Wednesday, July 30, 2008

കോന്നിലം പാടത്തെ പ്രേതം - ഒന്ന്

പത്ത് പന്ത്രണ്ട് ദിവസത്തെ ലീവും സംഘടിപ്പിച്ച് സകുംടംബം ഹര്‍ത്താലയത്തിലേക്ക് യാത്രപുറപ്പെട്ടത് ചില അത്യാവശ്യ കാര്യങ്ങള്‍ക്കായിരുന്നു. ഫ്ലൈറ്റില്‍ ഉറക്കം വരാതെ ഇരിക്കുമ്പോഴെല്ലാം മനസ്സില്‍ ചില പ്രതീക്ഷകള്‍ ബിയര്‍ നുരയുന്നതുപോലെ നുരഞ്ഞു പൊങ്ങിയിരുന്നു.

ഫ്ലൈറ്റിറങ്ങി. സുഹൃത്തായ ഷിബുവിന്റെ കാറില്‍ സാധനസാമഗ്രികള്‍ എല്ലാം എടുത്തു വച്ച് കയറിയിരുന്നതും അവന്‍ പറഞ്ഞു, ഡാ, ഇന്നിവിടെ ഹര്‍ത്താലാ, ഇവിടെ മാത്രമല്ല, കൊടുങ്ങല്ലൂരും ഉണ്ട്. ഇന്നലേം കൊടുങ്ങല്ലൂരു ഹര്‍ത്താലായിരുന്നു!

എന്റെ ദേഹത്താകെ കുളിരു കോരുന്ന അനുഭൂതി! പ്രതീക്ഷകളിലൊന്ന് പൂവണിഞ്ഞിരിക്കുന്നു. കഴിഞ്ഞ രണ്ട് പ്രാവശ്യം നാട്ടില്‍ വന്ന ദിവസങ്ങളിലെല്ലാം ഹര്‍ത്താലായിരുന്നു. രണ്ടൊത്താല്‍ അത് മൂന്നൊക്കണം എന്നുള്ള നിരുപദ്രവകരമായ ഒരാശ നാട്ടിലേക്കു വരുമ്പോള്‍ എന്റെ മനസ്സില്‍ ഉണ്ടായിരുന്നു. അതാണ് പൂവണിഞ്ഞിരിക്കുന്നത്. എനിക്ക് തുള്ളിച്ചാടാന്‍ തോന്നി. കേരളം ഒരു ഹര്‍ത്താലയം എന്ന് പറഞ്ഞ സ്വാമി തഥാഗഥാനന്ദനെ ഞാന്‍ ഒരു നിമിഷം സ്മരിച്ചു. ആ പാദാരവിന്ദങ്ങളില്‍ മനസ്സാല്‍ ഒരു പൈന്റ് സമര്‍പ്പിച്ചതിനു ശേഷം ചാറ്റല്‍ മഴയില്‍ പിന്നോട്ടോടുന്ന മരങ്ങളേയും, കെട്ടിട സമുച്ചയങ്ങളേയും നോക്കി, കാറിന്റെ സീറ്റില്‍ ചാരിയിരുന്നു.

ഓരോ ചായകുടിച്ചിട്ട് പോയാലോ മ്മക്ക്?

തലതിരിച്ച് നോക്കിയപ്പോള്‍, പിന്നിലെ സീറ്റില്‍ ചാരിയിരുന്നും കിടന്നും നല്ലപാതിയും, കുട്ടികുറുമികളും നല്ല ഉറക്കം.

വേണ്ട ഷിബു, വീട്ടില്‍ പോയിട്ടാകാം.

മുന്നോട്ട് പോകുന്തോറും, പെയ്യുന്ന മഴയുടെ ശക്തി കൂടി വന്നെങ്കിലും, റോഡുകളുടെ സ്ഥിതി വളരെ അധികം മെച്ചപെട്ടിട്ടുള്ളതിനാല്‍ കാലവിളംബരം കൂടാതെ വീട്ടിലെത്തിചേര്‍ന്നു. ലഗ്ഗേജെല്ലാം ഇറക്കി വെച്ച് വീട്ടില്‍ കയറി. കുട്ടികുറുമികള്‍ മോത്തിയേയും, യൂബിയേയും കെട്ടിയിട്ടിരിക്കുന്ന പിന്നാമ്പുറത്തേക്കും.

എനിക്ക് തിരിച്ച് പോകേണ്ടത് ജൂലൈ പതിനഞ്ചിനും, നല്ല പാതിക്കും, കുട്ടികുറുമികള്‍ക്കും, ജൂലൈ ഇരുപത്തഞ്ചിനുമാണ്. ദൈവസഹായത്താല്‍ വന്ന കാര്യങ്ങളെല്ലാം വന്നതിന്‍ നാലാം പക്കം ഭംഗിയായി കഴിഞ്ഞു കിട്ടി. അന്ന് വൈകീട്ട് തന്നെ നല്ലപാതിയും, കുട്ടികുറുമികളും, കോയമ്പത്തൂര്‍ക്ക് പോയതിനാല്‍ എന്റെ അവസ്ഥ കൂട്ടില്‍ നിന്നും തുറന്നു വിട്ട തത്തയുടേതു പോലെയായി (പുറത്ത് പോവാന്‍ തോന്നില്ല, മറ്റുള്ള തത്തകളുമായി ചങ്ങാത്തമില്ലാത്തതു തന്നെ കാരണം‌, മാത്രമല്ല കൂട്ടില്‍ വളര്‍ന്ന് ശീലിച്ചും പോയി).

എല്ലാ തവണയും നാട്ടില്‍ വരുമ്പോള്‍ പ്ലാന്‍ ചെയ്ത പ്രകാരം, ആദികുറുമാനോ, മധ്യകുറുമാനോ, ഡൊമിനിയോ, ശ്രീരാജോ, ഷാബുവോ ആരെങ്കിലുമൊക്കെ കാണും, ചിലപ്പോള്‍ ഈ പറഞ്ഞവരെല്ലാം തന്നെ ഒരുമിച്ചും വരാറുമുണ്ട്. ഇത്തവണ വരവ് തനിച്ചായി പോയല്ലോ. വിരലിലെണ്ണാവുന്ന സുഹൃത്തുക്കള്‍ ഉള്ളത് ഇരിങ്ങാലക്കുടയിലാണ് , ചിയ്യാരത്തോ, തൃശൂരോ ആരും തന്നെ ഇല്ല. സാരമില്ല, അച്ഛന്‍ ഉണ്ടല്ലോ, ആരുണ്ടായാലും ഇല്ലെങ്കിലും എന്റെ ഏറ്റവും ബെസ്റ്റ് കമ്പനി അച്ഛന്‍ തന്നെ.

അന്നത്തെ രാത്രി അങ്ങിനെ കഴിഞ്ഞു. പിറ്റേന്ന് രാവിലെ എഴുന്നേറ്റ് അമ്പലത്തിലൊക്കെ പോയി വന്നു. പ്രാതലെല്ലാം കഴിച്ച്, അന്നത്തെ പത്രവും, അതിനു മുന്‍പിലുള്ള ദിവസങ്ങളിലുള്ള പത്രങ്ങളും, വീട്ടില്‍ വരുത്തുന്ന മംഗളം, മനോരമ തുടങ്ങിയവയിലെ പുതിയതും, പഴയതുമായ നോവലുകളും, ഡോക്ടറോട് ചോദിക്കാം എന്ന കോളവും, എല്ലാം എല്ലാം വായിച്ച് സായൂജ്യമടഞ്ഞപ്പോഴേക്കും സമയം ഉച്ചക്ക് പന്ത്രണ്ട് കഴിഞ്ഞിരിക്കുന്നു.

ഡാ എന്താ എടുക്ക്വല്ലെ ഒന്ന്?

പിന്നെന്താ ഞാന്‍ ഓതി.

നിങ്ങളൊന്ന് മിണ്ടാണ്ടിരിക്ക്ണ്ടാ മനുഷ്യാ... നിങ്ങള്‍ക്ക് വേണേല്‍ സ്വയം കുടിച്ചാല്‍ പോരേ? മിണ്ടാണ്ടിരുന്ന് വായിക്കണ ആ ചെക്കനെ എന്തിനാ നിങ്ങള്‍ കുത്തിപൊക്കണേ? ഒരു ബൈപാസ്സ് കഴിഞ്ഞതാന്നെങ്കിലും ഓര്‍മ്മ വേണ്ടെ. മൂന്നു നേരം മോന്തിയില്ലെങ്കില്‍ നിങ്ങള്‍ക്കെന്താ നെഞ്ചു വേദന വര്വോ? കുടിച്ചും കഴിഞ്ഞ് ഇങ്ങോട്ട് വാ, നെഞ്ച് വേദനിക്കുന്നു, കൈ കടയുന്നു, കാല്‍ കുഴയുന്നു അംബീന്നൊക്കെ പറഞ്ഞ്. തിരിഞ്ഞ് ഞാന്‍ നോക്കില്ല ഉള്ള കാര്യം ഞാന്‍ പറയാം.

നീ ഒന്നു ചൂടാകാതെ അംബീ. അവന്‍ വന്നിട്ട് നാല് ദിവസം കഴിഞ്ഞില്ലേ, ഒരു മിനിറ്റ് വിശ്രമിച്ചിട്ടില്ലല്ലോ അവന്‍. ഇന്നെങ്കിലും രണ്ടെണ്ണം അടിച്ച് വിശ്രമിക്കട്ടെ എന്നു പറഞ്ഞ് വിളിച്ചതല്ലെ. നീ അടങ്ങ്.

റൌണ്ട് ഒന്ന്, രണ്ട്, മൂന്ന്, നാല് കഴിഞ്ഞു, അച്ഛന്‍ ഭക്ഷണം കഴിക്കാന്‍ ഇരുന്നു. അമ്മ ഭക്ഷണം വിളമ്പാന്‍ തുടങ്ങി.

എനിക്കിപ്പോ വേണ്ടമ്മേ, ഞാന്‍ പിന്നെ കഴിച്ചോളാം.

അമ്മയും, അച്ഛനും ഭക്ഷണം കഴിക്കാന്‍ ഇരുന്നു. ഞാന്‍ പിന്നാമ്പുറത്തിട്ടുള്ള സ്റ്റൂളില്‍ ചെന്നിരുന്ന് മഴയും കണ്ടിരിക്കാന്‍ തുടങ്ങി. ഒപ്പം റൌണ്ട് അഞ്ചിലേക്കും, ആറിലേക്കും കടന്നു. ഇത് പോലെ കോരിചൊരിയുന്ന മഴ നാട്ടില്‍ വന്നിട്ട് ആദ്യമായിട്ടാണ് പെയ്യുന്നത്. പൊതുവെ ഇത്തവണ മഴ കുറവായിരുന്നു. ഇടവപാതിയൊന്നും പെയ്തതേയില്ല ഇത്തവണ. കോരിചൊരിയുന്ന മഴക്കൊപ്പം ഇടക്കിടെ വീശിയടിക്കുന്ന കാറ്റും. കാറ്റടിക്കുമ്പോള്‍ പിന്നാമ്പുറത്തെ പ്ലാവും, മാവും ചില്ലകള്‍ കുടയുന്നു. ഇറയത്തിരിക്കുന്ന എന്റെ മുഖത്ത് സ്പ്രേ അടിക്കുന്നത് പോലെ മഴവെള്ളം തെറിക്കുന്നു. ചെറുപ്പകാലത്തിലെ ഓര്‍മ്മകള്‍ കടയും പുഴക്കി വന്നെന്നില്‍ നിറഞ്ഞു. അടിച്ചതിന്റെ ഫലമായി തലയില്‍ ഓളം വെട്ടാന്‍ തുടങ്ങിയിരിക്കുന്നു. മഴയും, കാറ്റും, തുള്ളിതെറിക്കുന്ന വെള്ളതുള്ളികളും, എല്ലാം എന്നെ സ്നേഹസമ്പന്നനാക്കി. അകത്ത് പോയി മൊബൈല്‍ എടുത്തു വന്നു. ഫിറ്റായാല്‍ പതിവായി ചെയ്യാറുള്ളത് പോലെ തന്നെ അഡ്രസ്സ് ബുക്ക് ബ്രൌസ് ചെയ്ത് ഓരോരുത്തരെയായി ഫോണ്‍ ചെയ്യാന്‍ തുടങ്ങി. സ്ത്രീജനങ്ങളുടെ നമ്പറുകള്‍ മനപ്പൂര്‍വ്വം ഒഴിവാക്കി (പണ്ടൊരിക്കല്‍ ഇങ്ങനെ സ്നേഹം കൂടിയപ്പോള്‍ വിളിച്ചു വരുത്തിയ വിനകളുടെയും, അസ്ഥാനത്ത്, ആസ്ഥാന ബൂലോഗ പീഢക പട്ടം ചാര്‍ത്തികിട്ടിയതിന്റേയും, വാര്‍ഷികം ഈ ആഗസ്റ്റില്‍ ആണെന്നത് എന്തോ എനിക്കോര്‍മ്മയില്‍ ഉണ്ടായിരുന്നു).

പല പല നമ്പറുകളും വിളിച്ചും, പലരുമായും സംസാരിച്ചു കഴിഞ്ഞു, അടുത്ത് നമ്പര്‍, ജിബു കേരള (തണുപ്പന്‍ എന്ന ബ്ലോഗര്‍). വിളിച്ചു, ഫോണ്‍ എടുക്കുന്നില്ല. റഷ്യല്‍ നിന്നുള്ള ചില അണുവായുധങ്ങള്‍ (അണുക്കളെ നശിപ്പിക്കുന്നവര്‍, ഡോക്ടര്‍ എന്ന് ഇവിടെ വിവക്ഷ) എം ഡി കഴിഞ്ഞ് നാട്ടില്‍ ലാന്റു ചെയ്തിട്ടുണ്ടെന്നും, നാട്ടില്‍ പ്രാക്റ്റീസ് ചെയ്യുന്നുണ്ടെന്നും അറിയാമെന്നതിനാല്‍ അടുത്ത അണ്വായുധത്തിനെ വിളിച്ചു. ഡോക്ടര്‍ ബാബു. ആളെ ലൈനില്‍ കിട്ടിയില്ല, അവന്റെ ആശുപത്രിയുടെ നമ്പറില്‍ കറക്കിയപ്പോള്‍ അച്ഛനായ ഡോക്ടറെ ലൈനില്‍ കിട്ടി. വീട്ടിലേക്ക് പോയി എന്നും വീട്ടിലെ നമ്പറില്‍ വിളിക്കാനും പറഞ്ഞ് നമ്പര്‍ തന്നു. വീട്ടില്‍ വിളിച്ചു. വീട്ടിലെത്തിയിട്ടുമില്ല.

ഇതിപ്പോ ഇല്ലത്തീന്നിറങ്ങുകയും ചെയ്തു അമ്മാത്തൊട്ടെത്തിയതുമില്ല എന്ന അവസ്ഥയായല്ലോ എന്റെ ഹര്‍ത്താലപ്പാ!

മഴയിലേക്ക് കണ്ണും നട്ട് ഇനി ആരേയാണു വിളിക്കേണ്ടതെന്നാലോചിച്ചിരിക്കുമ്പോള്‍, മൊബൈലില്‍ റിങ്ങടിച്ചു. ഡോക്ടര്‍ ബാബുവാണ്.

ഹാവൂ തേടിയ ഡോക്ടറെ ഫോണില്‍ കിട്ടി.

ഹലോ, കുറുമാനെ, കുരുപ്പേ എപ്പോ എത്തി നാട്ടില്‍?

നാലഞ്ചു ദിവസമായെടേ.

എന്താ പരിപാടി?

ചുമ്മാ ബോറടിച്ചിരിക്കുന്നു. നിന്റെ പരിപാടി എന്ത്?

നമ്മള്‍ കല്യാണം ഒക്കെ കഴിഞ്ഞിങ്ങിനെ അല്പ സ്വല്പം പ്രാക്ടീസുമായിങ്ങനെ ഇരിക്കുന്നു.

ഞാന്‍ ജിബുവിനെ വിളിച്ചിട്ട് കിട്ടിയില്ല. അവന്‍ ഫോണ്‍ എടുക്കുന്നില്ല.

അവന്‍ കാഷ്വാലിറ്റിയിലാ.

ഒകെ, എന്താ പരിപാടി? കണ്ടിട്ട് കുറേ ആയല്ലോ മാഷെ. അന്ന് റഷ്യയില്‍ ഒരുമിച്ച് കൂടിയതല്ലെ. നിങ്ങള്‍ ഇങ്ങോട്ട് വാ തൃശൂര്‍ക്ക്, നമ്മക്കൊന്ന് കൂടാം, തകര്‍ക്കാം, തരിപ്പണമാക്കാം.

കുറുമാനെ അന്ന് ഒരാഴ്ച നമ്മള്‍ കൂടിയത് മറക്കാന്‍ ഒക്കുമോ. ജീവിതത്തിലെ തന്നെ സുവര്‍ണ്ണ ഏടുകളില്‍ എഴുതി ചേര്‍ത്ത ദിനങ്ങളാ നിങ്ങള്‍ ഉണ്ടായിരുന്ന ആ ഒരാഴ്ച.

പൊക്കല്ലെ മാഷെ, പൊക്കിയിട്ടെടുത്തടിക്കല്ലെ, ചിന്നം ചിതറും.

അല്ല മാഷെ സത്യം. എട്ട് മാസത്തോളമായി ഞങ്ങള്‍ നാട്ടില്‍ വന്നിട്ട്. ഇതു വരെ, ആശുപത്രി, പേഷ്യന്റ്സ്, വീട്, ആശുപത്രി. ഇന്നെന്തായാലും ഒന്നു തിമിര്‍ക്കാം.

പക്ഷെ ജിബുവിനെ കിട്ടിയില്ലല്ലോ. അതൊക്കെ ഞാന്‍ ഏറ്റു. ഫസലുവിനേയും വിളിക്കാം. അവനും ഇവിടെ ഉണ്ട്.

അയ്യോ അവനും ഇവിടെ വന്നോ? അപ്പോ നമ്മുടെ ഏലിയന്‍ സംഭവമൊക്കെ?

ഏലിയനു വച്ചത് ഏലിയന് (ആ കഥ വേറെ പറയാം‌), അവനും കോഴ്സ് കഴിഞ്ഞപ്പോള്‍ ഇങ്ങോട്ട് വന്നു, ഇവിടെ പ്രാക്റ്റീസ് ചെയ്യുന്നു.

അപ്പോ എപ്പോഴാ കാണുന്നത്?

ഇന്ന് വൈകീട്ട് തൃശൂരില്‍ ഞങ്ങള്‍ മൂന്നു പേരും വരുന്നു, നമ്മള്‍ കാണുന്നു.

അതെ, ഇന്ന് വൈകീട്ട് ലോകത്തിലെ ഏറ്റവും വലുപ്പമേറിയ റൌണ്ട് എബൌട്ടായ തൃശൂര്‍ റൌണ്ടില്‍ വച്ച് നമ്മള്‍ കാണുന്നു.

അതെ, അതു തന്നെ.

ബാക്കി കാര്യപരിപാടികള്‍ നേരില്‍ കണ്ടതിനു ശേഷം.

വോക്കെ.

ഓകെ ബൈ.

തൊട്ടപ്പുറത്തെ വീട്ടിലെ പൂത്തു നില്‍ക്കുന്ന ചെമ്പകപൂക്കളെ തഴുകി വന്നതിനാലാവാം, അപ്പോള്‍ ആഞ്ഞു വീശി എന്റെ മുഖത്തേക്ക് വെള്ളതുള്ളികളെ തെറിപ്പിച്ച് വിട്ട ആ കാറ്റിനു ചെമ്പകപൂക്കളുടെ ഗന്ധമായിരുന്നു.

63 comments:

കുറുമാന്‍ said...

ഇതൊരു പ്രേത കഥയാണ്. പക്ഷെ ഒറ്റ പോസ്റ്റിലെഴുതിയാല്‍ വലുപ്പം ഏറി പോവും. അതിനാല്‍ രണ്ട് ഭാഗമായി എഴുതാമെന്നു കരുതി. പ്രേതത്തില്‍ വിശ്വസിക്കുന്നില്ല, പക്ഷെ സംഭവിച്ചതെല്ലാം ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ഒരു കുളിര്. അടുത്ത ഭാഗം നാളെ തന്നെ.

nandakumar said...

കുറുമാന്റെ പോസ്റ്റില്‍ തേങ്ങയടിക്കാന്‍ കിട്ടിയ ചാന്‍സ് കളയുന്നില്ല.

(((((((((((ഠോ))))))))))))

nandakumar said...

‘ചിലതിന്റെ‘ വാര്‍ഷിക സമയത്ത് ഒരു പ്രേത പോസ്റ്റ് പോസ്റ്റാന്‍ തോന്നിയതിനു കാരണം??
(ചുമ്മാ ചോയ്ച്ചതാ..)
അപ്പോ പ്രേതം എപ്പളാ വരുന്നത്? തൃശ്ശൂര്‍ റൌണ്ടില്‍ മൂന്നു പ്രേതങ്ങള്‍ ഇറങ്ങിയ വിവരം വായിച്ചിരുന്നു മുന്‍പ്.:)

രണ്ടാം ഭാഗത്തിനു ആത്മാര്‍ത്ഥമായി കാത്തിരിക്കുന്നു

Ziya said...

കണ്ണാടിയില്‍ നോക്കിയാ‍ണോ അടുത്തഭാഗം എഴുതുന്നത്? :)

വെരി നൈസ്...

പൊറാടത്ത് said...

ശ്ശെടാ.. പ്രേതം എന്നൊക്കെ കേട്ട് ഓടി വന്നതാ.. എവടെ..?!!

ഇതിങ്ങനെ, നിർത്തി നിർത്തി പറഞ്ഞ് ടെൻഷൻ കൂട്ടാതെ, എന്റെ കുറുമാനേ...

നന്ദാ..ശരിയ്ക്കൊന്ന് ഓർത്ത് നോക്കിക്കേ., റൗണ്ടിൽ മൂന്ന് പ്രേതങ്ങൾ എന്ന് തന്നെയാണോ വായിച്ചത്..?!!

ശ്രീ said...

ആഹാ... പ്രേത കഥയോ... എന്നാല്‍ അങ്ങ് ഉഷാറായിക്കോട്ടെ, കുറുമാന്‍‌ജീ...

:)

കുറേ നാളായി എഴുതാതെ മടി പിടിച്ച് ഇരിയ്ക്കുവാണല്ലേ?

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: പാടോം കാണാനില്ല പ്രേതോം!!!
വരുമോ????

അനില്‍@ബ്ലോഗ് // anil said...

ആകാംഷയുടെ മുള്‍മുനയാണൊ ചങ്ങാതീ,കുറുമാന്‍ എന്ന് കേട്ടിട്ടുണ്ടു, കുറുമാന്റെ പ്രേതത്തെ കാണാന്‍ വന്നിട്ടു കാത്തിരിപ്പാണു കിട്ടിയതു ...

siva // ശിവ said...

ചെമ്പകപ്പൂക്കളുടെ മണമുള്ള ആ രാത്രിയില്‍ വന്ന ആ പ്രേതത്തെക്കുറിച്ച് എത്രയും വേഗം എഴുതൂ...

ചിലപ്പോള്‍ എനിക്ക് പരിചയമുള്ള പ്രേതമാകും അത്...

അതുല്യ said...

ഏടാ ചെക്കാ നെക്ക് ഉമേശിനേ കാണാന്‍ സമയമുണ്ടായി, കുട്ടന്മേനാന്നേ കാണാന്‍ സമയമുണ്ടായി, ഓട്ടോയില്‍ കറങ്ങാന്‍ സമയമുണ്ടായി, ത്രിശ്ശൂരില്‍ ക്kഅറങ്ങാന്‍ പോയി, എന്നിട്ട് നീയ്യ് വിടെ വന്ന് എന്നെ കാണാന്‍ മാത്രം മെനക്കെട്ടില്ല. വേണ്ട മനസ്സിലായി.. എല്ലaഅം മനസ്സില്ലായി.

അപ്പോ പ്രേതം എപ്പോഴേത്തേയ്ക്ക് വരും?


Nice to see you back maan.

അഞ്ചല്‍ക്കാരന്‍ said...

എന്നിട്ട്?

കുട്ടന്‍സ്‌ | S.i.j.i.t.h said...

"കേരളം ഒരു ഹര്‍ത്താലയം എന്ന് പറഞ്ഞ സ്വാമി തഥാഗഥാനന്ദനെ ഞാന്‍ ഒരു നിമിഷം സ്മരിച്ചു. "--അത് ഇഷ്ടായി..അപ്പോ ആരായീ പ്രേതം...

തുടരട്ടെ..,
സസ്നേഹം
-കുട്ടന്‍സ്

പാമരന്‍ said...

പ്രേതത്തിനെ ഒന്നു കണ്ടുകളയാന്നു വെച്ച്‌ വന്നപ്പോ ഖണ്ഡശ്ശെ ആണെന്നോ.. ആ മംഗളവും മനോരമയുമൊക്കെ കലക്കിക്കുടിച്ചതിന്‍റെ സൂക്കേടാ.. വെക്കം പോരട്ടെ..

krish | കൃഷ് said...

പ്രേതകഥ ആദ്യ റൌണ്ട് എന്നും പറഞ്ഞ്, ഇതിപ്പോ അഞ്ചാറ് റൌണ്ടും പിന്നെ വലിയോരു റൌണ്ടുമായി ഒതുങ്ങിയല്ലോ. പ്രേതം എവിടെ?
എന്ത്.. കണ്ണാടിയില്‍ നോക്കി എഴുതുകയാണെന്നോ.. ന്നാല്‍ വേഗം അങ്ങ്ട് എഴുത്.
:)

ഇടിവാള്‍ said...

കുറു അണ്ണേ.. ;)

ഭാഗം -1 കണ്ടു.
താന്‍ ആ പാവം മൃതോത്ഥാനം ഫെയിം മുത്തുവിനെ 8 ഭാഗം എഴുതി പിന്നെ അങ്ങു മുങ്ങിഒമ്പതാം ഭാഗം ഞാനാ എഴ്തീത് ട്ടാ ;)

രണ്ടു ഭാഗം എന്നും പറഞ്ഞ് ഇത് നീട്ടി നീട്ടി മൃതോഥ്ഹാനം പോലെ ആക്കാനാണു ഈ പ്രേത കഥ എങ്കില്‍....

അവസാനഭാഗം ;) ഞാന്‍ അതങ്ങ് ഇപ്പഴേ എഴുതി തുടങ്ങിയേക്കാം ;)
ഇടിവാള്‍

ഇടിവാള്‍ said...

അതുല്യേച്ചി..
പ്രേതം ഓള്രെഡി വന്ന് . 8 കമന്റ് കഴിഞ്ഞപ്പോ! ;)

ഇടിവാള്‍ said...

8 അല്ല ..ഒമ്പതു കമന്റ് കഴിഞ്ഞപ്പോ! പാവം ശിവ..;)

അല്ലെങ്കിലും 3 ബിയറടിച്ചാല്‍ എനിക്ക് പണ്ടേ എണ്ണം തെറ്റും!

ഇടിവാള്‍ said...

, കഴിഞ്ഞ രണ്ട് പ്രാവശ്യം നാട്ടില്‍ വന്ന ദിവസങ്ങളിലെല്ലാം ഹര്‍ത്താലായിരുന്നു


താന്‍ വരുന്നതു പ്രമാണിച്ചുള്ള , നാട്ടിലെ കുടിയന്മാരെല്ലാം കൂടി നടത്തിയ ഹര്‍ത്താലായിരുന്നോ അതെല്ലാം?

Sherlock said...

പ്രേതത്തിന് ബുള്‍ഗാന്‍ ഉണ്ടായിരുന്നോ? :) :)

ജയരാജന്‍ said...

അതു ശരി, അപ്പോ നാട്ടില്‍ പോയിരിക്കുകയായിരുന്നോ? അതു കൊണ്ടാകും കുറച്ചു കാലമായി പോസ്റ്റൊന്നുമില്ലാത്തെ, അല്ലേ?
കുറുമാന്‍ജീ, അടുത്തത് വേഗം പോരട്ടെ; ഈ തുടരന്‍ പരിപാടി അല്ലേലും എനിക്കിഷ്ടമല്ല; എത്ര നീളമുണ്ടായാലും കുഴപ്പമില്ലെന്നേ:)

അല്ഫോന്‍സക്കുട്ടി said...

പ്രേതത്തിനെ എനിക്കു ചെറുപ്പം തൊട്ടേ ഭയങ്കര ഇഷ്ടമാണ്, പ്രേതം - രണ്ട് വേഗം പോരട്ടെ.

നാടന്‍ said...

കുറുജി... അങ്ങ്‌ വീശുന്ന കാര്യം എഴുതിയത്‌ വായിച്ചാല്‍ ഉടനെ പോയി രണ്ട്‌ വീശാന്‍ തോന്നും.

Promod P P said...

കുറുമാനെ..

അനുഗ്രഹിച്ചിരിക്കുന്നു..

കുറ്റ്യാടിക്കാരന്‍|Suhair said...

നിങ്ങക്ക് പ്രേതത്തിനെ ഓര്‍ത്തപ്പൊ കുളിരോ?
ഞമ്മക്ക് ഒര് ആളലാണ്, ഉള്ളില്‍ന്ന്...

ബാക്കി ബേം ബന്നോട്ടെ...

Deeps said...

ഇപ്പൊ ബുൾഗാൻ വച്ച പ്രേതങ്ങളുടെ കാലം ആയീന്നാ തോന്നണെ......

Sharu (Ansha Muneer) said...

പ്രേതം പ്രേതം ന്ന് പറഞ്ഞ് പറ്റിക്കുവാ? :)

CHEERU said...
This comment has been removed by the author.
Peelikkutty!!!!! said...

അല്ലാ..ഇനിയിപ്പം‌ സ്വാമി തഥാഗതാനന്ദനാണോ‍ാ‍ാ‍ാ പ്രേതം‌!??"...മഴയും, കാറ്റും, തുള്ളിതെറിക്കുന്ന വെള്ളതുള്ളികളും, എല്ലാം എന്നെ സ്നേഹസമ്പന്നയാക്കി!!!!...;-)

ഏറനാടന്‍ said...

കുറുജീ, കോന്നിലം പാടത്തെ പ്രേതം മെയിലോ അതോ ഫീമെയിലോ? സസ്പെന്‍സാണേല്‍ എനിക്കൊരു ഈമെയിലയച്ചാല്‍ മതി മറുപടി. :) പോരട്ടെ ബാക്കീകൂടെ.

ബൈജു സുല്‍ത്താന്‍ said...

ഹയ്യ്..ഈ സമയത്തൊക്കെ ഏതാനും കിലോമീറ്ററുകള്‍ അകലെ നമ്മളുമുണ്ടായിരുന്നു. അറിഞ്ഞില്ലല്ലോ...

anish said...

"))))

ഹരിത് said...

അപ്പൊ ആത്മകഥയാണല്ലേ... ഇങ്ങു പോരട്ടെ!!!!

[ nardnahc hsemus ] said...

ഒരു ജ്യാതി പ്രേതങ്ങളുടെ സ്വഭാവം കാണിക്കരുത് ട്ടാ

രണ്ടാം ഭാഗം നാളെത്തന്നേന്ന് പറഞ്ഞിട്ട് ദെവസം നാലായി...എവഡേ മനുഷ്യാ(ആണോ ആവൊ?)രണ്ടാം ഭാഗം?

ആൾരൂപൻ said...

കഥ ഇവിടെ നിര്‍ത്തിയത്‌ തീരെ ശരിയായില്യ. പ്രേതം രംഗപ്രവേശം ചെയ്തതിനു ശേഷം മതിയായിരുന്നു ഈ ഇന്റര്‍വെല്‍. എങ്കില്‍ ഇതൊരു പ്രേതകഥയാണെന്ന ഒരു അനുബന്ധത്തിന്റെ ആവശ്യവും വരില്ലായിരുന്നു.

Anil cheleri kumaran said...

പ്രേതം എപ്പോ വരും??

Nachiketh said...

ഡാ എന്താ എടുക്ക്വല്ലെ ഒന്ന്?....അച്ഛനണ്

പുണ്യം ചെയ്ത മകന്‍

മുല്ലപ്പൂ said...

എന്നിട്ട് ?

Unknown said...

മുയുമന്‍ വായിച്ചട്ടെ, എന്നിട്ട് പറയ്യാ....ല്ലേ?

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഇതിപ്പോ റൊമാന്റിക് മൂഡിലാണല്ലോ നിര്‍ത്തീത്. പ്രേതം പോരട്ടെ വേഗം

ഉപാസന || Upasana said...

"തൊട്ടപ്പുറത്തെ വീട്ടിലെ പൂത്തു നില്‍ക്കുന്ന ചെമ്പകപൂക്കളെ തഴുകി വന്നതിനാലാവാം, അപ്പോള്‍ ആഞ്ഞു വീശി എന്റെ മുഖത്തേക്ക് വെള്ളതുള്ളികളെ തെറിപ്പിച്ച് വിട്ട ആ കാറ്റിനു ചെമ്പകപൂക്കളുടെ ഗന്ധമായിരുന്നു."

ഡടഡം ഡടഡം... ഡുംഢും.. (ബാക്ഗ്രൌണ്ട് മ്യൂസിക്)

ചെമ്പകപ്പൂവിന് പകരം പാലപ്പൂവിന്റെ മണമായിരുന്നെങ്കില്‍ ഞെട്ടുമായിരുന്നു ജി.
അച്ഛാ ആന്‍ഡ് മകാ നല്ല കമ്പനിയാണല്ലോ..!!!

നല്ല തുടക്കം.
:-)
ഉപാസന

ഓ. ടോ: നീളമൊന്നും പ്രശ്നമാക്കണ്ട. ഞാന്‍ പാമ്പന്‍ പാലം പോലെ നീളമുള്ള ഒരെണ്ണം പോറ്റിറ്റ്യിട്ട് അധികനാളായില്ല. പിന്നല്ലേ.

syam said...

ബാക്കി പോരട്ടെ....:)

Unknown said...

എന്നിട്ട് ?

changathi said...

പറ ...

സ്വന്തം ചെങ്ങായി

Anonymous said...

അടുത്ത ഭാഗം നാളെ തന്നെ.

evide ?? pettennu postoooooooo.

akberbooks said...

കുഞ്ഞുകഥാമത്സരത്തിലേക്ക്‌ നിങ്ങളുടേയും സുഹൃത്തുക്കളുടേയും സൃഷ്ടികള്‍ അയക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ സന്ദര്‍ശിക്കുക
www.akberbooks.blogspot.com
or
kunjukathakal-akberbooks.blogspot.com

ദിലീപ് വിശ്വനാഥ് said...

രണ്ടാം ഭാഗം വായിച്ച് ഒന്നിച്ചു കമന്റ് ഇടാം എന്ന് വിചാരിച്ചു കാത്തിരിക്കാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയി. [കോന്നിലം പാടത്തെ പ്രേതം - രണ്ട് - അഥവാ ഒടുക്കത്തെ അധ്യായം - ഇന്ന് രാ‍ത്രി - ബൂ ഹ ഹ - കാളീ,കൂളീ, ഓം ക്രീം, കോരാ] എന്നൊക്കെ എഴുതി വച്ചിട്ടും സംഭവം ഉടനെ വരുന്ന ലക്ഷണമില്ല.. എന്നാല്‍ പിന്നെ ഇവിടെ ഒരു കമന്റ് ഇട്ടിട്ടു പോവമെന്നു കരുതി.

പാച്ചേരി : : Pacheri said...

ഏടയ ഇഷ്ടാ .. പാറ്ട്ട് 2

രസികന്‍ said...

കോരിചൊരിയുന്ന മഴക്കൊപ്പം ഇടക്കിടെ വീശിയടിക്കുന്ന കാറ്റും. കാറ്റടിക്കുമ്പോള്‍ പിന്നാമ്പുറത്തെ പ്ലാവും, മാവും ചില്ലകള്‍ കുടയുന്നു..............

കുറുമാൻ ജീ: ഇവിടെ (സൌദി അറേബ്യയിൽ) ആണ്ടിൽ രണ്ടോ , മൂന്നോ തവണ കിട്ടുന്ന മഴ അടച്ചിട്ട റൂമിൽ കിടക്കുമ്പോൾ പലപ്പോഴും അറിയാതെ പോയിട്ടുണ്ട്. താങ്കളുടെ വിവരണം ശരിക്കും നാട്ടിലെത്തിച്ചു . ആ മഴത്തുള്ളികൾ ഇപ്പോഴും എവിടെയൊക്കെയോ തങ്ങി നിൽക്കുന്നു.
ആശംസകൾ

മാണിക്യം said...

സത്യം നാട്ടില്‍ എത്തിയാല്‍
ഏറ്റം നല്ല ദിവസം ഏത് എന്നു ചോദിച്ചാല്‍
ഞാനും പറയും ഹര്‍ത്താല്‍ ദിവസം എന്ന്
എങ്ങും പോകാതെ വീട്ടിലും മുറ്റത്തും പറമ്പിലും
പണ്ടത്തെ പോലെ ദിവാസ്വപ്നം കണ്ട് കറങ്ങി നടക്കാം ....
ഈ ആഴ്ച ഇവിടെയും നല്ല പുന്നാര മഴ.
അതെന്തെങ്കിലും ആവട്ടെ
ല്ലെ പറഞ്ഞപുള്ളി എന്തിയേ?
എപ്പോ വരും?
“ഇന്ന് വര്വോ?”
[ കടപ്പാട് : ‘യക്ഷി’ ]
ഇപ്പൊ എല്ലാത്തിനും കടപ്പാട്
വയ്ക്കണം എന്നാ ബൂ:നിയമം

Unknown said...

adutha bhagam ethu naleya?

Vineeth said...

പ്രേതകതയുടെ പ്രേ................ പോലും വന്നിട്ടില്ല ബാക്കി എപ്പോളാ ???????????????

Santhosh said...

അടുത്ത ഭാഗം നാളെത്തന്നെ എന്നു പറഞ്ഞു പേടിപ്പിച്ചിട്ടു് എന്താ കുറുമാനേ താമസം? റ്റെന്‍ഷന്‍ അടിപ്പിക്കാതെ ഭാഗം രണ്ടു് പോരട്ടെ. :)

Pongummoodan said...

"പക്ഷെ സംഭവിച്ചതെല്ലാം ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ഒരു കുളിര്. അടുത്ത ഭാഗം നാളെ തന്നെ."

-അടുത്ത ഭാഗം നാളെ തന്നെ-

നാളെ നാളെ നീളെ നീളെ... എന്താണ് രണ്ടാം ഭാഗം നീണ്ടുപോവുന്നത്?

Anonymous said...

കുറുമാന്റെ കലണ്ടറില്‍ ഒരു ദിവസത്തിന് എന്ത് നീളം വരും കുറുമാനേ? ഓഗസ്റ്റ്‌ ഒന്നിന് പറഞ്ഞു അടുത്ത ഭാഗം പിറ്റേന്നുതന്നെ എന്ന്. ഇതിപ്പോള്‍ ചിങ്ങം ഒന്നായി. എല്ലാ ദിവസവും കഥയുടെ ബാക്കി ഭാഗം വായിക്കാന്‍ ഇവിടെവര്. മുഴുവന്‍ വായിച്ചിട്ടാകാം കമന്റ് എന്ന് കരുതി ഇതുവരെ ക്ഷമിച്ചു. ഇനി പറ്റില്ല. കുറുമാനെത്തന്നെ ഞാനൊരു പ്രേതം ആക്കിക്കളയും ങ്ഹാ

കുഞ്ഞന്‍ said...

ദേ..

ഞാന്‍ പറയാതിരുന്ന അഭിപ്രായം ഐശ്വര്യ പറഞ്ഞു..ഇതിപ്പൊ ഗണപതി കല്യാണം പോലെയായി..!

കനല്‍ said...

ഈ പ്രേതങ്ങള്‍ക്കിടയില്‍ മറ്റൊരു പ്രേതമോ?
വെറ്റിലപെട്ടിയില്‍ നിന്ന് ചുണ്ണാമ്പ് ചോദിച്ച യക്ഷി വല്ലതുമാവും കുറുമാന് പ്രേതമായിട്ട് തോന്നിയത്.

ബാക്കി പറയൂ...

നവരുചിയന്‍ said...

ദൈവമെ ഇങ്ങേരെ പ്രേതം പോക്കിയോ ???? പാതാളത്തില്‍ വല്ലോം ആണോ ?? അവിടെ ഒരു ദിവസം എന്ന് പറഞ്ഞാല്‍ ഒന്നു രണ്ടു കൊല്ലം ആണ് എന്നാ കേട്ടിരികുന്നെ

Unknown said...

മലയാള ബ്ലോഗ് സാഹിത്യത്തിന് അനവധി നിരവധി സംഭാവനകള്‍ നല്‍കിയ കുറുമാന്‍ എന്ന ബ്ലോഗറുടെ തിരോധാനം ഒട്ടേറെ സംശയങ്ങള്‍ ബാക്കിയാക്കുന്നു..

1. കുറുമാനെ പ്രേതം പിടിച്ചോ??
2. പ്രേതം കുറുമാനെയാണോ പിടിച്ചത്?
3. പ്രേതം പിടിച്ചത് കുറുമാനെ തന്നെയോ?
4. കുറുമാന്‍ പ്രേതത്തിന്റെ കൈയ്യില്‍ അകപ്പെട്ടോ?

സംശയത്തിന്റെ നിര നീളുന്നു... ഒരുത്തരവുമായി കുറുമാന്‍ “നാളെ” എങ്കിലും വരുമെന്ന് പ്രതീക്ഷിച്ച് കൊണ്ട് ബുലോഗത്തിലെ ബ്ലോഗ് സുഹൃത്തുക്കളും ആരാധകരും കാത്തിരിക്കുന്നു..

yousufpa said...

കുറുമാഷേ...,
കാണാന്‍ വൈകി.വായിച്ചിട്ടില്ല.പിന്നെ കമന്റ്റാം

Anonymous said...

കുറുമാന്‍ തോന്ന്യാശ്രമത്തില്‍ തേങ്ങയടിയും അല്പസ്വല്പം ജീവകാരുണ്യവുമൊക്കെയാണ്. പ്രേതം ക്യാന്‍ വെയ്റ്റ് ഫോര്‍ സം റ്റൈം.

ഓണത്തോടെ പ്രേതം കല്ലറ തുറന്നു വന്നേക്കും..

നിരക്ഷരൻ said...

പ്രേതകഥയിലെന്താ ചെമ്പകപ്പൂവിന്റെ മണം ? ഇത്തിരി പാലപ്പൂവിന്റെ മണമെങ്കിലും കിട്ടുമോന്നറിയാന്‍ ഞാന്‍ അടുത്ത പോസ്റ്റിലേക്ക് പോകുന്നു :)

അലീന said...

എനിക്കു ഈ അഡ്രസ്‌ കിട്ടിയതു അപ്പുന്റെ ബ്ലോഗില്‍ നിന്നാണ്,വായിച്ചിരിക്കാന്‍ നല്ല രസമുണ്ട്..keep writing...

Abdul hakkeem said...

wow.... what a start boss.........thudaratte...... :)