Thursday, October 30, 2008

കോന്നിലം പാടത്തെ പ്രേതം - എട്ട്

പൊട്ടിച്ചിരിയുടെ മാറ്റൊലികള്‍ അവസാനിക്കും മുന്‍പെ തന്നെ, വെളിച്ചത്തിന്റെ മുള്‍മുനകള്‍ അന്ധകാരത്തിനെ തുളച്ച് പൊടുന്നനെ പുറത്ത് വന്നപ്പോള്‍, മണ്ണെണ്ണ വിളക്കായിട്ടുപോലും കണ്ണൊന്നു മഞ്ഞളിച്ച് പോയി! ഉത്തമന്റെ മുഖഭാവം ഇരയെകിട്ടിയ ഒരു ചെന്നായയുടേതെന്നപോലെ രൌദ്രമാവുന്നതും അതേ വേഗതയില്‍ തന്നെ ഒരു മാന്‍കിടാവിന്റേതെന്ന പോലെ ശാന്തമാവുന്നതും ഞാന്‍ ശ്രദ്ധിച്ചു. ഒപ്പമുള്ളവരും ശ്രദ്ധിച്ചിരിക്കണം.

വെളിച്ചം പാട്ടവിളക്കിന്റേതായാലും, പാലത്തിന്റെ അടിയിലെ ചുമരുകള്‍ക്കിടയിലായതിനാല്‍ ഇരുട്ടിനെ പാടെ അകറ്റാന്‍ ആ വെളിച്ചത്തിനു കഴിഞ്ഞു, മാത്രമല്ല എല്ലാവരുടെ മുഖഭാവങ്ങളും വ്യക്തമായി കാണുവാന്‍ ആ വെളിച്ചം പ്രാപ്തമായിരുന്നു. കൊയ്ത്തു പാടം കായലാക്കി മാറ്റിയിരിക്കുന്ന കോന്നിലം പാടത്ത് സിമന്റ് തറയില്‍ വച്ചിരിക്കുന്ന വിളക്കിന്റെ പ്രതിഫലനങ്ങള്‍ വീശിയടിക്കുന്ന കാറ്റ് നൂറുകണക്കിന് കാര്‍ത്തിക ദീപങ്ങള്‍ തെളിയിച്ചു!

ചീവീടുകളുടേയും, പോക്കാച്ചി തവളകളുടേയും സംഗീതം മധ്യമത്തില്‍ നിന്നും പഞ്ചമത്തിലേക്ക് കയറുന്നത് എനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞു.

വെളിച്ചം ലഭിച്ചതിനാല്‍ തന്നെ ഞാന്‍ പാലത്തിന്റെ അടിയിലെ ഉത്തമന്റെ കിടപ്പറ മൊത്തമായി നോക്കികണ്ടു. വെള്ളത്തില്‍ നിന്നും ഉദ്ദേശം ഒരു നാലടി ഉയരത്തിലാണ് തറപണിതിരിക്കുന്നത്. അതിനു ഒരു നാലഞ്ചടി വീതി ഉണ്ട്. വാര്‍ത്തിട്ടിരിക്കുന്ന സ്ഥലത്തിന്റെ നീളം ഒരു എട്ടടിയില്‍ കൂടുതല്‍ കാണാന്‍ വഴിയില്ല. ഒരു വശത്ത് മൊത്തം സിമന്റ് വാര്‍ത്ത് മതിലാക്കിയിരിക്കുന്നു.പിന്നെ പില്ലറുകളും മറ്റും.

ഉത്തമാ താന്‍ ഇവിടെയല്ലെ കിടക്കുന്നത് എന്ന് പറഞ്ഞത്?

അതെ. എന്തേ?

അല്ലാ താന്‍ എവിടേയാ കിടക്കാറുള്ളത്?

ദാ ഇവിടെ.

രണ്ട് ചുമരുകള്‍ക്കിടയില്‍നിന്നും പുറത്തേക്ക് തള്ളി നില്‍ക്കുന്ന ആറടിയിലും താഴെ ദൂരമുള്ള രണ്ട് പില്ലറുകള്‍ക്കുള്ളില്‍ മൂന്നടിയോളം ഉയരത്തില്‍ അരമതില്‍ പോലെ ഒരടിയോളം വീതിയില്‍ കെട്ടിയിരിക്കുന്ന ഒരു സ്ഥലം ചൂണ്ടി കാണിച്ചു.

ദൈവമേ, കിടന്ന കിടപ്പില്‍ നിന്നൊന്ന് തിരിയാനും, മറിയാനും പറ്റാത്ത സ്ഥലം! എങ്ങാനും തിരിഞ്ഞു മറിഞ്ഞ് വീണാല്‍ മൂന്നടിമാത്രം താഴെയെങ്കിലും, വെറും കോണ്‍ക്രീറ്റ് നിലത്തേക്ക്. തല പൊട്ടിതെറിച്ചില്ലെങ്കിലും കോമയില്‍ പോകാന്‍ ആ വീഴ്ച തന്നെ ഒരാള്‍ക്ക് ധാരാളം എന്ന് എനിക്ക് ജീവിതത്തില്‍ തന്നെ അനുഭവിപ്പിച്ച അനുഭവങ്ങള്‍ കൂട്ടിനൊപ്പം.

ഉത്തമാ, താന്‍ സത്യം പറ, താന്‍ ഇവിടെ തന്നേയോ കിടക്കുന്നത്?

ഉത്തമന്‍ ഉത്തരം പറയുകയല്ലായിരുന്നു മറിച്ച് മുരളുകയായിരുന്നു, ഒരു ചെന്നായ് മുരളുന്നതുപോലെ!

എന്താ ഇവിടെ കിടന്നാല്‍? അയാളുടെ മുഖം വീണ്ടും പൈശാചികമായി.

അല്ല ഒന്നു തിരിഞ്ഞും മറിഞ്ഞും കിടന്നാല്‍, അറിയാതൊന്നു വീണുപോയാല്‍?

വീഴുകയോ? ഞാനോ?

മറുചോദ്യം ഉടനെ വന്നു.

അല്ല ചോദിച്ചു എന്ന് മാത്രം.

അത്തരം ചോദ്യങ്ങളൊന്നും വേണ്ട. ഒരു കാര്യം മനസ്സിലാക്കുക നിങ്ങള്‍ ഇപ്പോള്‍ എന്റെ വീട്ടിലാണെന്ന് കൂട്ടിക്കോളൂ. സ്വന്തം വീട്ടിലെ സ്വയരക്ഷയറിയാതെ ആരും ആരേയും വീട്ടിലേക്ക് വിളിച്ചു വരുത്താറില്ല!

ദൈവമേ, ഇയാളെന്താ ഇങ്ങിനെ എന്ന് മനസ്സില്‍ തോന്നിയെങ്കിലും ചോദ്യം പുറത്തേക്കെറിഞ്ഞില്ല.

ബണ്ടിന്നക്കരെ നിന്ന് പാലത്തിന്നടിയിലൂടെ ഇപ്പുറത്തേക്കൊഴുകുന്ന വെള്ളം ഒരു സംഗീതമെന്ന പോലെ കേള്‍ക്കാം.

ഉത്തമാ, താന്‍ ഇവിടെ താമസിക്കുന്നു എന്നല്ലെ പറഞ്ഞത്, അപ്പോ തന്റെ വസ്ത്രങ്ങളോ മറ്റു സാധന സാമഗ്രികളോ ഇവിടെ കാണുന്നില്ലല്ലോ? ചോദ്യം വന്നത് തണുപ്പന്റെ കയ്യില്‍ നിന്നായിരുന്നു.

ഹ ഹ ഹ , വീണ്ടും ഉത്തമന്‍ പൊട്ടിചിരിച്ചു. പതിവുപോലെ തന്നെ ഉത്തമന്റെ ചിരി മതിലുകളില്‍ തട്ടി കോന്നിലം പാടത്തെ നിറഞ്ഞ വെള്ളത്തിലും തട്ടി പ്രതിധ്വനിച്ചു. ഹ ഹ ഹ!!

82 comments:

കുറുമാന്‍ said...

കോന്നിലം പാടത്തെ പ്രേതം - എട്ട്

അവസാനിപ്പിക്കാന്‍ ഇരുന്നതാണ്. പക്ഷെ കൂട്ടുകാരന്‍ വിളിച്ച് പറഞ്ഞു, ആര്‍ക്കോ B+ രക്തം വേണമെന്ന്. പോകാതിരിക്കാന്‍ കഴിയില്ല. പോയിട്ട് 350 മില്ലി രക്തം കൊടുത്തിട്ട് വരട്ടെ. അതു വരെ ഇതു വായിക്ക്.

കാര്‍വര്‍ണം said...

ennitt

വേണാടന്‍ said...

യെന്നിട്ട് യെന്തായീ ചേട്ടാ....

Anonymous said...

Adutheghum theeraan chance illa alle??

Praseed

സാജന്‍| SAJAN said...

കമന്റ് ഇടാതെ തിരിച്ചു പോകുന്നു.:)

കാപ്പിലാന്‍ said...

:)smiley

കോറോത്ത് said...

"പോയിട്ട് 350 മില്ലി രക്തം കൊടുത്തിട്ട് വരട്ടെ"

അപ്പൊ രക്തം മുഴുവന്‍ ഉത്തമന്‍ കുടിച്ചില്ല അല്ലെ :)

മാണിക്യം said...

കുറുമാന്‍ .........
................................................................................................... ബാക്കി പിന്നെ എഴുതാം

പൊറാടത്ത് said...

ബാക്കി ഇന്നുണ്ടാവും അല്ലേ..,വെള്ളിയാഴ്ചയല്ലെ, പ്രേതങ്ങൾ ഇറങ്ങുന്ന ദിവസം!!

350 മില്ലി (രക്തം) ഇന്നൊറ്റ ദിവസം കൊണ്ട് നിറച്ചോണം :)

കാന്താരിക്കുട്ടി said...

പതിവുപോലെ തന്നെ ഉത്തമന്റെ ചിരി മതിലുകളില്‍ തട്ടി കോന്നിലം പാടത്തെ നിറഞ്ഞ വെള്ളത്തിലും തട്ടി പ്രതിധ്വനിച്ചു. ഹ ഹ ഹ!!

ഹ ഹ ഹ !!!!!!

ആ പുതിയ റ്റെമ്പ്ലേറ്റ് അടി പൊളി ആയീട്ടോ..കാണുമ്പോള്‍ തന്നെ ഒരു പ്രേതഭവനത്തിന്റെ ലുക്ക് !!

ശ്രീ said...

ഈ ഉത്തമന്റെ ഒരു കാര്യം...

[കുറുമാന്‍‌ജീ... രക്തം കൊടുക്കുന്നതൊക്കെ കൊള്ളാം. അതു സ്വീകരിയ്ക്കുന്നവരുടെ അവസ്ഥ ആലോചിയ്ക്കുമ്പോ... അല്ല; ആ രക്തത്തിന്റെ 90 % മദ്യമാണല്ലോ എന്നോര്‍ത്തിട്ടാ]

കൊസ്രാ കൊള്ളി said...

ഇതൊന്നു തീര്‍ക്കുമോ ??? അല്ലെങ്കി ബാക്കി ചോര ഞാനെടുക്കും...

തോന്ന്യാസി said...

രകതം കൊടുത്ത് വാ...

അതു വരെ ഈ കമന്റിരിയ്ക്കട്ടെ.....

എന്തായാലും സത്യം പറ, കുറുവണ്ണന്റെ രക്തം കുടിച്ച ഉത്തമന്‍ കിക്കായി, വാളുവച്ച്, ബോധം കെട്ടതു കൊണ്ടല്ലേ അന്ന് രക്ഷപ്പെട്ടത്?

അരുണ്‍ കായംകുളം said...

ഠും ഠും ഠും..
പേടിപ്പിക്കല്ലേ ചേട്ടാ.ക്ലൈമാക്സ് വേഗം പോരട്ടെ

vadavosky said...

"ചീവീടുകളുടേയും, പോക്കാച്ചി തവളകളുടേയും സംഗീതം മധ്യമത്തില്‍ നിന്നും പഞ്ചമത്തിലേക്ക് കയറുന്നത് എനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞു".


ഇത്‌ ഇത്തിരി കൂടിപ്പോയി കുറുമാനെ :)

പ്രയാസി said...

കുറൂ..അരുത്..
ഇതവസാനിപ്പിക്കരുത്..
പല പല മെഗാ സീരിയലുകളും കണ്ട് കണ്ണ് ബ്ലിംഗസ്യായ മലയാളികള്‍ക്ക് ഇത് വെറും ഓലപ്പടക്കം.

“ചീവീടുകളുടേയും, പോക്കാച്ചി തവളകളുടേയും സംഗീതം മധ്യമത്തില്‍ നിന്നും പഞ്ചമത്തിലേക്ക് കയറുന്നത് എനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞു“

ഇതു കലക്കി എനിക്കാ ശബ്ദം എന്റെ കാതുകളില്‍ മുഴങ്ങുന്ന പോലെ:)

Kiranz..!! said...

ബുക്കിനു പേരിട്ടു കഴിഞ്ഞോ കൂറുമാനേ ?
എന്റെ പ്രേതസ്വപ്നങ്ങൾ ?

സംഗീതപരമായി ഈ എപ്പിഡോസ് അത്യന്തം നിലവാരം പുലർത്തി :),പഞ്ചമെന്നോ മധ്യമമെന്നോ എവിടെയെക്കെയോ :)

അനൂപ്‌ കോതനല്ലൂര്‍ said...

തൂടരട്ടേ രസകരമായി മുന്നേറട്ടേ

ചാണക്യന്‍ said...

കുറുമാനേ......
ക്ഷമയെ പരീക്ഷിക്കരുത്.....
എന്റെ ക്ഷമയിപ്പോള്‍ മധ്യമത്തില്‍ നിന്നും പഞ്ചമത്തിലേക്ക് പോവാണ്....

ജിവി/JiVi said...

അവസാനത്തെ ആ ഹ ഹ ഹയില്‍ കൈയ്യീന്ന് കുറച്ചു സംഗതിയിടാമായിരുന്നു.

അതുമാത്രമെ ഒരു കുറച്ചിലായി പറയാനുള്ളൂ. ആകെമൊത്തം ഈ റൌണ്ടിലും കുറുമാന്‍ കസറി.

പ്രിയ said...

അയ്യോ............

കുറുമാന് ജി, ഏതാ ബ്ലഡ്‌ ഗ്രൂപ്പ് ? ഏത് ഹോസ്പിറ്റ്ലിലാ ബ്ലഡ്‌ കൊടുക്കാന്‍ പോണേ? ഒന്നു വിളിച്ചു പറയട്ടെ അത് സ്വീകരിക്കല്ലേന്നു. എങ്ങാനും കഷ്ടകാലത്തിനു ഞാന്‍ വല്ല ആക്സിഡെന്റ്റും പറ്റി അവിടെങ്ങാനും ചെന്നു പെട്ടാല്‍ അവര് ആ ബ്ലഡ്‌ എങ്ങാനും എടുത്തു എനിക്ക് തന്നാല്‍ പിന്നെ ഞാനും അമ്മാതിരി ഹഹഹ ചിരിച്ചു ചിരിച്ചു ചാവും. :(

പ്രിയ said...

ശോ പറഞ്ഞു വന്നപ്പോ പ്രേതകഥയുടെ അഭിപ്രായം പറയാന്‍ മറന്നു. ഏഷ്യാനെറ്റുകാര് കുറുമാനെ അന്യോഷിക്കനുണ്ടാരുന്നു. അവരുടെ ആ രഹസ്യം കോമഡിഷോയുടെ നെക്സ്റ്റ് എപിഡോസ് ഒന്നെഴുതികൊടുക്കാമോന്ന്?

(സത്യത്തില്‍ ഈ പ്രേതകഥാശാഖയിലേക്ക് തിരിയാന്‍ താങ്കള്ക്ക് ആരാണ്/എന്താണ് പ്രചോദനം?)

കുറുമാന്‍ said...

എങ്ങാനും കഷ്ടകാലത്തിനു ഞാന്‍ വല്ല ആക്സിഡെന്റ്റും പറ്റി അവിടെങ്ങാനും ചെന്നു പെട്ടാല്‍ അവര് ആ ബ്ലഡ്‌ എങ്ങാനും എടുത്തു എനിക്ക് തന്നാല്‍

പ്രിയാ, കരിനാക്ക് വച്ചൊന്നും പറയല്ലെ...തമാശ തമാശയായിട്ടു കാണണം എന്നാണെങ്കിലും വല്ല ആക്സിഡന്റും പറ്റി എന്നൊക്കെ പറയുന്നത് കടുത്തതായി പോയി.

ദൈവം നല്ലത് വരുത്തട്ടെ.

പോയി ഉപ്പും, മുളകും, ഉഴിഞ്ഞിട് അസത്തെ:) (കരിനാക്കാവാതിരിക്കാന്‍)

krish | കൃഷ് said...

കള്ളടിച്ച് ഇത്രേം പൂസായിട്ടും അവിടെയുള്ള ചെറിയ കാര്യങ്ങൾ പോലും ഇത്ര നിരീക്ഷിച്ചും അത് വർണ്ണിച്ച് കണ്ടപ്പോൾ അതിശയം. ഇച്ചിരി കൂടിപോയോന്ന്. അപ്പോൾ വർണ്ണന തുടരട്ടെ. അവസാനം ഇത് പൂസായി മയങ്ങികിടന്നപ്പോൾ കണ്ട സ്വപ്നമാണെന്ന് പറഞ്ഞേക്കല്ലേ.

അടുത്ത എപ്പിഡോസിനായി.......??

അനില്‍@ബ്ലോഗ് said...

ഹ ഹ ഹ , വീണ്ടും ഉത്തമന്‍ പൊട്ടിചിരിച്ചു. പതിവുപോലെ തന്നെ ഉത്തമന്റെ ചിരി മതിലുകളില്‍ തട്ടി കോന്നിലം പാടത്തെ നിറഞ്ഞ വെള്ളത്തിലും തട്ടി പ്രതിധ്വനിച്ചു. ഹ ഹ ഹ!!

ബുഹാഹാ...

vips said...

post super... Ottayadiku ella partum vayichu theernnu... kalaki sare... Adutha postinayi kathirikunnuu....

പ്രിയ said...

ശോ കുറുമാന്‍ജി...
മുകളിലെ പുള്ളി പ്ലാന്‍ ചെയ്യാത്തതൊന്നും ഞാന്‍ പറഞ്ഞതോണ്ട് മാത്രം സംഭവിക്കുക്യൊന്നും ഇല്ലെന്നെ. വരാന്‍ ഉള്ളത് വഴി തങ്ങാത്ത പോലെ തന്നെ വരാന്‍ ഇല്ലാത്തതു പറഞ്ഞതോണ്ട് മാത്രം വരികയും ഇല്ല. ചുമ്മാ ടെക്ഷന് ആവാതെ ഗഡി :p (ഞാന്‍ ഇനി പറയില്ല)

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

Waiting for next....

നന്ദകുമാര്‍ said...

ഇതിവിടേം തീര്‍ന്നില്ലേ?? :) വേഗമാകട്ടെ.

“ചീവീടുകളുടേയും, പോക്കാച്ചി തവളകളുടേയും സംഗീതം മധ്യമത്തില്‍ നിന്നും പഞ്ചമത്തിലേക്ക് കയറുന്നത് എനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞു.“

ഷഡ്ജം ഇട്ടാരുന്നോ???

കനല്‍ said...

ഉത്തമനു കിട്ടാത്ത രക്തം
ഇന്നാര്‍ക്കോ വിധിച്ചിരിക്കുന്നു.

യു എ ഇ യില്‍ രണ്ട് ദിവസം അവധി നല്‍കുന്നത്
ഒരു ദിവസം വെള്ളമടിക്കാനും
ഒരു ദിവസം ബ്ലോഗാനും അല്ലെ?
ഈ യാഴ്ച രണ്ടു ദിവസവും ബ്ലോഗിനെടുത്ത് അതങ്ങ്
ഫിനിഷിങ് പോയിന്റിലാക്ക് കുറുമാന്‍ ചേട്ടാ.

ഇതൊരുമാതിരി ഇന്ത്യ ഒളിപിക്സില്‍ ഓടിയ പോലെ

Anonymous said...

Theenga adikaathathu theerkaathatinte padishedam aanennu manasilaakuka


1 Ghost
3 monthes

WHAT IS THIS............
tention theerkaan aduthathu oru chiri post?.........

Sachin said...

ithenna theerua?

Anonymous said...

We are happy to introduce a new BLOG aggregator BLOGKUT
Blogs, news, Videos are aggregated automatically through web. No need to add your blogs to get listed. Have to send a mail to get listed in comments section. Comments section is operating only for Blogspot right now. We welcome everybody to have a look at the website and drop us your valuable comments.

Babu Kalyanam | ബാബു കല്യാണം said...

ചുമ്മാ, ആളെ വട്ടാക്കാന്‍ :-(
ആദ്യം നോക്കിയതു തന്നെ ഇത്തവണ തീര്‍ന്നോ എന്നാ...എവിടെ!!!!

ഒരു ചാന്‍സ് കൂടി തരുന്നു. തീര്‍ന്നില്ലെങ്കിലാ!!!

Physel said...

നിക്കണോ അതോ പോണോ?....!!എട്ട് നിലയും പൊട്ടി...ഇനി?

::: VM ::: said...

തു തീര്‍ന്നില്ലേ, തീരുന്നില്ലേ, എപ്പഴാ തീരുന്നേ എന്നുള്ള വായനക്കാരുടെ ചോദ്യങ്ങള്‍ കാണുമ്പോള്‍ ഒന്നു മാത്രം പറയാന്‍ തോന്നുന്നു...

ഒന്നോ രണ്ടോ ലക്കങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ കുറുമാന്‍ ഈ കഥയില്‍ പലയിടത്തും പരാജയപ്പെട്ടിരിക്കുന്നു

സോറി ..

ആചാര്യന്‍... said...

കൈപ്പള്ളിക്കു കൊടുത്തതിന്‍റെ ബാക്കി പിടീ..

;)

::സിയ↔Ziya said...

തീരുമ്പ തീരട്ടെ അല്ലെങ്കി തീരാതിരിക്കട്ടെ...ഒരു മായിരിപ്പെട്ട പ്രേതത്തെയൊന്നും അങ്ങനെ ശടേന്ന് തീര്‍ക്കാന്‍ പറ്റത്തില്ല.

ബൈ ദ ബൈ, കുറുമാന്റെ രക്തം സ്വീകരിച്ചവന്‍ സാന്‍ഡൊടെ ജി.സുധാകരന്‍ കൂടിയ ചെകുത്താന്‍ കോശിയെപ്പോലെ ഐസിയൂവീന്ന് ചാടിയെഴുന്നേറ്റ് അലമ്പുണ്ടാക്കീന്നും ആല്‍ക്കഹോളു വിഴുന്ങ്ങീന്നും കുപ്പി തല്ലിപ്പൊട്ടിച്ചെന്നും ഒരു ന്യൂസ് കേട്ടല്ലോ ദുബായീന്ന്...

nardnahc hsemus said...

ഉത്തമന്‍ കിടക്കുന്നയിടം ചെറുതായതു കൊണ്ടാവും, പോസ്റ്റിന്റെ നീളവും കുറഞ്ഞുപോയത് ല്ലെ?

ദില്‍ മാംഗേ മോര്‍ ഡര്‍...

ആചാര്യന്‍... said...

ദേ സങ്കതി എളുപ്പം തീര്‍ത്തോ... പ്രേതം രക്തം കുടി ഒക്കെ തൊടങ്ങി

മഴത്തുള്ളി said...

ഹെയ് പ്രേതത്തിനറിയാം കുറുവിന്റെ രക്തം കുടിച്ചാല്‍ വാളുവെക്കുമെന്ന്. പ്രേതത്തിനും ജീവനില്‍ പേടികാണില്ലേ :)

ഗീതാഗീതികള്‍ said...

കുറേ എപ്പിഡോസുകള്‍ ഒരുമിച്ചാണ് ഇന്നു വായിച്ചത്. വലിയ പേടിയൊന്നും തോന്നിയില്ല ഭാഗ്യം കൊണ്ട്.

പിന്നെ ശ്രീയേ, പരസ്യമായി ഇങ്ങനൊക്കെ വിളിച്ചുപറയാതെ. അല്ല അതിപ്പം എല്ലര്‍ക്കും അറിയുന്ന കാര്യമാണേലും പറയുമ്പോള്‍ ഒരൊതുക്കമൊക്കെ വേണ്ടേ?
(സത്യം, എനിക്കറിഞ്ഞൂടായിരുന്നു. ശ്രീ പറഞ്ഞപ്പോഴാ അറിഞ്ഞത്. 350 മില്ലി രക്തം കൊടുത്തിട്ട് അതു റെപ്ലിനിഷ് ചെയ്യുമായിരിക്കും അല്ലേ .....വച്ച്)

sreeshanthan said...

padikkal ethiyittu kalamudakkuka ennoru paripadi malayalikalkkano, bangalikalkkano undayirunnathennu ormayilla, eee post inte avasyam undayirunnu ennu thonnunnilla, vimarsanamanu... nallathengil ulkollam... illengil thallikalayam..adutha post il thirichu varumennu pratheekshikkunnu..... rahasyam serial ine aalukal kaliyakkunnathinte reason ippol manasilayittundakumennu pratheekshikkunnu,,, nannayi thudangi , idakkeppolo kaivittupoyi.. pinne thirichu konduvaran janardhanan chettanu pattiyilla... all the best

അഗ്രജന്‍ said...

കുറുമാന് ബ്ലഡ്ഡ് കൊടുക്കാന് പോയത് ഒരിക്കലും ഒരു ബ്ലോഗറ്ക്കാവരുതേ... എന്ന് ഞാന് ചുമ്മാ ഒന്ന് പ്രാറ്ത്ഥിച്ചോട്ടെ :)


പോസ്റ്റിനെ പറ്റി അഭിപ്രായം മൊത്തം വായിച്ചിട്ട് പറയാം :)

ആവനാഴി said...

മാഷെ,

അപ്പോള്‍ അവസാനിച്ചില്ല അല്ലേ? അതിനിടക്കല്ലേ രക്തം കൊടുക്കാന്‍ ഓടിപ്പോയത്.

അതുകൊണ്ട് വിശദമായി കമന്റു എല്ലാം വായിച്ചിട്ട് ഇടുന്നതാണ്.

ഹ ഹ ഹ.......ആ ചിരി!

സസ്നേഹം
ആവനാഴി

മുസാഫിര്‍ said...

കുറുമാന്‍ പ്രേതത്തിന് ആണിയടിയ്ക്കാ‍ന്‍ പോകുന്നു.എല്ലാവരും മാറി നിന്നോളിന്‍ !

പോങ്ങുമ്മൂടന്‍ said...

കുറുമേട്ടാ,

എന്റെ മനസ്സ് പറയുന്നു ഇതും ഒരു ബുക്ക് ആയി മാറുമെന്ന്. ചിലപ്പോൾ ആയേക്കും.

Visala Manaskan said...

ഇല്ല.... ഇട്ടിട്ടില്ല..???

::: VM ::: said...

അതിനു “ഇട്ടോ” എന്നു വിശാലനോട് ആരേലും ചോദിച്ചാ? ഇനി ബ്ലോഗ് മാറി കമന്റിയതാണോ?

;)

കൊടകരപുരാണത്തില്‍ പോസ്റ്റിട്ടാ ഇഷ്ടാ? ;)

വാല്‍മീകി said...

ഹഹഹ... ഉത്തമന്‍ ദുബായില്‍...
കൊള്ളാവുന്ന ചോര ആണെന്ന് തോന്നിയതുകൊണ്ടും, അന്ന് അതൊന്നു ടേസ്റ്റ് ചെയ്യാന്‍ സാധിക്കാത്തതിനാലും ദുബായില്‍ വന്നൊരു ആക്സിഡന്റ്....

350 മില്ലിയേ എടുത്തുള്ളോ ആവോ???

Visala Manaskan said...

വെട്ടുകാട്ടില്‍ മാണിക്കുഞ്ഞേ.. (വി.എം.)സംഗതി അതല്ല, കുറു ഇന്നലെ എന്നോട് ക്ലൈമാക്സ് പൊസ്റ്റ് ‘ദിപ്പിടും ദിപ്പിടും‘ എന്ന് പറഞ്ഞ് മോഹിപ്പിച്ചു.

അതുകൊണ്ട് ചോയ്ച്ചതാ.

കറുമ്പന്‍ said...

വിശാലന്‍ ദെ താഴെ കാണുന്ന കമന്റിനു മറുപടി ഇട്ടതാണെന്നാ ഞന്‍ കരുതിയത്


നന്ദകുമാര്‍ said...


ഷഡ്ജം ഇട്ടാരുന്നോ???

അത്ക്കന്‍ said...

oohhahha............oouuuu.......

പിരിക്കുട്ടി said...

ennittu ....

poyittu ....

vannittu ...........

ennu theerum ....ente ponne?

Anonymous said...

ലോകമെമ്പാടുമുള്ള 1000കണക്കിന്‌ മലയാളീകളെ കണ്ടെടുക്കുക

നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നമുക്ക് ഒന്നായി ചേര്‍ന്ന് ഒറ്റ സമൂഹമായി ഒരു കുടക്കീഴില്‍ അണിചേര്‍ന്നിടാം. നിങ്ങളുടെ ചിന്തകളും വികാരങ്ങളും പരസ്പരം പങ്കു വയ്ക്കാന്‍ ആഗ്രഹിക്കുന്നുവോ ? ദയവായി ഇവിടെ ക്ലിക് ചെയ്യുക http://www.keralitejunction.com

ഇതിന്‌ ഒപ്പമായി മലയാളീകളുടെ കൂട്ടായ്മയും ഇവിടെ വീക്ഷിക്കാം http://www.keralitejunction.com

ഉപാസന || Upasana said...

ഉത്തമന്റെ മുഖഭാവം ഇരയെകിട്ടിയ ഒരു ചെന്നായയുടേതെന്നപോലെ രൌദ്രമാവുന്നതും അതേ വേഗതയില്‍ തന്നെ ഒരു മാന്‍കിടാവിന്റേതെന്ന പോലെ ശാന്തമാവുന്നതും ഞാന്‍ ശ്രദ്ധിച്ചു

ക്രൂമാനെ, ദിത് പ്രേതോന്ന്വല്ലാ. ഇതിന് സയന്‍സില് സ്പ്ലിറ്റ് പേര്‍സണാലിറ്റി എന്ന് പറേം. അന്ന്യന്‍ സില്‍മ കാണ്.
:-)
ഉപാസന

Anonymous said...

ലോകമെമ്പാടുമുള്ള 1000കണക്കിന്‌ മലയാളീകളെ കണ്ടെടുക്കുക

നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നമുക്ക് ഒന്നായി ചേര്‍ന്ന് ഒറ്റ സമൂഹമായി ഒരു കുടക്കീഴില്‍ അണിചേര്‍ന്നിടാം. നിങ്ങളുടെ ചിന്തകളും വികാരങ്ങളും പരസ്പരം പങ്കു വയ്ക്കാന്‍ ആഗ്രഹിക്കുന്നുവോ ? ദയവായി ഇവിടെ ക്ലിക് ചെയ്യുക http://www.keralitejunction.com

ഇതിന്‌ ഒപ്പമായി മലയാളീകളുടെ കൂട്ടായ്മയും ഇവിടെ വീക്ഷിക്കാം http://www.keralitejunction.com

ആചാര്യന്‍... said...

രക്തം കുടി കഴിഞ്ഞില്ലേ കുറൂ..

എങ്കില്‍ വാ ഒമ്പതാം നമ്പറ് പ്രേതത്തേം തോളേലിട്ട്..

ഒതേനന്‍ said...

രക്തം കൊടുക്കാന്‍ പോയ കുറുമാന്‍ വടിയായെന്നാണ് തോന്നുന്നത് ...............
already പ്രേതം കുറെ കുടിച്ചു കാണും ...................
ഒന്നെഴുതി തോലയ്ക്ക് കുറുമാന്‍ജി ..............
(സ്നേഹം കൊണ്ടാണേ ............)

lakshmy said...

കോന്നിലം പാടം ആദ്യപോസ്റ്റുകൾ ഒന്നും വായിക്കാൻ കഴിയാഞ്ഞതിനാൽ എല്ലാം കൂടി ഇപ്പോഴാണു വായിച്ചത്. ആദ്യം സാധാരണമട്ടിൽ പോയെങ്കിലും കോന്നിലമ്പാടത്തെത്തിയതു മുതൽ സംഭവം തികച്ചും ഉദ്വേകജനകം. വിവരണത്തിലൂടെ വായനക്കാരെ അത് അനുഭവവേദ്യമാക്കുന്നു.

അടുത്ത് ഭാഗം വേഗം പോന്നോട്ടെ

കുറുപ്പിന്റെ കണക്കു പുസ്തകം said...

ഗുരുവേ നമഹ,
ഞാന്‍ അങ്ങയുടെ ഒരു ശിഷ്യന്‍ ആണ്. ഇന്നു ഞാന്‍ അങ്ങയെ മനസ്സില്‍ ധ്യാനിച്ച് ഒരു ബ്ലോഗ് തുടങ്ങി. എന്റെ ദ്രോനച്ചര്യന്‍ ആണ് അങ്ങ്. ആദ്യമൊക്കെ ഒരു തരം വിറയല്‍ ആയിരുന്നു. പിന്നെ രണ്ടെണ്ണം വിട്ടു കഴിഞ്ഞപ്പോള്‍ വിറയല്‍ നിന്നു. ഒടുവില്‍ രണ്ടും കല്‍പ്പിച്ചു അങ്ങ് തുടങ്ങി. അങ്ങ് എന്നെ അനുഗ്രഹിക്കണം. ഗുരുദക്ഷിണയായി എന്റെ തള്ളവിരല്‍ ഞാന്‍ മുറിച്ചു തരം, പക്ഷെ കീ ബോര്‍ഡ് മാത്രം ചോദിക്കല്ലേ.
അങ്ങയുടെ മുന്‍പില്‍ ഓള്‍ഡ് മോന്കിന്റെ ഒരു ഫുള്‍ അര്‍പ്പിച്ചു കൊണ്ടു തുടങ്ങട്ടെ ചീര്‍സ്......

കടവന്‍ said...

hey man,where is kuru..maan,

::: VM ::: said...

ഒരു പ്രത്യേക അറീപ്പ്

[ഹ ഹ ഹ , വീണ്ടും ഉത്തമന്‍ പൊട്ടിചിരിച്ചു. പതിവുപോലെ തന്നെ ഉത്തമന്റെ ചിരി മതിലുകളില്‍ തട്ടി കോന്നിലം പാടത്തെ നിറഞ്ഞ വെള്ളത്തിലും തട്ടി പ്രതിധ്വനിച്ചു. ഹ ഹ ഹ!! ]

ഇത്രേം ആയതും പേടിച്ച് കുറൂന്റെബോധം പോയി..(വെള്ളമടിച്ച് ബ്ബ്ബോധം കുറവായിരുന്നുവ്ങ്കിലും ഒള്ളതു പോയിക്കിട്ടി)

ബാക്കി കഥ എഴുതാന്‍ സംഭവങ്ങള്‍ ഒന്നുകൂടി മനസ്സിര്രുത്തി വിശകലനം ചെയ്യാന്‍ കുറു കോന്നില്ലം പാടത്തേക്ക് പോയിട്ടുണ്ട്..

ആരാധകര്‍ ഒരു 10 ദൂസം കൂടി കാക്കുമല്ലോ?

======================
സീരിയസ്ലി: കുറു 15 ദിവസം അവധിക്ക് നാട്ടിലാണ്

നജി said...

ഒരു പുതിയ കഥ പീടിക തുറന്നിട്ടുണ്ട്. പച്ചപിടിച്ചു വരുന്നതെയുള്ളൂ. ഇടക്കൊക്കെ അങ്ങോട്ടും ഒന്ന്‌ വരണേ.

nardnahc hsemus said...
This comment has been removed by the author.
nardnahc hsemus said...

ഇടിയണ്ണാ,

ഇതതൊന്നുമല്ല കാര്യം..
ഓരോ തവണയും കുറുമാന്‍ വിചാരിയ്ക്കും അടുത്ത തവണയോടു കൂടി “കോ. പാ. പ്രേ.” അവസാനിപ്പിയ്ക്കണമെന്ന്.... പക്ഷെ, കൂടിയിരിയ്ക്കുന്നത്, ചില്ലറക്കാരനൊനുമല്ലല്ലൊ.. ഉത്തമനല്ലെ, ഉത്തമന്‍! ഉഗ്രമൂര്‍ത്തി.. ഉത്തമന്‍ എന്ന പേരു കേട്ടാ, തൃശൂരിലെ പ്രസിദ്ധമായ കൈയ്യമ്പിള്ളി മനയ്ക്കലെ ഏതു കൊടികെട്ടിയ പ്രേതത്തേയും ആവാഹിയ്ക്കുന്ന പവിത്രന്‍ നമ്പൂതിരി വരെ രണ്ടാമതൊന്നാലോചിയ്ക്കും... അങ്ങനെയൊരൊടത്താണ് നമ്മുടേ കുറു എത്തിപ്പെട്ടിരിയ്ക്കുന്നത്... ഊരിപ്പോരണമെങ്കില്‍, ശ്ശി പാടാണേയ്.. ഓന്‍ ഇക്കാര്യത്തില്‍ വിദഗ്ദരായ ചില, മന്ത്രവാദികളെ കാണാനാ പോയിരിയ്ക്കണേ... ഒരാഴ്ചയ്ക്കുള്ളില്‍ മടങ്ങും. നമുക്ക് നമ്മുടേ ആ പഴയ കുറുവിനെ തിരിച്ചുകിട്ടുമെന്ന് വിശ്വസിയ്ക്കാം....

Anonymous said...

v interesting...waiting for the next post...

Anonymous said...

v interesting...waiting for the next post...

thumpykutty said...

kollam..adutha postinayi kattirukkunnu

പാരസിറ്റമോള്‍ said...

കുറുമാന്‍ ജീ... ഗോവയില്‍ വരുന്നെന്നു പോങ്ങുമ്മൂടന്‍ എഴുതിക്കണ്ടു... ബീച്ചുകളുടെയും ബിയറിണ്റ്റെയും നാട്ടിലേയ്ക്കു സ്വാഗതം. ഒന്നു വിളിക്കുമോ
പ്രസിഡണ്റ്റ്‌ കുറുമാന്‍ ഫാന്‍സ്‌ അസ്സോസിയേഷന്‍ ഗോവ യൂണിറ്റ്‌
phone: 9823558258

ചാളിപ്പാടൻ| chalippadan said...

മാപ്രാണം ഷാപ്പിലെ കള്ളിനു ഇത്ര തരിപ്പില്ലായിരുന്നല്ലോ! ഉത്തമന്റെ ചിരി തകർത്തു. പ്രേതങ്ങളാരും കരഞ്ഞു കാണാറില്ലല്ലോ....

Anonymous said...

satyam paranjal bore-adichu thudangi

ആചാര്യന്‍... said...

വരൂ വോട്ടുചെയ്യൂ

കുറുമാന്‍ said...

സുഹൃത്തുക്കളെ ഞാന്‍ തിരിച്ചെത്തി.

കമ്പ്യൂട്ടറിലും കയറാറില്ല, മെയിലുമില്ല, ആര്‍ക്കും ഫോണുമില്ല. തികച്ചും ഒരു ഏകാന്തവാസം.

കോന്നിലം പാടം പോസ്റ്റ് പോയിട്ട്, ഒരു പോസ്റ്റ് വായിക്കാനോ,എന്തിനധികം, ഒരു കമന്റിടാനോ പോലും ഒന്നു രണ്ടാഴ്ചത്തേക്ക് സാധിക്കുമെന്ന് തോന്നുന്നില്ല.

എന്തായാലും ഇത്തവണത്തെ ട്രിപ്പില്‍ കഥാപാത്രങ്ങളെ ചില്ലറയൊന്നുമല്ല കിട്ടിയിരിക്കുന്നത്.

എന്തായാ‍ലും അധികം കാലതാമസമില്ലാതെ ഞാ‍ന്‍ പ്രേതത്തേയും മറ്റാത്മാക്കളേയും കൊണ്ട് ബ്ലോഗില്‍ വരുന്നതായിരിക്കും അതു വരെ ക്ഷമിക്കുമല്ലൊ (എന്റെ രക്തം കുടിക്കാന്‍) :)

എല്ലാവര്‍ക്കും നന്ദി നമസ്കാരം.

ജെപി. said...

വലിയവരുടെ പേജുകള്‍ ഇടക്ക് മറിച്ച് നോക്കാറുണ്ട്.

കോന്നിലം പാടത്തെ പ്രേതമാണിന്ന് ശ്രദ്ധയില്‍ പെട്ടത്.
രസമുള്ള വരികള്‍..
+++++++++++
i am going to start a blog club shortly and the details are given in my blog. kindly go thru and forward this message to the deserved candidates.

ജെപി. said...

dear kuruman
sub: trichur blog club

i shall appreciate if you could send me the addresses of the trichur people you know. [blog address or email ID]
this needs lotz of home work.
can i talk to you over the fone or gtalk.. i am mostly online from 10 am to 1 pm and 4 pm to 6 pm.
and in the evening it depends. some times from 8 till 10 pm.
thanks and regards
jp

ഏകാന്ത പഥികന്‍ said...

കുറൂ രസമുള്ള പ്രേത കഥ... ഒമ്പത്‌ എന്ന പോസ്റ്റുന്നത്‌?

പിന്നെ, ഫോട്ടോയോക്കെ ഇടാൻ പറഞ്ഞിട്ട്‌ പിന്നെ എന്റെ ബ്ലോഗിലേക്ക്‌ കണ്ടില്ലല്ലോ?

സതീശ് മാക്കോത്ത്| sathees makkoth said...

കുറുമാനേ,എട്ട് ഭാഗങ്ങൾ ഒറ്റയിരിപ്പിന് വായിച്ചു. എന്നിട്ടെന്തെന്തായി? പ്രേതത്തിനെ പിടിച്ച് പനയിൽ തറച്ചോ...അതോ...

Cartoonist said...

കുറുംസെ,
അതു ശരി, അന്നു പറഞ്ഞ കഥ ഖണ്ഡശ: പൂശിക്കൊണ്ടിരിക്കണേണ് ല്ലെ . “ചീവീടുകളുടേയും, പോക്കാച്ചി തവളകളുടേയും സംഗീതം മധ്യമത്തില്‍ നിന്നും പഞ്ചമത്തിലേക്ക് കയറുന്നത് “ കുറു തന്നെ സ്വന്തം ബേസ്മെന്റ് സ്ഥായിയില്‍ എനിക്കൊന്നു കേള്‍പ്പിച്ചു തരണം. പരിയാരത്തെ പഴയ പോക്കാച്ചീസിനെക്കുറിച്ചോര്‍ത്ത് ഞാന്‍ ഒന്ന് നൊസ്റ്റാള്‍ജിക് ആയേ പറ്റൂ. :)

കസറൂ...

മാണിക്യം said...

ആര്‍ക്കോ B+ രക്തം വേണമെന്ന്. പോകാതിരിക്കാന്‍ കഴിയില്ല. പോയിട്ട് 350 മില്ലി രക്തം കൊടുത്തിട്ട് വരട്ടെ. അതു വരെ ഇതു വായിക്ക്.

31/10/08 12:09 AM
കുറുമാന്‍ ഈ രക്തം കൊടുക്കല്‍ ഗിന്നസ് ബുക്കില്‍ കൊടുക്കാം 350 മില്ലികൊടുക്കാന്‍
31 ദിവസം!!
എവിടെ ഉത്തമന്‍ പറഞ്ഞ ബാക്കി ???

anish said...

R U ALIVE?

Abdul Hakeem said...

ha ha ha ! iniyenthaavum !