ചെറിയമ്മയുടെ വീട്ടില്‍ നിന്നിറങ്ങി, ഓട്ടോ പിടിച്ച് വീട്ടിലെത്തിയപ്പോഴേക്കും മണി മൂന്നര കഴിഞ്ഞിരിക്കുന്നു. ഗെയിറ്റ് തുറക്കുന്ന ശബ്ദം കേട്ട് ഉമ്മറവാതില്‍ തുറന്ന് അമ്മ പുറത്ത് വന്നു.
എന്താടാ ഇത്ര വൈകിയത് വരാന്‍?
ഇപ്പോ തന്നെ വന്നത് ഭാഗ്യം, അമ്മ എന്താ മയങ്ങിയില്ലെ?
ഇല്ല്യടാ, ഈ പാത്രങ്ങളൊക്കെ മേശപുറത്തിങ്ങനെ നിരത്തി വച്ചിട്ട് കിടന്നാ എനിക്ക് ഉറക്കം വരില്ല്യ. നീ വന്ന് ഊണുകഴിച്ചിട്ട് പാത്രങ്ങളൊക്കെ എടുത്ത് കഴുകി വച്ച് കിടന്നാലല്പം മയങ്ങാംന്ന് കരുതീതാ, ഇനി ഇപ്പോ സമയം നാലാവാറായില്ലെ, അകോം, മുറ്റോം അടിച്ച് വാരി കഴിയുമ്പോഴേക്കും വിളക്ക് വച്ച് അമ്പലത്തില്‍ പോകാറാവും.
നീ വേഗം കയ്യ് കഴുകി വന്നിരിക്ക്, ഞാന്‍ കറികളൊക്കെ ഒന്ന് ചൂടാക്കി ഇപ്പോ വിളമ്പാം.
ഇനിപ്പോ കറിയൊന്നും ചൂടാക്കണ്ടമ്മേ, ഉച്ചക്ക് വച്ചതല്ലെ? ഫ്രിഡ്ജിലൊന്നുമല്ലല്ലോ വച്ചിരിക്കുന്നത്, മേശപുറത്തല്ലെ.
എങ്കില്‍ ഞാന്‍ ആ ചെമ്മീന്‍ മാത്രം എന്തായാലും ഒന്നു ചൂടാക്കിയെടുക്കാം, നീ വേഗം വന്നിരിക്കാന്‍ നോക്ക്.
കൈകഴുകി വന്നിരുന്നപ്പോഴേക്കും അമ്മ പ്ലെയിറ്റില്‍ ചോറും ചെമ്മീന്‍ റോസ്റ്റും ചാള കൂട്ടാനും, വാഴകൊടപ്പന്‍ തോരനുമെല്ലാം വിളമ്പിയിരുന്നു. വിശദമായി തന്നെ ഭക്ഷണം കഴിക്കാന്‍ തുടങ്ങി.
എങ്ങനെയുണ്ടായിരുന്നെടാ പരിപാടി എന്ന് ചോദിച്ചുകൊണ്ട് ഉച്ചയുറക്കം കഴിഞ്ഞ് അച്ഛന് എഴുന്നേറ്റ് വന്നു.
ഞാന്‍ ചെന്നപ്പോഴേക്കും ഏതാണ്ടെല്ലാം കഴിഞ്ഞിരുന്നു, അതിനാല്‍ വലിയ ബോറായി തോന്നിയില്ല.
പിന്നെന്താ നീ ഇത്രയും നേരം വൈകിയത്? എവിടേയെങ്കിലും മിനുങ്ങാന്‍ കയറിയാ?
ഏയ്, ഞാന്‍ ഊരകത്ത് ഒന്നു കയറി അതാ നേരം വൈകിയത്.
കൊറച്ച് കൂടെ ചോറ് വിളമ്പട്ടഡാ? പ്ലെയിറ്റ് കാലിയയായത് കണ്ട് അമ്മ ചോദിച്ചു.
മൂക്കു മുട്ടെ കഴിച്ചത് കാരണം ഇപ്പോള്‍ തന്നെ ശ്വാസം എടുക്കാന്‍ വയ്യ, ഇനി അല്പം കൂടെ കഴിച്ചാല്‍ എന്റെ കാര്യം സ്വാഹ! എഴുന്നേറ്റ് കൈകഴുകി. ഉച്ചയുറക്കത്തിനു മുന്‍പ്, അല്പം നേരം മറ്റമ്മയുമായി (അമ്മയുടെ അമ്മ) കത്തിവെക്കാമെന്ന് കരുതി മറ്റമ്മയുടെ മുറിയിലേക്ക് ചെന്നു.
ഉറക്കം വരാത്തതിനാല്‍ കട്ടിലില്‍ വെറുതെ ഇരിക്കുകയായിരുന്നു തൊണ്ണൂറു വയസ്സു കഴിഞ്ഞ മറ്റമ്മ.
എന്തൊക്കെയുണ്ട് മറ്റമ്മേ വിശേഷം?
സുഖം തന്നെ മോനെ, ഇങ്ങനെയൊക്കെ പോണു. ഇനി ദൈവം അങ്ങോട്ട് വിളിക്കുന്നതും കാത്തിരിക്ക്വാ. മോനെന്നാ വന്നേ?
വന്നതില്‍ പിന്നെ പത്തിലധികം തവണ ചോദിച്ചു കഴിഞ്ഞിരിക്കുന്നു ഈ ചോദ്യം, എന്നിരുന്നാലും പറഞ്ഞു, ഇന്നലെ.
മോന്റെ കല്യാണം കഴിഞ്ഞോ?
ഉവ്വല്ലോ മറ്റമ്മേ, കല്യാണം കഴിഞ്ഞ് രണ്ട് കുട്ടികളും ഉണ്ട്.
നന്നായി. അവര്‍ വന്നിട്ടില്ല്യേ?
ഉവ്വല്ലോ, അവര്‍ കോയമ്പത്തൂരാ. അടുത്ത ആഴ്ച അവളുടെ അനിയന്റെ കല്യാണം കഴിഞ്ഞിട്ട് ഇങ്ങോട്ട് വരും.
ആരുടെ അനിയന്റെ?
എന്റെ ഭാര്യേടെ അനിയന്റെ.
മോന്റെ കല്യാണം കഴിഞ്ഞോ?
ഉവ്വല്ലോ മറ്റമ്മേ.
മോനരുടെ മോനാ?
ഞാന്‍ അംബീടെ മോന്.
അംബീടെ മോനാ?
അതെ മറ്റമ്മേ. ഞാന്‍ അംബീടെ താഴെയുള്ള മോന്.
മോന് ഇപ്പോ എവിടെയാ?
ഞാന്‍ ദുബായില്‍.
മോനിന്ന് പൂവ്വോ?
എങ്ങോട്ട്?
തിരിച്ച് വീട്ടിലിക്ക്.
ആരുടെ വീട്ടിലിക്ക്?
മോന്റെ വീട്ടിലിക്ക്.
ഇതല്ലെ മറ്റമ്മെ നമ്മുടെ വീട്.
അത്യോ. എന്നാ മോന് ഇനി എങ്ങട്ടും പോണ്ട.
ശരി മറ്റമ്മേ.
കൊച്ചു എവിടെ പോയി മോനെ? ഇപ്പോ തന്നെ അവളുടെ ശബ്ദം കേട്ടതാണല്ലോ? (കൊച്ചു എന്നത് മറ്റമ്മയുടെ നേരെ മൂത്ത ചേച്ചിയാ, മരിച്ചിട്ട് ഇരുപത്തഞ്ച് വര്‍ഷത്തിലധികമായി).
കൊച്ചേച്ചിയൊക്കെ മരിച്ച് പോയിട്ട് കുറേ ആയല്ലോ മറ്റമ്മേ.
എന്താ ചെയ്യ്യാ മോനെ, ഓര്‍മ്മ തീരെ നില്‍ക്കണില്ല്യ. കൃഷ്ണാ, ഗുരുവായൂരപ്പാ, കാത്തോളണേ.
വയസ്സായാല്‍ എല്ലാവരുടേയും സ്ഥിതി ഇത് തന്നെ, ശിശുക്കളെ പോലെ പെരുമാറാന്‍ തുടങ്ങുന്നു ഈ പ്രായത്തില്‍!
മറ്റമ്മ കിടന്നോളൂ, ഞാനും ഒന്ന് കിടക്കട്ടെ എന്ന് പറഞ്ഞ് ഞാന്‍ എന്റെ മുറിയിലേക്ക് പോന്നു. വെയിലത്ത് കിടന്ന് നടന്നതിന്റേയും, മൂക്കു മുട്ടെ ഭക്ഷണം കഴിച്ചതിന്റേയും ക്ഷീണത്താല്‍ കിടന്നതും കണ്ണുകള്‍ കൂമ്പിയടഞ്ഞു.
ചെറുതായൊന്നു മയങ്ങാന്‍ കിടന്ന ഞാന്‍, ഡാ മണി എട്ട് കഴിഞ്ഞു, ഇങ്ങനെ ഉറങ്ങിയാല്‍ ഇനി രാത്രി ഉറങ്ങണ്ടേ എന്നുള്ള ചോദ്യം കേട്ടാണുണര്‍ന്നപ്പോഴാണ് മയങ്ങാന്‍ കിടന്ന ഞാന്‍ കാര്യമായി തന്നെ ഉറങ്ങി എന്ന് മനസ്സിലാക്കിയത്.
കുളിച്ചൊന്ന് ഫ്രെഷായി വന്നപ്പോഴേക്കും മണി എട്ടര കഴിഞ്ഞിരിക്കുന്നു.
അച്ഛനും, അമ്മയും സീരിയലില്‍ ലയിച്ചിരിക്കുന്നു. സമയം പോകാന്‍ എന്ത് ചെയ്യും? ടൌണില്‍ പോയിട്ടും വലിയ കാര്യമൊന്നുമില്ല. ഒമ്പത് മണിക്കേ നഗരം ഉറങ്ങാന്‍ തുടങ്ങും.
സീരിയല്‍ കഴിഞ്ഞ്, ഞാന്‍ അച്ഛനുമൊത്ത് ചെറുതായൊന്ന് കൂടി, അത്താഴവും കഴിഞ്ഞ് അമ്മയുമച്ഛനുമായി കത്തി വെച്ചിരുന്ന് സമയം പത്തരയായി. വീണ്ടും കിടക്കാറായി.
കിടക്കാന്‍ ഒരുമ്പെട്ടപ്പോള്‍ മൊബൈല്‍ ശബ്ദിച്ചു.
ഹലോ കുറൂ, താനെവിട്യാ? വിവി/ദേവ/ലോനയാണ്!
ഞാന്‍ വീട്ടില്‍.
താനോ?
ഞാന്‍ എവിട്യാന്ന് എനിക്ക് തന്നെ അറിയില്ല.
അതെന്താടോ അങ്ങിനെ?
അതോ? പുറത്ത് കൂരാ കൂരിരുട്ടാ, മാത്രമല്ല കുതിച്ച് പാഞ്ഞ് കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്നുകൊണ്ട് നോക്കുമ്പോള്‍ ഏതാ സ്ഥലമെന്ന് കൃത്യമായി അറിയാനും കഴിയുന്നില്ല.
എങ്കില്‍ താന്‍ ഇരുന്ന് നോക്കടോ?
ഡോ കോപ്പേ, ട്രെയിനില്‍ മുടിഞ്ഞ തിരക്കാ. ഇരിക്കാന്‍ പോയിട്ട് നില്ക്കാന് വരെ സ്ഥലമില്ല. എങ്ങനെയെങ്കിലും ഒന്ന് എത്തിയാല്‍ മതി എന്നായി.
ഡബ്ബിള്‍ മുണ്ടുണ്ടോ ദേവാ നിന്റെ കയ്യില്‍ ഇപ്പോള്‍ ഒരെണ്ണം?
തനിക്കെന്താ പ്രാന്തായാ? എന്തിനാ മുണ്ട്?
അല്ല ഡബ്ബിള്‍ മുണ്ടൊരെണ്ണം ഉണ്ടെങ്കില്‍ ട്രെയിനിലെ ഫാനില്‍ തൊട്ടില് കെട്ടി നിനക്കതില്‍ കയറി കിടക്കാമായിരുന്നു.
കോപ്പേ താനെന്റേന്ന് വാങ്ങും. നല്ല ഫോമിലാണല്ലോ?
ഉം കുഴപ്പമില്ല, നീ വാ എന്നിട്ട് നമുക്ക് നാളെ കൂടാം.
നാളെ പത്ത് മണിക്ക് സാഹിത്യ അക്കാദമിയില്‍ വച്ച് കാണാം കൂറൂ എന്ന് പറഞ്ഞ് ദേവന് ഫോണ്‍ കട്ടാക്കി.
കാശിന് പഞ്ഞമുണ്ടെങ്കിലും, നാട്ടിലെത്തിയാല്‍ ഉറക്കത്തിന് പഞ്ഞമില്ലാത്തതിനാല്‍ കിടന്നതും ഉറങ്ങി. ഫോണ്‍ നിറുത്താതെ റിങ്ങ് ചെയ്തതിനാല്‍ പള്ളിയുറക്കത്തിന് ഭംഗം നേരിട്ടതിന്റെ അസഹിഷ്ണുതയോടെ ഫോണ്‍ എടുത്തു.
കൂറൂ താന്‍ സാഹിത്യ അക്കാദമിയിലെത്ത്യാ?
ക്ലോക്കിലേക്ക് നോക്കി. സമയം ഒമ്പതേകാലായിരിക്കുന്നു. കണ്ണൊന്ന് ചിമ്മിയടച്ച് വീണ്ടും നോക്കി. സമയം ഒമ്പതേകാല് തന്നെ. ദൈവമേ ഇന്ന് കേട്ടത് തന്നെ തെറി. അതിരാവിലെ തെറി കേള്‍ക്കല്‍ അത്ര സുഖകരമല്ലാത്തതിനാല്‍ ഉടനെ തന്നെ പറഞ്ഞു, ഞാന്‍ സാഹിത്യ അക്കാദമിയിലെത്തിയിട്ടില്ല്യഡോ. ഒരോട്ടോ കാത്ത് നില്ക്കാന് തുടങ്ങിയിട്ട് പത്ത് പതിനഞ്ചു മിനിറ്റായി. കിട്ടിയതും ഞാന്‍ പത്താവുമ്പോഴേക്കും അങ്ങെത്താം.
ഞങ്ങളും ബസ്സിലാ? ഞങ്ങളും അവിടെ എത്തുമ്പോള്‍ പത്ത് മണിയാകും.
ഞങ്ങള്‍ എന്നു പറഞ്ഞാല്‍?
ഞാനും, ഹനീഷും.
ഓക്കെ. അപ്പോ സാഹിത്യ അക്കാദമിയില്‍ വച്ച് കാണാം.
മൂവി ഫോര്‍വേര്‍ഡ് ചെയ്ത് കാണുന്നത് പോലെ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിച്ച്, ബ്രേക്ക് ഫാസ്റ്റും കഴിച്ച് ഒരോട്ടോ പിടിച്ച് സാഹിത്യ അക്കാദമിയില്‍ എത്തിയപ്പോള്‍ മണി കൃത്യം പത്ത്.
ദേവദാസിനു ഡയല് ചെയ്തു. ഡോ താനെവിട്യാ?
ദേ ഞങ്ങള്‍ ഇവിടെ എത്തി. താനെവിട്യാ?
ഞാന്‍ സ്റ്റേജിന്റെ അടുത്തുണ്ട്.
പരസ്പരം കണ്ട് മുട്ടി, ഹനീഷിനെ പരിചയപെടുത്തി കഴിഞ്ഞപ്പോള്‍ ദേവന് പറഞ്ഞു, ഡോ ഞാന്‍ ദാ ലൈബ്രറിയുടെ അവിടെ ഇപ്പോള്‍ ഉമേച്ചിയെ പോലൊരു സ്ത്രീയെ കണ്ടു. വിളിച്ച് നോക്കട്ടെ ഉമേചച്ചി എവിടെയാണെന്ന്.
ഫോണ്‍ കട്ട് ചെയ്തതിനു ശേഷം പറഞ്ഞു, ആ ലൈബ്രറിയുടെ അവിടെ കണ്ടത് ഉമേച്ചിയെ പോലൊരു സ്ത്രീയായിരുന്നില്ല, അവര്‍ ഉമേച്ചി തന്നെയാ, ഇപ്പോ ഇങ്ങോട്ടെത്തും എന്നു പറഞ്ഞു.
അഞ്ച് മിനിറ്റിന്നകം ഉമേച്ചിയും, ഗോപിയേട്ടനും സാഹിത്യ അക്കാദമിയില്‍ എത്തിചേര്‍ന്നു.
കൃത്യം പത്ത് മണിക്ക് തന്നെ ഞരളത്ത് രാമപ്പൊതുവാളിന്റെ മകന് ഹരിഗോവിന്ദന്റെ “ബീജാങ്കുരം” എന്ന് തുടങ്ങുന്ന അഷ്ടപദി രൂപത്തിലുള്ള കവിതയോടെ പരിപാടികള്‍ ആരംഭിച്ചു.
ശ്രീ രാമന്റെ കവിതാലാപനമായിരുന്നു പിന്നീട് നടന്നത്. അതിനു ശേഷം ശ്രീ വൈശാഖന് മാഷുടെ നേതൃത്വത്തില്‍, വി കെ ശ്രീരാമന്, അക്ബര്‍ കക്കട്ടില്‍, കെ ഇ എന്‍ കുഞ്ഞുമുഹമ്മദ്, രവികുമാര്‍, സുധീര, ലിസി, മുല്ലനേഴി, സുബാഷ് ചന്ദ്രന്, പുരുഷോത്തമന് തുടങ്ങി നിരവധി പേര് തങ്ങളുടെ ജീവിതത്തില്‍ നിന്നും എം.ടി അനുസ്മരണം നടത്തുകയുണ്ടായി.
രാവിലെ തുടങ്ങിയ പരിപാടികള്‍ ഉച്ചയോടെ അവസാനിപ്പിച്ചു. ഇനിയുള്ള പരിപാടികള്‍ വൈകീട്ടാണ്. സ്റ്റേജില്‍ നിന്നും എം ടി ഇറങ്ങി വരുന്നത് കണ്ട ഞാനും ദേവദാസും ചേര്‍ന്ന് എന്റെ കയ്യിലുണ്ടായിരുന്ന നാലുകെട്ടില്‍ ഒരു കയ്യൊപ്പം സംഘടിപ്പിച്ചു.
അതിനുശേഷം എം മുകുന്ദന്, പ്രൊഫ. ഹിരണ്യന്, ആര്യാടന് ഷൌക്കത്ത്, കെ ഇ എന്‍ കുഞ്ഞുമുഹമ്മദ്, സംവിധായകന് പ്രിയനന്ദന് തുടങ്ങിയവരുമായി പരിചയപെടാനും, സൌഹൃദം പങ്കുവക്കാനും ഞങ്ങള്‍ക്ക് കഴിഞ്ഞു.
ഉമേച്ചിയും, ഗോപിയേട്ടനും പരിചയക്കാരോട് സംസാരിച്ചു നില്ക്കുന്നതിന്നിടയില് ഞാനും, ദേവദാസും, ഹനീഷും ചേര്‍ന്ന് സാഹിത്യ അക്കാദമിയിലെ ഒരു ഹാളില്‍ നടക്കുന്ന കേരളത്തിലെ നാലുകെട്ടുകളുടെ ചിത്രങ്ങളുടെ പ്രദര്‍ശനം കാണുവാന്‍ പോയി.
കേരളത്തിലെ പല പല നാലുകെട്ടുകളുടേയും ചിത്രങ്ങള്‍ക്കൊപ്പം, ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ നിരവധി പെയിന്റിങ്ങുകളും ഉണ്ടായിരുന്നു. ആ ഹാളിലെ ചുമരുകളില്‍.
മണ്മറഞ്ഞ പ്രശസ്ഥരായ സാഹിത്യകാരന്മാരുടെ ഛായാ ചിത്രങ്ങള്‍ ഞാത്തിയിരുന്നുവെന്ന് മാത്രമല്ല അതില്‍ പല ചിത്രങ്ങളിലും മാറാലകെട്ടിയിട്ടുമുണ്ടായിരുന്നു.
പ്രദര്‍ശനം കഴിഞ്ഞ് പോകാന്‍ നേരമാണ് അവിടെ വച്ചിരിക്കുന്ന അഭിപ്രായം രേഖപെടുത്താനുള്ള പുസ്തകം കണ്ണില്‍ പെട്ടത്.
ഡോ കുറൂ എന്തെങ്കിലും അഭിപ്രായം രേഖപെടുത്തേണ്ടെ?
വേണം.
എന്തെഴുതണം.
വല്ലപ്പോഴൊക്കെ മാറാല അടിച്ച് നീക്കം ചെയ്യാന്‍ പറഞ്ഞെഴുത്.
എന്തായാലും അഭിപ്രായം ഒന്നും രേഖപെടുത്താതെ തന്നെ ഞങ്ങള്‍ പുറത്തിറങ്ങി.
ഇന്ത്യാ ഹൌസില്‍ പോയി ഉഴുന്നു വടകഴിക്കാം എന്ന ഉമേച്ചിയ്ടെ ആശയത്തെ ഞങ്ങള്‍ പിന്താങ്ങി. നേരെ കാല് നടയാത്രയായി ഇന്ത്യാ ഹൌസിലേക്ക് ഞങ്ങള്‍ നീങ്ങി.
സാമ്പാറില്‍ മുങ്ങിപൊങ്ങുന്ന ചൂടു വടയും, ചട്നിയും കഴിച്ച്, ബില്ല് ഞാന്‍ കൊടുക്കാമെന്ന ഗോപിയേട്ടന്റെ ആഗ്രഹത്തെ തിരസ്കരിക്കാതെ ഞങ്ങള്‍ ഇന്ത്യാ ഹൌസില്‍ നിന്നുമിറങ്ങി.
ഗോപിയേട്ടനും, ഉമേച്ചിയും യാത്ര പറഞ്ഞ് അവരുടെ കാറില്‍ കയറി പോയപ്പോള്‍, ഞങ്ങള്‍ ഓട്ടോവില്‍ കയറി എന്റെ വീട്ടിലേക്ക് പോന്നു.
എപ്പോഴാണ് ആവശ്യം വരുക എന്നറിയില്ലാത്തതിനാല്‍ തോള്‍സഞ്ചിയില്‍ കരുതിയിരുന്ന ബ്ലാക്ക് ലേബല്‍ പുറത്തെടുത്തപ്പോഴേക്കും ഗ്ലാസും, ടച്ചിങ്ങ്സുമായി അച്ഛനുമെത്തി. ഹനീഷ് ഡീസന്റായതിനാല്‍ ഒരു ഗ്ലാസ്സ് ഞാന്‍ തിരികെ കൊണ്ട് ചെന്ന് വച്ചു.
അച്ഛനും,ദേവദാസും ഞാനും ചേര്‍ന്ന് ചെറുതായൊന്നു കൂടി. അതിനുശേഷം ഉച്ചഭക്ഷണവും കഴിച്ച് അല്പം സംസാരിച്ചിരിക്കുവാനായി ഞങ്ങള്‍ ഉമ്മറത്തിരുന്നു.
സംസാരിച്ചിരിക്കുന്നതിന്നിടയില്‍ തറയില്‍ ഇരുന്നിരുന്ന ദേവദാസ് തറയില്‍ കിടന്നിട്ടായി സംസാരം. അല്പം കഴിഞ്ഞപ്പോള്‍ പറയുന്നതിനൊന്നും മൂളല്‍ കേള്‍ക്കാതായപ്പോള്‍ ഞങ്ങള്‍ അവന്റെ മുഖത്തേക്ക് നോക്കി. ഉറങ്ങി കഴിഞ്ഞിരിക്കുന്നു. രാത്രി ട്രെയിനില്‍ ഒന്നിരിക്കാന്‍ പോലും കഴിയാതെ യാത്ര ചെയ്തതിന്റെ ക്ഷീണം.
ഞാനും ഹനീഷും സംസാരിച്ചിരിക്കുന്നതിനിടെ എന്റെ ഫോണ്‍ റിങ്ങ് ചെയ്തു.
വീടുകാണാന്‍ പോകുവാന്‍ വേണ്ടി ബ്രോക്കറാണ്. പത്ത് മിനിറ്റിന്നകം വരുന്നുണ്ടെന്ന്.
ഫോണ്‍ കട്ട് ചെയ്ത് കഴിഞ്ഞില്ല, അടുത്ത ഫോണ്‍.
ഡാ നീ എവിട്യാ? കസിനായ സതീഷിന്റെ ഫോണ്‍.
ഞാന്‍ ദേ വീട്ടിലുണ്ടല്ലോ.
ഉവ്വോ, നന്നായി. ഞാന്‍ ദേ നിന്റെ വീടെത്തി.
ഫോണ്‍ കട്ട് ചെയ്യുന്നതിന്നും മുന്‍പെ സതീഷ് വീട്ടിനു മുന്നില്‍ വണ്ടി പാര്‍ക്ക് ചെയ്തു.
ഗെയിറ്റ് തുറന്ന് സതീഷ് ഉള്ളില്‍ കയറുന്നതിനും മുന്‍പേ ഞാന്‍ പുറത്തിറങ്ങി. വാ, ഒന്ന് രണ്ട് വീട് നോക്കാനുണ്ട്.
അത് ശരി. എങ്കില്‍ അത് കഴിഞ്ഞിട്ട് ഭാക്കി കാര്യം. നീ വാ.
ബ്രോക്കറോടൊപ്പം പോയി ഞാനും, സതീഷും, ഹനീഷും രണ്ട് മൂന്ന് വീടുകള്‍ കണ്ടു. വീടുകള്‍ക്ക് അത്ര മെച്ചമൊന്നുമില്ലെങ്കിലും പറയുന്ന തുകക്കൊരു കുറവുമില്ല. മൂന്നാമത്തെ വീടും കണ്ടിറങ്ങിയപ്പോള്‍ വീണ്ടും ഫോണ്‍. ദേവദാസാണ്.
ഡോ, നിങ്ങളെന്തൂട്ട് പണ്യാ കാണിച്ചത്? എന്നെ ഇവിടെ ഒറ്റക്കാക്കീട്ട് നിങ്ങളെങ്ങോട്ടാ പോയത്?
നീ ഉറങ്ങുകയായിരുന്നു അതാ ശല്യപെടുത്താതിരുന്നത്. ഞങ്ങള്‍ ദാ ഒന്നു രണ്ട് വീട് നോക്കാന്‍ വന്നതാ, കഴിഞ്ഞു ദാ പത്ത് മിനിറ്റില്‍ അവിടെ എത്താം.
തിരിച്ച് വീട്ടിലെത്തി, ഓരോ ചായ കുടിച്ചപ്പോള്‍ എല്ലാവരും ഉഷാറായി. അല്പം നേരം വിശ്രമിച്ചതിനു ശേഷം വീണ്ടും സാഹിത്യ അക്കാദമിയിലേക്ക് പുറപെട്ടു.
വൈകുന്നേരം വിദ്യാധരന് മാഷുടെറ്റ് നേതൃത്വത്തില്‍ എം.ടി സിനിമകളില്‍ നിന്ന് തിരഞ്ഞെടുത്ത ഗാനങ്ങളുടെ അവതരണവും അതിനെ തുടര്‍ന്ന് എംടിയുടെ ഗംഭീരമായ മറുപടി പ്രസംഗവും ഉണ്ടായി.
മറുപടി പ്രസംഗം കഴിഞ്ഞ് ആളുകള്‍ പിരിഞ്ഞ് പോകാന്‍ തുടങ്ങിയതോട് കൂടി, നാലുകെട്ടിന്റെ കെട്ടുവിട്ട ഞങ്ങള്‍ അടുത്ത കെട്ട് മുറുക്കുവാനുള്ള പദ്ധതികളുമായി പരസ്പരം യാത്ര പറഞ്ഞ് പിരിഞ്ഞു.
Thursday, April 24, 2008
Subscribe to:
Post Comments (Atom)
35 comments:
കെട്ടുവിടാതെ നാലുകെട്ട് - ഭാഗം 2
ഇന്ന് 2008 ഏപ്രില്‍ 24.
2006 ഏപ്രില്‍ 24നാണ് ഞാന്‍ ബ്ലോഗില്‍ ആദ്യമായി ഒരു പോസ്റ്റിടുന്നത് (കമന്റുകള്‍ അതിനു മുന്‍പേ ഇടാറുണ്ടായിരുന്നു)
ഇന്നേക്ക് രണ്ട് വര്‍ഷം തികഞ്ഞു ഈ ബൂലോഗത്തില്‍. ഒട്ടനവധി സുഹൃത്തുക്കളെ എനിക്ക് ഈ ബ്ലോഗില്‍ നിന്ന് ലഭിച്ചു അതോടൊപ്പം വിരലിലെണ്ണാവുന്ന ശത്രുക്കളേയും എനിക്ക് ബ്ലോഗില്‍ നിന്ന് ലഭിച്ചിട്ടുണ്ട് എന്ന കാര്യവും വിസ്മരിക്കുന്നില്ല.
എല്ലാവര്ക്കും നന്ദി, നമസ്കാരം.
kollam
അഭിനന്ദനങ്ങള്‍....
കുറുമാന് ചേട്ടാ..പടങ്ങള്‍ കുറച്ച് കാലം മുമ്പ് വിവിയുടെ പിക്കാസില്‍ കണ്ടിരുന്നു. ബാക്കി വിവരണം കൂടെ പോരട്ടെ ട്ടാ..
ബ്ലോഗില്‍ അര്‍മ്മാദിച്ച് , ശണ്ഠ കൂടി കൂറേ സുഹൃത്ത്ക്കളെയും, കുറച്ച് ശത്രുക്കളെയും സമ്പാദിച്ച് രണ്ട് കൊല്ലം തീര്‍ത്തതിന് ആശംസകള്‍..ഇത് പോലെയൊക്കെ തന്നെ ഇവിടെ എപ്പോഴും ഉണ്ടാകണം ട്ടാ..
:)
ആശംസകള്‍ കുറുമാന് ജി :)
qw_er_ty
എന്നെ തഴഞ്ഞല്ലോ കുറൂ.... നിനക്ക്ക് ഞാന്‍ വെച്ചിട്ടുണ്ട്...
അഭിനന്ദനങ്ങള്‍....
പ്രീയപ്പെട്ട കുറുജീ...
ആദ്യം നല്ലൊരു ആശംസയങ്ങ് പിടിക്ക്...
ബ്ലോഗില്‍ രണ്ടു കൊല്ലം തികച്ച, നിരവധി പോസ്റ്റുകളിലൂടെ, കഥകളിലൂടെ, നോവലിലൂടെ ബൂലോഗത്തെ നിറസാന്നിദ്ധ്യമായ കുറുമാന് സ്നേഹാശംസകള്‍!!!
പേരിനു രണ്ട് ശത്രുക്കളെങ്കിലുമില്ലെങ്കില് സ്നേഹത്തിന് പിന്നെന്തു വില കുറൂ :)
ഓടോ. കെട്ടുവിടാതെ നാലുകെട്ട് രസകരമായ ഒരു വായനാനുഭവം തന്നെ...
കുറു,
അഭിനന്ദനങ്ങള്‍..
ആശംസകള്‍....
ആശംസകള്‍..പണ്ട് വൈകീട്ട് ഞാന്‍ സാഹിത്യ അക്കാദമിയില്‍ പോയി ഇരിക്കാറുണ്ടായിരുന്നു. എന്റെ ഒരു സുഹൃത്ത് അക്കാദമി കെട്ടിടത്തിനു പിന്നിലെ സ്റ്റാഫ് ക്വാര്‍ട്ടേഴ്സില്‍ ഉണ്ടായിരുന്നു...
കുക്കുറൂനു അങ്ങനങ്ങങ്ങ ര്ണ്ടു വയസ്സായി.
ആയുഷ്മാന്‍ ഭവ:
കെട്ടുവിടാതെ നാലുകെട്ട് - ഭാഗം 2, അതും ഗംഭീരം
ഞങ്ങളുടെ പ്രിയപ്പേട്ട കുറുമാന്-ജിക്ക്
നന്മകള് നേരുന്നു
ഇനിയും ഇനിയും ഉയരങ്ങളിലേക്ക്
പറക്കാന്‍ കഴിയട്ടെ അതിനു ഗുരുവായൂരപ്പന്
അനുഗ്രഹിക്കട്ടെ എന്നാംശസിക്കുന്നു
രണ്ടാം വാര്‍ഷികത്തിന് ആശംശകള്.
രണ്ടാം ജന്മദിനാശംസംസകള് -ബ്ലോഗിന്!
കൊള്ളാം കുറുമാന്‍ജീ..
കെഈഎന്‍ പീഡിഗ്രീക്കു എന്നെ പഠിപ്പിച്ചിട്ടുണ്ട്...
കുറുമാന്‍ജി, രണ്ടാം വാര്‍ഷികത്തിനു എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍.
എഴുത്തിന്റെ രണ്ടാം വയസ്സിലേക്ക് കടന്ന കുറുവേട്ടന് അഭിനന്ദനങ്ങള്‍.......
സാഹിത്യ അക്കാദമിയില്‍ ഇപ്പോ മാറാലപിടിച്ച പടങ്ങളും ശൂന്യമായ തലകളും മാത്രമേ ഉള്ളൂ. യാത്രാവിവരണം എഴുതാന്‍ കുറുമാാന്റെ അത്ര കഴിവ് ബ്ലോഗില്‍ വേറൊരാള്‍ക്കും കണ്ടിട്ടില്ല.
കശ്മലന്. രണ്ടുകൊല്ലായി ഈ പരിപാടി തുടങ്ങിയിട്ടല്ലേ.ആശംസകള്‍.
നല്ല ഒരു വിവരനം, കുറുമാന്‍ജീ.
രണ്ടാം വാര്‍ഷികത്തിന് ആശംസകള്‍!
:)
കുറുമാനേ അക്കാദമിയില്‍ ലക്ഷ്മിയാ പ്രതിഷ്ഠ.
ലക്ഷ്മിയോടൊപ്പം ശയിച്ച് സരസ്വതിയോട് നീതിപുലര്‍ത്തുക ലേശം ബുദ്ധിമുട്ടാണ്.
കുറുമാന് ജി.. രണ്ടാം വാര്‍ഷിക ആശംസകള്‍..
രണ്ടാം ഭാഗത്തിനു സ്പെഷ്യല്‍ ആശംസകള്‍..
ഇനിയും വരട്ടെ കുറുചരിതങ്ങള് ഏറെ..
നിത്യന് മാഷ് പറഞ്ഞതിനു ഒരു അണ്ടര്‍ലൈന്‍
ഹിന്ദിക്കാരും പറയാറുണ്ട് ‘ലക്ഷ്മി ഓര് സരസ്വതി ഏക് സാഥ് നഹിം ചലേഗാ....”
ഒരിക്കല്‍ കൂടി അഭിനന്ദന്‍സ്
Gurumaan,
yathravivaranam assalaayi, Ellaam/Ellaarem nEril kanTapole thOnni.
kazhinja thrissuur meet um orthu.
രണ്ടാം പിറന്നാളിനും,രണ്ടാം പോസ്റ്റിനും ആശംസകള്‍!!
ഇനിയും വര്ഷങ്ങളെത്രകിടക്കുന്നു...
പോസ്റ്റുകള്‍ എത്ര വരാനിരിക്കുന്നു..
കുറുമാന് എന്തു ഭാഗ്യം. ശിശുക്കളെപ്പോലെ നിഷ്കളങ്കമായി സംസാരിക്കുന്ന
മറ്റമ്മ വരെയുണ്ടല്ലോ ...
എനിക്ക് അമ്മ പോലുമില്ല...
നല്ല പോസ്റ്റ് ...
കുറുമാന്‍ജി ഈ വേളയില്‍ ഒരു രണ്ടര ഒഴിക്കട്ടെ.. ബ്ലോഗാശംസകള്‍ നേരുന്നു.
ആര്യാടന് ഷൌക്കത്തിനെ പരിചയപ്പെട്ടല്ലേ. നമ്മളൊരേ ഊരുകാരാ (നിലമ്പൂരുകാര്‍) പോരാത്തതിന് എന്റെ കസിന്‍സ് അളിയനായും പോയി. :)
കുറുമാന്‍ജി, ഒരു നല്ല വെക്കേഷന് അങ്ങനെ അടിച്ചുപൊളിച്ചു അല്ലേ?
രണ്ടാം വാര്‍ഷികാശംസകള്‍!
മറ്റമ്മ !
നിറഞ്ഞ മനസ്സിലെ തെളിഞ്ഞ മുഖമായി...
ചാത്തനേറ്: മറ്റമ്മയോടുള്ള സംസാരം :(
ഓടോ: രണ്ട് വയസ്സായാ പിള്ളാര്‍ക്ക് തലേല് മുടി വളരും അല്ലേ?
കുറുമാന് മാഷെ,
വായിച്ചു മാഷെ കെട്ടു വിടാതെ നാലുകെട്ട്. വളരെ നന്നായിട്ടുണ്ടു മാഷെ വിവരണങ്ങള്‍. കൊച്ചു കൊച്ചു കാര്യങ്ങള്‍ പോലും കുറുമാന് മാഷു പറഞ്ഞു വരുമ്പോള്‍ അതിനൊരു പ്രത്യേക സൌഭഗത കൈ വരുന്നതു കാണാം. സിദ്ധി എന്നൊക്കെയാണു അതിനെ പറയുക.
സസ്നേഹം
ആവനാഴി
കുറു(ഗുരു)ജീ..
രണ്ടു മൂന്ന് ദെവസായിട്ട് തെരക്കിലായിരുന്നു.അതോണ്ട് ബൂലോകത്ത് കേറാന്‍ വൈകി.ചിത്ര സഹിതം വിവരിച്ചു തന്നതില്‍ സന്തോഷം
വാര്‍ഷികാശംസകള്‍.
ഇന്നാണീ പോസ്റ്റ് വായിച്ചത്. അഭിനന്ദനങ്ങള്‍.
യാത്രാവിവരണമാണ് ഏറ്റവും നന്നായി താങ്കള്‍ എഴുതുന്നത്. വായിക്കുന്നവരെ കൂടെകൂട്ടാന്‍ കഴിയുന്ന അത്രയും നന്നായി എഴുതുന്നു.
excellent, sarikum kuruvrinte koode sahithya akademy il um, veettilum ok vanna oru pratheethi..adipoliyaittundu, russian yathravivaranam ezhuthanulla samayamayo ennoru samsayam...
നിരാശപ്പെടുത്തി.
Post a Comment