Thursday, September 12, 2013

ഭാഷാ നൈപുണ്യം


രംഗം - ഒന്ന്


ലൊക്കേഷൻ - ഡ്രാഗൺമാർട്ട്

 ദുബൈ മാളിൽ കയറി അന്തവും കുന്തവുമില്ലാതെ നടക്കാൻ തുടങ്ങിയിട്ട് മണിക്കൂർ രണ്ടാകുന്നു. ഒരു ചെറിയ അക്വേറിയവും, അതിലിട്ടു വളർത്താൻ മൂന്നു നാലു നീലതിമിംഗലങ്ങളും, രണ്ടോ മൂന്നോ സ്രാവുകളും വാങ്ങുക എന്നത് മാത്രമാണു ആഗമനോദ്ദേശം!

കാലു കഴച്ച്, ശരീരം കുഴഞ്ഞു തുടങ്ങിയപ്പോൾ ഒരു ബഞ്ചിൽ ഇരുപ്പുറപ്പിച്ചു. നടന്നു തളർന്ന മുഖവുമായിരുന്ന കുട്ടികുറുമിയുടെ മുഖത്ത് പെട്ടെന്ന് മേശപ്പൂ കത്തുന്നത് പോലെ പ്രകാശം പരന്നത് കണ്ട് അവളുടെ കണ്ണുകളെ പിൻ തുടർന്നു പാഞ്ഞ എന്റെ കണ്ണുകൾ നിന്നത് ഒരു പാവകടയിൽ. ക്ഷീണമൊക്കെ മറന്ന് അവൾ ഞങ്ങളെ എഴുന്നേൽപ്പിച്ച് പാവകടയിലേക്ക് നടന്നു.

കടയിലാകെ നിരന്നിരിക്കുന്ന, കിടക്കുന്ന, കുത്തിചാരിവച്ചിരിക്കുന്ന, കെട്ടിതൂങ്ങി മരിച്ച്, പുനർജന്മം കാത്ത് കിടക്കുന്ന പാവകൾ, വർണ്ണവൈവിധ്യമാർന്ന ഒട്ടനവധി കളിപാട്ടങ്ങൾ,മനോഹരമായ പാട്ടുപാടുന്ന ഒരു പാവ - അതിന്റെ അരയ്ക്കു കീഴെയുള്ള ഭാഗം കുടപോലെ നിവർത്താം..നിവർത്തിയാൽ വിരിഞ്ഞ പാവാട. കാണാൻ നല്ല ചന്തം. അവൾക്കത് തന്നെ മതി.

ഹൗ മച്ച് ഫോർ ദിസ് ഡോൾ?

കടയിലിരിക്കുന്ന ബ്രൂസിലിയുടെ അനന്തിരവനോട് ഞാൻ ചോദിച്ചു.

ദിസ് സിക്സ് ഫയ് - സിത്തിഫായ് -

വെരി എസ്ക്പെൻസീവ്, ഐ വിൽ പേ ഫോർട്ടിഫൈവ്

നോ...ടൂ സ്മാൽ - ലാസ്റ്റ് പ്രൈസ് - ത്രീ ഫായ് - തേത്തിഫായ്

ദൈവമേ...നാല്പത്തിയഞ്ച് തരാം എന്നു പറഞ്ഞിട്ട് പറ്റില്ല എന്നു പറഞ്ഞപ്പോൽ അൻപതിനെങ്കിലുമ് കിട്ടുമോ എന്നു നോക്കാം എന്നു കരുതിയപ്പോൾ ചീനിയുടെ ഓഫർ മുപ്പത്തിയഞ്ചിനു!

പൈസയും കൊടുത്ത് പാവവാങ്ങി തിരിച്ചു നടക്കുമ്പോൾ മോൾ ചിരിക്കുന്നുണ്ടായിരുന്നെങ്കിലും എന്റെ തലയിൽ അപ്പോഴും ആശയകുഴപ്പമായിരുന്നു!!



രംഗം - രണ്ട്

ലൊക്കേഷൻ - മീഞ്ചന്ത, അജ്മാൻ

ഒരാഴ്ചത്തേക്കുള്ള മത്സ്യമൊക്കെ വാങ്ങി, വൃത്തിയാക്കി മുറിച്ച് കവറിലാക്കിയതുമായി, ഓരോ ഗ്ലാസ്സ് ഫ്രഷ് കരിമ്പിൻ ജ്യൂസും കുടിച്ച് വണ്ടിയിലേക്ക് നടക്കുമ്പോഴാണ് ഒരു അലങ്കാര മത്സ്യത്തിന്റെ കടയും, ചുവരിൽ പതിപ്പിച്ച പരസ്യകടലാസും കണ്ടത്.

"അലങ്കാര മത്സ്യങ്ങൾക്ക് അറബ് ഐക്യ നാടുകളിൽ വച്ചേറ്റവും വിലകുറവുള്ള കട"

ഡ്രാഗൺ മാർട്ടിൽ നിന്നും ഏഴ് മസ്ത്യങ്ങൾ വാങ്ങി കൊണ്ടു വന്നതിൽ ഒരെണ്ണം പാവം ചത്തുപോയിരുന്നു. എരട്ട അക്കങ്ങളായി വരുന്നയത്ര അലങ്കാരമത്സ്യങ്ങളെ വീട്ടിൽ വളർത്തുന്നത് ഫെങ്ങ് ഷൂയി പ്രകാരം നല്ലതല്ലെന്നും, ഒറ്റയക്കങ്ങൾ വരുന്നത്ര മത്സ്യങ്ങളെ വളർത്തുന്നതാണു നല്ലത്, മാത്രമല്ല ഒമ്പെതെണ്ണം ആണെങ്കിൽ അത്യുത്തമം എന്നും ഫാര്യ!

ആയതിനാൽ നമുക്കൊരു മൂന്നു മത്സ്യങ്ങളെ കൂടെ വാങ്ങി കൊണ്ടു പോയി ഫെങ്ങ് ഷൂയി പ്രകാരം വളർച്ചയുടെ ഏണിപടികൾ നടന്നുകയറാതെ സെർഗെ ബുബ്കയെ പോലെ ഒറ്റയടിക്ക് കുതിച്ച് ചാടി ഐശ്വര്യാ റായി ആകാമെന്നും അവൾ എന്നെ പ്രലോഭിപ്പിച്ചു.

പലതരം മത്സ്യങ്ങൾ പുളക്കുന്ന കണ്ണാടികൂട്ടിൽ നിന്നും വയറുന്തിയ സ്വർണ്ണമത്സ്യങ്ങൾ പുളക്കുന്ന കണ്ണാടികൂട്ടിലേക്ക് കണ്ണുറപ്പിച്ച് കടക്കാരനായ ബംഗാളി ഭൊയ്യയോട് ഞാൻ ചോദിച്ചു...

ഇസ്ക്കാ കിത്ത്നാ ഹേ ഭായ്?

ജോറാ പാഞ്ച് ദിറം

കേട്ടത് പാതി കേൾക്കാത്ത പാതി നല്ല പാതി ഒറ്റ കീറ്....

നഹീ നഹീ ബഹുത് മേംഗോ ഹെ...വെരി എക്സ്പൻസീവ് (പത്തുരൂപേടെ ചാള വാങ്ങീട്ട് നന്നാക്കാനായി ഇരുപത് രൂപ കൊടുത്ത് വന്നിട്ടിപ്പോ അഞ്ച് രൂപക്ക് രണ്ടെണ്ണം തരാംന്നു പറഞ്ഞ ബംഗാളീടടുത്തെ വിലപേശല്ലെ ഫാര്യേന്നുള്ള എന്റെ വാചകം മീൻ തുപ്പിയ കുമിള പോലെ പൊട്ടി പോയി).

എന്തെങ്കിലുമാവട്ടെ എന്നുകരുതി മിണ്ടാണ്ട് നിന്ന എന്നെ അവളുടെ അടുത്ത വാചകം ഞെട്ടിപ്പിച്ച് കളഞ്ഞു...

ദസ് ദിറം ദേഗാ...തീൻ ദിയോ!!!!

19 comments:

Pradeepvijayan said...

After a long time. Its great to again read you.

Unknown said...

ദുബായ് തമാശകള്‍ ഇനിയും പോരട്ടെ...

വിനുവേട്ടന്‍ said...

പാവയുടെ കൂടെ കിട്ടിയ ലാഭം മീനിന്റെ കൂടെ പോയി... അങ്ങനെ തന്നെ വേണം കുറുമാന്... ഹ ഹ ഹ...

ഒരു പിപ്റ്റിപൈപ് ന് ചോദിച്ചിരുന്നെങ്കിൽ ചിലപ്പോൾ ഒരു ട്വന്റിപൈപ് ന് കിട്ടിയേനെ പാവ... :)

jayanEvoor said...

സംഗതി മൊത്തം പുളുവാണെങ്കിലും, ഇഷ്ടപ്പെട്ടു.

അപ്പോ....

ഭാര്യ - ചീനി ഭായ് ഭായ്!

jayanEvoor said...

ഇനി ഇങ്ങനെ പടക്കങ്ങളും, ഇടയ്ക്കോരോ അമിട്ടുമായ് മാലപ്പടക്കം പൊട്ടട്ടെ!

animeshxavier said...

:))

വേണു venu said...

ഹാ ...ഹാ ...
രാഗേഷ്‌ തുടര്‍ന്നെഴുതുക.:)

kunjali said...

:)

Junaiths said...

ദസ് ദിറം ദേഗാ...ഓർ ലിഖോ :)

Cv Thankappan said...

രസകരമായിരിക്കുന്നു
ആശംസകള്‍

കൊച്ചു കൊച്ചീച്ചി said...

അതാണ് റസല്‍ പീറ്റേഴ്സ് പറഞ്ഞത്....

http://www.youtube.com/watch?feature=player_detailpage&v=k2W8aGgmn1A#t=95

kARNOr(കാര്‍ന്നോര്) said...

സംഗതി ഇഷ്ടപ്പെട്ടു.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഹ ഹ ഹ ഇവിടെ ഒക്കെ ഉണ്ടായിരുന്നു അല്ലെ ?

കാഴ്ചകളിലൂടെ said...

ഹ ഹ ഹ ഹ ഹ ഹ ഇഷ്ടപ്പെട്ടു.

ചിതല്‍/chithal said...

എത്ര കാലമായി കണ്ടിട്ടു്! ഇനി ഇടക്കിടയ്ക്കു് വരില്ലേ?

Kiran said...

kollam... :)

sy@m said...

ഹലോ... തിരികെ വന്നു അല്ലേ... വായിച്ചില്ല... ആദ്യം തേങ്ങ ഉടയ്ക്കാമെന്നു വച്ചു... ഇതുവരെ ആരും ഉടച്ചില്ലല്ലോ... ദേ എന്‍െ്‌റ വക.... (((((േേേേേേഠേ)))))

Muralee Mukundan , ബിലാത്തിപട്ടണം said...

കിണ്ണങ്കാച്ചിയായിട്ടുണ്ട് കേട്ടൊ ഭായ്

Abdul hakkeem said...

nalla paathi ithokke vaayikkunnundaaville...! :P enthaayaalum adipoli....