന്ന്. എന്റെ പല സുഹൃത്തുക്കളും ഫോണില്‍ നേരിട്ട് പറയുകയും ചെയ്തിരൂന്നു. കമന്റിന് നന്ദി.

നല്ലതെന്തെങ്കിലും എഴുതാന്‍ ശ്രമിക്കുന്നതാണ്.

Anonymous said...

ബാംഗളൂരില്‍ നിന്നു വന്ന അനോണി..
എയര്‍ടെല്‍ ബ്രോഡ് ബാന്‍ഡില്‍ ജോലി ചെയ്യുന്നവര്‍ ഇവിടെ ഉണ്ടെന്ന് ഓര്‍ത്തോ? ചിലപ്പോല്‍ ഡോറില്‍ ഒരു മുട്ട് കേട്ടാല്‍ ഞെട്ടരുത് കേട്ടൊ മോനേ

nandakumar said...

കുറുമാന്‍ ജി കൊള്ളാം. നന്നായിരിക്കുന്നു. പക്ഷെ, രണ്ടു തരം ശൈലിയാണല്ലോ കഥയില്‍ വന്നിരിക്കുന്നത്.. തുടക്കം മുതല്‍ ഹോട്ടലില്‍ എത്തുന്ന വരെ ഒരു ആഖ്യാന ശൈലി. അവിടന്നങ്ങോട്ടു ഓര്‍മ്മകളെ പെറുക്കിയെടുത്ത് ‘പറയുന്ന’ മറ്റൊരു ശൈലി. ആദ്യത്തെ ശൈലിയായിരുന്നു ഈ കഥക്ക് നല്ലതെന്ന് എനിക്കു തോന്നുന്നു.
സാലഭംജ്ഞികയുടെ കഥ കോര്‍ത്തിണക്കിയതും വളരെ നന്നായിരിക്കുന്നു.
രണ്ടു പേരുടേയും പ്രണയത്തിനും അത് സംഭവിക്കുന്നതിന്റെ തുടക്കത്തിനും കുറച്ചുകൂടി ഡെപ്തു കൊടുത്തിരുന്നെങ്കില്‍ ഒരു മനോഹര കഥയാകുമായിരുന്നു എന്നെനിക്കു തോന്നുന്നു.(എന്റെ അഭിപ്രായമാണ്)

ഉഗാണ്ട രണ്ടാമന്‍ said...

ഒറ്റ ഇരുപ്പിന്‌ വായിച്ചുതീര്‍ത്തു.....

തിരുത്തല്‍‌വാദി said...

എന്റെ ബ്ലോഗുകള്‍ ഒന്നും തന്നെ ഒരു അഗ്രിഗേറ്ററിലും വരാന്‍ അഗ്രിഗേറ്ററുകള്‍ വാഴുന്ന തമ്പുരാന്മാര്‍ സമ്മതിക്കാത്തതുകൊണ്ട് ഞാന്‍ ഈ ബൂലോഗത്തെ ഒരു സ്വതന്ത്ര പരമാധികാര അഗ്രിഗേറ്ററായി സ്വയം അവരോധിച്ചുകൊള്ളുന്നു.

അല്ല പിന്നെ !

എന്റെ ബ്ലോഗ് :

caiadigalumcaladigalum.blogspot.com

Visala Manaskan said...

വലിക്കുന്ന ശീലം കാര്യമായില്ലെങ്കിലും.... ബസ് സ്റ്റാന്‍ഡിലെ കടയിലേക്ക് കയറി രണ്ട് പായ്കറ്റ് സിഗററ്റ് വാങ്ങി ബാഗില്‍ വച്ചു!

:)

മാണിക്യം said...

........കാലാന്തരങ്ങളോളം ഒരു ശിലയായി നിന്നു തന്നെ ദേവവ്രതനെ പ്രണയിച്ചുകൊള്ളാം എന്ന വാക്ക് നല്‍കി ക്ഷേത്രത്തിലേക്ക് കയറിപോകുന്നു............
സത്യഭാമയുടെ കൂടെ ജീവിച്ച് കൊതിതീരാത്ത ദേവവ്രതന്‍, ചങ്കുപൊട്ടി സോപാന സംഗീതം ആലപിക്കുന്നു...............
പെണ്‍കുട്ടി പിന്‍തിരിഞ്ഞെന്നെനോക്കി...
എവിടെയോ കണ്ടു മറന്ന മുഖം. .....
എവിടെയായിരുന്നു???
മുജ്ജന്മ ബന്ധം വല്ലതുമാണോ ദൈവമേ?

യു കാന്‍ കാള്‍ മി വാട്ട് എവര്‍ യു ഫീല്‍


ആദ്യമായിട്ടാണിവിടെ ....പറഞ്ഞറിയിക്കാനാകാത്ത ഒരനുഭൂതി....

മഴവില്ലും മയില്‍‌പീലിയും said...

ആദ്യമായിട്ടാണ്‍ ഞാന്‍ താങ്കളുടെ ഒരു കഥ വായിക്കുന്നത്..എനിക്കിഷ്ടമായി..കഥയും മനോഹരമായ പേരും

Anil cheleri kumaran said...

പേരു പോലെത്തന്നെ കഥയും മനോഹരം
ആശംസകള്‍!!

mavinchod said...

gr8

ഹരിയണ്ണന്‍@Hariyannan said...

കുറുജീ..

ഇതൊരിക്കല്‍ വായിച്ചിട്ട് ഒന്നും എഴുതാതെ മടങ്ങിപ്പോയത് അബദ്ധത്തിലായിരുന്നു!
നിങ്ങള്‍ ബ്ലോഗെഴുത്തില്‍ എന്റെ ദ്രോണരും കാര്യത്തില്‍ അയല്‍ക്കാരനും വകുപ്പില്‍ ഞാന്‍ നിങ്ങടെ ഡ്രൈവറും സര്‍വോപരി നല്ല സുഹൃത്തുമാണ്.

എനിക്ക് ഈ കഥ വായിച്ചപാടേ നിങ്ങളെ വിളിച്ച് രണ്ടുവാക്ക് പറയണമെന്ന് തോന്നിയെങ്കിലും അപ്പോഴോ പിന്നീടോ വിളിച്ചപ്പോള്‍ പറ്റിയതുമില്ല!:)

വെറുതേ നന്നായി,സൂപ്പര്‍,ലയിച്ചുപോയി,ഹൃദയത്തിന്റെ അടിത്തട്ടില്‍ പ്രകമ്പനമുണ്ടാക്കി എന്നൊക്കെ പുറം ചൊറിയാന്‍ എനിക്ക് നിങ്ങളോടുള്ള ആത്മാര്‍ത്ഥത തടസം നില്‍ക്കുന്നു.ഇതുകൊണ്ടുതന്നെയായിരിക്കാം തമനു അദ്ദേഹത്തിന്നുണ്ടായ അനിഷ്ടവും തുറന്നുപറഞ്ഞത്! :)

ഇതെഴുതിയ മൂഡ് ഒരു പ്രശ്നമായിരുന്നോ എന്ന് എനിക്ക് സംശയം തോന്നി!
“ഞങ്ങളുടെ കണ്ണുകള്‍ ഒരു നിമിഷ നേരത്തേക്കെങ്കിലും പരസ്പരം മിഴികോര്‍ത്തു.”കണ്ണുകള്‍ കോര്‍ത്തു എന്നുപറഞ്ഞാല്‍ മതിയാരുന്നല്ലോ?!

“വിരോധമില്ലെങ്കില്‍ അല്പം നേരം ഈ ചെറിയ പൂന്തോട്ടത്തില്‍ നമുക്കിരിക്കാം, എന്നു ഞാന്‍ പറഞ്ഞപ്പോള്‍, തീര്‍ച്ചയായും, ഇവിടെ ഈ വനാന്തരത്തില്‍ ഇരുന്ന് സൂര്യാസ്തമനത്തിന്റെ ഭംഗി ആസ്വദിക്കാന്‍ എനിക്കിഷ്ടം തന്നെ. പ്രത്യേകിച്ചും ഒരാള്‍ കൂട്ടിനുള്ളപ്പോള്‍, ഏകാന്തയുടെ മടുപ്പും ഉണ്ടാകില്ലല്ലോ, എന്നു പറഞ്ഞ്, ഒരു ചെയറ് വലിച്ചിട്ട് നീ ഇരുന്നു. ഇരിക്കൂ എന്നെന്നോട് പറയുകയും ചെയ്തു.”ഭായ്..എന്താണിത്?
അനാവശ്യമായ കുത്തുകളും കോമകളുമിട്ട് നിങ്ങളില്‍ നിന്ന് ഞാന്‍ പ്രതീക്ഷിച്ച വായനാസുഖം ഇല്ലാണ്ടാക്കിയപോലെ തോന്നി! :(

“അമേരിക്കയിലാണ്,വിവാഹിതയാണ്, രണ്ടു മക്കളുണ്ട്..”ശ്രീ ചൂണ്ടിക്കാണിച്ചതെറ്റ് അവള്‍ ‘കള്ളം പറഞ്ഞതാകാം’!അപ്പോള്‍“ഇംഗ്ലണ്ടില്‍ ഉള്ള നിന്നെ ഞാന്‍ വല്ല ഷോര്‍ട്ട്സിലോ, കാപ്രിയിലോ ആണ്‍ ആ സമയത്ത് പ്രതീക്ഷിച്ചത്”എന്ന് മനുപറയുന്ന ഭാഗം ഇനിയും തിരുത്തേണ്ടിയിരിക്കുന്നു. :)

“റൂം ബോയിയെ ഞാന്‍ പുറകില്‍ നിന്നും വിളിച്ച് ഒരു കാന്‍ഡില്‍ കൊണ്ട് വരുവാന്‍ കഴിയുമോ എന്ന് ചോദിച്ചപ്പോള്‍, ദാ വരുന്നു എന്ന് പറഞ്ഞ് നിമിഷങ്ങള്‍ക്കകം കാന്‍ഡില്‍ സ്റ്റാന്‍ഡും കാന്‍ഡിലുകളും കൊണ്ട് വന്ന് തന്ന് റൂം ബോയി പുറത്ത് പോയി.”ഇതൊക്കെ ഞാനിഷ്ടപ്പെടുന്ന കുറുമാന്റെ വരികളല്ലെന്നു ഞാന്‍ വൃഥാ വിശ്വസിക്കുന്നു! :)

അനോണിയായി പറഞ്ഞ് പരിചയമില്ല;ഇഷ്ടമാകാത്തത് ആയില്ലെന്ന് പറയാന്‍ തക്ക അടുപ്പവും സ്വാതന്ത്ര്യവുമുള്ള ബന്ധമാണെന്നുതോന്നി!അപ്പോള്‍ സത്യത്തില്‍ ഈ കഥ എന്റേതുവല്ലോമാരുന്നേല്‍ എനിക്കിഷ്ടപ്പെട്ടേനെ! കുറുമാന്റെ ബ്ലോഗില്‍ ഇത് സഹിച്ചില്ല!!

shahir chennamangallur said...

വായനാ സുഖം ഉണ്ട്‌. ഭാവനയിലാണെങ്കിലും വീട്ടുകാരിയെ വഞ്ചിക്കാന്‍ തോന്നിയല്ലോ...

പിരിക്കുട്ടി said...

എല്ലാവര്‍ക്കും ഇങ്ങനെ ഒക്കെ തോന്നും അല്ലെ? ഇവിടെ വിവാഹിതനായ ഒരാള്ക്ക് തോന്നി പിന്നല്ലേ ഒരുത്തനെ already പ്രണയിക്കുന്ന എനിക്ക് മറ്റൊരാളോട് നേരിയ എന്തോ ഒന്നു തോന്നിയത്....എന്തായാലും സമാധാനമായി കുറുമാന്‍ ...................എന്‍റെ ചിന്ന പോസ്റ്റ് ഒരു കമന്റ് ഇടുമോ? കുറുമാന്‍ പിരി ചേട്ടായി

Babu Kalyanam said...

ആദ്യത്തെ ലൈന് വേണ്ടായിരുന്നു. ബസ്സ് യാത്ര രാത്രിയിലാണ് എന്ന് തോന്നിപ്പിക്കും അത്.

Sivaprasad Kunjanpillai said...

Its simply superb

ചുവന്നതാടി said...

ഒരുപാട്‌ അസാധാരണമായ അനുഭവങ്ങള്‍ ഉള്ള നിങ്ങള്‍
ഇങ്ങനെ എഴുതിയാല്‍ പോര.(റഫ:എന്റെ യൂറോപ്പ്‌ സ്വപ്നങ്ങള്‍) ഇത്രയും വിശദാംശങ്ങളും
ഒരു കഥയ്ക്കാവശ്യമില്ല.ഇതിന്റെ പ്രചോദനം എന്താണെന്ന് എനിക്കു മനസ്സിലാകും. അതിന്റെ പുറത്തു തന്നെയാണ്‌ ഈ കമന്റിടുന്നതും.വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ
ഡയലോഗ്‌ ആണ്‌ ഓര്‍മ വരുന്നത്‌."ആല്‍ക്കഹോള്‍ എന്നില്‍ നിന്നും എടുത്തതിനേക്കാള്‍ കൂടുതല്‍
ഞാന്‍ ആല്‍ക്കഹോളില്‍ നിന്നും എടുത്തിട്ടുണ്ട്‌." കണക്ക്‌ ഇവിടെയും ടാലിയാകും.
ആല്‍ക്കഹോള്‍ നമ്മളില്‍ നിന്നും അധികമൊന്നും
എടുത്തിട്ടുണ്ടാകില്ലല്ലോ?

ചുവന്നതാടി said...

ചങ്കു പൊട്ടി പാടിയ സോപാന സംഗീതം ഇതായിരുന്നുവോ?
'പ്രിയേ ചാരുശീലേ, മുഞ്ച മയി മാനമിദാനം
ത്വമസി മമ ഭൂഷണം ത്വമസി മമ ജീവനം ത്വമസി മമ ഭവ ജലധിരത്നം.'

hi said...

നല്ല കഥ.
സദാചാരത്തിന്റെ കണ്ണിലൂടെ നോക്കുമ്പോള്‍..എനിക്ക് ഒരു അസ്കിത.
പക്ഷെ നല്ല ഒഴുക്കന്‍ എഴുത്ത് .

കാപ്പിലാന്‍ said...

മിക്കവാറും ഇങ്ങനെയുള്ള നീണ്ട കഥകള്‍ ചുമ്മാതെ ഒന്നോടിച്ചു പോകുകയാണ് എന്‍റെ പതിവ്.പക്ഷേ കുറുവിന്റെയല്ലേ,പ്രശങ്ങള്‍ ഉള്ളതല്ലേ എന്നൊക്കെ കരുതി ഞാന്‍ നന്നായി വായിച്ചു ,ഹരി പറഞ്ഞ ചോദ്യങ്ങള്‍ എനിക്കും ചോദിക്കാന്‍ ഉള്ളത്.അമേരിക്കയിലെ ഒരു പെണ്ണ് ,മക്കളെയും ഭര്‍ത്താവിനെയും വിട്ടു ഒരു ദിവസം ഹോട്ടലില്‍ താമസിക്കുക .അപ്പോള്‍ കണ്ടവനെ അപ്പാ :) എന്ന് വിളിക്കുക.അതുപോലെ തന്നെ ആ ഡ്രസ്സ് :) അങ്ങനെ അല്ലറ ചില്ലറ കുഴപ്പങ്ങള്‍ മാറ്റിയാല്‍ .നല്ലൊരു കഥ .

Anonymous said...

nala katha ake randu kathey vayichulu baki samaym pole vayichu therkam nala oru kathakarane kanan kazhinjathil snathosham nalla avatharanam

Unknown said...

നല്ല കഥ .... ഒറ്റ ശ്വാസത്തില്‍ വായിച്ച് തീര്‍ത്തു....

ചിതല്‍/chithal said...

ഒറ്റ ഇരുപ്പിന്‌ വായിച്ചു. ഇഷ്ടമായി എന്നു പ്രത്യേകം പറയണം എന്നു തോന്നി..

Anonymous said...

മനോഹരമായിരിക്കുന്നു.....
നല്ല എഴുത്ത്......വായനയുടെ നീളം അറിയിക്കുന്നെ ഇല്ല....

Manoraj said...

നട്ട്സിന്റെ ബസ്സ് വഴി ഇവിടെയെത്തി. കഥ പറയുന്നതെങ്ങിനെ എന്ന് കാട്ടി തന്നു. പക്ഷെ പ്രമേയത്തോട് എനിക്ക് കുറച്ച് എതിര്‍പ്പുകള്‍ ഉണ്ട്. ഫാന്റസി എന്ന ലേബലില്‍ ഒ.കെ. പക്ഷെ യാഥാര്‍ത്ഥ്യത്തോട് എന്തോ തീരെ ചേര്‍ന്നുനില്കാത്ത പോലെ. അതായത് ഒറ്റ കാഴ്ചയില്‍ ഇങ്ങിനെയൊക്കെ സംഭവിക്കുമോ എന്ന ഒരു തോന്നല്‍ മാത്രം. പക്ഷെ അത്തരം തോന്നലുകള്‍ക്കൊന്നിനും കഥ പറയാനുള്ള കഥാകാരന്റെ കഴിവിനെ തള്ളിപ്പറയാന്‍ മാത്രം പര്യാപ്തമല്ല. നീളക്കൂടുതല്‍ എനിക്ക് തോന്നിയില്ല. എങ്ങിനെ തോന്നും. ഞാനേ ഒരു നീളക്കൂടുതലില്‍ എഴുതുന്ന ആളല്ലേ.. ഏതായാലും ഒട്ടേറെ മനോഹരമായ കുറേ വിവരണങ്ങളുള്ള നല്ല ഒരു കഥ വായിച്ചതില്‍ സന്തോഷം.

Adarsh said...

Nalla Katha, simple touching. Pakshe oru mistake undu
Aadyam ...
റിസപ്ഷനിസ്റ്റിനോടുള്ള സംസാരത്തില്‍ നിന്നും നിന്റെ പേര് ശ്രുതി എന്നാണെന്നും, അമേരിക്കയില്‍ നിന്നും അവധിക്കാലം ചിലവഴിക്കാന്‍ വന്നതാണെന്നും ഞാന്‍ മനസ്സിലാക്കി.
Pinne ...
റൂം ബോയിയെങ്ങാനും ആയിരിക്കും എന്ന് കരുതി വാതില്‍ തുറന്ന ഞാന്‍ അപ്രതീക്ഷിതമായി, അതും മുണ്ടും നേര്യതും, മെറൂണ്‍ ബ്ലൌസ്സും, ധരിച്ച നിന്നെ കണ്ടപ്പോള്‍ ഒന്നു പകച്ചു എന്ന് പറയാതിരിക്ക വയ്യ. ഇംഗ്ലണ്ടില്‍ ഉള്ള നിന്നെ ഞാന്‍ വല്ല ഷോര്‍ട്ട്സിലോ, കാപ്രിയിലോ ആണ്‍ ആ സമയത്ത് പ്രതീക്ഷിച്ചത്.

Mukesh M said...

ഹോ; വായിച്ചു നിവൃതിയടഞ്ഞു എന്ന് പറയാന്‍ പറ്റുന്ന ഒന്ന്. എത്ര ലളിതമായി, ലാളിത്യത്തോടെ എഴതിയിരിക്കുന്നു. കഥ പറഞ്ഞ ഈ ശൈലിയും ഒരുപാട് ഇഷ്ടമായി. ഒരു കഥ മനസ്സില്‍ വരുന്നുണ്ട്; ഇത് വായിച്ചതിന്‍റെ പ്രചോദനമുല്‍ക്കൊണ്ട് എഴുതാമെന്നു വിചാരിക്കുന്നു. @@
ആശംസകള്‍ മാഷേ !!