Wednesday, January 31, 2007

എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍ - 13

എരിയുന്ന സിഗററ്റുകുറ്റി കയ്യില്‍ എടുത്ത് നിവര്‍ന്നു നിന്ന്, ചോദ്യഭാവേന ഞാന്‍ കാപ്പിരിയെ നോക്കി.

ത്രോ ദി സിഗററ്റ് ബുട്ട് ഡൌണ്‍. കാപ്പിരി കല്പിച്ചു. സിഗററ്റ് വലിക്കാനുള്ള ആശ ഉള്ളിലൊതുക്കി, കാപ്പിരി ഇതുവരേയായി ദേഹത്ത് കൈവച്ചില്ലല്ലോ എന്ന സമാധാനത്തോടെ, സിഗററ്റ് കുറ്റി താഴെയിട്ടു.

കാപ്പിരി, തന്റെ ബൂട്സിട്ട കാലാല്‍, ആ സിഗററ്റ് കുറ്റിയെ മഞ്ഞിനുള്ളിലേക്ക് ചവിട്ടി താഴ്ത്തി. ആ കാട്ടാളന്റെ മുഖത്തെ ഭാവം, ക്രോധമോ, പുച്ഛമോ, വെറുപ്പോ എന്ന്‍ തിരിച്ചറിയുവാന്‍ കഴിയില്ലായിരുന്നു.

അയാള്‍ എന്തോ പറഞ്ഞു. മനസ്സിലാവാത്തതിനാല്‍ ഞാന്‍ ഒന്നും പറയാതെ നിന്നു.

യു ഡോണ്ട് ക്നോ ഫിന്നിഷ്? മുഴക്കമുള്ള, പരുക്കന്‍ ശബ്ദത്തില്‍ കാപ്പിരി പറഞ്ഞു.

നോ, ഐ ഡോണ്ട് ക്നോ ഫിന്നിഷ്.

കം വിത് മി.


എങ്ങോട്ടാണാവോ വിളിക്കുന്നത്? എന്തിനാണാവോ വിളിക്കുന്നത്? പോയാല്‍ എന്തു ചെയ്യുമോ എന്തോ? പോയില്ലെങ്കില്‍, ദ്വേഷ്യം വന്ന്, ഒരു പക്ഷെ ഒരടി തന്നാല്‍, ഇരുപത്തഞ്ചു വയസ്സില്‍ ഞാന്‍ കോമയില്‍ പോകും എന്നുറപ്പ്. എന്തും വരട്ടെ എന്നു കരുതി അയാളുടെ പിറകെ ഞാന്‍ നടന്നു.

തുറന്നിട്ട വലിയ വാതിലിലൂടെ അയാള്‍ ഹാളിന്നകത്തേക്ക് കയറി. ഒപ്പം ഞാനും. ഹാളില്‍ അവിടവിടേയായി വളരെ ചുരുക്കം ആളുകള്‍ നില്‍ക്കുന്നും, ഇരിക്കുന്നുമുണ്ടായിരുന്നു.

ഒഴിഞ്ഞ ഒരു ബെഞ്ചില്‍ അയാള്‍ ഇരുന്നു. നില്‍ക്കണോ, ഇരിക്കണോ എന്ന് ചിന്തിച്ചിരുന്ന എന്നോടയാള്‍ ആഞ്ജാപിച്ചു, ഇരിക്കൂ.

ഇനിയെപ്പോള്‍ ആലോചിച്ചിട്ട് നിന്നിട്ടെന്തു കാര്യം? ഞാന്‍ ഇരുന്നു. വരുന്നത്, വരുന്നിടത്തു വച്ചു കാണുക തന്നെ.

ആര്‍ യു ഫ്രം ഇന്ത്യ?

യെസ്.

വിച്ച് പാര്‍ട്ട് ഓഫ് ഇന്ത്യ?

കേരള.

ഓഹ്. വെരി നൈസ് പ്ലേസ്. ഐ ഹാവ് ബീന്‍ ദെയര്‍ ട്വൈസ്. അയാളുടെ പരുക്കന്‍ ശബ്ദത്തിന്റെ മുറുക്കം കുറഞ്ഞത് ഞാനറിഞ്ഞു.

നിനക്ക് സിഗററ്റ് വലിക്കണമെന്നുണ്ട് അല്ലെ?

അതെ, എനിക്കൊരു സിഗററ്റ് മുഴുവനായില്ലെങ്കിലും വേണ്ടില്ല, രണ്ടു പുക കിട്ടിയാല്‍ കൊള്ളാമെന്നുണ്ട്.

നോ പ്രോബ്ലം. ഐ വില്‍ ഗിവ് യു.

ജീന്‍സിന്റെ പോക്കറ്റില്‍ നിന്നും അല്പം തടിച്ച ഒരു പൊതി അയാള്‍ പുറത്തെടുത്തു. പിന്നെ ആ പൊതി തുറന്ന് , ടുബാക്കോവിന്റെ ഒരു പൊതി, ഫില്‍റ്ററിന്റെ ഒരു പൊതി, സിഗററ്റ് റോള്ളര്‍ എന്നിവ പുറത്തെടുത്തതു കൂടാതെ, ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നും, സിഗററ്റ് പേപ്പറിന്റെ അഥവാ റാപ്പറിന്റെ ഒരു പായ്ക്കറ്റും പുറത്തെടുത്തു.


ഒരു സിഗററ്റ് പേപ്പറെടുത്ത്, നാട്ടില്‍ ഇന്‍ലന്റ് ഒട്ടിക്കുന്നതുപോലെ ഒരു വശം ചെറുതായൊന്നു നനച്ച്, സിഗററ്റ് റോളറില്‍ വച്ച്, പേപ്പറിന്റെ കീഴെ ഒരു ഫില്‍റ്റര്‍ വച്ച്, കുറച്ച് ടുബാക്കോ വാരി പേപ്പറിലിട്ടൊന്നു പരത്തിയതിന്നു ശേഷം, റോള്ളര്‍ രണ്ടു തവണ കറക്കി. പിന്നെ സിഗററ്റെടുത്ത് എനിക്ക് നല്‍കി, ഒപ്പം കത്തിക്കാനായ്, ലൈറ്ററും. ഞാന്‍ സിഗററ്റ് കത്തിച്ച്, രണ്ടു പുക എടുക്കുന്നതിന്നിടെ തന്നെ, അവനും ഒരു സിഗററ്റ് തയ്യാറാക്കി വലിക്കാന്‍ തുടങ്ങി.

എന്താ പേര്? കാപ്പിരി എന്നോട് ചോദിച്ചു.

അരുണ്‍ കുമാര്‍. താങ്കളുടേയോ?

അതറിഞ്ഞിട്ട് താങ്കള്‍ക്ക് പ്രത്യേകിച്ച് കാര്യമൊന്നുമുണ്ടെന്ന് തോന്നില്ല, അതിനാല്‍, ആ ചോദ്യം അപ്രസക്തം! അത്രയും പറഞ്ഞ്, കാജാ ബീഡി കമ്പനിയിലെ തിരുപ്പുകാരെ പോലെ, സിഗററ്റ് ഉണ്ടാക്കുവാന്‍ തുടങ്ങി. ഉണ്ടാക്കി കഴിഞ്ഞ ഓരോ സിഗററ്റും അയാള്‍ ബെഞ്ചില്‍ വെച്ചു.

നീ അസൈലം അപേക്ഷിച്ചിരിക്കുകയാണല്ലെ? ഒരു ജ്യോതിഷിയെ പോലെ അയാള്‍ എന്നോട് ചോദിച്ചു.

അതെ. പക്ഷെ, നിങ്ങള്‍ക്കെങ്ങിനെയറിയാം ഞാന്‍ അസൈലം അപ്ലൈ ചെയ്തിരിക്കുകയാണെന്ന്!

കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കാതിരിക്കുക സുഹൃത്തേ, അതാണെനിക്കിഷ്ടം!

ഹാളിലെ മണിയടിയൊച്ച മുഴങ്ങിയതും, ആളുകള്‍ പുറത്തു നിന്ന് ഉള്ളിലേക്ക് ഓരോരുത്തരായും, കൂട്ടമായും വരുവാന്‍ തുടങ്ങി. കാപ്പിരി, അതു വരെ ഉണ്ടാക്കിയ അഞ്ചു സിഗററ്റില്‍ നിന്നും, മൂന്നെണ്ണം എടുത്ത് എനിക്ക് നല്‍കി.

നന്ദിയുണ്ട് സുഹൃത്തെ എന്നു പറഞ്ഞപ്പോള്‍, ചിരിച്ചുകൊണ്ട് ആ കാപ്പിരി അവന്റെ മുറിയിലേക്ക് നടന്നുപോയി, ഞാനെന്റെ മുറിയിലേക്കും. മുറിയില്‍ ചെന്ന് ജാക്കറ്റ് ഊരി അലമാരയില്‍ വച്ചപ്പോഴേക്കും, അബ്ദള്ളയും മുറിയിലെത്തി.

അഞ്ച് മിനിട്ട് കഴിഞ്ഞപ്പോഴേക്കും മുറിയുടെ വാതില്‍ പതിവുപോലെ പുറമെ നിന്നും അടക്കപെട്ടു. അബ്ദള്ള പതിവുപോലെ ചാനലുകളില്‍ നിന്നു ചാനലുകളിലേക്ക് മുങ്ങാംകുഴിയിട്ട് കളിക്കാന്‍ തുടങ്ങി. സമയം കളയാന്‍ മറ്റു മാര്‍ഗങ്ങളൊന്നുമില്ലാഞ്ഞതിനാല്‍, ജാക്കറ്റിന്റെ പോക്കറ്റിലിട്ടിരുന്ന സിഗററ്റിലൊന്നെടുത്ത്, ബാഗിലുണ്ടായിരുന്ന ലൈറ്ററെടുത്ത് തീ കൊളുത്തി.
അതു ശരി. അരുണ്‍ പുക വലിക്കുന്ന ആളാണ് അല്ലെ?

അതെ. ഞാന്‍ പുക വലിക്കാറുണ്ട്.

പക്ഷെ ഇവിടെ വന്നിട്ട് ഇതു വരെ വലിക്കുന്നത് കണ്ടില്ല, അതിനാല്‍ ചോദിച്ചതാണ്.

കയ്യിലുണ്ടായിരുന്നില്ല അബ്ദള്ള, അതിനാലാണു വലിക്കാതിരുന്നത്.

ഓകെ. അപ്പോ മുകളിലെ കിയോസ്കില്‍ പോയി വാങ്ങിയതാണല്ലെ?

കിയോസ്കോ? മുകളിലോ? എനിക്കൊന്നും മനസ്സിലാവുന്നില്ല അബ്ദള്ള.

അരുണ്‍, വൈകുന്നേരം എക്സര്‍സൈസ് ചെയ്യുവാനായ് പുറമെ വിടുന്ന സമയത്ത്, മുകളിലെ നിലയിലുള്ള കിയോസ്ക് തുറക്കും. ആവശ്യക്കാര്‍ക്ക് പേസ്റ്റ്, ബ്രഷ്, ബിസ്കറ്റ്, ചോക്ക്ലേറ്റ്, സിഗററ്റ്, ലൈറ്റര്‍, തുടങ്ങിയ സാധനങ്ങളെല്ലാം, അവിടെ നിന്നും വില കൊടുത്തു വാങ്ങാം. നീ സിഗററ്റ് അവിടെ നിന്നല്ല വാങ്ങിയതെങ്കില്‍, പിന്നെ എവിടെനിന്നു കിട്ടി.

അബ്ദള്ള, ഞാന്‍ നടത്തം കഴിഞ്ഞു തിരിച്ചു വരും നേരം, ഒരു സായിപ്പ് പകുതിയെരിഞ്ഞു തീര്‍ന്ന ഒരു സിഗററ്റ് വലിച്ചെറിഞ്ഞെതുടുക്കാന്‍ തുടങ്ങിയപ്പോള്‍, വേറെ ഒരു നീഗ്രോ എനിക്ക് മൂന്നാലു സിഗററ്റ് തന്നു. ആ സിഗററ്റാണ് ഇത്. എന്തായാലും മുകളിലൊരു കിയോസ്കുണ്ടെന്നു പറഞ്ഞതു നന്നായി അബ്ദള്ള. നാളെ മാര്‍ക്ക് കൊടുത്ത് വാങ്ങാമല്ലോ. അതു തന്നെ സമാധാനം.

നിനക്ക് വേണോ അബ്ദള്ള ഒരു സിഗററ്റ്?

വേണ്ട, ഞാന്‍ വലിക്കാറില്ല. അവന്‍ വീണ്ടും ചാനലിലേക്കൂളയിട്ടു, ഞാന്‍ കമ്പിളിയുമെടുത്ത് പുതച്ച് കിടന്നു.

ഉറങ്ങി എഴുന്നേറ്റല്പം കഴിഞ്ഞപ്പോഴേക്കും രാത്രി ഭക്ഷണം വന്നു. ഉരുളകിഴങ്ങും, ബ്രെഡ്ഡും, ചെമ്മരിയാടിന്റെ ഇറച്ചിയും. ഒരു കഷ്ണം ഇറച്ചി വായില്‍ വച്ചപ്പോള്‍, ശബരിമല മുട്ടന്‍ അടുത്ത വന്നപോലെയുള്ള മണം. ശര്‍ദ്ദിക്കാതിരിക്കാന്‍ പാടുപെട്ടു. ഭക്ഷണം മൊത്തമായി വേസ്റ്റ് ബിന്നിലിട്ടു.

ബെല്ലടിച്ചപോള്‍, പ്ലെയിറ്റെല്ലാം കഴുകി വൃത്തിയാക്കി തിരിച്ചു മുറിയില്‍ വന്നു കിടന്നു.

അബ്ദള്ള ടി വിയെല്ലാം ഓഫ് ചെയ്ത് കട്ടിലില്‍ കിടന്നു പാട്ടു പാടുന്നു.

ഹദി മാമ, ലങ്കുയിടാ മാമ,
മര്‍ണാ നീഗു, ലങ്കുയിടാ ബാബ

നീ പാടുന്ന പാട്ടിന്റെ അര്‍ത്ഥം എന്താണബ്ദള്ള?

സോമാലിയയിലെ ഗ്രാമീണരുടെ പാട്ടാണിത് അരുണ്‍.

പെറ്റു വളര്‍ത്തിയ അമ്മ, അച്ചന്‍, ഇവരെല്ലാം നമുക്കായി പൊരുതി മണ്മറഞ്ഞു, മക്കളായ ഞങ്ങള്‍ സ്വന്തം രക്ഷക്കായ് ,മാതൃഭൂമി വെടിഞ്ഞ് ജിപ്സികളെ പോലെ അലയുന്നു. ഇതിന്നവസാനം എന്ന്? ഞങ്ങളുടെ കുട്ടികള്‍ക്കെങ്കിലും ഈ ലോകത്ത് സമാധാനമായ് കഴിയുവാന്‍ പറ്റുമോ?

അര്‍ത്ഥം പറഞ്ഞ് തന്ന്, അവന്‍ വീണ്ടും പാട്ടു പാടാന്‍ തുടങ്ങി. അവന്റെ കണ്ണില്‍ നിന്നും കണ്ണുനീര്‍ പൊടിയുന്നുണ്ടായിരുന്നു. അവന്റെ മരിച്ചുപോയ അച്ഛനമ്മമാരെയോര്‍ത്തായിരിക്കാം.

കട്ടിലില്‍ കയറി കമ്പിളിയെടുത്ത് പുതച്ച് മൂടി കിടന്നു. ഉറക്കം വരുന്നില്ല. മറ്റൊന്നും ചെയ്യുവാനുമില്ല. തലയിണകീഴില്‍ നിന്നും, ഉച്ചക്ക് ഹാളില്‍ നിന്നുമെടുത്ത ഫിന്നിഷ് മാഗസിന്റെ താളുകള്‍ വെറുതെ മറിച്ചു നോക്കി കിടന്നു.

പെട്ടെന്നാണ് കണ്ടുപരിചയമുള്ള ഒരാളുടെ ഫോട്ടോ ആ മാഗസിനില്‍ കണ്ടത്! കൈയ്യില്‍ വിലങ്ങിട്ട ഒരു ചിത്രം. ജിജ്ഞാസ അടക്കാന്‍ പറ്റുന്നില്ല.

എന്തിനാണയാളുടെ കയ്യില്‍ വിലങ്ങ് വച്ചിരിക്കുന്നത്? അയാളുടെ ഫോട്ടോ എങ്ങിനെ ഫിന്നിഷ് മാഗസിനില്‍ വന്നു? എന്താണെഴുതിയിരിക്കുന്നത്?

35 comments:

കുറുമാന്‍ said...

"എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍ - 13“

സഹൃദയരായ വായനക്കാരെ, ഇന്നലെ രാത്രി 9 മണി മുതല്‍ പുലര്‍ച്ച 1.30 വരെ ഇരുന്ന് 13ആം ഭാഗം എഴുതി തീര്‍ത്തു. പതിനാറു പേജോളം. പോസ്റ്റു ചെയ്യാന്‍ നേരം ഗൂഗിളമ്മച്ചിക്കൊരു പിണക്കം. ഇപ്പോ ശരിയാവും, ശരിയാവും എന്നു കരുതി പല തവണ ട്രൈ ചെയ്തിട്ടും കിം ഫലം? നോട്ട് പാഡില്‍ എഴുതിയ സാധനം കോപ്പി ചെയ്യുന്നതിന്നു പകരം കട്ടാണു ചെയ്തിരുന്നതെന്നറിയാന്‍ വൈകിപോയി. അറിഞ്ഞപ്പോഴേക്കും വളരെ വൈകിപോയി. യൂറോപ്പ് 13 എന്ന ഒരൊറ്റ വാക്ക് മാത്രം നോട്ട് പാഡില്‍. എന്റെ സങ്കടം ഞാന്‍ ആരോടെല്ലാം പറയാം എന്നു വച്ചാല്‍ അവരോടൊക്കെ പറഞ്ഞു നോക്കി. ശ്രീജിത്തിനു ബാംഗ്ലൂര്‍ക്ക് ഫോണ്‍ ചെയ്ത് 43 ദിര്‍ഹംസ് പോയിട്ടുപോലും ഫയല്‍ തിരിച്ചു പിടിക്കാന്‍ പറ്റിയില്ല.

വാശി മൂത്തപ്പോള്‍ മുടിഞ്ഞ ഒരു തീരുമാനമെടുത്തു. എന്തായാലും 13 ഇന്നെഴുതി പോസ്റ്റ് ചെയ്യുമെന്ന്. വാശിമൂലം നാശമാണെന്നാണെങ്കിലും, കുറച്ച് ഞാന്‍ എഴുതി. അതിവിടെ പോസ്റ്റ് ചെയ്യുന്നു.

അല്പമേയുള്ളൂ എന്നു കരുതി വായിക്കാതിരിക്കരുത്. വായിക്കുന്നവര്‍ എന്റെ സൈറ്റിലുള്ള ഗൂഗിള്‍ ആഡ്സില്‍ ഒന്നു ഞെക്കിയാല്‍ എന്താണു സംഭവിക്കുക എന്നറിയില്ല. എന്നാലുമൊന്ന് ഞെക്കിക്കോ? ചേതമില്ലാത്ത ഉപകാരമല്ലെ? വല്ലതും കിട്ടിയാലോ?

Mubarak Merchant said...

ഹരഹരോ.... ഹര..
കുറുമാന്റെ പോസ്റ്റില്‍ തേങ്ങ നമ്പ്ര 1 എന്റെ വക.
ബാക്കി വായിച്ചിട്ട്.

Haree said...

ഉം...
അതാ കാപ്പിരിയുടേതായിരിക്കും, അല്ലേ? ഇനിയിപ്പോളാരെക്കൊണ്ടാണ് ഫിന്നിഷ് വായിപ്പിക്കുക, അബ്ദുള്ളയ്ക്കറിയാമായിരിക്കുമോ?
--
മറ്റൊരു സംശയം. അബ്ദുള്ള പാടിയ പാട്ട് ഇന്നും ഓര്‍ക്കുന്നോ? അതോ അപ്പോള്‍ തന്നെയത് ഡയറിയില്‍ കുറിച്ചിട്ടിട്ടുണ്ടായിരുന്നോ?
--
ഗൂഗിള്‍ ആഡ്സിലൊക്കെ ക്ലിക്ക് ചെയ്ത് പരസ്യമൊക്കെ കണ്ടിട്ടുണ്ട്... കേട്ടോ! :)
--

Mubarak Merchant said...

കൊറച്ചേ ഒണ്ടാര്‍ന്നൊള്ളൂ, അതുകൊണ്ട് പെട്ടെന്ന് തീര്‍ന്ന് പോയി. കാപ്പിരീടെ കയ്യീന്ന് തല്ലൊന്നും കൊണ്ടില്ലെന്നറിഞ്ഞപ്പത്തന്നെ സമാധാനമായി.

ഹദി മാമ, ലങ്കുയിടാ മാമ,
മര്‍ണാ നീഗു, ലങ്കുയിടാ ബാബ

എന്ന പാട്ടിന് എനിക്ക് തോന്നിയപോലുള്ള അര്‍ഥങ്ങള്‍ പലതും മലയാളത്തിലാലോചിച്ച് കുലുങ്ങിച്ചിരിച്ചു കൊണ്ടാണ് ഈ കമന്റെഴുതുന്നത്.

അവസാനം സസ്പെന്‍സില്‍ നിര്‍ത്തിയില്ലെങ്കിലും കുറുമാന്റെ കഥ വായിക്കാന്‍ ക്യൂ നില്‍ക്കണമെന്ന് പറഞ്ഞാല്‍ ഞങ്ങള്‍ ക്യൂ നില്‍ക്കും.

RR said...

അയ്യോ! അപ്പൊ ഇനി ആദ്യം മുതല്‍ എല്ലാം ടൈപ്പ്‌ ചെയ്യണം :( കുറച്ചെങ്കില്‍ കുറച്ച്‌. ഒന്നുമില്ലാത്തതിനേക്കാള്‍ ഭേദമല്ലേ?

വീണ്ടും സസ്പന്‍സ്‌ ല്‍ കൊണ്ടു നിര്‍ത്തി. പെട്ടെന്നു തന്നെ അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു . അതു വരെ ആഡില്‍ ഒക്കെ ക്ലിക്ക്‌ ചെയ്തു നോക്കട്ടെ :)

സ്വാര്‍ത്ഥന്‍ said...

കുറച്ചു മാത്രം എഴുതിയതു കാരണം സസ്പെന്‍സിനു നല്ല വെയ്റ്റ് ഉണ്ട് :)

(ഇക്കാസേ, ‘ലുങ്കിയിടാ മാമാ, ലുങ്കിയിടാ ബാബാ‘, ഇങ്ങനെ തന്നെയാണോ ആലോചിച്ചത്?? ;)

sandoz said...

'ആദി..മാമാ...ലുങ്കി ഉടുക്ക്‌ മാമാ....
നീ മരിച്ചാലും....ഞാന്‍ ലുങ്കി ഉടുക്കില്ല ബാബാ....'

അബ്ദുള്ളക്ക്‌ ആദിത്യനെ അറിയാം എന്നാണു തോന്നുന്നത്‌.

കുറുമാനേ.....ദേ...പിന്നേം സസ്പെന്‍സിലാ നിര്‍ത്തിയത്‌......

Visala Manaskan said...

ഇവിടെ എറിയാന്‍ ഞാനൊരു തേങ്ങയും നാരും കളഞ്ഞ് ഇന്നലെ മുതല്‍ ഇരിക്കുന്നതാണ്.

പക്ഷെ, എറിയാന്‍ വന്നപ്പോള്‍ ആമ്പിള്ളേര്‍ ആ പണി ചെയ്തു!

25 വയസ്സില്‍ കോമയിലായേനെ എന്ന ഡയലോഗ് ഞെരിച്ചു.


ആര്‍ യു ഫ്രം ഇന്ത്യ?

യെസ്.

വിച്ച് പാര്‍ട്ട് ഓഫ് ഇന്ത്യ?

കേരള.

ഓഹ്. വെരി നൈസ് പ്ലേസ്. ഐ ഹാവ് ബീന്‍ ദെയര്‍ ട്വൈസ്.

“നിനക്ക് സിഗററ്റ് വലിക്കണമെന്നുണ്ട് അല്ലെ?“

ആ ചോദ്യം മലയാളത്തില്‍ ചോദിച്ചപ്പോള്‍ ഞാന്‍ കരുതി അങ്ങേര്‍ ഇനി മലയാളം അറിയുന്ന ആളാണോ എന്ന്!

അടുത്തത്....

asdfasdf asfdasdf said...

ചെറുതെങ്കിലും സൂപ്പര്‍.
വരട്ടെ അടുത്തത്.

Kaithamullu said...

"ജിജ്ഞാസ അടക്കാന്‍ പറ്റുന്നില്ല.
എന്തിനാണയാളുടെ കയ്യില്‍ വിലങ്ങ് വച്ചിരിക്കുന്നത്? അയാളുടെ ഫോട്ടോ എങ്ങിനെ ഫിന്നിഷ് മാഗസിനില്‍ വന്നു?
എന്താണെഴുതിയിരിക്കുന്നത്? "

--സംഭ്രമജനകവും സംഭവബഹുലവുമായ അടുത്ത രംഗങ്ങള്‍...... എന്റീശോയേ, ഈ ഡിറ്റക്ടീവ് കുറുമന്റെ ഒരു കാര്യേയ്....

(സ്കൂളീ പഠിക്കുമ്പോ ഞാന്‍ ചേച്ചിയോടു ചോദിക്കുമായിരുന്നു: ചേച്ചീ, മനോരമ ആഴ്ചപ്പതിപ്പ് ഒരീസം നേര്‍ത്തെ കിട്ടാന്‍ ഏജന്റിനോടു പറഞ്ഞാ മത്യോ?)

Ziya said...

യൂറോപ്പ് സ്വപ്നങ്ങളില്‍ ആദ്യമായാണ്..വിശദമായി മൊത്തോം ഒന്നു വായിക്കാനുള്ള തയ്യാറെടുപ്പിലാണ്.
വൈകിയാണേലും എല്ലാ ഭാവുകങ്ങളും

ചന്ത്രക്കാറന്‍ said...

കുറൂ, മനുഷ്യനെ ഇങ്ങനെ മുള്‍മുനയില്‍ നിര്‍ത്തരുത്‌, ആരെങ്കിലും ആകാക്ഷമൂലം ഹാര്‍ട്ടറ്റാക്കുവന്നു വടിയായാല്‍ ആ പാപം അവനെ തിന്നാലും പോകില്ല!

അല്ലെങ്കില്‍ ഹൊറര്‍ സിനിമയുടെ പരസ്യ്ത്തില്‍ കാണുന്നപോലെ "ദുര്‍ബലഹൃദയര്‍ ഈ ബ്ലോഗ്‌ വായിക്കരുത്‌" എന്നൊരു മുന്നറിയിപ്പുകൊടുക്കണം.

തമനു said...

എന്റെ ദൈവമേ ... കുറുമാന്റെ അന്നത്തെ അവസ്ഥയേക്കാള്‍ എനിക്ക്‌ വിഷമം തോന്നിയത്‌ എഴുതിയത്‌ മൊത്തം നഷ്ടപ്പെട്ടുപോയ കഴിഞ്ഞ രാത്രിയെപ്പറ്റിയാണ്‌. ആ വാശിയില്‍ ഇത്രയെങ്കിലും എഴുതാനും കുറുമാന്‌ മാത്രമേ കഴിയൂ എന്നും തോന്നുന്നു.

എന്തായാലും ആ വലിയ ശ്രമത്തിനു മുന്നില്‍ നമിക്കുന്നു.

ഇതും കലക്കി മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്നു

ആരുടെ ഫോട്ടോയായിരുന്നു ആ മാഗസിനില്‍ ..?

mydailypassiveincome said...

കുറുമാന്‍,

ഞാനായിരുന്നേല്‍ ആ കാപ്പിരിയുടെ ഡപ്പിക്കൊന്നു കൊടുത്തേനെ ;) അല്ല പിന്നെ, മനുഷ്യന്‍ ചോദിച്ചാല്‍ ഉത്തരം തരേണ്ടേ? പിന്നെ സിഗരറ്റ് തന്നതു കൊണ്ട് തല്‍ക്കാലം ക്ഷമിച്ചിരിക്കുന്നു :)

ഹദി മാമ, ലങ്കുയിടാ മാമ,
മര്‍ണാ നീഗു, ലങ്കുയിടാ ബാബ

ഈ പാട്ട് കേട്ട് ഒന്നു ഞെട്ടി. ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്താന്‍ തോന്നി :)

ചിലപ്പോള്‍ ആ കാപ്പിരിയുടേതായിരിക്കും. അയാള്‍ക്കതു തന്നെ വരണം. അതിപ്പോ കുറുമാന് സിഗരറ്റ് തന്നതുകൊണ്ടാണോ? ഉം എന്തെങ്കിലുമാകട്ടെ.

എന്നാലും താങ്കളെ സമ്മതിച്ചു തന്നിരിക്കുന്നു. ഞാനായിരുന്നേല്‍ യൂറോപ്പ് സ്വപ്നങ്ങള്‍ അപ്പോ നിര്‍ത്തിയേനെ. എന്തായാലും എല്ലാ ലക്കങ്ങളും പോരട്ടെ. കുറച്ചുള്ളതാ നല്ലത്.

ആഡെവിടെ?

അലിഫ് /alif said...

ബീറ്റാമോനെ കുറ്റപ്പെടുത്തി ക്ലബ്ബില്‍ പോസ്റ്റിട്ടത് ഗൂഗിളമ്മച്ചി അറിഞ്ഞുകാണും, അതാ പിണക്കം കുറുമാനെ.

ഈ ലക്കം പെട്ടന്ന് വായിച്ചു തീര്‍ന്നു, എന്നാലും കലക്കി. ദേ, പിന്നേം സ്പെന്‍സ് ...അടുത്തത് വേഗം പോരട്ടെ.

ഞാനിത് വായിക്കുമ്പോളൊക്കെ ആലോചിക്കുന്ന ഒരു കാര്യമുണ്ട്, കാറില്‍ കുറുമാനെ പോലീസ് സ്റ്റേഷന് സമീപം ഇറക്കിവിട്ട ആദികുറുമാന്‍റെ അക്കാലത്തെ ആശങ്കകളെക്കുറിച്ച്..ഈ സീരിസ് തീരുമ്പോഴേക്കും അതും എഴുതണേ..

ഗുണ്ടൂസ് said...

‘ലുങ്കിയിടാ മാമാ, ലുങ്കിയിടാ ബാബാ‘
എനിക്കും ഇതു തന്നെയാണ്‌ തോന്നിയത്‌.. സത്യത്തില്‍ വായിച്ചതും അങ്ങനെ തന്നെ.. :-)

സ്വന്തം പടമായിരുന്നോ മാഗസീനില്‍? വെറുതെ ചളം അടിച്ചതാട്ടോ..
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

Mrs. K said...

നല്ല കാപ്പിരി! വെറുതെ തെറ്റിദ്ധരിച്ചു.
ആദ്യം എഴുതിയത് ഡിലീറ്റായി പോയത് കഷ്ടായിപ്പോയി. :(

വേണു venu said...

കഴിഞ്ഞ ലക്കം ഞാന്‍ പറഞ്ഞതു തന്നെ സംഭവിച്ചു. സിഗറട്ടു് കാപ്പിരി നല്‍കി. ഹൊ എന്‍റെയൊരു ഭാവനയേ...സമ്മതിക്കണം. കുറുമാന്‍‍ജീ ബീറ്റാ വെര്‍ഷനിലെ കൂടോത്രം കാരണമാ ഇതു ചെറുതായതു് എന്നു കരുതുന്നു. എങ്കിലും ആ വിലങ്ങു വച്ച ഫോട്ടോ. എന്‍റെ ഭാവന, ചന്തയ്ക്കു പോയോ.?
അടുത്തതിനു് അക്ഷമനായി കാത്തു നില്‍ക്കുന്നു.(ഇരിക്കുന്നില്ല)

ആഷ | Asha said...

അയ്യോ പിന്നേം മുള്ളേല്‍ കൊണ്ടു നിര്‍ത്തിയോ?
എഴുതിയതാണോ പോയേ അതോ ടൈപ്പ് ചെയ്തതോ?
അടുത്ത ഭാഗത്തിനായി മുള്ളള്‍മുനയില്‍ നില്‍ക്കുന്നു.
ആ 43 ദിര്‍ഹംസ് തിരിച്ചു പിടിക്കാന്നേ.
ഞാന്‍ ക്ലിക്കാട്ടോ :)

സു | Su said...

ഞാനും ആകാംക്ഷയുടെ മുള്‍മുനയില്‍ നില്‍ക്കുന്നു. അടുത്ത ഭാഗം വേഗം പോന്നോട്ടെ.

krish | കൃഷ് said...

കുറുമാനേ.. കൊഴുക്കുന്നുണ്ട്‌..

ആ ചിത്രത്തിലുള്ള വിലങ്ങുവെച്ച്‌ ആള്‍ ഇന്ത്യയിലെ വല്ല ഡോണുമാണോ.. അതാ കണ്ട പരിചയം എന്നു പറഞ്ഞത്‌...


കൃഷ്‌ | krish

മുക്കുവന്‍ said...

kidilam kurmane... I suspect kapiri was drug addict/agent? anyway waiting for next part.

ഇടിവാള്‍ said...

ഗുരോ..... കുറുമാനങ്കിള്‍..( ഹേയ് എഇക്കു വെല്യ പ്രായമൊന്നും ഇല്ല്യാട്ടാ) തുരടൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ...

ആകാംഷാകുഞ്ചിതനായ ഒരാധാരകന്‍ !

13 ഇല്‍ അവസാനിപ്പിച്ചില്ലല്ലോ.അതു ഫായ്‌ഗ്യം.. ;)

Peelikkutty!!!!! said...

ഹദി മാമ, ലങ്കുയിടാ മാമ,
മര്‍ണാ നീഗു, ലങ്കുയിടാ ബാബ..

ഹി..ഹി..ഹി..

:(പാവം സൊമാലിയക്കാരന്‍!

സുല്‍ |Sul said...

മുള്‍മുന ഇവിടെയും താങ്ങുന്നു. അടുത്തലക്കം വരട്ടേ....

-സുല്‍

അരവിന്ദ് :: aravind said...

ദേ കുറൂജീ പറ്റിച്ചൂ ട്ടാ.
ജയിലില്‍ കിടന്നുറങ്ങി, സിഗരട്ട് വലിച്ചു, ഭക്ഷണം കുപ്പേത്തട്ടി.
ഇത്രയേ ഈ പോസ്റ്റിലുള്ളൂ ട്ടോ. (സോമാലിയന്‍ പാട്ട് മറക്കുന്നില്ല)

നോട്ട് പാഡ് കണ്ടുപിടിച്ചവന്റെ തലിയില്‍ ഇടിത്തീ ...അല്ലേ വേണ്ട....പേന്‍ പിടിക്കട്ടെ.

ആക്രാന്തം കൊണ്ടാണേ..വെളമ്പിത്താ കുറൂമയ്യാ.

:-))

വിചാരം said...

തികച്ചു താല്‍‍പര്യത്തോടെ 13ഉം വായിച്ചു.... ആ വിലങ്ങണിഞ്ഞവന്‍ പിയറാണോ ? അരാണന്നറിയാന്‍ ആകാംക്ഷയോടെ.....

karempvt said...

നോട്ട് പാഡില്‍ എഴുതിയ സാധനം കോപ്പി ചെയ്യുന്നതിന്നു പകരം കട്ടാണു ചെയ്തിരുന്നതെന്നറിയാന്‍ വൈകിപോയി!!!
ആ സന്ദറ്ബത്തിനനുയോജ്യ മായ ഒരു പാട്ട്
ഹദി മാമ, ലങ്കുയിടാ മാമ,
മര്‍ണാ നീഗു, ലങ്കുയിടാ ബാബ
13 തന്നെ ഒന്ന് കൂടി കനമായി പോരട്ടെ അതു വരെ ചേത മില്ലാത്ത ഉപകാരം ഈ പാട്ടും പാടി ഞെക്കി കൊണ്ടെ ഇരിക്കാം ട്ടൊ,
നന്മ നേരുന്നു

കുറുമാന്‍ said...

പ്രിയരെ, എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍ - 13 ചെറുതായിരുന്നെങ്കിലും, വായിച്ച് അഭിപ്രായങ്ങള്‍ രേഖപെടുത്തിയവര്‍ക്കും, രേഖപെടുത്താത്തവര്‍ക്കും, എന്റെ സൈറ്റിലെ ഗൂഗിള്‍ ആഡ്സില്‍ ഞെക്കിയവര്‍ക്കും, ഇനി ഞെക്കാന്‍ പോകുന്നവര്‍ക്കും (17 ഡോള്ളര്‍ കിട്ടീന്നേ) എന്റെ നന്ദി രേഖപെടുത്തുന്നു.

ഇക്കാസെ : ഇനി മുതല്‍ എന്റെ സൈറ്റില്‍ തേങ്ങ വേണ്ട. കുപ്പി പൊട്ടിച്ചാല്‍ മതി. കുമാര്‍ ഭായുടെ ഗഡി പൊട്ടിച്ചപോലെ മുട്ടുകൈകൊണ്ട് മുട്ടിപൊട്ടിക്കണ്ടട്ടോ.

ഹരീ : ആ പാട്ട് ഡയറിയിലൊന്നും എഴുതേണ്ടി വന്നില്ല. കുറച്ച് നാളുകള്‍ ഒരുമിച്ച് ഒരേ മുറിയില്‍ കിടന്നതല്ലെ. പഠിച്ചുപോയി. അതുമാത്രമല്ല, ഫിന്നിഷില്‍ കൌണ്ട് ചെയ്യുവാനും, പിന്നെ ഏതൊരു മലയാളികളേയും പോലെ എത്തിപെടുന്ന സ്ഥലത്തെ ഭാഷയിലെ തെറികള്‍ ആദ്യം പഠിക്കുക എന്നതും ഞാന്‍ ചെയ്തു :)

ആര്‍ പി : കയ്യുകൊണ്ടെഴുതിയതല്ല പോയത്, ടൈപ്പ് ചെയ്തതാ. കയ്യുകൊണ്ട് എഴുതുന്ന പരിപാടിയില്ല. അഥവാ എഴുതിയാല്‍ തന്നെ എനിക്കു പോലും വായിക്കാന്‍ പറ്റില്ല. ഡോക്ടേര്‍സ് എഴുതുന്ന പ്രിസ്ക്രിപ്ഷന്‍ ഫാര്‍മസിസ്റ്റിനെങ്കിലും വായിക്കാം. പക്ഷെ ഞാന്‍ എഴുതിയാല്‍!!!!!!

ഇക്കാസ്, rr, സ്വാര്‍ത്ഥന്‍, സാന്‍ഡോസ്, വിശാലന്‍, കുട്ടമ്മേനോന്‍, കൈതമുള്ള്, സിയ, ചന്ത്രക്കാറന്‍, തമനു, മഴതുള്ളി, അലിഫ്, ഗുണ്ടൂസ്, rp,വേണുജി, ആഷ, സൂ, കൃഷ്,മുക്കുവന്‍, ഇടിവാള്‍, പീലികുട്ടി, സുല്‍, അരവിന്ദ്, വെമ്പള്ളി, വിചാരം, karempvt, എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി എന്റെ വീനീതമായ കൂപ്പുകൈ.

ഹദീ മാമ ലങ്കുയിടാ മാമ,
മര്‍ണാ നീഗു ലങ്കുയിടാ ബാ‍ബ.

ബൈ ബൈ

മുസ്തഫ|musthapha said...

തിരക്കായിരുന്നുവെങ്കിലും ആദ്യം തന്നെ വായിച്ചിരുന്നു...

പറയാന്‍ ഒന്ന് മാത്രം, അടുത്ത ലക്കം പെട്ടെന്ന് പോരട്ടെ.

:)

Unknown said...

കുറുജീ:)
കൂടുതല്‍ താമസിപ്പിക്കാതെ അടുത്തത് പോരട്ടെ.

Typist | എഴുത്തുകാരി said...

കുറുമാനേ, ആരു പറഞ്ഞു വാശി നാശത്തിനാണെന്ന്‌. അതു കൊണ്ടല്ലേ ഞങ്ങള്‍ക്കിതു വായിക്കാന്‍ പറ്റിയതു്? പതിന്നാലാം ഭാഗം ഉടന്‍ പ്രതീക്ഷിക്കുന്നു.

എഴുത്തുകാരി.

കുട്ടന്‍സ്‌ | S.i.j.i.t.h said...

കാത്തു കാത്തിരുന്നു.. 13ത് എപ്പിസോഡ് റിലീസ് ആയത് അറിഞ്ഞതേയില്ല..‘അതിമുറ്റ്‘ സസ്പ്പന്‍സ്
ഒരു ഡൌട്ട്..സിഗാര്‍ തന്ന കാപ്പിരി ആണോ ഫിന്നിഷ് മാഗസിനില്‍ വളയിട്ട് നിന്നെ..
സസ്പന്‍സ് പൊളിച്ചോ...അയാള്‍ ചിലപ്പോ മഹാതല്ലിപ്പൊളി ആയിരിക്കും...
ഇനിയെങ്കിലും റ്റൈപ് ചെയ്യുന്നതു ഇടയ്ക്കിടക്കു സേവ് ചെയ്യാന്‍ മറക്കല്ലെ...

ഏറനാടന്‍ said...

പതിമൂന്നാം ഭാഗം വന്നുവെന്നറിഞ്ഞപ്പം തൊട്ട്‌ ഞാനിത്‌ കിട്ടാനായ്‌ ഞെക്കുമ്പോഴെല്ലാം
"കോഡ്‌:404-ഇത്‌ കണ്ടെത്തിയില്ല പിന്നെ വാ" എന്നൊരു സന്ദേശമാ ഗൂഗിളണ്ണന്‍ അറിയിച്ചത്‌. ഇപ്പോ കിട്ടി. പിന്നേം മനുഷ്യന്റെ ചന്തി മുള്‍മുനയില്‍ വെച്ച്‌ പോയല്ലേ കുറുജീ.. ഇനിയെന്നാ ഇതിന്റെ ബാക്കി?

Siji vyloppilly said...

കുറുമാന്‍സേ
പോസ്റ്റ്‌ വീണെന്നറിഞ്ഞിരുന്നു. ഇപ്പോഴാണ്‌ വായിക്കാന്‍ പറ്റിയത്‌. പൊന്നും കുടത്തിനെന്തിനു പൊട്ട്‌, ഞാന്‍ പോകുന്നു...