Saturday, September 27, 2008

കോന്നിലം പാടത്തെ പ്രേതം - നാല്

മാപ്രാണം ജങ്ക്ഷനില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് നന്തിക്കര റോട്ടിലൂടെ ഒരു നാലഞ്ച് കിലോമീറ്റര്‍ പോയാല്‍ കോന്നിലം പാടമായി. വലിയ വീതിയില്ലാത്ത, രണ്ട് വണ്ടിക്ക് കഷ്ടിച്ച് അങ്ങോട്ടും ഇങ്ങോട്ടും ഒരേ സമയം പോകാവുന്ന റോഡാണ് മാപ്രാണം-നന്തിക്കര റോഡ്. പാടം തുടങ്ങുന്നതിനു മുന്‍പേ തന്നെ വീടുകളൊക്കെ അവസാനിക്കുന്നു. കണ്ണെത്താദൂരത്തോളം നീണ്ടു കിടക്കുന്ന വിശാലമായ പാടശേഖരം. വേനല്‍ തുടങ്ങുന്നതോടെ കോന്നിലം പാടം മൊത്തം പച്ച പുതക്കും. കതിരുകള്‍ കാറ്റത്ത് തലയിട്ടാടുന്നത് കാണാന്‍ തന്നെ രസമാണ്. വര്‍ഷക്കാലത്ത് വെള്ളം നിറഞ്ഞ് പാടം ഒരു കായലായി മാറുമ്പോള്‍ മീന്‍ പിടുത്തക്കാരുടെ പറുദീസയായി മാറുന്നു കോന്നിലം പാടം. ചൂണ്ടയിട്ടും, വീശുവലയെറിഞ്ഞും പിടിക്കുന്ന മീനുകളെ ഇടക്കിടെ കരയിലെത്തിച്ച്, കാറിലും, ബൈക്കിലും, ഓട്ടോറിക്ഷയിലും പോകുന്നവര്‍ക്ക് വിറ്റതിനു ശേഷം വഞ്ചിയുമായി വീണ്ടും മീന്‍പിടുത്തത്തിനിറങ്ങുന്നു. വൈകീട്ട് ആറ്-ആറര കഴിയുമ്പോഴേക്കും കച്ചവടമൊക്കെ നിറുത്തി എല്ലാവരും കൂടണയും. പിന്നെ ആ റോഡ് മിക്കവാറും വിജനമാണ്. വല്ലപ്പോഴും ഒന്നോ രണ്ടോ കാറോ, ബസ്സോ, ഓട്ടോറിക്ഷയോ, ബൈക്കോ പോയാലായി.

മൂന്നാല് കിലോമീറ്ററോളം നീളം വരുന്ന ഈ കോന്നിലം പാടത്തിന്റെ ഏതാണ്ടൊത്ത നടുക്കാണ് കോന്നിലം ഷാപ്പ്. ജൂലൈ മാസമല്ലെ, മഴയൊക്കെ പെയ്ത് പാടം കായലായി മാറിയിരിക്കുന്നു. വണ്ടി റോഡില്‍ നിന്നല്പം താഴേക്കിറക്കി പാര്‍ക്ക് ചെയ്ത് ഞങ്ങള്‍ ഷാപ്പിലേക്ക് കടന്നു. പാടത്ത് കോണ്‍ക്രീറ്റ് തൂണ് വാര്‍ത്ത് അതിന്മേലാണ് ഷാപ്പ് വാര്‍ത്തിരിക്കുന്നത്. റോഡില്‍ നിന്നും ഷാപ്പിലേക്ക് കയറുവാന്‍ ചെറിയ ഒരു പാലവും വാര്‍ത്തിട്ടുണ്ട്.

ബെഞ്ചിലിരുന്നപ്പോഴേക്കും കുടുക്ക മുന്നില്‍ നിരന്നു.

കഴിക്കാന്‍ എന്താ എടുക്കേണ്ടത്?

മാപ്രാണം ഷാപ്പില്‍ കഴിച്ചതൊക്കെ തന്നെയല്ലെ ഇവിടേയും, ഒന്നും രണ്ടും വീതം എല്ലാം വാങ്ങി. ഉച്ചകഴിഞ്ഞതിനാലായിരിക്കണം കള്ളിനല്‍പ്പം പുളിപുടിക്കാന്‍ തുടങ്ങിയിരിക്കുന്നു. നാലു വശവും പാടമായതിനാല്‍ ഇടക്കിടെ തണുത്ത കാറ്റ് വീശുമ്പോള്‍ നല്ല സുഖം. സമയം നാല് കഴിഞ്ഞിരിക്കുന്നു. ബില്ല് സെറ്റില്‍ ചെയ്ത് ഞങ്ങള്‍ പുറത്തിറങ്ങിയപ്പോഴാണ് ഷാപ്പിനെതിര്‍വശത്ത് റോഡില്‍ നിന്നും പടിഞ്ഞാട്ടേക്കൊരു ചെമ്മണ്ണിട്ടുയര്‍ത്തിയ ബണ്ട് റോഡ് കണ്ണില്‍ പെട്ടത്. ഒരു ലോറി പോകാനുള്ള വീതിയുള്ള റോഡ്. ദൂരെയായി ബണ്ടിനോട് ചേര്‍ന്ന് പാടത്ത് കെട്ടിയിരിക്കുന്ന മോട്ടോര്‍പുര പോലത്തെ ഒരു ഷെഡും കണ്ണില്‍ പെട്ടു.

നമുക്ക് ആ ഷെഡിന്റെ അവിടേക്ക് പോയാലോ? സൌകര്യമുണ്ടെങ്കില്‍ ഒന്നു കുളിക്കുകയും ചെയ്യാം. ഞാന്‍ വെറുതെ ഒരു ആശ പറഞ്ഞതാ?

ഇത് കേള്‍ക്കാന്‍ കാത്തുനിന്നിട്ടെന്ന പോലെ മൂവരും പറഞ്ഞു, പിന്നെന്താ? നമുക്കങ്ങോട്ട് പൊയ്ക്കളയാം.

വണ്ടിയില്‍ കയറ്, തണുപ്പന്‍ പറഞ്ഞു.

വണ്ടിയില്‍ പോണോ? വണ്ടി തിരിക്കാന്‍ അവിടെ സ്ഥലമില്ലെങ്കില്‍ റിവേഴ്സില്‍ വരേണ്ടി വരും. അത് സാരമില്ല കുറുമാനെ, നിങ്ങള്‍ വണ്ടിയില്‍ കയറ്. ഞങ്ങളേയും കയറ്റി അവന്‍ വണ്ടി ബണ്ട് റോഡിലൂടെ മുന്നോട്ടെടുത്തു. റോഡിന്റെ രണ്ട് വശത്തും ഇഞ്ചിപുല്ലു പോലത്തെ നീണ്ട പുല്ലുകള്‍ പടര്‍ന്ന് പന്തലിച്ചു നില്‍ക്കുന്നു. ഇത്തരം പുല്ലുകള്‍ പാടത്തിലെ വെള്ളത്തിലും ആഴ്ന്നിറങ്ങി വളര്‍ന്ന് ചില സ്ഥലങ്ങളിലെല്ലാം ഒരു തുരുത്തു പോലെയായിരിക്കുന്നുമുണ്ട്.

ഷെഡിനോടുത്ത ഭാഗത്ത് റോഡിനല്‍പ്പം വീതി കൂടുതലായുണ്ട്. വണ്ടി അവിടെ അരികിലേക്ക് ചേര്‍ത്ത് പാര്‍ക്ക് ചെയ്ത് ഞങ്ങള്‍ പുറത്തിറങ്ങി. ഷെഡിനോട് ചേര്‍ന്നുള്ള റോഡിന്റെ ഭാഗം ബണ്ട് റോഡിനപ്പുറത്തുള്ള പാടത്തേക്ക് വെള്ളം ഒഴുകാന്‍ വേണ്ടി ബണ്ട് നാലടിയോളം വീതില്‍ മുറിച്ച് സ്ലാബാണിട്ടിരിക്കുന്നത്. ഷെഡ് മോട്ടോര്‍ ഷെഡല്ല, വളങ്ങളും മറ്റും സൂക്ഷിക്കാനായി ആ ഭാഗത്തെ പാടത്തിന്റെ ഉടമസ്ഥന്‍ സ്വന്തം പാടത്ത് കെട്ടിയ ഷെഡാണ്. ഷെഡിന്റെ മുന്‍വശം ഇരുമ്പുകമ്പിയിട്ടാ ഗ്രില്ലാണ്. കമ്പികൊണ്ടുള്ള വാതിലും. ഷെഡ് പാടനിരപ്പില്‍ നിന്നും ഉയര്‍ത്തിയാണ് കെട്ടിയിട്ടുള്ളതെങ്കിലും, അതിലും അരക്കോളം വെള്ളം നിറഞ്ഞ് കിടക്കുന്നു. വെള്ളത്തിനു മുകളിലോളം നിരത്തി വച്ചിരിക്കുന്ന വെട്ടുകല്ലുകള്‍ക്ക് മീതെ, കുറേ ചാക്കുകള്‍ ഇരിക്കുന്നു. പിന്നെ അതിന്റെ മുകളില്‍, കൈക്കോട്ട്, കൊത്തി, വാക്കത്തി, അരിവാള്‍ തുടങ്ങി പണിയായുധങ്ങളും.

ഷെഡിന്റെ മുന്‍വശത്ത് കൂടി സിമന്റ് വിരിച്ച് കൈവരികെട്ടിയിട്ടതിന്റെ മുകളിലായാണ് റോഡ് കണക്റ്റ് ചെയ്യുന്ന സ്ലാബിട്ടിരിക്കുന്നത്. സ്ലാബിന്നടിയിലൂടെ വെള്ളം ശക്തമായ വേഗതിലാണ് ബണ്ടിന്റെ മറുവശത്തേക്കൊഴുകുന്നത്.
ഷെഡിനോട് ചേര്‍ന്നുള്ള കൈവരിയില്‍ ഇരുന്ന് ഓരോ സിഗററ്റ് കത്തിച്ചു വലിച്ചുകൊണ്ടിരിക്കുന്നതിന്നിടയില്‍

നമുക്കൊന്ന് വെള്ളത്തിലിറങ്ങിയാലോടേ? ചോദ്യം ബാബുവിന്റെ വക?

ഇറങ്ങാം, പക്ഷെ നിനക്കും, ഫാര്‍സിക്കും നീന്തലറിയില്ലല്ലോ, മാത്രമല്ല നമുക്കെല്ലാവര്‍ക്കും ഇന്ന് തിരിച്ചും പോകേണ്ടതല്ലെ?

നീന്തലറിയില്ല എന്നത് ശരി തന്നെ. പക്ഷെ ഇവിടെ അത്ര ആഴമൊന്നും കാണില്ല, ഈ ബണ്ടിന്റെ കരക്കില്‍ തന്നെ കിടന്ന് മുങ്ങാമെന്നേ. പിന്നെ പോക്കിന്റെ കാര്യം. സമയം നാലരയാകുന്നതല്ലേയുള്ളൂ. രാത്രിയാവുമ്പോഴേക്കും നമുക്ക് പോവാമെന്നെ.

കുറുമാന് നീന്തലറിയാമൊ?

ഞാന്‍ ഉഭയജീവിയാണെന്ന് ഇത്രയും കാലമായിട്ടും നിങ്ങള്‍ക്കറിയില്ലെ ബ്രദേഴ്സ്? ആറേഴു വയസ്സുള്ളപ്പോള്‍ മുതല്‍ കുമരഞ്ചിറകുളത്തിലും, കരുവന്നൂര്‍ പുഴയിലുമൊക്കെ നീന്തി തിമിര്‍ക്കാറുള്ളതാ ഇഷ്ടാ. ദുബായിലെ അറബിക്കടലില്‍ പോലും മാസം ഒരിക്കലെങ്കിലും നീന്തും. വീക്കെന്റില്‍ വെള്ളമില്ലാതെ പോലും നീന്തിയ ചരിത്രമുണ്ട് പിന്നെയാ ഈ കോന്നിലം പാടം!

അവരുടെ കയ്യില്‍ മാറ്റാന്‍ അടിവസ്ത്രമടക്കം ഓരോ ജോഡി വസ്ത്രങ്ങളുണ്ട്. ഞാനാണെങ്കില്‍ വെറും കൈ.

ബര്‍ത്ത്ഡേ സ്യൂട്ടില്‍ ഇറങ്ങിയാലോ എന്നൊരു തീരുമാനത്തെ തിരുത്തി കുറിച്ചുകൊണ്ട് ഒന്ന് രണ്ട് ആണുങ്ങള്‍ എരുമയേയും, ഒരു സ്ത്രീ ആടിനേയും തെളിച്ച് കൊണ്ട് ബണ്ടിലൂടെ പടിഞ്ഞാട്ട് പോയി. അപ്പോഴേക്കും ബാബുവും, ഫസലുവും, തണുപ്പനും, ഷര്‍ട്ടും, പാന്റ്സുമൊക്കെ ഉരിഞ്ഞ് വണ്ടിയുടെ ബൂട്ടിലേക്കെറിഞ്ഞ് വെള്ളത്തില്‍ ഇറങ്ങി കഴിഞ്ഞിരുന്നു. ഇനിയെന്ത് നോക്കാന്‍? ഞാനും എന്റെ പാന്റും ഷര്‍ട്ടുമൊക്കെ ഊരി ബൂട്ടിലിട്ട്, ഒരാളുടെ ബാത്ത് ടൌവ്വല്‍ കടം വാങ്ങിയുടുത്ത് വെള്ളത്തിലേക്കിറങ്ങി. പ്രതീക്ഷിച്ചതു പോലെ തണുപ്പൊന്നും ഉണ്ടായിരുന്നില്ല വെള്ളത്തിനെന്ന് മാത്രമല്ല, മറിച്ച് നേരിയൊരു ചൂടും ഉണ്ടായിരുന്നു.

വെള്ളത്തിലിറങ്ങി മുങ്ങിയപ്പോള്‍ ചെളി കലങ്ങി പൊന്തിയെങ്കിലും എല്ലാവരും ഉഷാറായി. നെഞ്ചിനൊപ്പമെ വെള്ളമുള്ളൂയെന്ന തിരിച്ചറിവ് ബാബുവിനും ഫാര്‍സിക്കും കൂടുതല്‍ ധൈര്യം പകര്‍ന്നു. അവര്‍ വെള്ളത്തെ കലക്കി മറിച്ച് മുന്നോട്ട് പൊയ്ക്കൊണ്ടേയിരുന്നു. അയ്യോയെന്ന ഫസലുവിന്റെ നിലവിളി കേട്ട് നോക്കുമ്പോള്‍ പുള്ളിക്കാരന്‍ ചേറില്‍ താഴുന്ന കാഴ്ചയാണ് ഞാനും ബാബുവും കണ്ടത്. ഉടന്‍ ഞങ്ങള്‍ നീന്തി ചെന്ന് വലിച്ച് പൊക്കിയെടുത്ത് കരക്കിലാക്കി. പിന്നെ അവരുടെ കളി കരയോടടുത്ത വെള്ളത്തിലായി. ഞാനും ബാബുവും നീന്തി നീന്തി നിലയില്ലാത്ത ഭാഗത്തെത്തിയപ്പോള്‍ കാണുന്നത്, കൈവരിയില്‍ പിടിച്ച് ബാബുവും, ഫസലുവും, ഷെഡിന്നടുത്ത് ചെന്ന് വെറുതെ കിടക്കുന്നതും, ഒഴുക്കിന്റെ ശക്തിയില്‍ ഇക്കരെ വരെ ഒഴുകിയെത്തുന്നതുമാണ്. അവര്‍ അതൊരു കളിയായെടുത്തിരിക്കുന്നു. വരിയില്‍ പിടിച്ചങ്ങോട്ട് നടക്കുന്നു, ഇങ്ങോട്ടൊഴുകി വരുന്നു. സിമന്റിട്ട ഭാഗത്ത് അരക്കൊപ്പമേ വെള്ളമുള്ളൂ എന്നിരുന്നാലും, ഒഴുകിയെത്തുമ്പോള്‍ കാല്‍ നിലത്തുറപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നിലയില്ലാത്ത ഭാഗത്തെത്തി രണ്ടുപേരും മുങ്ങിചാവുമെന്ന് ഞങ്ങള്‍ക്കുറപ്പായി. ആയതിനാല്‍ തന്നെ നിലയില്ലാത്ത സ്ഥലത്ത് നീന്തി തുടിക്കുമ്പോഴും ഞങ്ങളുടെ ഒരു നോട്ടം എപ്പോഴും അവരുടെ മേല്‍ ഉണ്ടായിരുന്നു.

നീന്തി തളര്‍ന്നപ്പോള്‍ ഞങ്ങളും അവരോടൊപ്പം ഒഴുക്കിനൊപ്പം കിടന്ന് അപ്പുറത്തുനിന്നിപ്പുറത്തെത്തുന്ന കളിയില്‍ പങ്ക് ചേര്‍ന്നു. ഒഴുക്കിനൊപ്പം ഒഴുകി വരാന്‍ നല്ല രസം. ബണ്ടിനപ്പുറത്തെ പാടത്ത് നിന്നും സിമന്റിട്ട സ്ഥലത്തുകൂടെ ഒഴുകുന്ന വെള്ളത്തിനു കണ്ണൂനീരിന്റെ തെളിമ. ഞാനും ബാബുവും കളിയൊന്ന് മാറ്റി ഇനി അപ്പുറത്തെ പാടത്താക്കാം എന്ന് തീരുമാനിച്ചു. നിലയുണ്ടാവുമെന്ന് കരുതിയാണ് സിമന്റിട്ട സ്ഥലത്തു നിന്നും ഷെഡിന്റെ അഴികളില്‍ പിടിച്ച് നടന്ന് ഷെഡിനും അപ്പുറമുള്ള വെള്ളത്തിലേക്ക് കാലെടുത്ത് വച്ചത്. നിലയില്ലാത്ത കയമാണെന്നറിഞ്ഞത് കാലെടുത്ത് വച്ചതിനു ശേഷം മാത്രം. നീന്തലറിയാവുന്നതിനാല്‍ മുങ്ങി ചത്തില്ല. ഒപ്പം

ബാബുവും ഫാര്‍സിയും വരാതിരുന്നത് ഭാഗ്യം! അല്ലെങ്കില്‍ രണ്ട് ശവമടക്ക് നടത്തേണ്ടി വന്നേനെ.

നീന്തിയും നിരങ്ങിയും, മുങ്ങിയും പൊന്തിയും കളിച്ച് സമയം പോയത് അറിഞ്ഞത് സൂര്യേട്ടന്‍ ബണ്ടിന്റെ മുകളിലൂടെ പടിഞ്ഞാട്ട് പോകുന്നത് കണ്ടപ്പോഴാ. വെള്ളത്തില്‍ നിന്നും കരകയറി, വണ്ടിയിലെ ബൂട്ടില്‍ നിന്നും ടൌവ്വല്‍ എടുത്ത് തുവര്‍ത്തിയതിനു ശേഷം വസ്ത്രം മാറിയപ്പോഴേക്കും ഇരുട്ട് വ്യാപിച്ചു കഴിഞ്ഞിരുന്നു. സമയം ആറരയാകുന്നു.

വെള്ളത്തില്‍ ഇറങ്ങിയപ്പോള്‍ പോയതാ രാവിലെ മുതല്‍ ചാമ്പിയ കള്ളിന്റെ അഫക്റ്റ് എങ്കിലും വെള്ളത്തില്‍ ചെയ്ത അഭ്യാസങ്ങള്‍ കണ്ണില്‍ ചുവപ്പെഴുതി തന്നിരുന്നു.

ഇനിയെന്ത് അടുത്ത പരിപാടി? നിങ്ങള്‍ക്ക് ഇന്ന് തിരിച്ച് പോകണോ? നാട്ടുകാരനായ ഞാന്‍ ചോദിച്ചു.

പോകാണ്ട് പിന്നെ? കുടുംബത്ത് നിന്ന് ഇന്നലെ ഇറങ്ങിയത് ഇന്ന് വരാമെന്ന് പറഞ്ഞാ. ബാബു പറഞ്ഞപ്പോള്‍, ഞാനും എന്ന് ഫസലു അടിവരയിട്ടു. എനിക്ക് പാതിരാത്രിയായാലും എത്തിയാല്‍ മതി, നാളെ ഹോസ്പിറ്റലില്‍ രാവിലത്തെ ഡ്യൂട്ടിയാ, ഇന്ന് തന്നെ തിരിച്ച് പോകണം എന്ന് ബാബുവും.

എല്ലാവരും ഒരുവിധം ക്ഷീണിതരായിരുന്നു. എരിവും പുളിയും ഏറിയ ഷാപ്പിലെ കറികള്‍ മാത്രം രാവിലെ മുതല്‍ ചെലുത്തിയിട്ടുണ്ടെന്നല്ലാതെ ഭക്ഷണമായിട്ട് ഉച്ചക്കൊന്നും കഴിച്ചിട്ടില്ല. എങ്കില്‍ ശരി നമുക്ക് വീട്ടിലേക്ക് പോകാം. വീട്ടില്‍ പോയിട്ട് എന്തെങ്കിലും ഭക്ഷണം കഴിച്ചിട്ട് നിങ്ങള്‍ക്ക് അവനവന്റെ വീട്ടില്‍ പോകുകയും ചെയ്യാം.

കുറുമാന് വഴി അറിയാവുന്നതല്ലെ, വണ്ടി കുറുമാന്‍ ഓടിച്ചാല്‍ നന്നായിരിക്കും എന്ന് ബാബു പറഞ്ഞപ്പോള്‍ ഡ്രൈവിങ്ങ് സീറ്റില്‍ ഞാന്‍ കയറി. മറ്റുള്ളവരും വണ്ടിയില്‍ കയറിയപ്പോള്‍, വണ്ടി റിവേഴ്സിലേക്കെടുക്കാന്‍ തുടങ്ങിയപ്പോള്‍ തണുപ്പന്‍ പറഞ്ഞു, കുറുമാനെ, അരകിലോമീറ്ററോളം ദൂരം റിവേഴ്സില്‍ പോകുന്നതിലും നല്ലത്, മുന്നിലോട്ട് പോയാല്‍ എവിടെയെങ്കിലും വണ്ടി തിരിക്കാന്‍ സ്ഥലം കിട്ടാതിരിക്കില്ല. പോത്തും, എരുമയും, ആടുമൊക്കെയായി പലരും ബണ്ടിലൂടെ പടിഞ്ഞാട്ട് പോയതല്ലെ? ആള്‍ താമസമില്ലാതിരിക്കില്ല എന്ന പോലെ തന്നെ വണ്ടി തിരിക്കാനും വഴികിട്ടാതിരിക്കില്ല.

ആ ഒരു ധൈര്യത്തില്‍ വണ്ടി മുന്നോട്ടെടുത്തു. രണ്ട് രണ്ടരകിലോമീറ്ററിലധികം പടിഞ്ഞാട്ട് പോയപ്പോള്‍ അവിടെയും ഇവിടേയുമായി എരിയുന്ന വെളിച്ചങ്ങള്‍ ആള്‍ താമസം ഉറപ്പാക്കി. ഒപ്പം തന്നെ വണ്ടി തിരിക്കാനുള്ള വീതിയുള്ള സ്ഥലവും. വണ്ടി തിരിച്ച് , വീട് ലക്ഷ്യമാക്കി വിട്ടു.

കോന്നിലം പാടം പിന്നിട്ട് മാപ്രാണം ജങ്ക്ഷനെത്താറായപ്പോള്‍ ബാബുവിന്റെ വക ഒരു കമന്റ്. കുറുമാനെ, വെള്ളത്തിലൊക്കെ നീന്തി കളിച്ച് നല്ല ക്ഷീണം, പോകുന്ന വഴിക്ക് ഓരോ ബിയര്‍ അടിച്ചാലോ? നല്ല ഐഡിയ മൂന്നു പേരും ഒരുമിച്ച് പറഞ്ഞു, എനിക്ക് ബിയര്‍ വേണ്ട എന്തേലും ഹോട്ട് മതി എന്ന് തണുപ്പന്‍ ആദ്യമേ പറഞ്ഞു.

ബിയറാണെങ്കില്‍ മാപ്രാണത്ത് തന്നെ കെ ടി ഡി സി യുടെ ബിയര്‍ പാര്‍ലര്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ഹോട്ടെന്ന് പറഞ്ഞ നിലക്ക് ഒന്നുകില്‍ ഇരിങ്ങാലക്കുടയിലേക്ക് പോണം, അല്ലെങ്കില്‍ പോകുന്ന വഴിക്ക് ഊരകത്തോ, പെരുമ്പിള്ളിശ്ശേരിയിലേയോ ഏതെങ്കിലും ബാറില്‍ കയറണം.

കുറുമാനെ, ഇരിങ്ങാലക്കുടയല്ലെ തന്റെ ശരിക്കുമുള്ള നാട്. അങ്ങോട്ട് തന്നെ പോയി കളയാം എന്ന് തണുപ്പന്‍ പറഞ്ഞപ്പോള്‍, അതാണ് നല്ലതെന്ന് എനിക്കും തോന്നി. ഇരിങ്ങാലക്കുടയിലാണെങ്കില്‍ ഷിബുവടക്കം സുഹൃത്തുക്കളെ കാണുകയും ചെയ്യാം. വണ്ടി ഇരിങ്ങാലക്കുടയിലേക്ക് വിട്ടു ഞാന്‍. ഇരിങ്ങാലക്കുടയിലാണെങ്കില്‍ ബാറുകളുടെ അയ്യരു കളിയാണ്. മൂന്ന് ചതുരശ്ര കിലോമീറ്ററിനുള്ളില്‍, ചെറാക്കുളം, സെവന്‍ സീസ്, കല്ലട, ജോളി തുടങ്ങിയ ബാറും ബെവറേജസിന്റെ ഒരു റീട്ടെയില്‍ ഷോപ്പും ഉണ്ട്.

കല്ലടയുടെ പാര്‍ക്കിങ്ങില്‍ വണ്ടി പാര്‍ക്ക് ചെയ്ത്, സെക്ക്യൂരിറ്റിയുടെ സലാം സ്നേഹത്തോടെ സ്വീകരിച്ച് ഞങ്ങള്‍ മുറിയിലെ എക്സിക്യുട്ടീവ് ബാറില്‍ കയറി. എ സി ബാറില്‍ നല്ല തണുപ്പ്. ആര്‍ക്കൊക്കെയാ ബിയര്‍ വേണ്ടത് ഞാന്‍ ചോദിച്ചു. കുറുമാനെ, വെള്ളത്തില്‍ നിന്ന് കയറി വന്നത് ഈ തണുത്തുറഞ്ഞ സ്ഥലത്തേക്ക്, നമുക്ക് ബിയര്‍ വേണ്ട ഹോട്ട് തന്നെ മതി എന്നായി മൂന്നു പേരും.

ബെയറര്‍ വന്നപ്പോള്‍, ഒരു ഫുള്ള് ഓര്‍ഡര്‍ ചെയ്തതിനൊപ്പം തന്നെ സൈഡായി, ബീഫ് ഫ്രൈയും, ചില്ലി ചിക്കനും, ഗ്രീന്‍ സലാഡുമൊക്കെ പറഞ്ഞു. ബെയറര്‍ പോയപ്പോള്‍ എന്റെ നാട്ടിലെ പ്രിയ സുഹൃത്തായ ഷിബുവിനെ വിളിച്ചു (യൂറൊപ്പില്‍ നിന്ന് തിരിച്ച് വന്ന് നാട്ടില്‍ കമ്പ്യൂട്ടര്‍ കോഴ്സും, സിനിമ കാണലും ഒക്കെയായി നടക്കുന്ന സമയത്ത് മറ്റൊരു സുഹൃത്തു മുഖാന്തരം പരിചയപെട്ട സുഹൃത്താണ് അവന്‍. എന്നേക്കാളും മൂന്നു നാലു വയസ്സിനു മൂപ്പുണ്ടെങ്കിലും അവിവാഹിതന്‍. അവന്റെ കുടുംബമായും എനിക്ക് നല്ല പരിചയം. ദുബായില്‍ രണ്ട് വര്‍ഷത്തോളം ഉണ്ടായിരുന്നു. സ്വന്തമായി അവര്‍ക്ക് ട്രാന്‍സ്പോര്‍ട്ട് ബിസിനസ്സും, അഞ്ചാറു ട്രെയിലറുകളും ഉണ്ടിവിടെ. അവന്റെ ഒരു ചേട്ടനും, അനുജനും ഇവിടെ ദുബായില്‍ ഉണ്ട്. പ്രായമായ അമ്മ തളര്‍ന്ന് കിടന്നപ്പോള്‍ ഒന്നൊര വര്‍ഷം മുന്‍പ് നാട്ടിലേക്ക് പോയതാ അവന്‍. വീട്ടില്‍ മറ്റാരും ഇല്ലാഞ്ഞിട്ടല്ല. മൂത്ത ചേട്ടനും ഭാര്യയും നാലു വയസ്സായ അവരുടെ കുട്ടിയും അതേ വീട്ടില്‍ തന്നെ താമസിക്കുന്നുണ്ട്. ഒരേ ഒരു പെങ്ങളെ കെട്ടിച്ച് വിട്ടിരിക്കുന്നത് കൊരട്ടിയിലേക്ക്. അവള്‍ക്ക് രണ്ട് ചെറിയ മക്കള്‍. അവള്‍ക്ക് എത്ര ദിവസം വന്ന് നില്‍ക്കാന്‍ പറ്റും അമ്മയുടെ അരികില്‍. അമ്മയെ നോക്കാന്‍ അവനേ കഴിയൂ, അതവനുറപ്പുണ്ട്. അവന്റെ ശുശ്രൂഷ കാലും കൈയ്യും ബൈക്ക് ആക്സിഡന്റില്‍ പെട്ടൊടിഞ്ഞ് ആശുപത്രിയില്‍ കിടക്കുമ്പോള്‍ ഞാന്‍ അനുഭവിച്ചിട്ടുള്ളതാ. കക്കൂസിലേക്ക് എടുത്ത് കൊണ്ട് പോയി ഇരുത്തുന്നത് മുതല്‍, തിരികെ ചുമന്ന് എത്തിക്കുന്നതുവരെയുള്ള സഹായം അവന്‍ സന്തോഷപൂര്‍വ്വം ചെയ്തിരുന്നു, ആകെ ഒരു ദോഷമുള്ളത്, വെള്ളം ഞങ്ങളെ പോലെ അങ്ങിനെ അടിക്കില്ല എന്നുള്ളതാണ്. മാത്രമല്ല വെള്ളമടിക്കുന്ന ഞങ്ങള്‍ക്ക് മഹത്തായ ഉപദേശവും നല്‍കി കൊണ്ടേയിരിക്കും, വലിയും ഇല്ല. വല്ലപ്പോഴും ഞങ്ങള്‍ വലിക്കുന്നതില്‍ നിന്നും ഒരു രണ്ട് പുക താടാ എന്നു പറഞ്ഞു വലിച്ചാലായി. മറ്റുള്ളവരെ സഹായിക്കലാണ് മുഖ്യ ഹോബി. മറ്റുള്ളവര്‍ക്ക് വേണ്ടി സ്വന്തം പേരില്‍ പണം പലിശക്കെടുത്ത് നല്‍കി, അവര്‍ക്ക് വേണ്ടി സ്വന്തം കയ്യില്‍ നിന്നും മുതലും പലിശയും അടക്കേണ്ടി വന്നിട്ടുണ്ട് പലപ്പോഴും, എന്നിട്ടും പഠിച്ചിട്ടില്ല, അതൊക്കെ മറ്റൊരു പോസ്റ്റായി എഴുതാം. ഇവന്റെ പേര് തന്നെ ഇവിടെ പ്രതിപാദിക്കേണ്ടി വന്നത് കഥയുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ ഇവന്റെ ഒരു റോള്‍ വരുന്നതിനാല്‍ മാത്രം).

ഹലോ ഷിബൂ.

നീ എവിടെയാ കുറുമാനേ?

ഞാന്‍ കല്ലടയിലുണ്ട്.

ബെസ്റ്റ്. നിനക്കൊക്കെ ഒന്ന് നേര്യായിക്കൂടടാ, അറ്റ്ലീസ്റ്റ് നാട്ടില്‍ വരുമ്പോഴെങ്കിലും.

ഉവ്വ് ഞാന്‍ അതിനേകുറിച്ചാലോചിക്കാനാ നിന്നെ വിളിച്ചത്. ഇങ്ങോട്ട് വരാമൊ?

നീ തനിച്ചാ അവിടെ?

അല്ല, എന്റെ ഒപ്പം മൂന്ന് ഭിഷഗ്വരന്മാരുമുണ്ട്.

ഏത്? റഷ്യന്‍ ടീമാ?

ഉം അതെ.

എവിടേയാ ഇരിക്കുന്നത്? എക്സിക്യുട്ടീവിലാ അതോ പുകമുറിയിലോ (പുക വലിക്കാന്‍ പറ്റുന്ന ബാറ്).

എക്സിക്യൂട്ടീവില്‍.

ഇവിടെ ടെല്‍സനുണ്ടടാ. ഞാന്‍ ഇപ്പോ എത്താം.

എങ്കില്‍ നീ ടെത്സനേം കൂട്ടി വാടാ.

ശരി.

ഫോണ്‍ കട്ട് ചെയ്ത്, പുറത്ത് കോറിഡോറില്‍ പോയി ഒരു സിഗററ്റ് വലിച്ച് വന്ന് തിരികെ സീറ്റില്‍ ഇരുന്നപ്പോഴേക്കും ഷിബുവും, ടെല്‍സനും എത്തി. ഷിബുവിനു കഴിക്കാന്‍ ജ്യൂസ് ഓര്‍ഡര്‍ ചെയ്തു. പല കാര്യങ്ങളും സംസാരിച്ചിരുന്ന് സംസാരിച്ചിരുന്ന് സമയം പോയതറിഞ്ഞില്ല. കുപ്പിയും, പ്ലെയിറ്റുകളുമൊക്കെ കാലി. സമയം ഒമ്പതാകാറായിരിക്കുന്നു.

ഇനി എന്താ പരിപാടി? നിങ്ങള്‍ക്കിന്ന് മടങ്ങി പോകണം എന്ന് നിര്‍ബന്ധം ഉണ്ടോ?

ഏയ്, എന്ത് നിര്‍ബന്ധം? റഷ്യില്‍ നിന്നു വന്നിട്ട് ഏഴെട്ട് മാസം കഴിഞ്ഞു. ഇന്നലെയും ഇന്നുമാ വീണ്ടും ഒരു സ്വാതന്ത്ര്യം കിട്ടിയത്. അപ്പോ ഇന്നും കൂടി തകര്‍ത്തിട്ട് നാളെ രാവിലെയേ ഇനി പോകുന്നുള്ളൂ. തണുപ്പന്‍ പറഞ്ഞപ്പോള്‍ മറ്റു രണ്ടു പേര്‍ക്കും പരിപൂര്‍ണ്ണ സമ്മതം.

എങ്കില്‍ ഒരു ഫുള്‍‍ ഇവിടുന്നു തന്നെ വാങ്ങി നമുക്ക് പോകാം.

ഇപ്പോ തന്നെ നിങ്ങളൊക്കെ തരക്കേടില്ല്യാത്ത മൂഡിലാണല്ലോ. ഇനി എന്തിനാണ്ടാ കുപ്പി? മര്യാദക്ക് കുടുമ്മത്ത് പോയി കിടന്നൊറങ്ങാന്‍ നോക്കടാ. ഷിബു പറഞ്ഞപ്പോള്‍ സംഭവം ന്യായമാണെങ്കിലും, ഒരു എമര്‍ജന്‍സി പ്രിക്കോഷന്‍ ആയിട്ട് ഒരു കുപ്പി വാങ്ങിയിട്ട് വീട്ടിലേക്ക് പോകാം എന്ന് ഞങ്ങള്‍ തീരുമാനിച്ചു. ബെയററെ വിളിച്ച് ഒരു ഫുള്‍ പാഴ്സല്‍ ചെയ്യാന്‍ പറഞ്ഞു.

ചേട്ടാ, പാഴ്സല്‍ വേണ്ടാട്ടാ. ചേട്ടന്‍ ഈ കഴിച്ചേന്റെ മാത്രം ബില്ലെടുക്ക് എന്ന് പറഞ്ഞ് ഷിബു ബെയററെ വിട്ടു, ശേഷം പറഞ്ഞു. നിനക്ക് വല്ല പ്രാന്തൂണ്ട്രാ കോപ്പേ ഇവിടുന്ന് കഴുത്തറക്കണ കാശിനു കുപ്പി വാങ്ങാണ്ട്. ഇതിന്റെ രണ്ടിലൊന്ന് പൈസക്ക് റിട്ടെയിലില്‍ കിട്ടും. ഒമ്പതിന് കടയടക്കും. ഇനി പത്ത് മിനിറ്റേ ഒള്ളോ.

എങ്കില്‍ ഞാന്‍ വേഗം പോയിട്ട് വാങ്ങിയിട്ട് വരാം എന്ന് പറഞ്ഞ് തണുപ്പന്റെ കയ്യില്‍ നിന്നും കാറിന്റെ ചാവിയെടുത്ത് ഞാന്‍ എഴുന്നേറ്റു.

പിന്നേ കട അടക്കാറായ സമയത്ത് നീ കാറില് പോയിട്ട് അവിടെ എത്ത്യേത് തന്നെ. ഈ സമയത്ത് അയ്ന്റെ മുന്നിലെ തിരക്ക് മാവേലി ഷാപ്പിലെ ഓണചന്തക്ക് വരെ ഉണ്ടാവില്ല. നീ പൈസങ്ങട് തായോ, ഞാന്‍ ബൈക്ക്യേ പോയിറ്റ് വാങ്ങി വരാം.

എങ്കില്‍ ഞാനും വരാം.

നീ ആ പൈസങ്ങട് തന്നിറ്റ്, ഇവിടുത്തെ ബില്ലും കൊടത്ത് അടീലിക്കെറങ്ങിക്കോ, അപ്പോഴേക്കും ഞാന്‍ സാനം വാങ്ങീട്ട് വരാം.

പൈസയുമായി അവന്‍ പോയി. ബില്ല് സെറ്റില്‍ ചെയ്ത് ഞങ്ങള്‍ താഴെ ഇറങ്ങി. ഓരോ സിഗററ്റ് പുകച്ച് തീര്‍ന്നപ്പോഴേക്കും ഷിബു സാധനവുമായി എത്തി.

എങ്കില്‍ ഞങ്ങള്‍ പോട്ടെ? ഷിബുവിനോടും, ടെല്‍സനോടും ഞങ്ങള്‍ യാത്ര പറഞ്ഞു.

പോണതൊക്കെ കൊള്ളാം, വണ്ടി അവിട്യേം ഇവിട്യേം ചള്ളേല് നിര്‍ത്തീട്ട് കയ്യിലുള്ള കുപ്പീന്ന് മെടയാന്‍ നിക്കണ്ട. നേരെ കുടുമ്മത്തേക്ക് വിട്ടോ. അന്യായ ചെക്കിങ്ങാ ഇപ്പോ രാത്രീല്. പറഞ്ഞില്ല്യാന്ന് വേണ്ട.

യാത്ര പറഞ്ഞ് ഞങ്ങള്‍ ഇറങ്ങി. വണ്ടി തൃശൂര്‍ ലക്ഷ്യമാക്കി പോകുന്നതിന്നിടയില്‍ തണുപ്പനൊരു തോന്നല്‍. കുറുമാനേ, നമുക്ക് കോന്നിലം പാടത്തേക്ക് വിട്ടാലോ? ആ വെള്ളത്തിലെ കുളി അതൊരു രസം തന്നെ. രാത്രിയല്ലെ, നമുക്ക് ഒന്നുകൂടി നീന്തി മറിയാം.

ഒരാളൊരു ആശ പറഞ്ഞാല്‍ വേണ്ടാന്നു പറയാനുള്ളത്ര കഠിന ഹൃദയരായിരുന്നില്ല ഞങ്ങളില്‍ ആരും, ആയതിനാല്‍ തന്നെ വിട് വണ്ടി കോന്നിലം പാടത്തേക്ക് എന്ന് പറയാന്‍ മൂന്ന് പേര്‍ക്കും രണ്ടാമതൊരു ചിന്തയുടെ ആവശ്യം ലവലേശം പോലും ഉണ്ടായിരുന്നില്ല.

മാപ്രാണം ജങ്ക്ഷനില്‍ വണ്ടി നിറുത്തി. കടകളെല്ലാം പൂട്ടാന്‍ തുടങ്ങിയിരിക്കുന്നു. ഷട്ടര്‍ ഇടാന്‍ തുടങ്ങുകയായിരുന്ന ഒരു കടയില്‍ ഇടിച്ച് കയറി, രണ്ട് ലിറ്റര്‍ സോഡയും, ചിപ്സ്, മിക്സ്ച്ചര്‍ ഇത്യാദി കൊറിക്കബിള്‍ ഐറ്റംസും വാങ്ങി ഞങ്ങള്‍ കോന്നിലം പാടത്തേക്ക് വണ്ടി വിട്ടു. പോകുന്ന വഴിയില്‍ വീട്ടിലേക്ക് വിളിച്ച് അച്ചനോട് ഇന്ന് ചിലപ്പോഴേ വരുള്ളൂ എന്ന് ഞാന്‍ പറഞ്ഞു.

വണ്ടി ഷെഡിന്നരികില്‍ പാര്‍ക്ക് ചെയ്ത് പുറത്തിറങ്ങി. കൂറ്റാക്കൂറ്റിരുട്ട്. ഒരു സ്ട്രീറ്റ് ലൈറ്റ് പോയിട്ട് നിലാവെളിച്ചം പോലുമില്ല. ആകാശത്ത് പിടിയൊടിഞ്ഞ അരിവാള്‍ കണ്ടതിനാല്‍ മാത്രം കറുത്തവാവല്ല എന്നുറപ്പാക്കി. വണ്ടിയുടെ പാര്‍ക്കിങ്ങ് ലൈറ്റ് ഓണ്‍ ചെയ്തിട്ടു. ഷെഡിനോട് ചേര്‍ന്നുള്ള കൈവരിയില്‍ നാലു പേരും ഇരുന്നു. കൈവരികള്‍ക്കിടയിലൂടെ, സ്ലാബുകള്‍ക്കടിയിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ കള കള ശബ്ദവും, തവളകളുടേയും, ചീവിടിന്റേയും ശബ്ദങ്ങളും ചേര്‍ന്നപ്പോള്‍ പ്രകൃതി ഞങ്ങള്‍ക്കായി ഒരു സംഗീതവിരുന്നൊരുക്കിയ പ്രതീതി.

തലേന്ന് വാങ്ങിയ ഗ്ലാസുകളെല്ലാം ഒഴുകുന്ന വെള്ളത്തില്‍ കഴുകിയെടുത്തു. കല്ലടയില്‍ നിറുത്തിയ കലാപരിപാടികള്‍ വീണ്ടും തുടങ്ങി.

വര്‍ത്തമാനം പറഞ്ഞിരിക്കുന്നതിനിടയില്‍ റഷ്യയില്‍ ചെന്നപ്പോള്‍ കേട്ടതില്‍, എനിക്കിഷ്ടപെട്ട ഒരു പാട്ടിനെ കുറിച്ച് പറഞ്ഞപ്പോള്‍ ബാബു വണ്ടിയിലെ സ്റ്റീരിയോയില്‍ ആ പാട്ട് ഉച്ചത്തില്‍ വച്ച് വണ്ടിയുടെ ഡോറുകളൊക്കെ തുറന്ന് വച്ചു.

പാന്റും ഷര്‍ട്ടുമൊക്കെ ഊരി വച്ച് ഞങ്ങള്‍ വീണ്ടും വെള്ളത്തിലേക്കിറങ്ങി. ഞാനും തണുപ്പനും നീന്താനും, ഫസലുവും, ബാബുവും, ഷെഡിന്റെ കൈവരിയില്‍ പിടിച്ച് അങ്ങോട്ട് നടന്ന് ഇങ്ങോട്ട് ഒഴുകാനും തുടങ്ങി. മനസ്സിന് എന്തെന്നില്ലാത്ത ഉന്മേഷം.

ഇടക്കിടെ കരയില്‍ കയറി ഗ്ലാസ് നിറച്ച് കാലിയാക്കി വീണ്ടും വെള്ളത്തിലേക്ക്. വൈകീട്ട് വെള്ളത്തില്‍ ഇറങ്ങി ഒരു വിധം ആഴവും, ദിശയും, ചെളിയും, ചേറുമെല്ലാം മനസ്സിലായതിനാല്‍ ഞാനും തണുപ്പനും ദൂരത്തേക്കും നീന്താന്‍ തുടങ്ങി, ഇടക്കിടെ തിരിച്ച് വന്ന് ഗ്ലാസ്സ് നിറച്ച് ഷെഡിന്റെ മുന്നിലൂടെയുള്ള ഒഴുക്കില്‍ കിടന്ന് അവര്‍ക്കൊപ്പം കമ്പനി നല്‍കി.

നീന്തി നീന്തി കയ്യും കാലും കഴച്ചപ്പോള്‍ ഞാനും തണുപ്പനും നീന്തല്‍ നിറുത്തി കരയില്‍ കയറി തലയും ശരീരവും തുവര്‍ത്തി വസ്ത്രം ധരിച്ച് കൈവരിയില്‍ ഇരുന്ന് ചാര്‍ജ് ചെയ്യാന്‍ തുടങ്ങി. സമയം പന്ത്രണ്ടര കഴിഞ്ഞിരിക്കുന്നു. ബാബുവും ഫസലുവും ഒഴുക്കിനൊപ്പം ഒഴുകിനടക്കുക തന്നെ. ഇടക്കിടെ കരയില്‍ കയറും, ചാര്‍ജ് ചെയ്യും, വീണ്ടും ഇറങ്ങും.

ആകാശത്ത് മേഘങ്ങള്‍ ഉരുണ്ട് കൂടിയിട്ടുള്ളതിനാല്‍ ഇരുട്ടിനു കനമേറി. പാര്‍ക്കിങ്ങ് ലൈറ്റിന്റെ വെളിച്ചം മാത്രം. തവളകളും ചീവീടുകളും ചേര്‍ന്ന് സംഗീതമേളം കൊഴുപ്പിക്കുന്നു.

പൊടുന്നനെ കുറൂ, തണുപ്പാ, എന്ന് ബാബു വിളിക്കുന്നത് കേട്ടു നോക്കുമ്പോള്‍ ഒഴുക്കുള്ള വെള്ളത്തില്‍ കയ്യൊന്നും കുത്താതെ അവന്‍ ഒഴുകിയിറങ്ങുന്നു. ചാടണോ വേണ്ടയോ എന്ന് ചിന്തിക്കുന്നതിനും മുന്‍പേ തന്നെ ബാബു അക്കരെയുള്ള കൈവരിയില്‍ പിടിച്ച് കരയിലേക്ക് കയറ്റു എന്നെ എന്ന രീതിയില്‍ കൈ ഉയര്‍ത്തി കാട്ടി.

പണ്ടാരം ഫിറ്റൊന്നും അല്ലല്ലോ, പിന്നെന്ത് പറ്റി എന്ന് ആലോചിച്ച് ഞാന്‍ കൈ നീട്ടി അവനെ പിടിച്ച് കരയിലേക്ക് കയറ്റി.

എന്താടാ? എന്ത് പറ്റി?

വണ്ടിയുടെ ഹെഡ് ലൈറ്റ് ഓണ്‍ ചെയ്തിട്ട് ഒന്ന് ലൈറ്റിന്റെ മുന്നില്‍ വാ ആദ്യം എന്നാണ് അവന്‍ പറഞ്ഞത്. തണുപ്പന്‍ വണ്ടിയുടെ ഹെഡ് ലൈറ്റ് ഓണ്‍ ചെയ്തു. ബാബു വണ്ടിയുടെ മുന്നിലേക്ക് കടന്നു നിന്നു. മുട്ടും നെഞ്ചും ഉരഞ്ഞു പൊട്ടി ചോരയൊലിക്കുന്നു!

പെട്ടെന്ന് തന്നെ ഒരു പെഗ്ശൊഴിച്ച് സോഡയും ചേര്‍ത്ത് ബാബുവിനു നല്‍കി.

ഒറ്റയിറക്കിനു തന്നെ അവന്‍ അത് കാലിയാക്കി.

എന്താ ബാബുവേ സംഭവിച്ചത്? അവന്റെ പരവേശം കണ്ട് ഞങ്ങള്‍ ചോദിച്ചു.

അക്കരേന്ന് പതിവുപോലെ കൈവരിയില്‍ പിടിച്ച് നടന്ന് ഷെഡിന്റെ മുന്‍പിലെത്തി കിടന്ന് ഒഴുകാന്‍ തുടങ്ങുമ്പോള്‍ ഷെഡീന്നൊരു വിളി, ബാബുവേ, ബാബുവേന്ന്. അപ്പോ എന്റെ കൈ, കൈവരിയില്‍ നിന്നും വിട്ടുപോയി. കാലും നെഞ്ചുമൊക്കെ സിമറ്റില്‍ ഉരഞ്ഞു. അത്ര തന്നെ.

പോടാ. നിനക്ക് തോന്നിയതാവും.

ഉമ്മയാണെ സത്യം. എനിക്ക് തോന്നിയതല്ല. ഷെഡിന്റെ ഉള്ളീന്നാരോ എന്നെ പേരെടുത്ത് വിളിച്ചത് ഞാന്‍ കേട്ടതാ.

അതൊക്കെ ഓരോ തോന്നലാ ബാബുവേ എന്ന് ഞാന്‍ പറഞ്ഞു കഴിഞ്ഞില്ല, അപ്പോഴേക്കും അല്ലല്ല, അതൊന്നും തോന്നലല്ല എന്ന് പറഞ്ഞ് കൊണ്ട് ഒരു മനുഷ്യന്‍ അവിടേക്ക് കടന്ന് വന്നു.

അഞ്ചരയടിയിലും അധികം ഉയരമില്ല. കുഞ്ഞുണ്ണി മാഷ് മുണ്ട് ഉടുക്കുന്നതു പോലെ കണങ്കാല് വരെ എത്തുന്ന രീതിയില്‍ കള്ളിമുണ്ട് ഉടുത്തിരിക്കുന്നു. അരക്കയ്യന്‍ ഷര്‍ട്ടിന്റെ കഴുത്തിലെ ഒരേ ഒരു ബട്ടണ്‍ മാത്രം ഇട്ടിരിക്കുന്നു. ബാക്കി ഒരു ബട്ടണ്‍ പോലും ഇട്ടിട്ടില്ല. ശരീരത്തിനു ഇരു നിറം.

പേടിക്കണ്ട, ബാബുവേ എന്ന് ഞാന്‍ തന്നെയാ വിളിച്ചത്.

അത് ശരി, താനായിരുന്നോ? ഡേഷ്! കണ്ടില്ലെ നെഞ്ചീന്നും, മുട്ടീന്നും ചോരയൊലിക്കുന്നത്?

അതൊക്കെ പോട്ടെ, എന്റെ പേരെങ്ങിനെ അറിഞ്ഞു താന്‍?

നിങ്ങള്‍ സംസാരിക്കുന്നത് കുറേ നേരമായിട്ട് ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നു.

പക്ഷെ എന്നെ വിളിച്ചത് ഷെഡിന്റെ അകത്ത് നിന്നായിരുന്നല്ലോ?

ഏയ് അത് തോന്നിയതായിരിക്കും എന്നുടനെ തന്നെ അയാള്‍ മറുപടി നല്‍കി.

ആയിരിക്കാം എന്ന ഒരു കണക്കുകൂട്ടലില്‍ ബാബുവും, ഫസലുവും, തലയും ശരീരവും തോര്‍ത്തി വസ്ത്രങ്ങള്‍ മാറ്റി.

ഒഴിക്കടാ ഓരോന്ന് കൂടി എന്ന് തണുപ്പന്‍ പറഞ്ഞപ്പോള്‍ ഞാന്‍ അങ്ങേരോട് ചോദിച്ച്, ഒരെണ്ണം ഒഴിക്കട്ടെ ഗഡ്യേ?

വേണ്ട മദ്യപിക്കില്ല. നിങ്ങള് കഴിക്ക് എന്നും പറഞ്ഞ് കൈവരിയില്‍ ഇരിക്കുന്ന ഞങ്ങള്‍ക്കെതിര്‍വശത്തായി പുല്ലില്‍, അയ്യപ്പസ്വാമി ഇരിക്കുന്ന പോലെ കുന്തിച്ചൊന്നിരുന്നു.

ബാബു വണ്ടിയുടെ ഹെഡ് ലൈറ്റ് ഓഫ് ചെയ്ത് വന്നു.

മൊത്തം ഇരുട്ട് തന്നെ.

ഒഴിച്ച് വച്ചിരിക്കുന്ന ഗ്ലാസുകള്‍ വരെ കാണുന്നില്ല.

വണ്ടിയുടെ പാര്‍ക്കിങ്ങ് ലൈറ്റെങ്കിലും ഒന്ന് ഓണാക്കിഷ്ടാ ഇതിപ്പോ ആരുടേം മുഖം പോലും കാണാനില്ലല്ലോ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍‍, വണ്ടിയുടെ വെളിച്ചമൊന്നും വേണ്ട, വെളിച്ചം ഒക്കെ ഞാന്‍ ഉണ്ടാക്കിതരാം എന്ന് പറഞ്ഞ് അയാളെഴുന്നേറ്റ് ഷെഡിന്നടുത്തേക്ക് നടന്നു. നാലടി നടന്ന് കഴിഞ്ഞതും, അങ്ങേര്‍ ഞങ്ങള്‍ക്ക് നേരെ തിരിഞ്ഞു. കയ്യില്‍ വെളിച്ചവുമായി! എണ്ണ പാട്ട കാറ്റുപിടിക്കാതിരിക്കാനായി നടുവിലെ പാട്ട വെട്ടി മാറ്റിയതിന്റെ ഉള്ളില്‍ വച്ചിരിക്കുന്ന കൈവിളക്ക്!

ഉച്ചതിരിഞ്ഞപ്പോള്‍ മുതല്‍ അവിടെ അര്‍മാദിച്ചിരുന്ന ഞങ്ങള്‍ അത്തരം ഒരു പാട്ടയോ, വിളക്കോ അവിടെ കണ്ടിരുന്നില്ല എങ്കില്‍ തന്നെയും ആര്‍ക്കും അതില്‍ അസ്വഭാവികതയൊന്നും തോന്നിയുമില്ല.

ഞങ്ങള്‍ വീണ്ടും ചാര്‍ജിങ്ങ് തുടങ്ങി.

താന്‍ കള്ളോ കുടിക്കില്ല, എങ്കില്‍ ഒരു സിഗററ്റെങ്കിലും വലിക്ക് എന്ന് പറഞ്ഞ് ഫസലു ഒരു സിഗററ്റ് നീട്ടിയപ്പോള്‍, ഞാന്‍ സിഗററ്റ് വലിക്കാറില്ല, ബീഡിയാണ് വലിക്കാറ്, അത് എന്റെ കയ്യിലുണ്ട് താനും എന്നുത്തരവും വന്നു. അതോടൊപ്പം തന്നെ ഒരു ബീഡിയെടുത്ത് പാട്ടക്കുള്ളിലെ വിളക്കില്‍ കാട്ടി കത്തിച്ച് വലിക്കാനും തുടങ്ങി.

ഒരു ഒറ്റയാനായി തോന്നിയതിനാല്‍ ചുമ്മാ തമാശക്ക് ഞങ്ങള്‍ മാറി മാറി ഓരോരോ ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി.

അല്ല ഗഡ്യേ പാതിരാത്രിക്കെന്താ താന്‍ ഇവിടെ?

അല്ലാതെവിടെ പോവാനാ? കോന്നിലം പാടത്ത് ജനിച്ചു. കോന്നിലം പാടത്ത് തന്നെ മരിച്ചു.

എന്ത്?

അല്ല കോന്നിലം പാടത്ത് തന്നെ ജനിച്ചു. കോന്നിലം പാടത്ത് തന്നെ മരിക്കണം എന്ന് പറഞ്ഞതായിരുന്നു.

എന്താ പേര്?

ഉത്തമന്‍.

എന്താ ജോലി?

എന്റച്ഛച്ചനും മീന്‍ പിടുത്താരുന്നു, എന്റെ അച്ഛനും മീന്‍ പിടുത്തായിരുന്നു. എനിക്കും മീന്‍പിടുത്താരുന്നു. എന്റച്ഛച്ചന്‍ പണ്ട് എന്നേം എന്റെ അമ്മമ്മേം കൂട്ടി കോന്നിലം പാടത്തേക്ക് വരുമ്പോള്‍, മാപ്രാണവുമില്ല, നന്ദിക്കരയുമില്ല, ഒരു തേങ്ങേം ഇല്ല. കുറുമാലിപുഴയുടെ ഇരുകരയിലുമായി മൊത്തം പാടത്തോട് പാടം മാത്രം. ഇടക്കിടെ ഓരോ ബണ്ട്. ബണ്ടിന്റെ കരയില്‍ അവിടേം ഇവിടേം ഓരോ തുരുത്ത്, അതില്‍ കുറച്ച് കൂരകള്‍. അതില്‍ താമസിക്കുന്നോരൊക്കെ, ആണെന്നോ പെണ്ണെന്നോ ഇല്ലാതെ, തമ്പ്രാക്കള്‍ കൃഷിയിറക്കുമ്പോള്‍, കന്നുള്ളവര്‍ കന്നിനെ പൂട്ടിയും, ഇല്ലാത്തവര്‍ ഞാറു നട്ടും, കള പറിച്ചും, നെല്ല് കൊയ്തും, മെതിച്ചും, കുത്തിയും, വൈക്കോല്‍ വിറ്റും, മഴക്കാലത്ത് മീന്‍ പിടിച്ചു വിറ്റും സുഖമായി കഴിഞ്ഞിരുന്നു. എന്റെ അച്ഛനും, അമ്മയും അതേ ജോലികള്‍ തന്നെ ചെയ്തു വന്നു. പക്ഷെ കാലം മാറിയപ്പോള്‍ കൃഷിയും കുറഞ്ഞു. കൃഷിപണിയില്ലാത്തപ്പോള്‍ അമ്മ തമ്പ്രാന്റെ വീട്ടില്‍ പറമ്പ് പണിയും, അത്യാവശ്യം വീട്ട് പണിയും ചെയ്യാന്‍ പോയിരുന്നു.

ഞങ്ങള്‍ ഒഴിച്ചു വച്ച ഗ്ലാസ്സ് കഴിയുന്നതിന്നനുസരിച്ച് റീഫില്‍ ചെയ്തുകൊണ്ടേയിരുന്നു. ഉത്തമന്‍ തന്റെ കഥയും.

അച്ഛന്‍ ഈ കോന്നിലം പാടത്ത് വച്ച് പാമ്പ് കടിയേറ്റാ മരിച്ചത്. പക്ഷെ അമ്മ മരിച്ചതല്ല, ചത്തതാ. പണിക്ക് പോയിരുന്ന വീട്ടിലെ അമ്പ്രാളടെ വള കാണാണ്ട് പോയത് അമ്മ കട്ടതാന്ന് പറഞ്ഞ് കുറേ തല്ലുകയും, നാട് മുഴുവന്‍ പറഞ്ഞ് പരത്തുകയും ചെയ്തു. അമ്മ കൊടുങ്ങല്ലൂരമ്മയേം, ഒരേ ഒരു ചെക്കനായ എന്നേം സത്യം ചെയ്തു പറഞ്ഞു അവരല്ല കട്ടതെന്ന്. എന്നിട്ടും അവര്‍ കേട്ടില്ല. പിന്നേം പിന്നേം ഉപദ്രവിച്ചു. അതിന്റെ ദുഖത്തില്‍ വെള്ളത്തില്‍ ചാടിയാ അമ്മ മരിച്ചത് അതും ഈ കോന്നിലം പാടത്തിന്റെ തെക്കേ ചിറയില്‍.

അമ്മ മരിച്ച് നാലാം പക്കമ കട്ടിലിന്റെ വിരി കുടഞ്ഞ് വിരിച്ചപ്പോള്‍ അമ്പ്രാളക്ക് വള തിരികെ കിട്ടി.

ഏറ്റുവാളേടെ പോലെ വെള്ളത്തിലും ചേറിലുമൊക്കെ നീന്തണ എന്റമ്മ വെള്ളത്തില്‍ ചാടി ചത്തൂന്ന് വിശ്വസിക്കാന്‍ വയ്യാന്ന് കരക്കാരൊക്കെ പറഞ്ഞ് ഞാന്‍ കേട്ടിട്ടുണ്ട്. അന്നെനിക്ക് ഒമ്പത് വയസ്സേ ഉള്ളൂ. ഒറ്റക്കായി അന്നു മുതല്‍. ഇന്നും ഒറ്റക്ക് തന്നെ.

ഇത്രയും പറഞ്ഞ് കേട്ടപ്പോള്‍ ഞങ്ങള്‍ക്ക് തന്നെ വിഷമം തോന്നി.

ഗഡീ, കഴിക്കില്ലാന്ന് നിര്‍ബന്ധം പിടിക്കുകയൊന്നും വേണ്ട. ഒരെണ്ണം എടുക്കട്ടെ?

വേണ്ടാന്ന് പറഞ്ഞില്ലെ ഞാന്‍? കോന്നിലം പാടത്തെ വെള്ളത്തിനില്ലാത്ത ലഹരിയൊന്നും നിങ്ങളീ കുടിക്കണ കലക്കവെള്ളത്തിനില്ല്യ. വെറുതെ അടിച്ച് ബോധം കളഞ്ഞിട്ട് എന്താ കാര്യം?

അത് പറയുമ്പോള്‍ അയാളുടെ മുഖത്തിലെ പേശികള്‍ വലിഞ്ഞു മുറുകി മുഖം വികൃതമായിരുന്നു.

53 comments:

കുറുമാന്‍ said...

കോന്നിലം പാടം നാലും പൂശി.........ഇതില്‍ അവസാനിപ്പിക്കണം എന്ന് കരുതിയതാ....പക്ഷെ സത്യമായും ആ പ്രേതം അതിനു സമ്മതീക്കുന്നില്ല്ലാ.......വിശ്വസിക്കുന്നോര്‍ക്ക് വിശ്വസിക്കാം..........ഇല്ലാത്തവവ്ര് വിശ്വസിക്കണ്ട.

siva // ശിവ said...

ബര്‍ത്ത്ഡേ സ്യൂട്ട് കൊറിക്കബിള്‍ ഐറ്റം എന്നീ വാക്കുകള്‍ പുതിയതാ അല്ലേ....

ഉത്തമന്റെ കഥ വായിച്ചപ്പോള്‍ കോന്നിലം പാടത്തെ പ്രേത കഥ ഇനിയും മുന്നോട്ട് പോകണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു....

Anoop Technologist (അനൂപ് തിരുവല്ല) said...

:)

ജിജ സുബ്രഹ്മണ്യൻ said...

കോന്നിലം പാടത്തെ പ്രേതത്തിന്റ്റെ കഥ അവസാനിപ്പിക്കല്ലേ..അല്പം നീളക്കൂടുതല്‍ തോന്നി..ഏറെ നേരം എടുത്തു വായിച്ചു തീര്‍ക്കാന്‍ ..എന്നാലും നല്ല രസമുള്ള എഴുത്ത്..

പൊറാടത്ത് said...

കുറൂ.. കിടു.

ഇത് നാലിലൊന്നും തീരില്ലാന്ന് അപ്പഴേ ഞാൻ കരുതീതാ.. ബിയർ അടിയ്ക്കാൻ ഇരിഞ്ഞാലക്കുടയ്ക്ക് പോയിട്ട് രണ്ട് ഫുള്ളും അടിച്ച് തീർത്ത ടീമുകളല്ലേ..!!!

അപ്പോ പ്രേതം ഇനീം വരാറായിട്ടില്ല്യ അല്ലേ?? ഈ ഉത്തമന്റെ അമ്മ്യങ്ങാനുമായിരുന്നോ പ്രേതം..???സാഹചര്യം വെച്ച് അതിന് നല്ല ഒരു സാധ്യത തോന്നുണു.

സസ്പെൻഷൻ.. സസ്പെൻഷൻ..:)

അനില്‍@ബ്ലോഗ് // anil said...

ഗഡീ,

പ്രേതത്തിന്റെ കൂട്ടുപിടിച്ച് സ്മാളിംഗ്സ് പരിപാടിയുടെ പ്രചാരണം ഏറ്റെടുത്തിരിക്കുകയാണല്ലെ. ഇതു വായിച്ചുവേണം വല്ലവനും വെള്ളത്തില്‍ കുത്തിയിരുന്നു, വെള്ളമടിച്ചു, വടിയായി,പുതിയ പ്രേതമാവാന്‍.

എന്തായാലും ഉത്തമചരിതം വരട്ടെ.

Pongummoodan said...

nannayi. adutha bhagam udan aavatte.

കാപ്പിലാന്‍ said...

ഉത്തമന്റെ അമ്മ ചത്തതല്ല.തമ്പ്രാക്കള്‍ കൊന്നതാണ് .അന്നത്തെ കാലത്ത് തിരുവായിക്ക് എതിര്‍വാ ഇല്ലല്ലോ .ഉത്തമന്റെ അച്ഛനും ഈ വിവരം അറിയാം .പാവം പേടിച്ചു ഒന്നും മിണ്ടാതിരുന്നതായിരിക്കും .ആ തമ്പ്രാക്കളുടെ രക്തം കുടിക്കാന്‍ നടക്കുന്ന പ്രേതമാണ്‌ " കോന്നിലം പാടത്തെ e-പ്രേതം ".
ശരിയാണോ കുറുമാനേ ? അപ്പോള്‍ കുറുമാന്റെ പ്രേതത്തെ ഞാന്‍ പിടിച്ചു :)

G.MANU said...

അടുത്തത് പൂശു മച്ചാ...

ചാണക്യന്‍ said...

കുറുമാനെ,
വായിക്കുന്നുണ്ട്.....
ആശംസകള്‍...

കുഞ്ഞന്‍ said...

കുറു...

നല്ല രസകരമായ രീതിയില്‍ അനുഭവപ്പെടുന്നു, അതുപോലെ കൂട്ടുകൂടി വല്ലപ്പോഴും വെള്ളമടിച്ച് അര്‍മ്മാദിക്കുന്നവര്‍ക്ക് (സ്ഥലവും ആളുകളും മാത്രമെ ഇവിടെ മാറ്റമുള്ളൂ മറ്റു സംഗതികളെല്ലാം ഒരു പോലെ) ആയതിനാല്‍ അതിഭാവുകത്വം തോന്നുന്നില്ലെന്നു മാത്രമല്ല ഇതുപോലെ നടത്തിയ സാഹിസികതകള്‍ ഓര്‍മ്മയില്‍ തെളിയുകയും ചെയ്യുന്ന എഴുത്ത്..!

പിന്നെ ഇതൊന്നു ശരിയാക്കൂ..”എങ്കില്‍ ഒരു ഫൂള്‍ ഇവിടുന്നു തന്നെ വാങ്ങി നമുക്ക് പോകാം.“ ഫൂള്‍ ഫുള്ളാവട്ടെ..

ഞാന്‍ മുന്‍ കമന്റില്‍ പറഞ്ഞിട്ടുണ്ട്..ഇതു അഞ്ചില്‍ തീരുകയൊള്ളൂ..ഇനി കുറു മാഷ് വിചാരിച്ചാലും സംഗതി ആറിലേക്കു പോകാതെ അഞ്ചില്‍ത്തന്നെ തീരും അമ്മച്ചിയാണെ സത്യം..സത്യം..!

ഷിബിന്‍ said...

കണ്ണില്‍ മണ്ണെണ്ണയും ഒഴിച്ചു പ്രേതത്തെ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളാവുന്നു....
ഇനി മിന്നുകെട്ട് സീരിയലിന്‍റെ പ്രേതം കൂടിയോ കുറുമാന്‍ ചേട്ടന് ???

കുറുമാന്‍ said...

കുഞ്ഞാ,

നന്ദി. തിരുത്തി........അതെ അഞ്ചില് തീരും. മിക്കവാറും ഇന്നു തന്നെ അതുണ്ടാവും. ഇന്നലെ ഒറക്കം വന്നപ്പോ നിറുത്തിയെന്ന് മാത്രം.

തോന്ന്യാസി said...

ഒന്നു ചോദിച്ചോട്ടെ ആശാനേ?

ആക്ച്വലി ഇത് പ്രേതകഥയോ അതോ വെള്ളമടിക്കഥയോ?

ഇനി അഞ്ചാം ഭാഗം റിലീസാവാന്‍ എത്രനാള്‍ എടുക്കും?

Rare Rose said...

കുറൂമാന്‍ ജീ..,കോന്നിലം പാടത്തെ പ്രേതം ഇപ്പോഴും ഈ പരിസരത്തൊക്കെ ചുറ്റിക്കറങ്ങുന്നുണ്ടെന്നു കേട്ടോടി വന്നതാണു ഞാന്‍....അവസാന ഭാഗമെത്തിയപ്പോള്‍ ഒരു “പ്രേത ഭാവം “ ഉത്തമനിലൂടെ പതിയെ തല പൊക്കുന്നതു കണ്ടു ഞാനേതായാലും സന്തുഷ്ടയായി...:)...ഇനി ഉത്തമനും പ്രേതമല്ലെന്നും പറഞ്ഞു പറ്റിച്ചാലാണു..:)

[ nardnahc hsemus ] said...

ദെന്തിറ്റ് കുട്യാണ്ട്രാ?? യ് കൊടല് ന്ന് പറയണ സാനം ഇപ്പഴും കരിയാണ്ട് ണ്ടാ അവടേ?

:)

ഞാന്‍ ആചാര്യന്‍ said...

വേഗമാകട്ടെ കുറുമാ.. ഞാനും പാടത്തിന്‍ കരയില്‍ കഥ കേട്ട് കുത്തിയിരിക്കുന്നു....

sreeshanthan said...

ezhuthu kalakki, suspence koodi varunnu... enthayalum pretham nalla prethamannnu manasilayi... ningale areyum onnum cheythillalo???/ kuruvinte pusthakangal onnum angeru vayichukanilla,, vayichirunnengil.....

റാഷിദ് said...

uthaman thanneyanu pretham alle? njan kandu pidicheeeeee!!!!

nannayittundu ketttoo

മുസാഫിര്‍ said...

വായിച്ച് തുടങ്ങിയപ്പോള്‍ തോന്നി ഇത് ഈ ലക്കത്തീലൊന്നും ഒതുങ്ങീല്ലാന്ന്.പിരി മുറുകി വരുന്നു.അടുത്ത റിലീസ് എന്നാണാവോ ?

മാണിക്യം said...

കോന്നിലം പാടത്തെ പ്രേതം -
ഒന്ന്
രണ്ട്
മൂന്ന്
നാല്"...
വരില്ല്യാ വരില്ല്യാ നീ ???
പലവട്ടം കാ‍ത്തു നിന്നു ഞാന്‍

കുറുമാനെ ഇവിടെ ഒന്നും നിര്‍ത്തരുത്
बार बार धोडा लम्बी BAR

സാജന്‍| SAJAN said...

ഒന്ന് തീര്‍ക്കെന്റെ മാഷെ,
ഉമേഷട്ടന്‍ കഴിഞ്ഞതവണ എഴുതിയത് സത്യാവുന്ന ലക്ഷണം കണ്ടുവരുന്നു.

ഇനിയിപ്പൊ ആ വന്നിരുന്ന ആളാണോ പ്രേതം?

ചാണക്യന്‍ said...

ഇവിടെ ആരോ BAR എന്ന് പറയുന്നത് കേട്ടല്ലോ..
ഏത് ബാറില്‍ പോകുന്ന കാര്യാ പറഞ്ഞത്....

Anonymous said...

you, the one who ruled the first and last great Warrior troops, in the earth of Middle east empire.
wow

സഹയാത്രികന്‍...! said...

ഇതെന്താണ് മാഷേ പ്രേതം...പ്രേതം എന്ന് പറയല്ലാതെ അതിനെയൊന്നു കാണാന്‍ പോലും ഇല്ലല്ലോ....ശരിക്കും പ്രേതം വരുമോ...???
പിന്നെ ഈ എഴുത്തിന്റെ "കുറു സ്റ്റൈല്‍ " കിടിലം...അതാണ്‌ ലക്കം നാലായിട്ടും ബോറടി ഇല്ലാതെ വായിക്കാന്‍ പറ്റുന്നെ...!
അടുത്ത ഭാഗത്തിലെങ്കിലും പ്രേതത്തിനെ ഒന്നു introduce ചെയ്യണേ...plsssssss...! ! !

കാളിയമ്പി said...

ശരിയ്ക്കും സസ്പെംസ് ആവുന്നുണ്ട്. യൂറോപ്യന്‍ കഴിഞ്ഞിട്ട് കുറൂഅണ്ണന്റെ മറ്റൊരു ഫുള്ളുകഥ. എന്നാ അഞ്ച് ഇടുന്നേ..എന്തായാലും ഇത്രടം വരെയെത്തിയിട്ട് കുഴപ്പമില്ല.നല്ലോണം എഴുതിയിട്ടിട്ടാ മതി.
ഇത് കിടിലം തന്നെ..

പിരിക്കുട്ടി said...

kurumane.....
avide chila manushya prethangal....

aalukale kollayadikkan nadakkunnathayi oru katha kettittundu...
ee uthaman pretham oru paavam....
anennu thonnunnu....

waiting for next......

Ziya said...

കുറുമാനേ ഒരു സംശ്യം ചോദിക്കാണ്ട് വയ്യ!
തിന്ന്വാ, വെള്ളമടിക്ക്വാ, നീന്ത്വ്വാ, പിന്നേം തിന്ന്വാ...വീണ്ടും വാങ്ങ്വാ, തിന്ന്വാ, കുടിക്ക്വാ...

നിങ്ങളാരും വെളിക്കിറങ്ങിയില്ലാരുന്നോ കുറൂ?

[ nardnahc hsemus ] said...

ഈ സിയക്കാന്റെ ഒരു കാര്യം..

എരിവും പുളിയും ഏറിയ ഷാപ്പിലെ കറികള്‍ മാത്രം രാവിലെ മുതല്‍ ചെലുത്തിയിട്ടുണ്ടെന്നല്ലാതെ ഭക്ഷണമായിട്ട് ഉച്ചക്കൊന്നും കഴിച്ചിട്ടില്ല.

അതായത് വെളിയ്ക്കിരിയ്ക്കാന്‍ മാത്രം ഒന്നും വിഴുങ്ങിയില്ലെന്ന്... പിന്നെ അകത്തോട്ട് തേവിയതൊക്കെ കോന്നിലം പാടത്തെ കുളിയ്ക്കിടയില്‍ അവരഡ്ജസ്റ്റ് ചെയ്തിട്ടുണ്ടാവും.. പോരാത്തത്, യഥാര്‍ത്ഥ പ്രേതത്തെ കാണുന്നേരത്തേയ്ക്കുള്ള ഇഫക്റ്റിനായി മാറ്റി വച്ചിരിയ്ക്കാവും.. ജ്ജ് ക്ഷമി... :) മ്മക്ക് വകുപ്പുണ്ടാക്കാന്ന്‌...!!

മഴത്തുള്ളി said...

ഇക്കണക്കിനു പോയാല്‍ ഞാനൊരു പ്രേതത്തിനെ എവിടെ നിന്നെങ്കിലും സംഘടിപ്പിച്ച് കോന്നിലം പാടത്തേക്ക് അയക്കേണ്ടിവരുമെന്ന് തോന്നുന്നു. ഇതു മുഴുവനും വെള്ളമടീം കുളിസീനും ആണല്ലോ. എന്നാലും ആ അഞ്ചരയടിക്കാരനൊന്നു പൊട്ടിക്കാന്‍ തോന്നുന്നു. പ്രേതം വരുന്ന സമയം നോക്കി ഓരോന്ന് വന്നോളും.

കുറുമാനേ ഇനി അതാ പ്രേതം എന്നും പറഞ്ഞു വന്നാല്‍ ഞാന്‍ പറയാം. ഒരു തകര്‍പ്പന്‍ പ്രേതം തന്നെ പോരട്ടെ. പ്രേതം വെള്ളമടിച്ചെന്നും കരുതി കൊഴപ്പമില്ല.

krish | കൃഷ് said...

വെള്ളമടി, വെള്ളം, വെള്ളമടി, വെള്ളം , വീണ്ടും വെള്ളമടി..... ‘കോന്നിലം‌പാടത്തെ വെള്ളമടി’ എന്ന ടൈറ്റിലാ യോജിച്ചത്.
എന്തായാലും റ്റി.വി. സീ‍രിയല്‍ പോലെ നീണ്ടുപോകും എന്ന് ഉറപ്പുള്ളതുകൊണ്ട് പതുക്കെ ആയാലും മതീട്ടോ. അപ്പോ ഇനീം വെള്ളമടി സീന്‍ നിറയെ തിരുകികയറ്റാല്ലോ.
പ്രേതം എപ്പഴെങ്കിലും വരട്ടെ. അല്ലാ ശരിക്കും വന്നില്ലെങ്കിലും കൊഴപ്പമില്ലാന്നേ. ഒരു സ്വപ്നസീനായി അതിനെ മാറ്റിയെടുക്കാം.

അപ്പോ, മാപ്രാണം പ്രാവിന്‍‌കൂട് ഷാപ്പില്‍ നിന്നും വെള്ളമടി ആശംസകള്‍!!! ചീയേര്‍സ്!!!

ജയരാജന്‍ said...

കുറുജീ, വിവരണം തകർപ്പൻ; ഈ ഗ്യാപ്പ് കുറച്ചിരുന്നെങ്കിൽ ഓരോ പ്രാവശ്യം പോസ്റ്റുമ്പോഴും ഒന്നേന്ന് തുടങ്ങണ്ടായിരുന്നു :( ഇതിപ്പോ പഴയതൊക്കെ മറന്നുപോകും :( ഇതിനു മുമ്പത്തെ തുടരൻ ഒക്കെയും മുഴുവൻ പോസ്റ്റിയിട്ടായിരുന്നു വായിച്ചത്, അതുകൊണ്ട് ഈ പ്രശ്നം ഇല്ലായിരുന്നു. ഇനിയും ഗ്യാപ് കുറച്ചില്ലെങ്കിൽ ഓരോ പോസ്റ്റിലും തുടക്കത്തിൽ “കഥ ഇതുവരെ“ കൊടുക്കേണ്ടി വരും; പറഞ്ഞില്ലെന്നു വേണ്ട (വേണമെങ്കിൽ ഉമേഷ് ജീയെ സഹായത്തിന് വിളിച്ചോ; പുള്ളി മൂന്ന് വാക്യത്തിൽ കഥ തീർക്കാമെന്നല്ലേ പറഞ്ഞിരിക്കുന്നത് :)).

The Admirer said...

:) Nannayi Adutha Bhagam udan preteekshikkunnu

ഏറനാടന്‍ said...

പ്രിയമുള്ള കുറുമാന്‍‌ജീ, ഈ കോന്നിലം പാടപ്രേതം ഒരു അവതാരം തന്നെ.. പണ്ട് പണ്ട് നമ്മടെ മരിച്ചുപോയ നടന്‍ ഒടുവില്‍ ഉണ്ണികൃഷ്‌ണന്‍ പ്രേതമായി വിലസി മുകേഷിനേം മണിയന്‍ പിള്ളരാജൂനേം വയനാട് ചുരത്തിലൂടെ ചുറ്റിച്ച പടമില്ലേ, 'കുറുക്കന്‍ രാജാവായി' അതിന്റെ സീഡിയോ കാസറ്റോ അല്ലെങ്കില്‍ ഏതേലും സൈറ്റീന്ന് ഡൗണ്‍‌ലോഡ് ചെയ്തിട്ടോ കാണട്ടെ. അതെന്തോ അറിയാണ്ട് മനസ്സിലോടിയെത്തി. :)

വെള്ളമടി ഒഴിച്ച് വേറെയാതൊരു സാമ്യതയും ഇതുമായില്ല. എന്നാലും.. ചുമ്മാ ആ സീനുകള്‍ ഓര്‍ത്തുപോയി. അഞ്ചില്‍ തീരുമോ, അതോ തുടരുമോ? :)

വിന്‍സ് said...

കുറുമാന്‍ ജി.....അടിയോടടി മാത്രം ആയിരുന്നു പരുപാടി നാട്ടില്‍ എന്നു തോന്നുന്നല്ലോ....അല്ല ആരു നാട്ടില്‍ പോയാലും ഇതു തന്നെ പരുപാടി.

Visala Manaskan said...

മാപ്രാണം ബണ്ടിനിപ്പുറമാണല്ലോ ആനന്ദപുരം.

ഇത് വായിച്ചപ്പോള്‍ ഒരുപാട് ഓര്‍മ്മകള്‍ പുതുമഴക്ക് പൊന്തുന്ന ഈയാമ്പാറ്റകളെ‍ പോലെ പോലെ പുറത്തുവരുന്നു.

നന്നായിട്ടുണ്ട് കുറു. എന്നിട്ട്???

ഓടോ: പറഞ്ഞുമ്പിടിച്ചും പ്രേതം എന്റെ വല്ല റിലേറ്റീവെങ്ങാനുമാവുമോ എന്നാണെന്റെ പേടി. അമ്മേടേ വകേലെ ഒരു ആങ്ങള കൊച്ചിലേ ആ ഭാഗത്ത് ഒരു പാടത്ത് മുങ്ങിമരിച്ചിട്ടുണ്ട്.

Anonymous said...

നമ്മുടെ ചിത്രകാരന്‍ സാറിന് ഒരു പുതിയ ടോപ്പിക്ക് കിട്ടി .....

:: VM :: said...

(( എന്താ പേര്?
ഉത്തമന്‍.))


ഇമ്മടെ തമനു വല്ലോം ആണോ ഈ ഗെഡി? ഉത്തമന്‍ ആണു പ്രേതം എന്ന സസ്പെന്‍സ് താന്‍ പൊളിച്ചു ഇത്തവണതന്നെ ഈ സന്റെന്‍സോടെ

" കോന്നിലം പാടത്ത് ജനിച്ചു. കോന്നിലം പാടത്ത് തന്നെ മരിച്ചു."

എന്തായാലും ആ വെള്ളമടി സീക്ക്വന്‍സ് ഒഴികെ ബാക്കി വായിക്കാനൊരു പുതുമയുണ്ട്. ;)

കടവന്‍ said...

....ശരിക്കും പ്രേതം വരുമോ...???
പിന്നെ ഈ എഴുത്തിന്റെ "കുറു സ്റ്റൈല്‍ " കിടിലം...അതാണ്‌ ലക്കം നാലായിട്ടും ബോറടി ഇല്ലാതെ വായിക്കാന്‍ പറ്റുന്നെ...!

ജിവി/JiVi said...

വെള്ളമടി കുറെ കൂടിപ്പോകുന്നു, കുറുമാനെ,

ഇത്രയും കുടിക്കാതെതന്നെ പ്രേതത്തെ വരുത്താമായിരുന്നു.

ക്ലൈമാക്സ് അറിയുമ്പോള്‍ ഈ വെള്ളമടിയുടെ സിഗ്നിഫിക്കന്‍സ് മനസ്സിലാവുമായിരിക്കും.

നിരക്ഷരൻ said...

തുടരും എന്ന് എഴുതാത്തതെന്താ ?
തുടരില്ലേ ? അതോ തുടരില്ലേ ?

(ഈ ചോദ്യത്തിന് ഏത് ഉത്തരം തന്നാലും കുറുമാന്‍ പെട്ടു. രണ്ടും തുടരില്ലേ എന്നുതന്നെയാ :) :)... അപ്പോള്‍ തുടരാതെ രക്ഷയില്ല.)

കനല്‍ said...

ദൈവമേ ഈ കഥ അവസാനിക്കരുതേ....

ഒരോ പ്രേതങ്ങള്‍ മാറി മാറി വരട്ടെ
പ്രേത കഥ അവസാനിക്കാതിരിക്കാന്‍
എന്ന് ആശംസിക്കുന്നു

ശ്രീ said...

ഇനിയും തീര്‍ന്നിട്ടില്ലെങ്കിലും കഥയുടെ ഒഴുക്കില്‍ അതൊരു പ്രശ്നമാക്കുന്നില്ല.
:)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: കുറേ ആഴ്ചകളായി ഇരുന്നും നിന്നും കിടന്നും നീന്തല്‍ തന്നല്ലേ...പ്രേതത്തെയല്ല ദൈവവുമായി ഇന്റര്‍വ്യൂ നടത്തി എന്നു പറഞ്ഞില്ലേലേ അത്ഭുതമുള്ളൂ...

ഉപാസന || Upasana said...

"Neela" illaathe enthe Horror...
enthe pretham...
kurumane nirazappeduthi kalanjnju.
njan ponu.
;-)

Flow unde.
vellam discription kooduthal.
:-)
Upasana

OT : aadyam paranjathe chummathaa Mr. KURUMAN.

ബഷീർ said...

കുറുമാന്റെ പ്രേതകഥ വായിച്ചു. അടുത്തതു വരട്ടെ.. അഭിനന്ദനങ്ങള്‍

Kiran said...

kurumanchetta,

katha alpum neendu poi engillum nannayittunudu..

keep writing.

Sarija NS said...

അവസാനം പ്രേത സാന്നിധ്യം കണ്ടു തുടങ്ങീന്നു തോന്നണു. അടുത്ത ലക്കത്തില്‍ വേറെ വല്ല കളിപ്പീരു കഥയും പറഞ്ഞാല്‍.... ഒറിജിനല്‍ പ്രേതത്തെ ഇവിടുന്നെറക്കുംട്ടൊ

പാരസിറ്റമോള്‍ said...

ഗെഡ്യേ..... എന്തൂറ്റ്‌ വെള്ളട്യാഷ്ടാ.. കേട്ടിട്ട്‌ കൊത്യാവുണു...

Unknown said...

Kurumane. konnilam shappinte opposite anilettante kattakalathilekkulla vazhi aanallo.... avide angine oru shed unto......... enikkee spot correct aayit manassilavanillatto..

കുറുമാന്‍ said...

ഉണ്ണി,

കോന്നിലം ഷാ‍പ്പിന്റെ അവടെ എത്തുന്നതിനും മുന്‍പും പിന്നീടും കട്ടക്കളങ്ങളുണ്ടെന്ന് തോന്നുന്നു.
പക്ഷെ ഷാ‍പ്പീന്ന് അല്പം മാറിയാല്‍ ബണ്ടും ബണ്ടില്‍ ഷെഡും ഉണ്ട്. ഷാപ്പിന്റേം, ഷെഡിന്റേം, ഞങ്ങള്‍ നീന്തിയ ഭാ‍ാഗത്തിന്റേം ചിത്രങ്ങള്‍ സഹിതം അവസാന പോസ്റ്റ് ഇന്ന് പ്രതീക്ഷിക്കാം (ഉറപ്പില്ല)

ദിലീപ് വിശ്വനാഥ് said...

വായിച്ച് ഇത്രേടം വരെ ആയതേ ഉള്ളൂ... ബാക്കി കൂടി വായിക്കട്ടെ...

Abdul hakkeem said...

prethamethiinnaa thonnane....! lle...