Friday, October 03, 2008

കോന്നിലം പാടത്തെ പ്രേതം - അഞ്ച്


ചൂടാവാതെ ഉത്തമാ, നിങ്ങളടിച്ചില്ലേല്‍ വേണ്ട ഞങ്ങളടിച്ചോളാം. ഒരു ആതിഥ്യ മര്യാദക്ക് ചോദിച്ചു എന്ന് മാത്രം എന്ന് ഞാന്‍ പറഞ്ഞു. എന്തൂറ്റാ പറഞ്ഞേ താന്‍? ആതിഥ്യ മര്യാദാന്നോ?

മ്മള്, ഈ കോന്നിലം പാടത്ത്യാ ഗഡികളെ, ങ്ങള് വന്നത് പൊറത്തൂന്നും. അപ്പോ പിന്നെ ഞാനല്ലെ ആതിഥ്യ മര്യാദ കാണിക്കണ്ടത്?

സംസാരത്തിലുള്ള പൊരുത്തമില്ലായ്മയും, ചില സമയത്തെ നോട്ടവും, ഭാവവും എല്ലാം കണ്ടതില്‍ നിന്ന് ചെറുതായെങ്കിലും ഒരു വശപിശക് ഫീല്‍ ചെയ്തതിനായിരുന്നതിനാല്‍ ബാബു സ്വകാര്യമായിട്ടെന്നോട് പറഞ്ഞു, ഇത് വെറും കുരിശല്ലാന്നാ തോന്നണെ, പൊന്‍കുരിശാ. ഒന്നുകില്‍ അല്പം ലൂസ്, അല്ലെങ്കില്‍, കഞ്ചാവ്.

വിട്ടുപിടിഷ്ടാ, നമ്മക്കൊരു കമ്പനിയായല്ലോ. മാത്രമല്ല വിളക്കും കിട്ടി. മ്മക്ക്, ഒന്നും കൂടി നീന്തി മറിയാം എന്ന് പറഞ്ഞ് ഞാനും, തണുപ്പനും വസ്ത്രം മാറ്റി വെള്ളത്തിലേക്കിറങ്ങി. ബാബുവും, ഫസലുവും, ഉത്തമനുമായി സംസാരം തുടര്‍ന്നു.




ഒഴുകി വരുന്ന വെള്ളത്തിനപ്പോഴും ചെറിയ ചൂടുണ്ടായിരുന്നു എന്നത് തന്നെ ഞങ്ങളെ അത്ഭുതപെടുത്തി. ഞങ്ങള്‍ രണ്ടു പേരും ഇക്കരെയും, അക്കരെയുമായി ബണ്ടിന്റെ ഇടയിലൂടൊഴുകുന്ന വെള്ളത്തില്‍ നീന്തിയും, നടന്നും രസിച്ചു. ഇടക്കിടെ കരക്ക് കയറി, റീ ചാര്‍ജ് ചെയ്ത് തിരികെ വെള്ളത്തിലേക്ക് ചാടി. വീണ്ടും ഒഴുക്കില്‍ നടന്നും, കിടന്നും, നീന്തിയും ഞങ്ങള്‍ അര്‍മാദം തുടര്‍ന്നു.




സ്ലാബിന്നടിയിലൂടെ കൈവരിയില്‍ പിടിച്ച് അക്കരെ നടന്ന്, ഷെഡിന്നു മുന്‍പിലുള്ള നിലയില്ലാത്ത പാടത്തേക്ക് ചാടി നീന്തിയ തണുപ്പന്റെ കുറുമാനെ വേഗം ഒന്നിങ്ങോട്ട് വായോ എന്ന ഉച്ചത്തിലുള്ള വിളി കേട്ടതും, ഇക്കരെ ആഴമില്ലാത്ത പുല്ല് പടര്‍ന്ന് വളര്‍ന്ന് നില്‍ക്കുന്ന സ്ഥലത്ത് നീന്തുകയായിരുന്ന ഞാന്‍ പരമാവധി വേഗത്തില്‍ നീന്തി, സ്ലാബില്‍ പിടിച്ച് ഷെഡിന്റെ അടുത്തേക്ക് ചെന്നപ്പോള്‍ ഷെഡിന്നു മുന്‍പില്‍ കോണ്‍ക്രീറ്റ് തുടങ്ങുന്ന സ്ഥലത്ത് പിടിച്ച് തല മാത്രം വെള്ളത്തിനു വെളിയിലായി തണുപ്പന്‍ നിന്ന് കിതക്കുന്നു.

അവന്റെ മുഖഭാവം വ്യക്തമല്ലെങ്കിലും അവന്‍ കിതക്കുന്ന ശബ്ദം എനിക്ക് വ്യക്തമായി കേള്‍ക്കാമായിരുന്നു. അതേ സമയം ഒരു സ്പീക്കര്‍ ഫോണ്‍ ചെവിയില്‍ വെച്ച് കേള്‍ക്കുന്ന അതേ ശബ്ദത്തില്‍!

എന്താ തണുപ്പാ എന്ത് പറ്റി?

കുറുമാനെ, ഒന്നും പറയണ്ട, ഞാന്‍ ഈ ഷെഡിന്റെ അപ്പുറത്ത് പതിവുപോലെ ചാടി നീന്തുമ്പോള്‍ തണുപ്പാ, തണുപ്പാ എന്ന് ആരോ വിളിച്ചു. ഞാന്‍ കരുതി ബാബുവോ, ഫസലുവോ മറ്റോ ആയിരിക്കുമെന്ന്. അതിനാല്‍ ഞാന്‍ നീന്തി ഷെഡിന്റെ മുന്‍പില്‍ എത്തി. അപ്പോ വീണ്ടും വിളി തണുപ്പാ, തണുപ്പാന്ന്. അതും ഷെഡിന്റെ ഉള്ളില്‍ നിന്നും.!! ആ ശബ്ദം ഫസലുവിന്റേം, ബാബുവിന്റേം, ഒന്നുമായിരുന്നില്ല ഒരു വേറിട്ട ശബ്ദം അതും ഷെഡിന്റെ ഉള്ളില്‍ നിന്ന്.

എന്ത് പറയാനാ കുറുമാനെ എന്റെ ജീവന്‍ പാതി പോയെങ്കിലും ഞാന്‍ ഷെഡിലേക്കൊന്ന് വെറുതെ നോക്കിയപ്പോള്‍ പൂട്ടിയിട്ടിരിക്കുന്ന ഷെഡില്‍ നല്ല വെളിച്ചം! ഷെഡിന്റെ ഉള്ളില്‍ ആരുമില്ല താനും!! തൊട്ട് മുകളിലല്ലെ അവര്‍ ഇരിക്കുന്നതെന്നോര്‍ത്ത്. ഫസലുവിനേം, ബാബുവിനേം ഞാന്‍ കുറേ വിളിച്ചു, പക്ഷെ അവരാരും വിളി കേട്ടില്ല. അപ്പോഴാ ഞാന്‍ കുറുമാനെ വിളിച്ചത്.

എന്നെ ഒന്ന് പിടിച്ച് കയറ്റ് കുറുമാനെ. തണുപ്പന്‍ വലത് കൈ നീട്ടി.

പണ്ടാരം. ഞാന്‍ ഒഴുക്കുള്ള വെള്ളത്തില്‍ ഒഴുകിപോകാതെ കൈവരിയില്‍ പിടിച്ച് നില്‍ക്കുന്നു. അവനാണേല്‍ ഷെഡിനു മുന്‍പിലെ നിലയില്ലാത്ത കുഴിയില്‍ സ്ലാബിനു കീഴെ കോണ്‍ക്രീറ്റ് ഇട്ടതില്‍ പിടിച്ച് കിടക്കുന്നു. എനിക്കാണേല്‍ തൊട്ടപ്പുറത്ത് മുകളില്‍ ഇരുന്ന് ഇതൊന്നുമറിയാതെ സംസാരിക്കുന്ന ബാബുവിനേയും, ഫസലുവിനേയും, ഉത്തമനേയും കാണാം. ഞാന്‍ ഷെഡിലേക്കൊന്നു നോക്കി. മൊത്തം ഇരുട്ട് തന്നെ.

കോണ്‍ക്രീറ്റ് ചുമരിന്റെ വക്കില്‍ പിടിച്ച് ഞാന്‍ മെല്ലെ കുനിഞ്ഞ് എന്റെ വലത് കൈ നീട്ടി. തണുപ്പന്‍ എന്റെ കയ്യില്‍ പിടിച്ചപ്പോള്‍, ഐസ്സുംകട്ടയില്‍ കയ്യ് വെച്ച പ്രതീതി എങ്കിലും സര്‍വ്വ ശക്തിയും ഉപയോഗിച്ച് ഞാനവനെ വലിച്ചുയര്‍ത്താന്‍ ശ്രമിച്ചപ്പോള്‍, തണുപ്പന്‍ നിസ്സാരമായി പൂമൊട്ടിന്റെ ലാഘവത്തോടെ എന്നെ പിടിച്ച് വെള്ളത്തിലേക്കിട്ടു.

നിലയില്ലാത്ത കുഴിയാണ് അവിടെ. അടിയിലേക്ക് മുങ്ങി ശ്വാസമെടുത്ത് ഞാന്‍ വെള്ളത്തിനുമുകളില്‍ ഉയര്‍ന്നപ്പോള്‍ തണുപ്പനും ഒപ്പം ഉയര്‍ന്നു.

എന്താ കുറുമാനേ പേടിച്ചോ? ഞാന്‍ തമാശക്ക് ചെയ്തതല്ലെ?

മോന്തേമ്മെ ഒരു കീറ് കീറാന്‍ തോന്നിയെങ്കിലും സംയമനം പാലിച്ച് ഞാന്‍ പറഞ്ഞു, ഏയ് പേടിച്ചില്ല. ഇതൊക്കെ ഒരു രസമല്ലെ ഗഡീ . എന്തായാലും ഞാന്‍ ഇനി നീന്തുന്നില്ല, കയറുകയാണ്.

ഉം താന്‍ കയറ്, ഞാനിപ്പോഴൊന്നും കയറുന്നില്ല എന്ന് പറഞ്ഞ് അവന്‍ വീണ്ടും വെള്ളത്തിലോട്ടിറങ്ങി നീന്താന്‍ തുടങ്ങി, n അതും ഷെഡിന്റെ മുന്‍പില്‍!

കൈകള്‍ രണ്ടും മുകളിലെ വരിപ്പാതയില്‍ ഊന്നി ബലം കൊടുത്ത് കരയിലേക്ക് പൊങ്ങാന്‍ നേരം ഞാന്‍ വെറുതെ ഷെഡിലേക്കൊന്ന് നോക്കി. ഒന്നല്ല, രണ്ട് ,പാട്ട വിളക്ക് ഷെഡില്‍ കൂട്ടിയിട്ട ചാക്ക് കെട്ടുകള്‍ക്ക് മുകളിലിരുന്നെരിയുന്നു!

മുന്നിലോട്ട് നോക്കിയപ്പോഴോ, തണുപ്പനും, ബാബുവും, ഫസലുവും, ഉത്തമനുമെല്ലാമിരുന്ന് സംസാരിക്കുന്നു!!

54 comments:

കുറുമാന്‍ said...

കോനിമ്പാടം അഞ്ചങ്ങനെ തീര്‍ന്നു.

സംഭവിച്ചത് പറയാന്‍ അഞ്ച് തന്നെ പോരാണ്ട വന്നിരിക്കുണൂ........എന്താ ചെയ്യാ.....നമ്മുക്കു നോക്കാം......ബോറടിച്ചാലും ശരി എഴുതാതിരിക്കാന്‍ വയ്യ.

ഇനി വെല്ലുവിളിയാണു........സഗീറിനെ സ്വപ്നം കണ്ടിട്ടുണ്ട്............ബാക്കി വരുന്നിടത്ത് വച്ച് നോക്കാം. സഗീറിന്റെ പേരു വച്ചാല്‍ എന്റേം പോസ്റ്റില്‍ ആളുകള്‍ വരും..........ആ ഉറപ്പിന്മേന്മേല്‍ ഞാന്‍ വിശ്വസിക്കുന്നു.

മാണിക്യം said...

മാണിക്യം said...
കോന്നിലം പാടത്തെ പ്രേതം അഞ്ച്:

മുന്നിലോട്ട് നോക്കിയപ്പോഴോ, തണുപ്പനും, ബാബുവും, ഫസലുവും, ഉത്തമനുമെല്ലാമിരുന്ന് സംസാരിക്കുന്നു!!

പതിവു പോലെ മുള്‍മുനയില്‍ നിര്‍ത്തി ഇന്ന് പ്രേതം ഉറപ്പായും വരും എന്ന് കരുതി ഒരാഴ്ചാ ആയുള്ള കാത്തിരുപ്പാണേ...... ഫോട്ടോ വളരെ നന്നായി വെള്ളത്തില്‍
നോക്കിട്ട് ചെറിയ ഭയം!!

ഈ തേങ്ങാ വച്ചു ഒരേറു തരാം
((((ഠേ)))))

Anonymous said...

im your favorite reader here!

കാളിയമ്പി said...

YOU..You..You are the King of suspense in malayalam literature, dear Kurumaenna. Great!!!

Please continue as usual.

(Sorry for English.)

അനില്‍@ബ്ലോഗ് // anil said...

എന്റെ ഗഡീ,
വല്ലതും നടക്ക്വോ?

പൊറാടത്ത് said...

ഇതെന്താ മാഷേ... അഞ്ചില് കഴിയുംന്ന് പറഞ്ഞിട്ട്..?!!

അല്ല, അഞ്ചില് എത്ര കൊല്ലാ പഠിച്ചത്... :):)

കഥ കൊഴുക്കുന്നുണ്ട്. ബാക്കി ഇന്ന്ണ്ടാവോ.??

Anoop Technologist (അനൂപ് തിരുവല്ല) said...

:)

ജയരാജന്‍ said...

ഞാൻ വിചാരിച്ചു കഥ തീർന്നെന്ന്; കുറുമാന്റെ കമന്റ് കണ്ടപ്പോഴാണ് സമാധാനമായത് :)

ജിജ സുബ്രഹ്മണ്യൻ said...

ഭാഗം അഞ്ച് എന്നു കേട്ടപ്പോള്‍ തീര്‍ന്നോ എന്ന പേടിയോടെയാ ഓടി വന്നത്..തീര്‍ന്നില്ലാ ന്നു പരഞ്ഞപ്പോള്‍ ഒരു ആശ്വാസം !!

പിന്നെ സഗീറിനെ സ്വപ്നം കണ്ട് പേടിച്ചില്ലല്ലോ..അയാളുടെ പേരു പറഞ്ഞാല്‍ കമന്റ് വരുന്ന വിശ്വാസം രക്ഷിക്കട്ടെ..

ശ്രീ said...

ഇതെന്താ... പ്രേതങ്ങളുടെ താഴ്വരയോ...

വെള്ളമടിച്ച് കോണ്‍ തെറ്റി കിടക്കുമ്പോള്‍ അല്ല കുളിയ്ക്കുമ്പോള്‍ വിളക്കെരിയുന്നതായിട്ടൊക്കെ തോന്നും... വല്ല ചിവീടും കരഞ്ഞാല്‍ നമ്മുടെ പേരു വിളിയ്ക്കുന്നതാണെന്നും തോന്നിയേക്കും...
;)

അതു പോട്ട്, എന്നിട്ട്???

Pongummoodan said...

കുറുമേട്ടാ,

ഒട്ടും ബോറഡിയില്ല. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു...

സന്തോഷ്‌ കോറോത്ത് said...

അങ്ങിനെ ഒടുവില്‍ പ്രേതം വന്നൂ !!!... സമാധാനം ആയി :)
[അടുത്തത് പെട്ടന്നായിക്കോട്ടേ മാഷേ :) ]

മഴത്തുള്ളി said...

ഇതെന്താ പ്രേതത്തിനു കണ്ണുകാണാന്‍ പാടില്ലാത്തതു കൊണ്ടാണോ പാട്ടവിളക്കും കത്തിച്ചിരിക്കുന്നത്. എന്നാലും ആണുങ്ങള്‍ വന്നു കുളിക്കുന്നിടത്ത് അത് കാണാന്‍ ഈ പ്രേതം വന്നു നോക്കി നിന്നല്ലോ. ഒരു ഡീസന്റില്ലാത്ത പ്രേതം. ച്ഛേയ്.......

അടുത്ത ഭാഗത്തെങ്കിലും പ്രേതത്തിനെ പിടിക്കുമല്ലോ?

(ആത്മഗതം : ഇക്കണക്കിനു കുളി തുടര്‍ന്നാല്‍ 10-15 ഭാഗം വരെ പ്രേതം അവിടെ ഒക്കെ ചുറ്റിത്തിരിയാനുള്ള ലക്ഷണം കാണുന്നുണ്ട്) :)

വേണു venu said...

ഒന്നു മുതല്‍ വായിക്കുന്നു. പ്രേതങ്ങളുടെ നടുവില്‍ കാലിട്ടടിച്ച് നീന്തി തുടിച്ച് ഉത്തമനേയും പരിചയപ്പെട്ട് കുറുമാനോടൊപ്പം .
കോന്നിലം പാടത്തിന്‍റെ വിവരണം, ആ സ്ഥലം ഒന്നു കാണാന്‍ കൊതിപ്പിക്കുന്നു. മദ്യവും പ്രേതവും ഒന്നിക്കുന്ന രാത്രി.!
ഒന്നല്ല, രണ്ട് ,പാട്ട വിളക്ക് ഷെഡില്‍ കൂട്ടിയിട്ട ചാക്ക് കെട്ടുകള്‍ക്ക് മുകളിലിരുന്നെരിയുന്നു! വീണ്ടും സസ്പെന്‍സ് . ചിത്രങ്ങള്‍ കഥാവസരങ്ങള്‍ക്ക് യോജിക്കുന്നു.‍.:)

കനല്‍ said...

അപ്പോള്‍ പ്രേതമായിരുന്നു കുറുമാന്റെ കൈകളില്‍ പിടിച്ച് വെള്ളത്തിലേക്കിട്ടത്.

കുരിശുപോലും പ്രേതങ്ങള്‍ക്കിപ്പം പ്രശ്നമല്ലാതായിരിക്കുന്നു. ശിവ ശിവ

[ nardnahc hsemus ] said...

ഇതോടെ കഴിയും കഴിയും എന്നുപറഞ്ഞത് വിശ്വസിച്ച് ഓടിവന്നതാ... മോന്തേമ്മെ ഒരു കീറ് കീറാന്‍ തോന്നിയെങ്കിലും സംയമനം പാലിച്ച് ഞാന്‍ പറഞ്ഞു, “ഏയ് സാരമില്ല. ഇതൊക്കെ ഒരു രസമല്ലെ ഗഡീ . യ്യ് ത് നൂറാക്കിക്കോ!”
:)

ശ്രീനാഥ്‌ | അഹം said...

വന്ന് വന്ന് അവസാനം കുറുമാന്‍സ്‌ തന്നെയാണോ ഈ പ്രേതമായി വരുന്നത്‌?

അടുത്തതില്‍ ക്ലൈമാക്സ്‌ ആവുമെന്ന് പ്രതീക്ഷിക്കുന്നു....

:)

Sarija NS said...

ദേ പിന്നേം... എങ്ങനെ പ്രേതം പിടിക്കാണ്ടിരിക്കും. വേഗം ബാക്കി പോരട്ടെ

siva // ശിവ said...

സോറി.....ഇതിപ്പോള്‍ എന്താ ഇങ്ങനെ.....

smitha said...

entha gadi ithu, manushyante shama pareeshikalle ta ..... mmmmmmmmm

ninav said...

പ്രദിപ്ച്ചോന്‍ :
അല്ല ചുള്ളാ, നട്ടിലെ ഷാപ്പേല്ലാം പ്രമോട്ട് ചെയ്യാന്‍ വല്ല കരാറും കിട്ടിയിട്ടുണ്ടോ ? മപ്രാണം , കനാല്, ചെമ്മാപ്പിള്ളി ....അങ്ങനെ നൊള്‍സ്റ്റാള്‍ജിയ ഉണര്‍ത്തുന്ന വല്ലതും പോസ്റ്റു ചുള്ളാ...

കാപ്പിലാന്‍ said...

അപ്പോള്‍ പ്രേതം ഇന്നും വന്നില്ല :) കുട്ടിച്ചാത്തന്‍ ആയിരുന്നോ ? അതോ യക്ഷിയോ :)

Anonymous said...

സഗീറിനെ എന്നു വേണ്ട മിന്നാമിനുങ്ങ് സജിയെപ്പോലെയുള്ളവരെ പിറകേ നടന്ന് പിടിച്ചാലും കിട്ടും കുറൂ ഹിറ്റ്

മലമൂട്ടില്‍ മത്തായി said...

ഇതൊന്നു അവസാനിപ്പിക്കാന്‍ എന്താണ് വഴി?

തോന്ന്യാസി said...

കൈകള്‍ രണ്ടും മുകളിലെ വരിപ്പാതയില്‍ ഊന്നി ബലം കൊടുത്ത് കരയിലേക്ക് പൊങ്ങാന്‍ നേരം ഞാന്‍ വെറുതെ ഷെഡിലേക്കൊന്ന് നോക്കി. ഒന്നല്ല, രണ്ട് ,പാട്ട വിളക്ക് ഷെഡില്‍ കൂട്ടിയിട്ട ചാക്ക് കെട്ടുകള്‍ക്ക് മുകളിലിരുന്നെരിയുന്നു!


വെള്ളമടിച്ച് ബോധം പോയാല്‍ മിന്നാമിനുങ്ങിനെ കണ്ടാലും പാട്ടവിളക്കെന്നും മറ്റും തോന്നും......

krish | കൃഷ് said...

ഏതു സമയത്തും വെള്ളമടിച്ച് ഇങ്ങനെ വെള്ളത്തില്‍ കിടന്നാല്‍ ജലദോഷം വരുകില്ലായിരിക്കും അല്ലേ കുറുമാന്‍. ഇത് ഏതാണ്ട് സില്‍മാ നടിമാരുടെ കുളിസീന്‍ പോലായല്ലോ.. ഏതുനേരത്തും വെള്ളത്തില്‍ തന്നാ.

ഇനിയും ഒരു 150-200 എപ്പിഡോസിനുള്ള വഹയുണ്ടല്ലോ.. പതുക്കെ പോരട്ടെ.

(ഏഷ്യാനെറ്റിലെ ‘രഹസ്യം’ സീരിയല്‍ പോലെ, ഒരു 5-6 കൊല്ലമെടുത്താലും കുഴപ്പമില്ല. അതിപ്പോ ആരും കാണാറില്ലാ)

ഏറനാടന്‍ said...

കുറുമാനോ ഈ അഞ്ചാം എപ്പിസോഡ് പെട്ടെന്ന് കഴിഞ്ഞല്ലോ. ആ ഫോട്ടംസ് ഇട്ടതാണോ സ്ഥലമില്ലാതാക്കിയത്? പടത്തില്‍ കണ്ടതാണ്‌ കോന്നിലം പാടം ബാറെങ്കില്‍ അവിടെ പ്രേതമല്ല ഭൂതം വരെ അടിച്ചുപൂസായിപോരും..:)

sreeshanthan said...

enthayalum sambhavam thakarthu varunnu.... oru pretha film inte script ayallo? inium katha orupadu thudarum ennu viswasikkunnu.. suspense gambheeram.... film ayirunnengil intermission nu pattiya time.... aduthathu ethrayum pettennu poratte

പാരസിറ്റമോള്‍ said...

കുറുമാന്‍ ജീ... സാമ്പിള്‍ പ്രേതം അടിപൊളിയായിട്ടുണ്ട്‌.... ഇനി ഒറിജിനല്‍ പോരട്ടെ... കുട്ടിക്കുറുമികളുടെ സാരി അടിപൊളി..

Unknown said...

kurumaanji .........

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

കുറുമാനും സഗീറിന്റെ നെഞ്ചത്ത് കേറാന്‍ തുടങ്ങിയോ? അല്ലാതെത്തന്നെ “പ്രേതം” “ഓടു“ന്നുണ്ടല്ലോ?

;)

ജിവി/JiVi said...

ആറ് പെട്ടെന്ന് പോരട്ടെ,

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആ വെള്ളം കാണുമ്പോ നീന്താന്‍ ഒരു പൂതി..

ങ്ങള് തൊടങ്ങീപ്പഴെ ഞാന്‍ കരുതീതാ ഇത് ബടൊന്നും തീരൂ‍ല്ലാന്ന്

Kaithamullu said...

കുറൂ:
ഉത്തമന്‍ ചേട്ടനെ പേടിപ്പിക്കാന്‍ എത്തിയ അഞ്ച് പ്രേതങ്ങള്‍‍ക്കെന്ത് സംഭവിച്ചു എന്നറിയാന്‍ ഞങ്ങള്‍ക്ക് താത്പര്യമില്ല, എന്നല്ല, എവിടെ ഉത്തമന്‍ ചേട്ടന്‍?

സുല്‍ |Sul said...

കണ്ട ആറിലും പാടത്തും നീന്തി നീന്തി ഇതു ആറെത്തിക്കാതെ തീര്‍ക്കുന്നതൊരു നീതിയല്ല ഗഡീ. ആറ് ഇങ്ങ് കുത്തിയൊലിച്ചു പോന്നോട്ടെ, മലവെള്ള പാച്ചില്‍ പോലെ.
-സുല്‍

ബഷീർ said...

ശ്രീ പറഞ്ഞതില്‍ വല്ല കാര്യമുണ്ടൊ ?
ഈ പ്രേതം തണുത്തതാണോ

മുസാഫിര്‍ said...

അഗതാ ക്രിസ്റ്റിക്ക് പഠിക്കുകയാണ് അല്ലെ ? കൊള്ളാം.

കുഞ്ഞന്‍ said...

കുറുജീ..

പടം കൊടുത്തത് നന്നായി...നല്ല രസമുണ്ട്... ആ ഷാപ്പില്‍ നിന്ന് മൂത്രമൊഴിക്കാന്‍ നല്ല രസമായിരിക്കും ചുമ്മാ വാതക്കലില്‍ നിന്ന് ശര്‍ ശര്‍ ന്ന് ഒഴിച്ചാല്‍പ്പോരേ...

ഒരു കാര്യം പറയട്ടെ..ഇങ്ങനെയാണ് മരണങ്ങള്‍ സംഭവിക്കുന്നത്..ഇത്തിരി മദ്യത്തിന്റെ പുറത്ത് സാഹസികത കാണിക്കാന്‍ തോന്നുകയും അത് മരണത്തില്‍ കലാശിക്കുകയും ചെയ്യും. അതിരപ്പള്ളി വാഴച്ചാല്‍ എന്നിവിടങ്ങളില്‍ മരിക്കുന്ന ആളുകള്‍ 99%തൊട്ടുമുമ്പ് മദ്യം കഴിച്ചവരായിരുന്നു. ഇനി ആ മരിച്ചവരോട് എങ്ങിനെ മരിച്ചുവെന്നു ചോദിച്ചാല്‍ ഒരു പക്ഷെ ഉത്തമനെപ്പോലുള്ളവര്‍ പിടിച്ചു താഴ്തിയതാണെന്ന് പറയും അല്ലെ കുറൂജീ, ആ കാരണം കുറു ഭംഗിയായി തുറന്നു കാണിക്കുന്നു. തുടരട്ടെ....

Anonymous said...

കുറുജി അടുത്ത ബുക്ക് റിലീസ് ചെയ്യാനുള്ള പരിപാടിയാണെന്ന് തോന്നുന്നു ....

Anonymous said...

മോഡേണ്‍ കള്ള് ഷാപ്പ് കണ്ടപ്പോള്‍....... പണ്ടത്തെ പാടവരമ്പിലെ കള്ള് കുടിയെപറ്റി ഓര്‍മ്മ വന്നു...
വായിക്കാന്‍ നല്ല സുഖം....
ആശംസകള്‍....

സാജന്‍| SAJAN said...

കുറൂസേ, ഞാന്‍ ടാക്സി പിടിച്ച് വരും ദുബായ്ക്ക് വരും ഇതിന്റെ ബാക്കി കേള്‍ക്കാന്‍ ,
ഇതിന്റെ ബാക്കി ഒന്നെഴുതിത്തീര്‍ക്ക് മാഷെ,
ആളുകളെ ടെന്‍ഷന്‍ അടിപ്പിക്കുന്നതിനൊക്കെ ഒരു ലിമിട് വേണം:‌‌-)
അപ്പൊ തണുപ്പന്റെ വേഷത്തില്‍ ആണല്ലേ അവള്‍ വന്നത്? നീലിയായി വന്നാ മതിയാര്‍ന്നു:(

എതിരന്‍ കതിരവന്‍ said...

ഹോ, പേടിച്ചിട്ട് എന്റെ വക്ഷസ്സാംബുരങ്ങള്‍ വിറയ്ക്കുന്നു.

Kaithamullu said...

എതിരാ കതിരാ:
വക്ഷസ്സാംബുരങ്ങള്‍ക്ക് ചുറ്റും കോള്‍മയിരാംബുരങ്ങള്‍ വിരിഞ്ഞു.
ഹാ.........ഹ!
(അറിയിപ്പ്: കോന്നിലം കോള്‍നിലങ്ങളുമായോ തമിഴിലെ ഒരു സംസ്കൃതപദവുമായോ എന്തിനും കൂടെ ചേര്‍ക്കാവുന്ന “ആം” എന്ന ലോമപാദരുമായോ ഒരു ഒറിയ ഗോത്രവര്‍ഗ തെറിയുമായോ ബന്ധപ്പെടുത്തേണ്ടതില്ല)

ഞാന്‍ ആചാര്യന്‍ said...

കുറുമാ, വേഗം എഴുത്.. അല്ലെങ്കില്‍ വക്ഷസ്സാംബുരങ്ങള്‍ നോക്കി ഒരിടി വെച്ചുതരും ഞാന്‍

lone-coder said...

Thanks a lot for making me a Malayalam Blog reader.
People like you remind me that we are not behind any English writers.
Simplicity in language and suspense motivate reader to follow the writer without any difficulty.

poor-me/പാവം-ഞാന്‍ said...

kannadeel onnu nokyatte .sarvva bhhootha pretha pisachukkalem avide kannaam.verengum thedippovanda,alle!
Regards Poor-me
www.manjaly-halwa.blogspot.com

പിരിക്കുട്ടി said...

ithetho swapnama...
kuruman angu njangalekkondu onnum cheyyippikkalle?
pattikals

Anonymous said...

കുറുജിയുടെ വൃഷനംബുരങ്ങള്‍ ഞെരിച്ചുടക്കും .....അടുത്ത ഭാഗം ഉടനെ എഴുതിയില്ലെങ്ങില്‍ .....(ചുമ്മാ..)

Anonymous said...

പിരിക്കുട്ടി ഒരു മുല്ലപ്പൂക്കുട്ടി !!!!!!!!!!!!

Anonymous said...

മുല്ലപ്പൂക്കുട്ടി എന്നാല്‍ ജാസ്മിന്‍ കുട്ടി ആണല്ലോ ??????????
സ്വന്തം ഫോട്ടൊന്‍ ഇടു കുട്ടി .............

Anil cheleri kumaran said...

തുടരന്‍!!

ദിലീപ് വിശ്വനാഥ് said...

ഇതു വായിച്ചപ്പോള്‍ തണുപ്പനാണോ പ്രേതം എന്നായി എനിക്കു സംശയം..

Anonymous said...

katha nannaayittundu, ennalum ithu verum oru kallu kudi puraanam aayi maarunnooo ennoru samshayam... alla ingineyum aalukalkku kudikkaan pattumo

Abdul hakkeem said...

pedichu.....! sherikkum pedippichu.....