Friday, March 23, 2007

മൃതോത്ഥാനം - ഭാഗം - ഒന്ന്



ഇടവപ്പാതി.

ഇടതടവില്ലാതെ, തുള്ളിക്കൊരു കുടം കണക്കേ കോരിചൊരിയുന്ന മഴ.   ഇടക്കിടെ കാതടപ്പിക്കുന്ന ഇടിവെട്ടും, മിന്നലും.

രാത്രിയോ, പകലോ എന്നുള്ള വകഭേദമില്ലാതെ മഴ പെയ്യുവാന്‍ തുടങ്ങിയിട്ട് രണ്ട് ദിവസം കഴിഞ്ഞിരിക്കുന്നു. കോരിച്ചൊരിയുന്ന പേമാരിയില്‍, സൂര്യന്‍ ഉദിക്കുന്നതോ, അസ്തമിക്കുന്നതോ, ഉലകം അറിയുന്നത് പോലുമില്ല. മനുഷ്യരായ മനുഷ്യര്‍ മുഴുവന്‍ അത്യാവശത്തിനല്ലാതെ പുറത്തേക്ക് പോലും ഇറങ്ങുന്നില്ല. 

സമയം സന്ധ്യയാവാറായിരിക്കുന്നു.   പ്രദേശമാകെ ഇരുട്ടു പരക്കാനും  തുടങ്ങി. വല്ലപ്പോഴും കുട ചൂടി നടന്നു നീങ്ങുന്ന ചില മനുഷ്യരെ ഒഴിച്ചാല്‍ ആരും തന്നെ റോഡിലൂടെ പോകുന്നില്ല എന്നു വേണം പറയാന്‍. അടച്ചിട്ട കടയുടെ മുന്‍പിലുള്ള ചാച്ചിറക്കില്‍, സെല്‍വി, മുത്തുവിനെ തന്റെ കീറിയ സാരി തുമ്പാല്‍ പുതപ്പിച്ച്, ശരീരത്തോട് ചേര്‍ത്ത് പിടിച്ചു. അട്ടയെപോലെ അവന്‍ അമ്മയെ പിടിച്ചിറുക്കി. സംസാരിക്കാന്‍ പോലും അവന് ശേഷിയുണ്ടായിരുന്നില്ല.

കണ്ണാ, ഉനക്ക് പശിക്കറത് എന്ന് എനിക്ക് തെരിയും കണ്ണാ. നാന്‍ എന്ന സെയ്‌വ മുടിയും? രണ്ട് നാളാച്ച്, കുപ്പി, പാട്ട, പളയ പേപ്പര്‍ വാങ്കതുക്ക് പോകവേ മുടിയലേ. കയ്യിലിരുന്ത  കാസുക്കു താന്‍, നേത്തെ സായം കാലത്ത് ഉനക്ക് വടൈ വാങ്കി തന്ട്രത്.   നീ ഇപ്പടി പശിച്ചിരുക്കത് ഈ അമ്മാക്കു പാക്കവേ മുടിയലെ കണ്ണാ . പാക്കവേ മുടിയലെ.

നടുങ്ങുന്ന ഒരു ഇടിമിന്നലിന്നു പുറകെ, ശക്തിയേറിയ ഒരു ഇടിവെട്ടും വന്നതോടെ മുത്തു അമ്മയുടെ ശരീരത്തിലേക്ക് ഒന്നു കൂടെ ചേര്‍ന്നിരുന്നു. കോരിച്ചൊരിയുന്ന ആ മഴയത്തും, മുത്തു തന്നോടു ചേര്‍ന്നിരുന്നപ്പോള്‍ സെല്‍വിക്കു തന്റെ ശരീരം പൊള്ളുന്നതുപോലെ തോന്നി. മാത്രമല്ല മുത്തുവിന്റെ ശരീരം വിറക്കുന്നുമുണ്ട്. ആണ്ടവാ, മുരുകാ,എന്‍ കൊളന്തയെ കാപ്പാത്തുങ്കോ.  കാലൈ മുതൽ, എന്‍ കണ്ണൻ ഒന്നുമേ സാപ്പിട്ടതില്ലൈ   കടവുളേ.

മഴ തെല്ലൊന്നൊതുങ്ങിയതും. സെല്‍വി മുത്തുവിനേയും ചേര്‍ത്തുപിടിച്ചു റോഡിലൂടെ നടന്നു.    അല്ല ഓടുകയായിരുന്നു. നായ്ക്കനാലിലെ, നാരായണന്‍ നായരുടെ ഹോട്ടലിന്റെ ഉള്ളിലേക്കവള്‍ കയറി. ഇടിവെട്ടും, മിന്നലും, കോരിച്ചൊരിയുന്ന മഴയും കാരണമാവാം, ഹോട്ടലില്‍ നാരായണന്‍ നായരല്ലാതെ വേറെ ആരും ഉണ്ടായിരുന്നില്ല.

സാര്‍, രണ്ട് നാളാച്ച്, ഒന്നുമേ സാപ്പിട്ടതില്ലെ സാര്‍. യതാവതു എന്‍ കൊളന്തക്ക്  മട്ടും സാപ്പിടതുക്ക് കൊടുക്ക് സര്‍.  കൊളന്തക്ക് രൊമ്പ കാച്ചില്‍ സര്‍.

കണ്ടാല്‍ തന്നെ പിച്ചക്കാരിയെന്നു തോന്നുന്നത് കാര ണമാവാം, നാരായണന്‍ നായര്‍ പറഞ്ഞു, ബിരിയാണി ഇരുക്ക്, ബീഫ് ഫ്രൈ ഇരുക്ക്, പൊറോട്ടാ ഇരിക്ക്, ഇനീം ഐറ്റംസ് കുറേ ഉണ്ട്. കാശുണ്ടാ കയ്യില്‍? കാശുണ്ടേൽ എന്തു വേണേലും തരാം.

സാര്‍ കാശ് കിടയാത് സാർ.    ഇന്നേക്ക് കടം കൊട് സര്‍.   കൊളന്തക്കു മട്ടും പോതും സാർ.   കാസ് നാന്‍ നാളൈ കൊടുപ്പേന്‍. മുത്തുവിനെ അരികില്‍ നിര്‍ത്തി അവള്‍ പറഞ്ഞു.

പിന്നേ!  നാരായണന്‍ കട നടത്തുന്നത്, കണ്ണിക്കണ്ട പാണ്ടി വേശ്യകള്‍ക്ക് ഓസിനു ഭക്ഷണം കൊടുക്കാനല്ലെ. ഇമ്മിണി പുളിക്കും. ഇറങ്ങി പോടീ നിന്റെ കുട്ടീനേം കൂട്ടി, ഞാന്‍ എന്റെ കടയടച്ച് വീട്ടില്‍ പോകാന്‍ നോക്കട്ടെ. പണ്ടാരമടങ്ങിയ മഴ കാരണം, രണ്ട് ദിവമായി കച്ചവടം നടന്നതുമില്ല, ഇനീപ്പോ എരക്കാന്‍ നടക്കണോര്‍ക്ക് ഓസിന്നു കൊടുക്കേം വേണം. പോ, പോ, വേഗം കടേന്ന് ഇറങ്ങി പോ നീ നിന്റെ ചെക്കനേം കൂട്ടി.

സാര്‍, അപ്പടി സൊല്ലാതെ സാര്‍. നാന്‍ വേശ്യ അല്ല സാര്‍. എനിക്കൊന്നുമേ വേണ സാര്‍. എന്‍ കൊളന്തക്ക് സാപ്പിടതുക്ക് യതാവത് കൊടുങ്കോ സര്‍. സെൽ‍വി നാരായണന്‍ നായരുടെ കാലില്‍ വീണു. ആ കാലുകളില്‍ മുറുകെ പിടിച്ച് അവള്‍ ഈര്‍പ്പം ഊറുന്ന തറയില്‍ കിടന്നു.

നാരായണന്‍ നായര്‍, സെൽവിയെ പിടിച്ചെഴുന്നേല്‍പ്പിച്ചു. എന്ന വേണം ഉനക്കിപ്പോ?

സാര്‍, എന്‍ കൊളന്ത നേരത്തോടു നേരമാച്ച് ഒന്നുമേ സാപ്പിടില്ലയെ. യതാവതു കൊടുങ്കു സാര്‍. മുരുകനാണേ സത്യം. രണ്ട് നാളുക്കുള്ളില്‍ നാന്‍ പണം കൊടുത്തിടറേൻ സാര്‍. ദയവു സെയ്ത് എന്‍ കൊളന്തക്കു മട്ടും യതാവതിരുന്താൽ കൊടുങ്കോ സാര്‍, പൊട്ടിക്കരഞ്ഞുകൊണ്ട് സെല്‍വി പുലമ്പികൊണ്ടേയിരുന്നു.

കല്യാണം കഴിഞ്ഞിട്ട് പത്ത് പതിനാലു വര്‍ഷങ്ങളായിട്ടും കുട്ടികള്‍ ഇല്ലാതിരുന്ന നാരായണന്‍ നായരുടെ മനസ്സലിഞ്ഞു. ഒന്നും മിണ്ടാതെ, അയാള്‍ പിന്നിലെ മുറിയിലേക്ക് പോയി ഒരു വാഴയിലക്കീറുമായി വന്നു.

ഇരിക്കടീ നീ നിന്റെ ചെക്കനേം കൂട്ടി. അയാള്‍ മേശപുറത്ത് വാഴയിലക്കീറിട്ടു.

വിറച്ചു നില്‍ക്കുകയായിരുന്ന മുത്തുവിനെ സെല്‍വി പിടിച്ച് ബഞ്ചില്‍ ഇരുത്തി, ഒപ്പം അവളും ഇരുന്നു.

അടുക്കളയില്‍ പോയ നാരായണന്‍ നായര്‍, കോഴി ബിരിയാണി നിറച്ച പാത്രവുമായി വന്നു, ഇലക്കീറില്‍ ബിരിയാണി വിളമ്പി. പിന്നേയും പോയി, തൈരും, പപ്പടവും, അച്ചാറുമായി വന്ന് അതും വിളമ്പി.

തണുത്ത് വിറക്കുന്ന മുത്തുവിനെ തന്റെ ശരീരത്തിനോട് ചേര്‍ത്ത് പിടിച്ച് സെൽ‍വി, ബിരിയാണി, ഉരുളകളാക്കി ഉരുട്ടി മുത്തുവിനെ ഊട്ടി, അവന്റെ വയറു നിറയും വരെ. നിറഞ്ഞ കണ്ണുകളോടെ നാരായണന്‍ നായര്‍ അതു നോക്കി നിന്നു.

വയറു നിറഞ്ഞു അമ്മാ എന്ന് മുത്തു പറഞ്ഞപ്പോ‍ള്‍ സെൽവി മകനെ ഊട്ടുന്നതു നിറുത്തി. അവശേഷിച്ചിരുന്ന രണ്ടുരുള ചോറ് അവൾ‍ കഴിച്ചു തീർക്കും മുന്‍പായി തന്നെ നാരായണൻ നായർ പിന്നേയും ബിരിയാണി ആ ഇലയിൽ ‍ വിളമ്പി.

വേണ സാർ‍. ഇതും മട്ടും പോതും. ഉങ്കൾ മനുജൻ അല്ലയേ, കടവുൾ താൻ‍.  സെൽവി പുലമ്പി.

നീ വേഗം കഴിച്ചെഴുന്നേറ്റു പോ പെണ്ണേ. ദാ മഴ വീണ്ടും വരുന്നു. എനിക്കും എന്റെ വീട്ടില്‍ പോണം.

ഭക്ഷണം കഴിച്ച് കൈയ്യും കഴുകി, ബെഞ്ചില്‍ കിടന്നുറങ്ങുകയായിരുന്ന മുത്തുവിനെ എടുത്ത് , ചുമലിലിട്ട്, അവൾ നാരായണൻ നായരോട് പറഞ്ഞു; ഏൻ അപ്പാ കൂടെ ഇപ്പടി സെയ്തതില്ലൈ അണ്ണാ, ഉങ്കള്‍ സെയ്ത ഉദവി, ഞാനും, എന്‍ കൊളന്തയും,  മറക്കവില്ലൈ.  റൊമ്പ നണ്ട്രി സാർ. കളമ്പറേൻ.

ഈ മഴപെയ്യുന്ന നേരത്ത് നീ എങ്ങോട്ടാണ്ടീ പനി പിടിച്ചിരിക്കുന്ന  ഈ  ചെക്കനേം വച്ച് പോണേ? നീയും ചെക്കനും, ഇന്ന് കടയില്‍ കിടന്നുറങ്ങിക്കോ. പുറത്ത് നല്ല മഴയാ. നാളെ രാവിലെ ഞാന്‍ നാലു മണിക്ക് വന്ന് കട തുറക്കുമ്പോള്‍ എഴുന്നേറ്റ് പൊക്കോണം എങ്ങോട്ടെങ്കിലും. പിന്നെ എന്നെ ശല്യപെടുത്താന്‍ നില്‍ക്കരുത്.

സാര്‍, നീങ്ക കളവുടാകും. നീങ്ക എപ്പടി സൊന്നാ അതു മട്ടും താന്‍. ഉയിരേ കൊടുത്തിറേന്‍.

ഉയിരൊന്നും നീ തരേണ്ട, പക്ഷെ നാളെ രാവിലെ കട തുറന്നതും, നിന്നേം, കുട്ടിയേം ഇവിടെ കണ്ടു പോകരുത്, മനസ്സിലായോ?

സാര്‍, പുരിഞ്ചത്. എതുക്ക് നാളെ കാലെ വരൈ കാത്തിരുപ്പത്? പശിയിരുന്തതിനാല്‍ താൻ ഉങ്ക കടയിൽ വന്തു തൊന്തരവു പണ്ണിയിട്ടേ.  ഇപ്പോ പശിയടങ്കിയിരിക്കെ. മുത്തുക്ക് കാച്ചില്‍ ഇരിപ്പത് പോട്ടും, ഉങ്ക അതു പ്രച്ചനമാക്കി വെച്ചിടാതുങ്കോ. ഞാൻ എൻ കൊളന്തയെ തൂക്കി കളമ്പറേൻ.

നേരം വൈകി വീട്ടിലെത്തിയാൽ, അലമുറയിടുന്ന ജാനകിയുടെ മുന്‍പിൽ പറഞ്ഞു നില്‍ക്കാൻ മറ്റു വാക്കുകളില്ലാത്തതിനാൽ‍, സെൽ‍വിയേയും, മുത്തുവിനേയും പുറത്താക്കി, നാരായണൻ‍ നായർ‍ കടയുടെ പലകകള്‍ ഇട്ടു, കടയടച്ചു , ശേഷം, തന്റെ സൈക്കിളില്‍ കയറി വീട്ടിലേക്ക് പോയി.

ഉറക്കം തൂങ്ങി വീഴുന്ന മുത്തുവിനെ, തോളത്തെടുത്ത്, ചാറ്റൽ ‍ മഴയിലേക്ക് സെൽവി ഇറങ്ങി. അമ്മയുടെ ചുമലിൽ തല ചായ്ച്ച് മുത്തു ഉറങ്ങാൻ‍ തുടങ്ങി.

അല്ലെങ്കിലേ, പനിച്ച് വിറക്കുന്ന തന്റെ മകന്റെ ശരീരത്തില്‍ ഇറ്റിറ്റു വീഴുന്ന മഴ തുള്ളികള്‍ വീഴാതിരിക്കുവാൻ‍, തന്റെ, കീറിയ സാരി തുമ്പ് കൊണ്ട് മുത്തുവിന്റെ തല മറച്ച് അവനെ, തന്റെ ശരീരത്തിലേക്ക് ചേര്‍ത്ത് ഇറുകെ പുണർ‍ന്നുകൊണ്ട് സെൽ‍വി റെയിൽ‍വേ സ്റ്റേഷന്റെ പ്ലാറ്റ് ഫോം ലക്ഷ്യമാക്കി കാലുകൾ വലിച്ചു വച്ച് മുന്നോട്ട് നടന്നു..

തുടരും...

54 comments:

കുറുമാന്‍ said...

മൃതോത്ഥാനം - ഒരു പുതിയ നോവല്‍ ഇവിടെ തുടങ്ങുന്നു.

കഥയുടെ തന്തു കേട്ട്, കഥക്കു പേരിട്ട ദേവേട്ടനും, ഈ കഥ ഒരു നോവലായി, എഴുതുവാന്‍ എന്നെ പ്രേരിപ്പിച്ച വിശ്വേട്ടനും, സ്വാര്‍ത്ഥനും, നന്ദി പറഞ്ഞുകൊണ്ട് ഈ കഥയുടെ ആദ്യ ഭാഗം വായനക്കാര്‍ക്ക് സമര്‍പ്പിക്കുന്നു.

ബിന്ദു said...

:) അടുത്ത ഭാഗമെപ്പോള്‍?

കരീം മാഷ്‌ said...

ചാട്ടുളിപോലെ മനസ്സിലേക്കു കുത്തിക്കയറുകയാണല്ലോ കഥ.
കുറുമാനെ നന്നായിരിക്കുന്നു.വല്ലാതെ കത്തിരിപ്പിക്കരുത്. ഇന്‍ഡൊക്സിക്കേഷന്‍ പോകും

Promod P P said...

കുറുമാനേ..
തുടക്കം കൊള്ളാം
പക്ഷെ എവിടേയൊക്കേയോ ഒരു അയവ്
ഒന്നു കൂടെ മുറുക്കാന്‍ ഉണ്ട്
കുറച്ച് ഗ്യാപ്പിനു ശേഷം എഴുതിയതു കൊണ്ടാകും

qw_er_ty

Anonymous said...

oru thenga udachathaayi prakhyaapikkunnu

സാജന്‍| SAJAN said...

വല്ലാതെ വേദനിപ്പിക്കുന്നതാണല്ലൊ ഇതിന്റെ ആദ്യഭാഗം പിന്നെ നേരെയാക്കുമൊ...
അതൊ ട്രാജഡിയാണൊ
അടുത്തഭാഗം എന്നാണാവോ?

തമനു said...
This comment has been removed by the author.
തമനു said...

കുറൂസേ ...

പോരട്ടെ .. ബാക്കിയും.. അധികം ഗ്യാപ്പില്ലാതെ..

മനോജ് കുമാർ വട്ടക്കാട്ട് said...

കണ്ടില്ലെന്ന് നാം നടിക്കുന്ന ദൈന്യത നിറഞ്ഞ മുഖങ്ങളില്‍ വായിച്ചെടുക്കാവുന്ന വികാരം- വിശപ്പ്‌.

കുറുനരീ, തുടരുക.

മഴത്തുള്ളി said...

കുറുമാന്‍ മാഷേ,

വിശപ്പിന്റെ വിളി അതു മനസ്സിലാക്കിയവര്‍ക്കേ അറിയൂ. പുറമ്പോക്കുകളിലും വഴിയോരങ്ങളിലും താമസിക്കുന്ന പട്ടിണിപ്പാവങ്ങളേക്കുറിച്ച് പട്ടണങ്ങളില്‍ താമസിക്കുന്നവര്‍ എന്തറിയാനാണ്.

വളരെ നന്നായിരിക്കുന്നൂ നോവലിന്റെ തുടക്കം. ആശംസകള്‍.

chithrakaran ചിത്രകാരന്‍ said...

ഞാന്‍ കുറുമാന്റെ കഥ വായിക്കുകയായിരുന്നു.
വളരെ നന്നായിരിക്കുന്നു.
വ്യത്യസ്ഥ തലങ്ങളിലുള്ള മനുക്ഷ്യ ഹൃദയങ്ങളെ ബന്ധിപ്പിച്ചുകൊണ്ട്‌ അക്ഷരങ്ങളിലൂടെ അനുഭവങ്ങളുടെ പാലം പണിയുന്നതു തന്നെയാണ്‌ സാഹിത്യത്തിന്റെ മഹനീയമായ ലക്ഷ്യം.

വേണു venu said...

പേരു വായിച്ചപ്പോഴേ തോന്നി. ഇതു് തമാശയല്ലല്ലോ. പിന്നീടു് വായനയില്‍ നിന്നു മനസ്സിലായി, നല്ലൊരു നോവലിന്‍റെ അരങ്ങേറ്റമാണു്. ആദ്യ അദ്ധ്യായം തന്നെ മനസ്സിലൊരു പോറല്‍ വീഴ്ത്തി കഥ തുടങ്ങിയിരിക്കുന്നു. കുറുജീ ആശംസകള്‍ നേരുന്നു. അടുത്തതും പെട്ടെന്നാകട്ടെ.:)

sandoz said...

കുറൂസിനു ഹാസ്യം എഴുതാന്‍ മാത്രമല്ലാ......സാഹസികനാകാനും.....അതു എഴുതി ഫലിപ്പിക്കനും കഴിയുമെന്നു യാത്രാവിവരണങ്ങളിലൂടെ തെളിയിച്ചതാണു.......ദാ ഇപ്പോള്‍ ജിവിത വഴിത്താരകളില്‍ നിത്യവും കാണുന്ന ദൈന്യമുഖങ്ങള്‍ കൂടി ആ തൂലികയില്‍ നിന്ന്......നന്നായി കുറൂസേ.......

Mubarak Merchant said...

ഗുരു,
തഥാഗതന്‍ പറഞ്ഞതില്‍ കാര്യമുണ്ടെന്ന് തോന്നുന്നു. ചില നട്ടുകളും ബോള്‍ട്ടുകളും മുറുകാനുണ്ട്. അടുത്ത ഭാഗം മുതല്‍ ഒന്നുകൂടി നന്നാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
വിനീത ശിഷ്യന്‍.

Unknown said...

കുറുമഗുരോ:)
ഉങ്കള്‍ മനുജന്‍ അല്ലൈ, കടവുള്‍ താന്‍ അക്ഷരങ്ങള്‍ കൊണ്ട് ദൃശ്യവിസ്മയങ്ങള്‍ തീര്‍ക്കാന്‍ ബൂലോഗത്തേക്കിറങ്ങി വന്ന മയന്‍.
മാനിഷാദ പാടിയ നിഷാദകവിയുടെ പിന്മുറക്കാരനാകാന്‍ യോഗ്യന്‍.

നമിച്ചിരിക്കുന്നു.

ഇത്ര നാളും ചാരം മൂടിക്കിടന്ന കനലുകള്‍ ഊതിത്തെളിയിച്ച് രചനാലോകത്ത് വെളിച്ചം വിതറാന്‍ ഇതു പോലുള്ള അനേകം കൃതികള്‍ താങ്കളുടെ തൂലികയില്‍ നിന്നും അനുസ്യൂതം പ്രവഹിക്കട്ടെ എന്നാശംസിച്ച് കൊണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

K.V Manikantan said...

കുറോ
ഹാസ്യത്തില്‍ നിന്നുള്ള ഒരു വ്യക്തമായ വ്യതിയാനം ഞാന്‍ കാണുന്നു.

കടലിലെറിയുന്ന നാണയം പോലെയാണ് കയ്യിലുള്ള ഹാസ്യം.

ബീ കെയര്‍ഫുള്‍!

-അനുഭവസ്ഥന്‍

അലിഫ് /alif said...

നന്മയുടെ കണികകളിനിയും ഒഴിഞ്ഞുപോയിട്ടില്ലാത്ത നാരായണന്‍ നായര്‍ക്ക്
ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ.
ഒപ്പം യാത്രവിവരണത്തിലും തമാശകളിലും നിര്‍ത്താതെ വളരെ ഒതുക്കത്തില്‍ ലാളിത്യത്തോടെ കഥപറയുന്ന ശൈലിക്കുടമ കുറുമാന്റ്റെ പുതിയ സം‍രംഭത്തിനും.

തുടര്‍ന്നുള്ള ഭാഗങ്ങള്‍ ഇടവേളകളധികമില്ലാതെ എത്തുമെന്ന പ്രതീക്ഷയോടെ..

ആശംസകള്‍.

Siju | സിജു said...

അണ്ണേ.. ഒറു തമിശയം
ഏവളും സുത്തമാന തമിള്‍ പേസും പളയ കുപ്പി, പാട്ട വാങ്കവര പൊണ്ണെ എങ്കെ പാക്കമുടിയും ..

ഏതാവത് നമ്മ കുറുമാനയ്യ താനെ..
ഇരിക്കട്ടും

അപ്പോ എല്ലാം പറഞ്ഞ പോലെ..
അടുത്തത് എന്നു വരും

Sathees Makkoth | Asha Revamma said...

കുറുമാന്‍, വേദന നല്‍കുന്ന തുടക്കം നന്നായിട്ടുണ്ട്.

വിഷ്ണു പ്രസാദ് said...

കുറുമാന്‍,നന്നായി തുടങ്ങിയിരിക്കുന്നു.നല്ലൊരു നോവലായിത്തീരാന്‍ എല്ലാ ആശംസകളും നേരുന്നു.

asdfasdf asfdasdf said...

കുറുമാന്‍, മുഴുവന്‍ വായിച്ച് അഭിപ്രായം പറയുന്നതായിരിക്കും നല്ലതെന്നു തോന്നുന്നു.
വരികളില്‍ ഹാസ്യത്തില്‍ നിന്നുള്ള ചുവടുമാറ്റം വ്യക്തമായി കാണുന്നുണ്ടെങ്കിലും എവിടെയൊക്കെയോ വരികള്‍ അയഞ്ഞുപോകുന്നതായി കാണുന്നുണ്ട്. അടുത്ത ലക്കത്തില്‍ ശരിയാവട്ടെ. വിജയാശംസകളോടെ..

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: കുറു അണ്ണാ. ഈ സീരിയലിലൊക്കെ നടീനടന്മാരെ മാറ്റും പോലെ അടുത്ത ഭാഗത്തില്‍ സെല്‍വിയെയും, മുത്തുവിനെയും മലയാളികളാക്കിത്തരാവോ?
തമിഴ് റൊമ്പ പ്രമാദമാന ഭാഷ. എന്നാല്‍ പാട്ടപെറുക്കാന്‍ വരുന്നവര് മൊത്തം തമിഴന്മാരായേ എല്ലാ കഥകളിലും കണ്ടിട്ടുള്ളൂ. ഇവര്‍ മലയാളികളായിരുന്നാല്‍ ഇതേ തീവ്രതയോടെ കഥ പറയാന്‍ പറ്റില്ലാന്നുണ്ടോ?

ആവനാഴി said...

പ്രിയ കുറുമാനേ,

വളരെ മനോഹരമായിരിക്കുന്നല്ലോ കുറുമാനെ നോവലിന്റെ തുടക്കം.

എന്നെ ഏറ്റവും വശീകരിച്ച ഒരു ഭാഗം ഇവിടെ ഉദ്ധരിക്കട്ടെ:

“കയ്യിലിരുന്ത അവസാന കാസുക്കു താന്‍, നേത്തെ സായം കാലത്ത് ഉനക്ക് വട വാങ്കി തന്ട്രത്. കണ്ണാ നീ ഇപ്പടി പശിച്ചിരുക്കത് ഈ അമ്മാക്കു പാക്കവേ മുടിയില്ലടാ. പാക്കവേ മുടിയില്ല. ”

ഈ മൂന്നു വാചകങ്ങളില്‍ ഈ അദ്ധ്യായത്തിന്റെ അന്ത:സ്സത്ത അടങ്ങിയിരിക്കുന്നു.

അനുവാചകഹൃദയത്തിലേക്കു‍ ആ അമ്മയുടെ നിസ്സഹായതയും വേദനയും ഒരു ചാട്ടുളിപോലെ എറിഞ്ഞുകയറ്റുന്നതില്‍ കുറുമാന്‍ വിജയിച്ചിരിക്കുന്നു.

ഇതാണു ഉത്തമസാഹിത്യം.‍ഏതാനും വാക്കുകളിലൂടെ വലിയൊരു വികാരപ്രപഞ്ചം സൃഷ്ടിക്കുന്നതില്‍ കുറുമാന്‍ വിജയിച്ചിരിക്കുന്നു.

മഹത്തായ ഒരു ആഖ്യായികയായി ഇതു രൂപം പ്രാപിക്കാന്‍ എല്ലാ ഭാവുകങ്ങളും നേരുന്നു.

സസ്നേഹം
ആവനാഴി

മാവേലികേരളം(Maveli Keralam) said...

കുരുമാനേ
അതിമനോഹരമായ തുടക്കം.
വാക്കുകളുടെ ഘോഷത്തില്‍ ഭാവനയും വികാരാവിഷ്കാരങ്ങളും ഒട്ടും കുറഞ്ഞുമില്ല, കൂടിയുമില്ല.

തുടര്‍ന്നു പോരട്ടെ.
നല്ല ആശംസകള്‍

സ്നേഹിതന്‍ said...

കുറുമാന്‍ ചുവടു മാറ്റുന്നു അല്ലെ.

വരികളില്‍ ഉടനീളം ഭാവതീവ്രത നിലനിര്‍ത്തിയിരിയ്ക്കുന്നു.

'മൃതോത്ഥാനം' എന്ന നാമം ശുഭപ്രതീക്ഷയാണല്ലൊ നല്കുന്നത്.

ദേവന്‍ said...

:)
ലൈറ്റ് ആയി തുടങി സ്റ്റ്ട്രോങ്ങ് ആക്കുകയാണല്ലേ.. കലക്കു കുറുമാനേ, അങ്ങോട്ട് കലക്കി തെളിക്ക്!

:: niKk | നിക്ക് :: said...

dഗലഗ്ഗി ഗുരുമാന്‍ ജി !

ങ്ങളെ കഴിഞ്ഞ വര്‍ഷം കൊച്ചിയിലെ ഇന്റര്‍നാഷണല്‍ ഹോട്ടലിന്റെ ടാവേണിന്റെ ഇരുട്ടു തിങ്ങിയ ബാറില്‍ കണ്ടുമുട്ടിയപ്പോള്‍ ഓര്‍ത്തിരുന്നില്ല ങ്ങളൊരു വലിയ പ്രസ്ഥാനം എന്ന്...

അടുത്ത ലക്കത്തിനായ് കാത്തിരിപ്പൂ... :)

ശാലിനി said...

lqസാധാരണ കഥകളിലേപോലെ നാരായണന്‍ നായര്‍, ഒന്നും കൊടുക്കാതെ അവരെ പുറത്താക്കും എന്നാണ് കരുതിയത്. രാവിലെതന്നെ വന്ന് വായിച്ചിട്ട്, കരയിക്കുമല്ലോ എന്നു കരുതി. നന്നായി ആ മനുഷ്യനില്‍ മനുഷ്യത്വം നിറച്ചതിന്.

ഒരു കുറുമാന്‍ ടച്ച് നോവലിലും. നന്നായിട്ടുണ്ട്.

Sona said...

തുടക്കം നന്നായിട്ടുണ്ട്..അടുത്ത ഭാഗത്തിനായി കാ‍ത്തിരിക്കുന്നു.

അഭയാര്‍ത്ഥി said...

ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ രണ്ടാം പക്കത്തില്‍ ഞാനിവിടെ എത്തുന്നു.

പരുക്കനായൊരു മനുഷ്യന്റെ ഉള്ളിലെ മരിച്ചിട്ടില്ലാത്ത മനുഷ്യത്വം കാണുന്നു.
ജീവിതം ഒരു നിയോഗമായ സെല്വിയെക്കാണുന്നു, കണ്ണനെ കാണുന്നു.
ഒരു നിമിഷം അമ്മയുടെ ഇടുപ്പില്‍ മൂക്കൊലുപ്പിച്ചിരിക്കുന്ന എന്നെ കാണുന്നു.
ഒരിറ്റു കണ്ണുനിര്‍ പൊടിയുന്നു.

ഈ നോവല്‍ തീരുമ്പോഴേക്കും പലവട്ടം മൃതോത്ഥാനം ചെയ്യേണ്ടി വരുമെന്നെനിക്കു തോന്നുന്നു.

Unknown said...

കുറുമയ്യന്റെ തികച്ചും വ്യത്യസ്തമായ ശൈലി. കുറുമാന്‍ എഴുതിയതാണെന്ന് ഓര്‍മ്മിപ്പിയ്ക്കേണ്ടി വന്നു വായിച്ച് കഴിഞ്ഞപ്പോള്‍. നന്നായിട്ടുണ്ട്.

ഓടോ:സങ്കുച്ചേട്ടന്‍ പറഞ്ഞത് മറക്കണ്ട. :-)

പ്രതിഭാസം said...

കുറുമാന്‍ ചേട്ടാ നന്നായിരിക്കുന്നു പുതിയ നോവലിന്റെ തുടക്കം. എന്താകുമടുത്തത്? അധികം ഗ്യാപ്പുകൊടുക്കാതെ വേഗമാകട്ടേ.
ആശംസകള്‍! :)

അഡ്വ.സക്കീന said...

അപ്പൊ വടി വെട്ടാന്‍ പോയിട്ടേ ഉള്ളൂ ?

ഇടിവാള്‍ said...

"മൃതോത്ഥാനം" ?? അര്‍ത്ഥം ആരെങ്കിലും പറയാമോ ? ;)

കുറുമാനേ, ദെന്താ ഇപ്പോ കളം മാറ്റി ചവിട്ടിയത്? നല്ലതാ. തുടരൂ..

പക്ഷേ, ഇതില്‍ ചിലയിടത്തൊക്കെ എന്തോ മുഴച്ച് നില്‍ക്കുന്ന പോലെ തോന്നി..

ഒരുദാഹരണം:
“രണ്ട് നാളാച്ച്, കുപ്പി, പാട്ട, പളയ പേപ്പര്‍ വാങ്കതുക്ക് പോകവേ മുടിയലേ. കയ്യിലിരുന്ത അവസാന കാസുക്കു താന്‍, നേത്തെ സായം കാലത്ത് ഉനക്ക് വട വാങ്കി തന്ട്രത്. “

ആവനാഴി said...

ഇടിവാളേ,

മൃതിയില്‍നിന്നുള്ള ഉയിര്‍‌ത്തെഴുനേല്‍പ്പ് എന്നു പറയാമെന്നു തോന്നുന്നു. നവോത്ഥാനം എന്നു കേട്ടിട്ടില്ലേ?

Kaithamullu said...

കുറുമാനേ,
ധൃതി കാട്ടി നോവലിന്റെ ഒഴുക്ക് കളയരുതെന്നൊരപേക്ഷ!
തുടക്കം നന്നായിരിക്കുന്നു.

Visala Manaskan said...

"ആ കാലുകളില്‍ മുറുകെ പിടിച്ച് അവള്‍ ഈര്‍പ്പം ഊറുന്ന തറയില്‍ കിടന്നു"

നോവലിന്റെ തുടക്കം‍ ഉഷാറായിട്ടുണ്ട് കുറുമാനെ. ഇത് ഒരു മഹാ സംഭവം ആകും. ഉറപ്പ്.

ആശംസകള്‍.

കുട്ടന്‍സ്‌ | S.i.j.i.t.h said...

Hi JI,

valare naalukalkku sesham aanu blog vaayanayilekku thirike vannathu..ethayalum thudakkam kuzhappamilla..thudarnnu vaayikkatte.Adutha episodenaayi kaathirikkunnu...

Kuttans

അത്തിക്കുര്‍ശി said...

കുറുമാന്‍,

തുടക്കം ഗംഭീരം! ബാക്കി കാത്തിരിക്കുന്നു.

കണ്ണൂസ്‌ said...

കുറൂ, നല്ല തുടക്കം.

ഒന്ന് രണ്ട്‌ എളിയ നിര്‍ദ്ദേശങ്ങള്‍.

1. നോവലില്‍ അധ്യായം തിരിക്കുന്നത്‌ ഉദ്ദ്വേഗഭരിതമായ അവസാനം നോക്കിയാവരുത്‌. നോവലിലെ ഓരോ അധ്യായവും, ഓരോ സ്വതന്ത്ര ഖണ്ഡമായിരിക്കണം. അതിന്‌ വ്യക്തമായ ഒരു ഉദ്ദേശമുണ്ടായിരിക്കണം. അതു പോലെ അടുത്ത അധ്യായത്തിലേക്ക്‌ തുടര്‍ച്ചയും വേണം.

2. തമിഴ്‌ സംഭാഷണങ്ങള്‍ കൃത്രിമമാവാതെ ശ്രദ്ധിക്കുക. വ്യാകരണ പിശകുകള്‍ കുറുമി തീര്‍ത്തു തരില്ലേ? :-)

മുസ്തഫ|musthapha said...

നന്നായിരിക്കുന്നു.... വളരെ നന്നായിരിക്കുന്നു...
പഴയ രചനകളുടെ ഹാങ്ങോവര്‍ ഇതില്‍ കടന്നു കൂടിയിട്ടില്ല എന്നതാണ് ഞാന്‍ ശ്രദ്ധിച്ച കാര്യം.

എല്ലാവിധ ഭാവുകങ്ങളും...

azhakam said...

kuruman,

the story was touching the heart.you have the great talent to write. keep writing.

good luck

അമല്‍ | Amal (വാവക്കാടന്‍) said...

എന്റെ അഭിപ്രായം പറയുന്നതിനേക്കാള്‍ സുഖം, മറ്റുള്ളവര്‍ കമന്റിയത് ക്വോട്ടുന്നതാ.. :)

എനിക്കിഷ്ടമായി, ഈ പുതിയ തുടക്കം..

കണ്ണൂസേട്ടന്റെ നിര്‍‌ദ്ദേശങ്ങള്‍ പാലിച്ചാല്‍ തന്നെ, ഇത് ഒരു മഹാ സംഭവം ആയിരിക്കും!

കുറുമാന്‍ കഥകള്‍ (യാത്രാവിവരണം) ഇറങ്ങിയിട്ട് , നമുക്ക് ഇത് ഇറക്കാം !

എല്ലാ ആശംസകളും..

ആവനാഴി said...

കണ്ണൂസിന്റെ കമന്റിലെ ഉദ്ധാരണം താഴെ:

"നോവലില്‍ അധ്യായം തിരിക്കുന്നത്‌ ഉദ്ദ്വേഗഭരിതമായ അവസാനം നോക്കിയാവരുത്‌. നോവലിലെ ഓരോ അധ്യായവും, ഓരോ സ്വതന്ത്ര ഖണ്ഡമായിരിക്കണം. അതിന്‌ വ്യക്തമായ ഒരു ഉദ്ദേശമുണ്ടായിരിക്കണം. അതു പോലെ അടുത്ത അധ്യായത്തിലേക്ക്‌ തുടര്‍ച്ചയും വേണം.“

അദ്ധ്യായം തിരിക്കുന്നത് ഉദ്ദേഗഭരിതമായ അവസാനം നോക്കിയാവരുത് എന്നു പറഞ്ഞതിനോടു പൂര്‍ണ്ണമായും യോജിക്കുന്നില്ല.

ഒരദ്ധ്യായം അവസാനിക്കുന്നത്‍ അനുവാചകനു അടുത്തതെന്തായിരിക്കാം എന്നുള്ള ആകാംക്ഷ കൊടുക്കുന്ന തരത്തിലായിരിക്കണം. ഉദ്ദേഗഭരിതം എന്നു വിവക്ഷിക്കുന്നത് അതായിരിക്കും എന്നു കരുതുന്നു.

അങ്ങിനെ അവസാനിപ്പിക്കുന്ന അദ്ധ്യായത്തിനേ അനുവാചകനെ മോട്ടിവേറ്റു ചെയ്യാന്‍ കഴിയൂ. ഫ്രെഡറിക് ഫോര്‍സൈത്തിന്റെ നോവലുകള്‍ വായിച്ചു നോക്കൂ.

ഓരോ അദ്ധ്യായത്തിനും വ്യക്തമായ ഉദ്ദേശമുണ്ടായിരിക്കണം എന്നതിനോടു പൂര്‍ണ്ണമായും യോജിക്കുന്നു.അതുപോലെ അടുത്ത അദ്ധ്യായത്തിലേക്കു തുടര്‍ച്ച വേണം എന്നതിനോടും.

ഇങ്ങനെ ചിന്തിക്കുമ്പോള്‍ കുറുമാന്റെ നോവലിന്റെ ആദ്യ അദ്ധ്യായം നീതി പുലര്‍ത്തിയിട്ടുണ്ടോ എന്നതാണു ചോദ്യം. ഉത്തരം “ഉണ്ട്” എന്നു ഞാന്‍ തറപ്പിച്ചു പറയുന്നു.

മൂര്‍ത്തി said...

തമിഴ് സംഭാഷണങ്ങള്‍ ശ്രദ്ധിക്കണം എന്ന അഭിപ്രായത്തോട് യോജിക്കുന്നു.അദ്ധ്യായങ്ങള്‍‍ക്ക് തുടര്‍ച്ച വേണോ? എം.മുകുന്ദന്റെ “ ആദിത്യനും രാധയും...”ന്റെ ക്രാഫ്റ്റ് ഈ തുടര്‍ച്ചാനിയമത്തെ ലംഘിക്കുന്നതല്ലേ? കുറുമാനാണ് ക്രാഫ്റ്റ് തീരുമാനിക്കേണ്ടത് അല്ലേ?
നാരായണന്‍ നായര്‍ ശെല്‍‌വിയെ പിടിച്ചെഴുന്നേല്‍പ്പിക്കുന്നത് അത്ര സ്വാഭാവികമായില്ല എന്ന് തോന്നി.
എല്ലാവിധ ആശംസകളും നേരുന്നു..

qw_er_ty

Physel said...

കുരൂവേ......(കട് ഒ.വി. വിജയന്‍)

നോവല്‍ ആദ്യഭാഗം വായ്ച്ച് വായ്ച്ച് ഉറങ്ങിപ്പോയി...ബോറടിച്ചിട്ടല്ല...ഇന്നലത്തെ ബാക്കി ഉറക്കം ഇപ്പഴാ വന്നേ.എന്നാലും തുടക്കം നന്നായി..(ആണേല്‍ പാതിയും നന്നായി എന്നല്ലേ?) ഫുള്‍ ബോധത്തില്‍ ഒന്നൂടെ നോക്കട്ടെ.

ഓ.ടോ കണ്ണൂസിന്റെ കമന്റില്‍ എന്തോ ഉദ്ധരിച്ചു നില്‍ക്കുന്നതായി ആവനാഴി പറഞ്ഞതു കണ്ടാ ഇവിടെ എത്തിപ്പെട്ടത്. എന്തരോ എന്തോ? :)

വര്‍ണ്ണമേഘങ്ങള്‍ said...

കിടു കിടിലന്‍ സംഭവങ്ങള്‍ (സ്പെഷ്യലി 'യൂറോപ്പ്‌ സ്വപ്നങ്ങള്‍') പറഞ്ഞ്‌ മനുഷ്യനെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും, ഇടയ്ക്ക്‌ ഇങ്ങനെ ഉള്ളില്‍ തട്ടുന്ന കഥകള്‍ എഴുതി വിടുകയും..
ങ്ങളെ ങ്ങോട്ട്‌ പിടി കിട്ടണില്ല്യാലോ...!

അപ്പു ആദ്യാക്ഷരി said...

“കയ്യിലിരുന്ത അവസാന കാസുക്കു താന്‍, നേത്തെ സായം കാലത്ത് ഉനക്ക് വട വാങ്കി തന്ട്രത്. കണ്ണാ നീ ഇപ്പടി പശിച്ചിരുക്കത് ഈ അമ്മാക്കു പാക്കവേ മുടിയില്ലടാ“.

മനസ്സില്‍ തുളഞ്ഞുകയറുന്ന വരികള്‍, കുറുമാനേ.

ഏറനാടന്‍ said...

കുറുജീ.. വൈകിയാണിത്‌ കണ്ടത്‌. അടുത്തതും പോരട്ടേ. തുടക്കത്തിലെ മഴയോടൊപ്പം കണ്ണുകളും നിറഞ്ഞു.

മഹാവിഷ്ണു:Mahavishnu said...

കുറുമാനെ,
നല്ല തുടക്കം... അടുത്ത ലക്കം പ്രതീക്ഷിക്കുന്നു.

കൃഷ്ണ said...

കുറുമാന്‍ ജീ ,തുടക്കം നന്നായിരിക്കുന്നു.താങ്കളുടെ എഴുത്തിലെ വ്യ്ത്യസ്തത വളരെ അഭിനന്ദനം അര്‍ഹിക്കുന്നു,നോവലിനു എല്ലാ ഭാവുകങ്ങളും

മുല്ലപ്പൂ said...

കുറുമാനേ മഴ എന്റെ ദേഹത്തും വീണു.


(ആദ്യഭാഗം എന്തോ ഒരു ഒഴുക്ക് മുറിയല്‍ . പക്ഷേ അവസാനമായപ്പോളെക്കും ടേക്ക് ഓക്കെ )

വേഗം അടുത്ത ഭാഗം.

Prasad S. Nair said...

നല്ല നിരീക്ഷണം...തുടക്കത്തിന്‍‌റ്റെ ഒടുക്ക ഭാഗം വളരെ അടക്കം വന്നപോലെ...ഉള്ളില്‍ ഒരു മൊട്ടുസൂചി സ്പര്‍ശിച്ച പോലെ ഒരു തോന്നല്‍.. ആ തമിഴത്തിയുടെ ദൈന്യതയും നാരായണന്‍ നായരുടെ മുഖവും എവിടെയോ കണ്ടു മറന്നപോലെ... നോവലിന് എല്ലാ ഭാവുകങ്ങളും നേരുന്നു...

സുല്‍ |Sul said...

കുറുമാനേ ആദ്യഭാഗം ഗംഭീരം

അടുത്തത് വായിക്കട്ടെ.

-സുല്‍