Friday, February 20, 2009

വല്ലഭ ചരിതം - ഭാഗം - 1

ഭാഗം - 1

തങ്കപ്പന്‍ നായരും, ശ്രീദേവിയമ്മയും ഗെയ്റ്റ് തുറക്കുന്നത് കണ്ടപ്പോഴേക്കും, വല്ലഭന്‍ പ്രയാസപെട്ടെഴുന്നേറ്റ്, ഒടിഞ്ഞ് പ്ലാസ്റ്ററിട്ട ഇടത് കൈ നെഞ്ചോട് ചേര്‍ത്ത് വച്ച് മുറ്റത്തേക്കിറങ്ങി മുടന്തി മുടന്തി ചെന്ന് അവരെ വീട്ടിലേക്കാനയിച്ചു.

എന്താ മോനെ ഇതെന്ത് പറ്റി. നടപ്പില്‍ മുടന്ത്, കയ്യൊടിഞ്ഞിരിക്കുന്നു, മുഖത്താകെ നീര്?

കഴിഞ്ഞ ആഴ്ചയില്‍ ഒരു ബൈക്ക് ആക്സിഡന്റായി തങ്കപ്പേട്ടാ എന്ന പറഞ്ഞതിനൊപ്പം തന്നെ ചങ്ക് പൊട്ടുമാറുച്ചത്തില്‍ വിളിച്ചു പറഞ്ഞു, അമ്മേ, അച്ഛാ, ഇതാരാ വന്നിരിക്കുന്നതെന്ന് നോക്ക്യേ.

അവസാനം അങ്ങിനെ പ്രീതയുടെ കല്യാണം തീരുമാനമായി അല്ലെ? പടിക്കല്‍ നിന്നും വീടുവരെയുള്ള നൂറു മീറ്റര്‍ ചരല്‍ നിറഞ്ഞ വഴിയിലൂടെ നടക്കുന്നതിനൊടുക്കം വല്ലഭന്‍ തങ്കപ്പന്‍ നായരോടും, ശ്രീദേവിയമ്മയോടുമായി ചോദിച്ചു.

ജാതകം ചേര്‍ന്നതും, പെണ്ണിനെ വന്ന് കണ്ടതും, ഇഷ്ടായി എന്ന് ഫോണിലൂടെ അറിയിച്ചതും, കല്യാണ നിശ്ചയത്തിന്റെ ദിവസവും മുഹൂര്‍ത്തവും പുറം നാട്ടുകാരനായ കണിയാരെകൊണ്ട് കുറിപ്പിച്ചതും, തങ്കപ്പന്‍ നായരും, ശ്രീദേവിയമ്മയും, കല്യാണപെണ്ണായ പ്രീതയുമല്ലാതെ പുറത്ത് നിന്നുള്ള ഒരാളുപോലും അറിഞ്ഞിട്ടില്ല. എന്നിട്ടും എങ്ങിനെ വല്ലഭനിതറിഞ്ഞു എന്നുള്ള അതുഭതത്താല്‍ ശ്രീദേവിയമ്മ ചോദിച്ചു, മോനിതെങ്ങിനെയറിഞ്ഞു?

എന്റെ ശ്രീദേവ്യമ്മേ, ഇന്നും ഇന്നലെയുമല്ലല്ലോ ഞാന്‍ നിങ്ങളെ കാണുന്നത്? മൂന്നാലു വര്‍ഷമായിട്ട് ആ മുഖം ഞാന്‍ തെളിഞ്ഞ് കണ്ടിട്ടില്ല. ഇന്നിപ്പോ ഉദിച്ചു നില്‍ക്കുന്ന സൂര്യനേക്കാള്‍ തെളിച്ചത്തില്‍ ശ്രീദേവ്യമ്മയുടെ മുഖം തെളിഞ്ഞ് കണ്ട്ടപ്പോള്‍ തന്നെ എനിക്കൂഹിക്കാന്‍ കഴിഞ്ഞൂടെ പ്രീതയുടെ കല്യാണം ശരിയായിട്ടുണ്ടാവുമെന്ന്.

നീ അല്ലെങ്കിലും മിടുക്കനാടാ, മിടു മിടുക്കന്‍. തങ്കപ്പന്‍ നായര്‍ ചെരുപ്പഴിച്ച് ഇറയത്തേക്ക് കയറുന്നതിന്നിടയില്‍ വല്ലഭനോടായി പറഞ്ഞു.

ആരാ തങ്കപ്പാ മിടുക്കന്‍? അകത്തളത്തില്‍ നിന്നും ഇറയത്തേക്കിറങ്ങിയ അപ്പുമാഷ്, അഥവാ വല്ലഭന്റെ അച്ഛന്‍ ചോദിച്ചു.

തന്റെ മോന്‍ അല്ലാതാരാ അപ്പൂ. അവനാള് അഗ്രഗണ്യനല്ലെ? മുഖലക്ഷണം നോക്കി കാര്യം ഗണിക്കാന്‍ തന്റെ മോന് നല്ലോണം വശമുണ്ട്. നല്ല സമര്‍ത്ഥനും.

ഉവ്വുവ്വ്. സാമര്‍ത്ഥ്യം അധികമായതുകൊണ്ടാണല്ലോ ഡിഗ്രി കഴിഞ്ഞിട്ട് നാലഞ്ചു വര്‍ഷമായിട്ടും കൂട്ടുകാരുമൊത്ത് തേരാ പാരാ നടക്കുന്നു എന്നല്ലാതെ ഒരു ജോലിയും കിട്ടാത്തത്. ഇക്കണക്കിനു പോയാല്‍ അമ്പലപറമ്പില്‍ മുഖലക്ഷണം പറയുന്ന കാക്കാലത്തിമാര്‍ക്കൊപ്പം ഇരിക്കേണ്ടി വരും.

അച്ഛന്റെ വായില്‍ നിന്നു വീഴുന്ന പൊന്മുത്തുകള്‍ അധികം പെറുക്കേണ്ട എന്നു കരുതിയതിനാലാവാം, നിങ്ങള്‍ ഇരുന്ന് സംസാരിക്കൂ, ഞാന്‍ ഒന്നു പുറത്ത് പോയിട്ട് വരാം എന്ന് പറഞ്ഞ് വല്ലഭന്‍ മുടന്തി മുടന്തി സ്ഥലം കാലിയാക്കി.

ഇരിക്കൂ തങ്കപ്പേട്ടാ, ഇരിക്കൂ ദേവ്യേ, പാര്‍വ്വതിയമ്മ കസേരകള്‍ നീക്കിയിട്ട് പറഞ്ഞു.

കസേരയിലേക്കമര്‍ന്നു കൊണ്ട് തന്നെ തങ്കപ്പന്‍ നായര്‍ പറഞ്ഞു ഇരിക്കാനൊന്നും സമയമില്ലെന്നെ. ഒപ്പം ശ്രീദേവിയമ്മയും കസേരയിലേക്കമര്‍ന്നു.

എന്താ പതിവില്ലാതെ ഈ സമയത്ത് രണ്ട് പേരും കൂടി തങ്കപ്പാ?

നാല് കൊല്ലത്തെ കണ്ടക ശനി അങ്ങിനെ മാറി എന്റെ അപ്പൂ. പ്രീതക്കൊരു കല്യാണം ശരിയായി. വരുന്ന പതിനെട്ടാം തിയതി ഞായറാഴ്ച കല്യാണം. തൊട്ട വീട്, അതും എത്രയോ വര്‍ഷമായുള്ള അയല്പക്കം. ബന്ധുവിനേക്കാള്‍ സ്വന്തം അയല്‍പ്പക്കമാണെന്ന് വിശ്വസിക്കുന്നവനാ ഞാന്‍, അതിനാല്‍ തന്നെ ക്ഷണം ഇവിടെ തുടങ്ങാമെന്ന് കരുതി.

അപ്പോ നിശ്ചയമോ?

നിശ്ചയമൊന്നും അങ്ങിനെ വേണ്ടാന്ന് ചെറുക്കന് ഒരേ വാശി. പെണ്ണു കാണാന്‍ വന്നു, പോയി, തിര്‍ച്ച് ചെന്നിട്ട് ഇഷ്ടായി എന്ന് ഫോണ്‍ ചെയ്തറിയിച്ചു. നിശ്ചയമെന്നേക്കാണെന്ന് ചോദിച്ചപ്പോള്‍ പറഞ്ഞു അടുത്ത ആഴ്ച അറിയിക്കാമെന്ന്. ഞങ്ങള്‍ കരുതി പതിവുപോലെ അതും ചീറ്റീന്ന്.

പക്ഷെ, പിറ്റേ ആഴ്ച ചെറുക്കന്‍ നേരിട്ട് വിളിച്ചു. ഞാനാ ഫോണ്‍ എടുത്തേ, ആരാന്ന് ചോദിച്ചപ്പോള്‍ പറയാ മരുമോനാന്ന്.. ഹ ഹ ഹ..ഹ.

ഇപ്പോഴത്തെ കുട്ടികളല്ലെ, അവര്‍ പറയുന്നതിലും കാര്യമുണ്ട്. അപ്പുമാഷ്, റിട്ടയറായെങ്കില്‍ കൂടി വീണ്ടുമൊന്ന് മാഷായി.

കുടിക്കാന്‍ ചായയോ, സംഭാരമോ എടുക്കട്ടേ?

ഒന്നും വേണ്ട പാര്‍വ്വതീ. ദേ വീട്ടീന്ന് ഇപ്പോ ഇറങ്ങിയതേയുള്ളൂ. എത്ര പേരെ വിളിക്കാന്‍ കിടക്കുന്നു. നിങ്ങള്‍ക്ക് അറിഞ്ഞൂടെ കാര്യങ്ങള്‍? മൂന്ന് വര്‍ഷമായി വന്ന കല്യാണാലോചനകളൊക്കെ മുടങ്ങിപോകുകയായിരുന്നില്ലേ? കണ്ടകശനിയുടെ അപഹാരം! ഇപ്പോ ഒക്കെ ഒന്നു തെളിഞ്ഞു. ഇത്തിരി വൈകിയാലും എന്റെ കുട്ടീടെ കല്യാണം ഒറച്ചൂല്ലോ, ആ ഒരു സന്തോഷാ ഇപ്പോള്‍ ഞങ്ങള്‍ക്ക്.

കല്യാണത്തിനു നാടടച്ച് വിളിക്കണം. ആണായും, പെണ്ണായും ആകെ ഒന്നേയുള്ളൂ. ദേ, ഈ ഉറച്ചത് നല്ല അസ്സല്‍ തറവാടികളാ. എന്റെ മോള്‍ക്ക് എന്ത് കൊണ്ടും ചേരുന്നവന്‍. സൌന്ദര്യമുണ്ട്, പഠിപ്പുമുണ്ട്, നല്ല ജോലിയുമുണ്ട്, പണവുമുണ്ട്, തറവാടാണെങ്കിലോ...........

ദേവ്യേ.........

തങ്കപ്പന്‍ നായരുടെ വിളിയുടെ ശബ്ദവും, നീളവും, ഗഹനവും അളന്ന ശ്രീദേവിയമ്മ വാചകം പകുതിക്ക് വെച്ച് നിറുത്തി ശബ്ദം മ്യൂട്ട് ചെയ്തു.

ക്ഷണക്കത്ത് പാര്‍വ്വതിയമ്മക്ക് കൈമാറികൊണ്ട് ചടങ്ങായിട്ട് തന്നെ തങ്കപ്പന്‍ നായരും, ശ്രീദേവിയമ്മയും ഒരുമിച്ച് പറഞ്ഞു അപ്പോ ഈ വരുന്ന പതിനെട്ടാം തിയതി ഞായറാഴ്ച ഞങ്ങളുടേ ഒരേ ഒരു മകള്‍ പ്രീതയുടെ കല്യാണം, എല്ലാരും വരണം മാത്രമല്ല, എല്ലാ കാര്യത്തിനും സഹായവും വേണം.

ക്ഷണിച്ചതിനുശേഷം ഒരു കമേഴ്സ്യല്‍ ബ്രേക്കിലെന്ന പോലെ മുണ്ടിന്റെ കോന്തല കൊണ്ട് ശ്രീദേവിയമ്മ കണ്ണുനീരിറ്റു വീഴാന്‍ തുടങ്ങിയ കണ്ണുകള്‍ തുടച്ച് വെടുപ്പാക്കി. പിന്നെ വിഷാദമായ ഭാവത്തോടെ പാര്‍വ്വതിയമ്മയെ നോക്കി.

ശ്രീദേവിയമ്മയുടെ നോട്ടം താങ്ങുവാനുള്ള ശേഷിയില്ലായെന്ന പോലെ തല അല്പം വെട്ടിച്ചിട്ട് പാര്‍വ്വതിയമ്മ ശ്രീദേവിയമ്മയുടെ കരം ഗ്രഹിച്ചു. നന്നായിട്ടു വരും ദേവ്യേ, എല്ലാം കണ്ഠേശ്വരത്തപ്പന്‍ നടത്തി തരും. ഒന്നുമില്ലെങ്കിലും പ്രീത മോള് എത്ര എള്ള് തിരി കത്തിച്ചതാ കണ്ഠേശ്വരത്തപ്പന്. നടത്തിതരാതിരിക്കുമൊ? ശ്രീദേവിയമ്മയുടെ കരത്തിലുള്ള പിടിവിട്ട് പൂര്‍ണ്ണ സ്വതന്ത്ര്യയാക്കിയതിനുശേഷം പാര്‍വ്വതിയമ്മ കൈക്കൂപ്പി ഒരു നിമിഷം പ്രാര്‍ത്ഥിച്ചു, ശ്രീ കണ്ഠേശ്വരത്തപ്പാ കാത്തോളണേ!

34 comments:

സുല്‍ |Sul said...

മാനേ കുറുമാനേ
ഒരു തേങ്ങയടിക്കാനായി കാത്തിരുന്നിട്ടെത്തറ നാളായി????

(((((((((ഠേ...)))))))

അടിച്ചിരിക്കുന്നു. ഇനി വായന.

-സുല്‍

Anonymous said...

:)

ജയരാജന്‍ said...

ഇതും ഖണ്ഡശ്ശ: (തെറ്റിയോ?) ആണോ കുറുമാൻ‌ജീ? എന്തരായാലും അടുത്ത ഭാഗങ്ങൾ വേഗം ഇങ്ങ് പോന്നോട്ടെ.

ചങ്കരന്‍ said...

ഭാഗങ്ങള്‍ ഓരോന്നായിട്ട് പോരട്ടെ...

കാപ്പിലാന്‍ said...

:)

Vadakkoot said...

വല്ലഭന്‍ കല്യാണം മുടക്കാന്‍ പോയതല്ലേ? എനിക്കറിയാം :)

അനോണികള്‍ കേറി നെരങ്ങീട്ട്ണ്ടല്ലോ...

പാമരന്‍ said...

ബാക്കി പോരട്ടേ..

പൊറാടത്ത് said...

ഒന്നാം ഭാഗം അല്ലേ.. ബാക്കി പോന്നോട്ടെ.

ഇനി ഈ വീക്കെന്റിൽ എഴുതണ പരിപാടി നിർത്തിക്കോ. അതിങ്ങനെ തുടരൻ ആയി പോകും..

Unknown said...

kurumaan chetta ithenthonna anony chettanmaarute sammeLanamo

ചാണക്യന്‍ said...

അടുത്ത ഭാഗം പോരട്ടെ...

:: VM :: said...

അങ്ങനെ ശ്രീദേവിയമ്മേടെ കല്യാണം 18 നും നിശ്ചയം 21നും തീരുമാനായീല്ലേ? പാവം

അനോണി കമന്റുകള്‍ വായിച്ച് സമയം പോയില്ല.. അലക്കിപ്പൊളിച്ചു.

ഈ രാജ്യത്ത് മീറ്ററൂകള്‍ക്ക് വിലയില്ലേന്നു ചോദിച്ച അനോണിക്കൊരു "കൊട് കൈ";)

കനല്‍ said...

കുറുമാന്റെ എഴുത്തല്ലേ, ഒന്ന് വായിച്ചു ആസ്വദിച്ചുകളയാം എന്ന് കരുതി.

പക്ഷെ ആസ്വാദകരമായി ഒന്നും ഉണ്ടായില്ല.എങ്കിലും അടുത്ത ഭാഗത്തില്‍ എന്തെങ്കിലും ഉണ്ടാവുമെന്ന
പ്രതീക്ഷയ്ക്കു വക കാണുന്നു. അനോണികള്‍ക്ക് നന്ദി പറയാനോളം വളര്‍ന്ന കുറുമാന്റെ മനസിനെ അംഗീകരിക്കുന്നു.
തെറ്റ് ചൂണ്ടിക്കാട്ടിയവന്‍ തെമ്മാടിയാണെങ്കിലും ബഹുമാനിക്കണം,ആദരിക്കണമെന്ന് കുറുമാന്‍ കാട്ടി തരുന്നു.
:)

നിരക്ഷരൻ said...

ഇത് വായിച്ചില്ല. പിന്നെ വായിക്കാം. തല്‍ക്കാലം ഓഫ് ഒന്നടിക്കട്ടെ.

യൂറോപ്പ് സ്വപ്നങ്ങള്‍ വാങ്ങി വായിച്ചുകൊണ്ടിരിക്കുകയാ. ബ്ലോഗില്‍ വായിക്കാന്‍ എന്തോ ഒരു സുഖം തോന്നിയില്ല. വെള്ളത്തിലേക്ക് ചാടുന്ന ഭാഗം വരെയായി. മുഴുവന്‍ വായിച്ച് കഴിഞ്ഞിട്ട് എവിടെയിരുന്നാണ് വായിച്ചതെന്നും എങ്ങിനെയാണ് വായിച്ചതെന്നുമൊക്കെ പറയാന്‍ ഇനീം വരാം.

അപ്പോ എല്ലാം പറഞ്ഞതുപോലെ :)

നീര്‍വിളാകന്‍ said...

കുറുമന്‍ ജീ....പതിവു കഥകള്‍ പോലെ അത്ര സുഖം തോന്നിയില്ല...എങ്കിലും ചില പ്രത്യേകതകള്‍ ഇല്ലാതെയും ഇല്ല.... എന്തായാലും ബാക്കി ഭാഗം വരട്ടെ.... ഇതിന്റെ കേടുകൂടി തീര്‍ത്ത്!!!

കുഞ്ഞന്‍ said...

കുറു മാ‍ഷെ..
വല്ലഭന്റെ കൂടുതല്‍ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുന്നു. വല്ലഭന്റെ വല്ലിയായിരുന്നുവല്ലെ പ്രീത..

വല്ലഭനും കുറുമാനും ഒരാളാണൊ?

Visala Manaskan said...

Vishala Manaskan said...

എന്തിറ്റാ പറ്റ്യേ.. നാണം വര്ന്ന്. എന്തൂറ്റാ കുറുമന്നേ ഈ എയുതി വച്ചിക്കുന്നെ. നീക്കെ എത്തിര എയുതീലും ന്റെ സെപ്റ്റംബര്‍ 16ന്റെ ഓര്‍മ്മേടത്രം വര്വോ? ഒരീസം ന്നെ ന്റെ കയ്യീ കിറ്റും..ന്താണ്ട്രാ.. മുട്ടാണ്ട്രാ?

പോട്ടേ ഗഡീ....ചുമ്മ

20/2/09 3:15 AM

-----
എന്നാലും എന്റെ അനോണീ, ഇത് ശരിയല്ലാ. കുറുമാന്‍ തെറ്റിദ്ധരിച്ചിട്ടല്ല. എങ്കിലും നമ്മള്‍ മനസ്സാ വാചാ അറിയാത്ത കാര്യങ്ങള്‍ എന്റെ പ്രൊഫൈല്‍ നെയിം വച്ച്... പ്ലീസ്... പ്ലീസ്...ഡിയര്‍. :(
-----

കുഞ്ഞന്‍ said...

വിശാല്‍ ജീ..

ആദ്യത്തെ വിഷാല മനസ്കനിലും പിന്നെത്തെ ഒര്‍ജിനലിലും ഞെക്കിയാല്‍ പോകുന്നത് ഒരു സ്ഥലത്തേക്കാ..ഇതെങ്ങിനെ സംഭവിക്കുന്നു. എന്തായാലും ബുദ്ധിമാനായ ഡൂപ്ലിക്കേറ്റര്‍ പക്ഷെ,
ആ ഡൂപ്ലീക്കേറ്റ് എഴുതിയയാള്‍ക്ക് ഴ വഴങ്ങില്ല.

yousufpa said...

0 0
1
=
അടുത്തതിനായി കാത്തിരിക്കുന്നു.

ചാളിപ്പാടന്‍ | chalippadan said...

കുറുജി, കുപ്പിയും ഗ്ലാസും ഒഴ്വക്കണമെന്ന വാശിയില്‍ ഇത്രക്കും താഴ്ന്നു പറക്കണോ??

Anonymous said...

ഒരു നാണംകെട്ട അനോണി കാരണം ഇപ്പോ നമ്മളും നാണം കെട്ടല്ലോടേയ്. വിശാലന്റെ പേരില് ഇവിടേം പിന്നെ വിശാലന്റെ അവ്ടെ ചെന്ന് കുറുമാന്റെ പേരിലും..
വളരെ മോശമായിപ്പോയി.. ഈ തറ പണി കാണിച്ചത്..

എല്ലാവരും ശ്രദ്ധിക്കുക..കുഞ്ഞനും..
ഗൂഗിളിന്റെ ഐ.ഡിയില്‍ എഴുതുന്നവരുടെ പേരിനു മുന്‍പ് ബ്ലോഗറിന്റെ ചിത്രം കാണും. അതിനു പകരം Name/URL എന്ന ഓപ്ഷന്‍ ഉപയോഗിക്കുന്നവരുടെ സ്ഥലത്ത് പേരും അവര് കൊടുക്കുന്ന ലിങ്കും മാത്രമേ കാണൂ..
ഇവിടെയുള്ള രണ്ട് വിശാലനേയും ശ്രദ്ധിച്ചാല്‍ മനസിലാവും...
ഇതാ.. ഞാനിപ്പൊ ഗൂഗിള്‍ ആയിട്ടാണ് ഇതെഴുതുന്നത്..

കുറുമാന്‍ said...

നന്ദി ഗൂഗിളേ, ഈ വിവരം തന്നതിന്. വായനക്കാര്‍ ഒന്ന് ശ്രദ്ധിച്ചാല്‍ ഇത്തരം കപടബ്ലോഗര്‍മാരില്‍ നിന്നും രക്ഷപെടാം.

പിന്നെ ഇത്തരം തമാശകള്‍ ചെയ്യുന്നവര്‍ അറിയുന്നില്ലല്ലോ അവര്‍ ചെയ്യുന്നതിന്റെ സീരിയസ്സ്നസ്സ്.

എന്തിനാ ഗഡികളെ ഇപ്രകാരം?

ഏറനാടന്‍ said...

ആല്‍ച്വലി എന്തായീ തൊലിചെത്ത് പരിപാടി? കുറുമാന്‍ എഴുതിയതില്‍ എന്തായിരുന്നു വിഷയം? ഇന്നലെ മീറ്റില്‍ വെച്ച് നേരില്‍ കണ്ടിട്ടും കൈയ്യില്‍ കിട്ടിയിട്ടും ഇതറിഞ്ഞില്ല. അതും കഴിഞ്ഞിന്നാണിത് വായിച്ചത്. കൈയ്യികിട്ടീട്ടും കൈവിട്ടുപോയല്ലോ എന്ന ദു:ഖം തീര്‍ക്കാന്‍ അനോണികളുടെ സമ്മേളനം സഹായിച്ചൂട്ടോ. :))

പട്ടേപ്പാടം റാംജി said...

അഭിപ്രായത്തിനുള്ളത്‌ ആയില്ലെന്നു തോന്നുന്നു. ബാക്കി കൂടി കണ്ടാല്‍ എന്തെങ്കിലും തോന്നുമായിരിക്കും

അപ്പുണ്ണി said...

dear kuruman,
Thanks for the new post and dont worry about the annonies.You are giving us what we are expecting and we respect others right to express themselves along with our thanks to google for giving us a chance to blog.Go ahead with your creativity and fuck off the kurushetram in boolokam.

മുസാഫിര്‍ said...

ബാക്കി കൂടി പെട്ടെന്ന് പോരട്ടെ !

മാണിക്യം said...

"നല്ലവനായ വല്ലഭന്‍"

കോന്നിലം പാടത്തിന് ശേഷമുള്ള തുടര്‍‌കഥയാവുമോ?
ഒന്നാം ഭാഗംവച്ച് ഇന്നത്തെ സമൂഹത്തിന്റെ മുഖം വായിക്കാനാകുന്നു..അണുകുടുംബത്തിലെ ഒറ്റപുത്രന്മാരും ഒറ്റപുത്രികളും അവര്‍ക്ക് ചുറ്റും സ്വപ്നം കൊണ്ട് വലതീര്‍ത്ത് ഉറ്റു നോക്കിയിരിക്കുന്ന മാതാപിതാക്കളും ..ഒരു കുഞ്ഞുകാര്യം മതി ഒരേപോലെ എല്ലാവരും നൊമ്പരപ്പെടാന്‍....
നാട്ടു നടപ്പ് അനുസരിച്ചുള്ളകല്യാണ മഹാമഹം കൂടി വര്‍ണ്ണിക്കൂ..കുറുമാന്റെ തൂലിക എങ്ങോട്ടാണ് നീളുന്നത് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
ഗൌരവം ആകുമോ അതോ ഒരു ചിരിക്കുള്ളവക ??
അധികം അമാന്തിക്കാതെ ബാക്കി കൂടി..

ആവനാഴി said...

അപ്പോള്‍ കുറുമാനിക്ക പുതിയൊരു കൃതിക്കു തുടക്കം കുറിച്ചു. വായിച്ചു. നന്നായിട്ടുണ്ട്. നല്ല ശൈലി. ഗ്രാമീണഭാവം മുറ്റി നില്‍ക്കുന്ന ഇതു ഒരു ആഖ്യായികയാണെന്നു ധരിക്കട്ടെ. അടുത്ത അദ്ധ്യായത്തിനുവേണ്ടി കാത്തിരിക്കുന്നു.
സസ്നേഹം
ആവനാഴി

ബിനോയ്//HariNav said...

മുയ്മനും വായിച്ചു. ഇനി ബരണതും വായിക്കും. നുമ്മളോടാ കളി :)

BIG B said...

goog kuruman next bhagam vegam irakkane................

Kaithamullu said...

ശ്രീ കണ്ഠേശ്വരത്തപ്പാ കാത്തോളണേ!

(അടുത്ത ലക്കത്തിന് വേണ്ടിയുള്ള പ്രാര്‍ത്ഥനായാ ട്ടോ, തെറ്റിദ്ധരിക്കല്ലേ!)

Sathees Makkoth | Asha Revamma said...

അടുത്തതിലോട്ട് പോട്ട്..

പിരിക്കുട്ടി said...

next................

Smith said...

ബാക്കി കൂടി പെട്ടെന്ന് പോരട്ടെ !

Abdul hakkeem said...

kidilan thudakkam............