Saturday, July 21, 2007

മൃതോത്ഥാനം - ഭാഗം - ഒമ്പത് (അവസാനിച്ചു)

അമ്മയുടെ മരണശേഷം, സുനില്‍ കോളേജില്‍ പോകുന്നത് വല്ലപ്പോഴും മാത്രമായി. വീട്ടില്‍ വെറുതെ ഇരിക്കുകയോ, അല്ലെങ്കില്‍ അച്ഛന്റെ കൂടെ പറമ്പു പണികള്‍ക്കും മറ്റും പോകുന്നതും സുനില്‍ ശീലമാക്കി. ശവം വാരാനും സുനില്‍ അച്ഛന്റെ കൂടേയും,  ചിലപ്പോഴെല്ലാം,  അച്ഛനു പകരക്കാരനായും പോകുവാന്‍ തുടങ്ങി.  ഉയരമുള്ള മരങ്ങളില്‍ മുത്തുവിനേക്കാള്‍ സമര്‍ത്ഥമായി കയറുന്നതില്‍ സുനില്‍ മിടുക്കനായിരുന്നു. എന്നാല്‍ വെള്ളത്തില്‍ മുങ്ങി തപ്പുന്നതില്‍ മുത്തുവിനെ വെല്ലാന്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. സുനില്‍ ശവം വാരാന്‍ സഹായത്തിനു വരുന്നതും, അല്ലെങ്കില്‍ പകരം പോകുന്നതും മുത്തുവിന് ഇഷ്ടമില്ലാത്ത കാര്യമായിരുന്നു. എങ്കിലും സുനിലിന്റെ നിര്‍ബന്ധത്തിനു വഴങ്ങി എതിര്‍ക്കാറില്ല എന്നു മാത്രം.

ആയിടക്കാണ് ബോമ്പേയില്‍ ഇലക്ട്രിക്ക് കട നടത്തുന്ന സുനിലിന്റെ ഒരു സുഹൃത്ത് നാട്ടിലേക്ക് വന്നതും, സുനിലിനോട് താത്പര്യമുണ്ടെങ്കില്‍ ബോമ്പേയിലേക്ക് വരാന്‍ പറഞ്ഞതും. ഇലക്ട്രിക്ക് പണിയും പഠിക്കാം, കാശും കിട്ടും. താമസമെല്ലാം അവന്റെ കൂടെ.

സുനില്‍ ആശയം അച്ഛനുമുന്‍പില്‍ അവതരിപ്പിച്ചു.

മകന്‍ ബോമ്പേക്കു പോയാല്‍ താന്‍ തനിച്ചാകുമെങ്കിലും, അവനു പണി പഠിക്കാം, ഭാഷയും പഠിക്കാം. ഭാവിയില്‍ അവനതൊരുപകാരവുമാകും. . പോകാതിരുന്നാല്‍ പ്രത്യേകിച്ചെന്ത്  നേട്ടം?  ശവം വാരി മുത്തുവിന്റെ മകൻ ശവം വാരി സുനില്‍ എന്ന പേരില്‍ ശിഷ്ട കാലം മുഴുവന്‍ ജീവിച്ച് തീർക്കാം എന്നല്ലാതെ!

നീ ഒന്നും ആലോചിക്കണ്ട മോനെ. പോയി പണി പഠിച്ച്, നല്ല ജോലിയൊക്കെ ചെയ്ത് സുഖമായി ജീവിക്ക്.

അപ്പോ അച്ഛന്‍ ഇവിടെ തനിച്ചാവില്ലെ?

ഹ ഹ ഹ, അച്ഛന്‍ തനിച്ചൊരുപാടു ജീവിച്ചതാ മോനെ. തനിച്ചു തന്നെയാ വളര്‍ന്നതും. നീ അതൊന്നും കാര്യമാക്കണ്ട.

മുത്തുവിന്റെ നിര്‍ബന്ധത്തിനു വഴങ്ങി സുനില്‍ ബോമ്പേയിലേക്ക് യാത്ര തിരിച്ചു.

ബോംബേ ജീവിതവുമായി വളരെ പെട്ടെന്ന് തന്നെ സുനില്‍ ഇണങ്ങി ചേരുകയും, ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഇലക്ട്രിക്ക് പണികളെല്ലാം പഠിച്ചെടുക്കുകയും ചെയ്തു.

ശവശരീരങ്ങൾ ഇറക്കിയും, വാരിയും, മറ്റു പണികള്‍ ചെയ്തും മുത്തുവിന്റെ ജീവിതം യാതൊരു വിധ മാറ്റങ്ങളുമില്ലാതെ മുന്നോട്ട് പോയി.  തനിച്ചുള്ള ജീവിതം മുത്തുവിന് വളരെ അസഹനീയമായി തോന്നിതുടങ്ങിയപ്പോഴാണ് സുനിലിനെ കല്യാണം കഴിപ്പിക്കുന്നതിനെ കുറിച്ച് മുത്തു ചിന്തിക്കാന്‍ തുടങ്ങിയത്. അവന് ഇരുപത്തഞ്ചു വയസ്സോളം ആയിരിക്കുന്നു. പണിയെല്ലാം പഠിച്ച അവനു വേണമെങ്കിൽ നാട്ടിലും ഇഷ്ടം പോലെ പണി കിട്ടും.  പുതിയതായി എത്രയെത്ര വീടുകളാണു കെട്ടിപൊക്കുന്നത് എല്ലായിടത്തും.

സുനിലിന്റെ കത്തുകള്‍ മാസത്തില്‍ രണ്ട് തവണയെങ്കിലും വരാറുണ്ട് പക്ഷെ പോയിട്ട് നാലു വര്‍ഷത്തോളം കഴിഞ്ഞിരിക്കുന്നു ഒരിക്കല്‍ പോലും നാട്ടിലേക്ക് വന്നിട്ടില്ല.

കല്യാണത്തെ കുറിച്ച് ചിന്തിക്കേണ്ട പ്രായമായെന്നും, ഉടന്‍ തന്നെ നാട്ടിലെത്താനും പറഞ്ഞ് മുത്തു അന്നു തന്നെ സുനിലിനു കത്തെഴുതി അയച്ചു.

മുത്തുവിന്റെ കത്ത് ലഭിച്ച് പതിനഞ്ച് ദിവസത്തിനകം തന്നെ സുനില്‍ നാട്ടിലെത്തി.

മുത്തുവിന്റേയും സുനിലിന്റേയും, നീണ്ട നാലു വര്‍ഷത്തിനു ശേഷമുള്ള കൂടിക്കാഴ്ച വളരെയേറെ ആഹ്ളാദകരമായിരുന്നു. ബോംബേ വിശേഷങ്ങള്‍ ചോദിച്ചിട്ട് മുത്തുവിനും, പറഞ്ഞിട്ട് സുനിലിനും തീരുന്നുണ്ടായിരുന്നില്ല.  സന്തോഷത്തിന്റെ ദിനങ്ങളായിരുന്നു പിന്നീട് വന്നതെല്ലാം.

ഇതിന്നിടയില്‍ ഒരു ദിവസം മുത്തു മകനോട് കല്യാണത്തെക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ സുനില്‍ പറഞ്ഞു. അച്ഛാ ഞാന്‍ അവിടെ മലയാളിയായ പെണ്‍കുട്ടിയുമായി സ്നേഹത്തിലാണ്.  മൃദുല എന്നാണവളുടെ പേരു.   അവളുടെ തറവാടും തൃശൂരാണു. അവളും, അവളുടെ അച്ഛനും അമ്മയും, അടുത്ത ആഴ്ച നാട്ടില്‍ വരുന്നുണ്ട്. വന്നതിനു ശേഷം നമുക്ക് പോയി കണ്ടിട്ട് പിന്നീട് തീരുമാനിക്കാമച്ഛാ.

ഉം.  നമുക്കാലോചിക്കാം.  ഒന്നിരുത്തി മൂളിയതിന്നു ശേഷം മുത്തു പറഞ്ഞു.

സുനിൽ വന്ന് രണ്ടാഴ്ചയിലധികം കഴിഞ്ഞ്  കാണണം, അതിരാവിലെ ആരോ ചിലർ വന്ന് ശവം വാരാന്‍ വിളിച്ചപ്പോള്‍, സുനിലിനോട് പറഞ്ഞ് മുത്തു പുറത്ത് പോയി. ശവമെല്ലാം വാരി ഉച്ചയോടെ മുത്തു മടങ്ങിയെത്തിയപ്പോള്‍ സുനില്‍ പറഞ്ഞു,  ഇനിയെങ്കിലും ഈ ശവം വാരല്‍ നിറുത്തിക്കൂടെ അച്ഛാ?  ഞാന്‍ ആവശ്യത്തിനു സമ്പാദിക്കുന്നുണ്ടല്ലോ, ഇനിയും അച്ഛന്‍ ശവം വാരാന്‍ പോകുന്നത് ശരിയല്ല. സുനിലിന്റെ സ്വരത്തില്‍ അല്പം ഈര്‍ഷ്യ നിറഞ്ഞിരുന്നു.

ശവം വാരിയല്ലേടാ, ഞാന്‍ വളര്‍ന്നതും, നിന്നേ വളര്‍ത്തിയതും, ഇനിയും അങ്ങനെ തന്നെ പോകട്ടെ.

അതല്ല അച്ഛാ. എന്റെ കല്യാണം കഴിയുന്നത് വരെയെങ്കിലും അച്ഛന്‍ ഇനി ശവം വാരരുത്. അവര്‍ നാളെ നാട്ടില്‍ എത്തും, നമുക്ക് പോയി കണ്ട് അത് ഉറപ്പിച്ച്, ഉടന്‍ തന്നെ കല്യാണവും നടത്താം.

മോനെ സുനീ, ശവം വാരാന്‍, ഞാനല്ലാതെ മറ്റൊരാളെ തപ്പേണ്ട ആവശ്യം വർഷങ്ങളായ ഈ ദേശക്കാര്‍ക്ക് വേണ്ടി വന്നിട്ടില്ല. നീ ഒരു ബോംബേക്കാരി പെണ്ണിനെ കെട്ടാന്‍ പോകുന്നു എന്നു കരുതി ഈ തൊഴില്‍ നിറുത്തുവാന്‍ എന്തായാലും എനിക്കുദ്ദേശമില്ല. അല്പം കടുപ്പിച്ച് തന്നേയായിരുന്നു മുത്തു അത് പറഞ്ഞത്.

സ്നേഹിച്ചു കഴിഞ്ഞിരുന്ന അച്ഛനും മകനും തമ്മില്‍ നാലു വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടപ്പോള്‍ സ്നേഹബന്ധത്തിനു വിലങ്ങുതടിയാവാന്‍ വെറും ഒരു നിസ്സാര പ്രണയം മാത്രം മതിയായിരുന്നു!

**********************

പ്രണയിനിയും കുടുംബവും നാട്ടില്‍ എത്തി എന്നും, എത്രയും പെട്ടെന്ന് ഈ കല്യാണം നടത്തി തിരിച്ചു പോകണം, ബിസിനസ്സ് നോക്കാന്‍ ആരും ബോംബേയില്‍ ഇല്ല എന്നും പറഞ്ഞ പ്രകാരം, അവര്‍ വന്ന അടുത്ത ദിവസം തന്നെ , സുനിലിന്റെ നിര്‍ബന്ധപ്രകാരം,  മുത്തു, സുനിലേനേയും, വാസുവിനേയും, ശിവനേയും കൂട്ടി,  രാവിലെ തന്നെ, പെണ്ണു കാണാന്‍ ഇറങ്ങി.

കാര്‍ പൂങ്കുന്നത്തെ അവരുടെ വീട്ടു പടിക്കല്‍ ചെന്നു നിന്നു. സുനില്‍ ഇറങ്ങി, അച്ഛനും, മറ്റുള്ളവർക്കുമായി പുറകിലെ, ഡോര്‍ തുറന്നു പിടിച്ചു, മുത്തുവും, വാസുവും, ശിവനും, പുറത്തിറങ്ങി.

ഇതാണോടാ വീട്?

അതെ അച്ഛാ.

കൊള്ളാം. നല്ല വീടാണല്ലോ? കാശുകാരാണെന്നു തോന്നുന്നു.

തരക്കേടില്ല. അത്യാവശ്യം നല്ല ബിസിനസ്സ് ഉണ്ട് ബോംബേയില്‍. ഇലക്ട്രിക്ക് കടയും, കോണ്‍ട്രാക്ട് വര്‍ക്കും ഒക്കെ ഉണ്ട്. വളരെ സന്തോഷത്തോടെ സുനില്‍ പറഞ്ഞു.

എന്തിനും മകന്‍ നല്ല വീട്ടിലെ പെണ്ണിനെ തന്നെ കെട്ടാന്‍ പോകുന്നല്ലോ എന്ന സന്തോഷത്തോടെ മുത്തു വീട്ടിലേക്ക് കയറി.

ചെറുക്കനേയും, ചെറുക്കന്റെ അച്ഛനേയും കൂട്ടരേയും,  വരവേല്‍ക്കാന്‍, പെണ്ണിന്റെ അച്ഛനും, അമ്മയും വീടിന്റെ മുറ്റത്തേക്കിറങ്ങി.

വരൂ, വരൂ, പെണ്ണിന്റെ അച്ഛന്‍ അവരെ അകത്തേക്കാനയിച്ചു, അമ്മ തൊട്ടു പിന്നിലായും.

സുനില്‍ ചെരിപ്പഴിച്ചു വച്ച് വീടിന്റെ ഉള്ളിലേക്ക് കാലെടുത്തു വച്ചു, തിരിഞ്ഞു നോക്കിയപ്പോള്‍ പടിയിറങ്ങി പോകുന്ന അച്ഛനേയും, കൂട്ടരേയുമാണു കണ്ടത്.

അവനൊന്നും മനസ്സിലായില്ല എങ്കിലും, അച്ഛനു പിന്നാലെ അവനും പടിയിറങ്ങി.

കാറില്‍ അക്ഷമനായിരിക്കുന്ന അച്ഛനോട് അവന്‍ ചോദിച്ചു, എന്താ അച്ഛാ പ്രശ്നം.

സുകൂ, നീ വണ്ടി വിട്. മുത്തു ഡ്രൈവറോടായി പറഞ്ഞു. ടൌണില്‍ എത്തിയപ്പോള്‍ മുത്തു വണ്ടി നിറുത്തിച്ച് ഇറങ്ങി, ഒപ്പം ശിവനു, വാസുവും.  പിന്നെ പറഞ്ഞു, സുനിയേ, നീ വീട്ടില്‍ പൊക്കോ, ഞാന്‍ വന്നോളാം.

വീട്ടിലെത്തിയ സുനിലിന്, എന്താണ് സംഭവിച്ചത്, അച്ഛന്‍ എന്തിനാണ് ഒന്നും പറയാതെ തിരികെ ഇറങ്ങി വന്നത് എന്നൊന്നും ഒരു പിടിയും കിട്ടുന്നുണ്ടായിരുന്നില്ല. എന്തിനും അച്ഛന്‍ വരട്ടെ, വന്നാല്‍  നേരിൽ ചോദിക്കാം എന്ന് കരുതി സുനില്‍ കാത്തിരുന്നു.

ഉച്ച കഴിഞ്ഞു, രാത്രിയായി, ഭക്ഷണം പോലും കഴിക്കാതെ അച്ഛന്‍ ഇപ്പോള്‍ വരും എന്ന് കരുതി വഴിയിലേക്ക് കണ്ണുംനട്ട് സുനില്‍ ഇരുന്നു.

നേരം ഒരുപാട് വൈകിയപ്പോഴാണ് മുത്തു വീട്ടില്‍ എത്തിയത്.  പതിവിലേറെ മദ്യപിച്ചിട്ടുമുണ്ടായിരുന്നു.   വീട്ടിലെത്തിയതും,  ഒരു ബീഡിക്കു തീ കൊളുത്തി ഉമ്മറത്ത് ഇരുട്ടിലേക്ക് കണ്ണും നട്ട് മുത്തു ഇരുന്നു.

ഈ അവസ്ഥയില്‍ ചോദിക്കണ്ടാ എന്നു കരുതിയെങ്കിലും ആകാംക്ഷമൂലം സുനിലിനു ചോദിക്കാതിരിക്കാനായില്ല. അച്ഛാ, പെണ്ണുകാണാന്‍ പോയിട്ട് പെണ്ണിനെ ഒരു നോക്ക് പോലും നോക്കാതെ അച്ഛന്‍ ഇറങ്ങി പോന്നതെന്താ?

എന്തെങ്കിലും കാരണം ഇല്ലാതെ അച്ഛന്‍ അങ്ങിനെ ചെയ്യുമെന്ന് നിനക്ക് തോന്നുണ്ടോ?

അതില്ല, പക്ഷെ കുട്ടിയെ ഒരു നോക്കു പോലും കാണാതെ അച്ഛന്‍ അങ്ങനെ ചെയ്തത് ശരിയായില്ല.

പെൺകുട്ടിക്കെത്ര വയസ്സായിട്ടുണ്ട് സുനീ?

അതച്ഛാ, എന്നെക്കാളും ഒന്നോ, രണ്ടോ വയസ്സിനു മൂത്തതാണവൾ.

നിന്റെ അച്ഛനമ്മമാർ ആരാണെന്നും, അച്ഛനു ജോലിയെന്താണെന്നും അവർ നിന്നോട് ചോദിച്ചിരുന്നില്ലെ? 

ഉവ്വ്,  പേരും, വിവരങ്ങളുമെല്ലാം ഞാൻ മാറ്റിയാണു പറഞ്ഞിരുന്നത്.   ശവം വാരുന്ന ജോലിയാണച്ഛനെന്നെനിക്ക് പറയാൻ കഴിയില്ലല്ലോ. 

ഈ കല്യാണം നടക്കില്ല.  മുത്തു പറഞ്ഞു;.

അതങ്ങിനെ അച്ഛന്‍ തീരുമാനിച്ചാല്‍ പോരല്ലോ?  സുനിലിന്റെ ശബ്ദം അല്പം ഉയര്‍ന്നു.

മതി, ഞാന്‍ മാത്രം തീരുമാനിച്ചാല്‍ മതി. ഈ കല്യാണം നടക്കില്ല എന്നു പറഞ്ഞാല്‍ നടക്കില്ല.

ഞങ്ങള്‍ ഒളിച്ചോടിയാല്‍ അച്ഛന്‍ എന്ത് ചെയ്യും?

എനിക്കൊന്നും ചെയ്യാന്‍ കഴിയില്ല. പക്ഷെ,  നീ അതു ചെയ്യരുത്. എത്രയോ പെണ്‍കുട്ടികളുണ്ട് ഈ ലോകത്തില്‍ ഇവളല്ലാതെ. അവരില്‍ ആരെ വേണമെങ്കിലും നീ കല്യാണം കഴിച്ചോ, പക്ഷെ ഈ കുട്ടിയെ മാത്രം നീ കല്യാണം കഴിക്കരുത്.

അച്ഛന്‍ കാരണമെന്താണെന്ന് തെളിച്ച് പറയൂ, അല്ലാതെ വെറുതെ, ഈ കല്യാണം നടക്കില്ല, പാടില്ല എന്നൊന്നും വിഡ്ഢിത്തം വിളിച്ചു പറയാതിരിക്ക്.

കാരണം പറയാതെ, ഈ കല്യാണം നടക്കാന്‍ പാടില്ല എന്ന് ഞാന്‍ പറഞ്ഞാല്‍ നീ അനുസരിക്കില്ലെ?

പ്രയാസമാണ്. അച്ഛന്‍ എന്തായാലും തെളിച്ച് പറയൂ. അത് കേട്ടിട്ട് ഞാന്‍ തീരുമാനിക്കാം ഈ കല്യാണം വേണ്ടയോ വേണോ എന്ന്.

കാരണം അറിഞ്ഞേ തീരൂ? അല്ലാതെ നിനക്ക് പിന്മാറിക്കൂടെ?

ഇല്ല, കാരണം അറിയാതെ ഒരു കാരണവശാലും ഞാന്‍ പിന്മാറുകയില്ല. രണ്ട് മൂന്നു വർഷത്തിലധികമായുള്ള  പ്രണയമാണ് ഞങ്ങളുടേത്.  കാരണമില്ലാതെ അച്ഛന്‍ അരുത് എന്ന് പറഞ്ഞാല്‍ എനിക്ക് പിന്മാറാന്‍ കഴിയുന്ന തരത്തിലുള്ള ബന്ധവുമല്ല ഞങ്ങള്‍ തമ്മിലുള്ളത്.

ശരി, ഞാന്‍ പറയാം.

അരക്കെട്ടില്‍ തിരുകിയിരുന്ന കുപ്പി എടുത്ത് മുത്തു വായിലേക്ക് കമഴ്ത്തി. മറ്റൊരു ബീഡിക്ക് തീകൊളുത്തി  ഇരുട്ടിലേക്ക് തുറിച്ച് നോക്കികൊണ്ട്  മുത്തു പറയാന്‍ തുടങ്ങി.

നാരായണന്‍ നായരും കുടുംബവുമായുണ്ടായിരുന്ന അടുപ്പം, അവരുടെ മകള്‍ സരളയെ പ്രണയിച്ചത്. ശപിക്കപെട്ട ഒരു നിമിഷത്തില്‍ സരളയുമായി, നമ്മൾ ഇരിക്കുന്ന ഈ വീട്ടിൽ വച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പെട്ടത്, സരളയുടെ ബന്ധുവായ മനുവുമായി സരളയുടെ കല്യാണം ഉറപ്പിക്കുന്നു എന്നറിഞ്ഞ് സരള വീട്ടിലേക്കോടി വന്നത്, അവളുടെ കുളി തെറ്റി എന്ന് പറഞ്ഞ് കരഞ്ഞത്, പെട്ടെന്ന് നടന്ന അവളുടെ കല്യാണം, പിന്നെ നാരായണന്‍ നായരും കുടുംബവും ഹോട്ടലെല്ലാം വിറ്റു പെറുക്കി ബോംബേക്ക് പോയത്. ഒമ്പതാം മാസത്തില്‍ സരള ഒരു പെണ്‍കുട്ടിയെ പ്രസവിച്ചു എന്നും  മൃദുല എന്നാണ് ആ കുട്ടിക്ക് പേരിട്ടിരിക്കുന്നതെന്നും പറഞ്ഞ് ആദ്യമായും, അവസാനമായും വന്ന  സരളയുടെ കത്ത്, ഒടുവിലിതാ ഇന്ന് പെണ്ണുകാണാന്‍ പോയപ്പോള്‍ സരളയെ കണ്ടത് വരെയുള്ള കാര്യങ്ങള്‍ മുത്തു പറഞ്ഞു തീര്‍ത്തു.

കുപ്പിയില്‍ അവശേഷിച്ചിരുന്ന മദ്യം മുത്തു വീണ്ടും വായിലേക്കൊഴിച്ചു. പിന്നെ ചുമരില്‍ ചാരിയിരുന്ന് കിതച്ചു.

താന്‍ ഇത്രയും നാള്‍ പ്രണയിച്ചിരുന്നത് സ്വന്തം സഹോദരിയേയായിരുന്നു എന്നറിഞ്ഞ സുനില്‍  പൊട്ടിക്കരഞ്ഞു.

മുത്തു ഒന്നും പറയാതെ, സുനിലിനെ ഒന്നു സമാധാനിപ്പിക്കാന്‍ പോലും ആകാതെ, ചുട്ടു നീറുന്ന മനസ്സുമായി ഇരുട്ടിലേക്ക് തുറിച്ച് നോക്കി ആ ഇരുപ്പ് തുടര്‍ന്നു.

സുനില്‍ എന്തോ തീരുമാനിച്ചുറപ്പിച്ചപോലെ ഇരുന്നിടത്ത് നിന്നെഴുന്നേറ്റു. പിന്നെ മുറ്റത്തേക്കിറങ്ങി, വഴിലേക്കിറങ്ങി ഇരുട്ടില്‍ നടന്നപ്രത്യക്ഷനായി.

സുനില്‍ പുറത്തിറങ്ങി പോകുന്നത് മുത്തു കണ്ടെങ്കിലും, ഒന്നും പറയാന്‍ പോയില്ല. ഒന്നും പറയാനുള്ള ഒരു മാനസികാവസ്ഥയിലുമായിരുന്നില്ല മുത്തു.

രാതിയുടെ ഏതോ യാമത്തില്‍ മുത്തു ഉമ്മറത്ത് വെറും തറയിൽ കിടന്നുറങ്ങി. കാലന്‍ കോഴികളുടെ കരച്ചിലും, കുറുക്കന്റെ ഓരിയിടലും കേട്ട് മുത്തു ഞെട്ടിയുണര്‍ന്നു. പിന്നെ വീണ്ടും ഉറക്കത്തിലേക്ക് വഴുതി വീണു.

മുത്ത്വേട്ടാ, മുത്ത്വേട്ടാ, രാവിലെ ആരോ തന്നെ വിളിക്കുന്നത് കേട്ടിട്ടാണ് മുത്തു കണ്ണ് ചിമ്മി തുറന്നു. രണ്ട് പോലീസുകാരണാണ്. സൂര്യന്‍ പ്രകാശിച്ച് നില്‍ക്കുന്നു. സമയം ഒമ്പതെങ്കിലും കഴിഞ്ഞിരിക്കണം. മുത്തു എഴുന്നേറ്റിരുന്നു.

എന്താ സാറമ്മാരെ രാവിലെ തന്നെ?

മുത്തൂ, ഒരു ശവം ഇറക്കാനുണ്ട്.

എവിടേയാ? ഞാന്‍ ദാ കുളിച്ചിട്ട് വരാം.

നെടുപുഴ ആലിന്റെ മുകളിലാ, അതിനാല്‍ കാശല്പം കൂടുതലായിരിക്കും അല്ലെ?

ദൈവമേ, നെടുപുഴ ആലിന്റെ മുകളിലോ? മുത്തുവിന്റെ ശബ്ദം പുറത്തേക്ക് വന്നില്ല, തൊണ്ടയില്‍ തന്നെ കുരുങ്ങി.

എത്ര കാശ് വേണം മുത്ത്വേട്ടാ?

ഈ ശവം ഇറക്കാന്‍ കാശ് വേണ്ട,  മുത്തു പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു.

അതെന്താ മുത്ത്വേട്ടാ പതിവില്ലാതെ, കാശില്ലാതെ ഒരു ശവമിറക്കല്‍.

നെടുപുഴ ആലിന്റെ മുകളില്‍ കയറാന്‍ പാങ്ങുള്ള രണ്ടേ രണ്ടാളുകളേ  ഈ ദേശത്ത്  ഉള്ളൂ, അതുകൊണ്ട് തന്ന വേണ്ട സാറന്മാരെ.

അതാരാ മുത്തുവേ ഈ രണ്ടാമന്‍?

കാണാന്‍ പോണ ശവം ആരുടെയെന്ന് കണ്ടിട്ട് അറിഞ്ഞാല്‍ പോരെ സാറമ്മാരെ?

കുളി കഴിഞ്ഞ് ഈറന്‍ പോലും മാറ്റാതെ മുത്തു പോലീസുകാരോടോപ്പം നടന്നു, നെടുപുഴ ആല്‍ ചുവട്ടിലേക്ക്. ജനങ്ങള്‍ ആല്‍ചുവട്ടില്‍ കൂടി നില്‍ക്കുന്നു. പോലീസിനേം മുത്തുവിനേം കണ്ടപ്പോള്‍ ആളുകള്‍ അവര്‍ക്ക് നല്‍കുവാന്‍ വഴി നല്‍കി.

മുത്തു താഴെ നിന്നുകൊണ്ട് വളരെ അധികം ഉയരമുള്ള ആ കൂറ്റന്‍ അരയാലിന്റെ മുകളിലേക്ക് നോക്കി. അങ്ങ് ഉയരത്തില്‍, ഏറ്റവും മുകളിലുള്ള കൊമ്പില്‍ ഒരു ശവം തൂങ്ങി നില്‍ക്കുന്നുണ്ട്. ആരാണെന്നൊന്നും തിരിച്ചറിയാന്‍ കഴിയുന്നില്ല. അത്രയും ഉയരത്തിലാണ് ശവം തൂങ്ങി നില്‍ക്കുന്നത്.

അതു താന്‍ കരുതിയ ആളുടെ ശവമായിരിക്കല്ലെ എന്ന് മുത്തു ഒരു നിമിഷം വെറുതെയെങ്കിലും പ്രാര്‍ത്ഥിച്ചു. പിന്നെ ആലില്‍ കയറാനുള്ള തയ്യാറെപ്പു തുടങ്ങി.

ശവം കെട്ടിയിറക്കാനുള്ള കയര്‍ പോലീസുകാരന്‍ മുത്തുവിനു കൈമാറി. വേണ്ട, കയര്‍ മുത്തു വാങ്ങിയില്ല.

ആല്‍ മരത്തിന്റെ കടയിലും, താഴെ മണ്ണിലും തൊട്ട് നിറുകയില്‍ വച്ച് മുത്തു ആലില്‍ കയറാന്‍ തുടങ്ങി. അല്പം കയറിയ മുത്തു തിരിച്ചിറങ്ങി വന്ന് പോലീസു കാരന്റെ കയ്യില്‍ നിന്നും കയര്‍ വാങ്ങി, വീണ്ടും മുത്തു ആലില്‍ കയറാന്‍ തുടങ്ങി. ആരുടെ ശവമായിരിക്കും അതെന്നറിയാതെ ആകാക്ഷാഭരിതരായ നാട്ടുകാര്‍ അടിയില്‍ അക്ഷമയോടെ കാത്ത് നിന്നു.

മുത്തു കയറി കയറി ആലിന്റെ മുകളില്‍ ശവശരീരത്തിനടുത്തെത്തിയപ്പോള്‍ ചുവട്ടില്‍ കൂടി നിന്നിരുന്ന അക്ഷമരായ നാട്ടുകാര്‍ വിളിച്ചു ചോദിച്ചു. മുത്ത്വേട്ടാ, ആരുടേ ശവമാ മുത്ത്വേട്ടാ.

മുത്തു ഒരക്ഷരം മിണ്ടിയില്ല. പകരം കയ്യിലുണ്ടായിരുന്ന കയര്‍ ശവം ഞാന്നു കിടക്കുന്ന കൊമ്പില്‍ കെട്ടി, മറ്റേ അറ്റത്തൊരു കുരുക്കും തീര്‍ത്തു.

താഴെ നിന്നിരുന്ന നാട്ടുകാര്‍ക്ക് എന്താ സംഭവിക്കുന്നതെന്ന് ഒരു പിടിയും കിട്ടുന്നുണ്ടായിരുന്നില്ല.

മുത്ത്വേട്ടാ, ആരുടെ ശവമാ മുത്ത്വേട്ടാ, നാട്ടുകാര്‍ വീണ്ടും താഴെ നിന്നും ഉച്ചത്തില്‍ വിളിച്ചു ചോദിച്ചു.

മുത്തു ഒരു നിമിഷം മനസ്സിലോര്‍ത്തു, ആദ്യം വാരിയ ശവം തന്റെ അമ്മയുടെ,  പിന്നെ ഭാര്യ പോയി.   ഇപ്പോള്‍ ഇതാ തന്റെ മകനും,  ഇനിയും ശവം വാരാന്‍ വയ്യ ഇനിയീ ജീവിതത്തിൽ.

തൂങ്ങി കിടക്കുന്ന ശവശരീരത്തിന്റെ ഉടലില്‍ പിടിച്ച് മുത്തു തന്റെ ശരീരത്തോടടുപ്പിച്ചു. തുറന്നിരിക്കുന്ന കണ്ണുകളെ തഴുകി അടച്ചു. ശവശരീരത്തിന്റെ കവിളിലും, നെറ്റിയിലും, ചുംബിച്ചു.  കയ്യിലെ കുരുക്ക് കഴുത്തില്‍ ഇട്ടു. താഴെ നില്‍ക്കുന്നവരുടെ ആരവങ്ങള്‍ക്ക് ചെവികൊടുക്കാതെ, മുത്തു കൈവിട്ട് താഴേക്ക് ചാടി.  കുരുക്കില്‍ കുടുങ്ങി പല തവണ പിടഞ്ഞു. പിന്നെ നിശ്ചലമായി.

ആലിൻ മുകളില്‍, ഒരേ കൊമ്പില്‍ ഞാന്നു കിടക്കുന്ന രണ്ട് ശവശരീങ്ങളേയും നോക്കി, നാട്ടുകാർ, കീഴെ വിറങ്ങലിച്ച് നിന്നു!


ശുഭം.

32 comments:

കുറുമാന്‍ said...

മൃതോത്ഥാനം - 9 (ഒടുക്കത്തെ അധ്യായം) പ്രിയ വായനക്കാരെ, ഇത്രയും നാള്‍ ക്ഷമയോടെ (എന്നോട് ക്ഷമിച്ച് എന്നര്‍ത്ഥം) മൃതോത്ഥാനം വായിച്ച വായനക്കാര്‍ക്ക് നന്ദി. പേടിക്കണ്ട, ഇതവസാനിപ്പിച്ചു :)

Mr. K# said...

“ഇടിവാളെ വണ്ടി വിട്.” എന്നു പറഞ്ഞത് ഒഴിവാക്കാമായിരുന്നു.

സാല്‍ജോҐsaljo said...

വായിച്ചില്ല. പക്ഷെ ആശംസകള്‍.

മൊത്തത്തില്‍ പ്രിന്റ് എടുത്ത് വായിക്കണം. അതിനു വേണ്ടി പകുതി മുതല്‍ വായിച്ചിട്ടില്ല.

സാല്‍ജോҐsaljo said...

53 page പ്രിന്റ് എടുത്തു.!

ബീരാന്‍ കുട്ടി said...

ക്രാഷ്‌ ലന്‍ഡിംഗ്‌ വളരെ മോശമായി തോന്നി. വിശാലന്‍ വെടിവെച്ചിട്ട വിമാനം പോലും കൊടകര പാടത്ത്‌ ഇത്രെം സ്പീഡില്‍ വീണിട്ടുണ്ടാവില്ല. തിരകാണെന്നറിയാമായിരുന്നു. അതിനിടയില്‍ സംഭവിച്ചത്‌...

വിജയാശംസകള്‍. യൂറോപ്പ്‌ സ്വപ്നങ്ങള്‍ ഹാരിപോര്‍ട്ടര്‍ പോലെ വിറ്റ്‌ കാശാക്കി, നല്ല കഥകളുമായി വരിക.

സ്‌നേഹന്വേഷണങ്ങളും പ്രര്‍ഥനകളും എന്നുമുണ്ടാവും.

Mubarak Merchant said...

ഈ ഒറ്റ എപ്പിസോഡ് ഒരു പതിമൂന്നെപ്പിസോഡിനൊണ്ടര്‍ന്നല്ലോ കുറുമാനെ. തീര്‍ത്തു അല്ലെ...

Haree said...

അങ്ങിനെയത് അവസാനിപ്പിച്ചു!
അതേ, മുത്തുവിന്റെ ഓര്‍മ്മയ്ക്ക് മൃദുല എന്ന് പേരിടുന്നതെന്തിനാണ്? രണ്ടിലും ‘മ’യുള്ളതുകൊണ്ടാണോ?

ഇത് പക്ഷെ പഴയ ഹിന്ദി സിനിമകണക്കായില്ലേ എന്നൊരു ഡൌട്ട്!!!
:)
--

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:
തികച്ചും ഊഹിക്കാന്‍ പറ്റുന്ന ക്ലൈമാക്സ്.
ഓര്‍മ ശരിയാണെങ്കില്‍ സരളേടെ മോള്‍ക്ക് സുനിലിനേക്കാള്‍ ഒരു രണ്ട് വയസ്സെങ്കിലും കൂടുതല്‍ കാണും അല്ലേ? ആ കഥയില്‍ ചോദ്യമില്ല.

ഓടോ:
"ഇടിവാളെ വണ്ടി വിട്. മുത്തു ഡ്രൈവറോടായി പറഞ്ഞു.“
അപ്പോള്‍ അത് സീരിയസ്സാക്കിയാ അണ്ണാ?

Ziya said...

“ഇടിവാളെ വണ്ടി വിട്. മുത്തു ഡ്രൈവറോടായി പറഞ്ഞു.”
അപ്പ ഇത്രേം നാളും അണ്ണന്റെ വണ്ടി ഓട്ടിയത് ആ വാളാരുന്നോ?
ചുമ്മാതല്ല ഒടുക്കം ഇടിച്ചു നിര്‍ത്തീത് :)
കുറുമാന്‍ ചേട്ടാ...
അണ്ണന്‍ വെലസി നിക്കുവാ ഇല്ലിയോ...
എല്ലാ ആശംസകളും :)

കറുമ്പന്‍ said...

കുറുജീ,
ഈ കഥ താങ്കള്‍ മുഴുപ്പിക്കും എന്നു ഞാന്‍ ഒരിക്കലും കരുതിയതല്ല, പ്രത്യേകിച്ചും ജനം ഇത്രേം അര്‍മ്മാദിച്ചതിനു ശേഷം ... u the man !!! u truly deserve a pat on u r back

Dinkan-ഡിങ്കന്‍ said...

കുറുമാനേ വായിച്ചു. എന്നാല്‍ ധൃതിയില്‍ അവസാനിപ്പിച്ചതുപോലെയായോ?.

ഇടിവാള്‍ said...

ഹഹഹ!

ഹൃദയഹാരിയായി തോന്നി. പൊടിഞ്ഞ രണ്ടു കണ്ണീര്‍തുള്ളികള്‍, “മസാഫി” ബ്രാന്‍ഡ് ക്ലീനെക്സ് എടുത്ത് തുടച്ച്, ചുരുട്ടി ഡസ്റ്റ് ബിന്നില്‍ ഇട്ട്, ഞാന്‍ വിദൂരതയിലേക്കു കണ്ണുകള്‍ പായിച്ച് ഞാനോര്‍ത്തു...

“മുത്തുവിന്റെ കയ്യില്‍ നിന്നുംടാക്സിക്കാശു വാങ്ങിയില്ലല്ലോ” !!!

കണ്ണൂസ്‌ said...

എവിടന്ന് തുടങ്ങി, എവിടെയെത്തി അല്ലേ? ആ പോട്ടേ, ഇനി ഇപ്പൊ ഇതിനെപ്പറ്റി വേവലാതിപ്പെടണ്ടല്ലോ, പണ്ടാരം!! കുറൂ, വെല്‍ക്കം ബാക്ക്‌ റ്റു കുറുസ്റ്റൈല്‍!

ആ മൃതോത്ഥാനം എന്ന പേരിട്ടതെന്തിനായിരുന്നു കുറൂസേ? മറന്നോ? :-)

അരവിന്ദ് :: aravind said...

ഹാവൂ..നിര്‍ത്തി അല്ലേ!നന്നായി.
കുറുമയ്യന്റെ കഴിവ്, ക്രിയേറ്റിവിറ്റി, ശൈലി എന്നിവയോട് ഒട്ടും നീതി പുലര്‍ത്തിയില്ല ഈ കഥ.
കഥാപാത്രങ്ങളും, പ്ലോട്ടും, ഗതിയും എല്ലാം പക്കാ സ്റ്റീരിയോടൈപ്.
രംഗങ്ങളുടെ ഡീറ്റെയില്‍‌ഡ് ആയിട്ടുള്ള വിവരണം മാത്രമാണ് അല്പം ആകര്‍ഷകമായി തോന്നിയത്.

ബൈ ദ ബൈ, ഞാനായിരുന്നെങ്കില്‍, മുത്തുവും സുനിലും തൂങ്ങി ആടുന്ന ഷോട്ടിന് ശേഷം, മൃദുലയുടെ വീടിന്റെ ഒരു ഷോട്ട് കാണിച്ചേനെ.
അവിടെ മൃദുലയുടെ അമ്മ, മൃദുലയുടെ അച്ഛനോട് : "നമ്മള്‍ എന്തു പാപം ചെയ്തവരാണ് ചേഠാ..ആദ്യത്തെ മകള്‍ ചെറുപ്പത്തിലേ വരട്ടു ചൊറി വന്നു മരിച്ചു പോയി...പിന്നെ മക്കളുണ്ടാവാഞ്ഞ് അനാതാലയത്തില്‍ നിന്ന് ദത്തെടുത്ത ഇവള്‍ക്ക് കല്യാണമാലോചിച്ചപ്പോള്‍ ഈ ദുര്‍ഗതിയും..." എന്നൊരു മോഡല്‍ ഡൈലോഗ്.

ട്വിസ്റ്റേ ട്വിസ്റ്റ്.

കൃഷ്ണ said...

കുറുമാന്‍ ജീ, അകെ 'മരണക്കളി' അയിരുന്നെല്ലൊ,ക്ലൈമാക്സ്‌ ഇന്ത്യന്‍ ബാറ്റിംഗ്‌ തകര്‍ച പോലെ ആയി പൊയെല്ലൊ.....

ആവനാഴി said...
This comment has been removed by the author.
ആവനാഴി said...

വെറുതെയല്ല കുറുമാന്‍ ഇതിനു മൃതോത്ഥാനം എന്നു പേരിട്ടത്. അല്പം തത്വ ചിന്താപരമാണു.

മരണം നടമാടുന്ന ഈ ലോകത്തില്‍ നിന്നു ഉത്ഥാനം ചെയ്ത് മരണമില്ലാലോകത്തിലേക്കുള്ള പ്രയാണം. അതാണു മൃതോത്ഥാനം.

ഇതൊക്കെ മനസ്സിലാകണമെങ്കില്‍ കുറച്ചു താത്ത്വികമായിട്ടൊക്കെ ചിന്തിക്കണം.

:)

Unknown said...

ഹ ഹ.. അരവിന്ദേട്ടന്‍ പറഞ്ഞ ക്ലൈമാക്സായിരുന്നെങ്കില്‍ മുത്തുവും സുനിലും (കുറുമാനും) ഒന്നിച്ച് ഊ.. ഊഞ്ഞാല്‍ കെട്ടി ആടിയേനേ മരക്കൊമ്പില്‍ എന്ന്. :-)

ധൂമകേതു said...

ഹമ്മച്ചീ... അങ്ങനെ അതു തീര്‍ന്നു.. കുറുമാനേ ഇതു മൊത്തം ഒന്നൂടെ ഒന്നു വായിച്ചു നോക്കണേ... (ഇനിയെങ്കിലും ഇമ്മാതിരി സാധനങ്ങള്‍ എഴുതാന്‍ വേണ്ടി ആ മുടിയില്ലാത്ത തല ചൂടക്കതിരിക്കാനാ... )

കുട്ടന്‍സ്‌ | S.i.j.i.t.h said...

കുറുമാനേ,

ഈ ചതി വേണ്ടായിരുന്നൂ...ഇത് മെഗാ സീരിയലിനെ വരെ കടത്തിവെട്ടി..!!!
സാരമില്ല...ആ തലയില്‍ ഇതിലും നല്ലത് കിടപ്പുണ്ടെന്നറിയാം...

ഇതിപ്പൊ ഇടിവാളിനെ ഡ്രൈവറാക്കാന്‍ മാത്രം എഴുതിയതു പോലെ...
(ആ ഗസ്റ്റ് അപ്പിയറന്‍സ് കലക്കി..മണീടെ ഡ്രൈവറായി മമ്മൂട്ടി വന്ന പോലെ - വെറുതെ പറഞ്ഞതാ...)

Gopu said...

sahikkan vayya, Muthuvinte maranam alla!!! Ee katha sahikkan vayya.

സൂര്യോദയം said...

കുറുമാനേ... അവസാനഭാഗം നന്നായി..

Anonymous said...

GHORAM!!!

ദീപു : sandeep said...

ഇതിങ്ങനെ ക്രാഷ്‌ലാന്റ്‌ ചെയ്യോന്ന്‌ 20 കൊല്ലം ഫാസ്റ്റ് ഫോര്‍വേഡ് അടിച്ചപ്പൊഴേ തോന്നിയതായിരുന്നു...

അങ്ങനെ അതു കഴിഞ്ഞു.

വിന്‍സ് said...

bhayankaram....... ini inganey ezhutharuthu ennu mathramey parayan ollu. americayiley sangamam enna panna pathrathil varunna novelukalekkalum bhooloka thara. hooo apaaram.

arun said...

കുറുമാന്‍സേ.. മൃതോത്ഥാനം ശരിക്കും ആസ്വദിക്കണമെങ്കില്‍ ദാ ഈ കമന്റ് പേജിലോട്ട് വരണം! എത്ര പേരുടെ ഭാവനയാണ് ഇവിടെ വിരിയുന്നതെന്ന് ബാക്കിയുള്ളോര്‍ അറിയുന്നോ!!

FlameWolf said...

ഇതു വന്‍ചതി... എന്താ കുര്‍മാനേ ഇങ്ങനെ ഒക്കെ?
ഇടിവാളിനു അടി കൊടുത്തു അല്ലേ... ഹ ഹ ഹ...

krish | കൃഷ് said...

പേടിച്ചില്ല കുറു.. അവസാന എപ്പിഡോസല്ലേ വായിക്കാതിരിക്കാനൊക്കുമോ. കൊള്ളാം.

ശിശു said...

അങ്ങനെ അത് തീര്‍ത്തു ഇല്ലെ? നന്നായി. ഒന്നിനും തിടുക്കം പാടില്ല എന്നു തോന്നുന്നു. അരവിന്ദ് പറഞ്ഞതുപോലെ താങ്കളുടെ കഴിവിനോട് ശരിക്കും നീതി പുലര്‍ത്തിയൊ എന്നൊരു സംശയമില്ലാതില്ല ഈ കഥയുടെ തുടക്കം മുതല്‍ വായിച്ചപ്പോള്‍.

ജീവനുള്ള കഥയും ജീവനുള്ള കഥാപത്രങ്ങളുമായി ഇനിയും വരുമെന്ന് പ്രതീക്ഷിച്ചുകൊണ്ട്,
ആശംസകളോടെ..

ശിശു

സുല്‍താന്‍ Sultan said...

വളരെ പൈശാചീകമായ്പൊയ്..... ഇനി അരവിന്ദ് പറഞതുപൊലെ എങ്ങാനുമാണഗ്ഗില്‍ ??????? തുങ്ങിയതു വെറുതെയായി.......

ആനക്കൂടന്‍ said...

നിരാശപ്പെടുത്തി... എന്തായാലും ഈ ഉദ്യമത്തിന് അഭിനന്ദങ്ങള്‍...

Bijith :|: ബിജിത്‌ said...

കുറുമാന്‍ജി,
വളരെ വൈകിയാണ് താങ്കളുടെ എഴുത്തുകള്‍ കണ്ടത്. അതു കൊണ്ടു എന്ത് ഗുണമുണ്ടായി എന്ന് വച്ചാല്‍ 9 എണ്ണവും ഒരുമിച്ചു വായിക്കാനായി. വളരെ വലിയ ക്യാന്‍വാസില്‍ കഥ പറഞ്ഞു. ഇടക്കൊക്കെ മുറുക്കം കുറഞ്ഞെങ്കിലും എനിക്കിഷ്ടായി. ഉത്തമന്റെ പ്രേത കഥയും ഇതും ( ഇനി ഉണ്ടോ ആവോ, വായിച്ച്ചെതട്ടെ )എനിക്കിഷ്ടായി

--