Tuesday, April 19, 2011

ന സ്റ്റാഫ് സ്വാതന്ത്ര്യമർഹതി

രാവിലെ വീട്ടീന്നു വെറും ഒന്നേ ഒന്നര പ്ലേറ്റ് ഉപ്പുമാവിൽ, നാലേ നാലു പാളയങ്കോടൻ പഴവും ചേർത്തു കുഴച്ചകത്താക്കി വണ്ടിയുമെടുത്തു 8 മണിക്കോഫീസിലേക്കു പുറപെട്ട് 50 കിലോമീറ്റർ ദൂരം ഓടിച്ചോഫീസിൽ എത്തിയപ്പോഴേക്കും സമയം പതിവുപോലെ 8.30. സിസ്റ്റമൊക്കെ ഓൺ ചെയ്തു കഴിഞ്ഞപ്പോഴേക്കും ക്ഷീണിച്ചു. ഒരു ചൂടു ചായകുടിച്ചിട്ടാകാം അടുത്ത പരിപാടിയെന്നു കരുതി പാണ്ട്രിയിലേക്കു നടക്കുന്നവഴിക്കാ നിങ്ങളെ എം ഡി വിളിക്കുന്നൂന്നു ഒരുവൻ പറഞ്ഞത്.


രാവിലെ ഒരു ചായകുടിക്കാനും കുടിക്കാനും കൂടെ സമ്മതിക്കില്ലല്ലോ ദൈവമേ, "ന സ്റ്റാഫ് സ്വാതന്ത്ര്യമർഹതി" എന്നു ചിന്തിക്കുന്നവരെ നീയെന്തിനിങ്ങനെ പനപോലെ വളർത്തുന്നൂ എന്നു ചിന്തിച്ചുകൊണ്ടു എം ഡിയുടെ മുറിയിലേക്കു കയറി.

പതിവുപോലെ റാബർട്ട് സ്റ്റൈലിൽ രണ്ടു പുക ആഞ്ഞുവലിച്ചുകൊണ്ടു ഒരു ഏ4 ഷീറ്റ് പേപ്പർ എടുത്തെനിക്കു നീട്ടിയതിനുശേഷം നേരത്തെ ആഞ്ഞുവലിച്ച രണ്ടു പുക ഒറ്റപുകയായി പുറത്തേക്കൂതിയതിനുശേഷം വ്ിശാലമായൊന്നു ചിരിച്ചു.

പേപ്പറിലെ ലിപികളിലൂടെ എന്റെ നയനങ്ങൾ ഭരതനാട്യം, കുച്ചുപുടി, കഥക്, ഒഡീസി നൃത്തചുവടുകൾ വച്ചു കലാതിലകപട്ടം നേടി.

മൊത്തം ഡിപ്പാർട്ടുമെന്റിലുള്ളവർ ഒരുമിനിറ്റു പോലും വിശ്രമമില്ലാതെ ജോലി ചെയ്താൽ പോലും മൂന്നാലു ദിവസം ചെയ്യാനുള്ള പണിയുണ്ട്. “പണി തന്നൂല്ലെ“ ചുള്ളാ സ്റ്റൈലിൽ ഞാനൊരു സൈഡ് വലിഞ്ഞ ചിരിചിരിച്ചുകൊണ്ടു ചോദിച്ചു; യസ്മാനെ, എന്നേക്കാണു ടാസ്ക് കമ്പ്ലീഷൻ?

റാബർട്ട് വീണ്ടും രണ്ടു പുകയെടുത്തു, പുക പുറത്തേക്കു വരാതെ വിശാലമായി ചിരിച്ചതിനു ശേഷം പുകയോടൊപ്പം തന്നെ വാക്കുകളും പുറത്തേക്കു വിട്ടു.

ഇന്നു വൈകീട്ട്, മാക്സിമം നാളെ 10 മണിക്കു മുൻപ്!! എന്തേ!

യസ്മാനെ, മറ്റൊന്നും വിജാരിക്കരുത്!

എന്താ, എന്തു പറ്റി?

മറ്റേതു ഞാൻ വീട്ടിലു മറന്നു വച്ചു!

ഏത്?

മ്റ്റേ വിളക്ക്!

തെളിച്ചു പറയണം മനുഷ്യാ.

സാർ നമ്മുടെ ആ ജീനി ഇരിക്കുന്ന വിളക്കു ഞാൻ എടുക്കാൻ മറന്നു.

യു മീൻ ദി മാജിക്ക് ലാമ്പ്?

ലോ ലതു തന്നെ യസ്മാ!

വീണ്ടും രണ്ടു പുക ഉള്ളിലേക്ക്, ചിരിയില്ലാത്തോണ്ട് പെട്ടെന്നു തന്നെ പുറത്തോട്ടും. എപ്പോഴത്തേക്കു കമ്പ്ലീറ്റ് ചെയ്യാൻ പറ്റും?

വ്യാഴാഴ്ച വൈകീട്ടു തട്ടുകടപൂട്ടുന്നതിലും മുൻപു ട്രൈ മാഡാം സർ.

ഉം ശരി.

64 comments:

കുറുമാന്‍ said...

മാസങ്ങളും, വർഷങ്ങളുമായി ബ്ലോഗെഴുത്തു നിറുത്തിയിട്ട്. തിരിച്ചു വരാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ഒരു ചെറിയ പോസ്റ്റ്

Villagemaan said...

ആ വിളക്ക്..കൈ വായ്പ്പ ആയിട്ട് ഒന്ന്..കിട്ടുമോ? ഇടയ്ക്കിടയ്ക്ക് ഈയിടെയായി ആവശ്യം വരുന്നു..ഹി ഹി !

Anonymous said...

It is really unfortunate to get salary without doing any work...I am in an MNC ...due to family compulsion unable to make a move from current job..
Last 9 months no work... only browsing.. talent is dead... knowledge is dead... and useless for any other job...

Pony Boy said...

എന്ത് ഗുരുവിന്റെ ചത്ത് കിടന്ന് തൂലിക എണ്ണീറ്റിരുന്നു ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിച്ചത് പോലുണ്ടല്ലോ...ആ ശൈലി പോയിട്ടില്ല കേട്ടോ...നല്ല അറ്റമ്പ്റ്റ്...

പൊറാടത്ത് said...

അപ്പോ എടക്കേങ്കിലും ബസ്സീന്നൊക്കെ പൊറത്ത് എറങ്ങാംന്നായേക്കുണൂ..ല്ലേ..

തന്തോയം യെസ്മാ..

പാവപ്പെട്ടവന്‍ said...

എന്തയാലും കുറെ നാളുകൾക്ക് ശേഷമെഴുതിയ കഥക്ക് വേണ്ടുന്ന മികവില്ലതെ പോയല്ലോ കുറുമാ..

jayanEvoor said...

kuruman!

cheruthaakkanda!
poratte postukal kandam kandamaayi!

sijo george said...

തിരിച്ച് വരൂ..വേഗം..ഒരു കിണ്ണങ്കാച്ചി പോസ്റ്റുമായിട്ട്..:)

Manju Manoj said...

ഇനിയത്തെ പോസ്റ്റ്‌ ചെറുതാകണ്ട ട്ടോ.... പണ്ടത്തെ പോലെ നല്ല പോസ്റ്റുകള്‍ വേഗം എഴുതൂ....

ചിതല്‍/chithal said...

ആ വിളക്കു്‌.. അതിൽ നിന്നൂറുന്ന കഥകൾ.. ഞങ്ങൾ കാത്തിരിക്കുന്നു..
മറ്റൊരു കുറുമാൻ മാജിക്ക് സീരീസിനായി.. നിരാശരാക്കരുതേ..
ആപ്പീസിൽ പിടിപ്പതു്‌ പണിയാണെന്നു്‌ മനസ്സിലായെങ്കിലും കണ്ടില്ലെന്നു്‌ നടിക്കുന്നു :)
ഉടൻ മടങ്ങിവരു.

ഏറനാടന്‍ said...

ബസ്സില്‍ നിന്നും ബ്ലോഗിലേക്ക് വരൂ.. ഇതാണ് നമ്മുടെ ഗോദ ഗഡീ..

kARNOr(കാര്‍ന്നോര്) said...

അപ്പോ വ്യാഴാഴ്ച പുതിയ പോസ്റ്റ് ഉണ്ടാവും ല്ലേ? വെയിറ്റ് ചെയ്യാം.. :)

രഘുനാഥന്‍ said...

ബൂലോകത്തേയ്ക്ക് വീണ്ടും മിലിട്ടറി സ്വാഗതം.....

Typist | എഴുത്തുകാരി said...

അപ്പോ വീണ്ടും വരുന്നൂല്ലേ,നന്നായി.

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

അത് ശരി അപ്പ്യോന്റെ..കാണാണ്ടായ മേജിക്ക് ലാമ്പ് നിങ്ങട്യെ കയ്യീല്ല്യാരിക്ക്ണ്ല്ലേ..ഭായ്

Manoraj said...

വളരെകാലമായി മാഷുടെ പോസ്റ്റ് വായിക്കണമെന്ന് കരുതുന്നു. പലതും പഴയതായി വായിച്ഛിട്ടുണ്ട്.. ആദ്യമായാന് ഒരെണ്ണം ഇപ്പോള്‍ .. സന്തോഷം.. തിരിച്ചു വരുന്നതില്‍.. ഇത് തുടരനാണോ?

സുജയ said...
This comment has been removed by the author.
സുജയ said...

Welcome back...ഞാനും ഒരു തിരിച്ചുവരവിനു ശ്രമിക്കുന്നു.

വിനുവേട്ടന്‍ said...

കുറുമാന്‍ജീ... വെല്‍ക്കം ബാക്ക്‌.... ആ വിശാല്‍ജിയേയും കൂടി ഒന്ന് തപ്പിപ്പിടിക്കാന്‍ പറ്റുമോന്ന് നോക്ക്‌... അത്‌ പോലെ ദില്‍ബാസുരനേയും കുട്ടന്‍മേനോനെയും ഒക്കെ... നിങ്ങളൊക്കെ ഇല്ലാതെ ഇവിടെ എന്ത്‌ ആഘോഷം...

അപ്പോള്‍ വ്യാഴാഴ്ച അടുത്ത പോസ്റ്റ്‌ ഇട്ടില്ലെങ്കില്‍ ഗള്‍ഫ്‌ ഗേറ്റെടുത്ത്‌ വീണ്ടും തലയില്‍ വച്ച്‌ തരും... പറഞ്ഞില്ലാന്ന് വേണ്ടാട്ടാ...

Binoj (somettan) said...

കൊള്ളാം.
സ്റ്റൈല്‍ ആയിട്ടുണ്ട്.
എം ഡി മലയാളി അല്ല അല്ലെ?
വേറെ മലയാളി പാരകളും ഇല്ലേ ആപ്പീസില്‍?
ഭാഗ്യവാന്‍. :)

ഹരിയണ്ണന്‍@Hariyannan said...

എഴുത്തിന്റെ മാജിക് ലാമ്പ് നിങ്ങളിങ്ങനെ തട്ടുമ്പുറത്തിട്ടേക്കാണ്ട് എടുത്തിട്ടു വരൂ ഇഷ്ടാ..
എത്ര നാളായി ഒന്നര്‍മ്മാദിച്ചിട്ട്?
:)

ഫെനില്‍ said...

ഒടുവില്‍ തിരിച്ചെത്തി അല്ലെ.
പിന്നെ ഇനിയെങ്കിലും ജീനി ഇരിക്കുന്ന വിളക്ക് എടുക്കാൻ മറക്കല്ലേ

yousufpa said...

ഈ നിലയ്ക്ക് പോയാൽ ഏമാന്മാർ ദുഫായിൽ നിന്ന് ഓടിച്ചിടും കേട്ടോ..

ഞാന്‍:ഗന്ധര്‍വന്‍ said...

ആഹ ഇത് ഇവിടെ ആയിരുന്നോ ഇട്ടിരുന്നത്. കൊള്ളാം ട്ടാ.. ഇത്തിരി കൂടി വലിയ കഥ പോന്നോട്ടെ.
ആശംസകള്‍!!!

പാര്‍ത്ഥന്‍ said...

എന്തിനാ വിളക്ക്.
ആ മന്ത്രം മറന്നുപോയോ?
-- -- -- -- (അവസാനം സ്വാഹഃ എന്നു പറഞ്ഞാൽ മതി.)

K@nn(())raan*കണ്ണൂരാന്‍.! said...

അപ്പൊ ഇവിടൊക്കെ കാണും ല്ലേ!
ആശംസകള്‍

Kishor said...

Hello kuruman I read your Parpidam blog.I suggest to your readers below site

http://mybizle.com ,kerala's new classifieds and community site.Hre you can Buy/Sell/Find Apartments in kerala,villas in kerala,Properties in Kerala,Land for Sale in Kerala,Commercial and residential properties in kerala.visit http://mybizle.com and register with mybizle.com.Only 4 easy steps to post your advertisement in mybizle.com.1.Register with mybizle.com,2.activate your account,3.log on to mybizle,com,4.Post you advertisements.

Kishor,from Kozhokode,Kerala.

Sree said...

I am new to this world of blogs... liked your style of writing and I finished all your posts in 2 days! Unfortunately this post fails to reach the levels of your previous ones.

Ezhuthathe irunnu touch poyathavum alle? Wish you the very best...come back with the mater pieces!

ഗിനി said...

nice one.. :)

. said...
This comment has been removed by the author.
Ashraf Ambalathu said...

അതെന്തായാലും നന്നായി, പുതു തലമുറക്ക്‌ അതൊരു പ്രചോദനമാകട്ടെ. ആശംസകള്‍.

ഹാഷിക്ക് said...

സന്തോഷം...... പുതിയ കഥകള്‍ക്കായി കാത്തിരിക്കാം.......

alif kumbidi said...

കുറുമാന്‍ കുറിപ്പുകളിലേക്ക് ആദ്യമായി ഞാന്‍...
കൊള്ളാലോ വീഡിയോണ്‍ എന്ന് പറഞ്ഞ മാതിരി പറഞ്ഞു പോകുന്നില്ല!
എനിക്കിഷ്ട്ടായി ...ശരിക്കും..!!!

ആളവന്‍താന്‍ said...

ചില നേരം തോന്നിപ്പോവും ഇതേ പോലത്തെ പണികള്‍ കൊണ്ട് തലയ്ക്കു വയ്ക്കുന്ന സാറന്മാരോട് "എനിക്കിപ്പം മനസ്സിലല്ലെടാ പുല്ലേ ചെയ്യാന്‍" എന്ന് പറയണം എന്ന്. പിന്നെ വിചാരിക്കും വേണ്ടാന്ന്. ജോലീം കൂലീം ഇല്ലാതെ തെണ്ടിത്തിരിയുന്ന ഗഡികളുടെ 'മൂല്യം' ഇനിയും കൂടിയിട്ടില്ലല്ലോ നാട്ടില്‍!!!

ബൈജു സുല്‍ത്താന്‍ said...

തിരിച്ചുവരുമ്പോള്‍ ഇങ്ങനെത്തന്നെ വേണം...ആഘോഷമായിട്ട്...

ഒരു ദുബായിക്കാരന്‍ said...

ചെറുതാണേലും കിണ്ണന്‍..

ഷമീര്‍ തളിക്കുളം said...

:)

ഷബീര്‍ (തിരിച്ചിലാന്‍) said...

തിരിച്ചുവരൂ... തിരിച്ചുവരൂ... ബൂലോകം കൂടുതല്‍ കാത്തിരിക്കുന്നു...

ഒരു യാത്രികന്‍ said...

വന്‍ തിരിച്ചു വരവുകള്‍. കൂടുതല്‍ കിടിലന്‍ കഥകള്‍ കാത്തിരിക്കുന്നു...............സസ്നേഹം

ബ്ലാക്ക്‌ മെമ്മറീസ് said...

ന്റെ കുറുമാനെ !!!! ന്നിട്ടാ ലാമ്പ് കിട്ടിയോ ...കിട്ടിയാ പറയണേ

Captain Haddock said...

ഇപ്പളാ കണ്ടേ....ബാകി കൂടെ വരട്ട്....

kanal said...

വെല്‍ക്കം ബാക്ക്‌പുതിയ കഥകള്‍ക്കായി കാത്തിരിക്കാം

hashim kallungal said...

welcome back! good one

mad|മാഡ് said...

ഹ ഹ ഹ അടിപൊളി.. അവസാനത്തെ ആ ലത് വായിച്ചു ഒരുപാടങ്ങ് ചിരിച്ചു..ഇനിയും കാത്തിരിക്കുന്നു..പുതു ചിരിപടക്കങ്ങള്‍ക്ക്..

sy@m said...

കുറുജീ... താങ്കളുടെ പോസ്റ്റുകള്‍ കുറച്ചു നാളായി കാണാഞ്ഞതോടെ എന്‍െ്‌റ ബ്ലോഗ് വായനപോലും ഞാന്‍ നിര്‍ത്തിയിരുന്നു. ഇന്ന് യാദൃശ്ചികമായി ഒന്നു തുറന്നു നോക്കിയപ്പോള്‍ ദേ കിടക്കുന്നു പൊളപ്പന്‍ പോസ്റ്റ് ഒരെണ്ണം. തേങ്ങാ അടിക്കാന്‍ ആദ്യമേ കഴിായഞ്ഞതു കൊണ്ട് വൈകി കിട്ടിയ ഒരു കൊട്ടത്തേങ്ങ അടിക്കുന്നു... (((((((((ഠേ)))))))))).... കുറുജീ കലക്കിയിട്ടുണ്ട്... ഇപ്പോള്‍ ദേ മൂന്നു മാസം കഴിയുന്നു... പോരട്ടെ ഇനിയും....

sy@m said...

പിന്നെ ആ വിളക്ക്... വല്ലപ്പോഴും അതൊന്നു കിട്ടിയാല്‍ നന്നായിരുന്നു... അത്ര കഷ്ടപ്പാടാണേ നാട്ടിലെ പത്രപ്രവര്‍ത്തനം...

കൊച്ചുബിബി said...

അപ്പൊ ഇനി ഇവിടെത്തന്നെ ഉണ്ടാകും.ഇട്ടേച്ച് പോകൂലല്ലോ അല്ലേ..... :)

ജിക്കുമോന്‍ - Thattukadablog.com said...

ഹോ ഒരു കാറ്റ് വീശിയല്ലോ.. അപ്പൊ ഇവിടെ കാണുമോ ഇനി...

സസ്നേഹം said...

വളരെ നന്നായിരിക്കുന്നു...
മലയാളികള്‍ക്ക് പ്രിയപ്പെട്ട സൈറ്റായ 26000 അംഗങ്ങളുള്ള സസ്നേഹത്തിലേക്ക് സ്വാഗതം..സസ്നേഹത്തില്‍ അംഗമാവുകയും നിങ്ങളുടെ മനോഹരങ്ങളായ രചനകള്‍ പോസ്റ്റ്‌ ചെയ്യുകയും ചെയ്യണമെന്നു വിനീതമായി അറിയിക്കുന്നു.www.sasneham.net
അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..http://i.sasneham.net/main/authorization/signUp?

anoop said...

എഴുത്ത് നിര്‍ത്തല്ലേ പ്ലീസ്...

P V Ariel said...
This comment has been removed by the author.
hari said...

chumma angu ezhuthanam!!! ezhuthunathu ningal aayathukondu aarum vayikkum :)

sreekumar said...

please continue writing..

പോങ്ങുമ്മൂടന്‍ said...

കുറുമേട്ടാ,

വർഷം 1 ആവാറാവുന്നു എന്തെങ്കിലും കുറിച്ചിട്ടിട്ട്. ഇനിയും ക്ഷമിച്ചിരിയ്ക്കാൻ വയ്യ. ഉടൻ തന്നെ ഒളിച്ചുകളിയ്ക്കുന്ന വിഷയത്തെ കണ്ടെത്തി കടന്നുപിടിച്ച് വിവസ്ത്രയാക്കി നിന്ന നില്പിൽ പൂശിയിടൂ... :)

പോങ്ങ്സ്

Anonymous said...

നല്ല കഥ, കുഞ്ഞിക്കഥ.രസിച്ചു,നന്നായി.

ഗുണ്ടൂസ് said...

kollonnaayi tta.. ezhuthth vendaachvo?

KUNJUBI VARGHESE said...

എഴുത്തു നിർത്തിയോ>> അതൊ മരിച്ചു പോയോ?
മയ്യത്തായോ? വിവരം പറ. ഇതു 2012 ജൂൺ മാസം 6 മാസമാ‍യില്ലെ? ചീയെർസ്...

അമ്മൂട്ടി said...

എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാനും നിങ്ങളുടെ രചനകള്‍ വായനക്കാരുമായി പങ്കു വയ്ക്കാനും പല വിഷയങ്ങളില്‍ ചര്‍ച്ചകളില്‍ ഏര്‍പ്പെടാനും ചാറ്റ് ചെയ്യാനും ഒക്കെ ആയി ഒരു സൌഹൃദക്കൂട്ടായ്മ..അക്ഷരച്ചെപ്പ്..! കഴിയുന്നത്ര വായനക്കരിലെയ്ക് രചനകള്‍ എത്തിക്കുക എന്നത് എഴുത്ത്കാരന്റെ കടമയാണ്.അതിനായി ഞങ്ങള്‍ ഒരു വേദി ഒരുക്കിയിട്ടുണ്ട്..
രചനകള്‍ പോസ്റ്റ്‌ ചെയ്ത് അഭിപ്രായങ്ങള്‍ അറിയുന്നതിനൊപ്പം മറ്റു എഴുത്തുകാരെ കൂടി പ്രോത്സാഹിപ്പിക്കുക..! ഒരു കൂട്ടായ്മയുടെ ഭാഗമാകുക..അതോടൊപ്പം രസകരമായ പല പല ഡിസ്കുകളും ചര്‍ച്ചകളും അണിയറയില്‍ ഒരുങ്ങുന്നു..രസകരമായ ഒരു അന്തരീക്ഷത്തിലേയ്ക്ക് താങ്കളെ വിനീതമായി ക്ഷണിച്ചു കൊള്ളുന്നു..
Join to..
http://aksharacheppu.com
-സ്നേഹപൂര്‍വ്വം അമ്മൂട്ടി

ഓ...ഞാന്‍ എന്നാ പറയാനാ..! said...

നേരത്തെ വായിച്ചു .....എന്നാലും ഇപ്പോള്‍ ഒരു കമ്മെന്റ് ഇട്ടേക്കാം...ഇവിടേം ഒരു ഹാജര്‍ കിടക്കട്ടെ ...

ഓ...ഞാന്‍ എന്നാ പറയാനാ..! said...

നേരത്തെ വായിച്ചു .....എന്നാലും ഇപ്പോള്‍ ഒരു കമ്മെന്റ് ഇട്ടേക്കാം...ഇവിടേം ഒരു ഹാജര്‍ കിടക്കട്ടെ ...

Vinayan k k said...

nannu

ജയരാജ്‌മുരുക്കുംപുഴ said...

രസകരമായി കേട്ടോ ........ ബ്ലോഗില്‍ പുതിയ പോസ്റ്റ്‌....... അയാളും ഞാനും തമ്മില്‍....... വായിക്കണേ.....

Kevin Goff said...


This comment has been removed by the author.

Santhosh Nair said...

Kollaam mashe...
touch vittathinte cheruthaayi kaananundenkilum -- cheruthaayi - manoharamaayi - rasakaramaayi avatharippichu....
ennaalum kurachoode uppumaavum 2 pazhavum koodi thattiyaal nannavum nnu thonnunnu.