ഹലോ, ഡാ ഇത് ഞാനാ , ആദികുറുമാന്
ചേട്ടന് പറയ്.
അതേ, ഞാന്‍ അടുത്ത ആഴ്ച നാട്ടിലേക്കു പോകുന്നുണ്ട്. കൂടെ ഒരു അഞ്ചെട്ടു സായിപ്പും, ആറേഴു മദാമ്മാസും ഉണ്ട്. ഗോഡ്സ് ഓണ്‍ കണ്ട്രി അവര്‍ക്ക് കാണണമത്രെ.
അപ്പോള്‍, ചുരുക്കം പറഞ്ഞാല്‍ ചേട്ടന് അവരെ തലയാക്കി, ഓസ്സിനു നാട്ടില്‍ പോകുന്നൂന്ന് പറയ്.
അതത്ര തന്നെ. പിന്നെ പറ്റിയാല്‍ നീ വാ. മധ്യകുറുമാനും, ഡൊമിനിയും എല്ലാം നാട്ടിലുണ്ടല്ലോ. നമുക്കൊന്നടിച്ചു പൊളിക്കാം. എല്ലാ സ്ഥലത്തും കറങ്ങുകയും ചെയ്യാം.
അതിന് ഞാന്‍ നാട്ടില്‍ പോയി വന്നിട്ട് ആറുമാസം പോലും ആയില്ലല്ലോ?
അതൊന്നും സാരല്ല്യ. നീയാരാ മൊതല്? ഒന്നു ട്രൈ ചെയ്ത് നോക്ക്.
ശരി നോക്കാം. എന്നാ പിന്നെ ബൈ ബൈ.
ആദി കുറുമാന്, വിഷം തലക്കകത്ത് കുത്തിവച്ച ആ നിമിഷം മുതല്‍ എങ്ങിനെ നാട്ടില്‍ പോകണം എന്നു മാത്രമായി എന്റെ ചിന്ത.
വിഷയം കുറുമിയെ അറിയിച്ചാല്‍, കുറുമി ഇടങ്കോലിടും എന്നതിന് സംശയം ബില്ക്കുല് നഹി.
എങ്ങനെ സൂത്രത്തില്‍ ലീവൊപ്പിച്ച് നാട്ടിലേക്ക് പോകാം എന്ന് ഞാന്‍ തലപുകഞ്ഞാലോചിച്ചു. തല പുകഞ്ഞു പുകഞ്ഞു ചാരമായതു മിച്ചം.
സഹായത്തിനായി ഞാന്‍ ഗൂഗ്ളി നോക്കി, നോ രക്ഷ. വിക്കി നോക്കി. വിക്കി വിക്കി കൊഞ്ഞപ്പു വന്നതല്ലാതെ ആശയം വന്തതേയില്ലൈ.
ആദ്യമായ്, വിദുരരോടോ, ചാണക്യനോടോ, ശകുനിയോടോ ചോദിക്കൂ എന്ന ഒരു ബ്ലോഗില്ലാത്തതിന്റെ വിഷമം ഞാന്‍ അനുഭവിച്ചറിഞ്ഞു.
ദിവസങ്ങള്‍ രണ്ടുമൂന്നെണ്ണം കൊഴിഞ്ഞു വീണു ചിന്നി ചിതറി. എന്റെ തലയിലെ മുടികള്‍ പിന്നേയും കൊഴിഞ്ഞു വീണു.
നാട്ടിലേക്ക് പോക്കും, സായിപ്പ്, മദാമ്മമാരുമൊത്തുള്ള കറക്കവും ഒരു നടക്കാത്ത സ്വപ്നമാകും എന്ന് ഞാന്‍ ഉറപ്പിച്ചതിന്റെ പിറ്റേ ദിവസം രാവിലെ ഞാന്‍ ഉണര്‍ന്നപ്പോള്‍, മൂട്ടില് ഭയങ്കര വേദന. നടക്കുവാന്‍ ഭയങ്കര പ്രയാസം.
ഒരു ദിവസം കഴിഞ്ഞു, രണ്ടു ദിവസം കഴിഞ്ഞു, വേദന കൂടി കൂടി എനിക്ക് നടക്കുവാന്‍ തന്നെ പറ്റാതായി. മൂത്രം നിറഞ്ഞിട്ടും പാമ്പേഴ്സ് മാറ്റാത്ത പത്ത് മാസക്കാരി കുട്ടിയെ പോലെ ഞാന്‍, വേച്ചു വേച്ചു നടന്നു.
വേദന അസഹ്യമായിരുന്നെങ്കിലും, ഉള്ളിന്റെ ഉള്ളില്‍ ഞാന്‍ സന്തോഷിക്കുകയായിരുന്നു. മൂട്ടില് കുരു ഒരു നാട്ടില്പോക്കാക്കി മാറ്റാം എന്ന നിഗൂഡ പദ്ധതി എന്റെ ഉള്ളില്‍ ഉരുതിരിഞ്ഞതുതന്നെ ആ സന്തോഷത്തിന്റെ ഹേതു.
അന്ന് രാത്രി, വേദന അസഹ്യമായ നേരത്ത് , ഇരിക്കുകയും, നില്‍ക്കുകയും, കിടക്കുകയും ചെയ്യാത്ത ഒരു പൊസിഷനില്‍ ആസനം ബാലന്‍സ് ചെയ്ത് വണ്ടിയോടിച്ച് ഞാന്‍ റാഷീദ് ഹോസ്പിറ്റലില്‍ പോയി.
എമര്‍ജന്‍സിയില്‍ കയറി ഒരുപത്തു മിനിട്ടിന്നകം തന്നെ ഒരു കാപ്പിരി ഡോക്ടര്‍ (നമ്മുടേ അരവിന്ദന്റെ നാട്ടുകാരന്) സ്റ്റെതസ്ക്കോപ്പ് കയ്യിലിട്ട് കാലപാശം ചുറ്റുന്നതുപോലെ കറക്കി കറക്കി എന്റെ അരികിലേക്ക് വന്നു.
അസലാമു അലൈക്കും.
വാ അലൈക്കുമുസലാം.
വാട് ഈസ് ദ ബ്രോബ്ലം?
പെയിന്‍ ഇന്‍ ദ ആസ് ഡോക്ടര്‍.
ഔട് സൈദ് ഓര് ഇന്‍ സൈദ്?
ഇന്‍ സൈഡ് ഡോക്ക്ടര്‍
ഓകെ, നോ ബ്രോബ്ലം. റിമൂവ് യുവര്‍ പാന്റ് ആന്റ് അണ്ടര്‍വെയര്‍ (ഇന്‍ കേസ് ഇഫ് യു യൂസ് ഇറ്റ്) ആന്റ് ലേ ഡൌണ്‍ ഹിയര്‍.
നവ വധുവിനേ പോലെ ഞാന്‍ നാണിച്ചു മുഖം കുനിച്ചു.
കം ഓണ്‍ ലേ ഡൌണ്‍ ഹിയര്‍. കാപ്പിരി അട്ടഹസിച്ചു.
ദൈവമേ, എന്റെ ചാരിത്ര്യം എങ്ങാനും ഈ കശ്മലന് കവര്‍ന്നെടുക്കുമോ എന്ന് ശങ്കിച്ചു ശങ്കിച്ചു കൊട്ടാരത്തില്‍ ശങ്കുണ്ണിയാകുവാന് സമയമില്ലാതിരുന്നതിനാല്‍, പാന്റ്, വി ഐ പി ഫ്രഞ്ചി (ഓട്ടയൊന്നും ഇല്ലാത്തത് ധരിക്കാന്‍ തോന്നിയത് ഭാഗ്യം. അല്ലെങ്കില്‍ മാനം കപ്പലിലും, ബീമാനത്തിലും കയറിയേനെ) തുടങ്ങിയ ഐറ്റംസ് ഊരി മാറ്റി, അമേരിക്കന്‍ സൈന്യത്തിന്റെ കയ്യില്‍ കിട്ടിയ ഇറാക്കി ഫൌജിയെപോലെ, ടേബിളില്‍ സാഷ്ടാംഗ പ്രണാമം പൊസിഷനില്‍ കിടന്നു.
പിന്നിലെന്താണു സംഭവിക്കുക എന്നറിയാതെ, അതിലേറെ അടുത്ത നിമിഷത്തിലെന്തും സംഭവിക്കാം എന്ന തിരിച്ചറിവോടെ അതിവേഗം മിടിക്കുന്ന ഹൃദയവുമായി കിടന്നിരുന്ന ഞാന്‍ ഒറ്റ അലറല്‍......അയ്യോ. എന്റെ കിളി പറന്നു പറന്നു പോയി.
മൂട്ടിലെന്തോ കേറിയന്നുറപ്പ്. എന്താണെന്നുള്ള ആശങ്ക! തലയ്ക്കാകെ ഒരു മന്ദത. മരവിപ്പ്. ദൈവമേ, പത്തുമുപ്പതു വര്‍ഷം കാത്തു സൂക്ഷിച്ച ചാരിത്ര്യം കാപ്പിരിയെങ്ങാന് കവര്‍ന്നെടുത്തോ?
ഹാവൂ, കയറ്റിയ സാധനം അതെന്തായാലും ശരി, കാപ്പിരി ഊരി മാറ്റി.
ഓകെ, ചെക്കിംഗ് ഫിനിഷ്ഡ്. വെയര്‍ യുവര്‍ ക്ലോത്സ് നൌ.
എഴുന്നേറ്റതും, എന്താണ് എന്റെ മൂട്ടില് കയറിയതെന്നറിയാന്‍ ഞാന്‍ ആകാംഷയോടെ കാപ്പിരിയെ നോക്കി.
കാപ്പിരിക്കു കാര്യം മനസ്സിലായി. കയ്യിലിരുന്ന പെന്‍ ടോര്‍ച്ചിന്റെ വലുപ്പത്തിലുള്ള ലെന്‍സ് പിടിപ്പിച്ച ഒരു കുഴലയാള് കാണിച്ചു തന്നു. പിന്നെ പറഞ്ഞു, ഡോണ്ട് വറി. ഐ പുട് ദിസ് ഇന്സൈദ്.
ഹാവൂ........ആശ്വാസം. ചാരിത്ര്യം രക്ഷപെട്ടുവല്ലോ.
പാന്റിട്ടു വന്ന എന്നോട് ഡോക്ക്ടര്‍ വിവരിച്ചു.പെരിയോന്‍ ആബസന്റാ, ഓപ്പറേഷന് നീഡഡ്.
ഐ വില്‍ ഗീവ് അപ്പോയിന്‍മന്റ് ഫോര്‍ ഡേ ആഫറ്റര്‍ ടുമാറോ.
മൂട്ടിലെ വേദന സഹിച്ചു ഇനിയും, ഒരു രണ്ടു ദിവസം നടക്കാനുള്ള മനക്കരുത്തില്ലാതിരുന്നതിനാല്‍ ഞാന്‍ ചോദിച്ചു.
പെരിയോന്‍ ആബ്സന്റാണെങ്കില്, വൈക്കാണ്ട് യു ഡു ഇറ്റ് ഡോക്ടര്‍.
വാത്ത്?
ഐ മീന്‍ ഈഫ് ദ സീനിയര്‍ ഡോക്ടര്‍ ഈസ് ആബ്സന്റ്, ദെന്‍ വൈ കാണ്ട് യു ഡു ദ ഓപ്പറേഷന് ഡോക്ടര്‍?
അയാം ദ വണ്‍ ഹു വില്‍ ബി ദുയിംഗ് യുവര്‍ ഓപ്പറേഷന് മൈ ഡിയര്‍ ഫ്രന്റ്.
ബട്, യു റ്റോള്‍ഡ് മി, പെരിയോന്‍ ആബ്സന്റ്.
ഓ ഐ ദിങ്ക്, യു മിസണ്ടര്‍സ്റ്റുഡ് മി.
നോ വണ്‍ ഈസ് ആബ്സന്റ് ഹിയര്‍.
ദ റീസണ്‍ ഫോര്‍ യുവര്‍ പെയിന്‍ ഈസ് പെരി അനല്‍ ആബ്സസ്സ്!!
എന്തായാലും, ഓപ്പറേഷനുള്ള അപ്പോയിന്മെന്റുമെടുത്ത് ഞാന്‍ വീണ്ടും വണ്ടിയില്‍ കയറി, എയറില്‍ ഇരുന്ന് വീട്ടിലേക്ക് വിട്ടു.
പിറ്റേന്ന് രാവിലെ പരിചയത്തിലുള്ള ഒന്നു രണ്ടു ഗഡികളെ ഫോണ്‍ ചെയ്ത് കാര്യം പറഞ്ഞപ്പോള്‍, സഞ്ജയ് എന്ന സുഹൃത്ത് പറഞ്ഞു.
ഡാ, നിനക്കു വല്ല വട്ടുമുണ്ടാ, ഇവിടെ ഓപ്പറേഷന് ചെയ്യാന്‍? അതും മൂട്ടില്?
എന്റെ ഒരമ്മാവനു ഇതു പോലത്തെ കുരു വന്നിട്ട് ഇവിടെ ഓപ്പറേഷന് കഴിഞ്ഞതിനു ശേഷം മൂപ്പര് ഇപ്പോഴും പാമ്പേഴുസും കെട്ടിയാ നടത്തം. മുട്ടിയാല്‍ അപ്പോ തന്നെ തുറക്കണം, അല്ലെങ്കില്‍ ഫൌള് ആകും.
നീ വല്ല നാട്ടിലും പോയിട്ട് ചെയ്യാന്‍ നോക്കിക്കോ, അതാ നല്ലത്.
കൊള്ളാം, രോഗി ഇച്ചിച്ഛതും, വൈദ്യന് കല്പ്പിച്ഛതും, നാട്ടില്‍ പോക്ക്.
രാവിലെ വേച്ച് വേച്ച് ഓഫീസിലേക്ക് നടന്നു. എം ഡിയെ കണ്ടപ്പോള്‍ വേച്ചു വേച്ചു നടക്കുന്നതതിന്റെ പാരതമ്യത്തിലെത്തി ഞാന്‍.
എന്റെ നടപ്പു കണ്ടപ്പോള്‍, പാവം, എം ഡി തന് നേത്രത്തില്‍ നിന്നുതിര്‍ന്നു ചുടു കണ്ണീര്.
വളരെ കുറച്ചു നിമിഷങ്ങള്‍ക്കകം, എന്റെ രോഗാവസ്തയേകുറിച്ചും, ഇവിടേ ഓപ്പറേഷന് ചെയ്താല്‍ ഉണ്ടായേക്കാവുന്ന മറ്റു ദുരവ്സ്തയേക്കുറിച്ചും, എനിക്ക് പാമ്പേഴ്സ് വാങ്ങാന്‍ കമ്പനിക്ക് ഭാവിയില്‍ വരുന്ന ഭീമമായ തുകയേക്കുറിച്ചും ഞാന്‍ എം ഡീയേ പറഞ്ഞു ബോധിപ്പിച്ചു.
എന്റെ വെടി മര്‍മ്മത്തില്‍ തന്നെ കൊണ്ടതും, പതിനഞ്ചു ദിവസത്തെ സിക്ക് ലീവ് വിത്ത് പേ ആന്റ് ടിക്കറ്റ് പ്ലസ് മെഡിക്കല്‍ എക്സ്പെന്‍സസ് അഡ്വാന്‍സായി ഒരു മൂവായിരം ദിര്‍ഹവും സ്പോട്ടില്‍ തന്നെ പാസ്സായി.
അന്നേക്കന്ന് മൂന്ന് ടിക്കറ്റുമെടുത്ത്, കുറുമനും, കുറുമിയും, കൊച്ചു കുറുമിയും (അന്ന് കൊച്ചു കുറുമി ഒന്നേ ഉള്ളൂ) "ഔര്‍ ഓണ്‍ ഫ്ലൈറ്റ്" എയര്‍ ഇന്ത്യയില്‍ നാട്ടിലേക്ക് പറന്നു.
നെടുമ്പാശേരിയില്‍, കണ്ടാരന്തറ മുത്തപ്പനെ, മനസ്സില്‍ പ്രാര്‍ത്ഥിച്ച്, പയലറ്റ്, ഫ്ലൈറ്റ് ഇടിച്ചിറക്കി.
ഫുട്ബോര്ഡില് കൈകൂപ്പി, സെവന്റി എം എം ചിരി മുഖത്തണിഞ്ഞ് നിന്നിരുന്ന, സുന്ദരിയും, സുശീലയും, മദാലസയുമായ അമ്പത്തൊമ്പത് വയസ്സുള്ള എയര്‍ ഹോസ്റ്റസ് ശുക്രിയ പറഞ്ഞ് ഞങ്ങളെ പുറത്താക്കി വാതിലിന്റെ ഓടാമ്പല ഇട്ടു!
പുറത്ത് കടന്ന്, ഞങ്ങളെ കാത്തു നിന്നിരുന്ന മധ്യകുറുമാനുമൊത്ത് ഞാന്‍, മാ, മേരേ പ്യാരാ മായുടെ അടുത്തേക്ക് വണ്ടിയില്‍ ചീറി പാഞ്ഞു.
വീട്ടിലെത്തിയതും, കുട്ടി, പെട്ടി, കുറുമി തുടങ്ങിയവരെ വീട്ടിലുപേക്ഷിച്ച് ഞാനും, മധ്യ കുറുമനും, കൂടി അതേ കാറില്‍ വെച്ചു പിടിച്ചു, തൃശ്ശൂര്‍ വെസ്റ്റ് ഫോര്‍ട്ട് ഹോസ്പിറ്റലിലേക്ക്.
ഹോസ്പിറ്റലിലുണ്ടായിരുന്ന ഉന്നത തല സ്വാദീനം യൂട്ടിലൈസ് ചെയ്ത് അന്നേക്കന്ന് ഞാന്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റാകുകയും, പിറ്റേന്ന് രാവിലെ, പത്തു മിനിട്ടു നീണ്ടു നിന്ന, മെഡിക്കല്‍ സയന്‍സ്സിലെ, അതി കോമ്പ്ലിക്കേറ്റഡായ ശസ്ത്രക്രിയയാല്‍ എന്റെ മൂട് ക്ലീനാക്കി, മൂന്ന് ദിവസം ആശുപത്രിയില്‍ റസ്റ്റ് ചെയ്യുവാനായി ഡോക്ക്ടര്‍ വിധിച്ചു.
വീട്ടില്‍ പോയാല്‍ ഫാനിട്ട് തന്നെ കിടക്കണമെന്നിരുന്നാലും, കമ്പനി ചിലവായതിനാല്‍, ആശുപത്രിയില്‍ ഏ സി റൂം തന്നെ ഞാന്‍ തരപെടുത്തി.
ആദി കുറുമാനും സായിപ്പ് മദാമ്മമാരും വരുവാന്‍ ഇനിയും അഞ്ചു ദിവസം ബാക്കി.ആശുപത്രിയിലെ, ഏ സി റൂമില്‍, മൂന്നു ദിവസം, റമ്മി കളി, കള്ളു കുടി (വേണമെങ്കില്‍ കള്ള് ഹോസ്പിറ്റലിലും കുടിക്കാം, പക്ഷെ ഉന്നതതലങ്ങളില്‍ ഗോണ്ടാക്റ്റ് വേണമെന്നു മാത്രം), തുടങ്ങിയ കലാപരിപാടികളുമായി, മധ്യകുറുമന്, ഡൊമിനി, കൂടാതെ മറ്റു ചില കസിന്‍സുമൊത്ത് സസുഖം ഞാന്‍ സ്പെന്റ് ചെയ്തു.
അതിന്നിടെ, ഹോസ്പിറ്റലിന്റെ ഒരു എന്‍ ആര് ഐ കമ്പ്ലീറ്റ് ഹെല്‍ത്ത് ചെക്കിങ്ങ് പാക്കേജും, കമ്പനി ചിലവില്‍ ഞാന്‍ തരമാക്കി.
ഓസ്സിന് കിട്ടിയതല്ലെ എന്നു കരുതി, ത്രെഡ് മില്‍ ടെസ്റ്റ് ചെയ്യാന്‍ ത്രെഡ് മില്ലിന്നരികില് കാത്തു നിന്ന എന്നെ, തക്ക സമയത്ത്, ഓസ്സിനു കിട്ടിയാല്‍ ഓയല്മെന്റു തിന്നരുതെന്ന് പരിച സമ്പന്നനായ ഒരു ഡോക്ടര്‍ പറഞ്ഞു മനസ്സിലാക്കിയില്ലായിരുന്നെങ്കില്‍, ഇന്നും ഞാന്‍ പാമ്പേഴ്സ് കെട്ടി നടക്കേണ്ട അവസ്ഥയായേനെ.
Saturday, June 03, 2006
Subscribe to:
Post Comments (Atom)
35 comments:
പെരിയോന്‍ ആബ്സന്റാ
തലേക്കെട്ടിനു, കടപ്പാട് അരവിന്ദന്റെ ഡി വേലപ്പന്)
ആഹഹാ. ഞങ്ങടെ ക്ലാസിലെ ഷീബ കഴിഞ്ഞിട്ട് ദേ ഇപ്പോ കുറുമാനും ഭഗന്ദരം സാറിനെ കാണിച്ചേ!!
കലക്കി കുറുമാനേ. അപാര പ്രയോഗങ്ങള്‍.
ഫ്രെഞ്ചിയുടെ പരാമര്‍ശം ഒരു ഓര്‍മ്മ ഉണര്‍ത്തുന്നു.
ബോംബെയില്‍ ഒരു കമ്പനിയില്‍ ചേര്‍ന്ന കാലം. അവര്‍ക്കൊരു മെഡിക്കല്‍ ചെക്കപ്പുണ്ടു ചേരുന്നതിനു മുമ്പു്. ഇതെന്താ പട്ടാളമാണോ എന്നു മനസ്സില്‍ ചോദിച്ചു് പോയി. അന്നു് വേറേ കലാപരിപാടികളും ഉള്ളതിനാല്‍ പാന്റ്സ്, ഷര്‍ട്ട്, ടൈ, വി. ടി. സ്റ്റേഷനിലെ ഭയ്യയെക്കൊണ്ടു പോളീഷുചെയ്യിച്ചു കണ്ണാടിപ്പരുവമാക്കിയ ഷൂസ് ആദിയായവ (അശ്വമേധത്തിലെ ആദിയല്ല) വേഷഭൂഷകള്‍.
സ്റ്റെതസ്കോപ്പു് ആദിയായ (ശ്ശെടാ, പിന്നേം വന്നു ആദി!) കോപ്പുകള്‍ കൊണ്ടുള്ള പ്രകടനങ്ങള്‍ക്കു ശേഷം ഡോക്ടര്‍ പാന്റ്സ് അഴിക്കാന്‍ പറഞ്ഞു.
അതിനെന്താ പ്രശ്നം എന്ന മട്ടില്‍ ഞാന്‍ ബട്ടന്, സിബ് ആദിയായവ വിടുവിച്ചപ്പോള്‍...
പെട്ടെന്നു് തീയില്‍ കൈ വെച്ചതുപോലെ കൈ തിരിച്ചെടുത്തു് ഇനി ഫര്തര് പരിപാടികള്‍ പറ്റില്ല എന്ന മട്ടില്‍ നില്പായി.
പത്തിരുപത്തഞ്ചു വയസ്സായ ഒരുത്തനു് ഇത്രയും നാണമോ, അഴിയെടാ പാന്റ്സ് എന്നു ഡോക്ടര്‍.
ചത്താലും അഴിക്കമാട്ടേന് എന്നു ഞാന്‍. ഇതു വേറൊരു ദിവസം മതിയോ എന്നു താണുകേണപേക്ഷിച്ചിട്ടും നോ രക്ഷ.
അവസാനം ഞാന്‍ അഴിച്ചു. തലേന്നു വാങ്ങിയ പുതുമണം മാറാത്ത പാന്റ്സിനടിയില്‍ നിറയെ പല വലിപ്പത്തിലുള്ള ജ്യാമിതീയര്രൂപങ്ങള് പ്രാപിച്ച സുഷിരങ്ങളുള്ള അണ്ടര്‍വെയര്‍ ദൃശ്യമായി.
ചിരിയടക്കി ഡോക്ടര്‍ അതും അഴിക്കാന്‍ പറഞ്ഞു. (അതു കഴിഞ്ഞു ചുമയ്ക്കുമ്പോള്‍ എന്റെ ആന്തരാവയവങ്ങള്‍ ശരിക്കു ചലിക്കുന്നുണ്ടോ എന്നു പരിശോധിക്കാനാണത്രേ!)
“എന്നാല്‍ അതു പിന്നെ നേരത്തേ പറഞ്ഞുതുലയ്ക്കാന് വയ്യായിരുന്നോ ശവീ, ഞാന്‍ രണ്ടും കൂടി ഊരിയേനെയല്ലോ” എന്നു മനസ്സില്‍ പ്രാകിക്കൊണ്ടു്, പൊക്കിളിനു താഴെയുള്ള സകലമാന നൂല്‍ബന്ധവും ഞൊടിയിടയ്ക്കുള്ളില്‍ ദൂരെയെറിഞ്ഞു് ഡോക്ടര്‍ക്കു മുമ്പില്‍ തന്മാത്രയില് മോഹന്‍ലാല്‍ നില്ക്കാനുദ്ദേശിച്ചതുപോലെ ഞാന്‍ നീണ്ടുനിവര്‍ന്നു നിന്നു...
എന്റെ ഈ അനുഭവകഥ (മുകളില്‍ പറഞ്ഞതു്) ഞാന്‍ പലരോടും പറഞ്ഞതു് അടിച്ചുമാറ്റിയതാണോ എന്തോ, ജയറാമിന്റെ ഒരു സ്റ്റേജ് ഷോയില്‍ പിന്നീടു കണ്ടു. അണ്ടര്വെയറിന്നു പകരം ബനിയനാണെന്നു മാത്രം.
അനുഭവകഥകള്‍ക്കും പേറ്റന്റെടുക്കേണ്ടിയിരിക്കുന്നു...
കുറുമാനേ,
ചാരിതാര്‍ഥ്യം പോകാത്തതു കുറുമാന്റെ ഭാഗ്യം.. :-)
കുറുമാനെ, ഇതും സൂപ്പര്‍ ഹിറ്റ്. ഇത് മമ്മൂട്ടിപ്പടം പോലാണല്ലോ ഇറങ്ങുന്നതെല്ലാം …..
ഈ ഗൂഗിളൊനുഗ്രഹം തന്നെ. ഒരിക്കല്‍ ഏതോ കൌണ്ടറില്‍ വച്ച് രണ്ടാമത്തെ കൊച്ചിന്റെ ബര്‍ത്ത്ഡേ ചോദിച്ചപ്പൊ ഞാന്‍ വിചാരിച്ചു “ ഇപ്പൊ ഗൂഗിളുണ്ടായിരുന്നെങ്കില് …”
ഇപ്പോ എല്ലാം സ്മൂത്തായൊ…
പെരിയവന്‍ ആബ്സന്റായ പോസ്റ്റുണ്ടെന്നു കുറുമാന്‍ജി ആദ്യമേ വാര്‍ണിങ് തന്നപ്പോ അതിത്ര വലിയ ആറ്റം ബോംബാണെന്നു ഞാന്‍ സ്വപ്നേ നിരൂപിച്ചിരുന്നില്ല.
വായിച്ചു വന്നപ്പോള്‍ ഒരു ദുരനുഭവം ഓര്‍മ്മ വന്നു, കുറച്ചു കാലം മുമ്പ് ഷാര്‍ജയിലെ ഒരു ക്ലിനിക്കില്‍ റൂട്ട് കനാല്‍ സര്‍ജറിയ്ക്കു ഷെഡ്ഡില്‍ കയറിയപ്പോള്‍ ഇന്‍ജങ്ക്ഷന്‍ വേണമെന്നു ഉത്തരവുകിട്ടി. അതും “ഹോട്ട്സ്പോട്ട്” ആയ മൂട്ടില് തന്നെ വേണമത്രെ. ഞാനാണെങ്കില്‍ കുറുമാനേക്കാളും ലജ്ജാവഹനായി “ഏയ് ചാരിത്രം പോകുമോ വരുമോ” എന്നെല്ലാമുള്ള ശങ്കയില്‍ ഒരു സ്ട്രെച്ചറില്‍ കയറിക്കിടന്നു. നേഴ്സമ്മ (സുന്ദരി, അതു പേരല്ല ക്വാളിറ്റി) വന്നു പാന്റ്സ് ഊരാന്‍ പറഞ്ഞതും, പലവിധ ശങ്കയാലും ഇതുവരെ ഈ ഒരു സ്ഥലത്തു സൂചികുത്തുവാന്‍ ഇടം കൊടുത്ത പരിചയമില്ലാഞ്ഞതിനാലും ഇനി ഒട്ടും മോശക്കാരനാവേണ്ടാ എന്നുകരുതി പാന്റങ്കിട് വലിച്ചൂരിയപ്പോഴേയ്ക്കും ആ പെണ്ണ് വലിയവായില്‍ നിലവിളിക്കുവാന്‍ തുടങ്ങി, അയ്യോ ഇത്രയും ഊരണ്ടാാാാാാ!!!
ദൈവമേ ചാരിത്രം പോയാലും സാരമില്ലായിരുന്നു, ദേ പോണൂ മാനവും കോപ്പും. അന്നെന്തോ സിന്ധു ഡോക്ടര്‍ക്കു മുമ്പില്‍ വായും പൊളിച്ചു കിടന്നുകൊടുക്കുമ്പോള് പതിവുപോലെ (അതു ആറമത്തേയോ ഏഴാമത്തേയോ തവണയാണു അവരുടെ കൈകളില്‍ ഞാന്‍ പെട്ടുപോകുന്നതു്) അവരുടെ വായനോക്കുവാന് (സത്യത്തില്‍ ആ നനുത്തമീശ) തോന്നിയിരുന്നില്ല :)
ഈ സംഭവം എന്നെ ക്ലിനിക്കില്‍ നിന്നും അകറ്റി, അതെന്തായാലും നന്നായി അല്ലെങ്കില്‍ ഡോക്ടറോടു തോന്നിയ ദിവ്യപ്രണയത്തിന്റെ പേരില്‍ ഞാനെന്റെ സര്‍വ്വ പല്ലും പറിച്ചേന്നെ.
പതിവുപോലെ ഒന്നാന്തരം. ഉമേശപെര്നിങ്ങോടരുടെ കമന്റുകളും അപാരം.
- ദേവാ, ആ ഭഗത് സിങ്ങ് കഥ ഒന്നു പറ ദേവാ.
- ഒരു സര്‍ദാര്‍ജി തമാശയുണ്ട്, എല്ലാവരും കേട്ടിട്ടുള്ളതാണെങ്കില്‍ മാപ്പാക്കുക:
സര്‍ദാര്‍ജി ഡോക്ടറെക്കാണാന്‍ ചെല്ലുന്നു. അപ്പോത്തിക്കരി വിവരം തിരക്കിയപ്പോള്‍ കുറുമാന് സിമ്പ്റ്റംസ് തന്നെ -- ശ്രീമൂലസ്ഥാനത്തു വേദന. പരിശോധന്യ്ക്കായി തുണിയും കോണകവുമഴിച്ചു കേശവന്, കൈയ്യുറയണിഞ്ഞു ഡോകടര്‍. സംഭാഷണം:
ഡോ : “ഇവിടെയാണോ വേദന?“
സര്: “അല്പം കൂടി മുകളിലാണു ഡോക്ടര്‍.“
ഡോ : “ഇവിടെയാണോ വേദന?“
സര്: “അല്പം കൂടി മുകളിലാണു ഡോക്ടര്‍.”
(ഇങ്ങനെ തുടരുന്നു. അവസാനം...)
ഡോ : “ഇവിടെയാണോ വേദന?“
സര്: “അല്പം കൂടി മുകളിലാണു ഡോക്ടര്‍.“
ഡോ : “ഇവിടെയാണോ വേദന?“
സര്: “അവിടെത്തന്നെ ഡോക്ടര്‍. കൃത്യം അവിടെത്തന്നെ.“
ഡോക്ടര്‍ കൈ ഊരുന്നു, പിന്നെ കയ്യുറയൂരുന്നു, പിന്നെ അട്ടഹസിക്കുന്നു: “എടാ, --മോനേ, നിനക്കു മൂടുവേദനയല്ല, ടോണ്‍സിലൈറ്റിസ് ആണെടാ.”
കുറൂ,
ആദി കുറുമാന്, മദ്യ(!)കുറുമാന്, അറ്റകുറുമാന്....കുറുമി, കുട്ടിക്കുറുമി..... യു ആര് ഗ്രേറ്റ്! ഇരിഞ്ഞാലക്കുട ഗവ്. ആസ്പത്രിയില്‍ ജനിച്ച എനിക്ക് ഈ കാറ്റ് തട്ടിയില്ലല്ലോ.............
ദേവേട്ടാ - നന്ദി (ഈ ഷീബ കഥ ഞാന്‍ കേട്ടിട്ടില്ലോ?)
ഉമേഷ്ജീ - താങ്ക്യൂ - താങ്കളുടെ ഫ്രെഞ്ചി കഥ അതിലും രസം. അനുഭവകഥകള്‍ക്ക് പേറ്റന്റ് വേണ്ടി വരുമെന്നാ തോന്നുന്നത്.
ആതിത്യാ - കറക്റ്റ്. എന്റെ ഭാഗ്യം, അല്ലേല്‍ എപ്പോള്‍ കാപ്പിരി ചാരിത്ര്യം കവര്‍ന്നു എന്നു ചോദിച്ചാല്‍ മതി:)
വെമ്പള്ളിയേ - ഇതൊക്കെയെന്ത് ഹിറ്റാ ഭായ്....ചുമ്മാ ടൈം പാസ്. നമ്മള് വെറും ഇന്ദ്രന്‍സ്.
പെരിങ്ങോടരെ - കൊള്ളാം ഇതിനേ ആറ്റം ബോമ്പെന്നോ? ഇത് വെറും മേലൂര്‍ ഗുണ്ടല്ലെ. അപ്പോ പല്ലു പറിക്കാനാണെന്നും പറഞ്ഞ് സിന്ദു ഡാക്കിട്ടറുടെ നനുത്ത മീശ വാച്ചിങ്ങായിരുന്നല്ലെ
ഒരിടക്ക് പരിപാടി. കൊള്ളാം സുന്ദരി രക്ഷിച്ചു.
പാപ്പാനെ - ശുക്രിയാ - സര്‍ദാര്‍ജി കോമഡി കലക്കി
സങ്കുചിതനേ - നന്ദി - അറ്റ കുറുമാനല്ല, അന്തി കുറുമാന്. ഞാന്‍ ജനിച്ചത്, ഫോര്‍ട്ട് കൊച്ചിയോ, മട്ടാഞ്ചേരിയോ ഗവണ്മെന്റ് ആശുപത്രിയിലായിരുന്നു. പക്ഷെ പിന്നീടു കിട്ടിയ കാറ്റെല്ലാം, ഇരിഞ്ഞാലക്കുടയിലേതായിരുന്നെന്നു മാത്രം. എങ്കിലും, കൊടകര, പോട്ട, കാറ്റിന്റെ കാല് ഭാഗം വരില്ല ഇരിഞ്ഞാലക്കുട കാറ്റ്.
പാപ്പാനേ, കുറുമാനേ, ഷീബയുടെ കഥ ഞാന്‍ പണ്ടൊരിക്കല്‍ പറഞ്ഞത്
ദേ ഇവിടേ ഉണ്ടേ
ഓട്ടിസ് എന്ന ഒരാഗോളാഭീകരന്റെ ദില്ലി ആപ്പീസില് 1989-ല്‍ ഒരു ജോലികിട്ടി. അവിടെ ചേരുന്നതിനായി ചെന്നപ്പോള്‍ ഒരു കടലാസുമായി ഒരു ഡ്രൈവനെയും കൂട്ടി അവരുടെ ഔദ്യോഗികവൈദ്യന്റെ ശാലയില്‍ പോവാന്‍ പറഞ്ഞു. ബിപികീപ്പിയൊക്കെ നോക്കി. കുറുമാന് കടന്നുപോയ നിര്ത്തിത്തുണിയഴിക്കല് സെഷനായി. അങ്ങനെയൊരു സംഭവം വേണ്ടിവരുമെന്നതിനൊരു കുളു പോലും കിട്ടിയിരുന്നില്ല. ചുമ,ലെവെല് ചെക്കിങ്ങ്...
ഏതു മാരക രോഗത്തിന്റെ ലക്ഷണമാണാവോ ഇവന്മാര് ചെക്ക് ചെയ്യുന്നത് ???
കൃത്യം ഒരു മാസമാവുന്നതിന്റന്ന് കടുത്ത മഞ്ഞപ്പിത്തം പിടിപെട്ടു. അസുഖവിവരം ‘കൊമ്പനി’ അറിഞ്ഞെങ്കിലും മെഡിക്കലൊന്നും കിട്ടിയില്ല. എന്തിനധികം, പിന്നീടവിടെ ജോലിയ്ക്കു പോകാന്‍ പോലും പറ്റിയില്ല; നാട്ടിലേയ്ക്കു പോന്നു.
ദേവാ, ഷീബക്കഥ കലക്കി.
ഓടോ: ഒന്നുരണ്ടു കൊല്ലം മുമ്പു കേരളത്തില്‍ വന്ന സമയം എല്ലാ ബസ് സ്റ്റാന്‍ഡുകളിലും മറ്റു പൊതുസ്ഥലങ്ങളിലും “ഹൈഡ്രോസില്‍ ചികിത്സിച്ചു ഭേദമാക്കാം” എന്നുള്ള കുറെ ബോര്‍ഡുകള്‍ കണ്ടു. ഇപ്പൊ നാട്ടിലെ പുതിയ ഗ്ലാമര്‍ അസുഖമാണൊ ഇത്?
പാപ്പാനേ,
ഹൈദ്രോസ് അല്ലാതെ മൂലക്കുരു, ഫിസ്റ്റുല, ഭഗന്ദരം എന്നിവ ഓപറേഷനില്ലാതെ മാറ്റുന്നു എന്നും വാള്‍പ്പോസ്റ്റര്‍ കണ്ടില്ലേ? ചികിത്സ വന്‍ ബിസിനസ്സല്ലേ
ആശുപത്രീടെ അടുത്തൂടെ വെറുതേ പോയാല്‍ മതി കുഴിയാനേടെ കുഴിപ്പുറത്തൂടെ വെറുതേ നടന്ന പുളിയുറുമ്പിന്റെ ഗതിയാകും.
ജനനാ ഉള്ളതല്ലാതെയുള്ള hydrocele മുഖ്യമായും വൃഷണത്തിനേല്‍ക്കുന്ന ക്ഷതം മൂലമാണ്. ചെറിയ പിള്ളേര് ഇല വാട്ടി ഇലക്കോണകവും ചെറുപ്പക്കാര്‍ ലങ്കോട്ടിയും വയസ്സര്‍ ചീട്ടിത്തുണിക്കോണകവും ഉടുത്തിരുന്ന സമയത്ത് നാട്ടില്‍ ഹൈഡ്രോസില്‍ ഇല്ലായിരുന്നു. പിന്നെ പിന്നെ സൈക്കിള്‍ ചവിട്ടി ചന്തി ചമ്മന്തിയാക്കി പിള്ളേര് ഹൈദ്രോസ് അസുഖം വിളിച്ചു വരുത്തി. വൈ ഐ പി ഫ്രഞ്ചിയും മറ്റു ഇലാസ്റ്റിക്ക് അടിക്കളസങ്ങളും പ്രശ്നം വഷളാക്കി. ഒരു തലമുറയെ മുഴുവന്‍ കൊല്ലാക്കൊല ചെയ്തത് ജയന്റെ കാലത്തെ ബെല്‍ ബോട്ടം പാന്റ് ആണ്. ആനക്കാലും ഇറുക്കിക്കൊല്ലുന്ന ഫ്ലൈയും ഉള്ള ഈ കുന്ത്രാണ്ടം ഇട്ടവരെല്ലാം മദ്ധ്യകാലത്ത് ഹൈദ്രോസിനെ പരിചയപ്പെട്ടത്രേ.
കുറുമാനേ..
അനുഭവകഥ വായിച്ചിട്ടൊന്നു കുളിരടിച്ചു.
മൂപ്പന്‍സ് പോളീ ക്ലിനിക്കും ഡോക്ടര്‍ പരീത് പിള്ളയും ഒരാഴ്ചയും..ഓര്‍മ്മകളെ കൈവള ചാര്‍ത്തീ..
കുറുമാന് വീണ്ടും.!
(ഒരു സ്വകാര്യം: ശാന്തിയിലെ പോളേട്ടന് സംഭവിച്ചപോലെ ആര്‍ക്കും ഒന്നും സംഭവിച്ചില്ലല്ലോ ല്ലേ?)
ചിരിച്ചു ചിരിച്ച് ഓഫീസിലുള്ളവര്‍ ചോദിച്ചു കാര്യമെന്തെന്ന്..?ഒടുവില്‍ അറിയാവുന്ന ഹിന്ദിയില്‍ കുറുമാന്റെ കഥ തര്‍ജ്ജിമ ചെയ്തു.മുറിയില്‍ കൂട്ടച്ചിരിയായി..കൂടെ ഈ അസുഖമുള്ളയൊരാളും മൂലത്തിലെ വേദനമറന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു ഈ അസുഖം എല്ലാവര്ക്കുമുള്ളാതാണല്ലേയെന്ന്.അദ്ദേഹത്തിന് തല്ക്കാലം കിട്ടിയ ആശ്വാസത്തിനു കുറുമാനോട് കടപ്പാട്..
ഒരു ചെറിയ സംഭവം കൂടെ..ഞങ്ങളുടെ നെടുമ്പ്രയാര്‍ കവലയില്‍ ഒരിക്കലൊരു കാവിമുണ്ടുകാരന്റെ മുണ്ട് സൈക്കിളിന്റെ ചെയിനില്കുരുങ്ങി. ഷര്‍ട്ടിന്റെ അല്പം നീളമുള്ള ഭാഗം കൊണ്ടയാള്‍ മെയിന്‍ പാര്‍ട്ട് മൂടി പിടിച്ച് സൈക്കിളില്‍നിന്നിറങ്ങാതെ ഇരുന്നു. ഇതു കണ്ട് പന്തികേട് തോന്നി അടുത്തു ചെന്നപ്പോളാണ് കക്ഷി “സെക്കന്റ് പേപ്പര്‍” ഇട്ടിട്ടില്ലയെന്ന് മനസ്സില്ലാക്കിയത്.ഞങ്ങളുടെ ഷര്‍ട്ടൂരി അദ്ദേഹത്തിന്റെ മാനം രക്ഷിച്ച് , ചെയിനിനിടയില് നിന്നുമയാളുടെ മുണ്ടെടുത്തു കൊടുത്ത്, ഇനി ഒരിക്കലുമിതിലേ സെക്കന്റ് പേപ്പറിടാതെ വരരുതെന്ന താക്കീതും നല്കി അയാളെ യാത്രയാക്കി.ഇതിട്ട് ശീലമില്ലാത്ത കടുംവെട്ടായ ഇയാളുടെയടുത്ത് ആ താക്കീത് വിലപ്പോവില്ലെന്ന് നല്ലവണ്ണമറിയാമായിരുന്നു. ഇയാളെ പിന്നീട് പലവുരി കണ്ടിട്ടുണ്ടെങ്കിലും ഞങ്ങള്‍ നല്കിയ താക്കീത് പാലിക്കുന്നുണ്ടോയെന്ന് ഒരിക്കലും ചെക്ക് ചെയ്യാന്‍ പറ്റാത്തവിധം അയാള്‍ സൈക്കിളിനു ചെയിന്‍ കവറിട്ടിരുന്നു.
നാടിളകിയാലും സെക്കന്റ് പേപ്പറിടില്ലാ എന്ന വാശിയുള്ളവര്‍ എല്ലാ നാട്ടിലുമുണ്ട്.ഇവരാരും ചാരുകസേരയില്‍ കാലുപൊക്കിവെച്ച് അലസമായി കിടന്നുറങ്ങാതിരുന്നാല് മതിയായിരുന്നു.
“മദ്യകുറുമാനും“ ഇതെന്തു കുറുമാന്?
ഉമേഷും അനിലും പറഞപോലെയുള്ള ചെക്കപ്പുകള്‍ ഇവിടേയ്ക്ക് വരാന്‍ വേണം. എനിക്കും അതുണ്ടായേ, പക്ഷെ എങനെ പറയുക എന്നറിയില്ല!-സു-
കുറുമാനെ....എന്റെ ജോലി പോകും ഒറപ്പാ,
പണ്ട് ബി കോമിനു സൌദാമിനി ടീച്ചറുടെ അടുത്ത് എക്കോണ്ടന്സിയ്ക് റ്റ്യൂഷനു പോയിരുന്നു. കൂട്ടത്തില്‍ ഒരു കണ്ണനും, ദേവസിയും ഉണ്ടായിരുന്നു. എന്നും ദേവസ്സിയുടെ കണ്ണുകള്‍ ചുവന്ന് തുടുത്തിരിയ്കും. കാരണം ആവോ....
അതിനിടയില്‍ ഒരാഴ്ച്ച ദേവസ്സി ആബ്സന്റ്. കുറുമാന്റെ അസുഖം പിന്നിലെങ്കില്‍ ദേവസ്സിയ്കു മുമ്പില്‍. എന്തോ ഒരു പന്തി കേടും ഒരു ചെറിയ ഓപ്പറെഷനുമൊക്കെ വേണ്ടി വന്നു എന്ന് ചില കിം വദന്തികളുണ്ടായിരുന്നു. ദേവന് പറഞ്ഞ hydrocele ആവും ചിലപ്പോ.
സൌദാമിനി ടീച്ചര്‍ ഒരു ദിവസം ഉറ്റ ചങ്ങാതി കണ്ണനോട് ചോദിച്ചു, , എന്താ ദേവസ്സി രണ്ട് ദിവസ്സായിട്ട് കണ്ണാ വരാത്തെ? പാവം കണ്ണന് ശരിയ്കുമുള്ള കാരണം പറയാന്‍ നാണക്കേട് കൊണ്ട് പറഞ്ഞു, കണ്ണിലു ചുവപ്പ് കൂടുതലായി ടീച്ചറെ, ഡോക്ടര്‍ പറഞ്ഞു, രണ്ട് ദിവസം റസ്റ്റ് എടുക്കാന്‍. ഒരു ഐെ ഡ്രോപ്സും എന്തോ ഉണ്ട്. നല്ലവണ്ണം മാറി ഇപ്പോ ട്ടിച്ചറെ...
ഓ... റ്റീച്ചര്‍ക്ക് ബോധിച്ചു. അബ്സെന്റ്ss രെഗ്ഗുലറസൈഡ്.
അതിനിടയില്‍ ടീച്ചര്‍ ഒരുദിനം കാണുന്നു ദേവസ്സീടെ അമ്മച്ചീനെ.. എങ്ങനെയുണ്ടിപ്പോ ദേവസ്സിയ്ക്? ഞാനിന്നാളും കൂടെ ചുവന്ന് തുടുത്ത് ഇരിയ്കണ കണ്ടപ്പോ പറഞ്ഞതാ, ഒന്ന് ചികല്സിച്ചൂടെ ന്ന്, എന്താ ഒരു ചുവപ്പ്, ഏതായലും, ചെറിയോരു ചികല്‍സയില്‍ കുറഞ്ഞൂലോ, ദൈവം കാത്തൂ ദേവസ്സീനെ..
എന്തായാലും, ദേവസ്സിടെ അമ്മച്ചി അവന്റെ ട്യൂഷന് നിര്‍ത്തിച്ചു സൌദാമിനിട്ടിച്ചറിന്റെ അടുത്ത്. നിനക്കിനി എന്തെങ്കിലും മാഷ് മതീടാ, അതാ ശരി.....
ചിലനേരത്തേ : അതു ശരി, മൂപ്പന്സിലൊന്നു കഴിഞ്ഞതാല്ലെ? ഈ ഒരു സംഭവം ഒന്നു പോസ്റ്റിയപ്പോ, ഒരു പത്താളെങ്കിലും, ചുരുങ്ങിയത് എന്റെ വഞ്ചിയില്‍ കയറിയിട്ടുണ്ടെന്നു മനസ്സിലായി.
വിശാലോ : പോളേട്ടന്റെ കഥ ഇപ്പോഴാ വായിച്ചതും, ബര്‍ഗ്ഗറും അതിനോടൊപ്പം വായിച്ചു. പക്കു വേദനിച്ചിട്ടു വയ്യ. എന്തായാലും, കാപ്പിരിക്ക് പോളേട്ടന്റെ അനുഭവം ഉണ്ടായില്ല. നട്ടാപാതിരയ്ക്ക് വെറും വയറ്റിലാ ഞാന്‍ പോയത്:)
പരസ്പരം : നന്ദി. നിങ്ങള്‍ കുറച്ചുപേരിതു വായിച്ചു ചിരിച്ചു എന്നോര്‍ത്തോര്‍ത്ത് ഞാന്‍ ചിരിച്ചു. ഈ ചിരിയുടെ ഒരു കാര്യമേ.
അതുല്യേച്ച്യേ - ജോലിയൊന്നും കളയല്ലെ.. എന്റെ ജോലി തന്നെ പോവ്വോ, പോവ്വോന്ന് വര്ണ്യത്തിലാശങ്കയുമായിട്ടാണ് (ഇതിന്റെ കടപ്പാടാര്ക്കാ?) നിത്യവും ഞാന്‍ ഓഫീസില്‍ വരുന്നത്.
എന്തായാലും, സൌദാമിനിടീച്ചര് പാവം.......ദേവസ്സിയുടെ അമ്മ ഇങ്ങനെ തെറ്റിദ്ധരിക്കാന്‍ മാത്രം കണ്ണന്റെ ഒരു കൊച്ചു കള്ളത്തരം വിനയായല്ലോ. ചിരിച്ചു വയ്യാണ്ടായി ചേച്ച്യേ.
അയ്യോ, ഞാന്‍ സുനിലിനേ വിട്ടു പോയ്യേ.....സു - സോറി. വന്നതിലും കമന്റു വച്ചതിലും വളരെ നന്ദി. അതിലേറെ നന്ദി തിരുത്തിയതി. മദ്യമല്ല. മധ്യകുറുമാനാണ്. പോസ്റ്റിലും തിരുത്തുന്നതായിരിക്കും.
എന്നാലും, എന്റെ ബ്ലോഗില്‍ ആദ്യമായി വന്നിട്ട് ഞാന്‍ വിട്ടുകളഞ്ഞല്ലോ......ശ്ശെ....എന്റെ ഒരു കാര്യേ......കഷ്മിച്ചൂല്ലോ.......ല്ലെ?
ഛെ... ഒരു കാര്യം ചോദിക്കാന്‍ വിട്ടു കുറുമാന്.
കുറുമാനെ കണ്ടാല്‍ വല്ല പട്ടാണ് ലുക്കുമാണോ? ഒന്നുമല്ല, പരിചയസമ്പന്നനായ ദോക്തൂര് “ഇന്‍ കേസ് ഇഫ് യു യൂസ് ഇറ്റ്“ എന്നിങ്ങനെ ഒരു ഡയലോഗ് കീച്ചിയതുകണ്ട് ചോദിച്ചതാണേ ;)
എന്നെ കൊല്ല്.....ദേ ഞാന്‍ അനിലിനേം വിട്ടുപോയ്. ഒന്നുമില്ലേലും, എന്റെ ബ്ലോഗില്‍ വന്ന് നല്ലൊരൊന്നാന്തരം മഞ്ഞപിത്തത്തിന്റെ കഥ പറഞ്ഞു പോയതാ......അനിലേ......മേപ്പ്.
അപ്പോ അങ്ങനെ ഓട്ടിസില്‍ (നെഹ്രുപ്ലേസിലെ ഓഫ്ഫീസിലൊ, ബിക്കാജി കാമ പാലസ്സിലെ ഓഫീസിലോ, അതോ കണോട് പ്ലേസിലോ?)കിട്ടിയ ജോലി മഞ്ഞപിത്തം വന്ന് പോയികിട്ടിയല്ലെ?
അനിലേ : കണ്ടാല്‍ പട്ടാണിയുടെ അത്ര ഗ്ലാമറൊന്നുമില്ലന്നേ.....രാത്രിയിലെ ഞാന്‍ വന്ന നടപ്പിന്റെ രീതി കണ്ടപ്പോ, പരിചയസമ്പന്നാനായ ഡോക്ടര്‍ ചോദിച്ചു എന്നു മാത്രം. നാട്ടിലായിരുന്നെങ്കില്‍ ആ കോലത്തിലെന്നെ കണ്ടാല്‍ ഡോക്ടര്‍ മുണ്ടു പൊക്കടേന്നെ പറയുമായിരുന്നുള്ളൂ
കുറുമാനേ,
എന്നേം വിട്ടു ;)
ഇതിനായിട്ടിപ്പോ മേപ്പൊന്നും വാങ്ങണ്ട. ഗൂഗിള്‍ എര്ത്തുണ്ടല്ലോ. എഞ്ജായ്!
... ദേ പിന്നേം.
ഹിമാലയാ ഹൌസ്, ക.ഗ.മാര്‍ഗിലെ ആപ്പീസിലായിരുന്നു. വന്നത് നാലു വില്ഡിങ്ങ് മാറി ടാള്സ്റ്റായ് മാര്‍ഗത്തിലെ മൊഹന്ദേവിലെ ലിന്റാസില്‍ നിന്ന് (പഹയന്മാര് ശപിച്ചു വിട്ടതാവും, മഞ്ഞപ്പിത്തം പിടിച്ചു മുടിഞ്ഞുപോട്ടേന്ന്)
കുറുമാന് ദേ എന്നേം മറന്നു. നന്ദി പറയൂന്ന്....
പത്താം ക്ലാസ്സില്‍ ഒരു സുപ്രഭാതത്തില്‍ നിക്കറിട്ട അണ്ണന്മാരൊക്കെ സംഗതി മുണ്ടാക്കി. പല ടീച്ചര്‍മാര്‍ക്കും കാര്യം പിടികിട്ടിയില്ല. ഒരു ടീച്ചര്‍ ഒരുത്തനോടു ചോദിച്ചു-എന്തടേ കാര്യം? എല്ലാനും മുണ്ടാക്കീല്ലോ?
“അതേ ടീച്ചറേ, ഗോപാലകിഷന് സാറ് ഇന്നലെ ഞങ്ങളെയെല്ലാം ചാടിച്ചു. എല്ലാനും ഒരു കുട്ടിനിക്കറുമിട്ടോണ്ട് മുമ്പില്‍ തന്നെ വന്നിരിക്കും. .......... ഇങ്ങിനെയിരിക്കും എന്നു പറഞ്ഞൂ, സാറ്”.
വണ്ടി നിറുത്തൂ മാഷേ. പോകാന്‍ വരട്ടേ......ദേ ഒരു രണ്ടാളക്കും കൂടി നന്ദി കൊടുത്തിട്ട് പിന്നെ പൂവ്വാം....
ങാ....കേറിക്കോ സിദ്ധാര്‍ത്ഥാ -- താങ്ക്സ്
ഒന്നു തള്ളി നിക്കൂ എല്ലാവരും, അധികമാളൊന്നുമില്ലല്ലോ.....ഒരു പത്ത് പത്ത്രണ്ടാള് കേറിയിട്ടല്ലേ ഉള്ളൂ........
ങാ വക്കാരി പിടിച്ചോ......എന്റെ വണ്ടിയില്‍ കയറിയതിനു നന്ദി......
ഇനി ആരുല്ല്യല്ലോ കയറാന്‍?
ഒന്നു വിടടാ കൂവ്വേ വണ്ടി.......
എന്നാ പുവ്വാ റൈറ്റ്.
പീം പീം.....പോം പോം....
ചികിത്സ ഒക്കെ കഴിഞ്ഞ് പെരിയോന്‍ "പ്ലസന്റ്" ആയല്ലോ അല്ലേ കുറുമാനേ...കുറുമാന്റെ കഥയും, അതിനു വന്ന കമന്റുകളും ഒക്കെ രസകരം. അതുല്യ ചേച്ചി എഴുതിയ കമന്റ് വായിച്ച് കുറെ ചിരിച്ചു...
കുറുമാനെഴുതിയത് വായിച്ച് ചിരിയ്ക്കാതിരിയ്ക്കാന്‍ പറ്റില്ല! കമന്റുകളും കൊള്ളാം.
നാട്ടില്‍പ്പോക്കും അസുഖവും ഒത്തുവന്നുവല്ലെ. കുറുമാന്റെ ഒരു ഭാഗ്യം! :) :)
കുറൂസ് :-))
തകര്‍ത്തൂ ട്ടാ :-)) ഒത്തിരി ചിരിച്ചു, വായിച്ച്! :-)) സൂപ്പര്‍ ഡ്യൂപ്പര്‍.
ഇപ്ലാ കണ്ടതേ..വീക്കെന്റ് കഴിഞ്ഞ് പണി(ബ്ലോഗ് വായന) തുടങ്ങ്യേ ള്ളൂ.. :-)
ബാംഗ്ലൂരില്‍ ഒരു ദിവസം അതി വെളുപ്പാന്‍ കാലത്ത്, ഉറങ്ങിക്കൊണ്ടിരുന്ന ഞാന്‍ ഉറക്കം ഞെട്ടി കണ്ണുമിഴിച്ചു എന്റെ നെഞ്ചത്തേക്ക് നോക്കിയപ്പോള്‍ ഒരു കറുത്ത രൂപം അവിടെ മണം പിടിച്ചിരിക്കുന്നു. നെഞ്ചില്‍ നല്ല കനം.
“യെന്റമ്മോ യെലി യെലി..” എന്നലറി കൊട്ടിപ്പിടഞ്ഞ്തുള്ളി എണീറ്റു നിന്നതും മൂഷികന് വായൂവേഗത്തില്‍ എവിടെകൂടിയോ സ്കൂട്ടായി.
ലൈറ്റോണ്‍ ചെയ്ത് ആസകലം നോക്കിയപ്പോള്‍, കൈമുട്ടില്‍ ഒരു നീറ്റല്‍. അവിടെ ചുവന്ന ഒരു വര.
എലി മാന്തി. അതോ കടിച്ചോ?
ഏതായാലും അന്ന് വൈകുന്നേരം വീട്ടില്‍ പോകാനിരിക്കുകയാണ്. എന്നാലും പോണതിന് മുന്നേ ഹോസ്പിറ്റലില്‍ പോയി ഡോക്ടറെ ഒന്നു കണ്ടേക്കാം എന്ന് കരുതി.
ഡ്രസ്സ് മാറാന്‍ നോക്കിയപ്പോള്‍ ഒറ്റ അണ്ടന്‍ ഇല്ല അവൈലബിളായി. എല്ലാം മുഷിഞ്ഞു കിടക്കുന്നു. ഒന്നെടുത്ത് കഴുകിയിട്ടു. വീട്ടില്‍ പോകാന്‍ നേരം എടുത്തിടാം. അപ്പോഴേക്കും ഉണങ്ങും.
ഓഫീസില്‍ ഇന്ന് “ഫ്രീ” ആയിട്ട് പോകാം. ഉച്ച വരേയുള്ളൂ. നല്ലകട്ടിയുള്ള ജീന്‍സ് ഒന്നെടുത്തിട്ടു. ആരറിയാന്‍!
ലഞ്ച് ബ്രേയ്ക്കിന് ആശുപത്രിയില്‍ പോയി.
ബാംഗ്ലൂരിലെ ആശുപത്രിയില്‍ നിറയെ മലയാളി നേഴ്സ് തരുണീ മണികള്‍ ആണ്. പോയാല്‍ നല്ല ടൈം പാസ്സ് ആണ്.
എലി കടിച്ചെന്ന് ഡോക്ടറോട് പറഞ്ഞപ്പോള്‍ ഒരു ഇഞ്ചക്ഷനെഴുതിത്തന്നു.
ഇഞ്ചക്ഷന് റൂമില്‍ നഴ്സുമ്മാരെ വായി നോക്കി , ഷര്‍ട്ട് തെറുത്ത് തോളോളം കയറ്റി സൂചി കയറ്റാന്‍ റെഡിയായിരുന്ന എന്നോട് വന്ന് ബെഡ്ഡില്‍ കമിഴ്നു കിടക്കാന്‍ പറഞ്ഞപ്പോള്‍ എന്റെ അകതാരിലൊരിടിവാള് വെട്ടി.
ഇഞ്ചക്ഷന് ബാക്കിലാ? എന്റമ്മേ...ഞാന്‍ എങ്ങനെ....
ഒന്നും മിണ്ടാതെ ബെഡ്ഡില്‍ കമിഴ്ന്നു കിടന്നു. കണ്ണുകള്‍ ഇറുക്കിയടച്ചു.
നഴ്സ് വന്ന് പാന്റ് പിടിച്ച് താഴേക്കാക്കിയതും...
കുപ്പിച്ചില്ലുകള്‍ നിലത്ത് വീഴുന്ന പോലെ പിന്നില്‍ നിന്നും അടക്കിപ്പിടിച്ച ചിരികള്‍.
മനസ്സിലന്ന് എന്നെ ഞാന്‍ വിളിച്ച കട്ടത്തെറി..ഹോ!
ഈ വൈകിയ വേളയില്‍, പല്ലെടുത്തു പരിപ്പായി വേദനിച്ചിരിക്കുന്ന സമയത്ത്, നാല്പ്പത്തെട്ടു മണിക്കൂറായി, വെറും പാലും, ജ്യൂസും മാത്രം കഴിച്ചു ഹനുമാന് സേവ നടത്തുന്ന ഈ നേരത്ത്, എന്റെ നന്ദി ഞാന്‍ രേഖപെടുത്താതിരുന്നാല്, അതൊരംഹംഭാവലക്ഷണമായാലോ എന്ന് തെറ്റിദ്ധരിച്ചാലോ എന്ന ഭയാശംങ്കയാല് ഞാന്‍ ആ ഉദ്യമത്തിനു മുതിരുകയാണ്.
യാത്രാമൊഴിയേ : പെരിയോന്‍ മൂന്നു നാളുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ പ്ലസന്റായി - ഇപ്പോ അന്ത ഭാഗം ഡബ്ബിള്‍ ഓകെ. നന്ദി
സ്നേഹിതനേ : താങ്ക്സ്. ചിരിച്ചു എന്നറിഞ്ഞ് പല്ലു വേദനിച്ചിരിക്കുന്ന ഞാനും ചിരിച്ചു. കാലവര്‍ഷം തുടങ്ങിയിട്ടും വര്‍ണ്ണകുട എന്താ മടക്കി വച്ചിരിക്കുന്നത്? ഒന്നു നീര്‍ത്തി പിടി ഇഷ്ടാ
അരവിന്ദാ : നന്ദി. അരവിന്ദന്റെ എലി കടിച്ച കഥ വായിച്ചപ്പോള്‍ എന്റെ കണ്ണു നിറഞ്ഞു പോയി. കരഞ്ഞതല്ല. ചിരിച്ചു വയ്യാണ്ടായിട്ടാഷ്ടാ
എന്റെ ആശാനെ...
ചിരിച്ചു ചിരിച്ചു എവിടല്ലാമോ വേദനിക്കുന്നു.
ബ്ലോഗ്ഗ് വായിച്ച് ഇത്രമാത്രം ചിരിക്കാമെന്നു ഇന്നാണു മനസ്സിലായതു. വൈകിയാണെങ്കിലും ഇതു വായിക്കാന്‍ കഴിഞ്ഞല്ലോ.
നന്നായി,ആസ്സിലെ വേദന അറിഞില്ല.ഒറ്റമൂലി ഉണ്ടോന്ന് അന്വേഷിച്ചില്ലേ?
Post a Comment