Thursday, October 16, 2008

കോന്നിലം പാടത്തെ പ്രേതം - ആറ്

തണുപ്പനും, ബാബുവും, ഫസലുവും, ഉത്തമനുമെല്ലാമിരുന്ന് സംസാരിക്കുന്നത് കണ്ടതും എന്റെ ശരീരത്തിലൂടെ ഒരു മിന്നല്‍പിണര്‍ കടന്നുപോയി. നൊടിയിടയില്‍ തന്നെ കൈപ്പടിയില്‍ പിടിച്ച് മുകളിലേക്ക് ചാടിക്കയറി കാറിന്നടുത്തേക്ക് നടന്നു, ഡിക്കിയില്‍ നിന്ന് ടൌവ്വലെടുത്ത് ശരീരം മൊത്തത്തിലൊന്ന് തുടച്ചു. അവര്‍ നാലുപേരും കാര്യമായ സംസാരത്തിലായത് കാരണം ഞാന്‍ കയറിയതൊന്നും ശ്രദ്ധിച്ചിട്ടേ ഇല്ല. കാറ്റുവീശുന്നതിനാലാവാം, ചെറുതായി തണുക്കാന്‍ തുടങ്ങിയിരിക്കുന്നു.

വരണ്ടുപോയ തൊണ്ടയൊന്ന് തണുപ്പിക്കുവാന്‍, വണ്ടിയുടെ ബൂട്ടില്‍ കിടന്നിരുന്ന ഉച്ചക്ക് വാങ്ങിയ സോഡകുപ്പിയില്‍ അവശേഷിച്ചിരുന്ന സോഡ അണ്ണാക്കിലേക്കൊഴിച്ചു. സിഗററ്റൊരെണ്ണമെടുത്ത് തീകൊളുത്തി പുകയൂതിവിട്ടുകൊണ്ട് ഞാന്‍ അവരുടെ അടുത്തേക്ക് നടന്നു.

അടുത്ത് ചെന്നിരിക്കുമ്പോള്‍ തണുപ്പനില്ല!

തണുപ്പന്‍ എവിടെ ബാബൂ?

അവന്‍ ഇത്രയും നേരം ഇവിടെ ഉണ്ടായിരുന്നു. ഒന്ന് മുങ്ങിയിട്ട് വരാമെന്ന് പറഞ്ഞ് വെള്ളത്തിലേക്കിറങ്ങാന്‍ പോയി.

തെളിഞ്ഞിരുന്ന ആകാശത്തങ്ങിങ്ങായി കാര്‍മേഘങ്ങള്‍ ഉരുണ്ട് കൂടാന്‍ തുടങ്ങി.

കുറുമാനെ കളിക്കാണ്ട് കരക്ക് കയറ് കുറുമാനെ എന്ന് തണുപ്പന്‍ ഷെഡിന്റെ അടുത്ത് നിന്ന് പറയുന്നത് കേട്ടത് പോലെ എനിക്ക് തോന്നിയപ്പോള്‍ എന്റെ തോന്നലാണോ എന്നറിയാന്‍ മാത്രം ബാബുവിന്റേം, ഫസലുവിന്റേം മുഖത്തേക്ക് മാറി മാറി ഞാന്‍ നോക്കി. ഉത്തമന്‍ ആവേശത്തോടെ പറഞ്ഞുകൊണ്ടിരിക്കുന്ന ചരിത്രകഥയില്‍ മുങ്ങിതാഴുകയാണിരുവരും. ഉത്തമനാണെങ്കില്‍ ഞാന്‍ ചെന്ന് ഇരുന്നത് പോലും ശ്രദ്ധിച്ച ഭാവമില്ല.

ഉത്തമന്റെ ശ്രദ്ധ തന്റെ കേള്‍വിക്കാരായ ബാബുവിലും ഫസലുവിലും മാത്രം!

കുറുമാനേ, എന്ന തണുപ്പന്റെ വിളി ഒരിക്കല്‍കൂടി ചെവിയില്‍ പതിച്ചപ്പോള്‍ ഞാന്‍ സിഗറ്റ് താഴെ കുത്തികെടുത്തി എഴുന്നേറ്റ് ഷെഡിന്റെ മുന്‍പിലേക്ക് നടന്നു.

ഷെഡിന്റെ മുന്നിലെത്തിയതും, തണുപ്പന്‍ കൈവരിയില്‍ പിടിച്ച് മുകളിലേക്ക് കയറിയതും ഏതാണ്ട് ഒരേ സമയത്തായിരുന്നു. എന്നെ കണ്ടതും, ഒരു ജാതി മറ്റേ പണി കാട്ടരുതു കുറുമാനെ താന്‍. തണുപ്പാ തണുപ്പാന്ന് കാറി വിളിച്ച് എന്നെ ഇങ്ങോട്ട് വരുത്തി, ഒന്ന് പിടിച്ച് കയറ്റിഷ്ടാന്ന് പറഞ്ഞ് കൈതന്നിട്ട് എന്തിനാടോ താന്‍ എന്നെ വെള്ളത്തിലേക്ക് വലിച്ചിട്ടത്? എന്നിട്ട് താന്‍ കരക്കും കയറി!

ഞാന്‍ തണുപ്പനോട് ചോദിക്കാന്‍ ഇരുന്ന അതേ ചോദ്യം അവന്‍ എന്നോട് ചോദിക്കുന്നു!

എവിടെയൊക്കെയോ, എന്തൊക്കെയോ പന്തികേട്! എന്താണെന്ന് വ്യക്തവുമല്ല. ചങ്ങല ശരിക്കും മുറുകുന്നില്ല, ചിലകണ്ണികള്‍ അകന്നിരിക്കുന്നു. അകന്നിരിക്കുന്ന കണ്ണികള്‍ അടുപ്പിക്കേണ്ടത് അപകടമൊഴിവാക്കാന്‍ അത്യാവശ്യം.

തണുപ്പന്‍ ഷെഡിന്റെ മുന്നിലെ വെള്ളത്തില്‍ കിടന്ന് എന്നെ വിളിച്ചതു മുതല്‍ ഞാന്‍ നേരിട്ടനുഭവിച്ചതെല്ലാം ചുരുങ്ങിയ വാക്കുകളാല്‍ തണുപ്പനോട് ഞാന്‍ പറഞ്ഞു. അവനു സംഭവിച്ചതവന്‍ എന്നോടും പറഞ്ഞപ്പോള്‍ഒരു കാര്യം ഞങ്ങള്‍ക്ക് തീര്‍ച്ചയായി. മുന്‍പ് ബാബുവിനു മുന്‍പ് സംഭവിച്ചതും ഏകദേശം ഇതു തന്നെയായിരുന്നു.

മദ്യത്തിന്റെ ലഹരിയില്‍ മൂന്ന് പേര്‍ക്കും ഏതാണ്ടൊരേ അനുഭവം ഉണ്ടാകുമോ?

മദ്യത്തിന്റെ ലഹരിയിലുണ്ടായ വെറുമൊരു തോന്നലായിരിക്കാം അതെല്ലാം എന്നു വിശ്വസിച്ചുറപ്പിച്ച് നടന്നതെല്ലാം തള്ളികളയാന്‍ പോലുമുള്ളത്ര ലഹരി ഞങ്ങളുടെ ശരീരത്തില്‍ ഇല്ലെങ്കില്‍ കൂടിയും ഒരാത്മധൈര്യത്തിനായി ഞങ്ങള്‍ പരപ്സരം പറഞ്ഞു, പാതിരനേരത്തോരോരോ തോന്നലുകളേയ്!

എന്തെങ്കിലുമാവട്ടെ രണ്ടെണ്ണം അടിച്ച് തണുപ്പകറ്റാം എന്ന് കരുതിയാല്‍ കുപ്പിയാണേല്‍ കാലി. നനഞ്ഞ വസ്ത്രങ്ങള്‍ ഡിക്കിയിലിട്ട് ഉണങ്ങിയ വസ്ത്രങ്ങള്‍ ധരിച്ചു. ഓരോ സിഗററ്റും കത്തിച്ച് വലിച്ചുകൊണ്ട് ഷെഡിന്നടുത്തേക്ക് നടക്കുമ്പോള്‍ തണുപ്പന്‍ എന്നോട് പറഞ്ഞു, നടന്നതൊന്നും ബാബുവിനോടും, ഫസലുവിനോടും ഇപ്പോള്‍ പറയണ്ട. പ്രത്യേകിച്ചും ആ ഉത്തമന്റെ മുന്‍പില്‍ വച്ച്.

പുല്ലില്‍ കുന്തിച്ചിരുന്ന് ചരിത്രം വിളമ്പുന്ന ഉത്തമനില്‍ കണ്ണും നട്ട് കൈവരിയിലിരിക്കുന്ന ബാബുവിനും, ഫസലുവിനുമൊപ്പം ചരിത്രകഥാകഥനത്തിന്റെ കേള്‍വിക്കാരായി ഞങ്ങളും ഇരുന്നു.

അന്യമതസ്ഥയായ പെണ്‍കുട്ടിയുമായി പ്രണയത്തിലായതുമുതല്‍, അവളുടെ വീട്ടുകാരുടേയും, നാട്ടുകാരുടേയും, മതപണ്ഠിതന്മാരുടേയും എതിര്‍പ്പിനെവരെ വകവക്കാതെ അവളെ വിളിച്ചിറക്കി റെജിസ്റ്റര്‍ മാര്യേജ് ചെയ്തത് മുതല്‍, ഉള്ളപ്പോഴും, ഇല്ലായ്പ്പോഴും ഒരുമിച്ചുണ്ടുറങ്ങി, സന്തോഷത്തോടെ ജീവിച്ച അവരുടെ നല്ല നാളുകളിലൂടെ/വര്‍ഷങ്ങളിലൂടെ, സമര്‍ത്ഥനായ ഒരു കാഥികനെ പോലെ ഞങ്ങളുടെ കൈപിടിച്ച് കൂടെ കൊണ്ട് പോയി ഉത്തമന്‍.

ഞങ്ങള്‍ക്ക് രണ്ടാണ്‍കുട്ടികള്‍. അവര്‍ക്കിപ്പോള്‍ ആറും എട്ടും വയസ്സായി എന്ന് അര്‍ദ്ധോക്തിയില്‍ പറഞ്ഞു നിര്‍ത്തിയതിനുശേഷം ഉത്തമന്‍ കിതക്കാന്‍ തുടങ്ങി. കണ്ണുകള്‍ അടച്ച് പിടിച്ച് കിതക്കുമ്പോള്‍ അയാളുടെ മുഖത്ത് വിരിഞ്ഞിരുന്ന ഭാവങ്ങള്‍ ഭീതിജനകമായിരുന്നു.

കിതപ്പൊന്നാറിയപ്പോള്‍ അയാള്‍ പോക്കറ്റില്‍ നിന്നും ബീഡിപൊതിയെടുത്ത് ഒരെണ്ണം ചുണ്ടത്ത് വച്ച് തീപെട്ടിയുരച്ച് കത്തിച്ചു. ഇടത് കൈപത്തികൊണ്ട് കാറ്റിനു മറപിടിച്ച്, കത്തുന്ന തീപെട്ടിക്കോല്‍ ബീഡിയില്‍ മുട്ടിച്ച് ബീഡികത്തിക്കുമ്പോഴാണ് എന്റേയും തണുപ്പന്റേയും കണ്ണില്‍ ആ കാഴ്ച കണ്ണില്‍ പെട്ടത്.

അയാളുടെ ഇടതുകൈത്തണ്ട ആഴത്തില്‍ മുറിഞ്ഞിരിക്കുന്നു. അപ്പോഴും ചോരകിനിയുന്നോ എന്ന് പോലും തോന്നിപ്പിക്കുന്നത്രയും ആഴത്തിലുള്ളതായിരുന്നു ആ മുറിവ്!

ഞാനും തണുപ്പനും മുഖത്തോട് മുഖം നോക്കി. തണുപ്പന്‍ എന്നെ നോക്കി കണ്ണിറുക്കി കാണിച്ചു.

കത്തിയ ബീഡി ആഞ്ഞാഞ്ഞു വലിച്ച് പുക അകത്തേക്കും പുറത്തേക്കും വിട്ട് മൌനമവലംഭിച്ച് കോന്നിലം പാടത്തേക്ക് കണ്ണും നട്ടിരുന്ന ഉത്തമനെ ചിന്തയില്‍ നിന്നുണര്‍ത്തിയത്, എങ്ങിനെയാ ഉത്തമാ തന്റെ കയ്യ് ഇത്ര ആഴത്തില്‍ മുറിഞ്ഞിരിക്കുന്നതെന്ന തണുപ്പന്റെ ചോദ്യമാണ്.

ചോദ്യം പെട്ടെന്നായതിനാലോ എന്തോ ഒരു പരിഭ്രമം ഉത്തമന്റെ മുഖത്ത് നിഴലിച്ചു. ഇടം കൈയ്യിലെ ബീഡി വലം കൈയ്യിലേക്ക് മാറ്റിയതിനു ശേഷം ഇടം കൈ കാലുകള്‍ക്കിടയില്‍ തിരുകി ഉത്തമന്‍ പറഞ്ഞു, ഏയ് അതൊരു ചെറിയ മുറിവ്.

ചെറിയ മുറിവോ? തന്റെ കയ്യിലോ? ആ കൈയ്യൊന്ന് കാണിച്ചേ, തണുപ്പന്‍ പറഞ്ഞു.

യാതൊരു വിധ മടിയും കാണിക്കാതെ, എരിയുന്ന പാട്ടവിളക്കിനു നേര്‍ക്ക് തന്റെ ഇടത് കൈ മലര്‍ത്തി കാണിച്ചു ഉത്തമന്‍!

മുറിവിനു കാലിഞ്ചിലേറെ ആഴം! കൈതണ്ടയിലെ ഞരമ്പ് മുറിഞ്ഞത് കൂടിചേര്‍ന്നിട്ടില്ല! ചോരയുടെ നനവ് അപ്പോഴും ആ മുറിവില്‍ കാണാം! കൈയ്യിലൊരു തുന്നല്‍കെട്ടില്ലയെന്നതോ പോട്ടെ! ഒരു തുണി കൊണ്ട് പോലും കെട്ടിയിട്ടില്ല!

ഇത്തരം ഒരവസ്ഥയില്‍ ഒരാളെ കണ്ടാല്‍ സാധരണക്കാരനായ ഒരാള്‍ക്ക് തോന്നുന്ന സംശയങ്ങളൊക്കെ എനിക്ക് തോന്നി, പക്ഷെ എന്റെ സംശയങ്ങളേക്കാളും ഇരട്ടി ചോദ്യങ്ങള്‍ ഭിഷഗ്വരന്മാരായ തണുപ്പന്റേയും, ബാബുവിന്റേയും, ഫസലുവിന്റേയും കണ്ണുകളില്‍ പ്രതിഫലിച്ചിരുന്നത് ഞാന്‍ വായിച്ചെടുത്തു.

ഇതെങ്ങിനെ സംഭവിച്ചതാ ഉത്തമാ? ചോദ്യങ്ങള്‍ തൊടുത്തത് ഞങ്ങള്‍ നാലുപേരുമൊരുമിച്ചായിരുന്നു.

ഇത് ഞാന്‍ ആത്മഹത്യചെയ്യുവാനായി മുറിച്ചതാ! നിസ്സംഗതയോടെ ഉത്തമന്‍ ഉത്തരം പറഞ്ഞു?

എപ്പോള്‍? എന്തിന്? എങ്ങിനെ? വീണ്ടും ചോദ്യങ്ങളുടെ ശരവര്‍ഷം!

പറയാം, ഞാന്‍ എല്ലാം പറയാം.

വീണ്ടും കണ്ണുകളുമടച്ച് ഉത്തമന്‍ കിതക്കാന്‍ തുടങ്ങി. കണ്ണുകള്‍ അടഞ്ഞിട്ടായിരുന്നുവെങ്കിലും മുഖത്ത് മിന്നിമറയുന്ന ഭാവങ്ങളേറേയും പൈശാചികമായിരുന്നു!

62 comments:

കുറുമാന്‍ said...

"കോന്നിലം പാടത്തെ പ്രേതം - ആറ്"

ഈ അധ്യായത്തോടെ തീര്‍ക്കാം എന്ന് കരുതിയതാ‍ണ്. പക്ഷെ തീ‍രില്ല എന്നെനിക്കുറപ്പാ‍യതിനാ‍ല്‍ മറ്റൊരു അധ്യായത്തില്‍ (ഒരു പക്ഷെ രണ്ട്) അവസാനിപ്പിക്കാ‍ം എന്ന് കരുതുന്നു.

Ziya said...

ഞെട്ടിവിറക്കുന്ന കയ്യാലെ കയ്യോടൊരു തേങ്ങ! ഠെ ഠെ ഠേം!!!!

ഇനി വായിച്ച് പേടിച്ച് ബോധം പോയില്ലെങ്കില്‍ വീണ്ടും കമന്റാം...
ഭയാശങ്കകളോടെ,
സസ്നേഹം...

എന്റമ്മച്ച്യേ..........

ഞാന്‍ ആചാര്യന്‍ said...

ഠേ...

പടാര്‍ !!

പടാര്‍ !!

പടാര്‍ !!

പടാര്‍ !!

പടാര്‍ !!

പടാര്‍ !!

പ്രേതം സൂപ്പറാകുന്നു

[ nardnahc hsemus ] said...

ഹഹ... ഹൊ ഹോ ഹഹ ....
ഈ കണ്ണി ഇപ്പൊഴൊന്നും കൂടുന്ന പ്രശ്നമില്ല!!!
:)

ഒരേ ജാതി കള്ളുഷാപ്പില്‍ ഒരേ ജാതി ചിന്തിയ്ക്കുന്ന കൂട്ടുകാര്‍ ഒരേ ജാതി വെട്ടിരുമ്പ് സാധനങള്‍ ഇങ്ങനെ യാതൊരു കണ്ട്രോളുമില്ലാതെ തേവിയാല്‍ ഇതു പോലെ എല്ലാവര്‍ക്കും ഒരേ ജാതി ഭ്രമം വന്നെന്നും വരാം!! ല്ലേ? :)

എന്നാലും കുറുമാനേ, ആ അവസാന വാക്ക് ഞാന്‍ റിപീറ്റ് ചെയ്ത് പറയ്യാ, ഇതിത്തിരി പൈശാചികമായിപ്പോയി!!!

;)

അനില്‍ ആദിത്യ said...

ഇതു ഏഷ്യാനെറ്റിലോ സൂര്യയിലോ ഒരു മെഗാ പ്രേത സീരിയലാകാനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്.

കാപ്പിലാന്‍ said...

പേടിച്ചു കുറുമാനേ ..അപ്പോഴേ ഞാന്‍ പറഞ്ഞതല്ലേ ആ ഉത്തമന്‍ ശരിയല്ല .അതായിരിക്കും പ്രേതം എന്ന് .ശരി നടക്കട്ടെ .
ഈ ആചാര്യന്‍ എന്താ .തേങ്ങാ അടിയുടെ കോണ്ട്രാക്റ്റ് എടുത്തിട്ടുണ്ടോ ? പതിനെട്ടാം പടി മുഴുവന്‍ തേങ്ങാ ആണല്ലോ :):)

Sherlock said...

waiting...:)

Pongummoodan said...

ഉൾക്കിടിലത്തോടെ കാത്തിരിക്കുന്നു..

Pongummoodan said...

ആടുത്ത ഭാഗം ഉടൻ തന്നെ ആയിക്കോട്ടെ...

Sarija NS said...

കുറുമാന്‍‌ജീ ,
ഉറപ്പ് ഇത് ചാനലുകാര്‍ കൊണ്ടു പോകും. ന്നാലും മനുഷ്യന്‍റെ ക്ഷമക്കൊരതിരൊക്കെ ഉണ്ടട്ടൊ. അതിപ്പൊ ആറാമത്തെ അതിര്‍ത്തിയിലാ നില്‍ക്കുന്നെ. സൂക്ഷിച്ചോ

krish | കൃഷ് said...

ഇതെവിടെ തീരാന്‍. കള്ളുകുപ്പികള്‍ തീര്‍ന്നുകൊണ്ടിരുന്നാലും ഈ കഥ ഈ അടുത്തകാലത്തൊന്നും തീരൂല്ലാ. അല്ലാ തീര്‍ക്കൂല്ലാ.
(അവസാനം വരുന്ന ആ ‘പ്രേത’ത്തിനു ഒരു കുപ്പി കള്ള് ബാക്കി വെക്കണേ)

അനില്‍@ബ്ലോഗ് // anil said...

ബുഹാ ഹാ ഹാ....
ഇതു കലക്കി.

അടിച്ച കള്ളൊക്കെ ഇറങ്ങിയല്ലോ കുറുമാനെ,
ഉറങ്ങാനിനി വേറെ കുടിക്കണം.

ഒരു നോവലിനു സാദ്ധ്യതയുണ്ട്,കളയല്ലെ.

മാണിക്യം said...

കോന്നിലം പാടത്തെ പ്രേതം,
ഇതിവിടേം തീര്‍ന്നില്ല......
കഥയുടെ മട്ട് മാറി ,
ഗൌരവം വന്നു തുടങ്ങി ...
ബാക്കി.. എന്നാ ഏഴാം ഭാഗം?

പറയാം, ഞാന്‍ എല്ലാം പറയാം.........
ഉത്തമാ എപ്പോള്‍?
എപ്പോള്‍ തീ‍രും എന്നു ചോദിക്കുന്നില്ലാ മുടങ്ങാതെ ഇട്ടാല്‍ മതി :)
കമന്റ് 13 എന്റെതായോ?

വിനുവേട്ടന്‍ said...

കുറുമാനേ ഇതൊക്കെ വെറും സൂചനാ പ്രേതങ്ങളാ ... അടാട്ടല്ലേ വീട്‌ വാങ്ങിയിരിക്കുന്നത്‌? അവിടെ പഴയ മനകളുണ്ടായിരുന്ന സ്ഥലങ്ങള്‍ ധാരാളമുണ്ട്‌. കരുവാത്തി ആത്മഹത്യ ചെയ്ത കിണറും മറ്റുമായി ധാരാളം സ്കോപ്പുണ്ട്‌ ... കരിപ്പായാല്‍ പുറത്തിറങ്ങാതിരിക്കുന്നതാ നല്ലത്‌ ... ഹി ഹി ഹി ...

മുസാഫിര്‍ said...

ആ ഉത്തമനല്ലെങ്കിലും ആള് ശരിയല്ല എന്ന് എനിക്ക് ആദ്യമേ തോന്നിയിരുന്നു.അല്ല കൂടെയുള്ളവര്‍ ചിലരും കണക്ക് തന്നെ.പ്രേതം പിടീച്ചിലെങ്കിലേ അത്ഭുതമുള്‍ള്ളൂ.സംഗതി എന്തായാലും കൊഴുക്കുന്നുണ്ട്.

siva // ശിവ said...

പാവം ഉത്തമന്‍...എല്ലാവരും കൂടി അയാളെ പ്രേതം ആക്കുന്നു...

മഴത്തുള്ളി said...

പ്രേതമാന്‍.............. സോറി കുറുമാന്‍........ :-(

ഇന്നുറക്കമില്ല. ഡ്രാക്കുള വായിച്ചിട്ടു പോലും സുഖമായി മൂടിപ്പുതച്ചുകിടന്നുറങ്ങി.

തണുപ്പാ, കുറുമാനേ എന്നുള്ള പ്രേതവിളികള്‍ ഈ അന്ധകാരത്തിന്റെ കൂരിരുട്ടില്‍ മാറ്റൊലിക്കൊള്ളുന്നു.

ലൈറ്റിട്ടു കിടക്കാം. അതേയുള്ളൂ ഇനിയൊരു വഴി :-(

(ആത്മഗതം : ആ ഉത്തമന് വാചകമടിച്ചിരിക്കുന്ന സമയം അവിടൊരു തട്ടുകട, സോറി, കള്ളുഷാപ്പ് തുടങ്ങായിരുന്നു) വിവരമില്ലാത്ത പ്രേതോത്തമന്‍ :(

കനല്‍ said...

പ്യാടിപ്പിക്കുവല്ലേ?....

ഇതൊന്നും സംഭവിച്ചതായിരിക്കാന്‍ വഴിയില്ല.
അങ്ങനെ എനിക്ക് വിശ്വസിച്ചേ പറ്റൂ. നാട്ടിലെ എന്റെ ജന്മഗ്യഹത്തിന്റെ മുറ്റത്തിറങ്ങി നോക്കിയാല്‍ ശവക്കല്ലറകളുടെ കുരിശുകള്‍ കാണാം.

ഇതൊക്കെ സംഭവിച്ചതാന്ന് വിചാരിച്ചാല്‍ അറ്റാച്ചഡ് ബാത്ത് റൂമില്ലാത്ത ഈ പഴയ വീട്ടില്‍ താമസിക്കുന്ന ഞാന്‍ രാത്രിയെങ്ങാനും സംഗതി നിര്‍വഹിക്കാന്‍ തോന്നിയാല്‍ എന്തു ചെയ്യും?

കുറുമാന്‍ ചേട്ടാ പ്ലീസ്, ഇതൊക്കെ ചുമ്മാതാന്ന് അവസാനം സമര്‍ത്ഥിക്കണേ...

ചാണക്യന്‍ said...

ശോ ഞാനിത്തിരി ഓവറായിപ്പോയി...അപ്പോ പ്രേതം വന്നോ...
ആരെങ്കിലും പറഞ്ഞു താ...ശരിക്കും പ്രേതം എപ്പഴാ വന്നത്?
കുറുമാനെ ഒന്നൂടെ ഒഴിക്കട്ടെ?

ശ്രീ said...

കഥ കൂടുതല്‍ മുറുകി വരുന്നു...
:)

ശ്രീനാഥ്‌ | അഹം said...

ച്ഛായ്‌! കണ്‍ഫ്യൂഷനായാല്ലോ...

ശരിക്കും ആരാ, ഏതാ, എവിടാ പ്രേതം...

കാത്തിരിന്നു കാണാം ലെ...

തോന്ന്യാസി said...

കുറുവണ്ണാ....നെഞ്ചിടിപ്പ് കൂടുന്നു.....

ശ്ശോ, അര്‍ജ്ജുനപ്പത്ത് അറിയാവുന്നരുണ്ടെങ്കില്‍ പെട്ടന്നു പറഞ്ഞു തരൂ......പ്ലീസ്....

പൊറാടത്ത് said...

കുറൂമോനേ.. കുറുക്കാ.. പറ്റിയ്ക്കത്സിന് ഒരതിര് വേണം..നാല്, അഞ്ച്, ആറ്......:)

ഉത്തമൻ ആയിരിയ്കില്ല്യ പ്രേതം അല്ലേ...!! പ്രേതം വീഡി വലിയ്ക്ക്യോ?!!

G.MANU said...

ടെന്‍ഷന്‍ ടെന്‍ഷന്‍..

നെക്സ്റ്റ് പെട്ടെന്ന്...

ആവനാഴി said...

ഞെട്ടിത്തെറിച്ചുപോയി! ഹൊ!
ഇനി പ്രേതം വരുമ്പോഴോ?

:: VM :: said...

[വീണ്ടും കണ്ണുകളുമടച്ച് ഉത്തമന്‍ കിതക്കാന്‍ തുടങ്ങി. കണ്ണുകള്‍ അടഞ്ഞിട്ടായിരുന്നുവെങ്കിലും മുഖത്ത് മിന്നിമറയുന്ന ഭാവങ്ങളേറേയും പൈശാചികമായിരുന്നു!]

ഉത്തമന്‍ താടിവേഷം ചെയ്യുന്ന കലാകാരനായിരിക്കണം! ഷുവര്‍ ;)

മിക്കവാറും സുമേഷ് പറഞ്ഞ പോലെ അടിച്ച ബ്രാന്‍ഡിന്റെ പെശകാവാനേ സാധ്യതേയുള്ളൂ ;)

:: VM :: said...

ബൈ ദ ബൈ മിസ്റ്റര്‍ കുറുമാന്‍
സംഭവം ഇപ്പ ഒന്നു മുറുകിയിട്ടുണ്ട് ;)

ഈ ലക്കം ചില മുന്‍ ലക്കങ്ങളെപ്പോലെ (പ്രത്യേകിച്ച് ആദ്യ 2-3 ലക്കങ്ങള്‍) അതിസുന്ദരമായ ബോറിങ്ങ് ആയിരുന്നില്ല..

എത്ര ലക്കം വേണമെന്നു താന്‍ തന്നെ തീരുമാനിച്ചാ മതി.. ഓരോ ലക്കവും അവസാനം അടുത്ത ലക്കത്തോടെ അവസാനിപ്പിച്ചേക്കാം എന്നു പറഞ്ഞ് വായനക്കാര്‍ക്ക് പ്രതീക്ഷ കൊടുക്കരുത്!

രാത്രി സ്പനത്തില്‍ വന്ന് എന്റെ ചോര കുടിക്കരുത്, ഓ- ഗ്രൂപ്പ, കിട്ടാന്‍ വളരേ ബുദ്ധിമുട്ടാ ;)

എതിരന്‍ കതിരവന്‍ said...

ഇതിലൊരു ബയങ്കര ട്വിസ്റ്റ് ഉണ്ട്. കുറുമാന്‍ തന്നെയാണു പ്രേതം. ആ ദിവസങ്ങളില്‍ കുറുമാന്‍ യൂറോപ്പിലായിരുന്നു.

ഹും...നെട്ടൂരാനോടാണോടാ കളി?

സഹയാത്രികന്‍...! said...

കുറു ഏട്ടാ....
ഇതിത്തിരി കടന്ന കൈയ്യായിപ്പോയി...എത്ര നാളെന്നു വച്ചാ പുതിയ പോസ്റ്റിനു വേണ്ടി കാത്തിരിക്കുന്നെ....എന്നിട്ട് ഇതിലും പാവം പ്രേതത്തെ പറ്റിച്ചു.
പിന്നെ ഈ പോസ്റ്റില്‍ ഇത്തിരി നിരാശപ്പെടുത്തി...പഴേ ആ ഒരു ഗുമ്മില്ല ഇതിന്.
അടുത്ത പോസ്റ്റില്‍ പഴേ ഫോമിലേക്ക് തിരിച്ചു വരണം ok.

smitha adharsh said...

അതെ..അടുത്തത് വായിക്കാന്‍ വരാം

Kaippally said...

ഭാവനയുടെ കാര്യത്തിൽ രാഗേഷ് മറ്റെല്ലാരെക്കാളും മുന്നിൽതന്നെയാണു്. പക്ഷെ അവതരണം കുറച്ചുകൂടി മെച്ചപ്പെടുത്തണം എന്നാണു് എന്റെ അഭിപ്രായം.

ഈ കഥ അല്പം confusing ആണോ എന്നൊരു തോന്നൽ. സാധാരണ കഥകൾക്ക് ആവശ്യമുള്ള ഉദ്ധരണികളും മറ്റു് Punctuationsഉം ഉപയോഗിക്കാൻ ശ്രമിക്കണം. എന്നാൽ എന്നേപ്പോലുള്ളവർക്ക് വായിക്കാൻ അല്പം സൌകര്യമുണ്ടായിരുന്നു.
ഒരു dialogueന്റെ orginഉം terminationഉം വ്യക്തമായിരിക്കണം. ഇതു് കുറുമാന്റെ ശൈലി എന്നു് പറഞ്ഞാൽ പിന്നേ ഭാഷ പരിജ്ഞാനമില്ലാത്ത എന്നേപ്പോലുള്ളവർക്ക് ഇതു് മനസിലാക്കാൻ പ്രയാസമായിരിക്കും.

ഉദാഹരണം ഈ paragraph ശ്രദ്ദിക്കു:
ഷെഡിന്റെ മുന്നിലെത്തിയതും, തണുപ്പന്‍ കൈവരിയില്‍ പിടിച്ച് മുകളിലേക്ക് കയറിയതും ഏതാണ്ട് ഒരേ സമയത്തായിരുന്നു. എന്നെ കണ്ടതും, ഒരു ജാതി മറ്റേ പണി കാട്ടരുതു കുറുമാനെ താന്‍. തണുപ്പാ തണുപ്പാന്ന് കാറി വിളിച്ച് എന്നെ ഇങ്ങോട്ട് വരുത്തി, ഒന്ന് പിടിച്ച് കയറ്റിഷ്ടാന്ന് പറഞ്ഞ് കൈതന്നിട്ട് എന്തിനാടോ താന്‍ എന്നെ വെള്ളത്തിലേക്ക് വലിച്ചിട്ടത്? എന്നിട്ട് താന്‍ കരക്കും കയറി!

ഇതിൽ ഉദ്ധരണികൾ ഇല്ലാത്തതിനാൽ വായനക്ക് ഒഴുക്ക് നഷ്ടപ്പെടുന്നു.ഇതിനേക്കാൾ നല്ല രീതിയിൽ കുറുമാനു് എഴുതാൻ കഴിയും എന്നു് എനിക്ക് പൂർണ്ണ വിശ്വാസമുണ്ടു്.

സന്തോഷ്‌ കോറോത്ത് said...

ഇന്നലെ രാത്രി 1 മണി വരെ ഓഫീസിലായിരുന്നു.വീട്ടിലേക്ക് വരുന്ന വഴിക്ക് ഇന്നു ബ്ലോഗുകള്‍ ഒന്നും നോക്കീലല്ലോ, ഇത്തിരി നേരം അതൊക്കെ നോക്കീട്ട് കിടക്കാം എന്ന് വിചാരിച്ചതും പെട്ടന്ന് മനസ്സില്‍ ഒരു സംശയം വന്നു!!കുറുമാന്‍ പ്രേതത്തിന്റെ ബാക്കി എഴുതിക്കലയുമോ? ഹേ..അതിന് വഴി ഇല്ല എന്നൊക്കെ തന്നെത്താന്‍ സമാധാനിച്ച് ബ്ലോഗ് സേര്ച്ച് എടുത്ത് ഒരു ലിന്കില്‍ ക്ലിക്ക് ചെയ്തു. By mistake, keralainside എന്നോ മറ്റോ ഉള്ള ഒരു ബ്ലോഗ് ലിസ്റ്റില്‍ എത്തി! ആദ്യമായിട്ടാ അങ്ങനെ ഒരു സാധനം കാണുന്നത് - അതിലതാ കിടക്കുന്നു പ്രേതം!!!!!!!!!!!!!!! അപ്പൊ തന്നെ കമ്പ്യൂട്ടര്‍ shutdown ചെയ്തു കിടന്നു! ഇത്തിരി കഴിഞ്ഞപ്പോ ആരോ പതിഞ്ഞ സ്വരത്തില്‍ - "കോറോത്തെ കോറോത്തെ, ബ്ലോഗ് വായിച്ചില്ല അല്ലെ' - എന്ന് പറയുന്നു !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!! ചാടി എഴുന്നേറ്റു വിളക്ക് കത്ത്തിച്ചപ്പോ ആരെയും കാണാനില്ല !!!! എനിക്കെല്ലാം മനസിലായി !!!!! കുറുമാന്‍ തന്നെ പ്രേതം!!!!!!!!!!!!!!!!!!!!!!! കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു നെറ്റ് കണക്ട് ചെയ്തു ഒറ്റ ഇരിപ്പിന് മുഴുവന്‍ വായിച്ചു :):)... അത് കഴിഞ്ഞു പേടി മാറാന്‍ ജബ്ബാര്‍ മാഷിന്റെ ബ്ലോഗില്‍ പോയി ആദ്യത്തെ 7 പോസ്റ്റും 7 കമന്റും തള്ളി(ഒഴിവാക്കി), 7 പോസ്റ്റും വായിച്ചു കിടന്നുറങ്ങി!

ഞാന്‍ ആചാര്യന്‍ said...

കുറുമാ, ടൈറ്റില്‍ അസലായി... കാര്‍പാത്യന്‍ മലഞ്ചെരിവുകള്‍ ഓര്‍മ വരുന്നു (?)..

ചെന്നായ്ക്കളുടെ ഓലിയിടല്‍ കൂടി ഒന്നു രണ്ട് ഓഡിയോ ഫയല്‍ ആയി സെറ്റു ചെയ്യാമോ... എന്നാല്‍ മോര്‍ സൂപ്പറാവും...

തല്‍കാലം ഒരു ഓലിയിടല്‍ ഇതാ പിടിച്ചോ..

"ഹൗ..ഹൂ...ഹൂഹൂഹൂഹൂഹൂഹൂഹൂ.........യ്..."

സമയം അര്‍ദ്ധരാത്രി പന്ത്രണ്ടു മണീ... എങ്ങും നിശബ്ദത.. കുറുമാന്‍ ടൈപ്പടിച്ചു തുടങ്ങീ..

"കോന്നിലമ്പാടം പ്രേതം - ഭാഗം.."

കഥ സൂപ്പറായി നീളട്ടെ... ശോ..പേടി തോന്നുന്നു

:: VM :: said...

യെന്റമ്മച്ചീ..
ബ്ലോഗിന്റെ പുതിയ ടൈറ്റില്‍ ഇമേജ് കണ്ട് ഞ്യായങ്ങ് പേടിച്ച് കെട്ടാ.. ഒരു ബ്രാം സ്റ്റോക്കര്‍ ഇഫക്റ്റ് ;)\

ഈ ഇമേജ് പ്രേതം സീരീസ് സ്പെഷല്‍ ആണോ? പ്രേത സീരീസ് കഴിഞ്ഞാല്‍ ഈ ഇമേജ് മാറ്റുമോ? അതോ ഇനി പ്രേത കഥകള്‍ മാത്രമേ എഴുതുന്നുള്ളൂ എന്നിങ്ങനെ ഒരു പാട് ചോദ്യങ്ങള്‍ മനസ്സിനെ പിടിച്ചുലക്കുന്നു!

മലമൂട്ടില്‍ മത്തായി said...

കഥക്ക് ഒരുഷാര്‍ വന്നു. ഇനിയും പോരട്ടെ.

Ziya said...

കുറൂ...
Happy Birthday to you....

Many many returns of the day....

(ആരുമറിയാണ്ട് “പ്രേതങ്ങളോടൊപ്പം” പിറന്നാളോഘോഷിക്കുന്ന കുറുമാന ആശംസകളോടെ...:) )....

ഞാന്‍ ആചാര്യന്‍ said...

ബേര്‍ത് ഡ്യായ് ആണോ ക്യുറൂമാ...

മ്യെനി ഹ്യാപ്പി റിട്ടേണ്‍സ് ഓഫ് ദ് ഡേയ്..


"ഹൗ...ഹൂ ഹൂ ഹൂ ഹൂ......യ്"

[ nardnahc hsemus ] said...

അതാരാ അവിടേ ബ്രോക്കറെന്നോ സ്റ്റോക്കെന്നോ ഒക്കെ പറേന്നേ? ??
20000+ ഉണ്ടായിരുന്ന ഇന്ത്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റിപ്പോ 10000 ത്തില്‍ താഴെയാ... അപ്പൊ അതും പ്രേതം ഇഫക്റ്റാന്നോ? അയ്യോ!!!!

:: VM :: said...

ഭാഗ്യം!

അരാ "ബ്രാ"യുടെ കാര്യം പറയുന്നേ എന്നൊന്നും ചോദിച്ചില്ലല്ലോ സുമേഷ് ;) അതു തന്നെ വല്യ കാര്യം :)

കനല്‍ said...

ജന്മ ദിനാശംസകള്‍ കുറുമാന്‍ ചേട്ടാ...

എവിടാ പാര്‍ട്ടി, അറ്റ്ലീസ്റ്റ് വന്ന് തിന്ന് (കുടിച്ചു) മുടിപ്പിക്കാന്‍ സാധിക്കുന്ന എന്നെ പോലെയുള്ള പഹയന്മാരെ ഒന്ന് ക്ഷണിച്ചുകൂടെ?

ഇനിയിപ്പും ആ ഔപചാരികതയൊന്നും വേണ്ട
എവിടാന്ന് പറഞ്ഞാമതി!

Mr. K# said...

പിറന്നാളാശംശക‌‌ള്‍.

Rare Rose said...

എന്റമ്മോ..ഇവിടെ ഹെഡര്‍ വരെ ഒരു ഭീകരാന്തരീക്ഷത്തിലാണല്ലോ...ഉത്തമന്‍ ആത്മഹത്യ ചെയ്തതെന്തിനു..??..ഉത്തമന്‍ തന്നെയാണു പ്രേതം എന്നു വിശ്വസിച്ചു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു...

ജിവി/JiVi said...

ഉദ്വേഗജനകമായത് ഇപ്പോഴാണ്. എത്ര നീട്ടിയാലും ഈ ടെമ്പോ വിടല്ലേ.

[ nardnahc hsemus ] said...

ഇടിമാഷേയ്...
‘ബ്രാ..’ എന്നല്ല, “..... ബ്രാല് വെള്ളത്തില്‍“ എന്നല്ലേ, അതും കോന്നിലം പാടത്തെ!!

;)

Anonymous said...

പ്രിയ ബൂലോഗവാസികളെ.....
കുറുമാന്‍ജി വളരെ പ്രയാസപ്പെട്ടു എഴുതുന്ന ഒരു പ്രേതകഥ ആണിത് ......
അദ്ദേഹത്തെ ഇതു പൂര്‍ത്തിയാക്കാന്‍ അനുവദിക്കു.....
ഒരു ഫുള്ളിനു ഒരു ലക്കം ആണ് കണക്കു......
അതായതു 6 ഫുള്‍ തീര്ന്നു..........
ഒരു മൂന്നു ഫുള്ള് കൂടി തീരുമ്പോള്‍ അദ്ദേഹം ഇതു ഒരു കരക്ക്‌ അടുപ്പിക്കും ..........
ഇതു ഞങ്ങള്‍ തമ്മിലുള്ള ഒരു അഗ്രിമെന്റ് ആണ് ......
( കോന്നിലം പാടത്തെ പ്രേതം!!!!!!!!!!!!!!!!!!!!...........ഞാനല്ല ഉത്തമന്‍ .........)

Anonymous said...

ഇതാണ് കുറുമാന്‍ കണ്ട മുറിവ് ...................
http://i38.tinypic.com/2dlmd1i.jpg

Anonymous said...

സമയം അര്‍ദ്ധരാത്രി പന്ത്രണ്ടു മണീ... എങ്ങും നിശബ്ദത.. കുറുമാന്‍ ടൈപ്പടിച്ചു തുടങ്ങീ..

"കോന്നിലമ്പാടം പ്രേതം - ഭാഗം.."
....................................
....................................
................................
എ സി യുടെ തണുപ്പില്‍ കൈവിരലുകള്‍ മരവിക്കുന്നു ..........................
മുകളില്‍ കറങ്ങുന്ന ഫാനിന്റെ താഴത്തെ convex മിര്രോരില്‍ മുറി മുഴുവന്‍ കാണാം..........
പുറത്തു മന്ദമാരുതന്‍ ആഞ്ഞുവീശി ....................
............................................
...................................
ബാക്കി അടുത്ത ആഴ്ച എഴുതാം...............
(ഭാര്യ ചീത്ത വിളിക്കുന്നു..............സോറി ................)

Unknown said...

prasava vedhana anubhvikkunna kurumane njan kanunnu. dubail early morningil irangiyal prethathe kanam ennu paranju innu pattichallo???purathu kathuninnathu veruthe....

Kaithamullu said...

പ്രേത ടൈറ്റില്‍ കലക്കന്‍!
(ഉള്ളടക്കത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കുമോ?)

Visala Manaskan said...

ഡാ കുറു, എന്തോന്നാഡേയിത്? അടുത്തൊന്നും ഡിക്ലയര്‍ ചെയ്യണ ലക്ഷണമില്ലല്ലോ ചുള്ളാ. ഇനിയിപ്പോള്‍ നിങ്ങള്‍ കോമ്പ്രമൈസായി കളി ഡ്രോ ആകുമോ?? :)

സംഗതി എയിമാവുന്നുണ്ട്.

ഓടോ: കുറുമാന്റെ ഉത്തമന്‍ വഴി, നമ്മുടെ തമന്‍(ഉ) വിന് ഒരു പ്രേത ഇമേജ് വന്നുവോ എന്നൊരു സംശയം.

തമനുവിനെ ഓര്‍ക്കുമ്പോള്‍ എനിക്ക് ഒരാവശ്യവുമില്ലാതെ കോന്തിലം പാടത്ത് കുന്തിച്ചിരിക്കുന്ന ഉത്തമനെ ഓര്‍മ്മ വരുന്നു.

‘ഹെഡ്‘ തകര്‍ത്തുട്രാ കുറൂ.

എതിരാനേ... ഹും.. നെട്ടൂരാനോടാനോഡാ കളീ!

ninav said...

പ്രദീപ്ചോന്‍:
രാജാവേ,അടിച്ചാല്‍ ഇങ്ങനെ ഒക്കെ തോന്നിപ്പിക്കുന്ന ബ്രാന്‍ഡ് കിട്ടുന്ന ബാറെതാ ത്രിശ്ശുര്???

പിരിക്കുട്ടി said...

ee kurumaan....
hmmmmmmmmmmmmmmmmmmmmmmmmmmmmmmmmmm

ദിലീപ് വിശ്വനാഥ് said...

വായിച്ചു... അടുത്ത നാട്ടില്‍ പോക്ക് ഒന്നു നേരത്തേ അറിയിക്കണേ... കോന്നിലം‌‌പാടത്ത് പോയിട്ടു തന്നെ കാര്യം...

അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

അരുണ്‍ കരിമുട്ടം said...

പേടിപ്പിക്കല്ലേ കുറുമാനെ.അബദ്ധത്തില്‍ വായിച്ചും പോയി ഇനി രാത്രിയില്‍ കിടന്നു ഉറങ്ങുമ്പോഴാ പ്രശ്നം.

nandakumar said...

ഒറ്റയിരുപ്പില്‍, വായിക്കാതെ വിട്ട അവസാന രണ്ടു ഭാഗങ്ങളും വായിച്ചു. ആദ്യ ഭാഗങ്ങളേക്കാല്‍ കൂടുതല്‍ ഉഷാറായി വരുന്നുണ്ട്.
ചുമ്മാ പേടിപ്പിക്കല്ലേ ആശാനെ, കോന്നിലം പാടം വഴി എനിക്കിടക്ക് പോകേണ്ടതാ...

മൃഗീയം...പൈശാചികം... :) തുടരൂ...

Anonymous said...

മുന്നറിയിപ്പ്: ചങ്കുറപ്പൂള്ള ബ്ലാഗേഴ്സിനു മാത്രം:


ദേണ്ടെ കിടക്കുന്നു, പ്രേതം ലൈവ് ഫ്രം തിര്വന്തോരം...

ഹൈമവതിയുടെ...

കുറുമാ വേഗം എഴുതിക്കോ, കൊറേ പ്രേതങ്ങള്‍ ടിക്കറ്റെടുത്തു ക്യൂവിലാണ്...

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

കുറുമാനെ - അഭിനന്ദനങ്ങള്‍.
കോന്നിലം പാടത്തെ പ്രേതം - അടിപൊളിയാകുന്നുണ്ട്. ആറിലും അവസാനിച്ചില്ല. കുപ്പികള്‍ ഇനിയും സ്റ്റോക്കുണ്ടല്ലെ?

ഇനിയിപ്പൊ ബൂലോഗം മുഴുവന്‍ പ്രേതങ്ങളെക്കൊണ്ടുനിറയുമോ എന്നാ പേടി? ഓരോ ബ്ലോഗറും സ്വന്തം പ്രേതാനുഭവങ്ങള്‍ മാത്രം എഴുതിയാല്‍ മതിയല്ലൊ?
ടീ വി ചാ‍നലുകളില്‍ കണ്ടില്ലെ ഒരു പ്രേതകഥ ഹിറ്റായപ്പോള്‍ എല്ലാ ചാനലുകളിലും തുടങ്ങി, അട്ടഹാസങ്ങളും കൊലവിളികളും.
പല ബ്ലോഗര്‍മാരും ലീവെടുത്തിരുന്ന് പ്രേതകഥാ രചനയില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നാണ് ഒടുവില്‍ കിട്ടിയ വാര്‍ത്ത.

വിനുവേട്ടന്‍ said...

കുറുമാനേ ... ചുമ്മാ മനുഷ്യനെ ടെന്‍ഷനടിപ്പിക്കാതെ ബാക്കിയും കൂടി പെട്ടെന്ന് പറയ്‌ ... എത്രയാന്ന് വച്ചാ ഇങ്ങനെ കാത്തിരിയ്ക്ക്യാ...

http://thrissurviseshangal.blogspot.com/

പാരസിറ്റമോള്‍ said...

ഹെണ്റ്റമ്മേ...... പ്യാടിപ്പിച്ചു കളഞ്ഞല്ലോ

lone-coder said...

Keep writing ... keep the speed and flow.... thanks a lot for sharing your thoughts in a nicest way to reader.
Happy birthday to you.....

ഞാന്‍ ആചാര്യന്‍ said...

കുറുമാ, ദേ മനുഷ്യന്‍റെ ക്ഷമയ്ക്കുമുണ്ട് അതിര്... നാളെ വെള്ളി.. വ്വേറ് ഇസ് പ്രേതം?

Abdul hakkeem said...

kidilolkkidilan..........