Friday, December 05, 2008

കോന്നിലം പാടത്തെ പ്രേതം - ഒമ്പത്

ഉത്തമാ, കാര്യമായി എന്തെങ്കിലും ചോദ്യം ചോദിച്ചാല്‍, വെറുതെ പൊട്ടിചിരിക്കുന്നത്, അതും ഈ പാതിരാത്രിയില്‍, എന്തിന്റെ ലക്ഷണമാണെന്നറിയാമോ?

ഭ്രാന്തിന്റെയാകണം എന്നുള്ള ഉത്തരമാണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നതറിയാം ഗഡീ. പക്ഷെ ഒന്നോര്‍ത്താല്‍ കൊള്ളാട്ടാ. രാവിലെ മുതല്‍ മലമുകളിലേക്ക് ഭാരമേറിയ കല്ല് ഉരുട്ടികയറ്റിയതിനുശേഷം താഴേക്ക് കല്ല് ഉരുട്ടിയിട്ട് പൊട്ടിച്ചിരിച്ച നാറാണത്ത് ഭ്രാന്തനും, നാട്ടാര് ചാര്‍ത്തികൊടുത്ത പേര് ഭ്രാന്തന്‍ എന്ന് തന്ന്യാന്നറിയാല്ലോല്ലെ എന്ന് ചോദിച്ച് അവന്‍ വീണ്ടും പണ്ടാരമടങ്ങിയ ചിരി ചിരിച്ചു.

ഉത്തമന്‍ കഞ്ചാവടിച്ചിട്ടുണ്ടോ എന്നുള്ള ഞങ്ങളുടെ സംശയത്തെ ബലപെടുത്താനേ അവന്റെ ചിരിക്ക് കഴിഞ്ഞൂള്ളൂ എന്ന് പറയാതെ വയ്യ, എന്നാലും ചോദിച്ച് കളയാം എന്ന രീതിയില്‍ ഞങ്ങള്‍ ചോദ്യങ്ങള്‍ തുടര്‍ന്നു.

ഉത്തമാ, തത്വചിന്തപറയാനുള്ള സമയമല്ലല്ലോ ഇത്?

അതിനു നിങ്ങള്‍ കാര്യമായി എന്താ ചോദിച്ചത്?

ഉത്തമാ, താന്‍ ഇവിടെയാണ് കിടക്കുന്നത് സമ്മതിച്ചു. അപ്പോള്‍ തന്റെ വസ്ത്രങ്ങള്‍, മറ്റുപയോഗ സാധനങ്ങള്‍ ഒക്കെ എവിടെ വച്ചിരിക്കുന്നു?

ഓഹോ! അതോ?

ഉത്തമനു വസ്ത്രം ഉടുത്തിരിക്കുന്നത് മാത്രം! പകല്‍ മുഴുവന്‍ ഇതിടും. പിന്നെ രാത്രിയില്‍ ഇത് അലക്കി ഉണക്കാന്‍ ഇടും.

അപ്പോ ഈ മഴയത്തും, കാറ്റത്തും, പുതപ്പും മറ്റും?

പുതച്ചും, പുതപ്പിച്ചും കിടത്തേണ്ട കാലമൊക്കെ കഴിഞ്ഞിട്ട് കുറേകാലമായി. ഇപ്പോ വസ്ത്രമൊക്കെ ഒരലങ്കാരമായി മാറിയിരിക്കുന്നു.

പെയ്ത്കൊണ്ടിരുന്ന മഴ പൊടുന്നനെ ബ്രേക്കിട്ട വണ്ടിയെന്ന പോലെ നിന്നു. ചാറ്റല്‍ പോലും നിലച്ചു.

നിങ്ങള്‍ അക്കരെ ഷെഡില്‍ നീന്തിയതുപോലെയുള്ള വെള്ളമല്ല ഇവിടെയുള്ളത്. നല്ല തെളിനീരാണ്. പിന്നെ വെള്ളത്തില്‍ അങ്ങും ഇങ്ങും വളര്‍ന്നു നില്‍ക്കുന്ന പുല്‍ചെടികള്‍. അവ നിരുപദ്രവകാരികളാ‍. ഈ സമയത്ത് വെള്ളത്തിന് നല്ല ചൂടാണെന്ന് പറഞ്ഞ് ഉത്തമന്‍ വെള്ളത്തിലേക്ക് ചാടി നീന്താന്‍ തുടങ്ങി. പിന്നെ തിരിച്ച് വന്ന് ഞങ്ങള്‍ നില്‍ക്കുന്ന സ്ഥലത്തെ കോണ്‍ക്രീറ്റ് വാര്‍ത്തതില്‍ പിടിച്ച് നിന്നിട്ട് പറഞ്ഞു, നിങ്ങള്‍ ഒന്ന് ഇങ്ങോട്ടിറങ്ങി നീന്തി നോക്ക്. എന്തു രസമാണെന്ന്? ശരീരം മൊത്തം ഫ്രെഷാകും. മനസ്സും! ഉത്തമന്‍ പറഞ്ഞ് നിറുത്തി.

മഴ പെയ്ത് തണുത്തിരിക്കുന്ന രാത്രിയില്‍, ചൂടുള്ള വെള്ളത്തില്‍ കുളിക്കുക എന്ന് പറഞ്ഞാല്‍ തന്നെ ഒരു സുഖം. എന്ത് കൊണ്ട് കുളിച്ച് കൂടാ എന്ന ചിന്ത ഞങ്ങളില്‍ കുത്തിവക്കാന്‍ ഉത്തമന്റെ വാക്കുകള്‍ക്ക് കഴിഞ്ഞു. എവിടെയാണെന്നോ, എന്താണെന്നോ, വീട്ടില്‍ പോകണമെന്നോ, എന്നൊന്നും തോന്നാത്ത ഒരു മാസ്മരികാവസ്ഥ. പോക്കറ്റിലുണ്ടായിരുന്ന സിഗററ്റിലൊരെണ്ണമെടുത്ത് ബാബു തീ കൊളുത്തിയതിനു ശേഷം, പായ്ക്കറ്റ് ഞങ്ങള്‍ക്ക് നീട്ടി. തണുപ്പനും, ഫസലുവും, ഞാനും ഓരോ സിഗററ്റ് വീതമെടുത്ത് കത്തിച്ച് വലിക്കാന്‍ തുടങ്ങി. ഉത്തമന്‍ അപ്പോള്‍ വെള്ളത്തില്‍ ,അമ്മ വെള്ളത്തിന്നടിയിലായി തങ്ങളുടെ രക്ഷക്കെപ്പോഴുമുണ്ടെന്ന് നിനച്ചിരിക്കുന്ന പാറ്റിയ ബ്രാലിന്‍ കുഞ്ഞുങ്ങളെ പോലെ, അങ്ങോട്ടും ഇങ്ങോട്ടും, മുകളിലേക്കും, താഴേക്കും നീന്തി തിമിര്‍ക്കുകയായിരുന്നു.

പാവം ഉത്തമന്‍, എത്രയോ അനുഭവിച്ചു, കഷ്ടം തന്നെ എന്നുള്ള ചിന്തകള്‍ മാത്രം ഞങ്ങള്‍ക്കുള്ളില്‍. അത് പരസ്പരം പറയുകയും ചെയ്തു. ഇനി അതിലേറെ ഞങ്ങള്‍ക്ക് നാലുപേര്‍ക്കും പരസ്പരം സംസാരിക്കാന്‍ ഒന്നുമില്ലാത്ത അവസ്ഥ!

തണുത്ത കാറ്റ് വീണ്ടും ആഞ്ഞടിക്കാന്‍ തുടങ്ങി.

നമുക്ക് പോയാലോ? ഞാന്‍ ചോദിച്ചു.

ഏയ്. എങ്ങോട്ട് പോകാന്‍ ഇന്നിനി? ഈ അസമയത്ത് വീട്ടില്‍ കയറുന്നത് ശരിയല്ല, നമുക്കിവിടെ വെറുതെ ഇരുന്ന് സമയം കളയാമെന്ന് ബാബു പറഞ്ഞപ്പോള്‍ മറുത്തൊന്നും പറയാന്‍ കഴിയാതെ ഞാന്‍ എന്റെ സിഗററ്റിലെ അവസാന പുകയും വലിച്ചു തീര്‍ത്തു.

സമയം ഒന്നരയാകാറായിരിക്കുന്നു. ചീവീടുകളുടേയും, തവളകളുടേയും ശബ്ദമല്ലാതെ ഒന്നും തന്നെ കേള്‍ക്കാനില്ല.

വെള്ളത്തില്‍ നിന്നും പൊങ്ങിവന്ന് ഉത്തമന്‍ കൈവരിയില്‍ പിടിച്ച് കിടന്ന് കൊണ്ട് വീണ്ടും പറഞ്ഞു, ഇങ്ങോട്ടെറങ്ങി നോക്ക്, എന്താ ചൂട് വെള്ളത്തിന്. എന്ത് സുഖമാ നീന്താന്‍ എന്ന്!

പോക്കറ്റില്‍ കിടക്കുന്ന എന്റെ ഫോണ്‍ റിങ്ങ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍, ഞാന്‍ വാച്ചില്‍ നോക്കി. സമയം ഒന്നര കഴിഞ്ഞിരിക്കുന്നു. ആരാവും ഈ അസമയത്ത് എന്നുള്ള ആകാംക്ഷയോടെ ഞാന്‍ ഫോണ്‍ എടുത്തു. ഷിബുവാണ്.

ഹലോ.

ഡാ നീ എവിട്യാ?

ഞാനാ?

ഉം. നീ തന്നെ?

ഞാന്‍ വീട്ടില്‍.

ആരുടെ വീട്ടില്‍?

എന്റെ വീട്ടില്‍.

ഡാ മണ്ണെണ്ണേ, ഒരു ജാതി കോണത്തിലെ വര്‍ത്താനം പറയല്ലേട്ടാ. നിന്റെ അച്ഛന്‍ വിളിച്ചിരുന്നു ഇപ്പോള്‍. നീ എവിട്യാന്ന് വല്ല വിവരവും ഉണ്ടോന്ന് ചോദിച്ച്!.

ഡാ, സത്യം പറയാല്ലോ, ഞങ്ങള്‍ കോന്നിലം പാടത്താ.

കോന്നിലം പാടത്താ? അതും നട്ട പാതിരക്ക്?

ഉം.

ബണ്ടിന്റവിട്യാണാ?

അല്ലാ, ഷാപ്പിന്റെ സൈഡിലെ പാലത്തിന്റെ അടിയില്‍.

പാലത്തിന്റെ അടിയിലാ?

അതേ.

ഗഡീ, നീ വേഗം പാലത്തിന്റെ മുകളിലേക്ക് വാ. എന്നിട്ട് സംസാരിക്കാം.

ഓഹ് ശരി ഷിബു. എന്തൂട്ടാത്രെ കാര്യമായി സംസാരിക്കാന്‍?

കുറുമാനെ, എത്രയും വേഗം പാലത്തിന്റെ മുകളിലേക്ക് വരുക. പ്ലീസ്. എന്തെങ്കിലും കാര്യമുണ്ടെന്ന് കൂട്ടിക്കോ.

ഷിബു പറഞ്ഞാല്‍ ഞാന്‍ എപ്പോഴും അനുസരിക്കുകയാണ് പതിവ്. ആക്സിഡന്റായി കയ്യുകളും കാലുകളും ഒടിഞ്ഞ് ആശുപത്രിയില്‍ കിടക്കുമ്പോള്‍ ടോയലറ്റില്‍ കൊണ്ടുപോയിരുത്തി ക്ലീന്‍ ചെയ്ത് വരെ തന്നിട്ടുള്ള സുഹൃത്താണ്. എന്നും മറ്റുള്ളവരുടെ നന്മക്കായി മാത്രം പ്രയത്നിക്കുന്നവന്‍. എന്തെങ്കിലും കാര്യമില്ലാതെ അവന്‍ പറയില്ലായെന്നെനിക്കുറപ്പായിരുന്നതിനാല്‍ മാത്രം പാലത്തിന്റെ കൈവരിയില്‍ പിടിച്ച് നടന്ന്, വഴുക്കുന്ന മണ്ണിലൂടെ , സൈഡിലുള്ള കാട്ടുചെടികളുടെ പടര്‍പ്പില്‍ പിടിച്ച് ഞാന്‍ പാലത്തിന്റെ കരക്ക് കയറി.

ഫോണ്‍ വീണ്ടും ചെവിയോട് ചേര്‍ത്തു, ഷിബൂ ഇനി നീ പറ.

നീ പാലത്തിന്റെ മുകളിലെത്ത്യാ?

ഉവ്വ്. എത്തീടാ.

നിങ്ങളെന്തൂട്ട് കോപ്പാ പാലത്തിന്റെ അടീല് ചെയ്തോണ്ടിരിക്കണേ? ആ സ്ഥലം അത്ര നല്ലതല്ലാന്നറിയില്ലേ ശവീ?

എന്താണ്ടാ കോന്നിലം പാടത്തിനൊരു കൊഴപ്പം? നല്ല ചൂടുള്ള, ഒഴുക്കുള്ള വെള്ളം, മൊത്തം നിശബ്ദത, യാതൊരു ശല്യവുമില്ല. വണ്ടികളില്ല, ആളുകളില്ല, ചീവീടുകളുടേയും, തവളകളുടേയും ശബ്ദം ഒഴിച്ചാല്‍ മൊത്തം ശാന്തത മാത്രം.

അതേടാ, അതാ പ്രശ്നം കോപ്പാ. അവിടെ അസമയത്ത് പോയാല്‍ മൊത്തം ശാന്തത മാത്രം. വീട്ടില്‍ പിന്നെ ശാന്തിയുണ്ടാവില്ല, പകരം ശവം കയറും അത്ര തന്നെ!

അത് കേട്ടപ്പോള്‍ എനിക്കെന്തോ പന്തികേട് തോന്നിയതിനാല്‍ മാത്രം ഞാന്‍ പറഞ്ഞു, ഷിബൂ, നീ ഒന്ന് തെളിച്ച് പറ, എന്താ സംഭവം? കോന്നിലം പാടത്ത് രാത്രി നില്‍ക്കാന്‍ പാടില്ലാത്ത വിധം എന്താ സംഭവിച്ചിരിക്കുന്നത്?

കടലിലായാലും, കായലിലായാലും, കുളത്തിലായാലും, സാധാരണഗതിയില്‍ മരിച്ചവന്റേം ശവം മൂന്നാം നാള്‍ പൊങ്ങും. പക്ഷെ ബണ്ടിന്റെ അക്കരെ മുങ്ങിയവന്റെ ശവം മൂന്നാം നാള്‍ പോയിട്ട് ജീവിതത്തില്‍ തന്നെ പിന്നെ പൊങ്ങില്ല. അത് മണ്ണോട് മണ്ണാവും, പാടത്തിനു വളമാവും, എല്ലുപൊടിയും മറ്റുമായും. അത്രയും ചേറാ അവിടെ.

ഉത്തമന്റെ കഥ നീ കേട്ടിട്ടില്ലെ? ഭാര്യേം, രണ്ട് പിള്ളേരേം, കാമുകനേം, വെട്ടികൊന്ന്, ശവം വഞ്ചിയില്‍ കയറ്റി, പാലത്തിന്റെ അങ്ങേപുറത്തെ പാടത്ത് കുഴിച്ചിട്ട്. സ്വന്തം കൈമുറിച്ച് പാലത്തിന്റെ അടിയില്‍ കിടന്ന് മരിച്ചത്.

ഇല്ല ഞാന്‍ കേട്ടിട്ടില്ല.

പത്ത് പന്ത്രണ്ടു കൊല്ലം മുന്‍പ് മരിച്ച കുരിശാ അത്. അവിടെ മൊത്തം ചുറ്റിക്കറങ്ങും. ബണ്ടില്‍ ഒന്നും ചെയ്യാന്‍ കഴിയ്യില്ലാ അയാള്‍ക്ക്. അപ്പുറത്തേക്ക് കൊണ്ടു പോവും. വെള്ളത്തില്‍ ഇറങ്ങാന്‍ പറയും. വെള്ളത്തില്‍ ഇറങ്ങിയാല്‍ പിന്നെ തരം നോക്കി മുക്കി കൊല്ലും. ഇതൊക്കെ കേട്ടിട്ടുള്ള കഥകളാ. പക്ഷെ നിനക്കറിയാമല്ലോ, കോന്നിലം പാടത്ത് നിന്ന് ഉഴവ് കാലത്ത് കിട്ടാറുള്ള എല്ലും, തലയോട്ടിയുടേയും മറ്റും കണക്ക് ഉഴവുകാര് മാത്രമല്ല, ഇരിങ്ങാലക്കുട പോലീസ്റ്റേഷനിലെ പോലീസുകാരും പറഞ്ഞ് കേള്‍ക്കാറുള്ളത്.

നീ എന്തൂട്ടാ പറയണെ ഷിബൂ? ഒന്ന് തെളിച്ച് പറയടാ,

നിങ്ങള്‍ വീട്ടീ പോടാ എന്നു മാത്രമേ ഞാന്‍ പറയണുള്ളൂ.

ശരി ഷിബു, ഞങ്ങള്‍ വീട്ടില്‍ പോകാം.

പക്ഷെ നീ മാത്രമല്ലെ പാലത്തിന്റെ പുറത്തുള്ളൂ,

അതെ, ഞാന്‍ മാത്രം പാലത്തിന്നു പുറത്ത്.

എങ്കില്‍ പെട്ടെന്ന് പോയി അവരേം കൂട്ടി വീട്ടില്‍ പോകാന്‍ നോക്ക്. വണ്ടിയില്‍ കയറിയാല്‍ എന്നെ വിളിക്ക്. നിന്റെ അച്ഛന്‍ എന്നെ അരമണിക്കൂര്‍ കഴിഞ്ഞ് വിളിക്കാംക് എന്നാ പറഞ്ഞിരിക്കുന്നത്.

എന്തോ പതിവില്ലാത്ത വിധം ഭയം എന്നില്‍ ഗ്രസിച്ചിരുന്നു, എങ്കിലും ഫോണ്‍ പോക്കറ്റില്‍ വച്ച് വളരെ ശ്രദ്ധയോടെ ഞാന്‍ വഴുവഴുപ്പുള്ള വഴിയിലൂടെ കാട്ടുചെടികളുടെ പടര്‍പ്പില്‍ പിടിച്ച് പാലത്തിന്റെ അടിയിലേക്കുള്ള വഴിയിലേക്കിറങ്ങി. തവളകളുടേയും, ചീവീടുകളുടേയും ശബ്ദം പതിവില്ലാത്ത വിധം എന്നില്‍ ഭീതി ജനിപ്പിച്ചു. ശ്രദ്ധയോടെ ഞാന്‍ സിമന്റ് മതിലിന്റെ ചുമരുകളില്‍ പിടിച്ച് മതിലിന്നോട് ചേര്‍ന്ന് നടന്ന് പാടത്തിന്റെ അടിയിലേക്കെത്തി.

പാട്ടക്കുള്ളില്‍ എരിയുന്ന വിളക്കിന്റെ വെളിച്ചത്തില്‍ എനിക്ക് കാണാനായത്, വെള്ളത്തില്‍ നീന്തിതിമിര്‍ക്കുന്ന ഉത്തമനേയും, വസ്ത്രങ്ങളൊക്കെ മാറ്റി സിഗററ്റും വലിച്ച് കൊണ്ട് വെള്ളത്തിലേക്കിറങ്ങാന്‍ തയ്യാറെടുത്ത് നില്‍ക്കുന്ന തണുപ്പനേയും, ബാബുവിനേയും ഫസലുവിനേയുമാണ്.

എന്ത് പറയണം അവരോട്, എങ്ങനെ പറയണം അവരോട് എന്നൊന്നും ഒരു പിടിയും കിട്ടുന്നില്ല. ശരീരം മൊത്തം കിടുകിടുങ്ങുന്നുമുണ്ട്. ഒരു സിഗററ്റെനിക്ക് താ തണുപ്പാ എന്ന് പറഞ്ഞപ്പോള്‍ ഊരിയിട്ട പാന്റിന്റെ പോക്കറ്റില്‍ നിന്നും സിഗററ്റ് പാക്കറ്റെടുത്ത് തണുപ്പന്‍ എനിക്ക് നല്‍കാന്‍ നേരം അവനെ എന്നോട് ചേര്‍ത്ത് നിറുത്തി ഞാന്‍ മൊത്തം സംഭവങ്ങളുടെ ഒരു ചെറു വിവരണം നടത്തി. മുന്‍പുണ്ടായ അനുഭവങ്ങള്‍ വച്ച് നോക്കിയപ്പോള്‍ അവനും സംഭവത്തിന്റെ ഗൌരവം ഏതാണ്ട് മനസ്സിലായി.

വെള്ളത്തില്‍ നീന്തുകയായിരുന്ന ഉത്തമന്‍ അപ്പോഴേക്കും ഞങ്ങളെ മൊത്തം നീന്തി തുടിക്കുവാന്‍ വെള്ളത്തിലേക്ക് ക്ഷണിച്ചുകൊണ്ടേയിരുന്നു. റഷ്യന്‍ ഭാഷയില്‍ കാര്യത്തിന്റെ ഗൌരവം തണുപ്പന്‍ ബാബുവിനോടും, ഫസലുവിനോടും പറഞ്ഞു.

ഉത്തമന്‍ വെള്ളത്തില്‍ ഊളയിട്ട് കൊണ്ടിരിക്കെ തന്നെ ഊരിയിട്ട വസ്ത്രങ്ങള്‍ കൈകളിലെടുത്ത് ഞങ്ങള്‍ നാലു പേരും പൊടുന്നനെ പാലത്തിന്റെ കരയിലേക്ക് പാഞ്ഞു. മുന്നിലോടിയിരുന്ന എന്റെ പിന്നാലെ മറ്റു മൂന്നു പേരും വേഗത തീരെ കുറയാതെ തന്നെ ഓടി വന്നു. സിമന്റിന്റെ മതിലില്‍ പിടിച്ച് വഴുകുന്ന മണ്ണിലൂടെ എങ്ങനെ കയറിയെന്നു പോലും ഞങ്ങള്‍ക്കോര്‍മ്മയില്ലാത്തയത്ര വേഗതയിലായിരുന്നു ഞങ്ങളുടെ ഓട്ടം. റോഡ് മുറിച്ച് കടന്ന് ബണ്ടിലേക്ക് കടന്ന് വണ്ടിയില്‍ കയറി. ഡ്രൈവിങ്ങ് സീറ്റില്‍ ഞാന്‍ കയറി വണ്ടി സ്റ്റാര്‍ട്ട് ചെയ്തു. വണ്ടി അരകിലോമീറ്ററോളം റിവേഴ്സെടുത്തതൊന്നും അറിഞ്ഞതേയില്ല. അത്ര വേഗത്തിലായിരുന്നു നീക്കങ്ങള്‍. ഊരിയിട്ട വസ്ത്രങ്ങള്‍ എല്ലാവരും ധരിച്ചത് ഓടികൊണ്ടിരുന്ന വണ്ടിയില്‍ വച്ചായിരുന്നു.

കോന്നിലം പാടവും കഴിഞ്ഞ് മാപ്രാണം സെന്റര്‍ എത്തിയപ്പോഴാണ് ശ്വാസം ശരിക്കും വീണത്.

എന്റെ മൊബൈല്‍ വീണ്ടൂം ശബ്ദിക്കാന്‍ തുടങ്ങി.

ഹലോ.

ഡാ നിങ്ങള്‍ എവിടെ?

ഷിബുവാണ്.

ഞങ്ങള്‍ മാപ്രാണം എത്തി.

എങ്കില്‍ ഇനി വീട്ടില്‍ പോയിക്കോ, പേടിക്കാനില്ല. അവന്‍ ഫോണ്‍ കട്ട് ചെയ്തു.

തൃശ്ശൂര്‍, ചിയ്യാരത്തുള്ള എന്റെ വീട് ലക്ഷ്യമാക്കി വണ്ടി ഞാന്‍ പതുക്കെ ഓടിച്ചു. ഉള്ളിലെ ഭീതി അപ്പോഴും മാറിയിട്ടുണ്ടായിരുന്നില്ല.

കൊക്കര കോ ക്കോ.........
കൊക്കര കോ ക്കോ.........

തുടര്‍ച്ചയായ കോഴികളുടെ കൂവല്‍ ഉറക്കത്തിനു ഭംഗം വരുത്തിയെങ്കിലും ഞാന്‍ വീണ്ടും ഉറക്കത്തിലേക്കൂളയിട്ടു.

കൌസല്യാ സുപ്രജാ രാ‍മ! പൂര്‍വ്വാ സന്ധ്യാ പ്രവര്‍ത്തതേ - സുബ്ബലക്ഷ്മിയമ്മയുടെ സുപ്രഭാതം മൈക്കിലൂടെ കാതിലേക്ക് ഒഴുകിയെത്തിയപ്പോള്‍ കണ്ണുകള്‍ തുറന്ന് എഴുന്നേറ്റു. ഊരകത്തമ്മതിരുവടി ക്ഷേത്രത്തിന്റെ മുന്നിലാണ് വണ്ടി പാര്‍ക്ക് ചെയ്തിരിക്കുന്നത്. മുന്നിലെ സീറ്റില്‍ തണുപ്പന്‍ ഉറങ്ങുന്നു, പിന്നില്‍ ബാബുവും, ഫസലുവും.

വാച്ചില്‍ നോക്കിയപ്പോള്‍ സമയം പുലര്‍ച്ചെ അഞ്ച് കഴിഞ്ഞിരിക്കുന്നു.

എല്ലാവരേയും ഞാന്‍ വിളിച്ചുണര്‍ത്തി.

വിശപ്പിനാലും, ദാഹത്തിനാലും, ഉറക്ക ക്ഷീണത്തിനാലും, അതിലേറെ തലേ രാത്രിയിലെ അനുഭത്തിന്റെ ഭീതിയിലും മരവിച്ചു പോയതിനാല്‍ മഞ്ഞളിച്ച കണ്ണുകള്‍ കൊണ്ട് പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും നോക്കിയതല്ലാതെ ആരും ആരോടും ഒന്നും ഉരിയാടിയില്ല.

കഴിഞ്ഞ രാത്രി സംഭവിച്ചതെല്ലാം സത്യമോ അതോ സ്വപ്നമോ?

88 comments:

കുറുമാന്‍ said...

കോന്നിലം പാടത്തെ പ്രേതം - ഒമ്പത്

അങ്ങനെ യൂറോപ്പിനും, മൃതോത്ഥാനത്തിനും ശേഷം, കോന്നിലം പാടത്തെ പ്രേതം എന്ന തുടരനും ഇതോടെ ഞാന്‍ അവസാ‍നം കുറിച്ചിരിക്കുന്നു.

ഇനി വല്ലപ്പോഴും വല്ല ചെറു വലിയ കഥകളുമായി ഇതു വഴി വരും വരെ വിട.

എല്ലാവര്‍ക്കും നന്ദി.

#anu said...

MAASHE ..NINGALE KATHAKKU ORU PRAVAASI KKODI YAAYA NJAN THENGA ADIKKUKAYAANUUUU...

KSHAMIKKANAM , EE ORU KATHA ENNU KAZHIYUMENNARIYAATHE NJAN KURE NERCHAKAL NERNNITTUNDAYIRUNNU " eeshawaranmaare idhyehathine kondu ithonnu ezhuthi pandaaramadappikkane ennu"

Kurumaan ji..valare nannaayirunnu..iniyum ezhuthanam malayalam marannu pokunna malayali kal kkaayi......

മാണിക്യം said...

ഉഗ്രന്‍
കുറുമാനെ ഗംഭീരം!!
ശരിക്കും തരിച്ചു പോയി..
ദെ എന്റെ കയ്യും കാലും ഐസു പോലെ
ഹേന്റ്മ്മേ എന്നാ എഴുത്ത് ..
കോന്നിലം പാടത്തെ പ്രേതം
ഏറ്റവും നല്ലത് ഈ ഭാഗം തന്നെ. കൂടുതല്‍ പറയാന്‍ എനിക്ക് അറിയില്ലാ ..
മറ്റൊരു കിടിലന്‍ തുടര്‍കഥ കൂടി
തന്നതിനു കുറുമാന് നന്ദീ

സര്‍‌വ്വ ഐശ്വര്യങ്ങളും നന്മകളും നേരുന്നു.....
മാണിക്യം..

കാപ്പിലാന്‍ said...

കര്‍ത്താവേ കഥ കഴിഞ്ഞല്ലോ ,അല്ലെങ്കില്‍ നിങ്ങളുടെ കഥ കഴിച്ചേനെ ഉത്തമന്‍ .ആദ്യം മുതലേ ഞാന്‍ പറയുന്നു "ഉത്തമനെ സൂക്ഷിക്കണേ അതാണ്‌ പ്രേതമെന്ന്" .എന്തായാലും സമാധാനമായി ഉള്ളില്‍ വെള്ളം ഉണ്ടായിട്ടും നിങ്ങള്‍ വെള്ളത്തില്‍ ചാടിയില്ലല്ലോ .ഓര്‍ക്കുമ്പോള്‍ തന്നെ ഒരു കിടുകിടുപ്പ് :)

Babu Kalyanam | ബാബു കല്യാണം said...

:-))

ആദ്യം നോക്കിയത് ഇത്തവണ എങ്കിലും തീരുമോ എന്നാ ;-)

Ambi said...

ഇത് സത്യായിട്ടും സത്യാണൊ?

lakshmy said...

ഹമ്പൊ! അങ്ങിനെ പ്രേതത്തെ വെള്ളത്തിലാക്കി, കഥ ഒരു കരക്കടുത്തു. ഇച്ചിരെ അധികം വെള്ളം കുടിച്ചു അല്ലേ?

ഇഷ്ടമാ‍യി. അസ്സലൊരു പ്രേതകഥ

പൊറാടത്ത് said...

അങ്ങനെ അത് തീർന്നു അല്ലേ... കിടു ക്ലൈമാക്സ്... ഷിബുവിന് നന്ദി പറയ്‌.., ഇതൊക്കെ എഴുതാൻ ജീവനോടെ ഇരിയ്ക്കാൻ കാരണമായതിന്.. അല്ലായിരുന്നെങ്കിൽ, കോന്നിലം പാടത്ത് ഉത്തമന് കൂട്ടായി കുറുമാൻ..ഹൗ‍.. ആലോചിയ്ക്കാൻ കൂടി വയ്യ!!

ഉത്തമൻ ഒരു പക്ഷേ അതോടെ ആ പണി നിർത്തി പോയേനെ :) :)

ഓ.ടോ.. സുഖം തന്നെയല്ലെടാ?

ശ്രീ said...

മനുഷ്യരെ പേടിപ്പിയ്ക്കാനായി ഓരോന്ന് എഴുതി വച്ചോളും... ഹും...


ക്ലൈമാക്സ് കലക്കീട്ടോ കുറുമാന്‍‌ജീ...

കാര്‍വര്‍ണം said...

ithu sathyamo atho kathayo

തോന്ന്യാസി said...

ഉത്തമനെപ്പറ്റി പറഞ്ഞു തുടങ്ങിയപ്പോഴേ കരുതിയതാ പുള്ളിയായിരിയ്ക്കും പ്രേതമെന്ന്....

എന്നാലും ഒരു കുഞ്ഞു ഉള്‍ക്കിടിലത്തോടെയാ വായിച്ചത്.....

പിന്നെ ഉത്തമന്‍ നിങ്ങളെയെല്ലാം വെറുതെ വിട്ടതാണെന്ന് കരുതേണ്ട,മദ്യം കലര്‍ന്ന രക്തം കുടിച്ച് മദോന്മത്തനാകേണ്ട എന്നു കരുതി വെറുതെ വിട്ടതാകാനേ ചാന്‍‌സുള്ളൂ...

കനല്‍ said...

ചുരുക്കം പറഞ്ഞാല്‍ ഷിബുവില്ലായിരുന്നെങ്കില്‍
ഈ കഥ ഒരു പക്ഷെ ഒരു പത്രവാര്‍ത്തയില്‍ ഒതുങ്ങിയേനെ.

താങ്ക്സ് ഷിബു...താങ്സ് കുറുമാന്‍

കൊന്നിലം പാടത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടു വരാനും ഉത്തമനായി അവിടെ കറങ്ങി നടക്കുന്നവന്‍ ലൈസന്‍സുള്ള പ്രേതമാണോന്ന് അന്വേഷിക്കാനും ബൂലോകത്തെ യുക്തിവാദികളുടെയും ബുദ്ധിജീവികളുടെയും ക്യാമറ അണ്ണന്മാരുടെയും ഒരു മീറ്റ് അവിടെ ആ പാലത്തിനു കീഴില്‍ വച്ച് രാത്രി ഒരു മണിക്ക് സംഘടിപ്പിച്ചാലെന്താ?

നന്ദകുമാര്‍ said...

കൊള്ളാം കുറൂമാന്‍ ജി അങ്ങിനെ പരിസമാപ്തി. ഈ ഭാഗം നന്നായിട്ടുണ്ട്. ക്ലൈമാക്സും.

ബട്ട്.....ഇതൊന്നു നോക്കു..
“സമയം ഒന്നര കഴിഞ്ഞിരിക്കുന്നു. .........

വെള്ളത്തില്‍ നിന്നും പൊങ്ങിവന്ന് ഉത്തമന്‍ ......

പോക്കറ്റില്‍ കിടക്കുന്ന എന്റെ ഫോണ്‍ റിങ്ങ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍, ഞാന്‍ വാച്ചില്‍ നോക്കി. സമയം ഒന്നരയാകുന്നു.“

????? അതെങ്ങിനെ????

ബഹുവ്രീഹി said...

കുറുമാഷേ

എട്ടാംഭാഗത്തെ ഹഹഹയില്‍ കാര്യന്ന്ങള്‍ അവസാനിപ്പിച്ച്വോ എന്നായിരുന്നു പേടി പിന്നെ കാണാന്‍ താമസിച്ച്ചപ്പോ.

ഇതൊരു ടെലിഫിലിം ആക്ക്കാന്‍‍ ആര്‍ക്കുമെന്താ തോന്നാത്തത്?

കുറുമാന്‍ said...

നന്ദാ, പാതിരാത്രിക്കാ എഴുതി തീര്‍ന്നത്. അതിനാല്‍ അശ്രദ്ധമൂലം സംഭവിച്ച തെറ്റ് പത്ത് പതിനഞ്ച് മിനിറ്റിന്റേതാണെങ്കിലും ചൂണ്ടികാട്ടിയതിനു നന്ദി. തിരുത്തിയിട്ടുണ്ട്.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:അപ്പോള്‍ ആ നാട്ടിലായിട്ടും ഉത്തമന്റെ കഥ കേട്ടതേയില്ല ഇതിനു മുന്‍പ്???

syam said...

കിടിലന്‍! :)

Sarija N S said...

ഹോ കുറുമാന്‍‌ജീ, ഇത് തീരണ്ടായിരുന്നു.
അതെ ഇത് ശരിക്കും ഉള്ളതാണോ? അതോ ചുമ്മാ പേടിപ്പിക്കാന്‍...?

എഴുത്ത് ഗംഭീരം. തട്ടിത്തടയലുകളോ കണ്‍ഫ്യൂഷന്‍സോ ഇല്ലാതെ നേരെചൊവ്വേ എഴുതി തീര്‍ത്തിരിക്കുന്നു

അടുത്ത യാത്ര കോന്നിലം പാടത്തേക്കു തന്നെ

ധനേഷ് said...

കുറുജീ...

തരിച്ചിരുന്നു വായിച്ചു തീര്‍ത്തു... അവസാനം അതിമനോഹരം..

ഇനിയും ഇത്തരം ഞെട്ടിക്കല്‍‌സ് പ്രതീക്ഷിക്കുന്നു...

കോറോത്ത് said...

ithu sathyamaanennu mathram parayaruth :)!!!!!!!!!!!!!!!!!

climax superrrrrrrr... :)

റിനുമോന്‍ said...

ഗടി, ഉന്തൂട്ട കഥ ! പെട സാധനം... ശരിയ്ക്കും അങ്ങട് പേടിചൂട്ടാ...

ജിവി/JiVi said...

എത്ര ഉത്തമനായ പ്രേതം.

പക്ഷെ പ്രേതലോകത്തെ പരാമീറ്റേഴ്സ് വെച്ച് നോക്കുമ്പോള്‍ ഇത്രയും അടുത്ത്കിട്ടിയിട്ടും കുറുമാനെയും കൂട്ടരെയും പോലത്തെ റെയര്‍ ഐറ്റംസ് വിട്ടുകളഞ്ഞതിനാല്‍ ഒരു തരംതാഴ്ത്തലിന് ഉത്തമന്‍പ്രേതം വിധേയനാകേണ്ടിവരും എന്നാണ് നമ്മള്‍ അനുമാനിക്കേണ്ടത്.

vadavosky said...

അവസാനം തകര്‍ത്തു. :)

പോങ്ങുമ്മൂടന്‍ said...

കുറുമേട്ടാ,

നാട്ടിൽ വന്നു പോയതിന്റെ ഗുണം കാണാനുണ്ട്. നന്നായി തന്നെ അവസാനിപ്പിച്ചിരിക്കുന്നു. ശ്വാസം പിടിച്ചിരുന്നുള്ള വായന. ഇപ്പോൾ ആശ്വാസമായി ഈ പണ്ടാരം പേടിപ്പിക്കാൻ തുടങ്ങിയിട്ട് നാളുകുറേയായില്ലേ. എന്തായാലും വളരെ നന്നായി എന്ന് ഒരിക്കൽ കൂടി പറയുന്നു.

പോങ്ങു

ധൂമകേതു said...
This comment has been removed by the author.
ആസ്വാദകന്‍ said...

Kuruji,

Climax Nannayi.Ithu kathayo atho serikkum nadannatho..

Adutha kadha udane pratheekshikkunnu.

യാമിനിമേനോന്‍ said...

ഒരു ഫാന്റസി പോലെ ഉണ്ട്. പക്ഷെ ഇത് ഇത്രയും വലിച്ചു നീട്ടേണ്ടീരുന്നില്ല. പ്രത്യേകിച്ച് തങ്കള്‍.

കറുമ്പന്‍ said...

കാട്ടാനകള്‍ ചിറകിട്ടടിച്ചു, കാടു മൈനകള്‍ പീലി വിടര്‍ത്തിയാടി.... അശ്വാരൂഡരായ നാലു ചെറുപ്പക്കാര്‍ കാറില്‍ വന്നിറങ്ങി .... ഇതു കണ്ടു അവളുടെ പ്രജ്ഞ അറ്റു.... അതില്‍ നിന്നും രക്തം വാര്‍ന്നുകൊണ്ടേയിരുന്നു.....

ഗുപ്തന്‍ said...

ഒരു മൂന്നുനാലു പോസ്റ്റില്‍ ഒതുക്കിയിരുന്നെങ്കില്‍ നല്ല റ്റൈറ്റ് ആയി ഒരു പ്രേതകഥ കിട്ടിയിരുന്നേനേ. ഉത്തമനെ കുറിച്ചു ആദ്യഭാഗങ്ങളിലെ അസാധാരാണത നിഴലിക്കുന്ന ചില പരാമര്‍ശങ്ങള്‍ ഒഴിവാക്കാമായിരുന്നു എന്നും തോന്നി. പ്രത്യേകിച്ചും കയ്യിലെ തുറന്ന മുറിവ്. :)

ജയരാജന്‍ said...

ഇതൂവരെ കേട്ട പ്രേതകഥകളിലെല്ലാം ഒന്നോ രണ്ടോ പേർ അല്ലാതെ നാല് പേർ ഒരുമിച്ച് പ്രേതത്തെ കണ്ടതായി അറിയില്ല. അതും വളരെക്കുറച്ച് നേരത്തേക്ക് മാത്രം. ഇതിപ്പോ മണിക്കൂറുകളോളം പ്രേതത്തെ കാണുക; എന്നിട്ടും ഒരു പോറൽ പോലും ഇല്ലാതെ തിരിച്ചു വരുക - ഇത് ഏതോ ശക്തിയില്ലാത്ത പ്രേതമാണെന്ന് തോന്നുന്നു :)

കുഞ്ഞന്‍ said...

കുറുജി..

അങ്ങിനെ ഒരിക്കല്‍ക്കൂടി രക്ഷപ്പെട്ടുവല്ലെ. മൊബൈല്‍ രക്ഷിച്ചു..ആന്‍ ഐഡിയ ക്യാന്‍ ചെയ്ഞ്ച് ലൈഫ്..!

അവതരണ ശൈലിയെ ആരാധനയോടെ ഞാന്‍ നോക്കുന്നു. എന്നാലും അവസാനം കണ്ണുതുറന്നു നോക്കുമ്പോള്‍ ക്ഷേത്രത്തിനു മുമ്പില്‍ എന്നതിലൊരു കാല്പനികത, അത് വേണമായിരുന്നൊ?

പിന്നെ ആ ഉത്തമനെ ഫ്രെഷ് ആക്കേണ്ടായിരുന്നു എന്നൊരഭിപ്രായവും ഉണ്ട്.

വേണു venu said...

ഹാഹാ...രാഗേഷേ...
ഉത്തമനു് റഷ്യന്‍ ഭാഷ മനസ്സിലായിക്കാണില്ലേ...:)

::സിയ↔Ziya said...

കുറൂ...
സത്യമായാലും മിഥ്യയായാലും രക്തമുറയുന്ന ക്ലൈമാക്സ് !!!

ഇതിന്റെ വിശദാംശങ്ങളും സത്യാവസ്ഥയും കണ്ടെത്തുന്നതിനായി ഒരു ബ്ലോഗേഴ്സ് മീറ്റ് കോന്നിലം പാടത്തിനടിയില്‍ സംഘടിപ്പിച്ചാലോ? കൈപ്പള്ളിയേം ചിത്രകാരനേയുമൊക്കെ നമുക്ക് വെള്ളത്തില്‍ തള്ളിയിട്ട് പരീക്ഷിക്കാം..എപ്പടി??? :)

മാര്‍ജാരന്‍ said...

കസറി കുറുമാനെ...

ayalvasi said...

കുറൂമാന്‍ ജി അങ്ങിനെ കോന്നിലം പാടത്തെ പ്രേതം അവസാനിപ്പിച്ചല്ലെ
ഉഗ്രന്‍!!!!!!!!!!!!

ഇഷ്ടമാ‍യി. അസ്സലൊരു പ്രേതകഥ
എന്നാലും
"വിശപ്പിനാലും, ദാഹത്തിനാലും, ഉറക്ക ക്ഷീണത്തിനാലും, അതിലേറെ തലേ രാത്രിയിലെ അനുഭത്തിന്റെ ഭീതിയിലും മരവിച്ചു പോയതിനാല്‍ മഞ്ഞളിച്ച കണ്ണുകള്‍ കൊണ്ട് പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും നോക്കിയതല്ലാതെ ആരും ആരോടും ഒന്നും ഉരിയാടിയില്ല."

കഴിഞ്ഞ രാത്രി സംഭവിച്ചതെല്ലാം സത്യമോ അതോ സ്വപ്നമോ?

സ്വപ്നമോയിരുന്നെങ്കി മരവിച്ച‍ മഞ്ഞളിച്ച കണ്ണുകള്‍ കൊണ്ട് പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും നോക്കിമോ?
എല്ലാവരും ഒരേസമയം ഒരേ സ്വപ്നം??????

പ്രിയ said...

:) കാര്യം ഒത്തിരി കളിയാക്കിയതാന്ണേലും വായിച്ചു വന്നപ്പോ പേടിച്ചു പോയ്. ഒറ്റ ശ്വാസത്തില് മൊത്തം വായിച്ചു.സ്വപ്നായിരിക്കില്ല കുറുമാന്‍ജി .സ്വപ്നായിരിക്കില്ല :)

[ന്നാലും ആ ഫോണ്‍ വന്നപ്പോ കുറുമാനെ ഉത്തമനൊന്നു പിന്തുടരാരുന്നു. കഷ്ടായി പോയ്. :( ]

thumpy kutty said...

its really a thriller..thankx

Anonymous said...

nannayitundu..enyum prateekshikunnu....

krish | കൃഷ് said...

ഹോ, ഇത് അവസാനിപ്പിച്ചുതന്നതില്‍ വളരെ നന്ദി. ഉത്തമന്‍ റഷ്യന്‍ ഭാഷ പഠിച്ചുതുടങ്ങിക്കാണും. ഇനിവരുമ്പോള്‍ പിടിക്കാന്‍.

കഥ കൊള്ളാം. പക്ഷേ, വളരെയധികം വലിച്ചുനീട്ടിയത് കഥയുടെ ഒഴുക്കും സ്പീഡും കുറച്ചോ എന്നു സംശയം.

abubacker said...

Kuruman Ji,

Super Sadhanam................
iniyum Thudaran Ezhuthane.....

ചാളിപ്പാടൻ| chalippadan said...
This comment has been removed by the author.
ചാളിപ്പാടൻ| chalippadan said...

കുറുമാന്‍ജി,
അങ്ങിനെ ഉത്ത്താമാനാണോ അതോ കുറുമാനോ സ്കൂട്ട് ആയതു?
അവസാനം എന്തായാലും തകര്ത്തു.

nardnahc hsemus said...

ബെസ്റ്റ് ബെസ്റ്റ്!!!!

..:: അച്ചായന്‍ ::.. said...

ഇതു സത്യം ആണോ കഥ ആണോ ...
സംഗതി കിടു കുറുമാന്‍ ചേട്ടോ :)

MKERALAM said...

എന്നാലും കുറുമാനേ ആ പ്രേതത്തിനെ നിരാശപ്പെടുത്തിയല്ലോ? കഷ്ടമായി. പ്രേതമായി പോയാല്‍ പിന്നെ ഇങ്ങനൊക്കെയാ അല്ലേ?

ഉം നല്ല ശൈലി കുറുമാനേ. ഉദ്വേഗജനകം എന്നൊക്കെ പറയാം. തമാശയല്ല കേട്ടോ:)

സസ്നേഹം മാവേലി

നവരുചിയന്‍ said...

ഉത്തമന്റെ കൈയിന്നു രക്ഷപെട്ട് അല്ലെ . അപ്പൊ ഞങ്ങളെ പേടിപ്പിക്കാന്‍ ഇവിടെ തന്നെ കാണും അല്ലെ .

മഴത്തുള്ളി said...

ഹഹഹ......

ഇത്രയും പമ്പര വിഡ്ഡിയായ ഒരു പ്രേതത്തെക്കുറിച്ച് ഞാന്‍ ആദ്യമായി കേള്‍ക്കുന്നു. അല്ലെങ്കില്‍ കുറുമാനേയും കൂട്ടരേയും വെറുതെ വിടുമോ? കുറു ‘മാന്റെ’ ടേസ്റ്റ് നോക്കാന്‍ കഴിഞ്ഞില്ല പാവം.. അല്ല എല്ലാവരും കൂടി പട്ട കൊടുത്ത് പാവത്തിനെ കിക്കാക്കിയില്ലേ.. പുറകെ എത്താന്‍ കഴിഞ്ഞിട്ടുണ്ടാവില്ല. പ്രേതം വാളും വച്ചുകാണും.

ഡും... ഡും... ഡും... മറ്റു പ്രേതങ്ങളെയെല്ലാം നിരാശരാക്കിയ ഉത്തമന്‍ പ്രേതത്തെ മരണം വരെ തൂക്കിലേറ്റാന്‍ വിധിച്ചിരിക്കുന്നു.

Anonymous said...

കഴിഞ്ഞ പതിന്നാലിന് വെളുപ്പിനു മൂന്നു മണിക്ക് അവിടെ ഉണ്ടായിരുന്നു. അങ്ങറ്റം വരെ പോയില്ല. പോകും വഴി പലയിടത്തായി മൂന്നു പേര്‍ എതിരെ വന്നു. സുഹൃത്ത് നിര്‍ബന്ധിച്ച് ഉടന്‍ റിവേഴ്സ് എടുത്തപ്പോള്‍ ആരെയും കാണാനായില്ല. ഉടന്‍ മടങ്ങി..

പിരിക്കുട്ടി said...

കുറുമാനെ ....
അങ്ങനെ അതവസാനിച്ചല്ലോ ..സ്തോത്രം ...
പിന്നെ ഞാനും കേട്ടിട്ടുണ്ട് ആ കോന്നിലം പാടത്തെ ചുറ്റിപറ്റിയുള്ള കഥകള്‍ ..............

Yasir said...

അവസാനിച്ചലോ ..സമാധാനം ആയി ... ഇതു പ്രേത കഥയേക്കാള്‍ ... യാത്ര വിവരണം ‍ ആയോ എന്ന് സംശയം ...

ആചാര്യന്‍... said...

"O-ഓ"

താമസിച്ചാണെങ്കിലും ഒരു തേങ്ങയടിച്ചു സമാദാനിച്ചു

ഏറനാടന്‍ said...

ഹൊ! ഒമ്പതിലെങ്കിലും കോന്നിലം പാടപ്രേതം അവസാനിച്ചല്ലോ. ഒമ്പത്, പതിമൂന്ന് എന്നീ അക്കങ്ങള്‍ പ്രേതങ്ങളെ നിഗ്രഹിക്കാന്‍ ശക്തീള്ള നമ്പ്രകളാ.

ഉത്തമന്‍ ഉത്തമനായ (ഉന്മത്തനായ) പ്രേതം തന്നെ. ഇനിയെന്തെല്ലാം കേള്‍ക്കാന്‍ കിടക്കുന്നു കുറുമാന്‍സ് വഹ!

Sachin said...

mashe.. kidilam.. kikkidilam.. enthoru suspence anu.. :)

pinne, ee konnilam padam evtya.. adutha thavana nattil varumpo avte onnu ponam.. :)

ബഷീര്‍ വെള്ളറക്കാട്‌ / pb said...

ക്ലൈമാക്സും നന്നായിട്ടുണ്ട് :)

jayanEvoor said...

ഞാന്‍ ‘കൂട്ട‘ ത്തില്‍ നിന്നും ഇങ്ങോട്ടും കേറി!കൊള്ളാം കുറുമാന്‍.അല്പം നീളം കൂടിപ്പോയി എന്നെയുള്ളൂ!

ഒക്കെ വെറും തോന്നലുകളാണെന്നേ!
ഞാന്‍ ഇന്നലെ രാത്രി മുഴുവന്‍ കോന്നിലം പാടത്തല്ലാരുന്നോ! ആരെയും കണ്ടില്ല!!
(ഞാനാരാ മോന്‍!)

പ്രദീപ്ചോന്‍ said...

അല്ല കുറു !!.ഇതൊള്ളാതാ ???!!!ഇനി മാപ്രാണം വിട്ട് കിഴക്കോട്ട് എന്റെ പട്ടി പോകും.വെറുതെ എന്തിനാ ഇരിങ്ങാലക്കുട മോര്‍ച്ചറിക്കൊരു വാഗ്ദാനമാവുന്നത്.

കിലുക്കാംപെട്ടി said...

സംഭവിച്ചതെല്ലാം സത്യമോ അതോ സ്വപ്നമോ? എന്തായാലും നല്ല അവതരണം.റ്റെന്‍ഷനോടെ വായിച്ചു തീര്‍ത്തു...

ചെരാസെന്‍ said...

ഞാന്‍ ഇതു മാത്രമെ വയിച്ചൊള്ളൂ...
രസായിട്ടൊണ്ട്....

താങ്കളുടെ പേരു എങ്ങിനെ വന്നു എന്നറിയാന്‍ താല്പര്യമുണ്ട്....

കടവന്‍ said...

..............സത്യാണൊ?

...പകല്‍കിനാവന്‍...daYdreamEr... said...

കൊന്നിലം പാടം കൊയ്ത്തു കഴിഞ്ഞു തരിശാക്കി ഇടാന്‍ ഞങ്ങള് സമ്മതിക്കുകേല..
ഇനിയും കൃഷി ഇറക്കണം... ഇത്തവണ നല്ല ഒന്നാംതരം ബസുമതിയാ കിട്ടിയത്...
ആശംസകള്‍...

അത്ക്കന്‍ said...

എല്ലാരേം ഒന്നു പറ്റിച്ചൊ അതൊ പേടിപ്പിച്ചൊ?.ന്തായാലും സൂപ്പര്‍.

മഴക്കിളി said...

മനോഹരമായത്...

ആചാര്യന്‍... said...

വോട്ടിംഗിന് ഇനി ഒരു ദിനം കൂടിമാത്രം...വോട്ടുചെയ്യാനുള്ളവര്‍ ഇവിടെ ക്ലിക്കുക... happy new year

മുണ്ഡിത ശിരസ്കൻ (ഏഴാം ക്ലാസ്സിൽ മലയാളം പഠിപ്പിച്ച ശ്രീ നടേശൻ സാർ അനുഗ്രഹിച്ചു തന്ന പേര്) said...

സംഭവം നന്നായി...

രക്ത രക്ഷസ് said...

Iam deepak here..ur great great and great fan..God bless u

രക്ത രക്ഷസ് said...

എന്‍റെ കൂടുകരെ സത്യം പറയാല്ലോ..ഞാന്‍ ഇവിടെ ഒറ്റകാന് കഴിയുന്നത്...കിടക്കാന്‍ നേരത്ത് ആ ഉത്തമന്റെ കാര്യം ഓര്‍ത്ത്...ശേരികും ഉറങ്ങിയതുമില്ല...കുറുമാന്റെ ഓരോ വിക്രിതികള്‍ ഹഹ

രക്ത രക്ഷസ് said...

സത്യം പറഞ്ഞാല്‍ ആ പാടത്ത് പോയ പോലെ കുളിച്ച പോലെ തോനുന്നു....കുറുമാന്‍ ഭാവിയിലെകൊരു വരദാനം

രക്ത രക്ഷസ് said...

എന്‍റെ, കുറുമാന്റെ എല്ലാ കൂട്ടുകാര്കും ഹൃദയം നിറഞ്ഞ പുതുവല്‍സ്സരശംസകള്‍...
ശാന്തിയും, സമാധാനവും ഉള്ള ഒരു ഭാരതതിനായി നമുക്ക്‌ പ്രര്‍ത്ത്തികാം

രക്ത രക്ഷസ് said...

ഈ കഥ തീര്‍ന്നപ്പോള്‍ ചെറിയ ഒരു ദുഖം.........ഇതുപോലത്തെ ഇനിയും പ്രതീക്ഷിക്കുന്നു

രക്ത രക്ഷസ് said...

എല്ലാരും ചോദിക്കുന്നു കുറുമാനേ ...ഇതു സത്യമായി നടന്നതാണോന്നു?????????
എന്‍റെ അമ്മോ എന്‍റെ വീടിനടുത്താണ് ഈ പാടം...ഇനി നാട്ടില്‍ പോവുമ്പോള്‍ എങ്ങനെ ഞാന്‍ ആ വഴിക്ക് പോകും, പണ്ട് രാത്രി ബൈകില്‍ പോയിട്ടുണ്ട് എന്ടമ്മോ ഭയങ്കര ഇരുട്ടാണ്‌ അവിടെ പിന്നെ സൈലന്റും ആണ്

Anonymous said...

one night at call centre enna oru novel und (chetan bhagat ezhuthiyath.) athinte avasaana bhagath oru vanil 3-4 cheruppakkaar kallu kudich veluppinu vandi odich parichayamillatha side roadil oru valiya kuzhiyude mukalil beam vaarkkaan ketti ittirunna kambiyude mukalil land cheythu. avarude mobililek daivam vilichu. daivam paranjath pole cheythappo avar rakshapettu. orupakshe aa novel kuruman vayichirikkilla.

ഇആര്‍സി said...

ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍

കാട്ടിപ്പരുത്തി said...

ശരിക്കും പോര എന്നതാണ് എന്‍റെ സത്യസന്ധമായ കുറിപ്പ്

ചെലക്കാണ്ട് പോടാ said...

കോന്നിലം പാടത്തെ പ്രേതം

എന്നാലും നിങ്ങ നാലും കൂടി ആ ഉത്തമന്‍ പ്രേതത്തെ കൊത്തിപ്പിച്ച് കടന്നാളഞ്ഞില്ലേ....

ഛായ്.... അടുത്ത ഉഴവിന് നാല് തലയോട്ടി കൂടി കിട്ടാനുള്ള സ്കോപ്പുണ്ടായി വന്നതായിരുന്നു.. എല്ലാം ആ ഷിബു കളഞ്ഞു....

ഇനി എന്നാ കോന്നിലത്തേക്ക് പോണെ....

ജെപി. said...

ഹലോ കുറുമാന്‍ കുട്ട്യേ...
കുറെ നാളായിട്ട് ഈ ഒന്‍പതില്‍ തന്നെ നിക്കാണല്ലോ മോനേ?
പത്തിലേക്കുള്ള പ്രയാണം ഇല്ലെ. ഞാന്‍ അവസാനം വരെ വായിച്ചിട്ടില്ല.
എന്താ ഈ വയസ്സനെ ഒന്ന് കമന്റ്ടിക്കാത്തെ?

സ്നേഹത്തോടെ
ജെ പി

manoj said...

ഡാ കുറുമാനേ, നിന്റെ പ്രേതകഥ നല്ല അസലായിട്ടുണ്ട്.. അതില്‍ ഒന്‍പതാം ഭാഗത്തില്‍ നീ കാണിച്ചിരിക്കുന്ന എഴുത്തിന്റെ അടിപൊളി 'റ്റെക്ക്‌നിക്ക്' കലക്കി. ഇത്തരം എഴുത്താണു നിന്നില്‍ നിന്നും പ്രതീക്ഷിക്കുന്നത്. പിന്നെ എഴുതാനായ് നീട്ടി വലിക്കാതിരിക്കുക. ഇത് നന്നായ് ഒന്ന് എഡിറ്റിയാല്‍ ഉഗ്രതരമായൊരു സാധനം തന്നെ..
ഒന്‍പതാം ഭാഗത്തിനു ഒരു കുപ്പി വോഡ്ക ഒരുമിച്ച് അടിച്ചിരിക്കുന്നു...... അല്യാച്ചാല്‍ തണുപ്പും തരിപ്പും മാറില്ലെന്നേ...:)
നിനക്ക് ഭാവുകങ്ങള്‍....... അന്നു നീ പറഞ്ഞ ആ 'ത്രെഡ്'ഡെവലപ്പുന്നതു കാണാന്‍ കാത്തിരിക്കുന്നു..

sijisurendren said...

Kuruman chetta adipoli!!!!!!!!!

ഇഞ്ചൂരാന്‍ said...

കുറുമാന്‍ ജി..വളരെ നന്നായിരുന്നു..ഇനിയും എഴുതണം മലയാളം മറന്നു പോകുന്ന മലയാളി കല്‍ ക്കായി......

ആര്യന്‍ said...

കുറൂ,
എന്താ പറയേണ്ടത്!
ഷിബുവിന്റെ ഫോണ്‍ കാള്‍... റഷ്യന്‍ ഭാഷ... എല്ലാം, ശരിക്കും - ഒരു ഹൊറര്‍ സിനിമയെ കടത്തി വെട്ടികളഞ്ഞു!
ഇനി മേലാല്‍ ഇമ്മാതിരി ഒന്നും എഴുതി പിടിപ്പിക്കല്ലേ - സമയം 2.30 PM ആയിട്ട് പോലും ഡാ, എന്നെ വിറക്കുന്നു.
തന്‍റെ ഒരു പണ്ടാറടങ്ങിയ കഥ...

ആര്യന്‍ said...

ചിലത് കൂടി പറയണം എന്നുണ്ട്...

പലരും പറഞ്ഞു, എഴുത്തിനു നീളം കൂടി, ചുരുക്കണം എന്നൊക്കെ.
പക്ഷേ, കുറുമാന്‍റെ ഈ സ്റ്റൈല്‍ എനിക്ക് വളരെ ഇഷ്ടമാണ്. A picturesque style of story-telling. എല്ലാ കാര്യങ്ങളും വളരെ fine details-ഓടു കൂടി അവതരിപ്പിക്കുമ്പോള്‍, ശരിക്കും ആ സംഭവങ്ങള്‍ അനുഭവിക്കുന്ന പ്രതീതി ഉണ്ടാക്കുന്നു. യൂറോപ്പ് സ്വപ്നങ്ങളിലും അത് ഞാന്‍ അനുഭവിച്ചതാണ്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കുറുമാനേ, ഇതാണ് കുറുമാന്‍റെ ശൈലി. ഇതാണ് കുറുമാന്‍റെ എഴുത്തിന്‍റെ സൌന്ദര്യത്തിന് മാറ്റ് കൂട്ടുന്നത്‌. വാക്കുകള്‍ കൊണ്ട് വര്‍ണ്ണചിത്രങ്ങള്‍ വരക്കുന്ന ഇത് പോലത്തെ പോസ്റ്റുകള്‍ ഇനിയും ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു...

uthaman said...

ninne njan edutholameda Kurumba

shylaja said...

kuruman.. nice story

Bijith :|: ബിജിത്‌ said...

മാപ്രാണം ഷാപ്പ് ഒരു കൊതിപ്പിക്കുന്ന സ്വപ്നം ആയിട്ട് കുറെ കാലം ആയി. എന്തായാലും വൈകാതെ അവിടെ പോകണം, പക്ഷെ അതും താണ്ടി ഈ പറഞ്ഞ പാടത്തേക്കു ( ആ പേരേ ഞാന്‍ ഇപ്പോഴേ മറന്നു ) ഞാന്‍ കൊന്നാലും പോകില്ല

Short said...

ഇതൂവരെ കേട്ട പ്രേതകഥകളിലെല്ലാം ഒന്നോ രണ്ടോ പേർ അല്ലാതെ നാല് പേർ ഒരുമിച്ച് പ്രേതത്തെ കണ്ടതായി അറിയില്ല. അതും വളരെക്കുറച്ച് നേരത്തേക്ക് മാത്രം. ഇതിപ്പോ മണിക്കൂറുകളോളം പ്രേതത്തെ കാണുക; എന്നിട്ടും ഒരു പോറൽ പോലും ഇല്ലാതെ തിരിച്ചു വരുക - ഇത് ഏതോ ശക്തിയില്ലാത്ത പ്രേതമാണെന്ന് തോന്നുന്നു :)

Smithyaht said...

ഒരു ഫാന്റസി പോലെ ഉണ്ട്. പക്ഷെ ഇത് ഇത്രയും വലിച്ചു നീട്ടേണ്ടീരുന്നില്ല. പ്രത്യേകിച്ച് തങ്കള്‍.

Cummingsadhg said...

മാപ്രാണം ഷാപ്പ് ഒരു കൊതിപ്പിക്കുന്ന സ്വപ്നം ആയിട്ട് കുറെ കാലം ആയി. എന്തായാലും വൈകാതെ അവിടെ പോകണം, പക്ഷെ അതും താണ്ടി ഈ പറഞ്ഞ പാടത്തേക്കു ( ആ പേരേ ഞാന്‍ ഇപ്പോഴേ മറന്നു ) ഞാന്‍ കൊന്നാലും പോകില്ല

Abdul Hakeem said...

super climax............sherikkum pedichu virachu......98 partum ottayiruppil vaayippichu ......ningal puliyaanu mashe.....

സുധി അറയ്ക്കൽ said...

ഒറ്റശ്വാസത്തിൽ വായിച്ചു.ശരിക്കും നടന്നതുതന്നെയാണോ???