Tuesday, August 17, 2010

മിസ്റ്റര്‍ ജി പി എസ് - ഭാഗം 1

പുതിയ ജോലിയില്‍ കയറിയിട്ട് മാസം എട്ടൊമ്പതായെങ്കിലും വണ്ടി ട്രാക്കില്‍ വീണത് ഈ അടുത്ത കാലത്താണ്. ആയതിനാല്‍ തന്നെ ആദ്യമുണ്ടായ വിരസത, അലസത, ടെന്‍ഷന്‍, വിശപ്പില്ലായ്മ, തൊണ്ട വരളല്‍, ലേറ്റായിരുപ്പ് തുടങ്ങിയ ഉഡായിപ്പൊക്കെ നിറുത്തി അത്യാവശ്യം മനസ്സമാധാനത്തോടെ പണിയെടുത്ത്, കണ്ണൂര്‍ ഭാഷയില്‍ പറഞ്ഞാല്‍ നയിച്ച് കൊണ്ടരാന്‍ തുടങ്ങിയതിന്റെ സമാധാനവും, സന്തോഷവും അനുഭവിക്കാന്‍ തുടങ്ങിയത് അടുത്ത കാലത്താണ്. ഒപ്പം പഴയ പണി പോയത് എത്ര നന്നായെന്ന ഒരു മനോഭാവവും വന്ന് ചേര്‍ന്നു.

ഈ ജോലിക്ക് ജോയിന്‍ ചെയ്ത് ആദ്യ ദിവസം തന്നെ കണ്ണില്‍ പെട്ടത് ഒരു യുവകോമളനായ യുവാവിനേയായിരുന്നു. സൂര്യപ്രകാ‍ശം അടിച്ചാല്‍ ബെല്‍ജിയം മിററിനെ വെല്ലുന്ന രീതിയില്‍ അതിനെ റിഫ്ലക്റ്റ് ചെയ്യിപ്പിക്കുന്ന ക്ലീന്‍ ഷേവ്ഡ് ശിരസ്സ്. പഴനിക്ക് പോയപ്പോ വടിച്ചതല്ല, ഒന്നരാടം മുഖത്ത് ക്ഷൌരം നടത്തുന്നതിനൊപ്പം തന്നെ തലയും ക്ഷൌരം ചെയ്യുന്നതൊരു ശീലമാക്കിയിരിക്കുകയാണെന്ന് പുള്ളിയെന്ന് സംഭാഷണ മധ്യേ മനസ്സിലാക്കിയതാണ്, ഒപ്പം തന്നെ ഗള്‍ഫ് ഗേറ്റില്‍ ഒരു വിസിറ്റിങ്ങ് നടത്തേണ്ട ആവശ്യം ഇപ്പോഴില്ല എന്ന് തുറന്ന് പറഞ്ഞതു എന്നെ അല്പം കണ്‍ഫ്യൂഷനാക്കി - എന്റെ തലക്ക് ഗള്‍ഫ് ഗേറ്റിട്ട വില 1200 ദിര്‍ഹം - അവന്റെ തലക്ക് അല്പം വലുപ്പമേറിയതിനാല്‍ 1400 ദിര്‍ഹം, പക്ഷെ ഒബാമക്ക് അമേരിക്കന്‍ ഗവണ്മെന്റ് ഇട്ട വില - ഹൌ കഠിനം തന്നെ.......ഇങ്ങനേം മനുഷനെ പറ്റിക്കോ? ഒരേ സൈസ് തലക്ക് ഓരോരോര്‍ത്തര്‍ ഇടുന്ന വിലക്കൊരു സാമ്യതകൂടിയില്ല. ഇതിനെയാണ് അനീതി, അനീതി എന്ന് പറയുന്നത് എന്ന് ആരോ പറഞ്ഞ് കേട്ടത് പോലെ!

അപ്പോ പറഞ്ഞ് വന്നത് നമ്മുടെ മിസ്റ്റര്‍ ക്ലീനിനെ കുറിച്ചായത് കാരണം അതങ്ങട്ട് പൂര്‍ത്തീകരിക്കാം. പെര്‍ഫെക്റ്റ് വസ്തധാരണം, മൂന്നുപീടികയില്‍ ജനിച്ച് വളര്‍ന്നെങ്കിലും ഭക്ഷണകാര്യത്തില്‍ നല്ല സെലക്ഷന്‍, സ്കെച്ചിട്ടാലേ ജീവിതത്തില്‍ മുന്നേറാന്‍ പറ്റൂ എന്ന് എന്നെ പഠിപ്പിച്ചതും അവന്‍ തന്നെ. സ്ട്രെച്ചറില്‍ കിടന്ന് ആശുപത്രികളില്‍ അങ്ങോളം ഇങ്ങോളം ഉരുണ്ടിട്ടുണ്ടെന്നല്ലാതെ, സ്കെച്ചിടാന്‍ എനിക്കറിയില്ലായിരുന്നു. ആ എന്നെ ലൈഫിലെ സ്കെച്ചിടാന്‍ പ്രേരിപ്പിച്ചതും ഈ വിദ്വാന്‍ തന്നെ. ചുരുക്കം പറഞ്ഞാല്‍ ഒരൊന്നൊന്നര രണ്ട് മൂന്ന് മൊതല്.

വാശിയും വൈരാഗ്യവും വന്നാല്‍ മംഗലശേരി നീലകണ്ടനെ കവച്ചോ, കമഴ്ത്തിയോ വെക്കും പുള്ളിയെന്ന് മനസ്സിലാക്കി തന്ന ഒന്ന് രണ്ട് സംഭവങ്ങള് ഉണ്ടായപ്പോള്‍ തന്നെ പുള്ളി, ചില്ലറക്കാരനല്ല എന്ന് എനിക്കും എന്തിന് കമ്പനിക്ക് തന്നെ മനസ്സിലായി.

ഏറ്റുമുട്ടലാണോ, അതോ സൌഹൃദ സംഭാഷണമാണോ നല്ലത്?

എനിക്ക് തന്നെ ഒരു സംശയമായ്

നോക്കാം.

വരും, വരാതിരിക്കുമോ?
പ്രതീക്ഷമാത്രമാശ്രയം.

60 comments:

മാണിക്യം said...

കുറുമാന്‍
വീണ്ടും കടന്നു വന്നതില്‍ അതിയായ സന്തോഷം.
ഒരു വര്‍ഷത്തിലേറേ ആയി ഈ ബ്ലോഗില്‍ ഒരു പോസ്റ്റ് വന്നിട്ട് ..തുടക്കം പതിവ് പോലെ കുറുമാന്‍ സ്റ്റൈല്‍!! ബാക്കിയും ആയി വേഗം വരൂ :)
ഇതു മറ്റൊരു ഉത്തമനാകുമോ? ? ? ..
കുറുമന്റെ ഓണസമ്മാനം നന്നായി ..

SHAJI said...

Is humor level is less now ?

ഞാന്‍ ആചാര്യന്‍ said...

കുറൂനെ കണ്ട് കീട്ട്യേ...ഓടി വായോ....

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

വീണ്ടുമെത്തി...സന്തോഷം കുറൂസ്

ചിതല്‍/chithal said...

കുറുമാനെ വീണ്ടും കാണാൻ കിട്ടിയതിൽ സന്തോഷം. ഇനി കഥ വായിക്കട്ടെ.

Prashob M Das said...

ഇനിയെങ്കിലും എഴുത്ത് നിര്‍ത്തരുത്............... ഒരു ഫുള്ള് നേരുന്നു....... വിത്ത് റ്റച്ചിഞിസ്

സജി said...

കുറുമാന്‍ വന്നേ.................

Anonymous said...

welcome back!!!

Muralee Mukundan , ബിലാത്തിപട്ടണം said...

വരും, വരാതിരിക്കുമോ?
പ്രതീക്ഷമാത്രമാശ്രയം....
അങ്ങിനെ ആ പ്രതീക്ഷ നിറവേറി !

ഇതെല്ലാം ആ ബെൽജിയം കണ്ണാടിത്തലയനെ കുറിച്ചല്ല...കേട്ടൊ....
സാക്ഷാൽ ശ്രീ:കുറുമാൻ അവർകളെ കുറിച്ചുതന്നെയായിരുന്നൂ...

ദേവാസുരം said...

അല്ല കുറുമാനേ ഇങ്ങളു മാവേലീന്റ്റെ ചങ്ങായ്യാ... കഴിഞ്ഞ കൊല്ലം ഓണത്തിനു ഒരു മാസം മുന്നെ ഒരു പുരാണോം പറഞ്ഞു മുങ്ങിയതല്ലെ ?... പിന്നെ പൊങ്ങുന്നതു ഈ ഓണത്തിനു........ ബാക്കി ഭാഗങ്ങള്‍ക്കു കാത്തിരിക്കുന്നു..........

kichu / കിച്ചു said...

കുറൂസ്..
റിക്വസ്റ്റ് ഫലം കണ്ടതില്‍ സന്തോഷം :)
ദേ പ്രശോഭാനന്ദ തിരുവടികള്‍ പ്രലോഭനം തുടങ്ങി... കുറു ഇപ്പൊ റമദാന്‍ പ്രമാണിച്ച് ഫാസ്റ്റിങ്ങ് ഒക്കെയായി നല്ല നടപ്പിലാന്നറിഞ്ഞില്ലേ??:)
കുറൂ.. കണ്ട്രോള്‍ കണ്ട്രോള്‍ :))

പട്ടേപ്പാടം റാംജി said...

ചെറിയൊരു പോസ്റ്റ്.
ഓണസമ്മാനം നന്നായി.
വായിക്കാന്‍ നല്ല രസം.
ബാക്കി ഉടനെ ഉണ്ടാവും അല്ലെ.

Hari Nedungadi said...

ഹോ കാത്തു.. കുറുമൻ ദേവൻ കാത്തു. കഴിഞ്ഞ ഒരു കൊല്ലക്കാലം ബൂലോഗത്തു എന്തൊക്കെ നടന്നു, ആരൊക്കെ അഭിനവ കുറുമാൻ ആവാൻ നോക്കി.. ഇല്ല്യ കുട്ട്യേ.. കുറുമാൻ ഒന്നേള്ളൂ… അതു തൂണിലും തുരുമ്പിലും ഒന്നൂല്ല്യാ.. ആകെപ്പാടെ ബൂലോഗത്ത് മാത്രേള്ളൂ….

yousufpa said...

ബഹുമാന്യ ഗുരോ വന്ദനം.

jayanEvoor said...

കുറുമാൻ....

വളരെ വളരെ സന്തോഷം!

വീണ്ടും സജീവമാകൂ!

വായിക്കാൻ ഞങ്ങൾ റെഡി!

ഷിബിന്‍ said...

ഓടി വായോ... കുറുമാന്‍ വന്നേ....

സ്വാഗതം.. വായനയുടെ നല്ല നാളുകള്‍ വീണ്ടും സമ്മാനിച്ചാലും...

sy@m said...

കുറുമാന്‍ ജീ വീണ്ടും വന്നതില്‍ ഏറെ സന്തോഷമുണ്ട്. ഇനി ധാരാളം കിടിലന്‍ പോസ്റ്റുകള്‍ വായിക്കാമല്ലോ... നന്ദി നന്ദി നൂറായിരം നന്ദി.... ഈ രണ്ടാം വരവില്‍ സജീവമായി തുടരുമെന്ന പ്രതീക്ഷയോടെ ആദ്യത്തെ തേങ്ങ അടിയ്ക്കട്ടെ... ((((((((((((((((((((((ഠേ))))))))))))))))))))))))))))))))

വിനുവേട്ടന്‍ said...

അഹ്‌ലന്‍ അഹ്‌ലന്‍... കുറുമാന്‍ജി... സത്യം പറഞ്ഞാല്‍ ഇന്നലെയും കൂടി ഞാന്‍ ഓര്‍ത്തതേയുള്ളൂ കുറുമാനെക്കുറിച്ച്‌... പഴയ ബ്ലോഗേഴ്‌സ്‌ ഒക്കെ ഒതുങ്ങിക്കുടിയതിനെക്കുറിച്ച്‌.... ദില്‍ബാസുരന്‍... അങ്ങനെ കുറേ ഗഡികള്‍ ഉണ്ടായിരുന്നതല്ലേ....

അങ്ങനെ വീണ്ടും സ്വാഗതം കുറൂ... പുതിയ ജോലി കിട്ടിയ സ്ഥിതിക്ക്‌ ലീവെടുത്ത്‌ നാട്ടിലൊന്ന് പോകണ്ടേ...? സെപ്റ്റംബര്‍ അഞ്ചിന്‌ ഞാന്‍ അടാട്ട്‌ എത്തുന്നുണ്ട്‌...

ഏറനാടന്‍ said...

കുറുമാന്‍ ദേ പിന്നേം ഗുണ്ടുകള്‍, ചിരി അമിട്ടുകള്‍ കുത്തിനിറച്ച് വന്നേ.. ആര്പ്പോയ്‌..തിര്തോയ്‌..ഹൂയ്‌.ഹുരേയ്‌..:)

നാടകക്കാരന്‍ said...

എന്തായാലും വന്നല്ലോ ..അതു മതി ...ഇട്ടേച്ചു പോയില്ല്ലല്ലോ..... നാടകക്കാരന്റെ വക ഇരിക്കട്ടെ ഇരുപതാമത്തെ കമന്റ്.

The Admirer said...

വീണ്ടും എഴുതാൻ തുടങ്ങിയതിൽ അതിയാ‍യ സന്തോഷം. ഒരു വർഷം നീണ്ട ഇടവേള ആയിപ്പോയില്ലേന്നു ഒരു സംശയം. അതിന്റെ കുറവു ഇതോടെ തീരും എന്നു കരുതുന്നു. പ്രതീക്ഷയോടെ....

അക്കേട്ടന്‍ said...

കണ്ടിട്ട് കുറെ ആയല്ലോ മാഷേ .... അടുത്ത എപ്പിസോടിനായി കാത്തിരിക്കുന്നു

deeps said...

kuru, valare santhosham....

bore adichirunnappol pazhaya kuruman kadhakal vayichu samayam kalayam ennu karuthi vannatha evide... ethayalum thirichu vannallo... eni oru edavela undakilla ennu pratheekshikkunnu...

oppam oru kunju paribhavavum, post itta vivaram paranjillallo....

മൈലാഞ്ചി said...

ഫോളൊ ചെയ്ത് കാത്തിരിക്കാൻ തുടങ്ങീട്ട് കുറെ നാളായി.. കണ്ടല്ലോ, സന്തോഷം..
പിന്നെ ഓഫ് ടോപിക് ഒരെണ്ണം അടിക്കട്ടെ.. ഇരിങ്ങാലക്കുടയിൽ ക്രൈസ്റ്റിലാണോ പഠിച്ചേ? ആണെങ്കിൽ ഏത് കൊല്ലം? വിഷയം? ഇത് ഓഫ് ടോപിക് ആണെങ്കിലും ടോപ് സീക്രറ്റ് ഒന്നുമല്ലല്ലോ ല്ലേ?

saju john said...

അപ്പോള്‍ നല്ല നമസ്ക്കാരം കുറുമാന്‍..

ഇനി ഞാന്‍ വിശാലമായി ഒരു “ബ്ലാക്ക് & വൈറ്റ്” അഭിമുഖത്തിനുള്ള കോപ്പ് ഉണ്ടാക്കിതുടങ്ങട്ടെ.

“ കുറുമാനെ........ നിങ്ങളെ മൊട്ടത്തലയില്‍ കാണാന്‍ നല്ല സുന്ദരന്‍”

മൊട്ടഗ്രൂപ്പിലേക്ക് വന്നതില്‍ വളരെ സന്തോഷം, ഒപ്പം മൊട്ടത്തലകളുടെ സുഖവും, ഭംഗിയും ബൂലോകത്ത് പരത്തുമെന്ന് കരുതുന്നു.

Raneesh said...

ഹോ അങ്ങനെ കുറുമാനും തിരിച്ചെത്തി
ഓരോന്നായി ഇങ്ങോട്ട് വന്നോട്ടെ...........

sreejith said...

waiting for the next part.....happy to see you back! :)

ഷെബി said...

വീണ്ടും ബൂലൊഗത്തേയ്ക്കു കടന്നുവന്നതില്‍ അതിയായ സന്തോഷം.
പോസ്റ്റ് നന്നായോ ഇല്ലയോ എന്നതല്ല,അതു കണ്ടപ്പോള്‍ത്തന്നെ ഒരു ഒരു ഒരു മനസ്സുഖം

Madhavan said...

kure kaalam kazhinju opru post kandathil vaLare santhosham.

Oru samshayam -
obama-kkallallo, osama-kku ennalle vendathu?

Pony Boy said...

എന്റെ പ്രിയപ്പെട്ട യൂറോപ്പ് യാത്രികാ, താങ്കൾ വീണ്ടും ബൂലോകത്തെ മണ്ണിൽ കാലുകുത്തിയതിൽ സന്തോഷം...

വെഞ്ഞാറന്‍ said...

കുറുമാൻ‌ജീ,
പുതിയ സ്വപ്നങ്ങൾക്കും യാഥാർത്ഥ്യങ്ങൾക്കും കാത്തിരിക്കുന്നു. ആശംസകൾ!

krish | കൃഷ് said...

ഹാവൂ..എത്തിയോ.. എന്നാൽ ഫാഗം-2 പോരട്ടെ.

ജോയ്‌ പാലക്കല്‍ - Joy Palakkal said...

തനതായ ശൈലി..
മനോഹരമായ ഒരു അനുഭവം..
ആശംസകളോടെ..
വീണ്ടും വരാം..

ബഷീർ said...

>അലസത, ടെന്‍ഷന്‍, വിശപ്പില്ലായ്മ, തൊണ്ട വരളല്‍, ലേറ്റായിരുപ്പ് <

എന്താണീ ‘ലേറ്റായിരുപ്പ്‘ ? (ഞാൻ കരുതിയത് തന്നെയാവുമോ ? :)

>പക്ഷെ ഒബാമക്ക് അമേരിക്കന്‍ ഗവണ്മെന്റ് ഇട്ട വില - ഹൌ കഠിനം തന്നെ...<


അതെപ്പോ സംഭവിച്ചു ? എന്നിട്ട് ‘ഒബാമ’ ഒരു മെയിലു പോലും അയച്ചില്ല.. കശ്മലൻ :)



ബാക്കിഭാഗം വരട്ടെ
ആശംസകൾ

പൊറാടത്ത് said...

ഇന്നാ ഇത് കണ്ടത്. വീണ്ടും സജീവമാവുന്നതില്‍ സന്തോഷം.

"വരും, വരാതിരിക്കുമോ?
പ്രതീക്ഷമാത്രമാശ്രയം.." സംശയിക്കണ്ട, വരും..

asdfasdf asfdasdf said...

വരും വരാതിരിക്കില്ലെന്ന് ഒറപ്പാ.. അതെന്നാണെന്ന് മാത്രം നോക്കിയാല്‍ മതി. :)(ആരായാലും? )

kARNOr(കാര്‍ന്നോര്) said...

പോസ്റ്റ് ഒന്നും മനസ്സിലായില്ല.. സാരമില്ല നമക്ക് ചോദിച്ച് ചോദിച്ച് പൂവ്വാം ...!


രണ്ടാമൂഴത്തിന് ആശംസകള്‍

Anonymous said...

valare nannavunnundu kettoadutha bhagathinay kathirikkunnu

M@mm@ Mi@ said...

ithinte bakki evide?

ദേവാസുരം said...

ബാക്കി വരട്ടെ.......ബാക്കി....... കൂയ്.. ഇവിടെ ആരും ഇല്ലേ ???

jamal|ജമാൽ said...

കു കു കൂ‍ൂയ്...........
കുറുമാൻ വന്നേ.....

നിരക്ഷരൻ said...

അതിന് കുറുമാന്‍ എവിടെ പോയെന്നാ ? ഒരു ജോലി മാറുന്നതിന്റെ തിരക്കിലായിരുന്നു അത്രന്നെ.

എനിക്കീ തുടരന്‍ പോസ്റ്റിന്റെ പേരാണ് പിടിച്ചത് :)

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

വരും വരാതിരിക്കില്ല...

പഞ്ചാരകുട്ടന്‍ -malarvadiclub said...

പുതിയ പോസ്റ്റിനായി കാത്തിരിക്കുന്നു ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വാ

Haris said...

hoo samadhanamayi vannooloo...
sathyam parayamallo kurumane....ningale kanathayappol njan onne pedichu. ini vere vallathum pattiyo enne..
namukke ariyillallo ange duffaiyil enthane nadakkunnathe enne...
enthayalum veendum kandathilum.. nalla arogyathode jeevanode thanne irikkunnu enne arinjathilum valare santhosham

Manoraj said...

ഇതിന്റെ ബാക്കി പോരട്ടെ.

ശ്രീ said...

വീണ്ടുമെത്തി, അല്ലേ? നന്നായി
:)

Pony Boy said...

മി കുറുമാൻ ചേട്ടാ ..ബ്ലോഗ് ഹെഡ്ഡർ കൊള്ളില്ല..പഴയ ഗോഥിക്ക് പടമായിരുന്നു നല്ലത്...

കാഡ് ഉപയോക്താവ് said...

"പുതിയ ജോലിയില്‍ കയറിയിട്ട് മാസം എട്ടൊമ്പതായെങ്കിലും വണ്ടി ട്രാക്കില്‍ വീണത്"
വീണിടത്ത് തന്നെ കിടപ്പാണോ? പുതിയ പോസ്റ്റ് ഒന്നും കാണാനില്ലാലോ?

ഗണിതം പഠിക്കാനും

പഠിപ്പിക്കാനും... GeoGebra_Malayalam Video Tips

മുല്ലപ്പൂ said...

Welcome back :)
Keep writing

Anonymous said...

Onam kazhinju , Eid randennum kazhinju .. xmas aayi ...new year um aakunnu .. iniyum kurumane mathrum kana illa......

ഗുണ്ടൂസ് said...

ബ്ലോഗൊന്നും വേണ്ടാന്ന് വച്ചൊ?

ജിജു said...

ഇനിയെങ്കിലും എഴുത്ത് നിര്‍ത്തരുത്............... ഒരു ഫുള്ള് scotch നേരുന്നു.......

വാക്കേറുകള്‍ said...

അപ്പോള്‍ തിരിച്ചുവന്നു അല്ലേ. ഈ പോസ്റ്റിനു ശേഷം പിന്നെ കണ്ടില്ല. ഇങ്ങളോരു പുല്യായിരുന്നൂടാ.

Anonymous said...

waiting for next blog

Anonymous said...

thankalude adutha bhagathinayulla kayhirippu thudageettu kure nalai
വരും, വരാതിരിക്കുമോ?
പ്രതീക്ഷമാത്രമാശ്രയം.
vyshakh

Anonymous said...

എവിടെ അടുത്ത ഭാഗം ???


Anand

ചിതല്‍/chithal said...

കഥയുടെ ബാക്കി കേൾക്കാൻ കാത്തിരിക്കുന്നു. വേഗം ഇടൂ

Villagemaan/വില്ലേജ്മാന്‍ said...

ബാകി എപ്പഴാ മാഷെ !

Kuttoosan said...

Pls. continue