Thursday, November 01, 2007

മുഖക്കുരു

അന്ന് ഞാന്‍ ഡെല്‍ഹിയില്‍ ജോലി ചെയ്യുകയാണ്. വയ്യസ്സ് പത്തൊമ്പതോ, ഇരുപതോ അതോ ഇരുപത്തൊന്നോ എന്ന് വ്യക്തമായി ഓര്‍ക്കുന്നില്ല, ഇനി ഇപ്പോ ഓര്‍ത്തിട്ടൊന്നും നേടാനുമില്ല, അഥവാ ഓര്‍ത്തില്ലെങ്കിലൊന്നും സംഭവിക്കാനും പോകുന്നില്ല. പക്ഷെ ഈ സംഭവം നടക്കുന്ന കാലത്തെ എന്റെ ശരീരഘടന അഥവാ സൌന്ദര്യശാസ്ത്രത്തെകുറിച്ച് ഞാന്‍ ഇന്നും ഓര്‍ക്കാന്‍ കാരണം എന്റെ ശരീര സൌന്ദര്യത്തിനു അന്ന് സംഭവിച്ച വ്യതിയാനങ്ങള്‍ അത്ര ഭീകരമായിരുന്നു.

ഇന്നത്തെ പോലെ അന്ന് എന്റെ തല ക്ലീന്‍ ബോള്‍ഡല്ല (ബാള്‍ഡ്), മറിച്ച്, പ്ലാസ്റ്റിക്ക് കവറില്‍ മുളകിന്‍ വിത്ത് പാവിയത് മുളച്ചത് പോലെ, തീരെ ഗ്യാപ്പില്ലാതെ ഇടതൂര്‍ന്ന് വളര്‍ന്നിരുന്ന കേശത്താല്‍ അനുഗൃഹീതനായിരുന്നു ഈയുള്ളവന്‍. മരം കോച്ചുന്ന തണുപ്പുള്ള നവംബര്‍ മാസത്തിലെ ഒരു പ്രഭാതത്തില്‍ കുളികഴിഞ്ഞ് കണ്ണാടിക്ക് മുന്നില്‍ നിന്ന് തലമുടി ചീകിയൊതുക്കുമ്പോഴാണ് ഞാന്‍ ആദ്യമായി അത് ശ്രദ്ധിച്ചത്. മല്‍ഗോവാ മാമ്പഴം പോലെ തുടുത്തു മിനുസമാര്‍ന്ന എന്റെ കവിളത്ത് കോണ്‍ ഐസ്ക്രീമില്‍ ഇട്ട് തരുന്ന ചെറിയ ചെറികഷണങ്ങള്‍ പോലെ അവിടെയിവിടെയായി മൂന്നാല് ചുവന്ന കുരുക്കള്‍.

മുഖത്ത് സ്ഥാപിതമായ കുരുക്കളുടെ സ്ഥാനം, ഫെങ്ങ് ഷൂയി പ്രകാരം യഥാസ്ഥാനത്തല്ലായിരുന്നെങ്കില്‍ കൂടി ഞാന്‍ അത് കാര്യമാക്കാതിരിക്കാന്‍ കാരണം എണ്ണത്തില്‍ അവര്‍ വെറും മൂന്നോ, നാലോ മാത്രമേ ഉള്ളൂ എന്നതായിരുന്നു. പക്ഷെ ദിവസങ്ങള്‍ മുന്നോട്ട് പോകുന്തോറും, ക്രെഡിറ്റ് കാര്‍ഡിലെ ഔട്ട്സ്റ്റാന്‍ഡിങ്ങ് ബാലന്‍സ് പോലെ കുരുക്കളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടേയിരുന്നപ്പോള്‍ ലീവിനു നാട്ടില്‍ പോകാറായ എനിക്ക് എന്റെ സൌന്ദര്യത്തിലുള്ള മതിപ്പ് കുറഞ്ഞ് വരാന്‍ തുടങ്ങി. ആയതിനാല്‍ തന്നെ, മുഖത്തുദിച്ചുയര്‍ന്നിരിക്കുന്ന മുഖക്കുരുകളെ ഉന്മൂലനാശം ചെയ്യുവാനായി മാട്ടും, മാരണവും ചെയ്യാന്‍ തീരുമാനിച്ചതിന്‍പ്രകാരം, ടി വി പരസ്യത്തില്‍ സ്ഥിരമായി കാണുന്നതും, പരിചയമുള്ളവരില്‍ നിന്ന് ചോദിച്ച് മനസ്സിലാക്കിയതുമായ ദ്രവ്യങ്ങളാല്‍ ഉച്ചാടനകര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിച്ചു.

ക്ലിയറസില്‍ മുഖത്ത് ക്ലിയറായി പുരട്ടിയിട്ടും, വിക്കോക്രീം ഞെക്കി പുരട്ടിയിട്ടും, ഫെയര്‍ ആന്റ് ലവ് ലി ക്രീം ലവ് ലിയായി പുരട്ടിയിട്ടും, രക്തചന്ദനമരച്ച് മുഖമാകെ വാരിപ്പൂശിയിട്ടും ഫലം തഥൈവ.

വരട്ട് മഞ്ഞള്‍ അരച്ച് പുരട്ടിയാല്‍ മുഖക്കുരു അപ്പാടെ മാറുമെന്ന് മങ്കമാരില്‍ ചിലര്‍ മൊഴിഞ്ഞപ്പോള്‍, പുരുഷന്മാരുടെ മുഖത്ത് മഞ്ഞള്‍ പുരട്ടിയാല്‍ രോമവളര്‍ച്ചയുണ്ടാകില്ല എന്ന് മറുവശം.

രോമം വളര്‍ന്നില്ലെങ്കില്‍ വേണ്ട മുഖക്കുരു പോയാല്‍ മതി എന്ന ഭീഷ്മ ശപഥം എടുത്തതിന്‍ പ്രകാരം അറ്റകൈക്ക് വരട്ട് മഞ്ഞള്‍ അരച്ച് പുരട്ടിനോക്കിയപ്പോള്‍ മുഖം വരണ്ടു, കാണുന്നവര്‍ വിരണ്ടു എന്നല്ലാതെ മുഖക്കുരുക്കള്‍ അതേ പ്രഭയോടെ എന്റെ മുഖത്ത് ജ്വലിച്ച് നിന്നു.

ആഴ്ചകള്‍ രണ്ട് കഴിഞ്ഞു. നാട്ടിലേക്ക് പോവാനുള്ള ദിവസം സമാഗതമായി. കേരള എക്പ്സ്രസ്സില്‍ കയറി നാടെത്തി, വീടെത്തി. എന്താടാ, മുഖത്തൊക്കെ മുഖക്കുരു നിറഞ്ഞുവല്ലോ? ആലു ടിക്കി, ബ്രെഡ് പക്കോറ, ഗുലാബ് ജാമുന്‍ തുടങ്ങിയഎണ്ണമയമുള്ള സാധനങ്ങള്‍ ആവശ്യത്തിനധികം വെട്ടിവിഴുങ്ങിയിട്ടാവും. വീട്ടിലെത്തിയപാടെ അച്ഛന്റെ വക ചോദ്യവും, തുടര്‍ന്ന് ആത്മഗതവും കേട്ടപ്പോള്‍ എനിക്ക് എന്നോട് തന്നെ ദ്വേഷ്യം തോന്നി.

മുഖക്കുരു ഒരംഭംഗിയായി തോന്നിയതിനാല്‍ മൂന്നാലു ദിവസമായിട്ടും പുറത്തേക്കൊന്നും ഇറങ്ങാതിരുന്നതിനാല്‍, ഞാന്‍ വന്ന വിവരം കേട്ടറിഞ്ഞ സുഹൃത്ത് ഷിബു ഒരു ദിവസം വൈകീട്ട് എന്നെ തേടി വീട്ടിലെത്തി.

എന്തറാ നീ വന്നിട്ട് മൂന്നാലീസ്സായിട്ടും മൈതാനത്തിക്കൊന്നും കണ്ടില്ലല്ലോ?

ഏയ്, ഒന്നൂല്ല്യസ്റ്റാ. മുഖത്താകെ കുരു. ഒരു ചമ്മല് പുറത്തിറങ്ങാന്‍.

നിന്റെ മോന്തേമ്മെ നോക്കാനാണല്ലോ നാട്ടാര്‍ക്ക് സമയം. ഒന്ന് പോയെടാ ഗഡീ നീ. അവന്‍ മൊഴിഞ്ഞു.

അല്ലടാ, എന്നാലും...... ഇതൊന്ന് ഉണങ്ങി കിട്ടിയിരുന്നെങ്കില്‍, പുറത്തിറങ്ങി വിലസാമായിരുന്നു.

ഇതൊക്കെ ഈച്ച കാര്യാഷ്ടാ. കൊറച്ച് ഡെറ്റോള് മോന്തേമ്മെ പെരട്ട്യാ സംഭവം ഡീസന്റാവും.

അത് ശരി, ഇത്ര സിമ്പിളായിരുന്നാ കാര്യം. ഞാന്‍ ആശ്ചര്യം സഹിക്കാന്‍ വയ്യാതെ ചോദിച്ചുപോയി.

പിന്നല്ലാണ്ട്. നീ ഒന്ന് പരീക്ഷിച്ച് നോക്ക്, നാളെക്ക് വിത്യാസം അറിയാം

ഇത്ര പെട്ടെന്നാ....എങ്കില്‍ ശരി ഇന്ന് തന്നെ പരീക്ഷിച്ച് കളയാം.

പിറ്റേന്ന് വൈകുന്നേരം മൈതാനത്ത് കാണാം എന്ന് പറഞ്ഞ് ഷിബു യാത്ര പറഞ്ഞ് പോയി.

നിങ്ങളെയൊക്കെ ശരിയാക്കി തരാം എന്ന ഭാവത്തില്‍ മുഖക്കുരുവിന്മേല്‍ ഒന്നുഴിഞ്ഞ് ഞാന്‍ അകത്തേക്ക് നടന്നു.

അത്താഴമെല്ലാം കഴിഞ്ഞ് ഉറങ്ങാന്‍ പോകുന്നതിന് മുന്‍പ്, ബാത്രൂമിലെ കണ്ണാടിക്ക് മുന്‍പില്‍ നിന്ന്, ഡെറ്റോള്‍ കുപ്പിയില്‍ നിന്നും ഡെറ്റോള്‍ പഞ്ഞിയിലേക്ക് യഥേഷ്ടം ഒഴിച്ച് ചാഞ്ഞും, ചരിഞ്ഞും മുഖത്താകെ പുരട്ടി. പിറ്റേന്ന് തിരിച്ച് കിട്ടാന്‍ പോകുന്ന മല്‍ഗോവമാമ്പഴം പോലുള്ള എന്റെ കവിളുകളെ കുറിച്ചോര്‍ത്തപ്പോള്‍ മുഖത്തനുഭവപെടുന്ന നീറ്റലും, പുകച്ചിലും വകവെക്കാതെ ഡെറ്റോള്‍ വീണ്ടും വീണ്ടും മുഖത്ത് പൂശി.

മാര്‍ബിള്‍ പോലെ മിനുസമേറിയ, സുന്ദരമായ ഒരു ജോഡി കവിളുകള്‍ സ്വപ്നം കണ്ട് ഞാന്‍ അന്നുറങ്ങി. പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോള്‍ മുഖമൊക്കെ നീറുന്നുണ്ടായിരുന്നതിനാല്‍ കിടക്കയില്‍ കിടന്നുകൊണ്ട് തന്നെ ഉറക്കെ വിളിച്ച് പറഞ്ഞു......അമ്മേ........ചായ.

ആവി പറക്കുന്ന ചായയുമായി വന്ന അമ്മ എന്നെ കണ്ടതും അയ്യോ കള്ളന്‍ എന്ന് പറഞ്ഞ് കയ്യിലുള്ള ചായക്കപ്പ് നിലത്തിട്ട് അലറികരഞ്ഞ് കൊണ്ട് മുറിയില്‍ നിന്നും പുറത്തേക്കോടി.

എന്താ സംഭവം എന്ന് മുഴുവനായി മനസ്സിലായില്ലെങ്കിലും, എന്റെ മുഖമാണ് പ്രശ്നം എന്ന് മനസ്സിലാക്കിയ ഞാന്‍ കണ്ണാടിയുടെ മുന്‍പിലേക്ക് പാഞ്ഞു. കണ്ണാടി നോക്കിയ ഞാനും അലറി.....അയ്യോ അമ്മേ എന്റെ ശരീരത്തില് വേറെ ആരുടേയോ തല!

(ഡെറ്റോള്‍ ഡയല്യൂട്ട് പോലും ചെയ്യാതെ, മുഖത്ത് പൂശിയത് മൂലം, പപ്പടം പൊള്ളച്ചത് പോലെ പൊള്ളി, ചുവന്ന്, തൊലിയുരിഞ്ഞ് കണ്ടാല്‍ അറിയാത്ത രൂപമായി എന്റെ മുഖം രൂപാന്തരപെട്ടിരുന്നു)

59 comments:

കുറുമാന്‍ said...

മുഖക്കുരു

ഒരു ചെറിയ കഥ

G.manu said...

മുഖം വരണ്ടു, കാണുന്നവര്‍ വിരണ്ടു എന്നല്ലാതെ മുഖക്കുരുക്കള്‍ അതേ പ്രഭയോടെ എന്റെ മുഖത്ത് ജ്വലിച്ച് നിന്നു.

haha......thenga ente vaka

ഇക്കാസ് മെര്‍ച്ചന്റ് said...

ശ്ശെ.. ഞാന്‍ കൊണ്ടുവന്ന തേങ്ങ ആ മനുവണ്ണന്‍ തട്ടിയെടുത്തു.
ഇതാ കുറൂ ഒരുജോഡി ഇളനീര്‍..
(ഹണീബിക്ക് ഇളനീര്‍ നല്ലതാണെന്ന് മറ്റവന്‍ പറയുന്നത് കേട്ടു)
മുഖക്കുരുമൂലം ഇത്രമാത്രം നാശനഷ്ടം ഉണ്ടാകും അല്ലേ... ഹഹഹഹ്

കൃഷ്‌ | krish said...

“വയ്യസ്സ് പത്തൊമ്പതോ, ഇരുപതോ അതോ ഇരുപത്തൊന്നോ എന്ന് വ്യക്തമായി ഓര്‍ക്കുന്നില്ല“
ഹേയ്...മധുരപ്പതിനേഴ് ആകാനെ വഴിയുള്ളൂ കുറുമാനേ.

“നിന്റെ മോന്തേമ്മെ നോക്കാനാണല്ലോ നാട്ടാര്‍ക്ക് സമയം. ഒന്ന് പോയെടാ ഗഡീ നീ. “

അതാ കലക്കീത്..ഗഡീ..

Sul | സുല്‍ said...

കുറുമാനില്‍ മോഹം മൊട്ടിട്ട കാലമായിരുന്നില്ലേ അത്. പിന്നെങ്ങനെ മോഹക്കുരു മുഖത്തുനിന്നു മാറും. ആദ്യം മനസ്സിലെ മോഹമ്മാറണം എന്നാലേ കുരുമാറു കുറുമാനേ :)
-സുല്‍

അമല്‍ | Amal (വാവക്കാടന്‍) said...

കൊള്ളാം.
രസമായിട്ടുണ്ട്..

ഇങ്ങനത്തെ ചെറിയ സംഭവങ്ങള്‍ പോലും കഥയായി എഴുതുന്ന ആ കഴിവിനെ നമിക്കുന്നു...

മെലോഡിയസ് said...

ഇങ്ങക്ക് അറിയോ. മുഖക്കുരു പൊങ്ങുന്നത് തന്നെ ആരോ എവിടെയോ ലൈനടിക്കുന്നണ്ടെന്ന് കേട്ട്..പടച്ചോനെ ഒരു മുഖക്കുരുവെങ്കില്‍ എനിക്ക് വന്നിരുന്നെങ്കില്‍ എന്നു പറഞ്ഞ് നടന്നിരുന്ന ഒരു കാലം ഞമ്മക്ക് ഉണ്ടായിര്‍ന്ന്..അപ്പോളാ ഇങ്ങക്ക് മൂന്ന് നാല് മുഖക്കുരു :(

"ക്ലിയറസില്‍ മുഖത്ത് ക്ലിയറായി പുരട്ടിയിട്ടും, വിക്കോക്രീം ഞെക്കി പുരട്ടിയിട്ടും, ഫെയര്‍ ആന്റ് ലവ് ലി ക്രീം ലവ് ലിയായി പുരട്ടിയിട്ടും, രക്തചന്ദനമരച്ച് മുഖമാകെ വാരിപ്പൂശിയിട്ടും ഫലം തഥൈവ."

ഹ ഹ..കൊള്ളാം രാഗേഷേട്ടാ.എന്നിട്ട് ആ വെക്കേഷന്‍ എങ്ങിനെ തള്ളി നീക്കി? ;)

KuttanMenon said...

കൊള്ളാം. നന്നയിട്ടുണ്ട്.
അവസാനം എന്തോ ചില വാചകങ്ങള്‍ ദഹിച്ചില്ല.
ശ്രുതി ചുവ്വായില്ലാന്നൊരു തോന്നല്. (അവളോട് അവളോട്ക്ക് പൂവ്വാന്‍ പറ :) )

Cartoonist said...

കണ്ണ് രണ്ടും മറ്റേത് മൂന്നും കൂടി അങ്ങനെ മൊത്തം അഞ്ചു കുന്നുകള്‍, മോത്ത് ല്ലെ ?! :)

അപ്പു said...

ha.ha.. kurmane!!

കുടുംബംകലക്കി said...

രസകരം.

::സിയ↔Ziya said...

സത്യം പറഞ്ഞാല്‍ വായിക്കാന്‍ തെരക്ക് അനുവദിക്കുന്നില്ല.
ഇതിനു മുമ്പത്തെ പത്മിനീം ഇതും ആദ്യ 2 പാര മാത്രം വായിച്ചു. പ്രിന്റെടുത്തു വെക്കുന്നു. ഒഴിവു കിട്ടുമ്പോള്‍ വായിക്കണം.
കുറുജീ, എഴുതിത്തഹര്‍ക്ക്:)

കുഞ്ഞന്‍ said...

ഹഹ...

കുറുമാന്റെ കുരുക്കഥ കലക്കി...!

നിഷ്ക്കളങ്കന്‍ said...

കുറുമാനേ,
ഹോ! അന്നത്രയും തൊലി പോയിട്ടും ഇത്ര്യ‌യും ഗ്ലാമ‌ര്‍! അപ്പോ‌ള്‍....... അല്ലാരുന്നേലോ.
കുരുപൊളിഞ്ഞുകാണും അതു ക‌ണ്ട‌പ്പോ‌ള്‍ ഇല്ലേ. ഉപമ‌ക‌ള്‍ ഉഷാ‌ര്‍.

Dinkan-ഡിങ്കന്‍ said...

കുരുമാന്‍സ് കഥ കൊള്ളാം.
പക്ഷേ ലേശം കൂടെ മുറുക്കാമായിരുന്നു.

Peelikkutty!!!!! said...

മുഖക്കുരു .ഇന്റ്റലിജന്റ് ലുക്ക് അല്ലേ..ബ്യൂട്ടിസ്പൊട്ടല്ലേ......

ദില്‍ബാസുരന്‍ said...

പറഞ്ഞപോലെ ഒന്ന് കൂടെ ഡെവലപ്പ് ചെയ്യാമായിരുന്നു കുറൂ. എന്നാലും സംഭവം രസായിട്ടുണ്ട്. ഉപദേശിച്ചവനെ വേണ്ട വിധം കണ്ടില്ലേ എന്നിട്ട്?

മുസാഫിര്‍ said...

ഡെറ്റോള്‍ ഇറക്കുന്ന റെക്കിറ്റ് എന്‍ഡ് ബെന്‍സിഗര്‍ കമ്പനി (?) പോലും അതിന് ഇങ്ങനെ ഒരു ഉപയോഗം ഉള്ളതായി മനസ്സിലാക്കിയിട്ടുണ്ടാവില്ല.അല്ല ഈ ആളെ പേടിപ്പിക്കുന്ന പണിയേ !

മുരളി മേനോന്‍ (Murali Menon) said...

ആ നേരം നമ്മടെ തങ്കപ്പനാശാരിയെക്കൊണ്ട് ഒന്ന് ചിന്തേരിടാന്‍ പറഞ്ഞാ പോരായിരുന്നോ എന്നട്ട് വേണംങ്കില്‍ ഡൈല്യൂട്ട് ചെയ്യാതെ ഡെറ്റോള്‍ പുരട്ടിയിരുന്നെങ്കില്‍ സംഗതി ജോറായേനെ....

എനിക്ക് മുഖക്കുരു വന്നപ്പോള്‍ മറ്റൊരാള്‍ ഉപദേശിച്ചത് പറഞ്ഞൂന്നേ ഉള്ളു ട്ടാ... കാരണം മുഖക്കുരു ഇല്ലാത്ത ഏരിയ മുഖത്ത് ശ്ശി കുറവായിരുന്നേ...

Anonymous said...

Kuruman,

Sorry. This one is far below par...
Looks like you wrote this just for the sake of it.

May be the problem is with my expectations: but offlate your writings have become too repetitive and predictable.

Sunil Govind
(Once upon a time cronic reader of you!)

പ്രയാസി said...

അയ്യോ അമ്മേ എന്റെ ശരീരത്തില് വേറെ ആരുടേയോ തല!
ഹ,ഹ,ഹ
അച്ചാ ഇതിലാരാ അച്ചാ ഞാനെന്നു ദിലീപ് ചോദിക്കുമ്പോലെ ആയിപ്പോയല്ലൊ കുറുമാന്‍‌ജീ..

വെളുക്കാനായി വീകോ ക്രീം സ്ഥിരമായി തേക്കുന്ന സുനിലിനെ നോക്കി എടാ ഇനിയും നീ ഇതിങ്ങനെ തേച്ചാ വീകോക്കാരു കേസു കൊടുക്കും എന്നു പറഞ്ഞ അബുവേട്ടനെ ഓര്‍ത്തു പോയി..:)

വാല്‍മീകി said...

അതിത്തിരി കടുത്തു. എന്തായാലും വേറെ ഒന്നും പ്രയോഗിക്കാന്‍ തോന്നഞ്ഞത് ഭാഗ്യം.

എന്തായാലും ഞാന്‍ ചിരിച്ചു... നന്നായി തന്നെ ചിരിച്ചു.

ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| said...

കുറുമാന്‍ ചേട്ടാ...കഥ രസായിരിക്കണൂ...

അപ്പോ മുഖക്കുരു എല്ലാവര്‍ക്കും പാരയാണല്ലേ :)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: കഥയും മുഖക്കുരുവിനോളമേയുള്ളൂ. എന്നാലും ഒന്ന് ചിന്തിപ്പിക്കാനിതു മതി. ഡെറ്റോള്‍ കമ്പനിക്കാര് കണ്ടാല്‍ കൊത്തിക്കൊണ്ട് പോകും.
“ഇതാ ഡെറ്റോള്‍ തേച്ച് ഇത്രേം വര്‍ഷമായിട്ടും പിന്നൊരിക്കലും മുഖക്കുരു ശല്യമില്ലാത്ത ശ്രീ കുറുമാന്‍ സാക്ഷ്യപ്പെടുത്തുന്നു”

Karvarnan said...

eee cherukkantey oro paripadey

അനംഗാരി said...

അന്ന് രൂപാന്തരം പ്രാപിച്ച മുഖമാണോ ഇപ്പോള്‍ ഉള്ളത്.
എങ്കില്‍ ഒടുക്കത്തെ ഗ്ലാമര്‍ ആയിരിന്നിരിക്കണം.
അതോ പുളുവാണോ:)

സഹയാത്രികന്‍ said...

അത് ശരി... അതിനിങ്ങനേം ഒരു മരുന്നുണ്ടോ...?

ഹ ഹ ഹ കൊള്ളാം കുറുമാന്‍ ജി.
:)

Ambi said...

കുറുമാനണ്ണാ മുടി കിളിയ്ക്കാന്‍ ഡെറ്റോള്‍ നല്ലതാണേന്ന് എവിടേയോ വായിച്ച് പോലൊരോര്‍മ്മ..

(ഡെറ്റോള് പൊള്ളും ല്ലേ..ഭാഗ്യായി നേരത്തേ വായിച്ചത്..)

Ashly A K said...

As you grow, your fans expectation is also growing. Good starting but ending lacks that classic "KuRuMaN Touch"

Sorry, hope you will take this feed back with +ve Spirit/Kallu/Bacardi/XXX(aio….not Ikkas stuff)

Ashly A K

ബാജി ഓടംവേലി said...

കുറുമാന്‍,
കുരുമാന്റെ കഥ നന്നായി

ശ്രീ said...

"അറ്റകൈക്ക് വരട്ട് മഞ്ഞള്‍ അരച്ച് പുരട്ടിനോക്കിയപ്പോള്‍ മുഖം വരണ്ടു, കാണുന്നവര്‍ വിരണ്ടു എന്നല്ലാതെ മുഖക്കുരുക്കള്‍ അതേ പ്രഭയോടെ എന്റെ മുഖത്ത് ജ്വലിച്ച് നിന്നു."

കുറുമാന്‍‌ ജീ...

ഇതും രസകരമായി. കുറേ ചിരിച്ചു.
:)

സണ്ണിക്കുട്ടന്‍ /Sunnikuttan said...

കുറുമാന്‍ജി, താങ്കളുടെ ഒറ്റ പോസ്റ്റ് പോലും വിടാതെ വായിച്ചിട്ടുള്ളവനാ ഈയുള്ളവന്‍. പക്ഷെ കമന്റാറില്ലാന്നെയുള്ളു. തിരക്കും പിന്നെ നെറ്റ് യൂസേഴ്സിന്റെ ടോപ് ലിസ്റ്റില്‍ പേര് വരുത്തി ജോലി കളയാന്‍ താല്പര്യം ഇല്ലാത്തതും കൊണ്ടാണ്. എന്നാല്‍ ഇപ്പോള്‍ കമന്റുന്നതോ എന്ന ചോദ്യം സ്വാഭാവികം. അതിനുത്തരം ഇതാണ്, ജോലി കല്ലിവല്ലി, പക്ഷെ കുറുമാന്‍‌ജിയുടെ മുഖക്കുരു വിന്റെ നീളം തീരെ കുറഞ്ഞുപോയി. പിന്നെ കുറുമാന്‍ ടച്ച് വളരെ കുറവ്. എല്ലാത്തിന്റേയും കൂടി കുറവ് നികത്തി അടുത്ത് ഒരെണ്ണം അങ്ങ് തകര്‍ത്തേരെ മാഷെ.

Sabu Prayar said...

good

റീനി said...

“മൈ ബിഗ് ഫാറ്റ് ഗ്രീക്ക് വെഡിങി’ലെപ്പോലെ കണ്ണാടിയും ഗ്ലാസ്സുമൊക്കെ ക്ലീനാക്കാന്‍ ഉപയോഗിക്കുന്ന “വിന്‍ഡെക്‍സ്” ഉപയോഗിച്ചാല്‍ മതി മോഹക്കുരുക്കളുടെ മോഹഭംഗത്തിനായി.

sandoz said...

കുറൂസേ..മുഖക്കുരു കളയാന്‍ എളുപ്പവഴീണ്ട്‌..
നല്ല മുനയുള്ള കത്തികൊണ്ട്‌ കുത്തിയെടുത്താല്‍ മതി...
എന്നിട്ട്‌ ആ തുള സിമന്റിട്ട്‌ അടക്കണം....
[ആരാടാ ഹണിയുടേം...ഇളനീരിന്റേം കാര്യം പറഞ്ഞത്‌...]

ഉണ്ണിക്കുട്ടന്‍ said...

പണ്ടെനിക്കും ഇതു പോലെ ഡെറ്റോള്‍ ഇട്ടിട്ടു പൊള്ളല്‍ ഏറ്റിട്ടുണ്ട്... ആരും കാണാത്ത സ്ഥലത്തായതു കൊണ്ടു ഞാന്‍ മാത്രമേ പേടിച്ചുള്ളൂ..

മുഖക്കുരു കലക്കി. ഡെറ്റോള്‍ ഒഴിച്ചു കലക്കി.

സസിധരന്‍ said...

നല്ലത് പോലെ ചീഞ്ഞ ഉഗ്രന്‍ തമാശ.

എന്റെ ഉപാസന said...

Kuruman Bhai,
Dettol thalayilum purattiyirikkum allE...

ഇന്നത്തെ പോലെ അന്ന് എന്റെ തല ക്ലീന്‍ ബോള്‍ഡല്ല (ബാള്‍ഡ്), മറിച്ച്, പ്ലാസ്റ്റിക്ക് കവറില്‍ മുളകിന്‍ വിത്ത് പാവിയത് മുളച്ചത് പോലെ, തീരെ ഗ്യാപ്പില്ലാതെ ഇടതൂര്‍ന്ന് വളര്‍ന്നിരുന്ന കേശത്താല്‍ അനുഗൃഹീതനായിരുന്നു
Evidence venam... evidence...
:)
chumma
upaasana

ഏ.ആര്‍. നജീം said...

ഹ ഹാ കുറുമാന്‍ ജീ, ഒരു കുഞ്ഞു സംഭവം എത്ര ആസ്വാദ്യകമായി താങ്കള്‍ എഴുതി ഫലിപ്പിച്ചിരിക്കുന്നു...!
അഭിനന്ദനങ്ങള്‍...

Typist | എഴുത്തുകാരി said...

ഷിബുവിനെ പിന്നെ, ആ പ്രദേശത്ത്‌ കണ്ടിട്ടില്ലെന്നാണല്ലോ കേട്ടതു്.

ഒരു കൊച്ചു കാര്യം ഭംഗിയായി പറഞ്ഞിരിക്കുന്നു.

sreeshanthan said...

valare cheriya oru ssambhavam valare bangiyayi ezhuthiyirikkunnu!! ithu polulla ethrayo sambhavangal ellavarudeyum jeevithathil undakum.. pakshe athoru humourous story akki mattanulla kuruvinte kazhivine namikkunnnu... congrats!!! ini oru long story kkulla samayamayi ennu thonnunnille?

kichu said...

കുറുമാനേ....


“നിന്റെ മോന്തേമ്മെ നോക്കാനാണല്ലോ നാട്ടാര്‍ക്ക് സമയം. ഒന്ന് പോയെടാ ഗഡീ നീ“ ...........

ഈ ഷിബുവിനു കുറുമാനോടെന്തെങ്കിലും മുന്‍ കാല വിരോധം ഉണ്ടായിരുന്നോന്നൊരു സംശയം. അല്ലെങ്കില്‍ ഈ മരുന്നു പറഞ്ഞു കൊടുക്കില്ലല്ലോ?

അതു പരീക്ഷിച്ച കുറുമാനേ!!!!!!!!!!

ഇതിനാണു വിവരമുള്ളവര്‍ ഒരു ടെസ്റ്റ് ഡോസ് പറയുന്നത്??

മുഖക്കുരു നിര്‍മാര്‍ജനത്തിന്റെ ആക്രാന്തത്തില്‍ “വിവര”ത്തിനു എന്തു പ്രസക്തിയല്ലേ മഷേ??

കൊള്ളാം.

അഭിലാഷങ്ങള്‍ said...

കുറുമാനേ..

ഇരിപതാം വയസ്സില്‍ ഇയാള്‍ക്ക് ബ്ലോഗ് ഉണ്ടായിരുന്നെങ്കില്‍ അതിന് പറ്റിയ പേര് “മുഖക്കുരുമാന്റെ കഥകള്‍” എന്നായിരുന്നു. അല്ലേ?

പിന്നെ, ഈ മുഖക്കുരു ആ പ്രായത്തില്‍ ‘ടെസ്ടോസ്റ്റിറോണ്‍‘ എന്ന ഹോര്‍മോണിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടതാണ്.വല്ല പ്രേമത്തിലും ചെന്ന് ചാടിയാല്‍ ആണ് പുള്ളി സെബേഷ്യസ് ഗ്ലാന്റൈനോട് കൂടുതല്‍ സീബം ഉല്‍‌പാദിപ്പിക്കാന്‍‌ പറഞ്ഞ് മുഖം ഓയ്‌ലി ആക്കി മുഖക്കുരു വരാന്‍‌ വഴിയൊരുക്കുന്നത് എന്നാണല്ലോ, പണ്ട് ചന്തുമേനോന്‍‌ ഇന്ദുലേഖയില്‍ പറഞ്ഞിട്ടുള്ളത് (?!). അതുകൊണ്ട് ചോദിക്കുകയാ, വല്ല ചുറ്റിക്കളിയും ഉണ്ടായിരുന്നോ, അങ്ങ് ദില്ലിയില്‍?

കഥ നന്നായെങ്കിലും, അല്പം കൂടി ഉപ്പും മുളകും ഇഞ്ചിയും ഒക്കെ ചേര്‍ത്തിരുന്നേന്‍‌ കുറച്ചുകൂടി നല്ല ‘രസ’മായേനേ.. :-)

-അഭിലാഷ് , ഷാര്‍ജ്ജ

സിനോജ്‌ ചന്ദ്രന്‍ said...

ഡെറ്റോള് വരുത്തി വച്ച വിന!
കണ്ണാടി നോക്കിയ ഞാനും അലറി.....അയ്യോ അമ്മേ എന്റെ ശരീരത്തില് വേറെ ആരുടേയോ തല!
പഴയ തല തിരിച്ച് കിട്ട്യോ?

ആഗ്നേയ said...

ഇതേ പൊലൊരു സംഭവത്തിനു ഞാനും സാക്ഷിയാണു കേട്ടൊ..എന്റെ ഇത്താത്തയ്യാണു കക്ഷി...ഡിഗ്രിക്കു പഠിക്കുമ്പോള്‍ അവളുടെ മുഖക്കുരു മൂലം നഷ്ട്ടപ്പെട്ട ഉറക്കം വീണ്ടെടുക്കാന്‍ കൂട്ട്റ്റുകാരി ഉപദേശിച്ചു കൊടുത്ത വിദ്യ വെളുത്തുള്ളിയല്ലി ചതച്ചു വിനിഗറില്‍ മുക്കി മുഖത്തു വച്ചു അമര്‍ത്ഥാനായിരുന്നു....കക്ഷി രാത്രി ആരും കാണാതെ പണി പറ്റിച്ചു....ശേഷം ഉണ്ടായതു മേല്‍പ്പറഞ്ഞതു തന്നെ..

KMF said...

ഇഷ്ടമായി..

തെന്നാലിരാമന്‍‍ said...

മുഖക്കുരു ഒരു എണ്ണക്കുരു ആയി പ്രഖ്യാപിച്ചാല്‍ കുറെ കാശുണ്ടാക്കാം എന്നുപറഞ്ഞ്‌ കാത്തിരിക്കുന്ന ഒരു സുഹ്രുത്തുണ്ട്‌ എനിക്ക്‌. അവനീ കഥ ഒന്നു കാണിച്ചുകൊടുക്കട്ടെ :-)

അലി said...

വളരെ നന്നായി...
മുഖക്കുരുവെന്ന മോഹക്കുരുവിനെ മനോഹരമായി അവതരിപ്പിച്ചു.
അഭിനന്ദനങ്ങള്‍...

നാടന്‍ said...

ആ കുരുക്കള്‍ ഇപ്പ്പ്പോഴുണ്ടോ കുറുമാനേ ? കാണില്ല. ചിലപ്പ്പ്പോള്‍ അതിന്റെ സ്മാരകമെന്നോണം കുറേ കുണ്ടും കുഴിയും കാണുമായിരിക്കും അല്ലെ ? കൊച്ചിയിലെ റോഡ്‌ പോലെ ...

പാച്ചേരി... said...

കുറുമാന്‍ വീണ്ടും ഫോമിലായി ....ഇടക്കാലത്ത് നാട്ടില്‍ പോയപ്പൊ ഒര്‍ ടച്ച് പോയിരുന്നൊ ...??

Anonymous said...

കുരുമാനേ

Anonymous said...
This comment has been removed by a blog administrator.
വേണാടന്‍ said...

ക്രുത്യം കിറുക്രുത്യം..ഡെറ്റോളിന്റെ ഒരു ശക്തിയെ..അപാരം..അപാരം..

Jacob said...

Kurumanaee.. thrissur slang ..i liked..“നിന്റെ മോന്തേമ്മെ നോക്കാനാണല്ലോ നാട്ടാര്‍ക്ക് സമയം. ഒന്ന് പോയെടാ ഗഡീ നീ.

ദ്രൗപദി said...

ഇഷ്ടമായി
അഭിനന്ദനങ്ങള്‍

alfebi hussain said...

hi kurumaanji, ella postum otta iruppinu vaayichu..nannayittund...all the best for ur book too....

sunilraj said...

കൊള്ളാം !!

shiny said...

hi hi kollam ,nannayittundu

Sanchezrgqv said...

രസകരം.