കിതപ്പ് തെല്ലൊന്നടങ്ങിയപ്പോള്‍ ഉത്തമന് കണ്ണുകള്‍ തുറന്നു. ഞങ്ങളിലോരോരുത്തരുടേയും മുഖത്തേക്ക് വളരെ സൂക്ഷമതയോടെ മാറി മാറി നോക്കിയതിനുശേഷം ഷെഡിന്റെ മുന്നിലൂടെ കളകള ശബ്ദത്തോടെ ഒഴുകുന്ന വെള്ളത്തിലേക്ക് കണ്ണുംനട്ട് ഉത്തമന് നേരത്തെ പറഞ്ഞ് നിറുത്തിയതിന്റെ ബാക്കി എന്നപോലെ തന്റെ കഥ തുടര്‍ന്നു.
രണ്ടാമത്തെ കുട്ടി ജനിച്ച് നാലോ അഞ്ചോ വയസ്സായികാണും, ഭാര്യവീട്ടുകാരുടെ എതിര്‍പ്പൊക്കെ അല്പാല്പമായി കുറഞ്ഞ് വന്നിരുന്നു. അവളുടെ തന്നെ ബന്ധുവായ ഒരു യുവാവ് മുന്‍കൈയ്യെടുത്താണ് അവരുടെ വാപ്പയോട് കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി ഒരിക്കല്‍ അവളുടെ വാപ്പയേം, ഉമ്മയേം, സഹോദരിയേം മറ്റും തങ്ങളുടെ വീട്ടിലേക്ക് കൂട്ടികൊണ്ട് വന്നതും. അതിന്നുശേഷമാണ് അവളുടെ വാപ്പ ഇടക്കിടെ പണമായും, പലചരക്കുകളായും, കുട്ടികള്‍ക്ക് വിശേഷാവസരങ്ങളില്‍ വസ്ത്രങ്ങളായും മറ്റും സഹായിക്കാന്‍ തുടങ്ങിയത്. അതോട് കൂടെ അവളുടെ ബന്ധുവായ യുവാവും തങ്ങളുടെ വീട്ടിലെ ഒരംഗത്തെ പോലെയായിമാറുകയായിരുന്നു.
മാസങ്ങള്‍ പിന്നേയും പലതും കൊഴിഞ്ഞു വീണു. ഇടക്കിടെ മാത്രം വരാറുണ്ടായിരുന്ന ബന്ധു, തങ്ങളുടെ വീട്ടിലേക്കുള്ള വരവിന്റെ ഇടവേളകളുടെ ദൈര്‍ഘ്യം കുറച്ചു, തന്നെയുമല്ല കിടപ്പും ചിലപ്പോഴൊക്കെ വീട്ടിലാകാന്‍ തുടങ്ങി. അപ്പോഴും സംശയത്തിന്റെ ഒരു നിഴല്‍ പോലും തന്റെ മനസ്സില്‍ വീണിരുന്നില്ല, മാത്രമല്ല, രാത്രികാലങ്ങളില്‍ ഒറ്റലും, കുരുത്തിയും മറ്റും വച്ച് മീന്‍ പിടിക്കാന്‍ പോകാറുള്ളപ്പോള്‍ അയാള്‍ വീട്ടിലൂണ്ടാവുന്നത് വീട്ടിലുള്ളവര്‍ക്ക് ഒരു തുണയാണെന്ന് മാത്രമേ താന്‍ കരുതിയുള്ളൂ .
തങ്ങളുടെ വീട്ടിലേക്കുള്ള അയാളുടെ വരവിനെ ചൊല്ലിയും, കിടപ്പിനെ ചൊല്ലിയുമൊക്കെ ഒളിഞ്ഞും, തെളിഞ്ഞും, നാട്ടുകാരില്‍ പലരും, പലപ്പോഴും, പലതും, പറഞ്ഞത് കേട്ടെങ്കിലും കേട്ടില്ല എന്ന് നടിച്ചു നടന്നു. സന്തോഷപൂര്‍ണ്ണമായ ഒരു കുടുംബത്തിലെ സമാധാനം തകര്‍ക്കാന്‍ നടക്കുന്നവരാണ് ചുറ്റിനുമുള്ളതെന്ന് സ്വയം വിശ്വസിപ്പിച്ചുകൊണ്ടായിരുന്നു പിന്നീടുള്ള ജീവിതം.
പക്ഷെ ഒരിക്കല്‍ രാത്രി മീന്‍ പിടിക്കാന്‍ പോയിട്ട് പനിപിടിച്ച് തിരികെ വീട്ടിലേക്ക് മടങ്ങേണ്ടി വന്നു. അന്ന് കാണേണ്ടാത്തത് കാണേണ്ടിയും, കേള്‍ക്കേണ്ടാത്തത് കേള്‍ക്കേണ്ടിയും വന്നു! കുടുംബത്തിന്റെ കെട്ടുറപ്പിനെ കരുതി, വളര്‍ന്നു വരുന്ന മക്കളുടെ ഭാവിയെ കരുതി ഒന്നും കാണാത്തതുപോലേയും, കേള്‍ക്കാത്തതുപോലേയുമായി തുടര്‍ന്നുള്ള ജീവിതം. പക്ഷെ പിന്നേയും പലതവണ നേരില്‍ കാണേണ്ടി വന്നപ്പോള്‍ ചോദിക്കാതിരിക്കാനായില്ല. അറിഞ്ഞതായി നടിക്കാതിരിക്കാനായില്ല. അവിടേയായിരുന്നു തുടക്കം.
പിന്നീടെപ്പോഴോ അവളുടെ വീട്ടുകാരുടെ ഒത്താശയോടെ തന്നെ അയാള്‍ അവിടെ സ്ഥിരതാമസമായി. ഏതാണ്ട് ഒന്നൊന്നര വര്‍ഷത്തോളം കാലം ഒരേ വീട്ടില്‍ അപരിചിതരെപോലെ കഴിഞ്ഞു ഞാനും ഭാര്യയും. പിന്നീടെപ്പോഴോ ഞാനും വീട്ടില്‍ നിന്നു പുറത്താക്കപെട്ടു.
സ്വന്തം വീട്ടില്‍ നിന്നും അന്യായമായി പുറത്താക്കപെട്ട ഒരാളുടെ അവസ്ഥ നിങ്ങള്‍ക്ക് പറഞ്ഞാല്‍ കൂടി മനസ്സിലാവില്ല. വീട് നഷ്ടപെടുകമാത്രമല്ല, ഭാര്യയും, മക്കളും പോലും നഷ്ടപെട്ടു. ആരുമില്ലാത്തവനായി ഞാന്‍. ആരുമില്ലാത്തവന്.
ഉത്തമന്റെ കഥ അത്യുത്തമം അല്ലെ എന്ന് പറഞ്ഞ് ഉത്തമന് പൊട്ടിച്ചിരിച്ചു. അയാളുടെ പൊട്ടിച്ചിരിക്ക് കോന്നിലം പാടത്ത് നിന്ന് അനേകം മാറ്റൊലികളുണ്ടായി.
അയാളുടെ കഥകേട്ടപ്പോള്‍ ഞങ്ങള്‍ക്ക് ആ മനുഷ്യനോട് സഹതാപം തോന്നി. അയാളെ കുറിച്ച് കുറച്ച് കൂടുതലായി അറിയണമെന്ന ആഗ്രഹം തോന്നിയതിനാല്‍ തന്നെ ഞങ്ങള്‍ വീണ്ടും അയാളോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി.
ഉത്തമന് വീട് വിട്ടിറങ്ങിയിട്ടെത്ര നാളായി?
കുറച്ച് മാസങ്ങളായി.
ഇപ്പോള്‍ എവിടെ താമസിക്കുന്നു.
ഞാന്‍ ദാ ആ കാണുന്ന പാലത്തിന്റെ അടിയില്‍?
പാലത്തിന്റെ അടിയിലോ?
അതെ. പാലത്തിന്റെ അടിയില്‍ തന്നെ.
ഭക്ഷണമൊക്കെ?
ചായക്കടയില്‍നിന്നോ, ചിലപ്പോള്‍ പരിചയക്കാരാരുടേയെങ്കിലും വീട്ടില്‍ നിന്നോ കഴിക്കും. ചിലപ്പോഴാകട്ടെ യാതൊന്നും കഴിക്കാറില്ല, കോന്നിലം പാടത്തെ തെളിവെള്ളം മാത്രം കുടിച്ചാലും എന്റെ വയര്‍ നിറയും!
അക്കരയിലേതോ മരത്തില്‍ നിന്നും കടവാതിലുകള്‍ കൂട്ടം കൂട്ടമായി കരഞ്ഞ്കൊണ്ട് ചിറകടിച്ച് പറക്കുന്ന വികൃതമായ ശബ്ദം തൊട്ടടുത്തെന്ന പോലെ കേട്ടു!. കൂട്ടം തെറ്റിയ വവ്വാലുകളില്‍ ചിലത് പറന്ന് വന്ന് ഷെഡിന്റെ ഗ്രില്ലുകളില്‍ ചിറകിട്ടടിച്ച് എങ്ങോട്ടോ പറന്നു പോയി. ശക്തിയോടെ തണുത്ത കാറ്റ് വീശി. പാട്ടവിളക്കിനുള്ളിലെരിയുന്ന കൈവിളക്കിന്റെ നാളം കാറ്റില്‍ ആടിയുലഞ്ഞു, പിന്നെ കെട്ടു. അല്പമെങ്കിലും തെളിഞ്ഞുവന്നിരുന്ന ആകാശത്ത് മഴക്കാറുകള്‍ പൊടുന്നനെ കരിമ്പടം വിരിച്ചു.
ആര്‍ത്തലച്ച് മഴവരുന്നുണ്ട്, ഇവിടെ ഇരുന്നാല്‍ മഴ മുഴുവന്‍ നനയും. നമുക്ക് ഞാന്‍ താമസിക്കുന്ന പാലത്തിന്റെ അടിയിലേക്കു പോവാം എന്ന് പറഞ്ഞ് ഉത്തമന് മുന്നോട്ട് നടക്കാന്‍ തുടങ്ങി. കാറില്‍ കയറി ഇരിക്കുകയോ, അല്ലെങ്കില്‍ നേരിട്ട് വണ്ടിയെടുത്ത് വീട്ടിലേക്ക് പോകുകയും ചെയ്താലും മഴനനയില്ല്ല്ലോ എന്ന് പോലും ചിന്തിക്കാതെ ഞങ്ങള്‍ ഉത്തമന്റെ കൂടെ റോഡിനപ്പുറത്തുള്ള പാലം ലക്ഷ്യമാക്കി നടന്നു.
കാലുകള്‍ വലിച്ച് വച്ച് നടക്കുന്ന ഉത്തമന്റെ ഒപ്പം എത്തുവാന്‍ ഞങ്ങള്‍ക്ക് ചെറിയ വേഗതയില്‍ ഓടേണ്ടി വന്നു. നടക്കുകയാണോ, അതോ പറക്കുകയോ എന്ന് തോന്നിപ്പിക്കുന്ന വേഗതയിലാണയാള്‍ നടന്നിരുന്നത്!
നിറകുടം ഉടച്ചാലെന്ന പോലെ പൊടുന്നനെ മഴപെയ്യാന്‍ തുടങ്ങി. ചെറുതായി ചാറ്റലില്‍ തുടങ്ങി രൌദ്രഭാവം പ്രാപിക്കുകയാണ് മഴ സാധാരണ പതിവ്. ഇത് പതിവിന്നു വിപരീതമായി ഉത്തമന് പ്രവചിച്ചത് പോലെ ആര്‍ത്തലച്ച് പെയ്യുകയാണ് മഴ. ബണ്ടിന്റെ കരക്കല്‍ വളര്‍ന്നു നില്ക്കുന്ന ഇരുങ്കണ-പുല്‍ക്കാടുകള്‍ക്കിടയില്‍ നിന്നും ചീവിടുകള്‍ നിറുത്താതെ കരഞ്ഞുകൊണ്ടേയിരുന്നു, തവളകളുടെ കരച്ചിലും ഒപ്പത്തിനൊപ്പം.
ഉത്തമന് റോഡ് മുറിച്ച് കടന്ന് റോഡിന്റെ വലതു വശത്തുള്ള പാലത്തിന്റെ കൈവരിക്കടുത്തേക്ക് നടന്നു. ഞങ്ങള്‍ ഓടിയാണ് റോഡ് മുറിച്ച് കടന്നതും പാലത്തിന്റെ കൈവരിക്കടുത്തേക്ക് ചെന്നതും.
പാലം കഴിയുന്നതിനോട് ചേര്‍ന്ന് താഴേക്ക് കുത്തനെയുള്ള ഒരു ഇടുങ്ങിയ വഴി. ആളുകള്‍, നടന്നു നടന്നുണ്ടായതിനാലാവണം ആ വഴിയില്‍ പുല്ലോ, കുറ്റിചെടികളോ ഉണ്ടായിരുന്നില്ല. വളരെ നിസ്സാരമായി ഉത്തമന് ആ വഴിയിലൂടെ താഴോട്ടിറങ്ങി. താഴെ ചെന്ന് നിങ്ങള്‍ ഇങ്ങോട്ടിറങ്ങിപോരെ എന്ന് പറഞ്ഞ് ഞങ്ങള്‍ക്കായി കാത്തു നിന്നു.
മഴ കോരിചൊരിഞ്ഞു പെയ്തുകൊണ്ടേയിരിക്കുന്നു.
ആദ്യം ഇറങ്ങാനായി കാല് വച്ചത് ഞാനാണ്. മഴവെള്ളത്തില്‍ നനഞ്ഞ് മണ്ണാകെ കുഴഞ്ഞ് മറിഞ്ഞ് കിടക്കുന്നതിനാല്‍ ചവിട്ടുമ്പോള്‍ കാല് വഴുക്കുന്നു. ഒരു കൈ പാലത്തിന്റെ ചുവരിലും, മറുകൈ വഴിയോട് ചേര്‍ന്ന് വളര്‍ന്ന് നില്ക്കുന്ന കുറ്റിചെടികളിലും പിടിച്ച് ഞാന്‍ അടിയിലേക്ക് മെല്ലെയിറങ്ങി. കുറ്റിചെടികളില്ലായിരുന്നില്ലെങ്കില്‍ വഴുക്കി വീഴുമായിരുന്നെന്നത് തീര്‍ച്ച. എനിക്ക് തൊട്ടുപിന്നാലെ തണുപ്പനും, ബാബുവും, ഫസലുവും ഇറങ്ങി. ഇക്കരയിലും വിശാലമായ പാടം തന്നെ, ബണ്ടില്ല എന്ന് മാത്രം. പോക്കാച്ചിതവളകളുടേയും, ചീവീടുകളുടേയൂം ശബ്ദം മാത്രം അന്തരീക്ഷത്തില്‍ മുഴുങ്ങി കേള്‍ക്കുന്നുണ്ട്.
വരൂ ഒപ്പം എന്ന് പറഞ്ഞ് പാലത്തിന്റെ മതിലിനോട് ചേര്‍ന്ന് വാര്ത്തിട്ടിരിക്കുന്ന അരയടിയോളം വീതിയിലുള്ള സിമന്റ് സ്ലാബിലൂടെ ഉത്തമന് മുന്നോട്ട് നടന്നു.
സ്ലാബ് ഇടുങ്ങിയതാണ്. അടിയൊന്ന് തെറ്റിയാല്‍ വെള്ളം നിറഞ്ഞ് കിടക്കുന്ന പാടത്തേക്കാണ് വീഴുന്നത്. മതിലില്‍ കൈപ്പത്തിയാല്‍ പിടിച്ച്. ഇടുങ്ങിയ സ്ലാബിലൂടെ ഒരു ഹിപ്നോട്ടിക്ക് നിദ്രയിലെന്ന പോലെ ഞങ്ങളും ഉത്തമനെ പിന്തുടര്ന്നു.
പത്ത് പതിനഞ്ചടിയോളം നടന്നുകഴിഞ്ഞപ്പോള്‍ മതിലിന്റെ മൂലയെത്തി. വീണ്ടും ഉള്ളിലോട്ട് ഒരു നാലഞ്ചടി. പാലത്തിന്റെ അടിഭാഗം എത്തി. ഇടുങ്ങിയ സ്ലാബല്ല ഇപ്പോഴുള്ളത്. സിമന്റിട്ട് വാര്‍ത്ത വളരെയേറെ വീതിയുള്ള സ്ഥലം. ഇരുട്ടായതിനാല്‍ ഒന്നും വ്യക്തമായി കാണുന്നില്ല.
ഉത്തമാ അവിടുന്ന് വിളക്കെടുക്കാമായിരുന്നില്ലെ?
ഹ ഹ ഹ, ഉത്തമന് പൊട്ടിചിരിച്ചു. പാലത്തിന്നടിയില്‍, സിമന്റ് ചുവരുകള്‍ക്കിടയില്‍, വെള്ളത്തിനു തൊട്ട് മുകളിലായി ഇരുട്ടില്‍ നിന്ന് പൊട്ടിച്ചിരിക്കുന്ന ഉത്തമന്റെ പൊട്ടിചിരി പല തവണ പ്രതിധ്വനിച്ചു.
വിളക്കെടുക്കാമായിരുന്നെന്നോ? വിളക്ക് ഞാന്‍ എടുത്തുവല്ലോ.
ഉത്തമന് തിരിഞ്ഞപ്പോള്‍ അയാളുടെ കയ്യില്‍ കത്തികൊണ്ടിരിക്കുന്ന വിളക്ക്! എണ്ണ പാട്ട കാറ്റുപിടിക്കാതിരിക്കാനായി, നടുവിലെ പാട്ട വെട്ടി മാറ്റിയതിന്റെ ഉള്ളില്‍ വച്ചിരിക്കുന്ന കൈവിളക്ക്! ഷെഡിന്നടുത്തുണ്ടായിരുന്ന അതേ വിളക്ക്!

62 comments:
കോന്നിലം പാടത്തെ പ്രേതം - ഏഴ്
അക്കരയിലേതോ മരത്തില്‍ നിന്നും കടവാതിലുകള്‍ കൂട്ടം കൂട്ടമായി കരഞ്ഞ്കൊണ്ട് ചിറകടിച്ച് പറക്കുന്ന വികൃതമായ ശബ്ദം തൊട്ടടുത്തെന്ന പോലെ കേട്ടു!. കൂട്ടം തെറ്റിയ വവ്വാലുകളില്‍ ചിലത് പറന്ന് വന്ന് ഷെഡിന്റെ ഗ്രില്ലുകളില്‍ ചിറകിട്ടടിച്ച് എങ്ങോട്ടോ പറന്നു പോയി. ശക്തിയോടെ തണുത്ത കാറ്റാഞ്ഞ് വീശി. പാട്ടവിളക്കിനുള്ളിലെരിയുന്ന കൈവിളക്കിന്റെ നാളങ്ങള്‍ കാറ്റില്‍ ആടിയുലഞ്ഞു, പിന്നെ കെട്ടു. അല്പമെങ്കിലും തെളിഞ്ഞുവന്നിരുന്ന ആകാശത്ത് മഴക്കാറുകള്‍ പൊടുന്നനെ കരിമ്പടം വിരിച്ചു.
ആദ്യം തേങ്ങയടി, അല്ലേ കുപ്പി പൊട്ടീര്
പ്ടാഷ്....
പിന്നെ , ഇനി വായിക്കട്ടെ
!!!!!!!!! ബാക്കി പെട്ടെന്ന് എഴുതൂ കുറുമാനേ..പ്ലീസ് :)
[ഇതു ശരിക്കും നടന്നതാണെന്ന് മാത്രം പറയരുത് !!!]
മ്മിക്കവാറും അവസാനം കലക്കും എന്നെനിക്ക് തോന്നുന്നു.... ചില പുതിയ പരസ്യങ്ങളെ പോലെ
കൂടു വിട്ടു കൂട് മാറുന്നവനാണോ ഉത്തമന് അതോ മാജിക്ക്കാരനോ ? സസ്പന്‍സ് ഇനിയും വെളിപ്പെട്ടിട്ടില്ല.കുറുജിയെ എവിടെയെങ്കിലും കൊണ്ടുപോയി സ്ടോങ്ങ് ആയ എന്തെങ്കിലും (100 പ്രൂഫ് ചാരായം,റ്റെക്വിലാ-പച്ചമുളക് അങ്ങിനെയെന്തെങ്കിലും )കഴിപ്പിച്ചാലേ ക്ലൈമാക്സ് അറിയാന്‍ പറ്റൂന്ന് തോന്ന്ണൂ.
ഇപ്പൊ എന്റെ ഡൌട്ടൊക്കെ മാറി..
ഇത് ഓറിജിനല്‍ തന്നെ.. ആ ഭാഗത്ത് പണ്ടും ആര്‍ക്കൊക്കെയോ ഈ ടൈപ്പ് അനുഭവം ഉണ്ടായിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്.. പത്രത്തിലും മറ്റും അന്ന് വന്നിരുന്നതുമാണ്... കുറുമാനേ, താനിപ്പോഴും ജീവനോടെയുണ്ടോ ? ഇത്രേം ഭീകരമായ രണ്ടാമതൊരിയ്ക്കലും ആള്ക്കാര് ഓര്‍ക്കാന്‍ പോലും ധൈര്യപ്പെടാത്ത കാര്യങ്ങള്‍ താനിതെങനെ പിന്നേം പിന്നേം ഓര്‍ത്തെഴുതുന്നു??
ഹോ, തന്നെ സമ്മതിയ്ക്കണം...!
കുറുമാനെ,സൂപ്പര്‍ തുടരട്ടെ.ക്ലൈമാക്സിനായി കാത്തിരിക്കുന്നു.
കൊള്ളാമ്ം കുറു...എല്ലാ ടെക്നിക്കും ഉപയോഗപ്പെടുത്തിയിട്ടുണ്ടു.
കുറു ഒന്നു വരുമോ. അവിടെ ഒരു പ്രാവസ്യം പോലും കണ്ടില്ല.
ഇതു പ്പൊലെ ചിലത് അവിടയും കാണാം
ഹൊ
എന്റെ കുറൂ
ആളെ ഇരുത്തികൊല്ലുന്ന പരിപാടിയാ ഇത് കേട്ടാ.
എന്നാലും എങ്ങനെ ധൈര്യം വന്നു ഇതെല്ലാം ചെയ്തു തീര്‍ക്കാന്‍. വെള്ളപ്പുറത്തായിരുന്നേല് ഇത്രേം ഓര്ത്തെഴുതാനെങ്ങനെ കഴിയും...
-സുല്‍
entammooooooooo!!!!!!!!!!!!! ithu nadanna karyamallaaaaa!!!!!!! arum viswasikkaruthu.... anganeyoru sambhavam undayirunnengil kuruman ithezhuthan jeevanode undakumayirunnilla.... enthayalum innu vaikeettu njan veettilekkundu... with 2 bottles of chivas, baki innu thanne arinje pattu... illengil uthaman original prethamanengil kuruvine thattum,,,,,,,
ഹാരെങ്കിലും ഹെന്റ് മൊകത്തിച്ചിരി വെള്ളമൊഴിയോ !!!
ട്ടോ ട്ടോ ട്ടോ ട്ടോ ട്ടോ ട്ടോ ട്ടോ - ഏഴു തേങ്ങ കുറുമാ, നിക്കറ്യാറ്ന്നൂ ന്ന് വരുംന്ന്
മനുഷ്യനെ ഒരു മാതിരി എഴുതി പേടിപ്പിച്ചാലുണ്ടല്ലൊ!?
രാത്രി ഒറ്റക്കു കിടക്കുന്ന ഒരു ഏകാംഗനാ ഞാന്‍..:(
കല്ക്കന് എഴുത്ത് കുറുജീ..കല്ക്കന്..:)
സിയാ അന്റെ തലേല് വെള്ളമല്ല ആചാര്യന് കൊണ്ട് വന്ന ഏഴാമത്തെ തേങ്ങയാ അടിക്കേണ്ടത്..;)
ഞാനോടി...ഉത്തമന്റെ പിറകേ...
വായിച്ചു വായിച്ചു പോവുമ്പോള്‍ കഥയും കളിയും ആഴമുള്ളതാവുന്നു. സത്യം പറയാമല്ലോ? ഇടയ്ക്കു ചെറിയ ഒരു പേടി പോലും തോന്നി. കുട്ടികാലത്ത് ഡ്രാക്കുള കഥ വായിക്കുമ്പോള്‍ തോന്നുന്നത് പോലെ!!! നന്നായിട്ടുണ്ട് കുറുമാന് ചേട്ടോ!!!!
നമിച്ചു ഗുരോ, നമിച്ചു, പ്രേതം ദീര്‍ഘായുഷ്മാന്‍ ഭവ..
ബൂ ലോകത്ത് ഇപ്പോള്‍ ഓടുന്ന (മൂന്നാലെണ്ണമൊണ്ട്, ഇന്നലെ മൂത്രമൊഴിച്ചു വരുമ്പോള്‍, മുറ്റത്ത് ചെമ്പരത്തിയുടെ ചുവട്ടീല് ആരോ പതുങ്ങി; ചോദിച്ചപ്പോള്‍ പറയുവാ, 'ബൂലോകത്തെ പുതിയ ലേറ്റസ്റ്റ് പ്രേതമാ, രാവിലെ ഓണ്‍ ചെയ്താലുടന്‍ കമ്പ്യൂട്ടറില്‍ കയറാനായി കാത്തു നില്ക്കുകയാ'ണെന്ന്),'മ്മോ'ന്നു വിളിച്ച് കതകടച്ചു. രാവിലെ നോക്കിയപ്പോള്‍ അതേ പ്രേതം അഗ്രിയുടെ കൊമ്പില്‍ തല കീഴായി കിടന്നാടുന്നു.
ഏതായാലും കുറുജിയുടെ പ്രേതം വരുമ്പോള്‍ ഒരാലില വിറയല്‍...ഹ് ഹ് ര്ര്ര് ഹ്...ര രര്.. (അങ്ങനെയാണോ ആലില വയറുണ്ടായത്, കുറച്ച് ആലില വയര്‍ കിട്ടിയിരുന്നെങ്കില്‍ ഇപ്പോള്‍ പണിതു കൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ വയറിംഗ് നടത്താമായിരുന്നു)
ഇതിയാന് മനുഷ്യേനെ വെറുതെ വട്ടക്കാന് നടക്കുവാണോ ? ഇതു തീരില്ലേ അടുത്തെങ്ങും ?
നാര്ദ്നാക് ഹെസ്മൂസെ...
ചാനലുകാര് അങ്ങോട്ടു പുറപ്പെട്ടിട്ടുണ്ട്. കൂറുവിന്റെ പ്രേതത്തെപ്പറ്റി താങ്കളൂടെ അഭിപ്രായമറിയാന്‍. നല്ല കളറുള്ള ഷര്ട്ടീട്ട് മുടീയൂം ചീകി ഇരി..ഇത് ഇയാഴ്ച ടെലിക്യാസ്റ്റ് ചെയ്യേണ്ടതാ..
സത്യത്തില്‍ കുറുവണ്ണാ താങ്കളൊരു സംഭവമാ......
ഇത്തരം സംഭവങ്ങള്‍ കഴിഞ്ഞാല്‍ ഉടനെ ആളുകളെത്തുന്ന സ്ഥലങ്ങള്‍
1)പടിഞ്ഞാറേ കോട്ട
2)ഊളമ്പാറ
3)കുതിരവട്ടം
4)പൂങ്കള
ഇവിടെയൊന്നുമല്ലെങ്കില് പിന്നെ മണ്ണൂര്ക്ക് ഉള്ളിക്കച്ചോടത്തിന്
ഇതൊന്നുമല്ലാതെ സ്വബുദ്ധിയോടെ,ജീവനോടെ തിരിച്ച് ഇമറാത്തിലെത്തിയ ഗുരുവേ...അങ്ങ് ഒരു സംഭവമല്ലാതെ മറ്റെന്താണ്?
എന്നിട്ടാ വിളക്കില്‍ നിന്നും ബീഡി കത്തിച്ചുവോ? ടെന്‍ഷനടിപ്പിക്കാതെ അടുത്ത ഭാഗം പോസ്റ്റൂ......
ശരിയ്ക്കും ഒള്ളതാന്നോ?
ഒള്ളതാന്നോന്നോ..ങ്ഹും.. ഒന്നു വന്നു നോക്കുന്നോ ഇവിടെ?
കുറുമാനെ,
സംഗതി കലക്കനാവുന്നുണ്ട്.
ഒരു സിനിമക്കുള്ള സ്കോപ്പുണ്ടല്ലോ, ഉത്തമനെ കഥ സൈഡ് ട്രാക്കായി ഇടാം, പിന്നെ ഇതേപോലെ ഇനിയും കാണുമല്ലോ :)
കഴിഞ്ഞ അദ്ധ്യായം വായിച്ചിട്ട് പേടികാരണം കമന്റിടാന്‍ പറ്റിയില്ല. ഒരു ചരടു ജപിച്ചു കെട്ടിയിട്ടാണ് ഇത് വായിച്ചത്. ഇപ്പോള്‍ കുറേശ്ശെ ധൈര്യം തോന്നുന്നു. അടുത്ത അദ്ധ്യായം പേടിക്കാതെ വായിക്കാമായിരിക്കാം അല്ലേ?
;)
കുറുമാന്ജീീീീീീീീ
ഇതെവിടെ കൊണ്ടുപോകുവാ ഇവരെയെല്ലാം കൂടി? ഇതെഴുതാന്‍ ആള് ബാക്കിയുള്ളത് കൊണ്ട് കുറുമാന്‍ജിക്ക് ജീവനൂണ്ടോ എന്ന കാര്യത്തില്‍ സംശയമില്ല
ഹായ് കുറുമാന്....
ആദ്യത്തെ ആറും അടുത്താണു വായിച്ചത്. ഏഴാമത്തേതിനു വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു പിന്നെ. എന്തായാലും ഭാവിയുണ്ട്. ബൂലോകത്തിന്റെ ബാറ്റൺ ബോസ് ആവില്ല കുറുമാൻ എന്നാരുകണ്ടു!
പിന്നെ, പ്രേതത്തിന്റെ കൂടെ കുറച്ചു നടന്നാൽ നടന്ന ആളും പ്രേതമാവും എന്നു ഡ്രാക്കുളയും ഈവിൾ ഡെഡും നമുക്ക് പറഞ്ഞു തന്നിട്ടുണ്ട്. എന്നാൽ പ്രേതത്തിനു ഇതിനെ പറ്റി വലിയ വിവരമുണ്ടാവില്ലെന്നു ശ്യാമളൻ പറഞ്ഞിട്ടുള്ളതും ശ്രദ്ധിക്കുമല്ലോ. അതുകൊണ്ട് കഴുത്ത് കയ്യ് എന്നിവിടങ്ങളിൽ ആഴത്തിലുള്ള മുറിവുണ്ടോ എന്നൊക്കെ ഒന്നു നോക്കിക്കോളൂ.
സിബുവേ പേടിപ്പിക്കല്ലെ! കഴുത്തില്‍ ഒന്നല്ല, രണ്ട് മൂന്ന് നഖപാടുകളുണ്ട്! കവിതയോ അതോ പ്രേതമോ!
ഇത് കുറച്ച് പേടിയൊക്കെ വരുത്തുന്നുണ്ട്.. ഡി.റ്റി.എസ് സൌണ്ടില് കാറ്റും മഴയുമൊക്കെ വന്ന ഒരു പ്രതീതി.. ചീവീടുകളും വവ്വാലും എത്തി. ഇനി ഓരിയിടുന്ന പട്ടി കൂടെ വന്നാല്‍ മതി..!!!
ശ്ശോ!!!ഇതിനിയും തീരുന്ന ലക്ഷണം ഇല്ലല്ലോ!!!
പേടിയൊക്കെ വരുത്തുന്നുണ്ട്.. ഡി.റ്റി.എസ് സൌണ്ടില് കാറ്റും മഴയുമൊക്കെ വന്ന ഒരു പ്രതീതി.. ചീവീടുകളും വവ്വാലും എത്തി. ഇനി ഓരിയിടു
കുറൂ
താന്‍ അത്യാവസ്യമായി ഒരു കാര്യം ചെയ്യണം, രഹസ്യം സീരിയലിന്റെ ഡയറക്റ്റര്‍ ഡോ: എസ്. ജനാര്‍ദ്ദനനെ ഒന്നു പെട്ടെന്നു തന്നെ പോയി കാണൂ ;)
ho aakamsha adakkanakunnilla baakki vegam idane 6 kazhinju ennum vannu nokkum bakki itto ennu. aduthathu vegam illel oru maranathinu utharavaditham parayendi varum
ഇന്നലേ രാത്രീ മുതല്‍ കൊന്തയും കുരിശും ബൈബിളും എല്ലാം എന്റെ പി സിയുടെ ടെബിളില്‍ നിരത്തി ഞാന്‍ ഇരിക്കയായിരുന്നു, ഇതില്‍ തീരൂം എന്നാ കരുതിയേ ..
അല്ല ഈ പാട്ടവിളക്ക് ??? കുറുമാന്, ഉള്ളത് പറയാം കഴിഞ്ഞപോസ്റ്റൂകള് വളരെ ഗൌരവം വന്നിട്ടുണ്ട്, ഉത്തമന് ഇപ്പൊള്‍ ശരിക്കും കഥാനായകനായി. കഥയുടെ ഗതി മാറി. വായനക്കാരെ മുള്‍മുനയില്‍ നിര്‍ത്തുന്നു,ഒരു പെണ്ണിന്റെ ചെയ്തികള്‍ക്കുമുന്നില്‍ അഭിമാനത്തെ ചോദ്യം ചെയ്യുന്ന നിലയില്‍ ഉത്തമന് എത്തി ചേരുന്നതും നിസ്സഹായനായ ഗൃഹനാഥന് ...“സ്വന്തം വീട്ടില്‍ നിന്നും അന്യായമായി പുറത്താക്കപെട്ട ഒരാളുടെ അവസ്ഥ നിങ്ങള്‍ക്ക് പറഞ്ഞാല്‍ കൂടി മനസ്സിലാവില്ല” ....
എങ്ങനെ ഇത്ര ആഴത്തില്‍ എഴുതാന്‍ സാധിച്ചു?അപാരം! ..
കൂടുതല്‍ മികവോടെ അടുത്ത ഭാഗമെത്രയും വേഗം പൂര്‍ത്തിയാക്കീ പോസ്റ്റ് ചെയ്യ് പണ്ട് ഡ്രാക്കുള വായിച്ചു തുടങ്ങി, തീര്‍ക്കാതെ ക്ലാസ്സില്‍ ശ്രദ്ധീക്കാന് പറ്റാതെ ആയപ്പോള്‍ ലീവ് എടുത്തിരുന്ന് വായിച്ചു തീര്‍ത്തൂ .. എതാണ്ട് ആ നിലയിലായി ഇപ്പോള്‍...ഈ വീടിന്റെ പലഭാഗത്തും ഉത്തമന് പാട്ടവിളക്കുമായി എന്റെ മുന്നില്‍ വന്നു തുടങ്ങി....
ഉത്തമാ......
വെളക്കിപ്പോ നിന്റെ കയ്യിലായിപ്പോയി ....ഇല്ലേല് കാണിച്ചു തരാമായിരുന്നു....
ബാക്കി വേഗം ...കുറുമാനേ..
ഗംഭീരം കുറുമാന്,
"അക്കരയിലേതോ മരത്തില്‍ നിന്നും കടവാതിലുകള്‍ കൂട്ടം കൂട്ടമായി കരഞ്ഞ്കൊണ്ട് ചിറകടിച്ച് പറക്കുന്ന വികൃതമായ ശബ്ദം തൊട്ടടുത്തെന്ന പോലെ കേട്ടു!. കൂട്ടം തെറ്റിയ വവ്വാലുകളില്‍ ചിലത് പറന്ന് വന്ന് ഷെഡിന്റെ ഗ്രില്ലുകളില്‍ ചിറകിട്ടടിച്ച് എങ്ങോട്ടോ പറന്നു പോയി. ശക്തിയോടെ തണുത്ത കാറ്റാഞ്ഞ് വീശി. പാട്ടവിളക്കിനുള്ളിലെരിയുന്ന കൈവിളക്കിന്റെ നാളങ്ങള്‍ കാറ്റില്‍ ആടിയുലഞ്ഞു, പിന്നെ കെട്ടു. അല്പമെങ്കിലും തെളിഞ്ഞുവന്നിരുന്ന ആകാശത്ത് മഴക്കാറുകള്‍ പൊടുന്നനെ കരിമ്പടം വിരിച്ചു."
അകലെനിന്നു ചെന്നയകളുടെ ഓരിയിടല്‍ മുഴങ്ങി ............കടവാതിലുകള്‍ ..............ചിറകടിചുയര്ന്നു.............
ചുറ്റും ഒരു സുഗന്ധം പടര്‍ന്നു .........................
കുറ്മാന് കോട്ടയം പുഷ്പനാഥിന്റെ ഫാനാണെന്ന് മനസ്സിലായി
കോട്ടയം പുഷ്പനാഥിനെ വെല്ലുമല്ലോ കുറുമാൻ സാറേ.. ഏതായാലും ഇങ്ങനെ സസ്പെൻസ് ഇടല്ലേ. വരട്ടേ ബാക്കി.....
ഹ്മ്മ്മ്മ്മ്മ്!!! ആദ്യ ‘എപ്പിഡോസ്‘ ഒക്കെ മറന്നു തുടങ്ങി. ക്ലൈമാക്സ് എത്തിയിട്ട് എല്ലാം ഒന്നു കൂടി വായിക്കണം! :)
കുറു,കഴിഞ്ഞ ഭാഗത്തേക്കാള്‍ നന്നായിട്ടുണ്ട് .ഇങ്ങനെ നിര്‍ത്തി നിര്‍ത്തി എഴുത് .എന്നാലേ ഭാവം വരൂ .
ഓടോ.ഇപ്പോഴും ജീവനോട് തന്നെ ഉണ്ടല്ലോ ,അതോ ഇത് എഴുതുന്നത് കുറുമാന്റെ പ്രേതമാണോ :) വായിച്ചിട്ട് തന്നെ പേടിയാവാണ്.
സസ്പെന്‍സ് കൊള്ളാം കുറുമാന്‍ജീ... എന്നിട്ട് എന്തുണ്ടായെന്ന് കൂടി പറയൂ...
കൂറുജീ...
കുറേനാള്‍ ഞാനും രാത്രി കാലങ്ങളില്‍ ആ വഴിയിലൂടെ ഒറ്റക്ക് യാത്ര ചെയ്യാറുണ്ടായിരുന്നു. നല്ല നിലാവുള്ള രാത്രികളിലൂടെ ആ ഭാഗത്തുകൂടെ യാത്ര ചെയ്യുവാന്‍ എനിക്കു ഇന്നും ഇഷ്ടമാണു. കഴിഞ്ഞ പ്രാവശ്യവും നാട്ടില്‍ പൊയപ്പോള്‍ ആ വഴി ഒന്നു കറങ്ങി.. (ഷാപ്പും ഒന്നു റെയ്ഡ് ചെയ്തു). പക്ഷേ ഇങ്ങനെ പ് പ് പ്രേതത്തിന്റെ കാര്യം പറഞ്ഞു മനുഷ്യനെ പേടിപ്പിക്കാതെ മാഷേ..
സംഗതി ഉഗ്രനാകുന്നുണ്ട്.. ഇനിയും പോരട്ടെ വിശേഷങ്ങള്‍.
കുറുമാനെ, അടുത്ത ഭാഗം ഞാന്‍ വായിക്കില്ല. വായിച്ചതു വായിച്ചു. തമനു, സോറി ഉത്തമന് ഇനി നിങ്ങളെ ...... അയ്യോ എന്റെ ഹൃദയമിടിപ്പ് ‘പട്’ ‘പടാപട്’ ‘പട്പട്’ എന്നെന്താ കേള്‍ക്കുന്നത്. :( തീരാന്‍ പോവാണോ................
കുറുമാന് മാഷെ,
വായിച്ചു. ഈ ലക്കം പ്രതിപാദനശൈലിയില്‍ മറ്റു ലക്കങ്ങളെ പിന്നിലാക്കിയിരിക്കുന്നു.
ഇരുത്തം വന്ന എഴുത്തു.
എന്തായിരിക്കാം പ്രേതത്തിന്റെ വിക്രിയകള്‍?
കാത്തിരിക്കാം.
സസ്നേഹം
ആവനാഴി
സമയം കിട്ടാത്തകൊണ്ട് എല്ലാം ഒരുമ്മിച്ചാണ് വായിച്ചത്.ശരിക്കും വായനകാരെ കഥാപാത്രങ്ങളിലൂടെ അവ ജീവിക്കുന്ന ചുറ്റുപ്പാടുകളിലൂടെ കൊണ്ട് പോകാന്‍ കുറുമാന് മാഷിന് കഴിയുന്നു.ഇത് ഒരു പുസ്തകമാവട്ടേ
ആദ്യപോസ്റ്റുകളില്‍ നിന്നു തികച്ചും വ്യത്യസ്തം. തുടക്കത്തിലെ ചെറിയൊരു നൊമ്പരവും അവസാനം വീണ്ടുമൊരു സസ്പെന്‍സും..
ഇതിപ്പൊഴെങ്ങാന് തീര്വോ? :)
പ്രേതം വേം വരട്ടെ....
എന്തും താങ്ങാനുള്ള മനക്കരുത്തെനിക്കുണ്ട്. കുറുമേട്ടൻ ധൈര്യമായി എഴുതിക്കോ. എനിക്കൊട്ടും പേടിയില്ല. ( ആറ്റുകാൽ അമ്പലത്തിൽ പോയി ചരട് ജപിച്ച് കെട്ടിയിട്ട് ബാക്കി വായിച്ചോളാം. )
കുറുമാന്റെ കഥകളുടെ തലേക്കെട്ട് ആര് ഡിസൈൻ ചെയ്തു?
പോങ്ങൂമ്മൂടാ,
തലക്കെട്ട് ഡിസൈന്‍ ചെയ്തത് നമ്മടെ ഒരേ ഒരു മുത്ത് ബ്ലോഗര്‍
സുമേഷ് ചന്ദ്രന്
Nardnahc hsemus
കുറുമാന്‍ജി... ഇതു എന്ത് ഉദ്ദ്യേശിച്ചാ ഈ പോക്ക്? എത്രയെണ്ണം വിട്ടിട്ടുണ്ടായിരുന്നു അന്ന്?
എന്തായാലും ഇനിയിപ്പൊ വായന നിര്‍ത്താന്‍ പറ്റില്ല.. തുടരട്ടെ..
"Ee kadha full vayikaanulla aayusum dhiryavum tharanee" fagavaneeeeeeee
Oru paavam Manushyan
Kuruji Ithu Vannu Vannu Nammude Rahasyam Serial Polundallo. Oru 15 Episode Pratheekshikkam alle. Enthayalum kollam. Climaxinayi njan kathirikkunnu.
തുടരും...
പ്രേത കഥ കഴിയുമ്പോള്‍ ടൈറ്റില്‍ ബാനെര്‍ മാറ്റുമോ മുത്ത് സുമേഷ് ബ്ലോഗറേ?
ഇപ്പോ തീര്‍ക്കാം ഇപ്പോ തീര്‍ക്കാം എന്ന് പലവുരു നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്ത കുറുമാനോടുള്ള പ്രതിഷേധം പ്രമാണിച്ച്, ഞാന്‍ ഈ പോസ്റ്റില്‍ കമന്റുന്നില്ല:)
climax please..(please dont misunderstand mee..)
..ഫട്...ഫട്...ഫട്..
ഹൗ..ഹൂ..ഹൗ...ഹൂ ഊഊഊ....ഹൂഊഊഊ..ഹൂഊഊ...
ഫട്...ഫട്... ... ... .ഫട്...
..ക്രീ...ക്രീ...ക്രീ...
ബ്ലും !
ഹൗ..ഹൂ..ഹൗ...ഹൂ ഊഊഊ....ഹൂഊഊഊ..ഹൂഊഊ...
"അക്കരയിലേതോ മരത്തില്‍ നിന്നും കടവാതിലുകള്‍ കൂട്ടം കൂട്ടമായി കരഞ്ഞ്കൊണ്ട് ചിറകടിച്ച് പറക്കുന്ന വികൃതമായ ശബ്ദം തൊട്ടടുത്തെന്ന പോലെ കേട്ടു!. കൂട്ടം തെറ്റിയ വവ്വാലുകളില്‍ ചിലത് പറന്ന് വന്ന് ഷെഡിന്റെ ഗ്രില്ലുകളില്‍ ചിറകിട്ടടിച്ച് എങ്ങോട്ടോ പറന്നു പോയി. ശക്തിയോടെ തണുത്ത കാറ്റാഞ്ഞ് വീശി. പാട്ടവിളക്കിനുള്ളിലെരിയുന്ന കൈവിളക്കിന്റെ നാളങ്ങള്‍ കാറ്റില്‍ ആടിയുലഞ്ഞു, പിന്നെ കെട്ടു. അല്പമെങ്കിലും തെളിഞ്ഞുവന്നിരുന്ന ആകാശത്ത് മഴക്കാറുകള്‍ പൊടുന്നനെ കരിമ്പടം വിരിച്ചു.ee noval valare nannay thudarunnundu.enikishtamai thudarcha vaaykan veendum varam .evide puthiyalanu,nanmakalnerunnu.
nalla noval
ഇതൊക്കെ നടന്നതാണോ? ഏതായാലും സംഗതി രസമാകുന്നുണ്ട്. ഇന്നുകൊണ്ട് എല്ലാം വായിച്ചു തീർത്തു. പിന്നെ ഉള്ളിത്തോരന്റെ റെസിപ്പി ഒരു പോസ്റ്റായിത്തന്നെ ഇടാം. (പിന്നെ പേരു മാറ്റിയതിൽ കൺഫ്യൂഷൻ വേണ്ട! അതൊരു യക്ഷിയുടെ പേരായിപ്പോയി!!!)
ആശംസകൾ......
കുറൂ മര്യാദക്കു വേഗം എഴുതി തീര്ക്കുന്നുണ്ടോ? ഇല്ലേല് വീട്ടില്‍ വന്നു ഞാന്‍ നിന്നെ തല്ലി എഴുതിക്കുമേ.പേടിച്ചിട്ട് ഇപ്പോള്‍ പി.സി ഓണ്‍ ആക്കാന്‍ പേടിയായി.മാണിക്യം പറഞ്ഞ പോലെ കുരിശ്ശും കൊന്തയും ഒക്കെ പി സി യുടെ അടുത്തു വൈക്കും ഞാനും.....തുടരട്ടേ പേടിപ്പിക്കത്സ്. വായിക്കാന്‍ വൈകിയതു കൊണ്ട് ഒറ്റയടിക്കു 7 എണ്ണവും വായിച്ചു തീര്‍ത്തു.വിവരണം സൂപ്പ്രര്‍, പ്രത്യേകിച്ചു വെള്ളമടിയുടെ....
ദേ.. പ്രേതം വരുണൂ.. ആ പാലത്തിന്റെ അടിയിൽ ചെല്ലുമ്പോൾ കാണാം അല്ലേ മൊതലിനെ..?!!
ഉത്തമൻ അയാളുടെ ഭാര്യയുടെ ജാരനെ വെള്ളത്തിൽ മുക്കി കൊന്ന് മീൻ വലയിലാക്കി പാലത്തിന്റെ അടിയിൽ കുഴീച്ചിട്ടൂ. അതല്ലേ കഥ കുറുമോനേ...
കുര്
നാളെ വ്യാഴാഴ്ചയാന്നു മറക്കണ്ട... ഫാഗം എട്ട്...ഓക്കെ?
കുര്റേ... വേഗം എട്ടെറക്കി വിട് ചുമ്മാ കളിക്കാതെ, ഷമ നശിച്ചു തൊടങ്ങി..
inganeyokke pedippikkaamo chetaa.....!
Post a Comment