Thursday, July 05, 2007

എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍ - കവര്‍ ഡിസൈന്‍




പ്രിയ സുഹൃത്തുക്കളേ, "എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍“ എന്ന അനുഭവകുറിപ്പ്, റെയിന്‍ബോ ബുക്സ് ആഗസ്റ്റില്‍ പബ്ലിഷ് ചെയ്യുന്നു എന്ന വിവരം സന്തോഷപൂര്‍വ്വം അറിയിക്കട്ടെ.

ബ്ലോഗില്‍ എഴുതിയ കൃതിക്ക്, അത് പുസ്തകരൂപത്തിലാക്കുമ്പോള്‍ , കവര്‍ ഡിസൈന്‍ ചെയ്യുന്നതും ഒരു ബ്ലോഗര്‍ തന്നെ ആകണം എന്നൊരു ആശ എന്റെ ഉള്ളില്‍ ഉണ്ടായിരുന്നു. ആയതിനാല്‍ ഗ്രാഫിക്സ് അറിയാവുന്ന പല ബ്ലോഗര്‍മാരുമായും ഞാന്‍ ബന്ധപെട്ടു. ചില സുഹൃത്തുക്കള്‍ ഞാന്‍ ചോദിക്കാതെ തന്നെ സ്വമനസ്സാലെ ഇതിന്റെ കവറിനു വേണ്ടി പരിശ്രമിച്ചു.

അയച്ചു തന്ന കവര്‍ ഡിസൈനില്‍ ഏറ്റവും ഇഷ്ടപെട്ടത്, അല്ലെങ്കില്‍ മൊത്തം യൂറോപ്പിനെ ഉള്‍കൊണ്ടു എന്നു തോന്നിയ കവര്‍ ഡിസൈന്‍ അയച്ചു തന്നത് നമ്മുടെ ഇടയിലെ പഴയ ബ്ലോഗറായ ശ്രീ. കുമാര്‍ ആണ് (തോന്ന്യാക്ഷരം). അദ്ദേഹത്തിന് നന്ദി രേഖപെടുത്തുവാന്‍ കൂടി ഞാന്‍ ഈ അവസരം ഉപയോഗിക്കട്ടെ. അദ്ദേഹം ഡിസൈന്‍ ചെയ്ത കവര്‍ പേജാണ് ഇത്.

പ്രസാധകരുടെ പേര്, ലോഗോ, പുസ്തകത്തിന്റെ ഉള്ളടക്കം എന്നിവ കൂടെ ഇതിന്റെ ബാക്ക് പേജില്‍ ആഡ് ചെയ്യേണ്ടി വരും. അത് ഈ ആഴ്ച തന്നെ ചെയ്യുന്നതാണ്.

“എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍“ അദ്ധ്യായം ഒന്ന് എഴുതാന്‍ തുടങ്ങിയ അന്നു മുതല്‍ ഇപ്പോള്‍ പുസ്തക പ്രസാധനത്തിന്റെ ഘട്ടത്തിലെത്തി നില്‍ക്കുന്ന സമയം വരെ, കമന്റുകളിട്ടും, ഫോണിലൂടേയും, ഈമെയിലിലൂടേയും അഭിപ്രായങ്ങള്‍ അറിയിച്ച് എന്നെ പ്രോത്സാഹിപ്പിച്ച ഏവര്‍ക്കും ഈ അവസരത്തില്‍ ഞാന്‍ നന്ദി പറയുന്നു.

ഇനി തുടര്‍ന്നും നിങ്ങളുടെ ഏവരുടേയും, സഹകരണങ്ങള്‍, പ്രോത്സാഹനങ്ങള്‍ പ്രതീക്ഷിക്കുന്നു.

116 comments:

ആവനാഴി said...

പ്രിയ കുറുമാന്‍,

മദ്യം, കാമിനി, ഗോപുരം, തറവട,കപ്പല്‍, വിമാനം ഇവയെല്ലാമുണ്ടല്ലോ. യൂറോപ്പുസ്വപ്നങ്ങള്‍ എന്ന കൃതിയുടെ ഒരു പരിപൂര്‍ണ്ണ ചിത്രാല്‍മകാവിഷ്കാരമായിരിക്കുന്നു ഈ കവര്‍പേജ്.

വളരെ നന്നായിട്ടുണ്ട്.

സസ്നേഹം
ആവനാഴി

കുറുമാന്‍ said...

എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍ - കവര്‍ ഡിസൈന്‍

അങ്ങനെ എന്റെ യൂറോപ്പ് സ്വപ്നങ്ങളൂടെ ചട്ടക്കൂടും തയ്യാറായി. ശ്രീ കുമാറിനു നന്ദി.

ആവനാഴി said...

എന്റെ കമന്റില്‍ ഒരു തിരുത്ത്. തടവറ എന്നു വായിക്കൂ ദയവായി. അക്ഷരപ്പിശകില്‍ ഖേദിക്കുന്നു.

Kaippally കൈപ്പള്ളി said...

വളരെ നല്ല cover.
ഇത്രയും നന്നാവും എന്ന് തീരെ പ്രതീക്ഷിച്ചില്ല

:)

ragesh this will sell 10000 copies man.

ഇതു ദാ ഞാനാ പറയുന്നത്

Mubarak Merchant said...

കുമാര്‍ ഭായിക്ക് അഭിനന്ദനങ്ങള്‍ അരിയിക്കുന്നു.
കുറുമാന്‍ ചേട്ടന് ആശംസകള്‍.
10001ആമത്തെ കോപ്പി ഒരു കയ്യൊപ്പിട്ട് എനിക്ക് അയച്ചു തരണം എന്ന് ഈയവസരത്തില്‍ കുറുമാന്‍ ചേട്ടനോട് അഭ്യര്‍ത്ഥിക്കുന്നു. കൈപ്പള്ളിയുടെ നാവ് പൊന്നാവട്ടെ.

Unknown said...

വളരെ നല്ല കവര്‍!

തടസ്സങ്ങളെല്ലാം മാറി എന്ന് വിശ്വസിക്കുന്നു,എല്ലാ വിധ ആശംസകളും!

മൂര്‍ത്തി said...

എല്ലാ ആശംസകളും...ഒരു കോപ്പി ഞാന്‍ വാങ്ങിയിരിക്കുന്നു....:)

Mr. K# said...

ആശംശകള്‍

ഈയുള്ളവന്‍ said...

കുറുജീ,

കവര്‍ വളരെ നന്നായിട്ടുണ്ട്... കൈപ്പിള്ളി പറഞ്ഞതുപോലെ തന്നെ സംഭവിക്കട്ടെ... എല്ലാ വിധ ആശംസകളും ...

സസ്നേഹം,
ഈയുള്ളവന്‍

myexperimentsandme said...

കുറുമാന് എല്ലാവിധ ആശംസകളും.

കവര്‍ ഡിസൈന്‍ വളരെ നന്നായിട്ടുണ്ട്. പക്ഷേ യൂറോപ്പ് സ്വപ്നങ്ങള്‍ക്ക് ഒരു 0.0001% ചേര്‍ച്ചക്കുറവില്ലേ എന്നൊരു കണ്‍ഫ്യൂഷന്‍ (എന്റെ മാത്രം കണ്‍ഫ്യൂഷനാവട്ടെ). സ്വല്പം പൌരാണികം/aristocratic അതുപോലെന്തൊക്കെയോ ആണോ ഉള്ളടക്കം എന്ന് സംശയിച്ച് പോകുമോ എന്നൊരു സംശയം.

Anonymous said...

കവര്‍ പെടച്ചു...സ്റ്റൈലായിട്ടുണ്ടു... വലിയ സാഹിത്യ ഭാവന ഇല്ലാത്തതു കുറ്റങ്ങളും കുറവുകളും കണ്ടെത്താന്‍ പറ്റിയില്ലാ‍..കാണാന്‍ നല്ല ലുക്ക് ഉണ്ടു... അതു കൊണ്ടു ഞാ‍ന്‍ 99/100 മാര്‍ക്ക് തരുന്നു...
ആ കവര്‍നെ ബോര്‍ ആക്കാന്‍ ഒരു സജഷന്‍ പറയാം. നടുവില്‍ ഉള്ള ആ കാലിനു പകരം കുറുമാന്‍ സ്വപ്നം കാണുന്ന ഒരു ഫോട്ടോ ആ‍യാല്‍ കിടിലം ആയിരിക്കും... (ചുമ്മാ തട്ടിയതാ...)

എബൌട്ട് ഓതര്‍ എന്ന സ്തലത്തു ബ്ലോഗില്‍ ഉള്ള സേയിം തന്നെ ആയിരിക്കുമോ?

കൊച്ചികായലിന്നരികിലുള്ള ഒരു ആശുപത്രിയില്‍ 72ല്‍ ജനനം. ജനിച്ചപ്പോള്‍ തുറന്ന വായ ഇതുവരേയായി അടച്ചിട്ടില്ല, മരിക്കാതെ ഇനിയൊട്ടും അടക്കുകയുമില്ല. ബാല്യം,കൌമാരം പിന്നെ പഠനവും, ഇരിങ്ങാലക്കുടയില്‍ (ത്യശുര്‍ ജില്ല). പിന്നെ കുറച്ചു വര്‍ഷങ്ങള്‍ ഡെല്‍ഹിയില്‍....ഇപ്പോള്‍ കുറച്ചു വര്‍ഷങ്ങളായി ദുബായില്‍ കുടുമ്പസമേതം.

Manoj | മനോജ്‌ said...

കുറുമാന്‍- കലക്കി! മൊത്തം പുസ്തകത്തിന്റെ ചിട്ടപ്പെടുത്തല്‍ ആകര്‍rഹണീയം തന്നെ! താങ്കളുടെ ഈ സംരംഭത്തിന്ന് ഈശ്വരന്‍ അനുഗ്രഹങ്ങള്‍ ചൊരിഞ്ഞ് അത്യൂഗ്രന്‍ വിജയമാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. സസ്നേഹം - സ്വപ്നാടകന്‍. :)

സൂര്യോദയം said...

കവര്‍ ഡിസൈന്‍ നന്നായിട്ടുണ്ട്‌... എല്ലാ വിധ ആശംസകളും നേരുന്നു.

യാരോ ഒരാള്‍ said...

നാട്ടില്‍ ചെന്നാലുടന്‍ വിശാലന്റെയും കുറുമാന്റെയും പുസ്തകങ്ങള്‍ വാങ്ങല്‍ ആദ്യപണി.


“ഒരിക്കലൂം തോല്‍ക്കാത്ത ഒരു മനസ്സുണ്ടാവാന്‍, ജീവിതയാഥാര്‍ത്ഥ്യങ്ങളെ ചങ്കുറപ്പോടെ നേരിടാന്‍, വിദ്യാര്‍ത്ഥികള്‍ അവശ്യം വായിച്ചിരിക്കേണ്ട ഒരു ഉത്തമ ഗ്രന്ഥം”എന്നൊരു പരസ്യവാചകം ആയാലോ?

G.MANU said...

Good cover kuruman.

my best wishes for the book..

കരീം മാഷ്‌ said...

കുറുമന്‍,
കുമാറിന്റെ ഡിസൈന്‍ വളരെ നന്നായിരിക്കുന്നു.
ഇതു തന്നെ മതി.
ഇനി അകത്തു ഓരോ അധ്യായത്തിനും ഓരോ ഇല്യുസ്റ്റേഷന്‍ വേണം. കുറച്ചു ആധുനീകമായി.
അതും ആരെങ്കിലും വരക്കട്ടെ!

സകല ആശംസകളും

വേണു venu said...

കുറുമാന് എല്ലാവിധ ആശംസകളും.
കവര്‍‍ ഡിസയിന്‍‍ ഇഷ്ടമായി.:)

vimathan said...

കുറുമാന്‍, കവര്‍ ഡിസൈന്‍ വളരെ നന്നായിരിക്കുന്നു. ശ്രീ കുമാറിനും അഭിനന്ദനങള്‍. റെയിന്‍ബോ ബുക്സ് വളരെ നല്ല ഒരു പബ്ലിഷെറുമാണ്. താങ്കള്‍ക്ക് എല്ലാ വിധ അശംസകളും.

Anonymous said...

അസ്സലായിണ്ട്.വളരെ അറ്റ്രാക്റ്റിവ്.
കുമാര്‍ പഴേതായോ അപ്പഴക്കും? കടവുളേ!
വക്കാര്യേ , ഗ്രഹനിലേം അംശകോം ഒക്കെ ഇടക്കിടക്കെടുത്ത് നോക്കണോണ്ടാവും, ഇതു കണ്ടപ്പോ അതോര്‍മ്മ വന്നിട്ട് പൌരാണികം ന്നൊക്കെ തോന്നണെ.(ദേവ് , യേത് പന്തല്‍ കണ്ടാലുമത് കല്യാണപ്പന്തല്‍ ന്നുള്ള പാട്ട് കയ്യിലുണ്ടോ)

പരാജിതന്‍ said...

കവര്‍ വളരെ നന്നായി. ചെയ്തത് കുമാറായതു കൊണ്ട് അത്ഭുതമില്ല. കഴിവും അനുഭവസമ്പത്തും തികഞ്ഞ ഒരു പ്രൊഫഷനലാണദ്ദേഹം.

പുസ്തകത്തിന് എല്ലാ വിധ ആശംസകളും നേരുന്നു.

Haree said...

കവര്‍ ഡിസൈന്‍ വളരെ നന്നായിരിക്കുന്നു. നിറവിന്യാസവും നന്നായി. കുമാറിന് അഭിനന്ദനങ്ങള്‍... (ഈ കുറുമാന്‍സ് ഭയങ്കര ഭാഗ്യവാന്‍ തന്നെ... അടിപൊളി കവറല്ലേ കിട്ടിയത്!)

ഒരു ചെറിയ വിയോജിപ്പുള്ളത് ‘എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍’ എന്നെഴുതിയിരിക്കുന്ന ഫോണ്ടിനെക്കുറിച്ചാണ്. അത് കവര്‍ ഡിസൈനുമായി യോജിക്കില്ലെന്നാണ് എനിക്കു തോന്നുന്നത്. പ്രസാധകന്റെ ലോഗോയും മറ്റും പുറകില്‍ മാത്രമാവില്ല, മുന്‍‌വശത്തും വരുമെന്നു കരുതുന്നു.
--

കണ്ണൂസ്‌ said...

അതു കലക്കി. എല്ലാ വിധ ആശംസകളും പ്രാര്‍ത്ഥനകളും. ഡിസൈനും നന്നായിരിക്കുന്നു. പൌരാണിക ടച്ച്‌ ഒന്നും തോന്നിയില്ല. കവര്‍ കണ്ടാല്‍ അകത്തെന്താണെന്ന് അറിയാനുള്ള ആകാംക്ഷ ഉണ്ടാവണം ആള്‍ക്കാര്‍ക്ക്‌. അത്‌ ഈ കവര്‍ കൊണ്ടുണ്ടാവും.

Rasheed Chalil said...

അഭിനന്ദങ്ങള്‍... ആശംസകള്‍... കുമാരേട്ടന് സ്പെഷ്യല്‍ അഭിനന്ദനം.

Visala Manaskan said...

ഹോ!!!

സൂപ്പര്‍ ഡ്യൂപ്പര്‍ കവര്‍. പെര്‍ഫെക്റ്റ്!

കവര്‍ കണ്ടപ്പോഴേ ‘കുമാര്‍ റ്റച്ച്’ ഫീല്‍ ചെയ്തു. വണ്ടര്‍ ഫുള്‍ പുലീ വണ്ടര്‍ഫുള്‍.

കുറു.. പുസ്തകവില്പനയില്‍ യുവര്‍ ‘യൂറോപ്പ് സ്വപ്നങ്ങള്‍‘ സര്‍വ്വകാല റെക്കോഡുകളും ഭേദിക്കുമാറാകട്ടേ... എല്ലാവിധ ആശംസകളും ഡാ!

സുല്‍ |Sul said...

കുറുജീ
ആശംസകള്‍. എനിക്കും ഒരു കോപ്പി :)

നല്ല ഡിസൈന്‍. കുമാര്‍ജീ അഭിനന്ദനങ്ങള്‍!

-സുല്‍

കുട്ടന്‍സ്‌ | S.i.j.i.t.h said...

മാഷേ,

കവര്‍ വളരെ നന്നായിട്ടുണ്ട്..നല്ല പ്രൊഫഷണല്‍ ടച്ച്..ഉള്ളടക്കത്തിനു ചേരുന്ന കവര്‍..കുമാര്‍‌ജിക്ക് അഭിനന്ദനങ്ങള്‍...
പ്രതിസന്ധികള്‍ തരണം ചെയ്ത് ആഗസ്തില്‍ പ്രസിദ്ധീകരണം തുടങ്ങാന്‍ കഴിയട്ടെ..
ആശംസകള്‍..
ഒപ്പം പ്രാര്‍ഥനകളും..

കുട്ടന്‍സ് | Sijith

krish | കൃഷ് said...

പുസ്തകത്തിന്‍റെ കവര്‍ ഡിസൈന്‍ നന്നായിട്ടുണ്ട്.
കുമാ-കുറുവിന് അഭിനന്ദനങ്ങള്‍.
ഈ പുസ്തകം കൂടുതല്‍ കോപ്പികള്‍ വിറ്റഴിക്കണമേ എന്ന ദിവസേനയുള്ള കുറുവിന്‍റെ സ്വപ്നവും ഫലിക്കട്ടെ. ഫലിക്കും തീര്‍ച്ചയായും.

Promod P P said...

കുറുമാനെ.. കവര്‍ അതി മനോഹരം
ഇന്നലെ കുമാറിനെ കണ്ടപ്പോള്‍ പറഞ്ഞിരുന്നു ഒരു കവര്‍ അയച്ചിട്ടുണ്ടെന്ന്.അപ്പോഴെ അറിയാമായിരുന്നു ഇതില്‍ ഒരു കുമാര്‍ ടച്ച് കാണുമെന്ന്.പുസ്തകത്തിന്റെ ഉള്ളടക്കം വിളിച്ചോതുന്ന മുഖചിത്രം..

ഇതില്‍ ഒരു മാറ്റവും വരുത്തരുതെന്നാണ് എന്റെ അഭിപ്രായം

ettukannan | എട്ടുകണ്ണന്‍ said...

കുറുമാന്‍ സാറേ...
പുസ്തകപ്രസിദ്ധീകരണത്തിന്‌ എല്ലാവിധ മംഗള-ഭാവുകങ്ങളും നേരുന്നു...

കവറിന്റെ കളര്‍ കോമ്പിനേഷന്‍ കൊള്ളാം...

പിന്നെ യൂറോപ്പ്‌ സ്വപ്നങ്ങള്‍ എന്നൊക്കെ പറയുമ്പോള്‍, ഈ ചിത്രത്തില്‍ ഏഷ്യയില്‍ ഇല്ലാത്തതായ ഒന്നു മാത്രമേ (ഈഫല്‍ ടവര്‍) ഒള്ളൂ എന്നാണെനിയ്ക്കു തോന്നിയത്‌... . പിന്നെ അടിയിലിടത്തേ കോര്‍ണറിലെ ആ ചിത്രമെന്താണെന്ന് അവിടൊന്നെഴുതി വയ്ക്കൊ? പ്ലീസ്‌... ;)...
പിന്നെ ആ സ്ത്രീമുഖം, അതിനിത്തിരികൂടെ സൗന്ദര്യവും മാദകത്വവും ആയിക്കൂടെ? (ഓ, എന്റെ, ഞരമ്പുകള്‍... അടങ്ങിയിരി.. ആ...)
നടുവിലെ കാല്‍പാടുകള്‍, വ്യക്തമാക്കുന്നത്‌, സ്വപ്നാടനത്തെക്കാളുപരി, യാഥാര്‍ത്യയാത്രകളെയല്ലെ? അങ്ങനെയാവുമ്പോള്‍ ഇവിടെ, സ്വപ്നാടനം നടത്തുന്നതിനെപറ്റിയുള്ള ഒരു സിംബോളിക്‌ അല്ലെ കൂടുതല്‍ ചേരുക?
തന്നെയുമല്ല ഇനി ഇതു തന്നെയാണുവേണ്ടതെങ്കില്‍, ആ ബേവല്‍ എമ്പോസല്ല, പകരം pillow emboss ആയിരിയ്ക്കും കൂടുതല്‍ ചേരുക എന്നു തോന്നുന്നു... കാരണം കാലടികള്‍ മണലില്‍ പതിഞ്ഞു കിടക്കുവല്ലെ?

എല്ലാവിടെയും ചേര്‍ത്തിരിയ്കുന്ന ആ oranamental flourish ഡിസൈന്‍, നമ്മുടെ സ്ഥിരം കല്യാണക്കുറികളെ സ്മരിപ്പിയ്ക്കുന്നു.. അതില്ലാതെയും ഒരുപരിധി വരെ അതിന്റെ അളവുകുറചും ഒന്നു കണ്ടു നോക്കണം.. :)

center box ന്റെ കളര്‍ ചേയിഞ്ച്‌ നന്നായിട്ടുണ്ട്‌... പിന്നെ മൊത്തത്തില്‍ ഒരാനച്ചന്തമെക്കെയുണ്ട്‌... :)

ടൈറ്റില്‍ ഫോണ്ട്‌, മാറ്റണം.. വലുതും പ്രത്യേകതയുള്ളതുമായാല്‍ ഏറെ നന്ന്... കൈകൊണ്ടു എഴുതുന്നതാകും കൂടുതല്‍ നന്ന്.. Don't use Italics fonts...

ദേ, പിന്നെ, ഇതൊക്കെ ഇവിടെ പറയാന്‍ നിന്നോടു ചോദിച്ചോടാ'ന്ന് എന്നോട്‌ ചോദിച്ചേക്കരുത്‌.. ;)(ആ.. ആങ്ങ്‌...ഹാ™)

മെലോഡിയസ് said...

കുറുമാന്‍ ചേട്ടാ.കവര്‍ ഡിസൈന്‍ അസ്സല്‍ ആയിട്ടുണ്ട്. ഡിസൈന്‍ ചെയ്‌ത കുമാര്‍ജി പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു.
കുറുമാന്‍ ചേട്ടാ.. എല്ലാവിധ ആശംസകളും നേരുന്നു.
ഞാന്‍ ഇപ്പോഴേ ഒരു കോപ്പി ബുക്കീ ട്ടാ..

വാളൂരാന്‍ said...

കുറുകുക്കുറൂ....
മനോഹരം....താങ്കളുടെ എഴുത്തുപോലെത്തന്നെ...
ഹരി പറഞ്ഞപോലെ ഫോണ്ട്‌......

റീനി said...

കുറുമാന്‍ അഭിനന്ദനങ്ങള്‍!
കവര്‍ ഡിസൈന്‍ കലക്കി!

കറുമ്പന്‍ said...
This comment has been removed by the author.
കറുമ്പന്‍ said...

കവര്‍ ഏതായലും കുറുമാന്റെ യൂറോപ്യന്‍ സ്വപ്നങ്ങള്‍ വിറ്റു പോവും ... അതിനു മൌത്ത് പബ്ലിസിറ്റി മതി...അതു ധാരളം ഉണ്ടായിക്കോളും ... പിന്നെ ഇതൊക്കെ വായിക്കണേലും ഒരു ഭാഗ്യം വേണം ...അതുള്ളവര്‍ വായിച്ചാ മതി ...

കവര്‍ നന്നായിട്ടുണ്ടു ... വായിച്ചു കഴിയുമ്പോള്‍ കവറിലെ ചിത്രങ്ങള്‍ കൂടുതല്‍ അര്‍ഥവത്തായി തോന്നും ...

അഞ്ചല്‍ക്കാരന്‍ said...

എല്ലാം നിറഞ്ഞ കവര്‍ പേജ്. പുസ്തകം ഒരു സംഭവമാകനാശംസകള്‍.

ബീരാന്‍ കുട്ടി said...

കുറുമാന് എല്ലാവിധ ആശംസകളും.

പട്ടേരി l Patteri said...

സൂപ്പെര്‍ ..ഇഷ്ടായി...
അതിന്റെ പുറത്ത് ആദ്യത്തെ ചുണ്ടൊപ്പു വെച്ച ഒരു കോപ്പി യുടെ അവകാശം എനിക്ക്....( കാറിന്റെ ഡിക്കിയില്‍ നിന്നും പ്രൂഫ് അടിച്ചു മാറ്റാത്തതിനു നന്ദിയായി.)

“എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍“ അദ്ധ്യായം ഒന്ന് എഴുതാന്‍ തുടങ്ങിയ അന്നു മുതല്‍ ഇപ്പോള്‍ പുസ്തക പ്രസാധനത്തിന്റെ ഘട്ടത്തിലെത്തി നില്‍ക്കുന്ന സമയം വരെ, കമന്റുകളിട്ടും, ഫോണിലൂടേയും, ഈമെയിലിലൂടേയും അഭിപ്രായങ്ങള്‍ അറിയിച്ച് എന്നെ പ്രോത്സാഹിപ്പിച്ച ഏവര്‍ക്കും ഈ അവസരത്തില്‍ ഞാന്‍ നന്ദി പറയുന്നു.

3-4 അദ്ധ്യായത്തില്‍ നിര്‍ത്തരുത് എന്നു ഭീഷണിപ്പെടുത്തിയവര്‍ക്കും , അപേക്ഷിച്ചവര്‍ക്കും , നന്ദി പറയാതിരുന്നാല്‍ അതൊരു നന്ദികേടാവില്ല അല്ലെ :)

പുരാണത്തിന്റെ കവര്‍ കണ്ടതിന്റെ ക്ഷീണം സ്വപ്നങ്ങളില്‍ തീര്‍ത്തു...
നമ്മളിതും ഒരു ഗ്രാന്റ് സക്സസ്സ് ആക്കും ..
ചീയേര്‍സ് !!!
ഈ കുമാറേട്ടന്‍ ഒരു സംഭവം ആണല്ലെ !!!ഡാങ്ക്യൂഒ

സിദ്ധാര്‍ത്ഥന്‍ said...

കവര്‍ ഇനി നന്നാവാനില്ല. തോന്ന്യവാസി കുമാറിനു് അഭിനന്ദനങ്ങള്‍.
പക്ഷെ നടുവിലെ കാല്‍പ്പാടുകള്‍ ശകലം വേച്ചു പോയതു് മനപ്പൂര്‍വമല്ലേ എന്നൊരു ശങ്ക. ;)

ഉണ്ണിക്കുട്ടന്‍ said...

കുറൂസേ..കവര്‍ കലക്കി..എല്ലാം നന്നായി വരും ഉറപ്പാ..
കുമാറേട്ടാ..സമ്മതിച്ചിരിക്കുന്നു..ഉഗ്രന്‍ കവര്‍
എട്ടുകണ്ണന്‍ പറഞ്ഞ പോലെ ഫോണ്ട് മാറ്റിയാല്‍ നന്നായിരിക്കും .

[എന്നാലുമെന്റെ അവനാഴീ തടവറയെ 'തറവട' ആക്കിക്കളഞ്ഞല്ലോ..സൂപ്പര്‍ വെള്ളി!]

Anonymous said...

കവര്‍ ഡിസൈന്‍‌ വളരെ നന്നായിട്ടുണ്ട് കുറുമാന്‍‌, വളരെ ആകര്‍ഷകം.. എല്ലാവിധ ആശംസകളും നേരുന്നു. കൈപ്പള്ളിയുടെ ആശംസാവാചകത്തിന്റെ കൂടെ “മിനിമം” എന്ന ഒരു വാക്കു കൂടി കൂട്ടി ഞാനും ആശംസിക്കട്ടെ.. “ this will sell Minimam 10000 copies..". അതിന് ദൈവാനുഗ്രഹം ഉണ്ടാക്കട്ടെ..!

ശിശു said...

കുറു ഗുരോ, ആശംസകള്‍.. കവര്‍ ഡിസൈന്‍ നന്നായിട്ടുണ്ട് (ആധികാരികമായി പറയാന്‍ അറിവില്ലാത്തതും അനുഗ്രഹം തന്നെ) കൈപ്പള്ളി പറഞ്ഞതുപോലെയും അഭിലാഷ് കൂട്ടിച്ചേര്‍ത്തതുപോലെയും സ്വപ്നങ്ങള്‍ ഒരു ‘മിനിമം 10000’ കോപ്പികളൊ അതിലധികമോ വിറ്റുപോകട്ടെ എന്നാശംസിക്കുന്നു.

കുറുവിന്റെ കയ്യൊപ്പ് പതിഞ്ഞ ഒരു കോപ്പി ഇതാ ബുക്ക് ചെയ്തിരിക്കുന്നു.
ആശംസകളോടെ

മുല്ലപ്പൂ said...

ഒന്നാ‍ന്തരം

മുസ്തഫ|musthapha said...

കുറുമാനും
കുമാറിനും
അഭിനന്ദനങ്ങള്‍ :)
കവര്‍ ഡിസൈന്‍ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു.

Kumar Neelakandan © (Kumar NM) said...

കവര്‍ പേജിനെ കുറിച്ചുള്ള അഭിപ്രായം വായിച്ചു.
എല്ലാ അഭിപ്രായത്തേയും സന്തോഷത്തോടെ തന്നെ സ്വീകരിക്കുന്നു.

വക്കാരിയില്‍ തുടങ്ങി ഒരുപാടുപേരുടെ ചെറിയ ചെറിയ ചോദ്യങ്ങള്‍ക്ക് ഒരു ചെറിയ വിശദീകരണം.

1. കവര്‍ ഡിസൈന്‍ ചെയ്യുമ്പോള്‍ മനസില്‍ വന്ന ഒരു കാര്യം ഇത് കുറുമാന്‍ എന്ന കഥാപാത്രത്തിന്റെ സ്വപ്നങ്ങള്‍ക്കുപരി ജീവിതം ആണ്. വഴിതെറ്റി, വഴിമുട്ടി, വഴിമാറി വന്ന ജീവിതം.
അതുകൊണ്ട് തന്നെയാണ് ഗ്രഹനിലയുടേതുപോലെയുള്ള രൂപം കൊടുത്തത്. ആ കുറുമക്കാലുകള്‍ക്ക് ചുറ്റും
വഴികാട്ടിയായി നിന്ന ഓരോരോ ഗ്രഹങ്ങളെ പോലെ ഓരോരോ സംഭവങ്ങള്‍ കഥാപാത്രങ്ങള്‍ (മദാമ്മ, ഫ്രാന്‍സ്, പോലീസ്, മദ്യം, ജയില്‍, വിമാനയാത്ര, കപ്പല്‍ യാത്ര, എന്നിങ്ങനെ)

2. നിറം. കോണ്ട്രാസ്റ്റ് തന്നെ ആകട്ടെ എന്നുവച്ചു. പുസ്തകങ്ങളുടെ നിരയില്‍ കുറുമാന്‍ ഒന്നു ചാടി നില്‍ക്കട്ടെ. (നിറം കൊതിപ്പിക്കാനുള്ളതാണ്)

3. ചരിഞ്ഞ ഫോണ്ട്.
ഗ്രഹനിലയുടേയും പൌരാണികതയുടെ നിറഭേദങ്ങളില്‍ നിന്നും ഡിസൈന്‍ പാറ്റേണില്‍ നിന്നും ആ മൊണോട്ടണി ബ്രേക്ക് ചെയ്യുന്ന ഇറ്റാലിക്സ് മനപൂര്‍വ്വം തിരഞ്ഞെടുത്തതാണ്. (ഇറ്റാലിക്സ് ഫോണ്ടുകള്‍ എപ്പോഴും മുന്നോട്ടാണ് പോവുക. പുരോഗതിയാണ് അവകാണിക്കുന്നത്).
ഫ്ലോറല്‍ ഡിസൈന്‍ ഇന്റര്‍നാഷണലി പരസ്യങ്ങളിലും മറ്റു ക്രിയേറ്റീവ് വര്‍ക്കുകളിലും തിരികെ വരുന്നു എന്നതാണ് കാഴ്ച. നോക്കിയ പോലുള്ള കമ്പനികള്‍വരെ ഫ്ലോറല്‍ ഡിസൈനിലേക്ക് തിരിച്ചു പോകുമ്പോള്‍ അതിനെ ഒരു കല്യാണക്കുറിക്കാഴ്ചപ്പാടില്‍ കാണാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല.
(അതുപറയാനുള്ള കാരണം; ആര്‍ട്ട് ഡയറക്ടേര്‍സ് ഇന്‍ഡക്സ് - ലേറ്റസ്റ്റ് എഡീഷന്‍, ഗ്രാഫിക് ഡിസൈനേര്‍സ് ഇന്‍ഡക്സ്, വണ്‍ ഷോ എന്നിവയിലൂടെ കണ്ട വന്ന ലേറ്റസ്റ്റ് ട്രന്റ്. )

4. നടുവിലുള്ള കാല്‍പ്പാട് കുറുമാന്‍ തന്നെയാണ്. എട്ടുകണ്ണാ.. അത് ഫോട്ടോഷോപ്പിന്റെ ബിവല്‍/പില്ലോ
എമ്പോസ് ഒന്നും അല്ല. ശരിക്കും ഉള്ള കാല്‍പ്പാടുതന്നെ മണലില്‍ പതിഞ്ഞ ഫോട്ടോയാണ്. അല്പം കോണ്ട്രാസ്റ്റ്
കൂട്ടി നിറഭേദം ഉണ്ടാക്കി. അത്രേയുള്ളു.

വാല്‍ക്കഷണം : എന്റെ പ്രൊഫഷണില്‍, ഒരു ആഡ് ചെയ്യണം എന്നു പറയുമ്പോള്‍ അതിനു വേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. അതിനെ ബ്രീഫ് എന്നാണ് പറയുക. അത് ക്ലൈന്റിന്റെ ആവശ്യം അനുസരിച്ച് ക്ലൈന്റ് സര്‍വ്വീസിങ് കക്ഷി എഴുതി തരും. അതനുസരിച്ചായിരിക്കും വേണ്ടിവന്നാല്‍ ഒരു ക്രിയേറ്റീവ് / ആര്‍ട്ട് സ്റ്റ്രാറ്റജിയും അതിനെ പിന്‍പറ്റി ക്രിയേറ്റീവ്സും സൃഷ്ടിക്കുക.
ഇതിപ്പോള്‍ ഒരു കവര്‍ ചെയ്യണം എന്നു കുറുമാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ തന്നെ ബ്രീഫ് ഒക്കെ അങ്ങു ഉണ്ടാക്കുകയായിരുന്നു. അതനുസരിച്ച് (തീര്‍ത്തും എന്റെ മനോധര്‍മ്മം) ആണ് ഡിസൈന്‍ ചെയ്തത്. അതുകൊണ്ട് തന്നെ അഭിപ്രായങ്ങളെ അതിന്റെ ബഹുമാനത്തോടെ കാണുന്നു. എല്ലാവര്‍ക്കും നന്ദി. സന്തോഷം.

ettukannan | എട്ടുകണ്ണന്‍ said...

കുമാര്‍സാബ്‌, നന്ദി.. എനിയ്കും തോന്നിയിരുന്നു, അതൊരു ഒരിജിനല്‍ ഫോട്ടോ അല്ലേന്ന്... :).. പക്ഷേ ആ ചുറ്റുവട്ടമുള്ള കല്ലുകളിലെ നിഴലുകളും കാല്‍പാടിന്റെ നിഴലുകളും രണ്ടും രണ്ടായി തോന്നി...
ഫ്ലോറല്‍ ഡിസൈന്‍, വന്നിട്ടു 2-3 വര്‍ഷം കഴിഞ്ഞു, ഇപ്പോള്‍ പലരും അതുപയോഗിയ്ക്കാതെയായി... it become old style now... ചാനല്‍ വി, എം റ്റി വി ഒക്കെ അതിനുദാഹരണങ്ങളാണ്‌... ഇവിടെ മോശമാണെന്ന് ഞാനുദ്ദേശിച്ചില്ല, പക്ഷേ, അതിപ്രസരം എന്നേ പറഞ്ഞുള്ളു... അതിപ്പോഴും തീര്‍ന്നില്ല.. (അതെന്റെ പ്രോബ്ലം ല്ലെ? ;) ) പിന്നെ ചെരിഞ്ഞ അക്ഷരങ്ങള്‍... അതിവിടെ കൊടുത്തിരിയ്ക്കുന്നത്‌, കമ്പ്യൂട്ടറില്‍ മലയാളം വന്ന കാലത്തുള്ള ഒരു font ആണത്‌.. അതു മാറ്റി കൈകൊണ്ടെഴുതിയാല്‍ ചെരിഞ്ഞതായാലും നന്നാവും എന്നു തോന്നി... അത്രേയുള്ളു...

but its really a good effort...
all the best for both kuruman and kumar and the lovely release.. :)

വേഴാമ്പല്‍ said...

കുറുമാന്‍ ജി, കവര്‍ പേജ് ശരിക്കും നന്നായിരിക്കുന്നു,
പുസ്തകത്തിന് എല്ലാ വിധ ആശംസകളും നേരുന്നു

ശെഫി said...

ആശംസകള്‍...

Kumar Neelakandan © (Kumar NM) said...

എട്ടുകണ്ണന്‍ പ്രിന്റ് മീഡീയയില്‍ ഇപ്പോഴും ഫ്ലോറല്‍ ഡിസൈന്‍ അരങ്ങുവാഴുന്നു, ഇന്ത്യയില്‍. (മൂവിങ് ഇമേജസുകളില്‍ അതിനു ക്ഷയംസംഭവിച്ചിട്ടുണ്ട് എന്നത് സത്യം)

ഇന്ത്യയില്‍ എന്ന് എടുത്ത് ഞാന്‍ പറയുന്നതിന്റെ കാരണം ഗോവാഫെസ്റ്റില്‍ കഴിഞ്ഞവര്‍ഷത്തെ മികച്ച പരസ്യങ്ങള്‍ക്കുള്ള അവാര്‍ഡ് ദാന ചടങ്ങില്‍ ഇന്ത്യയിലെ പ്രശസ്തരായ ക്രിയേറ്റീവ് ഡയറകടേര്‍സ് ആയ ജോസി പോളും പ്രസൂണ്‍ ജോഷിയും രവിദേഷ്‌പാണ്ടേയും ഉള്‍പ്പെടുന്ന ജൂറി ഏറെ വാഴ്ത്തിയത് പരസ്യങ്ങളിലെ ആര്‍ട്ടിനു സമീപകാലത്ത് ഉണ്ടായ പ്രത്യേകതയെ കുറിച്ചാണ്. അവിടെ ഡോമുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്ന പരസ്യങ്ങളില്‍ അധികവും ട്രഡീഷണല്‍ ലെവലില്‍ പുതുമയോടെ ചിത്രീകരിച്ചിട്ടുള്ളവയാണ്. പലതിലും ചിത്രരചന ഫോട്ടോഗ്രഫിയെ പിന്തള്ളി മുന്നില്‍ നില്‍ക്കുന്നു. ക്ലിഷേയ്ഡ് എന്നു പറഞ്ഞുകളയുമായിരുന്നകോര്‍ണര്‍ ഡിസൈനുകള്‍ ഇനി തിരികെ വന്നേയ്ക്കാം.
(ഞാന്‍ ഈ പറഞ്ഞതുമുഴുവന്‍ ഇന്ത്യന്‍ ഡിസൈനിങില്‍ ഉണ്ടായ/ഉണ്ടാകുന്ന മാറ്റം ആണ്. വ്യക്തമാക്കിയത് കഴിഞ്ഞവര്‍ഷത്തെ കഥയും. എട്ടുകണ്ണാ സന്തോഷം ഇത്തരം വിഷയങ്ങള്‍ സംസാരിക്കാന്‍ കഴിയുന്നതില്‍. ഇവിടെ അധികം വിഷയം മാറ്റാതെ നമുക്ക് ചിരിക്കാം. പിന്നെ കാണാം

സാജന്‍| SAJAN said...

ഈ ഡിസൈനെ അതുല്യം എന്നേ വിശേഷിപ്പിക്കാന്‍ കഴിയൂ ഇതിലും മെച്ചമായി ഈ കവര്‍ പേജിനെ ഇനി ഭംഗിയാക്കാനില്ല .. കുറുസിനും, കുമാറേട്ടനും ഒരിക്കല്‍ കൂടെ ആശംസകള്‍:)

ettukannan | എട്ടുകണ്ണന്‍ said...

but there in the cover,".........."

ok, കുമാര്‍സാബ്‌! :)
:) c u

Kumar Neelakandan © (Kumar NM) said...
This comment has been removed by the author.
Kumar Neelakandan © (Kumar NM) said...

എട്ടുകണ്ണന്‍, ആ “.....” എന്തെന്നു മനസിലായില്ല :(
ഞാന്‍ ഇതുവരെ സംസാരിച്ചത് വളരെ ക്ലാരിറ്റിയോടുകൂടിയാണ്. മനസിലാകാതെ ഒളിച്ചുവയ്ക്കുന്ന ഒന്നുമെന്റെ സംസാരത്തില്‍ ഉണ്ടാവാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിച്ചു. അതുകൊണ്ട് അത്തരത്തില്‍ ഒരു “ബ്ലാങ്ക്‍നെസ്“ എന്നെ നിരാശപ്പെടുത്തുന്നു.

സാരമില്ല.

കുമാര്‍. (സാബില്ല!:)

Ajith Polakulath said...

അടിപൊളി മാഷെ!!!

Kumar Neelakandan © (Kumar NM) said...

ഒരു കാര്യം പറയാന്‍ വിട്ടുപോയി എട്ടുകണ്ണാ..
അതിന്റെ ടൈറ്റിലില്‍ ഒരു “കൈകൊണ്ടെഴുത്ത്” ചെയ്യാനുള്ള നല്ല കയ്യക്ഷരം എനിക്കില്ല. (ഇല്ലസ്ട്രേറ്ററില്‍ മൌസ് പിടിച്ചൊരു ശ്രമത്തിനുവേണ്ടിയുള്ള സമയം കുറവും എന്നു കൂട്ടിവായിക്കം) അതാണ് ഫോണ്ടുതന്നെ ഉപയോഗിച്ചത്. എന്നാലും ശ്രമിക്കാം. ഇതിനു മാച്ച് ചെയ്യുന്ന രീതിയില്‍ ഒരു നല്ല “കയ്യെഴുത്തു“ തരാമെങ്കില്‍ അത് ഉപയോഗിക്കുന്നതില്‍ എനിക്ക് സന്തോഷമേയുള്ളു.

ettukannan | എട്ടുകണ്ണന്‍ said...

കുമാര്‍സാബ്‌, സോറി, കുമാര്‍,
ഇവിടെ അധികം വിഷയം മാറ്റാതെ നമുക്ക് ചിരിക്കാം. പിന്നെ കാണാം...

ബ്ലാങ്ക്‌ സ്പേസില്‍ ഞനൊന്നും കരുതിയില്ല...
ഇനിയും പറയാനുണ്ടായിരുന്നു എന്നതിന്റെ ഒരു സൂചന, അത്രയെ, ഞാന്‍ കരുതിയുള്ളു.. ഇനി അതു വേണ്ട... അറിഞ്ഞതില്‍ പാതി പറയാതെ തന്നെ പോട്ടെ, നൊ ഹാം... :)
but, will keep in touch...

myself too not good in freehand calligraphy..

;)

ജിസോ ജോസ്‌ said...

നല്ല കവര്‍ !

എല്ലാ ആശംസകളും....

Dinkan-ഡിങ്കന്‍ said...

ഹായ് നല്ല ഡിസൈന്‍. കൊള്ളാം. കുറു-കുമാറണ്ണന്‍സിന് ആശംസകള്‍&അഫിനന്ദന്‍സ്

ഡാലി said...

കവര്‍ നല്ല ഇഷ്ടായി. എനിക്കീ മെറൂണ്‍ ഗോള്‍ഡന്‍ കോമ്പിനേഷന്‍ ഭയങ്കര ഇഷ്ടാണ്.
യൂറോപ്പിന് എല്ലാ ആശംസകളും.

നിമിഷ::Nimisha said...

കുറുമാന്‍ ജി , കവര്‍ ഡിസൈന്‍ സൂപ്പര്‍! ഒപ്പിട്ട ഒരു കോപ്പി കുവൈത്തിലേയ്ക്കും പ്ലീസ്:) എല്ലാ ഭാവുകങ്ങളും നേരുന്നു.

SEEYES said...

അനുഭവങ്ങളുടെ ആ തീച്ചൂട് തലക്കെട്ടില്‍ പ്രതിഫലിക്കുന്നില്ലല്ലോ. സ്വപ്നങ്ങള്‍ എന്നു പറയുമ്പോള്‍ ഒരു അയഥാര്‍ത്ഥ്യത?

വിഷ്ണു പ്രസാദ് said...

ഇപ്പോഴാണ് കണ്ടത്.കവര്‍ അതി മനോഹരം.കുമാറിന് അഭിനന്ദനങ്ങള്‍.കുറുവിന് എല്ലാ നന്മകളും...

Santhosh said...

നല്ല മനോഹരമായ കവര്‍. കുറുമാനും കുമാറിനും അഭിനന്ദനങ്ങള്‍!

ഹരീ പറഞ്ഞ അഭിപ്രായം എനിക്കും. മറ്റൊരു ഫോണ്ട് റ്റ്രൈ ചെയ്തൂടേ? (ഇറ്റാലിക്സ് വേണ്ട എന്നല്ല, മറ്റൊരു ഫോണ്ടു തന്നെ ഉപയോഗിച്ചുകൂടേ എന്നാണ് ഉദ്ദേശിക്കുന്നത്.)

Pramod.KM said...

കുറുമാന്റെ യൂറോപ്പ്,മലയാളികളുള്ള എല്ലാ വന്‍കരകളിലും എത്തിപ്പെടട്ടെ എന്ന് ആശംസിക്കുന്നു.:)

അരവിന്ദ് :: aravind said...

ആഹ്! ഉഗ്രന്‍ ന്യൂസ്! :-)
കണ്‍‌ഗ്രാറ്റ്‌സ് കുറുമയ്യാ!

കവര്‍ ഉഗ്രന്‍! എനിക്കിഷ്ടായി.

ഇത് സൂപ്പര്‍ ഹിറ്റാവട്ടെ..എല്ലാ പ്രാര്‍ത്ഥനകളും, ആശംസകളും.

Typist | എഴുത്തുകാരി said...

കുറുമാനേ, എല്ലാ ആശംസകളും.

എഴുത്തുകാരി.

Jishad said...

എല്ലാവിത ആശാസകളും നേരുന്നു.

കുറുമാന്‍ said...

എല്ലാവര്‍ക്കും നന്ദി. കുമാറിനു ഒരിക്കല്‍ കൂടി നന്ദി.

കുട്ടിച്ചാത്തന്‍ said...

ആശംസകള്‍ കുറു അണ്ണാ...കുമാറേട്ടാ..


പ്രകാശനത്തിനു വിളിച്ചില്ലേലും വരാന്‍ നോക്കാം ;)

Renuka Arun said...

Congratz kurumanjiiiiiiii

one more blog getting published...a momet of pride for all malayalis........

keep writing.......

pinne sarala narayanan nair okke ippo evide aanu..muthu pettennu vayassu aayi ppoyi :-)

aa blog nte baakky varille?

Regards
Renuka Arun

മാവേലി കേരളം said...

കുറുമാനേ ആശംസകള്‍.കോപ്പികള്‍ ചൂടപ്പം പോലെ വിറ്റു മുന്നേറട്ടെ.

കുറുമാന്റ ഭാഗ്യവും, കുമാറിന്റ് professionalisam വും ഒത്തു ചേര്‍ന്നപ്പോള്‍ മലയാളത്തിനു കിട്ടിയത് ഒരു profound product.

keep it up brothers. We are proud of you

kalesh said...

രാഗേഷേട്ടാ, കവര്‍ പ്രദര്‍ശിപ്പിക്കേണ്ടിയിരുന്നില്ല. അന്ധവിശ്വാസിയാണ് ഞാന്‍. കണ്ണുകിട്ടും.
അതുകൊണ്ടാ!
ഉഗ്രന്‍ കവര്‍!

absolute_void(); said...

മികച്ച കവര് ഡിസൈന്

പുസ്തകം നന്നായി വിറ്റഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു. ആശംസയില് കാര്യമില്ലല്ലോ...

absolute_void(); said...

പറയാന് വിട്ടുപോയി. ലിപിവിന്യാസം മഹാബോറാ. ചെരിഞ്ഞ അക്ഷരങ്ങള് ഉപേക്ഷിക്കുകയാ നല്ലത്. നേരെ കണ്ടാല് കണ്ണിന് ഇമ്പം തരുന്നതും വായനാക്ഷമതയുള്ളതുമായ ഫോണ്ടാണ് ഉത്തമം. നിര്ബന്ധമില്ല. കഴിയുമെങ്കില് ചെയ്യൂ.

Kiranz..!! said...

തകര്‍പ്പന്‍ കുമാറപ്പാ..‍കുറുമാനവര്‍കളുടെ അര്‍മ്മാദപ്രവര്‍ത്തനങ്ങക്കെല്ലാ ഭാവുകങ്ങളും..

Kaippally said...

photoshop, bevel, pillow bevel, bed bevel, കോപ്പില MTV. floral ഡിജൈന്‍.... എനിക്കൊന്നും മനസിലാവുന്നില്ല

ഈ "ഗ്രാപിക്‍ " ഡിജൈനറനമാരെ
കൊണ്ടു തോറ്റ്.

ഇറങ്ങന്‍ പോണ പുസ്തകത്തിന്റ കവര്‍ കാണിച്ചന്നെയുള്ളു. അങ്ങേരു് "അതിപ്രായം" ചോദിച്ചില്ലല്ലെ.


എല്ലാരും ഇത്തിരി അടങ്ങിടെയ് !!!

asdfasdf asfdasdf said...

കവറ് നന്നായിട്ടുണ്ട്. എല്ലാവിധ ആശംസകളും..

ettukannan | എട്ടുകണ്ണന്‍ said...

എന്നാ പിന്നെ കൈപ്പള്ളിയ്ക്ക്‌,
ഇപ്പറഞ്ഞതീ പോസ്റ്റിന്റെ ആദ്യമേ പറഞ്ഞൂടായിരുന്നോ? ഛേ, വെറുതെ കുത്തിപ്പിടിച്ചിരുന്ന് റ്റൈപ്പു ചെയ്ത്‌ കുറേ സമയം കളഞ്ഞത്‌ മിച്ചം...

ഇനിമുതല്‍ ബ്ലോഗ്‌ സ്കൂളിലെ ഹെഡ്‌ മാഷാണെന്നും പറഞ്ഞ്‌ ഇയ്യാളൊരു വടിയും പിടിച്ചങ്ങ്‌ നിന്നാല്‍ മതി... ബാക്കിയുള്ളവര്‍ എവിടെ കമന്റിറ്റണം എങ്ങിനെയിടണം എന്നൂടി ഒന്നു പറഞ്ഞാല്‍ അതികേമം?...

ഗുപ്തന്‍ said...

Well done Kumarettaa.
Best wishes Kurman maashe.. :)

Unknown said...

അപ്പോ എട്ടുകണ്ണുണ്ടായിട്ടും പോസ്റ്റ് വായിച്ചിട്ട് മനസിലായില്ലേ സര്‍?
കുറുമാന്‍ ഇതില്‍ കവര്‍ പേജിനെപ്പറ്റി അഭിപ്രായം ചോദിച്ചിട്ടേയില്ല. അതില്‍ ഇനി ചേര്‍ക്കാന്‍ പോകുന്ന കാര്യങ്ങളും ഡെഡ് ലൈനും ഒക്കെയാണു പറഞ്ഞിട്ടുള്ളത്. കിട്ടിയവയില്‍ ഏറ്റവും യോജിച്ചതായി തെരെഞ്ഞെടുത്ത വര്‍ക്ക് ആണിത് എന്നു നല്ലോണം പറഞ്ഞിട്ടുണ്ടല്ലോ.
എവിടീം ഒന്ന് ആളാവാന്‍ കിട്ടുന്ന സന്ദര്‍ഭം നമ്മള്‍ വിടാന്‍ പാടില്ലല്ലോ. ഏത്?
ഇനീപ്പോ കൈപ്പള്ളിയെ അടുത്ത വിഗ്രഹമാക്കീട്ട് ഒടയ്കാനായിരിക്കും ജനം തിക്കിത്തെരക്കി വരുക.

ആശംസകള്‍ എല്ലാര്‍ക്കും.

chithrakaran ചിത്രകാരന്‍ said...

ഹാ.... മനോഹരമായ കവര്‍ ഡിസൈന്‍ !!!
കുറുമാനും, കുമാറിനും അഭിവാദ്യങ്ങള്‍... !!!!

മലയാളം 4 U said...

നന്നായിരിക്കുന്നു. ഓഫീസിലെയും വീട്ടിലേയും സ്ക്രീനുകളില്‍ നിന്നും നഗരത്തിലെ ബുക്ക് ഷെല്‍ഫുകളിലേക്ക്. കുറുമാന്‍ ഈ പേര് ഒരു ബ്ലോഗറാകുന്നതിന് മുമ്പേ ഉണ്ടായിരുന്നതാണോ:) (ഉറൂബ്, തകഴി ...) എല്ലാ വിധ ആശംസകളും.

ettukannan | എട്ടുകണ്ണന്‍ said...

ജീ,
എന്റെ ആദ്യ അഭിപ്രായത്തിന്റെ അവസാനവരിയില്‍ തന്നെ ഞാനെന്റെ കമന്റിന്റെ സ്വഭാവം വ്യക്തമാക്കിയിരുന്നു.. അത്‌ കുറുമാന്‍സാറിന്റെ വരികള്‍ കണ്ട ശേഷം മാത്രം.. ഇവിടെ മുന്‍പ്‌, ഇക്കാര്യം, ഞാനും കുമാറും ഒരു പരിധി വരെ അത്‌ ചര്‍ച്ച ചെയ്യുകയും ചെയ്തു... അവയിലൊന്നും എവിടെയും ഞാന്‍ കുമാറിനെ തള്ളിപ്പറഞ്ഞിട്ടുമില്ല, അങ്ങനെ ചെയ്യുകയുമില്ല... മറിച്ച്‌ അദ്ദേഹത്തോട്‌ ബഹുമാനമേയുള്ളു... അങ്ങനെ സംസാരിക്കേണ്ടി വന്നത്‌ interesting ആയി തോന്നുന്നു എന്ന് ഇടയില്‍ കുമാര്‍ സൂചിപ്പിയ്ക്കുകയും ചെയ്തിരുന്നു..

പിന്നെ, ഒരു കലാരൂപം പൊതുസ്ഥലത്തുവയ്ക്കുമ്പോള്‍ അഭിപ്രായങ്ങള്‍ പലതുമുണ്ടാകാം.. ബ്ലോഗില്‍ ഇത്തരം ഒരു കമന്റ്‌ ഓപ്ഷന്‍, അവിടെ നല്ലതെന്നുമാത്രം എഴുതാനുള്ളതായും ഞാന്‍ കരുതുന്നില്ല.. കമന്റ്‌ എന്ന വാക്കിന്‌ അഭിപ്രായമെന്നും, പ്രതികരണമെന്നും ഉള്ള അര്‍ത്ഥങ്ങളിലാണ്‌ ഞാന്‍ മലയാളം പഠിച്ചിട്ടുള്ളത്‌.. തിരിചുള്ള അര്‍ത്ഥങ്ങളില്‍ ചിന്തിയ്ക്കുന്നുമില്ല...

പിന്നെ കൈപ്പള്ളിയെക്കുറിച്ചുപറഞ്ഞത്‌, ഞാന്‍ എന്റെ കമന്റില്‍, പറഞ്ഞ ചില വാക്കുകളെ ഉദ്ധരിച്ച്‌, ഒരു ഗ്രാഫിക്‌ ഡിസൈനര്‍ കൂടിയായ ടിയാന്‍ കൊടുത്ത ആ (പുഛം നിറഞ്ഞ) കമന്റിനോട്‌ എനിയക്കങ്ങനെയേ പ്രതികരിയ്ക്കാനായുള്ളു...
കൈപ്പള്ളിയോടെനിയ്ക്ക്‌ വ്യക്തിവൈരാഗ്യങ്ങളൊന്നുമില്ല.. പിന്നെ, നല്ലതെന്നു തോന്നിയത്‌ നല്ലതെന്നും, അല്ലെന്ന് തോന്നുന്നത്‌ അല്ലെന്നും പറയുമ്പോള്‍, ഞാന്‍ മുഖം നോക്കാറില്ല എന്നു മാത്രം..

പിന്നെ, വല്യ ആളാവാന്‍ വേണ്ടതൊക്കെ, ദൈവം എനിയ്ക്കുതന്നിട്ടുണ്ട്‌, ഇവിടെ അതിന്റെ ആവശ്യവുമില്ല...
ഇവിടെ കുറുമാന്‍ സാറിന്റെ, ഒരു നല്ല ഉദ്യമവേദിയില്‍, ഇത്തരം മറുപടികളുമായി ചുറ്റിക്കറങ്ങേണ്ടി ഖേദമുണ്ട്‌.. അതുകൊണ്ട്‌ നമുക്കു നിറുത്താം..

Unknown said...

കുറുമാന്‍,

അഭിവാദ്യങ്ങള്‍, ആശംസകള്‍!
കവര്‍ പേജിന്റെ നിറം എനിക്ക് പ്രിയപ്പെട്ടത്.
എന്നെ എടുത്തു നോക്കൂ എന്ന് ഉറക്കെ വിളിച്ചു പറയുന്ന, ആകര്‍ഷകമായ, ഇന്റലിജന്റ് ഡിസൈന്‍!
കുമാറിനും അഭിനന്ദനങ്ങള്‍.

Kaippally said...

എട്ടുകണ്ണന്‍.
എടെ ചെല്ലക്കിളി നിന്റട്ട ആരിടെ കുതിരുന്ന് ഇതക്ക എഴുതാന്‍ പറഞ്ഞത്.

പുസ്തകം ഇറങ്ങന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ താങ്കള്‍ പറഞ്ഞ അഭിപ്രായങ്ങള്‍ക്ക് എന്ത് പ്രസക്തി.

എനിക്കും പല കാര്യങ്ങള്‍ ഇതില്‍ ചൂണ്ടിക്കാണിക്കാനുണ്ട്. പക്ഷെ നാം ഒരു perfect production ഇറക്കാന്‍ ഉള്ള പാതയില്‍ അല്ല. കവര്‍ അല്ല ഉള്ളിലെ സാദനമാണു് പുസ്തകം വില്കാന്‍ പോകുന്നത്. Few judge a book by its cover. അങ്ങനെ ആയിരുന്നു എങ്കില്‍ വിശ്വസാഹിത്യങ്ങളൊന്നും വിറ്റുപോകില്ലായിരുന്നു.

ഈ പുസ്തകവും ബ്ലോഗില്‍ ഉത്ഭവിക്കുന്ന ഒരു പരീക്ഷണം മാത്രം. കുമാര്‍ വിവരമുള്ള (തലയില്‍ ആള്‍ താമസമുള്ള) ഒരു കലാകാരനാണു്. അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ ഇതാണു് ഉത്തമം. This is the trend എന്ന് അദ്ദേഹം പറഞ്ഞാല്‍ അതു് അങ്കീകരിക്കാന്‍ തയ്യാറാകണം. പുസ്താത്തിന്റെ കവര്‍ നിര്‍മ്മിക്കാന്‍ മുമ്പും ചില വ്യക്തികളെ രാഗേഷ് ഏല്‍പ്പിച്ചിരുന്നു. അതു് ( എന്റെ അഭിപ്രായത്തില്‍ ) ചില പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ ശരിയല്ല എന്നു ഞാന്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഈ കവര്‍ തികച്ചും പ്രത്യേകതയുള്ളതും അര്‍ത്ഥവത്തും (കിടിലം വാക്ക് അല്ലി !! ) ആണു് എന്നതില്‍ (എനിക്ക്) സംശയമില്ല.

More than eye candy this design is profound. It relates to the content and the theme of the story. And will match any John le Carre, or John Steinback covers. Of course that's all still my opinion.

എട്ടുകണ്ണന്‍.
വരക്കാന്‍ അറിയാവുന്നവനാണു താങ്കള്‍. ആ designന്റെ clinical analysis ആണു താങ്കള്‍ ചെയ്തത്.

"പിന്നെ അടിയിലിടത്തേ കോര്‍ണറിലെ ആ ചിത്രമെന്താണെന്ന് അവിടൊന്നെഴുതി വയ്ക്കൊ?"
ഇതു criticism അല്ല sarcasm ആണു. വിത്യാസം അറിയില്ലെങ്കില്‍ പഠിക്കു. ഒരു കലാകാരനെ പരിഹസിച്ചു എന്നെനിക്ക് തോന്നിയതു് കൊണ്ട് മാത്രമാണു് അടങ്ങാന്‍ പറഞ്ഞതു. ക്ഷമിക്കുമല്ലോ.

ദീര്‍ഘിപ്പിക്കുന്നില ശേഷം podcast ഇല്‍ പറഞ്ഞ തീര്‍ക്കാം
Cheers

:: niKk | നിക്ക് :: said...

Dei Ettuk*nnan ! Ni velya Grapic Dijainaraayirikkum. Kaaryamokke sheri. Ninte praaviiNyam onnum ivite kaaNikkEnta. Vimarshanam aavaam. Athiru kadakkaruth.

Kuravukalum matum undaavam. Pakshe, Kumar Bhai valare bhangiyaay thanne Book cover design cheythittund.

Mon pyaadikkanda, ente book publish cheyyumbam mone thanne dijain cheyyaan viLikkaamttraa. ni adang!

Kurumettz... lo lavanod poaan para... we are all with you. Best wishes :)

സുല്‍താന്‍ Sultan said...

എല്ലാ വിധ ആശംസകളും നേരുന്നു....

Anuraj said...

സുഹ്രുത്തേ,
ഞാന്‍ ഒരു പുതിയ കാര്‍ട്ടൂണ്‍ ബ്ലൊഗ് തുടങിയിട്ടുണ്‍ട്.ദയവായി സന്ദര്‍ശിക്കുമല്ലോ....
അനുരാജ്.കെ.ആര്‍
തേജസ് ദിനപ്പത്രം
www.cartoonmal.blogspot.com

ടി.പി.വിനോദ് said...

കവര്‍ ചിത്രം ആകര്‍ഷകം, സാരസമ്പന്നം.കുമാറേട്ടന് സല്യൂട്ട്.
കുറുമാന്റെ പുസ്തകത്തിന് ചരിത്രവിജയം ആശംസിക്കുന്നു.

തറവാടി said...

കുറുമാന്‍ ,

ആശംസകള്‍ , അഭിനന്ദനങ്ങള്‍ :)

തറവാടി,
വല്യമ്മായി

ettukannan | എട്ടുകണ്ണന്‍ said...

Mr. NiKK,
thank you for that star.
:)

Kumar Neelakandan © (Kumar NM) said...

എന്താണ് കൂട്ടരെ ഒരു കശപിശ?
മൂന്നുദിവസം നാട്ടില്‍ ചുറ്റിയടിച്ചിട്ട് ഇന്നലെ രാത്രി എത്തിയതേയുള്ളു. അതുകൊണ്ട് എല്ലാം ഒരുമിച്ച് ഇപ്പോഴാണ് കണ്ടത്.

ഈ ബുക്ക് കവര്‍ എന്ന എന്റെ അക്രമത്തില്‍ പിടിച്ച് ദയവായി ആരും വഴക്കുകൂടരുത്.
ഇങ്ങോട്ട് ഒരുപാട് തവണ റിക്വസ്റ്റ് വന്നതുകൊണ്ട് ചെയ്തുപോയ അക്രമം ആണ്. അതുകൊണ്ട് തന്നെ ഇതൊക്കെ കാണാന്‍ ഒരു ചമ്മല്‍ ഉണ്ട്.

പലരും പറഞ്ഞ അഭിപ്രായത്തിനെ അതിന്റെ ആത്മാവുള്‍ക്കൊണ്ടുതന്നെ പറയുന്നു, സജഷനുകളും മാറ്റങ്ങളും ഉള്‍ക്കൊള്ളാനുള്ള മനസുള്ളവനാണ് ഞാന്‍.

ഏറ്റവും കൂടുതല്‍ പേര്‍ പറഞ്ഞ, ആ ഇറ്റാലിക്സ് ഫോണ്ട് മാറ്റിയ ശേഷം ആയിരിക്കും അത് പ്രിന്റിങ് നു പോവുക. ഒരുപാടുപേര്‍ പറഞ്ഞ സജഷന്‍ ആണത്. അതു ചെയ്യാന്‍ സന്തോഷം.
(കാലിഗ്രാഫിയില്‍ എഴുതാനുള്ള അത്ര കരുത്ത് എനിക്കില്ല. പറ്റിയാല്‍ ഒരു ശ്രമം നടത്താം. അത്രേയുള്ളു. അല്ലെങ്കില്‍ വളരെ സിമ്പിള്‍ ആയിട്ടുള്ള ഒരു ഫോണ്ട് ഉപയോഗിക്കും. അങ്ങനെയാണ് മനസില്‍)

ആള്‍കൂട്ടം ഉടനെ പിരിഞ്ഞുപോവുക. അല്ലെങ്കില്‍ കണ്ണീര്‍ (വാതക) പ്രയോഗം ഉണ്ടാകും. കാരണം ഇതിന്റെ പേരില്‍ ഇവിടെ തര്‍ക്കങ്ങള്‍ നടക്കുമ്പോള്‍ വിഷമം തോന്നുന്നു.

ഉണ്ണിക്കുട്ടന്‍ said...

കുമാറേട്ടാ..കാലിഗ്രാഫിയില്‍ തന്നെ ഒന്നു ശ്രമിക്കുക. കുമാറേട്ടനു അനായാസം കഴിയും . അല്ലെങ്കില്‍ മാത്രം ഫോണ്ട് തപ്പിയാല്‍ മതിയല്ലോ. ഇവിടെ നടന്ന അടിയൊന്നും കണ്ടു മനസ്സു മടുക്കണ്ട. ഇതു നമ്മളെത്ര കണ്ടതാ.

Kumar Neelakandan © (Kumar NM) said...

ഉണ്ണിക്കുട്ടാ കുഞ്ഞാടെ.. ഞാന്‍ ശ്രമിക്കാം.
അടി കണ്ടു മടുത്തിട്ടല്ല. ഇങ്ങനെയൊരു സാധനത്തില്‍ അടി ഉണ്ടാവല്ലെ എന്നുള്ള ആഗ്രഹം.

ഇനി ഇവിടെ ചെയ്യേണ്ടത് കുറുമാന്റെ നെഞ്ചില്‍ കയറി ഒരു 100 അടിച്ച് അങ്ങു ആഘോഷിക്കുക. അത്രതന്നെ!

Unknown said...

കുറുമാനേ.....മാനേ....:)
കവര്‍ ഡിസൈന്‍ അതിഗംഭീരം....
കുമാറേട്ടാ ....:) കൊടു കൈ

യൂറോപ്പ് സ്വപ്നങ്ങള്‍ മലയാളം വായിക്കാനറിയുന്നവരുടെ മുഴുവന്‍ സ്വപ്നങ്ങളാകട്ടെ എന്നാശംസിക്കുന്നു.

Sona said...

അഭിനന്ദനങ്ങള്‍ ആശംസകള്‍..കുറുമാന്‍ജി..യൂറോപ്പ് സ്വപ്നങ്ങള്‍ ലോകത്തിന്റെ എല്ലാ കോണിലും എത്തിപെടട്ടെ..

Jayarajan said...

അഭിനന്ദനങ്ങള്‍ കുറുമാന്‍ജീ!!! പിന്നെ ഒരു കാര്യം , ബായ്ക്കില്‍ കൊടുത്ത വിവരണം വളരെ മോശം (അയ്യൊ ഞാന്‍ ഉദ്ദേശിച്ചതു ആ ടൈപ്പിങ് ഫോര്‍മാറ്റ്) - കൂട്ടക്ഷരങ്ങള്‍ ഒക്കെ വിട്ട് വിട്ട്. പ്രിന്റ് ചെയ്യുന്പോള്‍ മാറ്റും എന്നു കരുതുന്നു.

Anonymous said...

കുറുമാനെ, നന്നായിട്ടുണ്ട്. കലക്കി. പുസ്തകമായിട്ട് വാങ്ങിക്കാം. വിവരങ്ങള്‍ അറിയിക്കുമല്ലോ..

Ajith Krishnanunni said...

കുറുമേട്ടന്റെ പുസ്തകത്തിനു ഒരായിരം ആശംസകള്‍

Ziya said...

കുറുവേട്ടാ,കുമാറേട്ടാ,
ഇതിപ്പോഴാണു കാണുന്നത്. അതി മനോഹരമായിരിക്കുന്നു. ശരിക്കുമിഷ്‌ടപ്പെട്ടു. ആ ഇറ്റാലിക്സ് ഫോണ്ടിനു ഒരു വെയ്റ്റ് കുറവാണെന്നു തോന്നുന്നു. ആശംസകള്‍!!!

Unknown said...

നൂറും ആശംസകളും ഞാനടിച്ചു. :-)

Mubarak Merchant said...

101 കമന്റുകളിലൂടെ ബൂലോകത്തിന്റെ മൊത്തം അനുഗ്രഹാശിസ്സുകളുമായി കുറുമാന്റെ സ്വപ്നങ്ങള്‍ പ്രസ്സിലേക്ക്.. ഓഗസ്റ്റ് ആദ്യവാരത്തോടെ അച്ചടി മഷിയുടെ മണം മാറാതെ ഈ സ്വപ്നങ്ങള്‍ നമുക്കു സ്വന്തമാക്കാം

Kumar Neelakandan © (Kumar NM) said...

ഈവിടെ ഒരുപാടുപേര്‍ പറഞ്ഞ ഫോണ്ടിന്റെ പ്രശ്നം മാറ്റിയിട്ടുണ്ട്. ഒരു ഫ്രീ ഹാന്റ് കാലിഗ്രാഫി ഫോണ്ട് തന്നെ ഉപയോഗിച്ചു. പിന്നെയും വളരെ ചെറിയ കുഞ്ഞുതിരുത്തുകളോടെ കവര്‍ ഇന്നു കൈമാറുന്നു. എന്റെ ഇത്രയും കാലത്തെ ‘പരസ്യജീവിതത്തില്‍’ ആദ്യമായാണ് ഞാന്‍ ഒരു എഴുത്തുകാരനുവേണ്ടി കവര്‍ ഡിസൈന്‍ ചെയ്യാനുള്ള അവസരം കൈവന്നത്. അതു എനിക്ക് പ്രിയമുള്ള കുറുമാന്‍ ആയതില് ‍ഞാന്‍ സന്തോഷിക്കുന്നു.

ഒപ്പം പുസ്തകത്തിന്റെ വിജയത്തിനായി പ്രാര്‍ത്ഥിക്കുന്നു.

sreeni sreedharan said...

കുറുമാന്‍റെ സ്വപ്നങ്ങള്‍ ഈ കവറുമണിഞ്ഞ് ലോകം മൊത്തം കറങ്ങട്ടെ.
യൂറോപ്പ് സ്വപ്നങ്ങള് ഓരോ ലക്കങ്ങളും വായിച്ച് അടുത്തതതിനായ് കാത്തിരുന്നത് ഇപ്പൊഴും മറന്നിട്ടില്ല, മനുഷ്യനെ ടെന്‍ഷനടിപ്പിച്ച് കൊല്ലാന്‍ നോക്കിയതിന് കുറുമാനു ക്വട്ടേഷന്‍ റെഡിയാക്കിയിട്ടുണ്ട് ;)നാട്ടിലോട്ട് വാട്ടാ...
(കുമാറേട്ടാ, അടുത്ത കുറുമാന്‍ പുസ്തകത്തിന്‍റെ കവറ് ഡിസൈന്‍ ചെയ്യുമ്പോ നല്ല ബില്ല് കൊടുത്തോ)

കുറുമാന്‍ said...

പ്രിയപെട്ടവരെ,

കൂടുതല്‍ പേര്‍ പറഞ്ഞ അഭിപ്രായത്തെ കണക്കിലെടുത്ത് ശ്രീ കുമാര്‍, കവറിന്റെ ഫോണ്ട് മാറ്റിയിരിക്കുന്നു. കവര്‍ പേജിന്റെ പിന്നിലെ കണ്ടന്റ്സും മാറ്റിയിരിക്കുന്നു.

ഫൈനല്‍ കവര്‍ പേജ് ദാ ഞാന്‍ ഇവിടെ ഇട്ടിരിക്കുന്നു.

Kumar Neelakandan © (Kumar NM) said...

പച്ചാളകുളമേ, കുറുമാന്‍ ആ കവറിനു നാലരലക്ഷം രൂഫാ ആഫര്‍ തന്നു. ഞാന്‍ പിന്നെ വേണ്ടാ എനു പറഞ്ഞു. ഹൊ! എന്താ എന്റെ ഒരു വിശാലമനസ്കത! (ദൈവമേ റീഡര്‍ വച്ച് വിശാലന്‍ എങ്ങാനും ഈ വാക്കില്‍ തൂങ്ങി ഓടിവരുമോ?)

നോട്ട് : കവര്‍ എത്തിക്കാന്‍ അല്‍പ്പം കൂടി ടൈം വേണം. ഒരു ഒന്നരമണിക്കൂര്‍. അതുകഴിഞ്ഞ് എന്റെ അക്കൌണ്ടിലേക്ക് കുറുമക്കാശു ട്രാന്‍സ്ഫര്‍ ചെയ്താല്‍ മതി ;)

ഏറനാടന്‍ said...

അഭിനന്ദനങ്ങള്‍.. ഈ മഹാസംഭവത്തിന്‌ സാക്ഷിയാവാന്‍ പതിനായിരക്കണക്കിന്‌ വരുന്ന ബ്ലോഗുലകത്തിലെ ആള്‍ക്കാരോടൊപ്പം ഈ ഞാനും ലയിച്ചുപോയി..

സാല്‍ജോҐsaljo said...

വൈകിയെത്തിയതില്‍ ഖേദിക്കുന്നു.
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും പ്രാര്‍ത്ഥനകളും ആശംസകളും!

കുമാറേട്ടാ, ഡിസൈനും ഇഷ്ടമായി.

kichu / കിച്ചു said...

കുറൂസ്..ആശംസകള്‍........

കുമാര്‍...അഭിനന്ദനങ്ങള്‍......

കുറുമാന്‍ said...

പ്രിയപെട്ട ബ്ലോഗ് സുഹൃത്തുക്കളെ, ആഗസ്സ്റ്റ് 5നു എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍ പുസ്തകരൂപത്തില്‍ റെയിന്‍ബോ ബുക്ക്സ് ഇറക്കുന്നു.

എറണാകുളത്ത് വച്ചാണ് പുസ്തക പ്രകാശനം.

മുഖ്യ അതിഥി ആയി എന്റെ വളരെ വേണ്ടപെട്ട സുഹൃത്തായയ് ശ്രീ ഇ.കെ ജയരാജ് ഐ പി എസ്, ആലപ്പുഴ എസ് പി വരാം എന്ന് ഏറ്റിട്ടുണ്ട്. പങ്കെടുക്കുന്ന മറ്റു സാഹിത്യക്കാരന്മാര്‍മ്, ചടങ്ങ് നടത്തുന്ന ഹാള്‍ എന്നിവ വഴിയെ ഇക്കാസ്,കുമാര്‍ എന്നിവര്‍ വെളിപെടുത്തുന്നതാണ്

Anonymous said...

congratulations.. kurman

pulloor

മനോജ് കുമാർ വട്ടക്കാട്ട് said...

ആശംസകള്‍, കുറുമാന്‍.
കുമാറേ, കവര്‍ മനോഹരം.

(കുറൂ, അപ്പളെപ്പളാ പാര്‍ട്ടി? :)

Anonymous said...

മനോഹരമായ കവര്‍, നന്നയിരിക്കുന്നു കുറുമാനെ....

ശ്രീ said...

ആശംസകള്‍‌, കുറുമാന്‍‌ജീ...
:)

മഴത്തുള്ളി said...

കുറുമാന്‍ മാഷേ, യൂറോപ്പ് സ്വപ്നങ്ങള്‍ ആഗസ്റ്റില്‍ പ്രസിദ്ധീകരിക്കുന്നു എന്നറിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്. ആയിരമായിരം ആശംസകള്‍ നേരുന്നു.

കുമാര്‍ മാഷേ, ഇത്ര ഭംഗിയുള്ള ഒരു കവര്‍ ഡിസൈന്‍ ചെയ്തതിന് അഭിനന്ദനങ്ങള്‍.

വിശാലന്‍ മാഷിന്റെ പുസ്തകം ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ വി.പി.പി. ആയി കിട്ടിയതുപോലെ ഈ പുസ്തകവും കിട്ടുമെന്ന് പ്രതീക്ഷിക്കട്ടെ.

Anonymous said...

ചേട്ടാ, ഒരു പാലാക്കരന്റെ സ്വാഭാവികമായ അക്ഷരവിരോധം കൊണ്ട് കാര്യങ്ങള്‍ അറിയാന്‍ വൈകിയതില്‍ ഖേദിക്കുന്നു. എന്നെ വ്യക്തിപരമായി അറിയിക്കാത്തതില്‍ ശക്തിയായി പ്രതിഷേധിക്കുകയും ചെയ്യുന്നു.

എന്തായാലും കവര്‍ ഡിസൈന്‍ ഉഗ്രനായിട്ടുണ്ട്. സാധാരണയില്‍ വ്യത്യസ്തമായ സമീപനം. പുസ്തകം, ഉമ്പിടി ചെലവാകട്ടേന്ന് ആസംസിക്കുന്നു.

വിപിപി കച്ചവടം ബ്ലോഗുവഴി തുടങ്ങുന്നതിനെക്കുറിച്ചാലോചിക്കാം. എന്റെ ബ്ലോഗില്‍ ഞാനും ഒരു സ്റ്റാള്‍ ഇടാം. അല്ലെങ്കില്‍ ചേട്ടന്‍ ഒരു ബ്ലോഗ് തുടങ്ങ്, കച്ചവടത്തിനു വേണ്ടി. അതില്‍ അഡ്രസ് രേഖപ്പെടുത്തുന്നവര്‍ക്കെല്ലാം സാധനം വിപിപി ആയി അയച്ചു കൊട്. എല്ലാവരും അതിന്റെ ലിങ്ക് കൊടുക്കട്ടെ.

പുസ്തകം അടിക്കുന്നത് വില്‍ക്കാനാണല്ലോ. അപ്പോള്‍ പിന്നെ, അത് മാക്സിമം വില്‍ക്കാനുള്ള വഴികള്‍ നമ്മുടെ വഴിയില്‍ നിന്നും ആലോചിക്കാം.
കോടി കോടി ആശംസകള്‍ !!!

ബാക്കി നേരില്‍ കാണുമ്പോള്‍ പറയാം. കശ്മലന്‍ !!

എസ്. ജിതേഷ്ജി/S. Jitheshji said...

കവര്‍ ഡിസൈന്‍ വളരെ നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍