Tuesday, November 28, 2006

എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍ - 5

കയറിയ അതേ സ്ഥലത്തു തന്നെ ടാക്സി എന്നെ തിരിച്ചെത്തിച്ചു. മീറ്ററില്‍ കാണിച്ച തുക പോക്കറ്റില്‍ നിന്നുമെടുത്തു കൊടുത്തപ്പോള്‍, കൈ ചെറുതായെങ്കിലും ഒന്നു വിറച്ചു. ചുരുങ്ങിയത് ഒരു മൂന്നാലു ദിവസത്തേക്കുള്ള ഭക്ഷണത്തിന്റെ പൈസയാണ് ഒരുപകാരവുമില്ലാത്ത യാത്രക്കായി കൊടുക്കേണ്ടി വന്നിരിക്കുന്നത് എന്നതു തന്നെ കാരണം.

നേരം ഇരുട്ടാന്‍ ഇനിയും സമയമുണ്ട്. സ്വിറ്റ് സര്‍ലന്റിലേക്ക് കടക്കാന്‍ കഴിയാതിരുന്നത്, മനസ്സിനെ മരവിപ്പിച്ചിരിക്കുന്നു. വീശിയടിക്കുന്ന തണുത്ത കാറ്റ് ഇപ്പോഴിതാ ശരീരത്തിനേയും മരവിപ്പിക്കുന്നു. ബാഗ് തോളില്‍ തൂക്കി ഞാന്‍ നടന്നു, പഴയ ആ ബാറിലേക്കു തന്നെ.

പഴയ അമ്മൂമ്മമാരും, അപ്പൂപ്പന്മാരും അതാതു സ്ഥലങ്ങളില്‍ ഇരിക്കുന്നുണ്ട്, പുതുതായി ചിലര്‍ വന്നിട്ടുണ്ടുമുണ്ട്. കൌണ്ടറില്‍ പോയി ഒരു ബിയര്‍ വാങ്ങി, ഒരറ്റത്തുള്ള ബഞ്ചില്‍ പോയി ഇരുന്നു. എന്റെ എതിര്‍വശത്തായി മൂന്നു ചെറുപ്പക്കാര്‍ ഇരിക്കുന്നു. ചെറുപ്പക്കാര്‍ എന്നു പറയുന്നതിലും നല്ലത് ചെക്കന്മാര്‍ എന്നു പറയുന്നതാണ്, കാരണം മൂന്നു പേരും ഇരുപതില്‍ താഴെ മാത്രം പ്രായമുള്ളവരാണ്.

ഇനിയെന്തു ചെയ്യണം എന്നാലോചിച്ചുകൊണ്ട്, ഞാന്‍ ബിയര്‍ അല്പാല്പമായി നുണഞ്ഞു. ഒരു വിത്സെടുത്ത് കത്തിച്ചു, പുകയൂതി വിട്ടുകൊണ്ട് നോക്കിയപ്പോള്‍ എന്നെ നോക്കി ചിരിക്കുന്ന മൂവര്‍ സംഘത്തേയാണു ശ്രദ്ധയില്‍ പെട്ടത്. ഞാനും ചിരിച്ചു. എന്റെ ചിരിക്കായ് കാത്തുനിന്നതുപോലെയായിരിന്നു അവരുടെ പിന്നീടുള്ള നീക്കങ്ങള്‍. അവനവന്റെ ഗ്ലാസുകള്‍ എടുത്ത് അവര്‍ എനിക്കഭിമുഖമായി വന്നിരുന്നു. പിന്നെ എനിക്ക് കൈ തന്ന് പേരുകള്‍ പറഞ്ഞു, പിയര്‍, അഡ്രിന്‍, മാര്‍ട്ടിന്‍. അവരില്‍ പിയര്‍ തരക്കേടില്ലാതെ ഇംഗ്ലീഷ് സംസാരിക്കുന്നുണ്ടായിരുന്നു. അവന്റെ അമ്മ ഫ്രെഞ്ചും, അച്ഛന്‍ ന്യൂസിലാന്റുകാരന്‍
കാപ്പിരിയുമാണ്. മറ്റു രണ്ടു പേരുടേയും, അമ്മമാര്‍ കാപ്പിരിയും, അച്ഛന്മാര്‍ ഫ്രെഞ്ചും. .

സംസാരിക്കുന്നതിന്റെ ഇടക്ക് എന്നോട് ഒരു സിഗററ്റ് ചോദിച്ച് വാങ്ങി മൂന്നു പേരും കൂടി വലിച്ചു. നിവൃത്തിയില്ലാതെ ദില്ലിയില്‍ പാതിരാത്രി, കടകള്‍ പൂട്ടിയ നേരത്ത് ഗൂര്‍ക്കയുടെ കയ്യില്‍ നിന്നും ഒരു ബീഡി വാങ്ങി ഞങ്ങള്‍ മുന്നാലു പേര്‍ ചേര്‍ന്ന് പലപ്പോഴും വലിച്ചിട്ടുണ്ടെന്നൊഴികെ,ഒരു സിഗററ്റ് വാങ്ങി മൂന്നു പേര്‍ വലിക്കുന്നത് ആദ്യമായാണ് ഞാന്‍ കാണുന്നത്. അതും ഫ്രാന്‍സില്‍.

പിന്നെ അവരില്‍ ഒരുവന്‍ എഴുന്നേറ്റു പോയി ഒരു ഗ്ലാസ് ബിയര്‍ വാങ്ങി വന്ന് അവര്‍ മൂന്നുപേരുടെ ഗ്ലാസിലും തുല്യമായൊഴിച്ച് കഴിച്ചു. ഒരു ബിയര്‍ വാങ്ങി മൂന്നു പേരടിക്കുന്നതും ആദ്യമായി കാണാന്‍ യോഗമുണ്ടായി. ദൈവമേ ഇനി ഇവര്‍ വലിക്കുന്നതും, കുടിക്കുന്നതിന്റേയും രീതി ഇങ്ങനേയാണോ എന്നെനിക്ക് സംശയം തോന്നാതിരുന്നില്ല.

എന്റെ ഗ്ലാസ്സ് കഴിഞ്ഞപ്പോള്‍ ഞാന്‍ ഒരു ഗ്ലാസ് കൂടെ വാങ്ങാന്‍ പോയി, പിന്നെ തോന്നി, കയ്യിലുള്ള പൈസകൊണ്ട് എന്തായാലും ഭാവി കരുപ്പിടിക്കാന്‍ കഴിയില്ല, എങ്കില്‍ പിന്നെ ഈ പിള്ളേര്‍ക്കെന്തുകൊണ്ട് രണ്ടു ബിയര്‍ വാങ്ങി കൊടുത്തുകൂട? അവരില്‍ എന്നോട് കൂടുതല്‍ സംസാരിച്ചിരുന്ന പിയര്‍ എന്ന പയ്യനെ ഞാന്‍ അടുത്തോട്ട് വിളിച്ചു ചോദിച്ചു, ബിയര്‍ അടിക്കുന്നോ എന്ന്. അവന്റെ മുഖം മൊത്തമായൊന്നു തെളിഞ്ഞു, പിന്നെ പറഞ്ഞു, നിങ്ങള്‍ ബില്ല് കൊടുക്കുമെങ്കില്‍ തീര്‍ച്ചയായും കഴിക്കാം എന്ന്.

ഫ്രാന്‍സിലായിരുന്നിട്ടും, കയ്യില്‍ കാര്യമായി കാശില്ലാതിരുന്നിട്ടും, അല്പം അഹങ്കാരം എനിക്കു തോന്നിയതിന്റെ പരിണിതഫലമായി എനിക്കടക്കം നാലു ബിയര്‍ ഞാന്‍ വാങ്ങി. അമ്പതിന്റെ ഒരു ഫ്രാങ്ക് കൊടുത്തു എന്നു മാത്രമല്ല, ബാക്കിയുള്ള രണ്ട് ഫ്രാങ്ക് ടിപ്പായും കൊടുത്തു.

നാലുപേരും ഒരുമിച്ചിരുന്നു ബിയറടിക്കുന്നതിന്റെ ഇടയില്‍ പിയറിന്നോട് ഞാന്‍ ഫ്രാന്‍സിനേകുറിച്ചും, സ്വിറ്റ്സര്‍ലന്റിനേകുറിച്ചും പല പല കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ഇത്രയും അടുത്തിടപഴകിയിട്ടും, മേശമേല്‍ വച്ചിരുന്ന സിഗററ്റു പായ്ക്കറ്റില്‍ നിന്ന് ഓരോ പ്രാവശ്യം സിഗററ്റെടുക്കുമ്പോഴും അവര്‍ എന്നോട് അനുമതി ചോദിച്ചിരുന്നു.

സംസാരിച്ചിരിക്കുന്നതിന്റെ ഇടയില്‍ പിയറിനോട് ഫ്രാന്‍സിലെ ബാസലിലേക്കുള്ള എന്റെ ആഗമനോദ്ദേശം അറിയിച്ചു. എനിക്ക് സ്വിറ്റ്സര്‍ലന്റിലേക്ക് പോകണം, പക്ഷെ കയ്യില്‍ വിസയില്ല.

ആദ്യമായി എന്നോട് ചോദിക്കാതെ തന്നെ പിയര്‍ ഒരു സിഗററ്റെടുത്ത് കത്തിച്ചു, പിന്നെ ഉള്ളിലേക്ക് പുക ആഞ്ഞാഞ്ഞു വലിക്കുകയും, പുറത്തേക്കു തള്ളുകയും ചെയ്തു. അതിന്നുശേഷം, വളരെ മൃദുവായ സ്വരത്തില്‍ ഫ്രെഞ്ചില്‍ മറ്റു രണ്ടു പേരോടുമായ് എന്തൊക്കേയോ സംസാരിച്ചു. അവരും എന്തൊക്കേയോ പിയറിന്നോട് പറയുന്നുണ്ടായിരുന്നു.

ദൈവമേ, വിശ്വസിച്ചു പറഞ്ഞതു വിനയായോ, ഇവര്‍ എന്നെ ചതിക്കുമോ? ഉള്ളില്‍ ചെറിയ ഭയം തോന്നാന്‍ തുടങ്ങി. എന്റെ ഭയം അസ്ഥാനത്താണെന്നു തെളിയിച്ചുകൊണ്ട് പിയര്‍ എന്നോട് പറഞ്ഞു. പോലീസ് ചെക്ക് പോസ്റ്റിലൂടെയല്ലാതെ, ബോര്‍ഡര്‍ ക്രോസ് ചെയ്യുക കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്, ട്രെയിനിലായാലും ചെക്കിങ്ങ് എപ്പോഴുമുണ്ട്. എങ്കിലും, നമുക്ക് ശ്രമിച്ചു നോക്കാം.

പ്രതീക്ഷയുടെ ഒരു ചെറിയ നാളം എന്റെ ഉള്ളില്‍ തെളിഞ്ഞു. വരൂ നമുക്ക് പോകാം, പിയര്‍ എന്നോട് പറഞ്ഞു.

ബിയറടി മതിയാക്കി ഞങ്ങള്‍ എഴുന്നേറ്റു പുറത്തേക്ക് നടന്നു. സൂര്യന്‍ അസ്തമിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി കഴിഞ്ഞിരിക്കുന്നു. വീശുന്ന കാറ്റിന്നു കുളിരും കൂടിയിരിക്കുന്നു.


കുന്നിന്‍ ചെരുവിലൂടേയും, മരങ്ങള്‍ക്കിടയിലൂടേയും, ടാര്‍ ചെയ്ത റോട്ടിലൂടേയും, രണ്ടു മൂന്ന് കിലോമീറ്ററോളം ദൂരം നടന്നിരിക്കണം. ഒരു ചെറിയ വീടിന്റെ ഉള്ളിലേക്ക് ആഡ്രിന്‍ കയറിപോയി. പിന്നെ തിരിച്ചു വന്നത് വീടിന്റെ മുന്‍പില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ താക്കോലുമായാണ്.

അഡ്രിന്‍ ഡ്രൈവിങ്ങ് സീറ്റിലും, മാര്‍ട്ടിന്‍ മുന്‍ സീറ്റിലും കയറി. പിയറും ഞാനും പിന്‍ സീറ്റിലും. കാര്‍ മുന്നോട്ട് നീങ്ങി. സൌന്ദര്യമേറിയ, വൃത്തിയേറിയ മലനിരകള്‍ക്കിടയിലൂടെ വണ്ടി കുറേ നേരം ഓടിയതിന്നുശേഷം അഡ്രിന്‍ വണ്ടി നിറുത്തി. ഇരുള്‍ ചെറുതായി പരന്നു തുടങ്ങിയിരിക്കുന്നു.

പിയര്‍ എന്നോട് ഇറങ്ങാന്‍ ആവശ്യപെട്ടു, ബാഗുമെടുത്ത് ഞാന്‍ ഇറങ്ങിയതിന്നു പിന്‍പെ പിയറും ഇറങ്ങി. പിന്നെ അങ്ങു ദൂരെ, വെളിച്ചം കത്തുന്ന രണ്ടു ചെറിയ കെട്ടിടങ്ങള്‍ കാണിച്ചു തന്നിട്ട് എന്നോട് പറഞ്ഞു, ദാ ആ കാണുന്ന ആദ്യത്തെ ചെക്ക് പോസ്റ്റാണ് ഫ്രാന്‍സ് ചെക്ക് പോസ്റ്റ്. അതിന്നപ്പുറം ഒരു മുന്നൂറു മീറ്റര്‍ കഴിഞ്ഞു കാണുന്നത് സ്വിറ്റ്സ് ചെക്ക് പോസ്റ്റും.

ഉവ്വ്, എനിക്കറിയാം, കുറച്ചു മണിക്കൂറുകള്‍ക്കു മുന്‍പെ ഞാന്‍ ഇവിടെ ടാക്സിയില്‍ വന്നിറങ്ങയതാണ്. ഫ്രെഞ്ച് ചെക്ക് പോസ്റ്റില്‍ പാസ്പോര്‍ട്ട് ചെക്ക് ചെയ്ത്, സ്വിസ് വിസ ഇല്ല എന്നു പറഞ്ഞു അവര്‍ എന്നെ തിരികെ അയച്ചതുമാണ്.

മനസ്സിലായി, ബോര്‍ഡറില്‍ നിന്നും കുറുമാനെ തിരിച്ചു വിട്ടു എന്നു പറഞ്ഞപ്പോള്‍ തന്നെ ഞങ്ങള്‍ക്കു കാര്യം മനസ്സിലായി, ഇതായിരിക്കും ചെക്ക് പോസറ്റെന്ന്. ഇതല്ലാതെ, ബേസലില്‍ വേറെ ഒരു ചെക്ക് പോസ്റ്റ് ഇല്ല. തിരക്കു കൂട്ടാതെ ഞാന്‍ പറയുന്നത് ശ്രദ്ധിക്കൂ.

പിയര്‍ പറയൂ.

ഇവിടെ നിന്നും ദാ ആ കാണുന്ന മരങ്ങള്‍ നിറഞ്ഞ പറമ്പിലൂടെ ഒരു അര മൈല്‍ നേരെ നടക്കുക. കൈ നേരെ ചൂണ്ടികൊണ്ട് പിയര്‍ പറയാന്‍ തുടങ്ങി. ഏകദേശം അര മൈല്‍ നടന്നാല്‍, ഇടത്തോട്ട് തിരിഞ്ഞു ഒരു അര മൈല്‍ വീണ്ടും നടക്കുക, അപ്പോള്‍ ഒരു കമ്പി വേലി കെട്ടിയിരിക്കുന്നതു കാണാം. അതാണ് ഫ്രാന്‍സ്, സ്വിസ്സ് ബോര്‍ഡര്‍. കമ്പി വേലി എന്നു പറഞ്ഞാല്‍ ഇലക്ട്രിക് ഷോക്കൊന്നുമില്ല, വെറുതെ ഒരു വേലി കെട്ടിയിരിക്കുന്നെന്നു മാത്രം. അതിന്നപ്പുറവും, ഇപ്പുറവും ഒരു മൈലോളം യാതൊരു ജനവാസവുമില്ല. പക്ഷെ കമ്പി വേലിയില്‍ പിടിച്ചു കയറി അപ്പുറത്തോട്ട് കടന്നു കഴിഞ്ഞാല്‍ വീണ്ടും നേരെ നടക്കുക, ഒരു അര മൈലോളം, അപ്പോള്‍ ദാ ഈ കാണുന്ന റോഡിലെത്തും. അവിടെയെത്തിയാല്‍ ഞങ്ങളെ കാത്തു നില്‍ക്കുക. മണിക്കൂര്‍ എത്ര കഴിഞ്ഞാലും, ഞങ്ങള്‍ വരും.

പക്ഷെ ഞങ്ങള്‍ ഒരു രണ്ടു മണിക്കൂറെങ്കിലും , കുറുമാനെ കാത്ത് ഇവിടെ തന്നെ നില്‍ക്കും, കാരണം, ഇന്‍ എനി കേസ് തനിക്കു കടക്കാന്‍ സാധിക്കാതെ വന്നാലോ, അതോ പോലീസ് പിടിയിലായാലോ അവര്‍ താങ്കളെ തിരിച്ചയക്കും, അങ്ങനെയാണെങ്കില്‍ ഒരു മണിക്കൂറിന്നകം താന്‍ ഇതു വഴി തന്നെ വരേണ്ടി വരും. രണ്ടു മണിക്കൂറായിട്ടും തന്നെ കണ്ടില്ല എങ്കില്‍, ഞങ്ങള്‍ ബോര്‍ഡര്‍ ക്രോസ് ചെയ്ത് കാര്‍ പതുക്കെ ഓടിച്ച് ആ വഴിയെ വരാം, അപ്പോള്‍ താങ്കള്‍ അവിടെയുണ്ടെങ്കില്‍ നമുക്ക് ബാക്കി കാര്യം പിന്നെ തീരുമാനിക്കാം.

ആള്‍ ദ ബെസ്റ്റ് എന്നു പറഞ്ഞു പിയര്‍ എനിക്കു ഷേക് ഹാന്റു തന്നു, പിന്നെ, പോലീസ് പിടിയിലായാല്‍ യാതൊരു കാരണവശാലും ഞങ്ങളുടെ പേര്‍ പറയുകയോ, ഞങ്ങള്‍ വണ്ടിയില്‍ വിട്ടുവെന്നോ, മറ്റോ പറയരുത് എന്ന് പിയര്‍ പറഞ്ഞു.
വണ്ടിയിലിരിക്കുന്നവര്‍ രണ്ടുപേരും, തങ്ങളുടേ ചൂണ്ടു വിരലും, നടുവിരലും ഉയര്‍ത്തി വി എന്ന അടയാളം കാട്ടി.


ബാഗില്‍ നിന്നും ഒരു വിത്സില്‍ന്റെ പാക്കറ്റ് എടുത്ത് ഞാന്‍ പിയറിന്നു നല്‍കി, പിന്നെ ബാഗ് ചുമലിലേറ്റി, മരങ്ങള്‍ നിറഞ്ഞ ആ പറമ്പിലേക്ക് നടന്നു. കരിയിലകളില്‍ മെല്ലെ ചവിട്ടികൊണ്ട് അതികം ശബ്ദം കേള്‍പ്പിക്കാതെ ഞാന്‍ മുന്‍പോട്ട് നടന്നു. നിറയെ മരങ്ങള്‍ നിറഞ്ഞ ആ സ്ഥലത്ത്, ഒരു നടപാത ഇല്ലാതിരുന്നതിനാല്‍, ഇടക്കിടെ അങ്ങോട്ടും, ഇങ്ങോട്ടും എന്റെ ദിശ മാറ്റേണ്ടി വന്നു. ഏകദേശം ഇരുപതു മിനിറ്റിലതികം നടന്നപ്പോള്‍, നടക്കുന്നതിന്റെ ദിശ ഞാന്‍ മാറ്റി ഇടത്തോട്ടാക്കി. പിന്നേയും നടന്നു കരിയിലകള്‍ക്കു മുകളില്‍ പതുക്കെ ചവിട്ടി കൊണ്ട്. ഒരു പത്തു മിനിറ്റോളം നടന്നു കാണണം, ബൌ, ബൌ ബൌ. ഒരു നായയുടെ കുര കേട്ടു, അതിനെ തുടര്‍ന്ന് നായയുടെ കുര, നായ്ക്കളുടെ കുരയായി മാറി. മാത്രമല്ല ആ കുരകള്‍ അടുത്തടുത്ത് വരുകയും ചെയ്യുന്നു. അവയുടെ കുരക്ക് താളമായി, ഒരാണിന്റേയും, പെണ്ണിന്റേയും ശബ്ദവും അടുത്തടുത്ത് വരുന്നത് ഞാന്‍ ഒരു ഞെട്ടലോടെ അറിഞ്ഞു.

എന്തു ചെയ്യണം എന്നാലോചിക്കാന്‍ സമയം കിട്ടുന്നതിന്നു മുന്‍പു തന്നെ, രണ്ട് കൂറ്റന്‍ നായ്ക്കള്‍ എന്നെ വലയം ചെയ്തു എന്നു മാത്രമല്ല, അതിലൊരു നായ‍, എന്റെ പാന്റില്‍ കടിച്ചു പിടിക്കുകയും ചെയ്തു. തൊട്ടരികെ, ടോര്‍ച്ചുകള്‍ മിന്നി തെളിഞ്ഞു. ഞാനറിയാതെ തന്നെ എന്റെ പാന്റ് നനഞ്ഞു.

വാറ്റ് യു ഡൂയിങ്ങ് ഹിയര്‍?

ടോര്‍ച്ചെന്റെ കണ്ണിലേക്കടിച്ചുകൊണ്ട് ഒരു പോലീസുകാരന്‍ ചോദിച്ചു.

വഴി തെറ്റി വന്നതാണ്. സന്ധ്യക്ക് ഈ വനഭംഗി ആസ്വദിക്കാന്‍ കയറിയതാ. ഇരുട്ടിയപ്പോള്‍ വഴി അറിയാതെ അലയുകയായിരുന്നു.

പാന്റില്‍ കടിച്ചു പിടിച്ചു തിണ്ണ മിടുക്കു കാട്ടിയിരുന്ന ശ്വാനനോട് അയാള്‍ എന്തോ പറഞ്ഞു. എന്റെ പാന്റിന്റെ പിടുത്തം വിട്ട് അവന്‍ നല്ലരാമനായി നിന്നു.

വെയറാര്‍ യു ഫ്രം? ഒപ്പം വന്ന മദാമ്മ പോലീസ് ചോദിച്ചു.

ഇന്ത്യ. ഒറ്റ വാക്കില്‍ ഉത്തരം ഞാന്‍ നല്‍കി.

കം വിത് അസ്, എന്റെ കയ്യില്‍ പിടിച്ച് വലിച്ചു കൊണ്ട് പോലീസുകാരന്‍ ടോര്‍ച്ചും തെളിച്ച് നടന്നു, ഒപ്പം, ഞാനും, മദാമ്മ പോലീസും. എസ്കോര്‍ട്ടെന്നപോലെ, ഒരു നായ മുന്‍പിലും, മറ്റവന്‍ പിന്‍പിലും.

തൂക്കു കയര്‍ കിട്ടാന്‍ പോകുന്ന കാര്യമൊന്നും ഞാന്‍ ചെയ്തിട്ടില്ലല്ലോ, അതിനാല്‍, സധൈര്യം ഞാനും അവര്‍ക്കൊപ്പം നടന്നു.

പത്തു മിനിറ്റില്‍ താഴെ ഞങ്ങളുടെ ജാഥ പോലീസ് ചെക്ക് പോസ്റ്റില്‍ എത്തിചേര്‍ന്നു. പുറത്തെ ബോര്‍ഡ് ഞാന്‍ വായിച്ചു. സ്വിസ്സെ ഡാ ലെ പോലിസ്.

അതുശരി, രാവിലെ പിടിച്ചു പുറത്താക്കിയത് ഫ്രെഞ്ച് പോലീസാണെങ്കില്‍ ഇപ്പോള്‍ പിടിച്ചിരിക്കുന്നത് സ്വിസ്സ് പോലീസ്സാണ്. കൊള്ളാം എന്തായാലും ഇമ്പ്രൂവ്മെന്റുണ്ട്. ഞാന്‍ മനസ്സില്‍ കരുതി.

ആ ചെറിയ ചെക്ക് പോസ്റ്റിന്നകത്തെ ഒരു മുറിയിലേക്കവര്‍ കടത്തി. ഒപ്പം രണ്ടു പട്ടികളും വന്നു.

പാസ്പോര്‍ട്ട് പ്ലീസ്. ഞാന്‍ പാസ്പോര്‍ട്ടെടുത്തു നല്‍കി.

പേജുകള്‍ ഓരോന്നും ഓടിച്ചുമറിച്ചതിന്നു ശേഷം, ഷെങ്ഗന്‍ വിസ പതിച്ചിരിക്കുന്ന പേജില്‍ കുറച്ചതികം നേരം നോക്കി പറഞ്ഞു. നിനക്ക് ഷെങ്ങഗന്‍ വിസ, അതും മള്‍ട്ടിപ്പിള്‍ എന്ട്രി ഉണ്ടല്ലോ, പിന്നെ ഇവിടെ സ്വിസ്സില്‍ എന്തിന്നു വന്നു, ഏതിന്നു വന്നു, ഈ കാട്ടിലൂടെ ക്രോസ് ചെയ്തതെന്തിന്ന്, തുടങ്ങിയ ചോദ്യ ശരവര്‍ഷങ്ങളുടെ ഘോഷയാത്ര തന്നേയായിരുന്നു ഒരു ഇരുപതു മിനിറ്റ്.

എന്റെ ഉത്തരങ്ങള്‍ എല്ലാം കേട്ട ശേഷം, അവിടെയിരുന്നവരില്‍ ഓഫീസര്‍ എന്നു തോന്നിയവന്‍ പറഞ്ഞു.

നോ, യു ആര്‍ ഏന്‍ ഏജന്റ് ഹു സെല്‍ ഡ്രഗ്സ്!

എന്റെ നല്ല ജീവന്റെ പാതിയും ആ വാക്കിലപ്പോ തന്നെ പോയി. കള്ള്, ചാരായം, വിസ്കി, ബ്രാന്‍ഡി, റം, തുടങ്ങിയ ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാറുണ്ട്, കഞ്ചാവ്, ചരസ്സ്, ഭാംങ്ങ് തുടങ്ങിയവ രണ്ടോ, മൂന്നോ തവണ ജീവിതത്തില്‍ ഉപയോഗിച്ചിട്ടുണ്ട് എന്നല്ലാതെ, ഒരിക്കലും, മറ്റൊരു ലഹരി പദാര്‍ത്ഥകുറിച്ച് ഞാന്‍ ചിന്തിക്കുകയോ, കാണുകയോ, ചെയ്തിട്ടില്ല, എന്നിട്ടിപ്പോള്‍ എന്നെ ഒരു മയക്കു മരുന്നു മാഫിയയുടെ കണ്ണിയാക്കാന്‍ അവര്‍ ഒരുങ്ങുന്നു. ഞാനാകെ നടുങ്ങി, ആ എല്ല് കോച്ചുന്ന തണുപ്പിലും, എന്റെ ശരീരം വിയര്‍ത്തു.

നോ സര്‍, ഐയാം നോട് എ ഡ്രഗ് ട്രാഫിക്കിങ്ങ് ഏജന്റ്. ബൈ മിസ്റ്റേക്ക് ഐ ക്രോസ് ദി ബോര്‍ഡര്‍.

ഓ കെ, ഓപ്പണ്‍ യുവര്‍ ബാഗ്. ഒരു മദാമ്മ കല്‍പ്പിച്ചു.

എന്റെ ബാഗ് നിലത്തു വച്ചു ഞാന്‍ അതിന്റെ മൂന്നു സിപ്പുകളും അഴിച്ചു. പിന്നെ ചോദ്യഭാവത്തോടെ അവരുടെ മുഖത്തേക്കു നോക്കി. രണ്ടു നായ്ക്കളും കിതച്ചുകൊണ്ട് എന്റെ ചുറ്റും തന്നെ നില്‍ക്കുന്നുടായിരുന്നു.

ബാഗിലുണ്ടായിരുന്നതെല്ലാം ഞാന്‍ വെളിയില്‍ വാരി ഇട്ടു. ബെഡ് ഷീറ്റ്, ബ്ലാങ്കറ്റ്, ഷര്‍ട്ടുകള്‍, സ്വെറ്ററുകള്‍, അടിവസ്ത്രങ്ങള്‍, ജീന്‍സുകള്‍, എല്ലാം, തുടര്‍ന്ന്, വിസ്കിയുടെ രണ്ട് കുപ്പികള്‍ പുറത്തെടുത്ത് വച്ചു.

സായിപ്പാപ്പീസറുടെ കണ്ണില്‍ ഒരു ചോദ്യ ചിഹ്നം ഞാന്‍ കണ്ടു.

വാറ്റ് ഈസ് ദിസ്.

വിസ്കി സര്‍.

അയാള്‍ കുപ്പി തുറന്നു, മണത്തു, ഒരു തുണി കഷ്ണം എടുത്ത് പൊട്ടിച്ച കുപ്പി ചെരിച്ച് അതിലേക്ക് പകര്‍ന്നു, പിന്നെ ലൈറ്റര്‍ കത്തിച്ച് അതിലേക്ക് തീ പകര്‍ന്നു. തുണി കത്താന്‍ തുടങ്ങിയതും, അയാള്‍ ആ തുണി കഷ്ണം, നിലത്തിട്ടു ചവുട്ടി കെടുത്തി.

ആന്‍സി ചേച്ചി, ചേച്ചി ജാന്‍സി ചേച്ചിക്കായി തന്നയച്ച കശുവണ്ടി പരിപ്പിന്റെ പാക്കറ്റുകള്‍ രണ്ടും ഞാന്‍ പുറത്തെടുത്തു.

തൊണ്ടിയോടുകൂടി പ്രതിയെ പിടിച്ചവരുടെ മുഖഭാവം, അവിടെയുണ്ടായിരുന്ന എല്ലാ പോലീസുകാര്‍ക്കും.

ഓപ്പന്‍ ഇറ്റ്.

ഒരു കവര്‍ ഞാന്‍ കടിച്ചു വലിച്ചു തുറന്നു. കശുവണ്ടി പരിപ്പുകള്‍ താഴെ വീണു ചിതറി.

അതു കഴിക്കാന്‍ വന്ന നായ്ക്കളോട് ആ കാക്കിയിട്ട നായ്ക്കള്‍ എന്തോ പറഞ്ഞു. അതു കേള്‍ക്കേണ്ട പാതി, കേള്‍ക്കാത്ത പാതി, നായ്ക്കള്‍ പിന്നോട്ട് മാറി, കാഷ്യൂ നട്ട് താഴെ വീണതു കണ്ടിട്ടില്ലാത്തതുപോലെ നാക്കും നീട്ടി കിതപ്പു തുടര്‍ന്നു.

ഈറ്റ് ഇറ്റ്. മൂന്നാലു കശുവണ്ടി പരിപ്പുകള്‍ ഞാന്‍ കഴിച്ചു. അതിലും മയക്കുമരുന്നൊന്നുമില്ല എന്നവര്‍ക്കുറപ്പായതിനാലാവണം, എല്ലാം തിരിച്ചു ബാഗിലിടാന്‍ അവര്‍ പറഞ്ഞത്.

എല്ലാം ബാഗില്‍ വലിച്ചു വാരി കുത്തി നിറച്ചു. ഇനിയെന്തെന്ന ചോദ്യഭാവത്തോടെ നിന്നു.

ഉം. റിമൂവ് യുവര്‍ ക്ലോത്സ് .

ജാക്കറ്റഴിച്ചു, ജീന്‍സഴിച്ചു, ഷര്‍ട്ടഴിച്ചു. ഗോദായില്‍ നില്‍ക്കുന്ന മല്ലനെ പോലെ, വെറും അണ്ടര്‍വെയര്‍ മാത്രം ധരിച്ചു ഞാന്‍ നമ്ര മുഖിയായി നിന്നു. കാരണം, രണ്ട് ആണ്‍ പോലീസ് മാത്രമായിരുന്നെങ്കില്‍ പ്രശന്മമില്ല, ഇതിപ്പോ രണ്ട് മദാമ്മ പോലീസുകാരും കൂടെ ഉണ്ടല്ലോ.

അതും കൂടെ അഴിക്ക്. ഒരു മദാമ്മ എന്റെ മുഖത്തേക്കു നോക്കി പറഞ്ഞപ്പോള്‍, നാണം സഹിക്കാതെ ഞാന്‍ മിണ്ടാതെ നിന്നു.

ഹറി അപ്. അയ്യോ ദൈവമേ, വേറേതൊരു അവസരമായിരുന്നെങ്കിലും ഒരു മദാമ്മ ആവശ്യപെട്ടാല്‍, അതും ഈ ഇരുപത്തി നാലു വയസ്സില്‍, ഈ ഹറി അപ്പിനു പകരം!!!

ചെക്കപ്പില്‍ സംതൃപ്തി വന്നതിനാലോ, എന്തോ, എന്നോട് പൊയ്ക്കൊള്ളാനും, ഇനിയിതുവഴിയെ വിസയില്ലാതെ വരരുത് എന്ന ഒരു മുന്നറിയിപ്പു നല്‍കിയും അവര്‍ എന്നെ തിരിച്ചയച്ചു.

തിരിച്ചു നടന്ന്, ഫ്രെഞ്ച് ബോര്‍ഡര്‍ പോലീസ് ചെക്ക് പോസ്റ്റില്‍ എത്തിയപ്പോള്‍, പഴയ ഇടിവെട്ട് മദാമ്മ, പാസ്പ്പോര്‍ട്ട് വാങ്ങി ഒന്നു മറിച്ചു നോക്കി,തിരികെ എനിക്കു നല്‍കി. പിന്നെ പറഞ്ഞു, യു ഹാവ് മള്‍ട്ടിപ്പിള്‍ എന്ട്രി വിസ, ബറ്റ്, യു ഹാവ് നോട് എക്സിറ്റ് ഫ്രാന്‍സ് യെറ്റ്, സോ നോ നീഡ് റ്റു സ്റ്റാമ്പ്.

ഒന്നും മിണ്ടാതെ, ഞാന്‍ നടന്നു, മുന്നിലേക്ക്. പുറകിലേക്ക് നടക്കാന്‍ എനിക്കന്ന് അറിയില്ലായിരുന്നു. ഇന്നും!

പത്ത് മിനിറ്റു നടന്നപ്പോഴേക്കും, വഴിയരുകില്‍ റോട്ടിലിരുന്നു സിഗററ്റു വലിക്കുന്ന പിയറിനേയും, അഡ്രിയനേയും, ഞാന്‍ കണ്ടു.

എന്നെ കണ്ടതും, എന്തായി എന്നു ചോദിച്ചവര്‍ അടുത്തു വന്നു.

ആ ഐഡിയ ഫ്ലോപ്പായി, ഞാന്‍ അവര്‍ക്ക് നടന്ന സംഭവം വിശദീകരിച്ചു കൊടുത്തു.

കുറുമാനു സ്വിസ്സില്‍ വിസയില്ലാതെ പോകണമെങ്കില്‍ ഇനി രണ്ടേ രണ്ടു വഴിയേ ഉള്ളൂ. അതും, പിടിക്കപെടാം, ഇല്ലാതിരിക്കാം, ഭാഗ്യം അനുസരിച്ച്.

എന്താണത് പിയര്‍?

ആദ്യ അവസരം : വണ്ടിയുടെ ഡിക്കിയില്‍ ഇരിക്കുക, എണ്‍പതു ശതമാനം വണ്ടിയും അവര്‍ ചെക്കു ചെയ്യുകയില്ല, അപ്പോള്‍ ഒരു പക്ഷെ രക്ഷപെട്ടു എന്നു വരാം.

അവരുടെ വണ്ടിയുടെ പഴക്കവും, ഒരു മണിക്കൂര്‍ നേരം ചെക്ക് പോസ്റ്റില്‍ പിടിച്ചു വച്ചിരുന്നതിന്നിടയില്‍ മനസിലാക്കിയത്‍, ചെക്ക് ചെയ്യുന്ന വണ്ടികളതികം കറുത്തവരുടേയും, സങ്കരവര്‍ഗ്ഗത്തിന്റേയും ആണെന്നു കണ്ടറിഞ്ഞ സ്ഥിതിക്ക് എനിക്ക്, ആ ഐഡിയ വേണ്ട എന്നു പറയേണ്ടി വന്നു.

രണ്ടാമത്തെ അവസരം : റൈന്‍ നദിയുടെ ഒരു കൈത്തോട് ഇവിടെ നിന്നും കുറച്ചു മാറി ഒഴുകുന്നുണ്ട്. അതിന്റെ ഒരു കര ഫ്രാന്‍സിലും, മറുകര സ്വിറ്റ്സര്‍ലന്റിലുമാണ്. അതു നീന്തികടക്കാന്‍ നിങ്ങള്‍ക്കായാല്‍!


ചെറുപ്പം മുതല്‍ നീന്തലില്‍ എക്സ്പര്‍ട്ടായ ഞാന്‍ പറഞ്ഞു,
പിയര്‍, ഞാന്‍ തയ്യാറാണ്.

കുറുമാന്‍, സമയം ഇരുട്ടി കഴിഞ്ഞിരിക്കുന്നു. മഞ്ഞു പെയ്യുന്നില്ലെങ്കിലും, നദി മഞ്ഞുപോലെ ഉറഞ്ഞിരിക്കുന്ന സമയമാണ്. ആലോചിച്ചു മാത്രം ചെയ്യുക.

പിയര്‍, എന്റെ ലക്ഷ്യം, സ്വിറ്റ്സര്‍ലാന്റില്‍ എത്തുക എന്നതാണ്, അതിനായി ഞാന്‍ എന്തും ചെയ്യും, ചെയ്തിരിക്കും. ദയവു ചെയ്തു എന്നെ സഹായിക്കൂ.

അവരുടെ പിന്നാലെ കാറില്‍ ഞാന്‍ കയറി. മുക്കാല്‍ മണിക്കൂറോളം കാറില്‍ സഞ്ചരിച്ചതിന്നു ശേഷം, കാര്‍ ഒരു മോട്ടലിന്റെ മുന്‍പില്‍ നിറുത്തി. പിന്നെ എല്ലാവരും ഇറങ്ങി. കുറുമാന്‍, ഞങ്ങള്‍ക്ക് ഒരു കോഫി വാങ്ങി തരാമോ?

എന്തുകൊണ്ടില്ല? നാലു കോഫി പിയര്‍ ഓര്‍ഡര്‍ ചെയ്തു.

മിനിറ്റുകള്‍ക്കകം കോഫി ഞങ്ങളുടെ മേശപുറത്തെത്തി. കടും കാപ്പി. വായില്‍ വച്ചതും ഒരു കാര്യം ഉറപ്പായി. എനിക്കിത് കഴിക്കാന്‍ പറ്റില്ല. മധുരമില്ല, പാലില്ല, ഒന്നുമില്ല. അത് ഫ്രെഞ്ച്-സ്വിസ്സ് സ്പെഷലാണെന്നെനിക്കെങ്ങിനെ അറിയാന്‍?

അവര്‍ കാപ്പി കുടിച്ചു തീര്‍ന്നു. ബില്‍ വന്നു, ഞാന്‍ ബില്ല് കൊടുത്ത് എഴുന്നേറ്റപ്പോള്‍, എന്തേ കുറുമാനെ കാപ്പി കുടിച്ചില്ല.

ഏയ്, ഒന്നുമില്ല, നല്ല തണുപ്പല്ലെ, കാപ്പിക്കു പകരം കള്ളു ഞാന്‍ കുടിക്കാം പിന്നെ എന്ന് പറഞ്ഞൊഴിഞ്ഞു.

സമയം നന്നേ ഇരുട്ടിയിരിക്കുന്നു. കാറില്‍ കയറി പിന്നേയും ഇരുപതുമിനിട്ടു നേരത്തെ യാത്രക്കവസാനം കാര്‍ നിറുത്തി എല്ലാവരും ഇറങ്ങി, ഞാനടക്കം

കുറുമാന്‍, ഇത് റൈന്‍ നദിയുടെ ഒരു കൈത്തോടാണ്, ഇക്കരെ ഫ്രാന്‍സും, അക്കര സ്വിസ്സും. ഈ നദിയില്‍ ആറു കിലോ മീറ്റര്‍ ദൂരത്തോളം ചങ്ങാടം, വഞ്ചി, തുടങ്ങിയതൊന്നും ഉപയോഗിക്കാന്‍ പാടില്ല, ആരും ഉപയോഗിക്കുകയുമില്ല.

ഒരു കരയില്‍ നിന്നൊരുകരയിലേക്കുള്ള ദൂരം ഇരുന്നൂറുമീറ്ററില്‍ താഴെ മാത്രം.

നീന്താന്‍ പരിചയമുണ്ടെന്നു പറഞ്ഞ സ്ഥിതിക്ക് ഇതൊന്നു നീന്തി കരകയറാന്‍ നോക്കൂ. പക്ഷെ വെള്ളം തണുത്തുറഞ്ഞതാണ്. താങ്കളുടെ ബാഗ് വണ്ടിയില്‍ തന്നെ ഇരിക്കട്ടെ. ഞങ്ങള്‍ ഇക്കരെ തന്നെ കാത്തു നില്‍ക്കാം. താങ്കള്‍ അക്കരെ എത്തി എന്നു കണ്ടാല്‍ ഞങ്ങള്‍ വണ്ടിയുമായി ഒരു മണിക്കൂറിനകം അക്കരെ വരാം. താങ്കള്‍ അക്കര കയറിയിട്ടേ ഞങ്ങള്‍ ഇവിടെ നിന്നു നീങ്ങൂ. ഒന്നുമില്ലെങ്കിലും നമ്മള്‍ സുഹൃത്തുക്കളായിപോയില്ലെ?

ഒരു ദിവസത്തിന്റെ, അല്ലെങ്കില്‍ മണിക്കൂറുകളുടെ പരിചയത്തിന്മേല്‍ എന്നോട് ഇത്രയും ആത്മാര്‍ത്ഥത പുലര്‍ത്തുന്ന് അവരോട് ഞാന്‍ എന്തു പറയാന്‍?

ബാഗില്‍ നിന്നും ഒരു ഷോര്‍ട്ടെടുത്തണിഞ്ഞു, ഒരു ബനിയനും.

ഒഴുകുന്ന വെള്ളത്തില്‍ കൈ തൊട്ടൊന്നു നോക്കി.

വെറുങ്ങലിക്കുന്ന തണുപ്പ്.

വരുന്നതെന്തും നേരിട്ടേ തീരൂ. സകലമാന ദൈവങ്ങളേയും മനസ്സില്‍ കരുതി ഞാന്‍ വെള്ളത്തിലേക്ക് ചാടി.

ബ്ലൂം!

69 comments:

കുറുമാന്‍ said...

എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍ - 5

അതികം എഴുതാന്‍ കഴിഞ്ഞിട്ടില്ല എങ്കിലും, എന്നാലാകുന്നത് ഞാന്‍ എഴുതിയിട്ടുണ്ട്.

അഭിപ്രായം പറയുക

ഇടിവാള്‍ said...

ഠേ.............. ദേ പിടിച്ചോ ഒരു ഡോള്‍ബി തേങ്ങ..

കമന്റ്‌ വായിച്ച ശേഷം വക്കുന്നതായിരിക്കും ;)

ഇടിവാള്‍ said...

കുറു...
കണ്ണു നിറയുന്നെടോ...

ബാക്കി വേഗം വേഗം.. പ്ലീസ്‌...

myexperimentsandme said...

ഹോ കുറുമയ്യാ...

ഒരു ആരാധന പോലെ എന്തോ ഒക്കെ തോന്നുന്നു ഇപ്പോള്‍. ഇപ്പോള്‍ തന്നെ തൂത്തുകളഞ്ഞില്ലെങ്കില്‍ പ്രശ്നമാവും :)

അടുത്തത് പോരട്ടെന്ന് വേഗം. ഇതും അടിപൊളിയെന്ന് പ്രത്യേകം പറയേണ്ടല്ലോ.

ദേവേട്ടാ, ആയിട്ടില്ല. ക്ഷമിച്ചിരി.

തണുപ്പന്‍ said...

വാക്കുകളേക്കാളേറെ വാകുകളുടെ ഉടമസ്ഥനോട് ബഹുമാനം തോന്നി പോകുന്നു. ശ്വാസമടക്കിപ്പിടിച്ചാണ് വായിച്ചത്.

ഇനിയും ഇങ്ങനെ ശ്വാസമടക്കിപ്പിടിപ്പിക്കാതെ ആറാം ഭാഗം വരട്ടേ...

ദിവാസ്വപ്നം said...
This comment has been removed by a blog administrator.
Visala Manaskan said...

കുറുമാ‍ാ‍ാ‍ാ‍ാ‍ാ‍ാന്‍.!!!!!!

ഇതെഴുതിയ താങ്കളെ എനിക്കെത്ര അഭിനന്ദിച്ചാലും മതിയാവുകയില്ല. ഞാന്‍ അടുത്തൊന്നും ഇത്രക്കും ത്രില്ലോടെ ഒന്നും വായിച്ചിട്ടില്ല. അതിഭയങ്കരം അതിഭയങ്കരാ....

റിയലി ഗ്രേറ്റ്. റിയലി.

നമിച്ചിരിക്കുന്നു, ബൈ ആള്‍ മീന്‍സ്!

Anonymous said...

ഹൌ!വിശാലേട്ടാ‍ ഇച്ചിരെ പതുക്കെ അലറൂ. എന്റെ ചെവി പൊട്ടിപ്പോയി :)

കുറുമാന്‍ ചേട്ടാ...എനിക്ക് വയ്യ! അടുത്തതു വേഗാവട്ടെ ചുള്ളാ :)

Sreejith K. said...

ബാറ്റണ്‍ ബോസിന്റെ നോവല്‍ വായിക്കുന്നപോലെ ശ്വാസം അടക്കിപ്പിടിച്ച് വായിച്ചു. അവസാന രംഗം കഴിഞ്ഞപ്പോള്‍ മനോരമയിലെ നോവല്‍ നിര്‍ത്തിയ മട്ടായിപ്പോയി. അടുത്ത ലക്കം ഇനി എന്ന് റിലീസ് ആകും?

Sagittarian said...

ഹാറ്റ്സ് ഓഫ് കുറൂ.....

ടെങ്ങ്ഷന്‍ (കട: ഇടി) അടിച്ചു അടുത്തതിനായി കാത്തിരിക്കുന്നു.

കാളിയമ്പി said...

കുറുമേട്ടാ..മുകളിലെല്ലാവരും പറഞ്ഞതും പിന്നെയെന്റേതും ചേര്‍ത്ത് ഒരൊന്നൊന്നര കമന്റ്..

:)
:)
ഹഹഹ

ഇതിലും നന്നായി ആശയം പ്രകടിപ്പിയ്ക്കണേല്‍ എനിയ്ക്ക് പറയാനറിയില്ല..
അടുത്ത പോസ്റ്റ് പെട്ടെന്നാക്കണം..കാത്തിരിപ്പ് അസ്സഹനീയം..സത്യം .

qw_er_ty

അമല്‍ | Amal (വാവക്കാടന്‍) said...

കുറുമാഞ്ചേട്ടാ,
തകര്‍ക്കുന്നു.

ഏതോ യൂറോപ്യന്‍ യുദ്ധവീരന്റെ കഥ പോലെയുണ്ടല്ലോ!

എന്നിട്ട് സ്വിറ്റ്സര്‍ലണ്ടിലെ രാജകുമാരിയെ രക്ഷിച്ചോ? :)

K.V Manikantan said...

കുറുജീ,
മാര്‍വെലസ്! നമുക്കൊതൊരു പുസ്തകമാക്കണം!

ബാറ്റണ്‍ ബോസിന്റെ നോവല്‍ വായിക്കുന്നപോലെ ശ്വാസം അടക്കിപ്പിടിച്ച് വായിച്ചു....
ശ്രീജിത്തേ, ഈ കമന്റ് വേണ്ടായിരുന്നു.

രാജീവ് സാക്ഷി | Rajeev Sakshi said...

പറഞ്ഞതൊന്നും വീണ്ടും ആവര്‍ത്തിക്കുന്നില്ല. അടുത്തഭാഗം പോന്നോട്ടെ.

Adithyan said...

എന്റെ പൊന്നു കുറുമഗുരോ,
അറിയാമ്മേലാഞ്ഞിട്ട് ചോദിക്കുവാ, ഒടുക്കത്തെ ധൈര്യമാണല്ലേ? വെറുതെയിരിക്കുമ്പോ ജര്‍മ്മനിക്കു പോകുക, ഇടക്ക് ഫ്രാന്‍സില്‍ ഇറങ്ങിക, പിന്നെ സ്വിസ് ബോര്‍ഡര്‍ ക്രോസ്സ് ചെയ്യുക...

അപാരവിവരണം, ഇതൊക്കെ നടന്നു എന്ന് വിശ്വസിക്കാന്‍ തന്നെ പ്രയാസം. എന്നാലും ഇതൊക്കെ നടന്നതാണ് എന്നുറപ്പാണ്, കാരണം ഈ അനുഭവങ്ങളുടെ ചൂട് ആണല്ലോ കുറുമാന്‍ എന്ന ആളിന്റെ ബലം.

Mubarak Merchant said...

കുറുമാനിക്കാ..
വായിച്ചു നിര്‍ത്തിയപ്പോള്‍ കവിരലുകള്‍ റൈന്‍ നദിയിലെ വെള്ളം പോലെ മരവിച്ചു.. കമന്റെഴുതാനാവുന്നില്ല.
ഒരുപാട് കാത്തിരിപ്പില്ലാതെ അടുത്ത ഭാഗമിടൂ.
(അതിനിടെ, പിയര്‍ ഞാനായിരുന്നൂന്നൊക്കെ തോന്നണുണ്ട്)

evuraan said...

കൊറേ നാളായിട്ട് സഹിക്കുന്നു കുറുമാനേ. മുനയില്‍ നിര്‍ത്താതെ എഴുതിത്തീര്‍ക്കൂന്നേ..! :)

നന്നായിരിക്കുന്നു. തുടര്‍ച്ചയായി ഇതു പോലെ വായിച്ചു വന്ന മറ്റൊരു കൃതിയില്ല, ബുലോഗത്തില്‍. ആശംസകള്‍.

Unknown said...

താങ്കളുടെ “എന്‍റെ യൂറോപ്പ് സ്വപനങ്ങല്‍” വായിക്കുന്നു. ബ്ലോഗ് എഴുത്തുകാരില്‍ എന്‍റെ അറിവില്‍ ബ്ലോഗ് സാഹിത്യ അവാര്‍ഡ് കിട്ടിയിട്ടുള്ളത് ഒരാള്‍ക്ക് മാത്രമാണ്.
നിസ്സംശയം പറയാന്‍ ആഗ്രഹിക്കുന്നു. അടുത്തത് താങ്കള്‍ക്ക് തന്നെ.
എത്ര വായിച്ചാലും മതിയാകാത്ത സുന്ദരമായ രചന.
താങ്കള്‍ വീണ്ടും വീണ്ടുമെന്നെ അത്ഭുദപ്പെടുത്തുന്നു.
സ്ന്തോഷം
രാജു

magnifier said...

കുറുജീ..ഇത് വല്ലാത്തൊരു ചെയ്ത്തായിപ്പോയല്ലോ ?
ആകാംക്ഷയുടെ തണുത്തുറഞ ജലത്തിലേക്ക് ഞങ്ങളെ എടുത്തെറിഞ്ഞിട്ട് താങ്കള്‍ കമ്പ്യുട്ടര്‍ ഓഫ് ചെയ്തിട്ട് പോയി അല്ലേ...ദേ ഞങ്ങളോ ശ്വാസംകിട്ടാതെ കൈകാലിട്ടടിച്ച്, തണുത്ത് മരവിച്ചങ്ങിനെ...പ്ലീസ് ഒന്ന് വേഗം. ഭാഗം 6

RR said...

കുറുമാന്‍ മാഷേ, ആ കാലൊന്നു നീട്ടുമോ? പേടിക്കണ്ട, കാലു വാരനല്ല. ഒന്നു തൊട്ടു വന്ദിക്കാനാ. സമ്മതിച്ചിരിക്കുന്നു. അപാര ധൈര്യം തന്നെ. ഇതു വരെ എഴുതിയതെല്ലാം വായിച്ചെങ്കിലും കമന്റ്‌ ഇടുന്നതാദ്യം. പെട്ടെന്നു തന്നെ ബാക്കി കൂടി പോരട്ടേ.

qw_er_ty

തറവാടി said...

കുറുമാന്‍ ,

ശരിക്കും  ആസ്വദിച്ചു തന്നെ വായിച്ചു , വളരെ നല്ലവിവരണം , അടുത്തത്‌ പോരട്ടെ!!

asdfasdf asfdasdf said...

കുറുമാന്‍ ജീ, ശ്വാസമടക്കിപ്പിടിച്ചിരുന്ന് വായിച്ചു. മറ്റു കമന്റേറ്റര്‍ മാര്‍ പറഞ്ഞതില്‍ നിന്നും വ്യത്യസ്ഥമായൊരു കമന്റില്ല. അടുത്ത ഭാഗം എന്ന് വരുമെന്നു പറയൂ..(ഓ.ടോ : കുട്ടിസ്രാങ്കിന് ഇത്ര ശക്തിയുണ്ടെന്നറിയില്ലായിരുന്നു.)

ചില നേരത്ത്.. said...

ഇരിങ്ങല്‍ ചേട്ടാ
ബ്ലോഗില്‍ ആദ്യം അംഗീകരിക്കപ്പെട്ട ബ്ലോഗ്ഗര്‍ ശ്രീ. കലേഷ് ആയിരുന്നു (ബ്ലോഗ്ഗ് രത്ന)
യു എ ഇ ബ്ലോഗേഴ്സിന്റെ ആദ്യ മീറ്റില്‍ അദ്ദേഹത്തെയും ആദരിക്കുകയുമുണ്ടായി.
രണ്ടാമതായി ശ്രീ. സജീവ് എടത്താടന്‍ (വിശാല മനസ്കന്‍) ആയിരുന്നു. അദ്ദേഹത്തേയും അതേ മീറ്റില്‍
വെച്ച് തന്നെ ആദരിച്ചിരുന്നു.

അതുല്യ said...

കുറുമാനേ ഇപ്പോ വെള്ളത്തിലേയ്ക്‌ ചാടിയല്ലേ ഇരിക്കണേ.. വേഗം തീര്‍ക്ക്‌ അല്ലെങ്കില്‍ ജലദോഷം പിടിയ്കും..

ഇതൊക്കെ അമ്മ വായിയ്കുന്നുണ്ടാവില്ലേ? പാവം.

(എന്തായാലും ഈ 50 രുപയ്ക്‌ ഒരു സ്വര്‍ണമാലയൊന്നും കിട്ടാന്‍ പോണില്ല, എന്നാ പിന്നെ ബിയര്‍ അടിയ്കാംന്ന്!! ഈ ചെക്കനെ എന്താ വേണ്ടേ? )

Kalesh Kumar said...

രാഗേഷേട്ടാ, കൊള്ളാം. വീണ്ടും സസ്പൻസ്!!!

Unknown said...

കുറുമയ്യാ,
തൊഴുത് നില്‍ക്കുന്നു. ആ ധൈര്യത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റേയും കാല്‍ ഭാഗം കിട്ടിയിരുന്നെങ്കില്‍.....

ടെന്‍ഷന്‍ സുഖമില്ലാത്ത എര്‍പ്പാടാണ്. മൂന്നാമത്തെ പൊറോട്ട ഓര്‍ഡര്‍ ചെയ്ത് പകുതിയാവുമ്പൊ ബീഫ് കറി തീര്‍ന്ന പോലെ.. :-)

Siju | സിജു said...

എനിക്കിപ്പോഴും മനസ്സിലാകാത്തതു നേരെ ചൊവ്വെ വിസ ഒപ്പിച്ചു പോകാനിത്ര പാടാണോ..
ഈ വേലി ചാടാന്‍ പോയതൊക്കെ വെച്ചു നോക്കുമ്പോ പാരീസിലിറങ്ങീയത് ഒന്നുമല്ല. ഇനി ഇതിലും വലുതാണോ വരാനിരിക്കുന്നത്

കണ്ണൂസ്‌ said...

കുറുമാനെ വിളിക്കണം എന്ന ആഗ്രഹം കഷ്ടപ്പെട്ട്‌ ഒതുക്കി നിര്‍ത്തിയിരിക്കുകയാണ്‌ ഞാന്‍. വിളിച്ചാല്‍, എന്താ ക്ലൈമാക്സ്‌ എന്ന് ചോദിച്ചു പോവും. എനിക്ക്‌ പറഞ്ഞു കേള്‍ക്കണ്ട, വായിച്ചറിയാനാ ഇഷ്ടം.

പി.എസ്‌. :- രാത്രി എട്ടരക്കുള്ള അവസാനത്തെ വണ്ടി നേരത്തെയെങ്ങാനും പോയിക്കളഞ്ഞാല്‍ മൂന്ന് കിലോമീറ്റര്‍ നടക്കണമല്ലോ എന്ന് വിചാരിച്ച്‌ എട്ടേകാല്‍ കഴിഞ്ഞാല്‍ ആലത്തൂരിലേക്ക്‌ പോലും പോവാന്‍ മടിക്കുന്ന എനിക്ക്‌, ഇതൊന്നും വായിച്ചിട്ട്‌ ഒരു ത്രില്ലും തോന്നണില്ല്യാ.. ഹേയ്‌ ഇല്ല്യാ.. സത്യം!!

മുസാഫിര്‍ said...

കുറുമാന്‍‌ജി,

വിശാലന്‍ നേരത്തെ പറഞ്ഞത് താങ്കള്‍ ഒരു മഞ്ഞ്‌മലയാണെന്നാണു.എനിക്കു ഇപ്പോള്‍ തോന്നുന്നു ഇത് വെറും മഞ്ഞുമലയല്ല.സാക്ഷാല്‍ ഹിമാ‍ലയം തന്നെയാണെന്നു.

Peelikkutty!!!!! said...

അല്ല ദൈവമെ ..തെന്തൊക്കെയാ!..ഞാന്‍ അടുത്ത ജന്മത്തില്‍ കുറുമാനായി ജനിച്ചോട്ടെ..ന്നിട്ട് കണ്ട പുഴയും ചാടി വഴിക്ക് കണ്ട കാപ്പിരീസിന്റെ കൂടെ കാപ്പിയും കുടിച്ച്..ഹാ.ഹാ..ഹായ്!

കൊമൊ താലിബു?
സവബ്യാ!

ഹേമ said...

വണ്ടര്‍ഫുള്‍.
ശരിക്കും ആ‍സ്വദിച്ചു വായിച്ചു.
അഭിനന്ദനങ്ങള്‍
സിമി

സു | Su said...

കുറുമാന്‍ :) വായിച്ചു. ഇനി അടുത്ത ലക്കം.

Anonymous said...

ബാഗുംകൊണ്ടവരു മുങ്ങിയോ? മുങ്ങിയ കുറുമാന്‍ അപ്പുറത്തു പോങ്ങിയോ, അതോ ഇക്കരെത്തന്നെ പൊങ്ങിയോ? പിന്നീടെന്തു സംഭവിച്ചു....
പെട്ടെന്നെഴുതോ.... :)
--

സുല്‍ |Sul said...

കുറുമാനെ, ഇത്ര ത്രില്ലിങ്ങ് സ്റ്റോറി. അതും ആത്മകഥ. എവിടെയും കണ്ടിട്ടില്ല. കുറുമാന്‍ ഒരു ‘കുറു’മാന്‍ അല്ല ‘വലു’മാന്‍ ആണ്.

ഈ പഹയനെ കണ്ടാല്‍ പറയുമോ ഇത്തരം പരിപാടികളെല്ലാം കഴിഞ്ഞിട്ടാണ് ചെണ്ടകൊട്ടാന്‍ നടക്കുന്നതെന്ന്?

-സുല്‍

sreeshanthan said...

unbelievable. vere comment parayan vakkukal onnum thanne kittunnnilla. oro bhagavum stop cheyyunnathu akamshayude mulmunayil niruthikkondanu. ithrayum njan orikalum pratheekshinchirunilla.

njan naale oru kuppiyumayi veettilekku varunnnundu....

sreeeshanthan

മുസ്തഫ|musthapha said...

സത്യം കുറുമാനേ, വക്കാരി പറഞ്ഞത് സത്യം!

ആ നായക്കളുടെ കുര കേട്ടതോടെ ശരിക്കും നെഞ്ചിടിപ്പ് കൂടി... കുറുമാന്‍ ഭയന്നതിലും കൂടുതല്‍ ഞാന്‍ ഭയന്നു.

പിന്നെ, മദാമ്മ പോലീസ് അതും കൂടെ അഴിപ്പിച്ചപ്പോഴാ... ഞാനൊന്ന് നോര്‍മല്‍ ലെവലിലേക്ക് വന്നത് ;)

ഇതെഴുതുന്നത് കുറുമാന്‍ ഞങ്ങളുടെ കൂടെ നിന്നാണല്ലോ എന്ന് ചിന്തിക്കുമ്പോള്‍ മാത്രേ, ആ കഥ വായിക്കുന്നതിന്‍റെ എഫക്ട് ഒന്നടങ്ങുന്നുള്ളൂ.

ഗ്രേറ്റ് കുറുജീ... ഗ്രേറ്റ്!

Unknown said...

കുറുമാനേ,
നമിച്ചു!

ഷാ... said...

അസ്സലായി ചേട്ടായീ അസ്സലായി...
വെറുതെ പറയുന്നതല്ല, സത്യമായിട്ടും.....
വളരെ ലളിതമായ , വായനക്കാരനെ ഒപ്പം കൂട്ടിക്കൊണ്ട് പോകുന്ന തരത്തിലുള്ള എഴുത്ത്.

എന്നാലും ആ ധൈര്യം അപാരം തന്നെ..
സകലമാന ഉടയിപ്പു പരിപാടികളും കയ്യിലുണ്ടായിരുന്നു അല്ലേ?...

mydailypassiveincome said...

കുറുമാന്‍ മാഷേ,

ഹഹ, ഞാനും ദേ റൈന്‍ നദിയിലേക്കു എടുത്തുചാടി. ഇനി നീന്താനുള്ള വഴി പറയൂ. 200 മീറ്റര്‍ 2000 കി.മീ. പോലെ തോന്നുന്നു. ഈ തണുത്തുറഞ്ഞ വെള്ളത്തില്‍ ഇനി എത്രനേരം?? :(

ചില നേരത്ത്.. said...

കുറുമാന്റെ യൂറോപ്പ് കഥകളെന്റെ യൌവനത്തെ നാണിപ്പിക്കുന്നു.
വെറുതെ കളഞ്ഞ (ആ പ്രായമെങ്ങിനെ കൊഴിഞ്ഞ് പോയി എന്ന് പോലുമെനിക്കോര്‍മ്മയില്ല)
യൌവനത്തിന്റെ അലോസരപ്പെടുത്തലുകള്‍ എന്നില്‍ ഉയര്‍ത്തുന്ന മറ്റൊരു യൌവനത്തിന്‍ ജീവിത കഥ.
നേരിട്ട് കേട്ടതിനേക്കാളും മനോഹരമായി പകര്‍ത്തിയിരിക്കുന്നു.

മനോജ് കുമാർ വട്ടക്കാട്ട് said...

കുറുമാന്‍,
പിയര്‍ അതാണ്‌ സ്വിസ്റ്റര്‍ലാന്‍ഡ്‌ എന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍, ഞാന്‍ മാമുക്കോയ അക്കാണുന്നതാണ്‌ ദുബായ്‌ എന്ന് പറഞ്ഞതോര്‍ത്തുപോയി.

പക്ഷേ, ഈ കഥ അവിടെയും നില്‍ക്കുന്നില്ലല്ലോ!

Anonymous said...

പണ്ട് പൈക്കൊ ക്ലാസിക്ക് കഥകള്‍ ആകാംക്ഷയോടെ ഇരിന്ന് വായിക്കുമായിരിന്നു .. ഒലിവര്‍ട്വിസ്റ്റ് .. മോണ്ടി ക്രിസ്റ്റോ തുടങ്ങിയ കഥകള്‍ വായിക്കുന്നൊരു അനുഭൂതി .. ഇന്നിന്‍റെ വായനകള്‍ ബൂലോകത്ത് ഒതുങ്ങിയെന്ന പരിതാപമുണ്ടായിരിന്നു എന്നാല്‍ ഓരോ ബ്ലോഗിലേക്ക് ഇറങ്ങിചെല്ലുമ്പോഴും ആത്മാര്‍ത്ഥമായ എഴുത്തുകള്‍ക്കിടയിലൂടെ സഞ്ച്ചരിക്കുംതോറും ഇതൊരു ഭാഗ്യമായി കാണുന്നു കുറുമാനെ പോലുള്ളവരുടെ തീവ്രാനുഭവങ്ങള്‍ക്ക് മുന്‍പില്‍ എന്‍റെ ആത്മകഥക്ക് പോലും പ്രസക്തിയില്ലാതവുന്നു എന്നത് വലിയ സത്യം .. ദിവസേന 5 ഡിഗ്രി തണുപ്പുള്ള വെള്ളത്തില്‍ കുളിക്കുമ്പോള്‍ എന്‍റെ തല ശരിക്കും മരവിക്കും അതുപോലെ നെഞ്ചും .. അപ്പോള്‍ 200 മീറ്റര്‍ നീന്തേണ്ടി വരിക എന്നുവെച്ചാല്‍ .. അത് തികച്ചും അസഹനീയം തന്നെ .. ഇതെല്ലാം ജീവിതത്തിനെ ലക്ഷ്യ് പ്രാപ്തിക്ക് വേണ്ടി .. ഇത്രയും കഷ്ടപ്പെട്ട കുറുമാന്‍ ഇപ്പോഴും ഒന്നും നേടിയിട്ടിലെങ്കില്‍ .. ഇല്ല എനിക്ക് വിശ്വാസമുണ്ട് ഇതെല്ലാം ദൈവത്തിന്‍റെ പരീക്ഷണങ്ങളായിന്നു എന്ന് .. കുറുമാന്‍റെ മനോധൈര്യത്തേയും ശാരീരിക ക്ഷമതയേയും പരീക്ഷിച്ച് ദൈവം മുന്നില്‍ കണ്ടൊരു സ്ഥാനത്ത് ഇരുത്താനും ജീവിതത്തെ അതി ധീരതയോടെ മുന്നോട്ട് നയിക്കാനുമുള്ള ദൈവത്തിന്‍റെ അതികഠിനമായ പരീക്ഷണം ... എനിക്ക് വിശ്വാസമുണ്ട് ജീവിതത്തില്‍ ഒരിക്കലെങ്കിലും ഒരു നാള്‍ ഞാന്‍ കുറുമാനുമായിരുന്ന് സംസാരിക്കുമെന്ന് ... അടുത്ത ഭാഗം വായിക്കാന്‍ വേണ്ടി ഞങ്ങള്‍ എല്ലാവരും കാത്തിരിക്കുന്നു

Vempally|വെമ്പള്ളി said...

കുറുംസെ, എന്തൊരു ആകാംഷ! ശ്വാസമടക്കിപ്പിടിച്ചിരുന്നു വായിച്ചു. ന്നിട്ടെന്തുണ്ടായി? അടുത്തതു വരട്ടെ
വിന്‍ററില്‍ ഞങ്ങളിവിടെ ഐസുകട്ടയുടെ മുകളില്‍, കമന്നടിച്ചു വീഴല്‍, കൂരേംകുത്തി വീഴല്‍ എന്നിവ കളിക്കുന്ന തണുത്തുറഞ്ഞു കിടക്കുന്ന സമ്മറില്‍ പോലും വിറച്ചു വിറകു പരുവമാകുന്ന വെള്ളത്തില്‍ കുറു ചാടീന്നൊ - ബയങ്കരന്‍

Anonymous said...

സകലമാന ദൈവങ്ങളേയും മനസ്സില്‍ കരുതി ഞാന്‍ വെള്ളത്തിലേക്ക് ചാടി.

ഡും..............

---കുറൂ,

സകലമാന ഡിറ്റ്ക്ടീവ്, മാന്ത്രിക സീരിയലുകാരും കുറുമാന്റെ അഡ്രസ്സ് തേടി ഇടവേള ബാബുവിന്നേയും ഇന്നസെന്റിനേയും വിളിച്ചുകൊണ്ടിരിക്കയാ‍ണെന്നറിയുന്നു.
(ഞാന്‍ നാട്ടിലല്ലാഞ്ഞതു ഭാഗ്യം!)

ഇനി ഒരു ‘വാഗമണ്‍‘ സീരിയലില്‍ വെള്ളിയാഴ്ച നിര്‍ത്തി, തിങ്കളാഴ്ച തുടരുന്ന പോലെ ‘കുറുമണ്‍’ പറയുമോ: ‘ച്ഛേ, എന്തൊരു നശിച്ച പേടിസ്വപ്നം’

കുറുജീ,
-കാലെവിടെ....ഒന്നു തൊട്ടു നമിക്കാനാ‍!

Vempally|വെമ്പള്ളി said...

ആത്മകഥേ, താങ്കളും പൈകൊ ക്ലാസ്സിക്കിന്‍റെ ആരാധകനായിരുന്നൊ - ഇപ്പോഴാണതിനെപ്പറ്റി ഓര്‍ക്കുന്നത് ചെറുപ്പത്തില്‍ ഞങ്ങള്‍ മൂന്നു നാലു സുഹ്രുത്തുക്കള്‍ ഒരു പൈക്കൊ ക്ലാസ്സിക്കു പോലും വിടാതെ വായിച്ചിരുന്നു- കടയില്‍ ചെന്ന് “ഒരു ഒലിവര്‍ ട്വിസ്റ്റ്, ഒരു മോണ്ടി ക്രിസ്റ്റൊ എന്നിങ്ങനെയായിരുന്നു ചോദിക്കുന്നത്- ഒരു പ്രാവശ്യം വന്നത് “ചന്ദ്രഗുപ്ത മൌര്യന്‍“ ആയിരുന്നു എന്‍റെ സുഹ്രുത്തും ഞാനും കൂടി വാങ്ങാന്‍ പോയി- ലവന്‍ ചെന്നിട്ടു പറഞ്ഞു “ ഒരു ചന്ദ്രഗുപ്ത മൈരന്‍“.

ഇഷ്ടനിപ്പോ രണ്ടു പിള്ളാരൊക്കെ ആയെങ്കിലും ചന്ദ്രഗുപ്താ എന്നു വിളിക്കുമ്പൊഴെ അവന്‍ പറയും “പ്ലീസ്”
കുറൂ, ഓഫിനു മാപ്പ്

Satheesh said...

സ്വന്തം പാസ്പോര്‍ട്ടടക്കം സകലതും അല്പം മുമ്പ് മാത്രം പരിചയപ്പെട്ട ചില ആള്‍ക്കാരെയും ഏല്‍പ്പിച്ചിട്ടുള്ള ആ വെള്ളത്തിലേക്കുള്ള ചാട്ടം ചിന്തിക്കാന്‍ പറ്റുന്നില്ല...
ഏകദേശം ഒരു jumanji സിനിമ കണ്ട ഒരു ഫീലിങ്ങാവും ഈ കഥ നിര്‍ത്തിയാല്‍!
കുറുമാനേ, നമിക്കുന്നു!
ബാക്കി മെയില്‍ അയക്കാം!

Unknown said...

സത്യം പറ കുറുമാനണ്ണാ, നിങ്ങള്‍ക്ക് കള്ളക്കടത്തായിരുന്നില്ലെ തൊഴില്‍? സ്വര്‍ണ്ണ ബിസ്കറ്റ്, ഹെറോയിന്‍, ബ്രൌണ്‍ ഷുഗര്‍, കൊക്കൈന്‍, എല്‍.എസ്.ഡി, ചന്ദന തൈലം, പഞ്ചലോഹ വിഗ്രഹങ്ങള്‍... എന്തായിരുന്നു നിങ്ങള്‍ അന്ന് കടത്താനുദ്ദേശിച്ച ചരക്ക്?

പട്ടേരി l Patteri said...

:-O :-O :-O :-O :-O :-O :-O :-O :-O :-O :-O :-O :-O :-O :-O :-O :-O :-O :-O :-O :-O :-O :-O :-O :-O

:-()

Abdu said...

ഒറ്റ ഇരിപ്പിനാണ് വായിച്ചത്, എല്ലാ ലക്കവും, അതെന്റെ ഒരുപാട് സമയം എടുത്തു, പക്ഷെ എനിക്ക്
അത് നഷടമായില്ല എന്നവസാനത്തില്‍ മനസ്സിലായി, ശരിക്കും ത്രില്ലിങ്ങ്.

കാത്തിരിക്കുന്നു അടുത്ത ലക്കത്തിനായി

ദിവാസ്വപ്നം said...

വൗ കുറുമാന്‍ വൗ !!

വാക്കുകളൊന്നും കിട്ടുന്നില്ല. ആലോചിക്കാന്‍ നേരവുമില്ല. ലഞ്ച്‌ ബ്രേക്ക്‌ കഴിയാറായി.

പക്ഷേ ഒരു കാര്യം പറയാം. തന്നെ സമ്മതിച്ചിരിക്കുന്നു. സത്യത്തില്‍ ഇപ്പോള്‍ തന്നോട്‌ എനിക്ക്‌ അസൂയയാണ്.

ഫോണ്‍ നമ്പര്‍ ഒന്നു തരുമോ, നേരിട്ട്‌ വിളിച്ച്‌ ഒന്ന് അഭിനന്ദിക്കാനാണ്. തന്നെയൊന്ന് വിളിയ്ക്കണമെന്ന് കുറെ നാളായി ഓര്‍ക്കുകയും ചെയ്യുന്നു.

kuruman

my email is caught by spam mail, so removing it

qw_er_ty

കുറുമാന്‍ said...

ദിവാ, എന്റെ ഫോണ്‍ നമ്പര്‍

+97150 7868069

സുഗതരാജ് പലേരി said...

ബഹുമാനം ആരാധന പിന്നെ എന്തൊക്കെയോ ഒക്കെ തോന്നുന്നു. ശ്വാസമടക്കിപ്പിടിച്ച് ഒറ്റയിരിപ്പിനാണ് വായിച്ച് തീര്‍ത്തത്.
ബാക്കി വേഗം വേഗം.. പ്ലീസ്‌...

വേണു venu said...

കുറുമാന്‍ ജീ,
എല്ലാ ലക്കവും വായിക്കുന്നു,
ആദ്യ ലക്കത്തില്‍ ഒരു നിര്‍മ്മല ഹൃദയനെ ഞാന്‍ കണ്ടു എന്നെഴുതി. ഇന്നലെ“വേലുത്തമ്പി ദളവാ”വായിക്കുകയായിരുന്നു.
രാജാവിന്‍റെ പട്ടാളക്കര്‍ ആ ഭവനം വളഞ്ഞു.രക്ഷപ്പെടാന്‍‍ ഒരു പഴുതുമില്ലാതെ തമ്പി തന്‍റെ തല വീശാന്‍ അനുജനോടു് പറഞ്ഞു.
വിസമ്മതിച്ചു നില്‍ക്കുന്ന അനുജന്‍റെ മുമ്പില്‍,
തന്‍റെ തുടിക്കുന്ന ഹൃദയം അറിയാവുന്ന തമ്പിയുടെ കഠാര തുളഞ്ഞു കയറി.
എന്നിട്ടും മരിക്കാതെ കിടന്നദ്ധേഹം,അനുജനോടു യാചിച്ചു.എന്‍റെ തല വെട്ടൂ.
കുറുമാന്‍റെ ആ തണുത്ത വെള്ളത്തിലേക്കുള്ള ചാട്ടം കണ്ടതിനു ശേഷം ഞാന്‍ പുസ്തകം അടച്ചു വച്ചു.
മറ്റൊരു വേലുത്തമ്പി എന്‍റെ മുന്നില്‍ നില്‍ക്കുന്നതായി എനിക്കു തോന്നി.Great.

രാജ് said...

ജീവിതത്തിന്റെ ചില ദശാസന്ധികളില്‍ കൈവശമുള്ള വിദ്യ, ധനം, ശക്തി എന്നിവയൊന്നും ഒന്നിനും ഉത്തരമാകാതിരിക്കുമ്പോള്‍ സ്വയം ഒരു ട്രോമയിലേയ്ക്കു തള്ളിയിടുക ചിലര്‍ക്കെങ്കിലും പതിവാണെന്നു തോന്നുന്നു. പറഞ്ഞറിയിക്കാനാവാത്ത എന്തോ ത്രില്‍ അതിലുണ്ടു്. കുറുമാന്‍ പീറ്ററിനും കൂട്ടര്‍ക്കും കള്ളുവാങ്ങി കൊടുത്തപ്പോള്‍ തോന്നിയതതാണു്. മറ്റൊരു കാര്യം പറയുകയാണെങ്കില്‍ എഴുത്തു തന്നെ, ഇത്തരം ട്രോമകളിലേയ്ക്കു സ്വയം തള്ളിയിടുന്നതാണു്. ആകാംക്ഷയോടെ ആറാം ലക്കത്തിനു കാത്തിരിക്കുന്നു.

Promod P P said...

കുറുമാന്‍ മാഷെ
വായിയ്ക്കാന്‍ അല്‍പം വൈകി ക്ഷമിയ്ക്കു..
ഇതിപ്പൊ മനുഷ്യന്റെ ക്ഷമ പരിശോധിയ്ക്കലായല്ലൊ.. അടുത്ത ഭാഗം വേഗം എഴുതു..

കുറുമാന്‍ജി എഴുതിയ കഥ എനിയ്ക്ക്‌ നല്ലവണ്ണം മനസ്സിലായി.
മനസ്സിലാകാതെ പോയത്‌ പെരിങ്ങോടന്‍ എഴുതിയ കമന്റ്‌ ആണ്‌..

അരവിന്ദ് :: aravind said...

വീണ്ടും പറയട്ടെ,യൂറോപ്പ്യന്‍ സീരീസ് ചരിത്രം കുറിക്കുന്ന ഹിറ്റാകും എന്നതില്‍ സംശയമില്ല.
ധാരാളം റിസ്കുകള്‍ എടുത്തിട്ടുണ്ടെങ്കിലും, ഇതു പോലെയുള്ള കഥകള്‍ ചിലരില്‍ നിന്ന് കേള്‍ക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ടെങ്കിലും, ഇത്....എല്ലാറ്റിനേയും കടത്തിവെട്ടിയിരിക്കുന്നു.

എന്റെ നമോവാകം കുറുജീ ...ഈ ധൈര്യത്തിന്.
ചെയ്യാന്‍ തോന്നുന്നത് ചെയ്തിരിക്കും എന്ന ഈ നിശ്ചയദാര്‍ഡ്യത്തിന്.

വേ റ്റു ഗോ മാന്‍!

ലിഡിയ said...

പണ്ട് മനോരമയിലും മറ്റും ആഴ്ചയ്ക്കാഴ്ചയ്ക്ക് കാത്തിരുന്ന് വായ്ക്കുന്ന് ക്രൈത്രില്ലറുകള്‍ ഓര്‍മ്മ വരുന്നു, “ബ്ലും” - തുടരും,

-പാര്‍വതി.

Anonymous said...

കുറൂ...

തിരക്കുകാരണം ബ്ലൊഗ്‌ വായന ഇപ്പോള്‍ വളരെ കുറവാണ്‌. ഇന്നലെയും ഇന്നുമായി മുഴുവനും വയിച്ചു..

വളരെ നന്നായിട്ടുണ്ട്‌.. ബാക്കിക്കായി കാത്തിരിക്കുന്നു..

ഡാലി said...

കൂറുജി, എല്ലാം വായിച്ചീട്ടേ കമന്റിടൂ എന്നോര്‍ത്തിരുന്നതാ :( ഈ ചാട്ടം കണ്ടീട്ട് എങ്ങനെ മിണ്ടാതിരിക്കും.
അനുഭവങ്ങള്‍ തരുന്ന അധിക ധൈര്യം: അതിനോട് കിടപിടിക്കുന്ന ധൈരങ്ങള്‍ ഉണ്ടാവില്ലയിരിക്കും.

മലയാളിയ്ക്ക് അനുഭവങ്ങള്‍ ഇല്ലാത്തത് കൊണ്ടാണ് നല്ല സാഹിത്യം വരാത്തത് എന്നല്ലേ പ്രശസ്തനായ നിരൂപകന്‍ പറയുന്നത്. ഇമ്മാതിരി അനുഭവങ്ങള്‍ ഉള്ളവര്‍ക്ക് എഴുതിയാല്‍ അപ്പോള്‍ നന്നാവാതിരിക്കാന്‍ തരമില്ല.

മുല്ലപ്പൂ said...

എന്റെ ദൈവമേ,

പേടിയാവണു ഇതു വായിച്ചിട്ടു.
ധൈര്യം അസാമാന്യം തന്നെ ട്ടോ.

Anonymous said...

തുടര്‍ക്കഥ വായിക്കാന്‍ താല്പര്യമില്ലാത്തത് കാരണം എല്ലാ ഭാഗവും പുറത്തിറങ്ങണതുവരെ വായിക്കില്ലാന്ന് വിചാരിച്ചിരിക്കുകയാരുന്നു. കണ്ട്രോള്‍ പോയി! എല്ലാം വായിച്ചു. എന്താ കഥ! ആത്മകഥാന്ന് പറഞ്ഞാ ഇങ്ങനെയിരിക്കണം. അടുത്ത ഭാഗം ഇനി എപ്പഴാണാവോ. തിരക്കൊന്നും കൂട്ടുന്നില്ല. വലിച്ച് പരത്തി തന്നെ എഴുതിക്കോളൂ. എന്തു രസാ വായിക്കാന്‍. ധൈര്യായിട്ടെഴുതിക്കോളൂ...ലക്ഷം ലക്ഷം പിന്നാലെ. :)
(ആത്മഗതം:എന്നാലും കുറുമാന്‍ എഴുതി തീര്‍ന്നിട്ട് എനിക്കിത് വായിച്ചാല്‍ പോരായിരുന്നോ?)

Anonymous said...

ithu kurachu kathiyokkeyundenkilum kollam,

ഖാദര്‍ said...

ത്രില്ലിങ്!ഞാന്‍ ആറാം ഭാഗത്തേക്ക് ഓടുകയാണു!
qw_er_ty

വിഷ്ണു പ്രസാദ് said...

കുറുമാന്‍ജീ,അഞ്ചാം ഭാഗവും വായിച്ചു.നിങ്ങളിലെ സാഹസികനെ ഞാന്‍ ആരാധനയോടെ കാണുന്നു.

അനീഷ് രവീന്ദ്രൻ said...

ഹെന്റമ്മോ...അസാധ്യം!

Jayasree Lakshmy Kumar said...

കുറേ നാളുകളായി വായിക്കണം എന്നോർത്തു വച്ചിരുന്നതാണീ യൂറോപ്പ് സ്വപ്നങ്ങൾ. ദാ ഞാൻ വായിച്ച് ഇവിടം വരെ എത്തി. സത്യം, ആദ്യഭാഗങ്ങളെല്ലാം വായിച്ചപ്പോൾ പേടിയാണു തോന്നിയത്, ഈ അന്തവും കുന്തവുമില്ലാത്ത യൂറോപ്പ് യാത്ര കണ്ട്. ഈ പോസ്റ്റോടെ പേടി അതിന്റെ പാരമ്യതയിലെത്തി. തുടരുന്നു വായന.

അനില്‍ഫില്‍ (തോമാ) said...

ഒരു വെറ്റിലയും പാക്കും, കൂടെ ഒരുലിറ്റര്‍ ഗ്ലെന്മൊറാന്‍ഗീം ദക്ഷിണയായി വച്ചിരിക്കുന്നു. ആരാധനയില്‍ പൊതിഞ്ഞ അഭിനന്ദനങ്ങള്‍

ഞാന്‍ രാവണന്‍ said...

ഡിങ്ക ഫകവാന്‍ ഇത് വരെ കാത്തു ഇനിയും കാക്കുമായിരിക്കും ല്ലേ :))))))))))))

സുധി അറയ്ക്കൽ said...

ഹുയ്യോ ഉയ്യോ യ്യോ!!!ബാക്കി വായിച്ചില്ലെങ്കിൽ ഞാനിപ്പോ കാഞ്ഞുപോകും.