Friday, September 12, 2008

കോന്നിലം പാടത്തെ പ്രേതം - മൂന്ന്

വലിക്കാനെടുത്ത സിഗററ്റെല്ലാം അതേ വേഗതയില്‍ തിരികെ കൂട്ടില്‍ തിരുകി ഞങ്ങളെ ലക്ഷ്യമാക്കി നീങ്ങുന്ന വെളിച്ചത്തിലേക്കു കണ്ണുകള്‍ നട്ട് നിന്നു. ഓടണോ, വേണ്ടയോ? ഓടിയാല്‍ എവിടെ വരെ? വണ്ടിയെടുക്കാതെ ഓടിയിട്ടും എന്ത് കാര്യം. എന്തായാലും വരുന്നത് വരുന്നിടത്തു വച്ചുകാണാം എന്നൊരു തീരുമാനത്തോടെ ഞങ്ങള്‍ അവിടെ ഉറച്ച് നിന്നു, ഉറച്ച് പോയി എന്നു പറയുന്നതാവും അതിന്റെ ഒരു ശരി.

വെളിച്ചം അടുക്കും തോറും കാര്യങ്ങള്‍ അല്പാല്പം വ്യക്തമായിതുടങ്ങി. കാരണം വെളിച്ചത്തിന്റെ ഉറവിടം ഒരു ടോര്‍ച്ചാണെന്നും, ആ ടോര്‍ച്ചിനു കീഴെയായി കാണുന്നത് നാല് മനുഷ്യ കാലുകള്‍ ആണെന്നും ഞങ്ങള്‍ക്ക് നഗ്ന നേത്രത്താല്‍ കാണാന്‍ സാധിച്ചു.

ദൈവമേ കാലിനു മുകളിലുള്ള ഉടല്‍ കാണുന്നില്ലല്ലോ? എന്തായാലും മനുഷ്യരാണെങ്കില്‍ അവര്‍ രണ്ട് പേരേ ഉള്ളൂ, ഞങ്ങളോ നാല് പേരും. മല്ലന്മാരായാല്‍ പോലും അരകൈയ്യോ, മുക്കാല്‍ കയ്യോ നോക്കാം.
അല്പം കഴിഞ്ഞപ്പോള്‍ നടക്കുന്നവരുടെ ശരീരപുഷ്ടിയും വെളിപെട്ടു. ഞങ്ങള്‍ നാലുപേരുടെ ആവശ്യമൊന്നും ഇല്ല. രണ്ടുക്ക് രണ്ട്. അത്രമാത്രം. എന്തായാലും ഇത്രയും ദൂരെ നിന്നു തന്നെ അവരുടെ ശരീരപുഷ്ടി കാണിച്ചു തന്ന സൂര്യനെപോലെ പ്രകാശിക്കുന്ന വെളിച്ചം! ഇത്രയും വെളിച്ചം വേണമെങ്കില്‍ ടോര്‍ച്ച് നല്ല ഗുണമേന്മയുള്ളതായിരിക്കണം!

ജീപാസ് ആണെന്ന് തണുപ്പന്‍.

അല്ല ബ്രൈറ്റ് ലൈറ്റ് ആയിരിക്കുമെന്ന് ഞാന്‍!

ടോര്‍ച്ചിലല്ല കാര്യം, ബാറ്ററിയുടെ ഗുണമാണ് വെളിച്ചത്തിന്റെ ഉറവിടം എന്നും,എവറഡിയുടെ ബാറ്ററിയാരിക്കും ആ ടോര്‍ച്ചിലെന്ന് ബാബു.

തീരുമാനിക്കാന്‍ വരട്ടെ വെളിച്ചം അടുത്തെത്തുമ്പോള്‍ നമുക്ക് ബ്രാന്റ് വായിച്ച് നോക്കി അറിയാമല്ലോ എന്ന് ഫസലു! (ബോധമുള്ള ഒരുത്തനെങ്കിലും ഉണ്ടെന്ന് വ്യക്തം‌).

വെളിച്ചം അടുത്തെത്തികൊണ്ടിരിക്കുന്നു. ചെമ്പട കഴിഞ്ഞു. ഇനി കൊട്ടികയറി കലാശത്തിലേക്ക് കയറാം.

ഹലോ, നിങ്ങളാരാ? പത്തടി ദൂരം അകലെ നിന്ന് ടോര്‍ച്ചിന്‍ വെളിച്ചം മുഖത്തേക്കടിച്ച് കൊണ്ട് കള്ളിമുണ്ടുടുത്ത ഒരു മനുഷ്യന്‍ ചോദിച്ചു.

ബൂ ഹ ഹ. അതെന്ത് ചോദ്യം ചേട്ടാ? ഇങ്ങോടടുത്ത് വാ, തണുപ്പന്‍ പറഞ്ഞു.

അവര്‍ ഒരഞ്ചടികൂടി അടുത്തേക്ക് വന്നു, അതെ നിങ്ങളെങ്ങിന്യാ ഇങ്ങോട്ട് കേറ്യേ? ഗെയിറ്റടച്ചിട്ടണ്ടായിരുന്നല്ലോ?

ചേട്ടാ, ഞങ്ങള്‍ അതിന്റെ സൈഡിലുള്ള കല്ലുകളില്‍ രണ്ടേ രണ്ടെണ്ണം മാറ്റി ഇങ്ങോട്ട് കടന്നു. ചേട്ടന്‍മാര്‍ വാ, ഇങ്ങോട്ടിരിക്ക്, മ്മക്ക് രണ്ടെണ്ണം അടിക്കാമെന്നേ.

ദേ ഒരു ജാതി മറ്റേതിലെ വര്‍ത്തമാനം പറയരുത്,

അതേ, പള്ളീല്‍ പോയി പറഞ്ഞാല്‍ മതി. നിങ്ങള് അതിക്രമിച്ച് കയറീട്ട് ഞങ്ങളെ വിളിച്ചിരുത്തി കുടിക്കാനും കുടിപ്പിക്കാനുമുള്ള ഭാവമാ? നടക്കില്ലാട്ടാ, ഈനാശൂന്റടുത്ത് (സാങ്കല്പിക നാമം) ആപ്പരിപാടി നടക്കില്ല (ഒരു ലോഡ് തൃശ്രൂര്‍ സ്പെഷല്‍ തെറി)

അല്ല ഈനാശ്വേട്ടാ, ഞങ്ങള്‍ എന്ത് തെറ്റാ ചെയ്തത് ?

പിന്നേം അര ലോഡ് തെറി, അതിന്നു പുറകെ, നിങ്ങള്‍ എന്ത് തെറ്റാ ചെയ്തേന്നാ?

ഒന്നാമത് ഡേഷോളേ, ഇവിടെ വൈകീട്ട് ആറു കഴിഞ്ഞാല്‍ ആരേം കടത്തില്ല, രണ്ടാമത്തേത്, ഗെയിറ്റടച്ചാ ഒരു ഡേഷോളും ഇവിടെ വന്നിട്ടില്ലാ. പിന്നെ നിങ്ങളെന്തു ഡേഷിനാ ഇങ്ങോട്ട് കെട്ടിയെടുത്തത്? അതും പോട്ടെ, വന്നിട്ട് സൌകര്യായിട്ട് നിന്റമ്മായമ്മടെ വീട്ടിലെ പോലെയല്ലെ ഇരുന്ന് ജ്യൂസു കുടിക്കണത്.

പോട്ടെ ഈനാശ്വേട്ടാ, ഒരു തെറ്റ് പറ്റിപോയി. ഞങ്ങള് ഗെയിറ്റിലെ കല്ലൊക്കെ മാറ്റി വന്നിട്ട് നേരിട്ട് ദാ നിങ്ങളുടെ ക്വാര്‍ട്ടേഴ്സില്‍ വന്ന് വാതിലില്‍ തട്ടി വിളിക്കുകയാ ചെയ്തത്. ആരും തുറന്നില്ല. പിന്നേം, പിന്നേം തട്ടി. ആരും തുറന്നില്ല. അപ്പോഴല്ലെ, ഞങ്ങള്‍ ഇവിടെ വന്നിരുന്നത്.

അതൊന്നൊമറിയേണ്ട കാര്യല്ല്യസ്റ്റാ. നിങ്ങള്‍ ഇവിടെ കയറി വന്നത് അസമയത്ത്! അതും ഗേറ്റിലല്ലാണ്ട്, പണ്ടത്തെ സൈഡ് റോഡിലൂടെ. ഇതൊക്കെ മതി നിങ്ങളെ ഒരു വഴിക്കാക്കാന്‍.

ഞാന്‍ ഇപ്പോ പോലീസിനെ വിളിക്കും.

ചേട്ടാ, കളിക്കല്ലെ, ഇങ്ങോട്ടിരി, രണ്ടെണ്ണം അടി.

ഒരു തേങ്ങേം വേണ്ടറാ.

എന്നാ ഇത് വക്ക് (ഒരു ഇരുന്നൂറു രൂപ ചുരുട്ടി കൊടുത്തു)‌

പൊന്നു മക്കളേ, പൈസ വാങ്ങാനും, കള്ളുകുടിക്കാനും ഒന്നും ഈനാശുവില്ല. പാതിരാത്രിയില്‍ മനുഷ്യനെ മെനക്കെടുത്താണ്ട് നിങ്ങള്‍ ഒന്ന് പോയി തര്വോ?

ചേട്ടാ, ദേ ഇങ്ങോട്ട് നോക്കിയേ, കഴിച്ച് വച്ചിരിക്കുന്ന ഈ ഭക്ഷണങ്ങള്‍ ഞങ്ങള്‍ കഴിച്ചിട്ട് പെട്ടെന്ന് പോകാം.

അതേ, ഞാന്‍ പറഞ്ഞു നിങ്ങളോട്, ഇവിടുന്ന് പോകാന്‍. അല്ലെങ്കില്‍ എനിക്ക് പോലീസിനെ വിളിക്കേണ്ടി വരും. അദ്ദേഹം പിന്നേയും പഴയ ചാക്കില്‍.

ഞങ്ങള്‍ക്കൊരുമിച്ചാണ് തീ പിടിച്ചത്.

എന്നാല്‍ താന്‍ വിളിക്കറോ, ഞങ്ങള്‍ ഇവിടെ രണ്ട് മൂന്ന് മണിക്കൂറായി ഇരിക്കുന്നു. ബോദോധയം കിട്ടിയപോലെ താന്‍ എവിടുന്നു പൊട്ടി മുളച്ചു എന്ന് ഞങ്ങള്‍ക്കൊന്നറിയണമല്ലൊ? ആരാണാദ്യം ഈ വാചകം പറഞ്ഞതെന്നോര്‍മ്മയില്ല.

ആ വാചകത്തോട് കൂടി അദ്ദേഹം ഒന്ന് തണുത്തു.

അല്ല അനിയന്മാരെ, ബാക്കിയുള്ളോന്റെ ഉറക്കം പോയത് പോയി. ഇനി ഈ അസമയത്ത് വഴക്കിനും വയ്യാവേലിക്കൊന്നും നിക്കണ്ട. നിങ്ങള്‍ പരിപാടി മതിയാക്കി ഒന്ന് പോയിതര്വോ?

ന്യായം. പക്കാ ന്യായം. അതിക്രമിച്ചുള്ളില്‍ കടന്ന സാമൂഹ്യവിരുദ്ധരോട് ഇതിലേറെ മര്യാദയില്‍ ഒരു ദൈവം തമ്പുരാനും പറയാന്‍ കഴിയില്ല.

വിരിച്ച പേപ്പറില്‍ നിരത്തിവച്ച് കഴിച്ച് വച്ചിരുന്ന സാധനങ്ങള്‍ പേപ്പറോടെ ചുരുട്ടിയെടുത്ത് വേസ്റ്റ്ബിന്നില്‍ ഇട്ടു. ജ്യൂസും, ഗ്ലാസ്സും എടുത്ത് വണ്ടിയില്‍ വച്ചു.

പോട്ടെ ചേട്ടാ, അസമയത്ത് ഇവിടെ വന്ന് കയറി ബുദ്ധിമുട്ടിച്ചതിന് ക്ഷമിക്കുക. ഞങ്ങള്‍ പോകുന്നു.

വിഷമിപ്പിക്കാന്‍ പറഞ്ഞതല്ല അനിയന്മാരെ. പണിപോകുന്ന കാര്യമാ. നിങ്ങള്‍ പകല്‍ വാ നമുക്കിവിടെയൊക്കെ കാണാം, സംസാരിക്കാം ഡ്യൂട്ടികഴിഞ്ഞാല്‍ വേണേല്‍ കൂടുകയും ചെയ്യാം.

നന്ദിപറഞ്ഞ് കൊണ്ട് വണ്ടിയെടുത്ത് ഞങ്ങള്‍ ഇറങ്ങി. താഴെ തൃശ്രൂര്‍ പട്ടണം കല്യാണം കഴിഞ്ഞ കല്യാണവീടുപോലെ അവിടെയും ഇവിടെയും കത്തിക്കൊണ്ടിരിക്കുന്ന ഓരോ ലൈറ്റുകളുമായി മയങ്ങുന്നു.

സമയം ഒന്നൊരയായിരിക്കുന്നു. ദാഹവും വിശപ്പും ശമിച്ചിട്ടുമില്ല.

വരുമ്പോള്‍ പാഴ്സല്‍ വാങ്ങിയ തട്ടുകട കവലയിലേക്ക് വണ്ടി വിട്ടു തണുപ്പന്‍. അവിടെ ചെന്ന് അവശേഷിച്ചിരുന്നതെല്ലാം പൊതിഞ്ഞ് കെട്ടിയെടുത്തതിനുശേഷം വണ്ടി എന്റെ വീട് ലക്ഷ്യമാക്കി വിട്ടു. പോകുന്ന വഴിക്ക് റോഡില്‍ അവിടേയും ഇവിടേയുമൊക്കെ നിറുത്തി എഞ്ചിന്‍ റിച്ചാര്‍ജ് ചെയ്തു. വീട്ടിന്നു മുന്‍പില്‍ വണ്ടി നിറുത്തി.

ലെയിറ്റെല്ലാം അണച്ചിരിക്കുന്നു. ഗെയിറ്റ് താഴിട്ട് പൂട്ടിയിരിക്കുന്നു. കള്ളന്മാര്‍ക്ക് ചെടിച്ചട്ടികളായായാലും മതി എന്ന അനുഭവത്തിന്റെ വെളിച്ചത്തില്‍ ഉറങ്ങുന്നതിനു മുന്‍പ് ഗെയിറ്റ് താഴിട്ട് പൂട്ടുക എന്നത് അച്ഛന്റെ ശീലമാണ്. നായകള്‍ എന്റെ ഒപ്പമുള്ളവരെ കണ്ടതിനാല്‍ ഉണ്ടചോറിന്റെ നന്ദി കാണിക്കാന്‍ വേണ്ടി വെറുതെ കുരച്ച്കൊണ്ടിരുന്നു. കുരകേട്ടിട്ടാകണം പോര്‍ച്ചിലെ വെളിച്ചം തെളിഞ്ഞു. വാതില്‍ തുറന്ന് അച്ഛന്‍ ചോദിച്ചു, ആരാ പടിക്കല്‍?

അച്ഛാ ഞങ്ങളാ.

ഓഹ് വരാറായാ എന്നുള്ള മുഖവുരയോടെ ചാവിയുമായി വന്ന് ഗെയിറ്റ് തുറന്നു. വണ്ടി ഞാനെടുത്തുള്ളില്‍ ഇട്ട് ഗെയിറ്റ് പൂട്ടി. അച്ഛന്‍ എല്ലാവരേയും പരിചയപെട്ടു. അപ്പോഴേക്കും ഉമ്മറത്ത് അമ്മയും പ്രത്യക്ഷപെട്ടു.

സമയത്തിന് വരില്ലെങ്കില്‍ ഒന്ന് വിളിച്ചു പറഞ്ഞൂടെ മോനെ. നാട്ടില്‍ കള്ളമാരുടെ ശല്യം അല്ലെങ്കിലേ കൂടുതലാ. നിങ്ങള്‍ക്കൊക്കെ ഇപ്പോഴും കുട്ടികളിയാ. പേപ്പറില്‍ ദിവസവും വായിക്കുന്ന ഓരോ വാര്‍ത്തകള്‍, ഹൌ എന്ത് കാലമപ്പാ. എന്നിട്ടാ നട്ടപാതിരക്ക് വണ്ടിയില്‍ കറങ്ങി നടക്കണത്. വര്‍ത്തമാനത്തിന്റെ ഇടയില്‍ തന്നെ വണ്ടിയില്‍ നിന്നും പൊതികളൊക്കെ എടുത്ത് ഞങ്ങള്‍ ചെരിപ്പൊക്കെ അഴിച്ച് വച്ച് ഉള്ളില്‍ കയറി.

നിങ്ങള്‍ ഭക്ഷണം കഴിച്ചോ? (മാതൃസ്നേഹം, നട്ടപ്പാതിരക്കും, കൊച്ചുവെളുപ്പാന്‍ കാലത്തുമൊക്കെ കയറിവരുന്നവരോട് അങ്ങനെ ചോദിക്കാനുള്ള ക്ഷമ ഭാര്യമാര്‍ക്ക് പോലും ഉണ്ടാവില്ല).

ഇല്ലമ്മെ.

ഞാന്‍ ചോറെടുത്ത് ചൂടാക്കി വിളമ്പാം, നിങ്ങള്‍ വസ്ത്രങ്ങളൊക്കെ മാറ്റി കയ്യും കാലും കഴുകി വാ.

വേണ്ടമ്മെ, അമ്മയും അച്ഛനും കിടന്നോളൂ. ഞങ്ങള്‍ പാഴ്സല്‍ കൊണ്ട് വന്നിട്ടുണ്ട്.

എങ്കില്‍ രാവിലെ വരെ സംസാരിച്ചിരിക്കാണ്ട് വേഗം കഴിച്ചുറങ്ങാന്‍ നോക്ക് - അച്ഛന്റെ വക.

അവര്‍ അവരുടെ മുറിയിലേക്ക് പോയി, ഞങ്ങള്‍ എന്റെ മുറിയിലേക്കും.

പൊതിഞ്ഞുകൊണ്ട് വന്ന ഭക്ഷണമൊക്കെ നിലത്ത് വട്ടമിട്ടിരുന്ന് കഴിച്ച് തുറന്നെടെത്ത് കഴിച്ചു. വിശപ്പുണ്ടായിരുന്നതിനാല്‍ നല്ല സ്വാദ് തോന്നി. അല്ലെങ്കിലും തട്ടുകടയിലെ സ്വാദ് ഫൈസ്റ്റാര്‍ ഫുഡിനും കിട്ടില്ലല്ലോ!

ഭക്ഷണ ശേഷം സ്ഥലം വൃത്തിയാക്കി നിലത്ത് കിടക്ക വിരിച്ചു. രണ്ട് പേര്‍ കട്ടിലിലും രണ്ട് പേര്‍ താഴെയും കിടന്നു. കിടന്നതേ ഓര്‍മ്മയുള്ളൂ. പിന്നെ കണ്ണു തുറന്നത്, ഡാ എണീക്കടാ, മണി ഒമ്പത് കഴിഞ്ഞു, പല്ലുതേച്ച് കുളിച്ച് പ്രാതല്‍ കഴിക്കാന്‍ വാ എന്ന അച്ഛന്റെ വിളികേട്ടാണ്.

എല്ലാവരും എഴുന്നേറ്റു. പല്ലുതേപ്പും, കുളിയും ചടുപിടാന്ന് കഴിച്ച്, വസ്ത്രങ്ങള്‍ മാറി വന്നപ്പോഴേക്കും, ആവി പറക്കുന്ന ഇഡ്ഡലിയും, തേങ്ങാ ചട്നിയും, സാമ്പാറും, ചായയും ഡൈനിങ്ങ് ടേബിളില്‍ തയ്യാര്‍. എല്ലാരും ഒത്ത് പിടിച്ച് പാത്രം കാലിയാക്കി എഴുന്നേറ്റ് കൈ കഴുകി.

തണുപ്പനും, ബാബുവും, ഫസലുവും അച്ഛനുമമ്മയേയും കാര്യമായി പരിചയപെട്ടു.

ഡോക്ടേഴ്സല്ലെ!

സംഭാഷണം അച്ഛന്റെ കഴിഞ്ഞ ബൈപാസ് സര്‍ജറിയെകുറിച്ചും, അമ്മയുടെ വലതുകാല്പത്തിയിലെ തള്ളവിരലിലെ എല്ല് വളര്‍ച്ചയെകുറിച്ചുമൊക്കെയായി.

അമ്മക്കൊരു ഫുള്‍ മെഡിക്കല്‍ ചെക്കപ്പ് വേണമെന്ന് ഞാന്‍ ശഠിച്ചു.

നീ ഒന്ന് മിണ്ടാതിരുന്നേ ചെക്കാ, ദൈവം സഹായിച്ച് എനിക്കൊരു കുഴപ്പവുമില്ല. അറുപതാകാറായി. നിങ്ങളൊക്കെ സ്വന്തം ആരോഗ്യം കളയാണ്ട് നടന്നാല്‍ മതി.

തണുപ്പന്‍ അപ്പോള്‍ തന്നെ വിളിച്ച്, തൃശൂരിലെ പ്രമുഖമായ രണ്ട് ഹോസ്പിറ്റലിലെ ഡോക്ടേഴ്സുമായി സംസാരിച്ചു. ഫുള്‍ മെഡിക്കല്‍ ചെക്കപ്പിനു എപ്പോള്‍ വേണമെങ്കിലും ചെല്ലാം എന്നറിയിക്കുകയും ചെയ്തു. അവരുടെ നമ്പറുകളും കുറിച്ച് അച്ഛന്റെ കയ്യില്‍ നല്‍കി.

അച്ഛാ ഇപ്രാവശ്യമെങ്കിലും അമ്മയെകൊണ്ട് പോയൊന്ന് ചെക്ക് ചെയ്യിക്കൂ എന്ന ഞാന്‍ പറഞ്ഞപ്പോള്‍ അമ്മ വീണ്ടും പറഞ്ഞു, എനിക്ക് ദൈവം സഹായിച്ച് ഒരു കുഴപ്പവുമില്ല, എട്ട് വയസ്സ് തൊട്ട് രാവിലെ നാലരക്ക് എഴുന്നേല്‍ക്കുന്നതാ, ഇപ്പോഴും അത് തന്നെ. കേട് വരാണ്ട് നിങ്ങള് മക്കളൊക്കെ സ്വന്തം ശരീരം നോക്ക്യാ മതി. ഇത്രയൊക്കെ ആയില്ലെ. ഇനി അങ്ങോട്ട് വിളിച്ചാല്‍ പോകാന്‍ ഞാന്‍ തയ്യാറാ. പറക്കമുറ്റാത്തപിള്ളാരൊന്നുമല്ലല്ലോ നിങ്ങള്‍, അച്ഛനും നല്ല ആരോഗ്യം, ഇനി ഞാന്‍ പോയാലും ഒരു കുഴപ്പോം ഇല്ല.

അമ്മയോടെന്ത് പറയാന്‍? ഒല്ലൂക്കാവ്, കാരമുക്ക്, വടക്കുംനാഥന്‍, പാറമേക്കാവ്, തിരുവമ്പാടി, ഇവിടുത്തെ മൊത്തം പ്രതിഷ്ടയായ ദേവാ ദേവികളെല്ലാം തന്നെ അമ്മയുടെ ഒപ്പമാണെന്ന് അമ്മ വിശ്വസിക്കുന്നു.

അമ്മയുടെ വിശ്വാസം അമ്മയെ പൊറുപ്പിക്കട്ടെ.

ഞങ്ങള്‍ പുറത്ത് പോകുന്നു, അമ്മയോടും അച്ഛനോടും പൊതുവായി പറഞ്ഞു.

ഉച്ചക്ക് ഉണ്ണാന്‍ ഉണ്ടാകുമോടാന്ന് അമ്മ ചോദിച്ചപ്പോള്‍ പറഞ്ഞു,

ഇല്ല.

രാത്രിക്കോന്ന് അച്ഛന്‍.

ഉണ്ടെങ്കില്‍ വിളിച്ചറിയിക്കാമെന്ന് പറഞ്ഞ് ഗെയിറ്റ് തുറന്ന് വണ്ടി പുറത്തിറക്കി ഞങ്ങള്‍ പുറത്തിറങ്ങി.

വണ്ടി ഓടിച്ചുകൊണ്ടിയിരുന്ന എനിക്കെതിരെ ജിബു ഒരു ചോദ്യം എറിഞ്ഞു. കുറുമാനെ യാത്രയെങ്ങോട്ടാ? കേട്ട് പരിചയം ഉള്ള മാപ്രാണം ഷാപ്പിലേക്കല്ലെ?

എന്തൊരു മന:പൊരുത്തം!

അതെ വണ്ടി മാപ്രാണം ഷാപ്പിലേക്ക് തന്നെ. പത്തര, പതിനൊന്നിനുശേഷം ചെന്നാല്‍ നല്ല കള്ള് വല്ലതും ശേഷിച്ചിട്ടുണ്ടെങ്കില്‍ അതും പുളിക്കും.

എങ്കില്‍ വേഗം വിട്ടോ, പിന്നില്‍ നിന്ന് വന്ന ശബ്ദം ഡ്യൂയറ്റായിരുന്നു.

വണ്ടി അരമണിക്കൂറിന്നകം മാപ്രാണം ഷാപ്പില്‍ പാര്‍ക്ക് ചെയ്ത് ഉള്ളില്‍ കയറി. ജോയിയേട്ടന്‍ കല്‍പ്പിച്ചരുളിയ ബെഞ്ചില്‍ ഇരുപ്പുറപ്പിച്ചു.

സ്പെഷല്‍ കുടം കള്ള് നാലെണ്ണം ഡെസ്കില്‍ നിരന്നു. കഴിക്കാനായി പതിവുപോലെ, ഞണ്ട്, കാട, മീന്‍ മുട്ട, ഒലത്തിയത്, മലത്തിയത്, പൊരിച്ചത്, വറുത്തത്, ചുട്ടത് മുതലായവയും എത്തി.

കഴിക്കുന്നവരൊത്ത് പാട്ട് പാടിയും, കവിതചൊല്ലിയും, ചുമ്മാ കയറി ഉരസിയും ഒക്കെ ഓരോ നിമിഷങ്ങളും ഞങ്ങള്‍ ആസ്വദിച്ചു.

റഷ്യയിലൊന്നും ഇത്ര സുഖമില്ല ബാറില്‍ എന്ന കമന്റ് ഫസലു ഇടക്ക് പറയുന്നത് ഞങ്ങള്‍ കണക്കിലെടുത്തതേയില്ല. അതേ കമന്റ് ഇടക്ക് ബാബുവും, തണുപ്പനും പറഞ്ഞത് ഞാനും കണക്കിലെടുത്തില്ല.

രണ്ട് മൂന്ന് റൌണ്ട് കഴിഞ്ഞു. സമയം ഒന്നര കഴിഞ്ഞു. ഇനി അല്പം കാറ്റേറ്റു വിശ്രമം അത്യാവശ്യം എന്നൊരു തീരുമാനത്താല്‍ ഞാന്‍ പറഞ്ഞു. ഇവിടെ കുറച്ചധികമായില്ലെ, ഇനി ബാക്കി കോന്നിലം പാടത്തെ ഷാപ്പില്‍. അതും ജോയിയേട്ടന്റെ ഷാപ്പ് തന്നെ.

എങ്കില്‍ ശരി അങ്ങോട്ട്.

എല്ലാരും തയ്യാറായി.

ബില്ലെത്രയായി?

കാശ് പെട്ടിയില്‍ ചോക്കാല്‍ കുറിച്ചിട്ടാ കോഡ് ഭാഷ വരമൊഴിയിലേക്കാക്കിയതിനുശേഷം പിന്നെ യൂണീക്കോഡിലാക്കി പറഞ്ഞു വെറും എണ്ണൂറ്റിനാല്പത്തിനാലുറുപ്പ്യ.

ബില്ല് കൊടുത്ത് ജോയിയേട്ടനോട് പറഞ്ഞു, ഇനി കോന്നിലം പാടത്തേക്കാ. അവിടെ വല്ലോം കിട്ട്വോ കൊറിക്കാന്‍?

ഇവിടെയുള്ളതെല്ലാം അവിടേം കിട്ടും. മൂന്നിലൊന്ന് അവിടേക്കും, രണ്ടും ഭാഗം ഇങ്ങോട്ടും അതാ പതിവ്. അവിടെ തിരക്ക് കുറവല്ലെ? മനുഷ്യര്‍ നടക്കാത്ത വഴിയില്‍ എന്ത് കച്ചവടമിഷ്ടാ?

ഇനിയും വരാമെന്നുറപ്പോടെ യാത്രപറഞ്ഞുകൊണ്ട് ഞങ്ങള്‍ വണ്ടിയില്‍ കയറി. ഡ്രൈവിങ്ങ് സീറ്റില്‍ ഞാനും.

ഇനി എങ്ങോട്ട്?

കോന്നിലം പാടത്തേക്കെന്നല്ലേ കുറുമാനെ ജോയിയേട്ടനോട് പറഞ്ഞത്?. മൂവരും ഒരുമിച്ച് ചോദിച്ചു.

അതെ. കോന്നിലം പാടത്തേക്ക് തന്നെയാന്നാ പറഞ്ഞത്.

സമയം ഒന്നര കഴിഞ്ഞതല്ലെയുള്ളൂ, എങ്കില്‍ വണ്ടി അങ്ങോട്ട് വിട്. എന്താ സംഗതി എന്ന് നോക്കാമല്ലോ?

കോന്നിലം പാടം ലക്ഷ്യമാക്കി ഞാന്‍ വണ്ടിയെ പായിച്ചു.

58 comments:

കുറുമാന്‍ said...

കോന്നിലം പാടത്തെ പ്രേതം - മൂന്ന്.....

ഇത് ഒറ്റയടിക്ക് തീര്‍ക്കണമെന്നാം കരുതിയത്. പക്ഷെ ഉത്രാട്ടപാച്ചിലില്‍ കഴിഞ്ഞില്ല. മാത്രമല്ല.. എഴുപത്തേഴു കമന്റുള്ള രണ്ടാം ഭാഗം ഞാന്‍ അറിയാതെ ഡിലീറ്റ് ചെയ്യുകയും ചെയ്തു..........

അത് തപ്പി പിടിച്ച് വീണ്ടും പോസ്റ്റ് ചെയ്തു.....കമന്റടക്കം.......

ഇതിന്റെ ബാക്കി ശനിയാഴ്ച.

എല്ലാവര്‍ക്കും കുറുമാന്റേം കുടുംബത്തിന്റേം ഓണാശംസകള്‍.

ആൾരൂപൻ said...

ഏറ്റവും ഒടുവില്‍ അഭിപ്രായം എഴുതാം. അതുപോരേ?

ഓണാശംസകള്‍

Umesh::ഉമേഷ് said...
This comment has been removed by the author.
Umesh::ഉമേഷ് said...

കൊന്നു കൊലവിളിക്കും ഞാന്‍. ഇതെപ്പോള്‍ തീര്‍ക്കാനാ ഭാവം? ഇതെന്താ ഏഷ്യാനെറ്റിലെ മാന്ത്രികസീരിയലോ?

എറണാകുളത്തെ ഏതോ ഒരു റെസ്റ്റോറന്റിന്റെ ഓപ്പണ്‍ എയര്‍ ടെറസ്സിലിരുന്നു് ഈ കഥ കുമാര്‍, പച്ചാളം, കാര്‍ട്ടൂണിസ്റ്റ് സജ്ജീവ്, ഇക്കാസ്, വില്ലൂസ്, കുട്ടന്‍ മേനോന്‍, ഞാന്‍ എന്നിവരോടു് കുറുമാന്‍ കൃത്യം ആറു മണിക്കു പറഞ്ഞു തുടങ്ങിയിട്ടു് ഇത്രയും ആയപ്പോള്‍ സമയം ആറു മണി ഇരുപത്തിമൂന്നു മിനിറ്റ്. പണ്ടാറമടങ്ങാന്‍ ഇതൊന്നു തീര്‍ന്നിട്ടു വേണം ബാക്കിയുള്ളവരോടു സംസാരിക്കാന്‍ എന്നു വിചാരിച്ചിരുന്നു് അവസാനം കഥ തീര്‍ന്നപ്പോള്‍ മണി ഒമ്പതേകാല്‍. (സഹികെട്ടു വില്ലൂസ് സ്ഥലം വിട്ടിരുന്നു.)

വായനക്കാരേ, നിങ്ങളുടെ കാര്യം കട്ടപ്പൊഹ! കുറുമാന്‍ ഒന്നു പറഞ്ഞുതീര്‍ക്കട്ടേ. ഞാന്‍ ഇതു മൂന്നേ മൂന്നു വാക്യത്തില്‍ പറഞ്ഞുകേള്‍പ്പിക്കാം.

മനുഷ്യന്റെ ക്ഷമ പരീക്ഷിക്കുന്നതിനും ഒരു ലിമിറ്റൊക്കെ ഉണ്ടു് :)

ശ്രീ said...

ഇതു കഷ്ടമായിപ്പോയി, കുറുമാന്‍‌ജീ... ഇപ്പോ തീരും ഇപ്പോ പ്രേതം വരുമെന്നൊക്കെ കരുതിയിട്ട്... എവടെ...


ബാക്കി ഇനി എന്നാണാവോ...

എന്തായാലും ഓണാശംസകള്‍!
:)

ജയരാജന്‍ said...

അങ്ങനെ കോന്നിലം പാടത്തെത്തി, ഇനി പ്രേതം കൂടി വന്നാൽ‌ മതി :)
കുറുമാൻ ചേട്ടാ, ആൾക്കാർ പലതും കമന്റും, ചേട്ടൻ സമയമെടുത്ത്, ആവശ്യമുള്ളത്ര ദീർഘിപ്പിച്ച് എഴുതിയാൽ മതി; എന്നാലെ ആ ഒരു സുഖം കിട്ടുള്ളൂ വായിക്കുമ്പോൾ... പക്ഷേ പെട്ടെന്ന് പോസ്റ്റ്ണം, ഇത്ര ഗ്യാപ് വേണ്ട ...

ജയരാജന്‍ said...

കുറുമാൻ‌ജീ, ഓണാശംസകൾ!

മാണിക്യം said...

ചെമ്പ് റോള് !
കോന്നിലം പാടത്തെ ‘പ്രേമം’ 3
കിണ്ണന്‍ കാച്ചിയ പോസ്റ്റ് തന്നെ..
ഈ ഉത്രാടത്തിന്റന്നു രാത്രീ
എന്തേലും ഒന്നറിഞ്ഞിട്ട്
ആവട്ടെന്ന് കരുതി കുത്തീരുന്ന് വായിച്ചു .. അടുത്ത ഓണം വരെ നീട്ടി കൊണ്ടുപൊകുമോ?
അല്ലാ ഗെഡ്യേ തോട്ടി ഇടുക ?

മാണിക്യം said...

´")))✲ۣۜঔﱞ
¸.•´ .•´")))
(((¸¸.•´ ..•´ ✲ۣۜঔﱞ

"എന്റെ പൊന്നോണാശംസകള്‍"

´")))✲ۣۜঔﱞ
¸.•´ .•´")))
(((¸¸.•´ ..•´ ✲ۣۜঔﱞ

അജ്ഞാതന്‍ said...

ഇതിപ്പോഴാ കണ്ടത്..വായിച്ചു തുടങ്ങിയിട്ടുണ്ട്..അവസാനം കമന്റ് ഇടാം..

ഓണാശംസകള്‍
അജ്ഞാതന്‍

A Cunning Linguist said...

[b]ഇതെന്താ ഏഷ്യാനെറ്റിലെ മാന്ത്രികസീരിയലോ?[/b]

ഇത് തന്നെയാണ് എനിക്കും ചോദിക്കുവാനുള്ളത്.... എവിടെ പ്രേതം... എവിടെ...

കാപ്പിലാന്‍ said...

കോന്നിലംപാടത്തെ പ്രേതത്തെ കാണാന്‍ ഓടി വന്ന എന്നെ വീണ്ടും കുറുമാന്‍ ആശിപ്പിച്ചു .ഇത് ശരിയാകില്ല .ഞാന്‍ ബ്ലോഗില്‍ കരിദിനം ആചരിക്കാന്‍ പോകുന്നു :)

ബാക്കി എപ്പോഴാണ് ?

krish | കൃഷ് said...

ദെന്തിഷ്ടാ.ദ്‌.
കോന്നിലംപാടത്തെ പ്രേതം, നീണ്ട പ്രേതം...(സ്ത്രീജന്മം പുണ്യജന്മം സ്റ്റയില്‍)
വീണ്ടും പറ്റിച്ചാ.
ദേ, ഞാന്‍ പോണൂ. ഈ കഥ തീര്‍ന്നുവെന്ന് പോസ്റ്റിടുമ്പം വരാട്ടോ..

ഏറനാടന്‍ said...

ഇത് ഒരുമാതിരി നാഷണല്‍ ഹൈവേ പോലെ അല്ലെങ്കില്‍ തീരാത്ത മെഗാസീരിയലുപോലെ ആളെ വടിയാക്ക്വാ? വായിച്ചേടത്തോളം കൊറേ കുടിച്ചതും കഴിച്ചതും മാത്രം, പ്രേതം കിഥര്‍ ഹേ ഭായ്? വേഗം ആ ഗോസ്റ്റിനെ ഇറക്കൂ..
ബൈ ദി ബൈ കുറുമാനും കുറുമികള്‍ക്കും മിസ്സിസ് കുറുമാനും എന്റേയും കുടുംബത്തിന്റേയും പൊന്നോണാശംസകള്‍..!

Sherlock said...

ഉത്രാടപാച്ചില്‍ എന്നു പറഞ്ഞതോണ്ടു മാത്രം...
അല്ലെങ്കില്‍ വര്‍മ്മ പട്ടാളം എപ്പ എറങ്ങീ‍ന്നു ചോയിച്ചാ മതി :)


ഓണാശംസകള്‍

കുഞ്ഞന്‍ said...

കുറുമാന്‍‌ജീ..

കുറുമാന്‍‌ജീക്കും കുറുമാനിജി,കുറുമികള്‍ എലാവര്‍ക്കും എന്റെയും കുടുംബത്തിന്റെയും ഓണാശംസകള്‍..!

രസകരമായ അവതരണം.. ഈ രീതിയില്‍ എത്ര അദ്ധ്യായം വന്നാലും വായിക്കാന്‍ മുഷിവ് തോന്നില്ലാന്നാണ് എന്റെ വിശ്വാസം. എന്നാലും ഒന്നും രണ്ടും ഭാഗത്തുള്ള ഒരു സസ്പെന്‍സ് ഈ ഭാഗത്തുണ്ടായില്ല, എങ്കിലും, അമ്മയുടെ സ്നേഹത്തെക്കുറിച്ച് എല്ലാവരിലും ഒരു സ്നേഹ നൊമ്പരം ഉണ്ടാക്കാന്‍ കഴിഞ്ഞു പ്രത്യേകിച്ച് പ്രവാസ ജീവിതം നയിക്കുന്നവരില്‍..

അപ്പോള്‍ ഒന്നില്‍ പിഴച്ചാല്‍ മൂന്നെന്നാണ് ചൊല്ല് അതുമല്ലെങ്കില്‍ അഞ്ച്..! അങ്ങിനെ വരുമ്പോള്‍ ഇത് അഞ്ചില്‍ത്തീരും അല്ലെ..

രമ്യ said...

ആള്‍രൂപന്‍ പറഞ പോലെ ഏറ്റവും ഒടുവില്‍ അഭിപ്രായം എഴുതാം. അതുപോരേ കുരുമനും
കുടൂംബത്തിനും ഓണാശംസകള്‍!

yempee said...

ഹൈയ്, കോന്നിലം പാടത്ത് ഇനി വേറെയേതാ പ്രേതം, ഇക്കണ്ട നാലിലൊന്നല്ലാതെ? ലളിതമായ വിവരണമായതുകൊണ്ട് ക്ലേശമില്ലാതെ വായിച്ചു പോകാം..ഉദ്വേഗത്തിന്റെ മുള്‍മുന രസകരം തന്നെ!

Sarija NS said...

ദേ പിന്നെം സസ്പെന്‍സ് !!!

siva // ശിവ said...

ഇപ്പോള്‍ എനിക്കും ആഗ്രഹമുണ്ട് ആ പ്രേതത്തെ ഒന്നു കാണാന്‍...

K C G said...

പ്രേതം മൂന്നു ഭാഗങ്ങളും കൂടി ഒരുമിച്ചു വായിച്ചു. പ്രേതത്തെ ഇനിയും കാണാന്‍ പറ്റാത്തതില്‍ നിരാശയുണ്ട്....

ജിവി/JiVi said...

മൂന്ന്, എന്നിട്ടും...

പാരസിറ്റമോള്‍ said...

കുറുമാന്‍ ജീ ... ഓണാശംസകള്‍........ പ്രേതത്തിനായി കാത്തിരിക്കുന്നു

സന്തോഷ്‌ കോറോത്ത് said...

എന്റമ്മോ... ഇതിലും തീര്‍ന്നില്ലേ :)!!!!!!... അടുത്ത ഭാഗം ഇനി അടുത്ത ഓണത്തിനേ കാണൂ ? പെട്ടന്നാവട്ടെ ...
കുറുമാനും കുടുംബത്തിനും ഓണാശംസകള്‍

ഞാന്‍ ആചാര്യന്‍ said...

ബാക്കി ഞാന്‍ പറയാം.

കോന്നിലം പാടം ഷാപ്പില്‍ കൂറുമാനും കൂട്ടരും കള്ളടിച്ചു കഴിഞ്ഞപ്പം മാനേജരോട് ഒറ്റച്ചോദ്യം, "അതു പിന്നെ കുമാരേട്ടാ, ഒരു എട്ടു കുപ്പീം നാലു മീനൊലത്തും പാഴ്സലെടുത്തര്, ഇപ്പം മൊത്തം എത്രയായി?"

കുമാരേട്ടന്‍: " കുറുമാ, ഇന്ന് ഇത്റേം പോരെ, ഇനി പാഴ്സലു വേണോ, വീട്ടുകാര്‍ക്ക്..."
കുറുമാന്‍:"ശൊ, കുമാരേട്ടാ, ഇതു വീട്ടി കൊണ്ടോവാനല്ല, ഒരു കടം തീര്‍ക്കാനാ.. നമ്മടെ വെലങ്ങന്‍ കുന്നിലെ ആ നോട്ടക്കാരന്‍ ഇനാശ്വേട്ടനില്യോ, പൂള്ളിയെ ഇന്നലെ രാത്രി കണ്ടപ്പം പറേകാ, ഇന്നു പകലു വന്നാ കൂടാന്ന്...അതാ.."
കുമാരേട്ടന്‍:"ആരാന്നാ പറഞ്ഞത് ? ഒന്നൂടൊന്നു പറ"
കൂറൂ:"എന്താ കുമാരേട്ടാ, വല്ല കൊഴപ്പോം?...ആ ഇനാശു..പുള്ളി കള്ളു കുടിക്കത്തില്യോ?"
കുമാരേട്ടന്‍:"..ഹെന്‍റെ കളരി പരമ്പര...നിങ്ങളോനെ കണ്ടോ ഇന്നലെ രാത്രീല്?"
കുറൂ:"തെന്നെ തെന്നെ... നല്ല ബ്രൈറ്റ് ലൈറ്റൊക്കെയായിട്ടല്ലാരുന്നോ പാഞ്ഞൊള്ള വരവ്.. ഞങ്ങളൊന്ന് കൂടാന്നു വെച്ച് കുന്നിലോട്ട് ചെന്നതാരുന്നു.."
കുമാരേട്ടന്‍:" ...ഹെന്നിട്ട്?"
കൂറൂ:"നല്ല ശരം വിട്ട പോലല്യോ ആ തെക്കു വശത്തൂന്ന് കുന്നു കേറീവന്നെ.."
കുമാരേട്ടന്‍:"ഹമ്മേ.."

കുമാരേട്ടനെ ആകെ വിയര്‍ത്തതു കണ്ട് കുറുമാനും അമ്പരന്നു. കുമാരേട്ടന്‍ അകത്തേക്കു നോക്കി,"ഒരന്തി, സ്പെഷല്" അതു മോന്തിയപ്പോള്‍ പുള്ളി ബാക്ക് ടു നോര്‍മല്‍. സമാധാനമായി..

അപ്പോള്‍, കുമാരേട്ടന്‍ കസേരേന്നെഴുന്നേറ്റ് ഒതേനന്‍ വീണപ്പോള്‍ ചാപ്പന്‍ വന്ന പോലൊരു വരവ്..

"ഡാ.. പിള്ളാരെ, വേഗം വീട്ടിപ്പോ... ഇനാശൂം കൂട്ടുകാരന്‍ അപ്പുണ്ണീം ആ തെക്കു ഭാഗത്തെ കൊളത്തിലു വീണാ ചത്തത്.. ഇപ്പം ആറേഴു വര്‍ഷായിക്കാണും, കാല വര്‍ഷത്തിനു പാടം നെറഞ്ഞു കിടക്ക്വാരുന്നു അന്ന് രാത്രീല്, കുടി കുറച്ചു കൂടുതലാരുന്നു..."

ഹൊ! കുറുമാന്‍ ഞെട്ടിപ്പോയി. അപ്പോള്‍ ഇന്നലെ...

ആളുകള്‍ ഷാപ്പിലേക്കു കയറി വന്നു കൊണ്ടിരുന്നു. വീണ്ടും, മഴ ചാറി...

(യ്യോ, കുറുമാനെ എന്നെ ഇടിക്കല്ലേ, കഥ പൊറത്താക്ക്യേന്.. പിന്നെ ഓടോ: ഫുഡ് ഡീറ്റെയില്‍സ് കൊറച്ചൂടെ വേണം, മൊട്ട ചിക്കി മലത്ത്യേത്, എണ്ണേക്കെടന്നു മൊരിഞ്ഞ മണമൊക്കെയായി എന്ന പോലെ, വായിക്കുമ്പം വെശക്കണം)

ഹന്‍ല്ലലത്ത് Hanllalath said...

ഹൃദയം നിറഞ്ഞ ഓണാശംസകള്‍

കാളിയമ്പി said...

ഓണാശംസയൊക്കെ അവിടിരിയ്ക്കട്ടേ..ഇതിന്റെ ബാക്കി എപ്പോഴാ..ഏത് ശനിയാഴച??പെട്ടെന്നാവട്ട്..ലീവെട്ക്കൂ..
കുറുഅണ്ണാ, തണുപ്പാ, ബാക്കീ ടീമോളേ കുഴപ്പമൊന്നുമുണ്ടായില്ലല്ലോ..ല്ലേ?:)

പൊറാടത്ത് said...

അപ്പോ..., പ്രേതം അടുത്തന്നെ എറങ്ങും ല്ലേ..
പോരട്ടെ, പോരട്ടെ....

[ nardnahc hsemus ] said...

മൂന്നാം ഭാഗം അവസാനഭാഗമായിരിയ്ക്കുമെന്ന് പറഞ്ഞ് വായനക്കാരെ അപ്പാടെ വഞ്ചിച്ച കുറുമാനോട് ഈനാശുവിന്റെ ഭാഷയില്‍ ഞാന്‍ ശക്തമായി പ്രതികരിയ്ക്കുന്നു... :)

തോന്ന്യാസി said...

അറിയാന്‍ പാടില്ലാത്തോണ്ട് ചോദിക്കുവാ..ഇയ്യാളാരാ? മധുമോഹന്റേം,മറ്റേ ആ സുന്ദരന്റേം പിന്‍‌ഗാമിയോ?

അപ്പളയ്ക്കും കുഞ്ഞേട്ടന്‍ ക്ലൈമാക്സ് പൊളിച്ചോ?....

പിന്നെ സുമേഷേട്ടന്‍ പറഞ്ഞ ആ ആറുമണി ഇരുപത്തിമൂന്ന് മിനിറ്റ്.....ഞാന്‍ വിളിക്കുമ്പോ “ ടാ ഞാനിവിടെ കഥ പറഞ്ഞോണ്ടിരിക്ക്വാണ്, കൂടെ കൊറച്ച് അല്‍ഗുല്‍ത്തുകളുമുണ്ട്....” ആ കഥ ഇതായിരുന്നോ? അങ്ങനെയാണ് ച്ചാ ഇത് ഒരു 50 എപ്പി സോഡിനുള്ള വകേണ്ടെന്നാ തോന്ന്‌ണെ

തോന്ന്യാസി said...

ഉമേഷേട്ടാ..ട്ടാ..ട്ടാ..(ഒരെക്കോ ഇരുന്നോട്ടെന്ന് കരുതി) സുമേഷേട്ടാ....ന്ന് വിളിച്ചതിന് മാപ്പ്.....

Anonymous said...

"സ്ത്രീ"

Anonymous said...

Crap ..........

Anonymous said...

ആചാര്യന്‍ , comment assalayittundu

പിരിക്കുട്ടി said...

hmmmmmmmmmm

Nisha/ നിഷ said...

കൂറുമാന്‍ജി.. ആദ്യം മുതലേ വായിച്ചിരുന്നു..
പ്രേതത്തെ കാണാന്‍ വേണ്ടി..
പിന്നെ ത്രിശ്ശൂരും... ഇരിങ്ങാലക്കുട വിശേഷങ്ങളും കേള്‍ക്കാനായതില്‍ സന്തോഷം...
മാപ്രാണം ഷാപ്പിലെ ഫുഡിന്റെ കാര്യം പറഞ്ഞ് കൊതിപ്പിച്ചതിന് .. കൊതികിട്ടും..ട്ടൊ

ninav said...

enthe canal(chirakkal) shappil poyilla ? canal also not bad yaar

സഹയാത്രികന്‍...! said...

അല്ല മാഷേ...പ്രേതത്തിനെയെങ്ങാനും രംഗത്തിറക്കാന്‍ വല്ല പ്ലാനും ഉണ്ടോ...???
കുറെ നാളായി പ്രേതം ഇപ്പൊ വരും...ഇപ്പൊ വരുംന്ന് പറയാന്‍ തൊടന്ഗീട്ടു കാത്തിരിക്കുന്നു....വെറുതെ കുറെ കൊതി പിടിക്കാം(ഫുഡ്...ഫുഡ് മനസ്സിലായില്ലേ...???) എന്നല്ലാതെ ഇതുവരെ പ്രേതം വന്നില്ലല്ലോ...!

നിരക്ഷരൻ said...

ഇവിടിപ്പോ ചെമ്പകപ്പൂവിന്റെ മണവുമില്ല, പാലപ്പൂവിന്റെ മണവുമില്ല. മാപ്രാണം ഷാപ്പിലെ പുളിച്ച കള്ളിന്റെ മണം മാത്രം.

വല്ലതും നടക്ക്വോ കുറുമാനേ ? :)

:: VM :: said...

താന്‍ വിലങ്ങന്റെ മോളില്‍ പോയി കള്ളടിച്ചത് 2 ഭാഗമായി എഴുതിയതും ഈ കഥയുമായി എന്താ ബന്ധം?


ഇനി നാലാം ഭാഗം ഞാന്‍ വായിക്കുമോന്നു എനിക്കു തന്നെ സംശ്യം! ;(

Kaithamullu said...

അവസാന ഭാഗത്തെ സസ്പെന്‍സ് മാറ്റിയെഴുതെണ്ടി വരുമെന്നാ തോന്നുന്നേ....!
(വായനക്കാരരെല്ലാം ചന്തി കസേരയില്‍ നിന്നും അല്പം ഉയര്‍ത്തി, ഇരിക്കുകയുമല്ല, നില്‍ക്കുകയുമല്ല എന്ന സ്ഥിതിയിലാ, കുറൂ. ജാഗ്രതൈ)

yousufpa said...

കള്ളും കുടത്തപ്പാ.. കുറുമാന്‍ ആന്റ് റ്റീമിനെ കാത്തോളണേ.....

Anonymous said...

Kuroonte Gase oke ethandu theernna mattaaannu... Shappaya shappeennokke kuru monthinookkeettum raksha kanunnilla :-)

കാളിയമ്പി said...

ഇതെന്തോന്ന്,,ഇന്ന് നാലാം ഭാഗം എഴുതാംന്നാണല്ലോ പറഞ്ഞിരുന്നത്..എബ്ബ്ടേ..???

നരിക്കുന്നൻ said...

ആചാര്യൻ തിരക്കഥ കട്ടെടുത്ത് പോസ്റ്റി അല്ലേ... അല്ലങ്കിൽ വേകം ആ നാലാം ഭാഗം വരട്ടേ... നല്ല അവതരണമായത് കൊണ്ട് കുഞ്ഞൻ പറഞ്ഞത് പോലെ വായിച്ചിരിക്കാൻ രസമുണ്ട്.

മഴത്തുള്ളി said...

കോന്നിലം പാടമായാലും കൊള്ളാം മാപ്രാണത്ത് ഷാപ്പായാലും കൊള്ളാം. കരിമീന്‍ വറുത്തത് തിന്നാലും കൊള്ളാം കാട പൊരിച്ചതോ മീന്‍ മുട്ടയിട്ടത് തിന്നാലും കൊള്ളാം. ഇനി പ്രേതം വന്നില്ലേല്‍ ഞാനൊരു പ്രേതമായി അവിടെ എത്തും. ങ്യാഹാഹാഹാ....

വര്‍ണ്ണമേഘങ്ങള്‍ said...

റിവേര്‍സ്‌ എങ്ങിനീറിംഗ്‌ നടത്തുകയാ. ആദ്യ ഭാഗങ്ങള്‍ വായിക്കാന്‍ കിടക്കുന്നു.
ഈ ലോകത്ത്‌ അനുഭവങ്ങള്‍ ഇത്രേം ഉള്ള മറ്റ്‌ മനുഷ്യരുണ്ടോ കുറൂജീ..?

ഞാന്‍ ആചാര്യന്‍ said...

കുറുമാ.. വേര്‍ ഇസ് നാലാം ഭാവം, അല്ലേലിതിന്‍റെ അഞ്ചാം ഭാഗം എഴുതുംട്ടോ ഞാന്‍...

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

വിലങ്ങന്റെ മോളില് ത്രേ ണ്ടായുള്ളൂ?
കഷ്ടായിപ്പോയി.

ഞാന്‍ ആചാര്യന്‍ said...

കുറുമാ, എഴുതുന്നോ അതോ ഞാന്‍ അങ്ങോട്ട് വരണോ... ദേ മനുഷ്യന്‍റെ ക്ഷമ പരീക്ഷിക്കുന്നതിന് ഒരു അതിരൊക്കെയുണ്ട്

കുറുമാന്‍ said...

ആ‍ചാര്യാ, ഇന്ന് രാത്രി ഉറപ്പായി(കുറുപ്പിന്റേം, കുറുമാന്റേം അല്ല) നാലാം ഭാഗം അഥവാ ഒടുക്കത്തെ ഭാ‍ഗം ഇറക്കുന്നതാണ്.

യാമിനിമേനോന്‍ said...

മാടനും മറുതയും ഒടിയനും എല്ലാം പാലക്കാട്ടെ കുട്ടിക്കാലത്തു ഒട്ത്തിരി കേട്ടിരിക്കുന്നു......
കുറുമാനെ നന്നായിട്ടൂണ്ടു...

യാരിദ്‌|~|Yarid said...

കുറൂമാന്‍ പേരു മാറ്റി റംഷാദ് എന്ന പേരില്‍ കോന്നിലം‌പാടത്തെ കഥകള്‍ എഴുതുന്നുണ്ടോ..;)

കുറുമാന്‍ said...

Yaride,

thanks.............

http://mramshu916.blogspot.com/2008/09/blog-post_3307.html

ithu kalakki.........ramshu........eda nalam bagam athava avasana bhagam innirakkum.........pattiyal neeyum koodi onnu help cheyyu......

sorry for manglish (innu sharjahyil kuzhoor wilsonteyum, vishalanteyum okke veettilayanu)

കാപ്പിലാന്‍ said...

അയ്യോ ,അയ്യയ്യോ ..കുറുമാന്റെ പ്രേതത്തെ അടിച്ചു മാറ്റിയെ ;; നാട്ടാരെ ഓടിവായോ :)


അല്ല കുറുമാന്‍ പോയ വഴിക്കിനി ഇവനെങ്ങാനും പോയോ ? ങ്ഹാ ..ആര്‍ക്കറിയാം :)

Unknown said...

കുറുമാനചേട്ടാ പോരട്ടെ എനിക്ക് പ്രേതത്തെ വലിയ ഇഷ്ടമാണ്

Abdul hakkeem said...

pretha kathayenn paranjitt ith motham vellamadiyaanallo....... :P

Bunny said...

പൊളിച്ചു ചേട്ടാ നിങ്ങള് ഭയങ്കരനാ